പങ്കെടുക്കുക . വിജയിപ്പിക്കുക .
'സുരക്ഷിത ഇന്ത്യ, ഐശ്വര്യകേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന നവകേരള മാര്‍ച്ച് ഇന്ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുകയാണ്. സാര്‍വദേശീയ-ദേശീയ കേരള രാഷ്ട്രീയത്തില്‍ ഗൌരവതരമായ ചര്‍ച്ചകള്‍ നടക്കുന്ന ഘട്ടത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. രാജ്യം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടംകൂടിയാണിത്. മുതലാളിത്തം ബദലില്ലാത്ത വ്യവസ്ഥയാണെന്ന പ്രചാരണത്തിന് കനത്ത തിരിച്ചടി നല്കി ആഗോള മുതലാളിത്ത പ്രതിസന്ധി വ്യാപകമായിരിക്കുകയാണ്. ഇത് മുതലാളിത്തം സംബന്ധിച്ച മാര്‍ക്സിന്റെ കാഴ്ചപ്പാട് അക്ഷരംപ്രതി ശരിയാണെന്നു തെളിയിച്ചു. ഇടവിട്ടുള്ള സാമ്പത്തികക്കുഴപ്പം മുതലാളിത്തത്തിന്റെ സഹജസ്വഭാവമാണ്. സോഷ്യലിസ്റ് വ്യവസ്ഥ മാത്രമാണ് ഇതിന് പരിഹാരം. മാര്‍ക്സിന്റെ ഈ ശാസ്ത്രീയചിന്ത ലോകത്താകമാനം വായിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. ചിലര്‍ പ്രചരിപ്പിച്ചതുപോലെ, മുതലാളിത്തം വികസിക്കുമ്പോള്‍ മാര്‍ക്സിസം കാലഹരണപ്പെടുകയായിരുന്നില്ല. മറിച്ച്, കൂടുതല്‍ പ്രസക്തമായിത്തീരുകയാണ്. സോഷ്യലിസ്റ് വ്യവസ്ഥയെ തകിടംമറിക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ ശക്തമായി നടപ്പാക്കി. സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രങ്ങളിലും സോവിയറ്റ് റഷ്യയോട് സൌഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളിലും ഭരണം അട്ടിമറിക്കുക എന്ന ലക്ഷ്യംവച്ച് ലോകത്തെങ്ങും ഭീകര പ്രസ്ഥാനങ്ങള്‍ സൃഷ്ടിക്കാന്‍ അമേരിക്ക തയ്യാറായി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ മൂന്നാംലോക രാജ്യങ്ങളിലേക്ക് നേരിട്ട് കടന്നുകയറാനുള്ള പദ്ധതി ആയുധശക്തിയും അന്താരാഷ്ട്ര സ്ഥാപനങ്ങളിലുള്ള മേല്‍ക്കൈയും ഉപയോഗിച്ച് അമേരിക്ക നടപ്പിലാക്കി. ഇത് ലോകത്താകെ സംഘര്‍ഷം വളര്‍ത്തുകയാണ്. ഇന്ത്യയിലാകട്ടെ അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങളുമായി സന്ധിചെയ്ത സംഘപരിവാര്‍ശക്തികളുടെ ഫാസിസ്റ് സമീപനം മതേതരത്വത്തിന് കടുത്ത ഭീഷണിയായിരിക്കുകയാണ്. ബാബറി മസ്ജിദിന്റെ തകര്‍ച്ച ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ അരക്ഷിതാവസ്ഥയുണ്ടാക്കി. ഗുജറാത്ത് വംശഹത്യ ഉള്‍പ്പെടെയുള്ള സംഘപരിവാറിന്റെ അതിക്രമങ്ങള്‍ ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗുരുതരമാക്കി. ഒറീസയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളും ക്രൂരമായി ആക്രമിക്കപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ഇന്ത്യന്‍ മതേതരത്വത്തെ തുരങ്കം വയ്ക്കുകയും ചെയ്യുന്ന സംഘപരിവാര്‍ നയങ്ങള്‍ അവസാനിപ്പിച്ചാല്‍മാത്രമേ ഇന്ത്യന്‍ മതേതരത്വത്തെ ശക്തിപ്പെടുത്താനാവൂ. അതിനായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടേണ്ടതുണ്ട്. സംഘപരിവാര്‍ ഫാസിസത്തെ പ്രതിരോധിക്കാനെന്ന പേരില്‍ രൂപപ്പെട്ടുവരുന്ന ന്യൂനപക്ഷ വര്‍ഗീയത ഫലത്തില്‍ ഇത്തരം ശക്തികളെ സഹായിക്കുന്നതിനേ വഴിവയ്ക്കുകയുള്ളൂ. ഇരു വര്‍ഗീയതയും പരസ്പരപൂരകമായി വളര്‍ത്തും. ജനാധിപത്യത്തെ ശക്തിപ്പെടുത്തിയും മതേതരത്വത്തെ കൂടുതല്‍ വികസിപ്പിച്ചുമാണ് ഫാസിസത്തിന് മറുപടി നല്‍കേണ്ടത്. ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും ലക്ഷ്യം വയ്ക്കുന്നത് തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളെയാണെന്ന് കേരളത്തിന്റെ അനുഭവങ്ങളില്‍നിന്ന് സ്പഷ്ടമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ ഭീകരവാദികളെന്ന് മുദ്രകുത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. എന്നാല്‍, ഭീകരവാദം ഏതെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ടതല്ല. മലേഗാവ്, സംഝോത എക്സ്പ്രസ് തീവയ്പ് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സംഭവങ്ങള്‍ സംഘപരിവാര്‍ ഭീകരവാദസംഘം തന്നെയാണെന്ന് വ്യക്തമാക്കി. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഭീകരവാദശക്തികളെ പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുംബൈയിലെ ഭീകരാക്രമണം. മറ്റൊരു രാജ്യത്തെ കേന്ദ്രീകരിച്ച് പൂര്‍ണമായ തയ്യാറെടുപ്പോടെ ഒരു സംഘം രാജ്യത്ത് എത്തിയിട്ടും ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയില്ലെന്നത് രാജ്യത്തെ ഞെട്ടിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നയങ്ങള്‍ക്കൊത്ത നിലപാടുകളാണ് യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ എടുക്കുന്നത്. ബോംബെ ഭീകരാക്രമണത്തിന്റെ അന്വേഷണം പോലും അമേരിക്കന്‍ ഏജന്‍സി പറയുന്ന രീതിയിയില്‍ നടത്തിയത് ഏറ്റവും അവസാനത്തെ ഉദാഹരണം. ഇന്ത്യയെ അമേരിക്കയുടെ ആശ്രിതരാഷ്ട്രമായി വളര്‍ത്തുന്ന നയങ്ങളാണ് സാമ്പത്തിക-വിദേശ രംഗങ്ങളില്‍ പ്രകടമാകുന്നത്. ഇന്ത്യയുടെ വിഖ്യാത പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സാമ്പത്തിക മേഖലകളില്‍ നടപ്പാക്കുന്ന വിദേശനിക്ഷേപ നിയമങ്ങളും സാമ്രാജ്യത്വ വിധേയത്വത്തിന്റെ ദൃഷ്ടാന്തമാണ്. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തകര്‍ക്കാനുള്ള വിത്ത് ബില്ലും ഇതിന്റെ തുടര്‍ച്ചയാണ്. ഇറാനെതിരെ ആണവോര്‍ജ ഏജന്‍സിയില്‍ വോട്ട് ചെയ്ത ഇന്ത്യ നഗ്നമായ അമേരിക്കന്‍ പാദസേവ നടത്തുകയായിരുന്നു. സദ്ദാം ഹുസൈനെ വധിച്ച ജനാധിപത്യവിരുദ്ധവും ദാരുണവുമായ അമേരിക്കന്‍ നടപടിക്കെതിരെ ശബ്ദിക്കാന്‍ ഇന്ത്യാഗവമെന്റിന് കഴിഞ്ഞില്ല. നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് ഇസ്രയേലുമായി ഒരു തരത്തിലുള്ള നയതന്ത്രബന്ധത്തിനും ഇന്ത്യാഗവമെന്റ് ഒരുക്കമായിരുന്നില്ല. എന്നാല്‍, പാലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കുന്ന വര്‍ത്തമാനകാലത്തും അവരുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി തുടരുമെന്നാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി വ്യക്തമാക്കിയത്. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും പണയംവയ്ക്കുന്ന വ്യവസ്ഥകളോടെയാണ് ആണവകരാറില്‍ ഇന്ത്യ ഒപ്പിട്ടിരിക്കുന്നത്. അമേരിക്കന്‍ ആശ്രിതത്വത്തിനെതിരായി പാര്‍ലമെന്റില്‍ ആണവകരാര്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എല്ലാ ഔന്നിത്യത്തെയും തകര്‍ക്കുംവിധം പണമൊഴുകിയതും രാജ്യത്തിനാകമാനം അപമാനമുണ്ടാക്കി. പൊതുമേഖലയെ സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷം നടത്തിയ ഇടപെടലാണ് ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിക്കുന്നതില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തിയത്. പെന്ഷന്പദ്ധതികള് തകര്‍ക്കാനുള്ള നീക്കവും പ്രോവിഡന്റ് ഫണ്ടിന്റെ പലിശ വെട്ടിക്കുറയ്ക്കാനുള്ള നടപടിയുമെല്ലാം തടഞ്ഞുനിര്‍ത്തിയതും ഇടതുപക്ഷമാണ്. തൊഴിലുറപ്പ് പദ്ധതിപോലുള്ള സംരംഭങ്ങള്‍ രൂപപ്പെട്ടതും ജനപക്ഷത്തുനിന്നു ഇടതുപക്ഷം സ്വീകരിച്ച നിലപാടുകൊണ്ടാണ്. പൊതുമേഖലയെ ശക്തിപ്പെടുത്തലാണ് പ്രതിസന്ധിക്ക് പരിഹാരമെന്ന ധാരണയില്‍ ലോകം നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍പ്പോലും ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപം കൊണ്ടുവരാനുള്ള നടപടിയാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത്. കോഗ്രസിനും ബിജെപിക്കും ബദലായി മൂന്നാമതൊരു രാഷ്ട്രീയശക്തി രൂപപ്പെടുത്തുക എന്നതാണ് രാജ്യത്തെ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ അനിവാര്യമായ മാര്‍ഗം. രാജ്യത്തിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്താതെ വര്‍ഗീയതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനാവില്ല. അതുകൊണ്ട് അമേരിക്കന്‍ ആശ്രിതത്വത്തിനെതിരായുള്ള പോരാട്ടം ശക്തിപ്പെടുത്തുക എന്നത് ഈ കാലഘട്ടത്തിലെ സുപ്രധാന കടമയാണ്. വര്‍ഗീയശക്തികളെ പരാജയപ്പെടുത്തുക, അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴടങ്ങാതിരിക്കുക, ജനങ്ങളുടെ ഉപജീവനമാര്‍ഗത്തെയും സ്വാശ്രയ വികസനത്തെയും സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ബദല്‍ സംഘടിപ്പിക്കാന്‍ ജനങ്ങളെ അണിനിരത്തുക എന്നതാണ് ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റെടുക്കാനുള്ള കടമ. ജനജീവിതം ദുസ്സഹമാക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ ഉയര്‍ത്തുന്ന പരിമിതികള്‍ക്കകത്തുനിന്ന് ബദല്‍നയം ആവിഷ്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഇതിന് വ്യത്യസ്തമായ സമീപനം എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നു. അതിന്റെ ഗുണഫലങ്ങള്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയിലെ ഇടപെടലിന്റെ ഭാഗമായി കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാനത്ത് ഇല്ലാതായി. പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിച്ച് ശക്തിപ്പെടുത്താന്‍ എടുത്ത നടപടികളിലൂടെ ഈ വര്‍ഷം 80.31 കോടി രൂപ ഖജനാവിലേക്ക് മുതല്‍ക്കൂട്ടി. ക്ഷേമപദ്ധതികള്‍ ഇല്ലാതാക്കുന്ന ആഗോളവല്‍ക്കരണനയത്തിനു ബദലായി അവ ശക്തിപ്പെടുത്താനും കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറായി. ക്ഷേമ പെന്‍ഷനുകള്‍ 200 രൂപയാക്കി ഉയര്‍ത്തി. ഷോപ്സ് ആന്‍ഡ് എസ്റാബ്ളിഷ്മെന്റ് നിയമം വലിയൊരു വിഭാഗത്തിന് നേട്ടമുണ്ടാക്കി. കേരളത്തിലെ ഏഴുലക്ഷത്തോളം വീട് പുതുതായി നിര്‍മിച്ച് നല്‍കുന്നതിനുള്ള പദ്ധതിക്കും സര്‍ക്കാര്‍ രൂപം നല്കി. 5000 കോടി രൂപയാണ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വീട് വയ്ക്കാനും സ്ഥലം നല്‍കാനും നീക്കിവച്ചിട്ടുള്ളത്. ഇതോടൊപ്പം ഇ എം എസ് ഭവനനിര്‍മാണപദ്ധതി ജനകീയ സംരംഭമാക്കി മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി ഇടപെടലുകള്‍ക്ക് ഈ കാലയളവ് സാക്ഷ്യംവഹിച്ചു. സാമ്പത്തിക പ്രതിസന്ധികൊണ്ട് നട്ടംതിരിഞ്ഞിരുന്ന കേരളത്തെ രക്ഷപ്പെടുത്താന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു. പെട്രോള്‍-ഡീസല്‍ വിലവര്‍ധന ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി രൂക്ഷമായ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള കാര്യക്ഷമമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തി. അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനം ശരിയായ ദിശയിലേക്ക് നയിക്കാനും സാധ്യമായി. കേരളത്തിന് അര്‍ഹമായ വിഭവങ്ങള്‍ കേന്ദ്രത്തില്‍നിന്ന് നേടിയെടുക്കാനുള്ള പ്രവര്‍ത്തനത്തിലും സര്‍ക്കാര്‍ മുഴുകി. പാലക്കാട്ടെ കോച്ച് ഫാക്ടറി, വിഴിഞ്ഞംപദ്ധതി, വല്ലാര്‍പാടം പദ്ധതി തുടങ്ങിയ നിരവധി സംരംഭങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഐടി മേഖലയില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ടുതന്നെ സ്മാര്‍ട് സിറ്റി പദ്ധതി കരാറില്‍ ഒപ്പുവയ്ക്കാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. മത്സ്യബന്ധനമേഖലയെ വറുതിയുടെ നാളുകളില്‍നിന്ന് മോചിപ്പിക്കാനും കഴിഞ്ഞു. വര്‍ഗീയ സംഘര്‍ഷങ്ങളില്‍നിന്ന് നാടിനെ മുക്തമാക്കി. ഗുണ്ടാ ആക്രമണങ്ങളില്‍നിന്ന് നഗരങ്ങളെ സംരക്ഷിക്കാന്‍ ഉതകുന്നവിധം ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തി. ഭീകരവാദികളുടെ അടിത്തറതന്നെ തകര്‍ക്കുന്ന നയം മുന്നോട്ടുവച്ചു. ടൂറിസംമേഖലയില്‍ കുതിച്ചുചാട്ടം ഈ കാലത്തുണ്ടായി. ആഗോളതലത്തില്‍ മുതലാളിത്തം കടുത്ത പ്രതിസന്ധിയിലാവുകയും മാര്‍ക്സിയന്‍ കാഴ്ചപ്പാടുകളിലേക്ക് ലോകജനത കൂടുതല്‍ കരുത്തോടെ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. രാജ്യത്ത് ജനപക്ഷത്തുനിന്നുകൊണ്ട് ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷം നടത്തിയ ശക്തമായ ചെറുത്തുനില്‍പ്പ് വമ്പിച്ച ബഹുജന അംഗീകാരം നേടിയെടുത്തിട്ടുമുണ്ട്. വര്‍ഗീയതയ്ക്കെതിരായി പാര്‍ടി നടത്തിയിട്ടുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം മതേതര വിശ്വാസികളുടെ മുഴുവന്‍ അംഗീകാരം നേടിയിട്ടുമുണ്ട്. ഇത്തരത്തില്‍ ശക്തമായി മുന്നേറുന്ന പ്രസ്ഥാനത്തെ തകര്‍ക്കുക എന്നത് സാമ്രാജ്യത്വശക്തികളുടെയും അവരെ പിന്‍പറ്റുന്ന പിന്തിരിപ്പന്മാരുടെയും ആവശ്യമാണ്. ആ നിലയിലുള്ള കടന്നാക്രമണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കമ്യൂണിസ്റ് പാര്‍ടി മുകളില്‍നിന്ന് കെട്ടിപ്പടുക്കുന്ന പ്രസ്ഥാനമാണ്. അതുകൊണ്ട് നേതൃത്വത്തെയും പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളെയും ദുര്‍ബലപ്പെടുത്തിയാല്‍ പാര്‍ടിയെ തകര്‍ക്കാമെന്ന് ഇവര്‍ വ്യാമോഹിക്കുന്നു. കമ്യൂണിസ്റ് പാര്‍ടി രൂപീകൃതമായ കാലം തൊട്ടുതന്നെ ഇത്തരത്തിലുള്ള നിരവധി നടപടികള്‍ ഭരണവര്‍ഗം ചെയ്തിട്ടുണ്ട്. മീറത്ത് ഗൂഢാലോചനക്കേസ് മുതല്‍ ആരംഭിക്കുന്ന പരമ്പര ചരിത്രത്തിലുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് പാര്‍ടി വളര്‍ന്നുവന്നത്. എല്ലാ കുപ്രചാരണങ്ങളെയും അതിജീവിക്കാന്‍ പാര്‍ടിക്ക് കരുത്തായി നിന്നത് ജീവന് ത്യജിക്കാന്‍പോലും തയ്യാറായ ജനലക്ഷങ്ങളാണ്. പാര്‍ടിക്കെതിരായി നടക്കുന്ന ഇത്തരം കടന്നാക്രമണങ്ങളെ ജനങ്ങളുടെ മുമ്പില്‍ തുറന്നുകാണിച്ചുകൊണ്ട് പാര്‍ടി മുന്നോട്ടുപോകും. നാടിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വിശദീകരിച്ചുകൊണ്ടും വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങള്‍ തുറന്നുകാട്ടിക്കൊണ്ടും നടക്കുന്ന ഈ മാര്‍ച്ച് കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു സംഭവമായിത്തീരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനായി മുഴുവന്‍ ബഹുജനങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.
പിണറായി വിജയന്
പിണറായി വിജയന്
4 comments:
സുരക്ഷിത ഇന്ത്യക്കും ഐശ്വര്യകേരളത്തിനും വേണ്ടി നവകേരള മാര്‍ച്ച്.

What a foolishnessss!!
Sharing chairs with TERRORISTS, Indirectly supporting CHINA by BLOCKING India’s Nuclear deal, LOOTING public money (SNC Lavlin) and saying that we will handle it politically, Getting money from FARIS, MARTIN, attacking public on harthal day (General Strike by Left trade union), Attack police stations and release arrested people, tying the hands of CM and try to demoralize him in various government initiatives( Munnar land encroachments etc). Pinarayi and those who are supporting him should think whether he is ELIGIBLE to do a public stunt raising this slogans.
NavaKearala...:) just before election?
Panam(rai) kerala!
Post a Comment