Monday, May 17, 2010

വാഗ്ദാനങ്ങള്‍ പാലിച്ച് അഞ്ചാം വര്‍ഷത്തിലേക്ക്

വാഗ്ദാനങ്ങള്‍ പാലിച്ച് അഞ്ചാം വര്‍ഷത്തിലേക്ക്.


കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി വാങ്ങുന്ന 35 ലക്ഷം കുടുംബങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. കാര്‍ഷികമേഖലയില്‍ അഭൂതപൂര്‍വ വളര്‍ച്ച, പൊതുമേഖലാ വ്യവസായങ്ങളുടെ ഊര്‍ജസ്വല മുന്നേറ്റം തുടങ്ങി എല്ലാ മേഖലയിലും വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും വിജയഗാഥ രചിച്ച് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നു. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച എപിഎല്‍-ബിപിഎല്‍ വേര്‍തിരിവ് നിരാകരിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ പകുതി കുടുംബങ്ങള്‍ക്ക് ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കിയത്. കേരളം വളരുന്നില്ലെന്ന് വിലപിക്കുന്ന ഛിദ്രശക്തികള്‍ക്കും മറച്ചുപിടിക്കാനാവാത്തതാണ് കാര്‍ഷികമേഖലയിലെ വളര്‍ച്ച. നെല്ലുല്‍പ്പാദനത്തില്‍ റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. വികസനം മുരടിച്ചെന്ന് ഒച്ചവയ്ക്കുന്നവര്‍ക്ക് പ്രഹരമാണ് പൊതുമേഖലാവ്യവസായങ്ങളുടെ മുന്നേറ്റം. പരമ്പരാഗത മേഖലയിലും പുത്തനുണര്‍വ് പ്രകടം. അഞ്ചാം വര്‍ഷത്തില്‍ തുടക്കം കുറിക്കുന്ന എട്ട് പൊതുമേഖലാവ്യവസായങ്ങള്‍ വിമര്‍ശകര്‍ക്കുള്ള മറുപടിയാണ്. തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്നത്. മുണ്ടു മുറുക്കി ഉടുക്കാന്‍ ജനങ്ങളെ ഉപദേശിച്ച ഭരണാധികാരികളെയാണ് കേരളം മുന്‍യുഡിഎഫ് മന്ത്രിസഭയില്‍ കണ്ടത്. എന്നാല്‍, വിശന്നു കഴിയുന്ന ഒരു കുടുംബം പോലും ഉണ്ടാകരുതെന്ന് ദൃഢനിശ്ചയം ചെയ്ത സര്‍ക്കാരിന്റെ തണലിലാണ് ഇന്ന് കേരളജനത. എല്ലാവര്‍ക്കും വീടും ഭൂമിയും ആഹാരവും വെളിച്ചവും വെള്ളവും ഉറപ്പുവരുത്തുന്നു. ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താതെ വികസനം സാധ്യമല്ലെന്ന കാഴ്ചപ്പാട് സര്‍ക്കാരിന്റെ ഓരോ ചുവടുവപ്പിലുമുണ്ട്. യുഡിഎഫ് ഭരണത്തിലെ കര്‍ഷകരുടെ കൂട്ട ആത്മഹത്യ ഇന്ന് നടുക്കുന്ന ഓര്‍മ്മ മാത്രം.ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. ട്രഷറി നിയന്ത്രണങ്ങളില്ലാതെ കേരളം സാമ്പത്തിക മാനേജ്മെന്റില്‍ ചരിത്രം കുറിച്ചു. റവന്യൂ കമ്മി 2004-05ല്‍ 3.3 ശതമാനമായിരുന്നത് 2009-10ല്‍ 1.48 ശതമാനമായി. മൂലധനച്ചെലവ് 4145 കോടിയിലേക്കുയര്‍ന്ന് റെക്കോഡ് സൃഷ്ടിച്ചു. കാര്‍ഷികമേഖല അടങ്കല്‍ യുഡിഎഫ് കാലത്തെ 200 കോടിയില്‍നിന്ന്് 625 കോടിയിലേക്ക്. ഐടി-ടൂറിസം മേഖല വികസന വകയിരുത്തലില്‍ 77 ശതമാനം വര്‍ധന. കുടിവെള്ളപദ്ധതികള്‍ക്ക് 600 കോടി. 4500 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ്. തീരദേശമേഖലകള്‍ക്ക് 3000 കോടി. സുസ്ഥിര വികസന പദ്ധതികള്‍ക്കായി 1000 കോടിയുടെ ഹരിതഫണ്ട്. ഐടി പാര്‍ക്കുകള്‍ ജില്ലകളിലേക്ക്. ക്രമസമാധാന പാലനത്തില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്ത്. പുതിയ പൊലീസ് നിയമം. പ്രാദേശികഭരണത്തില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നാലുവര്‍ഷംകൊണ്ട് 6497 കോടി രൂപ പദ്ധതിവിഹിതം. 5000 കോടിയുടെ ഇ എം എസ് ഭവന പദ്ധതി. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയില്‍ എല്ലാവര്‍ക്കും ക്ഷേമനിധി. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ വന്‍മുന്നേറ്റം. ആദിവാസികള്‍ക്ക് ഭൂമി. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കടങ്ങള്‍ എഴുതിത്തള്ളി. ഇങ്ങനെ അഭിമാനകരമായ നിരവധി ക്ഷേമ-വികസന പ്രവര്‍ത്തനങ്ങളുമായാണ് എല്‍ഡിഎഫ് മെയ് 18ന് നാലാം വാര്‍ഷികം ആഘോഷിക്കുന്നത്. സര്‍ക്കാരിന്റെ ഈ ജനക്ഷേമനടപടികള്‍ യുഡിഎഫിനെ വല്ലാതെ അസ്വസ്ഥരാക്കുന്നു. വികസനപ്രവര്‍ത്തനങ്ങളുടെ വഴിമുടക്കുന്ന സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് പിന്തുണയുമായി ഓടുന്നതില്‍ ഒതുങ്ങുകയാണിന്ന് പ്രതിപക്ഷം.

