തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി ചെറുക്കണം.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു എന്ന വാര്‍ത്ത ഞെട്ടലോടുകൂടിയാണു ഗള്‍ഫ് മലയാളികള്‍ കേട്ടത്. അന്താരാഷ്ട്ര ടെര്‍മിനല്‍വഴി വിദേശത്തുപോകുകയും വിദേശത്തുനിന്ന് വരുകയും ചെയ്യുന്ന യാത്രക്കാരില്‍നിന്ന് 775 രൂപ വീതം ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഭ്യന്തര യാത്രക്കാര്‍ക്ക് ഫിസില്ല.
സാമ്പത്തിക പ്രതിസന്ധിയും മറ്റുപലതരത്തിലുള്ള പ്രയാസങളും അനുഭവിക്കുന്ന ഗള്‍ഫ് മലയാളികളെ വീണ്ടും ബുദ്ധിമുട്ടിക്കാനാണ് യുസേഴ്സ് ഫീ കൊണ്ടുവരുന്നതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത് . പ്രവാസികളുടെ നിരവധികാലത്തെ പരിശ്രമം കൊണ്ടാണു കോഴിക്കോട്ടെയും നെടുമ്പശ്ശേരിയിലെയും യുസേഴ്സ് ഫീ എടുത്ത് കളഞ്ഞത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ശക്തമായി ചെറുക്കാന്‍ ഗള്‍ഫ് മലയാളികള്‍ ഒന്നടക്കം രംഗത്ത് വരണം
തിരുനന്തപുരത്തെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനംചെയ്യുന്ന ദിവസം മുതല്‍ ഇത് പ്രാബല്യത്തിലാകുമെന്നാണു സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്. ടെര്‍മിനല്‍ നിര്‍മിക്കുന്നതിന് 289 കോടിരൂപ ചെലവുവരുമെന്ന് എയര്‍പോര്‍ട്ട് വികസന അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുപ്രകാരമാണ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്.ഇന്ത്യാമഹാരാജ്യത്ത് കോടീക്കണക്കിന്ന് രൂപയുടെ നികുതിവെട്ടിപ്പും ധൂര്‍ത്തുമാണു ദിവസവും നടക്കുന്നത്,എന്നിട്ടാണു ലക്ഷക്കണക്കിന്ന് പാവപ്പെട്ട മലയാളികള്‍ ഉപജീവനത്തിന്ന് ജോലിത്തേടി പോകാന്‍ ഉപയോഗിക്കുന്ന ഈ വിമാനത്താവളത്തില്‍ യുസേഴ്സ് ഫീ ഏര്‍പ്പെടുത്തി അവരുടെ കഞ്ഞികുടി മുട്ടിക്കാന്‍ ശ്രമിക്കുന്നത്.കേരളം ഒറ്റക്കെട്ടായി ഈ അനീതിക്കെതിരെ മുന്നോട്ട് വരണം
ഗള്‍ഫ് മലയാളികളുടെ 35^40 വര്‍ഷത്തെ അധ്വാനം കൊണ്ട് കേരളത്തിന്റെ സാമ്പത്തിക ,സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച വളരെ വലുതാണ്.ഇതൊക്കെ മറന്ന് രാജ്യത്തിന്റെ സാമൂഹ്യ-സാമ്പത്തിക പുരോഗതിക്കും സ്വന്തം കുടുംബം അല്ലലില്ലാതെ കഴിയുന്നതിന്നും പൊരിവെയിലത്തും അതിശൈത്യത്തിലും മറ്റ് പ്രതികൂല കാലാവസ്ഥയിലും വളരെ പ്രയാസപ്പെട്ട് പണിയെടുക്കുന്നവരെ പിഴിഞ്ഞ് പണം സമ്പാദിച്ച് എയര്‍പോര്‍ട്ടിന്ന് പുതിയ ടെര്‍മിനലുണ്ടാക്കിയ പണം വസൂലാക്കാമെന്ന് ആശയം ഏത് തലതിരിഞ്ഞ ഭരണാധികാരിയുടെ തലയില്‍ ഉദിച്ചതായാലും അംഗികരിച്ച് കൊടുക്കാന്‍ തയ്യാറാകില്ലായെന്ന് ഗള്‍ഫ് മലയാളികളും അവരുടെ കുടുംബങളും ഒന്നടക്കം പ്രഖാപിക്കണം.
1 comment:
ഇ.അഹമ്മദ് സാഹിബ് നല്‍കുന്ന ഈ സേവനങ്ങള്‍ക്ക് നന്ദി പറയൂ....
അത്രയ്ക്ക് ബുദ്ധിമുട്ടുള്ളവര്‍ ഇനി തിരുവനന്തപുരം വിമാനത്താവളം വഴി പോകണ്ടാന്ന്
കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഉപദേശം ഉടനെയെത്തും.
ഗള്‍ഫിനു പോകുന്ന ലീഗുകാര്‍ക്ക് പാണക്കാട്ടെ കോണീന്റെ തറവാട്ടു വീട്ടില്‍ എത്തിയാല്‍ ഡിസ്‌കൗണ്ട് കാര്‍ഡ് തരും. വേറെന്തു വേണം !!!!
Post a Comment