Monday, February 2, 2009

ജനപിന്തുണയുടെ മഹായാനമായി നവകേരള മാര്‍ച്ച് തുടങ്ങി

ജനപിന്തുണയുടെ മഹായാനമായി നവകേരള മാര്‍ച്ച് തുടങ്ങി





ജനപിന്തുണയുടെ മഹായാനമായി നവകേരള മാര്‍ച്ച് തുടങ്ങി

ചെമ്പട്ട് ചാര്‍ത്തിയ തുളുനാടിന്റെ മണ്ണിലും വിണ്ണിലും ആവേശത്തിന്റെ അലകളുയര്‍ന്നു. മകരവെയിലിനെ വെല്ലുന്ന ആവേശച്ചൂടില്‍ ജനസാഗരമിരമ്പവേ, സമരേതിഹാസത്തിന്റെ ചരിത്രഭൂമിയില്‍ നാടും നഗരവും കാത്തിരുന്ന നവകേരളമാര്‍ച്ചിന് വീരോചിതമായ തുടക്കം. സമ്പല്‍സമൃദ്ധമായ കേരളത്തിനും സുരക്ഷിതമായ ഇന്ത്യയ്ക്കും വേണ്ടിയുള്ള പുതിയ പോര്‍മുഖം തുറന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന് അത്യുത്തരകേരളത്തിലെ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയിലാണ് തിങ്കളാഴച വൈകീട്ട് തുടക്കമായത്. ഗോത്രത്തനിമയുമായെത്തിയ കൊറഗരും മാവിലരും നരസണ്ണരും മറാട്ടിയും ദളിത്ജനവിഭാഗങ്ങളും മുസ്ളീം ക്രിസ്ത്യന്‍ ന്യൂനപക്ഷവുമെല്ലാം സ്വന്തം പ്രസ്ഥാനത്തെ തിരിച്ചറിഞ്ഞ് മാര്‍ച്ചില്‍ അണിചേരാനെത്തി. ഉത്തരകേരളത്തില്‍ സിപിഐഎം കൈവരിച്ച കരുത്തിന്റെ വിളംബരം കൂടിയായി ഉദ്ഘാടനച്ചടങ്ങ്. ഭാഷാസംഗമഭൂമി അക്ഷരാര്‍ഥത്തില്‍ പുതിയ മുന്നേറ്റത്തിന്റെ ചരിത്രവേദിയായി. പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പിണറായിക്ക് ചെങ്കൊടി കൈമാറിയാണ് നവകേരളമാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. വൈകീട്ട് നാലരമണിയോടെയാണ് ഉപ്പള ദേശീയപാതയോരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. തുളുനാടന്‍ മണ്ണ് നാളിതുവരെ ദര്‍ശിക്കാത്ത ജനസഞ്ചയം ചെറുജാഥകളായി ഉദ്ഘാടന നഗരിയിലെത്തി. പതാക കൈമാറിയപ്പോള്‍ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന മുദ്രാവാക്യങ്ങളും കതിനവെടികളും ദിക്കുകളെ ഭേദിച്ചു. നെറികെട്ട അപവാദപ്രചാരണങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കും ഗൂഢാലോചനകള്‍ക്കും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ പോറലേല്‍പ്പിക്കാനാവില്ലെന്ന പ്രഖ്യാപനവും പിന്തിരിപ്പന്മാര്‍ക്കുള്ള താക്കീതുമായി ഗ്രാമങ്ങളില്‍ നിന്ന് അണപൊട്ടിയൊഴുകിയ ജനാവലി. നവകേരള മാര്‍ച്ചിന് ആദ്യ സ്വീകരണം ജില്ലാ ആസ്ഥാനമായ കാസര്‍കോട് നഗരത്തിലാണ്. എ വിജയരാഘവന്‍ എംപി, ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ടി എന്‍ സീമ, കെ ടി ജലീല്‍ എംഎല്‍എ എന്നിവരാണ് ജാഥാംഗങ്ങള്‍. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, പി കെ ശ്രീമതി, സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി എന്നിവര്‍ പങ്കെടുത്തു. പികരുണാകരന്‍ എം പി അധ്യക്ഷനായിരുന്നു. സി എച്ച് കുഞ്ഞമ്പു എംഎല്‍എ സ്വാഗതം പറഞ്ഞു.