1 comment:

ജനശബ്ദം said...

വാഗ്ദാനങ്ങള്‍ പാലിച്ച് അഞ്ചാം വര്‍ഷത്തിലേക്ക്.

തിരു: കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി വാങ്ങുന്ന 35 ലക്ഷം കുടുംബങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. കാര്‍ഷികമേഖലയില്‍ അഭൂതപൂര്‍വ വളര്‍ച്ച, പൊതുമേഖലാ വ്യവസായങ്ങളുടെ ഊര്‍ജസ്വല മുന്നേറ്റം തുടങ്ങി എല്ലാ മേഖലയിലും വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും വിജയഗാഥ രചിച്ച് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നു. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച എപിഎല്‍-ബിപിഎല്‍ വേര്‍തിരിവ് നിരാകരിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ പകുതി കുടുംബങ്ങള്‍ക്ക് ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കിയത്. കേരളം വളരുന്നില്ലെന്ന് വിലപിക്കുന്ന ഛിദ്രശക്തികള്‍ക്കും മറച്ചുപിടിക്കാനാവാത്തതാണ് കാര്‍ഷികമേഖലയിലെ വളര്‍ച്ച. നെല്ലുല്‍പ്പാദനത്തില്‍ റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. വികസനം മുരടിച്ചെന്ന് ഒച്ചവയ്ക്കുന്നവര്‍ക്ക് പ്രഹരമാണ് പൊതുമേഖലാവ്യവസായങ്ങളുടെ മുന്നേറ്റം. പരമ്പരാഗത മേഖലയിലും പുത്തനുണര്‍വ് പ്രകടം. അഞ്ചാം വര്‍ഷത്തില്‍ തുടക്കം കുറിക്കുന്ന എട്ട് പൊതുമേഖലാവ്യവസായങ്ങള്‍ വിമര്‍ശകര്‍ക്കുള്ള മറുപടിയാണ്. തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്നത്. മുണ്ടു മുറുക്കി ഉടുക്കാന്‍ ജനങ്ങളെ ഉപദേശിച്ച ഭരണാധികാരികളെയാണ് കേരളം മുന്‍യുഡിഎഫ് മന്ത്രിസഭയില്‍ കണ്ടത്. എന്നാല്‍, വിശന്നു കഴിയുന്ന ഒരു കുടുംബം പോലും ഉണ്ടാകരുതെന്ന് ദൃഢനിശ്ചയം ചെയ്ത സര്‍ക്കാരിന്റെ തണലിലാണ് ഇന്ന് കേരളജനത. എല്ലാവര്‍ക്കും വീടും ഭൂമിയും ആഹാരവും വെളിച്ചവും വെള്ളവും ഉറപ്പുവരുത്തുന്നു. ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താതെ വികസനം സാധ്യമല്ലെന്ന കാഴ്ചപ്പാട് സര്‍ക്കാരിന്റെ ഓരോ ചുവടുവപ്പിലുമുണ്ട്. യുഡിഎഫ് ഭരണത്തിലെ കര്‍ഷകരുടെ കൂട്ട ആത്മഹത്യ ഇന്ന് നടുക്കുന്ന ഓര്‍മ്മ മാത്രം.ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. ട്രഷറി നിയന്ത്രണങ്ങളില്ലാതെ കേരളം സാമ്പത്തിക മാനേജ്മെന്റില്‍ ചരിത്രം കുറിച്ചു. റവന്യൂ കമ്മി 2004-05ല്‍ 3.3 ശതമാനമായിരുന്നത് 2009-10ല്‍ 1.48 ശതമാനമായി. മൂലധനച്ചെലവ് 4145 കോടിയിലേക്കുയര്‍ന്ന് റെക്കോഡ് സൃഷ്ടിച്ചു. കാര്‍ഷികമേഖല അടങ്കല്‍ യുഡിഎഫ് കാലത്തെ 200 കോടിയില്‍നിന്ന്് 625 കോടിയിലേക്ക്. ഐടി-ടൂറിസം മേഖല വികസന വകയിരുത്തലില്‍ 77 ശതമാനം വര്‍ധന. കുടിവെള്ളപദ്ധതികള്‍ക്ക് 600 കോടി. 4500 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ്. തീരദേശമേഖലകള്‍ക്ക് 3000 കോടി. സുസ്ഥിര വികസന പദ്ധതികള്‍ക്കായി 1000 കോടിയുടെ ഹരിതഫണ്ട്. ഐടി പാര്‍ക്കുകള്‍ ജില്ലകളിലേക്ക്. ക്രമസമാധാന പാലനത്തില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്ത്. പുതിയ പൊലീസ് നിയമം. പ്രാദേശികഭരണത്തില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നാലുവര്‍ഷംകൊണ്ട് 6497 കോടി രൂപ പദ്ധതിവിഹിതം. 5000 കോടിയുടെ ഇ എം എസ് ഭവന പദ്ധതി. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയില്‍ എല്ലാവര്‍ക്കും ക്ഷേമനിധി. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ വന്‍മുന്നേറ്റം. ആദിവാസികള്‍ക്ക് ഭൂമി. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കടങ്ങള്‍ എഴുതിത്തള്ളി. ഇങ്ങനെ അഭിമാനകരമായ നിരവധി ക്ഷേമ-വികസന പ്രവര്‍ത്തനങ്ങളുമായാണ് എല്‍ഡിഎഫ് മെയ് 18ന് നാലാം വാര്‍ഷികം ആഘോഷിക്കുന്നത്. സര്‍ക്കാരിന്റെ ഈ ജനക്ഷേമനടപടികള്‍ യുഡിഎഫിനെ വല്ലാതെ അസ്വസ്ഥരാക്കുന്നു. വികസനപ്രവര്‍ത്തനങ്ങളുടെ വഴിമുടക്കുന്ന സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് പിന്തുണയുമായി ഓടുന്നതില്‍ ഒതുങ്ങുകയാണിന്ന് പ്രതിപക്ഷം.