2 comments:

ജനശബ്ദം said...

ജനപിന്തുണയുടെ മഹായാനമായി നവകേരള മാര്‍ച്ച് തുടങ്ങി
കാസര്‍കോട്: ചെമ്പട്ട് ചാര്‍ത്തിയ തുളുനാടിന്റെ മണ്ണിലും വിണ്ണിലും ആവേശത്തിന്റെ അലകളുയര്‍ന്നു. മകരവെയിലിനെ വെല്ലുന്ന ആവേശച്ചൂടില്‍ ജനസാഗരമിരമ്പവേ, സമരേതിഹാസത്തിന്റെ ചരിത്രഭൂമിയില്‍ നാടും നഗരവും കാത്തിരുന്ന നവകേരളമാര്‍ച്ചിന് വീരോചിതമായ തുടക്കം. സമ്പല്‍സമൃദ്ധമായ കേരളത്തിനും സുരക്ഷിതമായ ഇന്ത്യയ്ക്കും വേണ്ടിയുള്ള പുതിയ പോര്‍മുഖം തുറന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന് അത്യുത്തരകേരളത്തിലെ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയിലാണ് തിങ്കളാഴച വൈകീട്ട് തുടക്കമായത്. ഗോത്രത്തനിമയുമായെത്തിയ കൊറഗരും മാവിലരും നരസണ്ണരും മറാട്ടിയും ദളിത്ജനവിഭാഗങ്ങളും മുസ്ളീം ക്രിസ്ത്യന്‍ ന്യൂനപക്ഷവുമെല്ലാം സ്വന്തം പ്രസ്ഥാനത്തെ തിരിച്ചറിഞ്ഞ് മാര്‍ച്ചില്‍ അണിചേരാനെത്തി. ഉത്തരകേരളത്തില്‍ സിപിഐഎം കൈവരിച്ച കരുത്തിന്റെ വിളംബരം കൂടിയായി ഉദ്ഘാടനച്ചടങ്ങ്. ഭാഷാസംഗമഭൂമി അക്ഷരാര്‍ഥത്തില്‍ പുതിയ മുന്നേറ്റത്തിന്റെ ചരിത്രവേദിയായി. പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പിണറായിക്ക് ചെങ്കൊടി കൈമാറിയാണ് നവകേരളമാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. വൈകീട്ട് നാലരമണിയോടെയാണ് ഉപ്പള ദേശീയപാതയോരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. തുളുനാടന്‍ മണ്ണ് നാളിതുവരെ ദര്‍ശിക്കാത്ത ജനസഞ്ചയം ചെറുജാഥകളായി ഉദ്ഘാടന നഗരിയിലെത്തി. പതാക കൈമാറിയപ്പോള്‍ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന മുദ്രാവാക്യങ്ങളും കതിനവെടികളും ദിക്കുകളെ ഭേദിച്ചു. നെറികെട്ട അപവാദപ്രചാരണങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കും ഗൂഢാലോചനകള്‍ക്കും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ പോറലേല്‍പ്പിക്കാനാവില്ലെന്ന പ്രഖ്യാപനവും പിന്തിരിപ്പന്മാര്‍ക്കുള്ള താക്കീതുമായി ഗ്രാമങ്ങളില്‍ നിന്ന് അണപൊട്ടിയൊഴുകിയ ജനാവലി. നവകേരള മാര്‍ച്ചിന് ആദ്യ സ്വീകരണം ജില്ലാ ആസ്ഥാനമായ കാസര്‍കോട് നഗരത്തിലാണ്. എ വിജയരാഘവന്‍ എംപി, ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ടി എന്‍ സീമ, കെ ടി ജലീല്‍ എംഎല്‍എ എന്നിവരാണ് ജാഥാംഗങ്ങള്‍. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, പി കെ ശ്രീമതി, സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി എന്നിവര്‍ പങ്കെടുത്തു. പികരുണാകരന്‍ എം പി അധ്യക്ഷനായിരുന്നു. സി എച്ച് കുഞ്ഞമ്പു എംഎല്‍എ സ്വാഗതം പറഞ്ഞു.

Anonymous said...

Nanamillathavarkku aasanathil aalmulachal athum oru thanal