Wednesday, February 4, 2009

ഉയരുന്നത് നേരിന്റെ കടലിരമ്പം

ഉയരുന്നത് നേരിന്റെ കടലിരമ്പം





രാഷ്ട്രീയകേരളത്തിന്റെ സിരാപടലങ്ങളില്‍ ആവേശാഗ്നിയായി പടര്‍ന്നുകയറുന്ന മഹാജനപ്രവാഹം. നവകേരള മാര്‍ച്ച് ജനമുന്നേറ്റത്തിന്റെ എല്ലാ റെക്കോഡും ഭേദിക്കുകയാണ്. പ്രസ്ഥാനത്തിനെതിരെയുള്ള അപവാദപ്രചാരണങ്ങള്‍ക്കും കടന്നാക്രമണങ്ങള്‍ക്കും ഈ ജനസാഗരം മറുപടി നല്‍കുന്നു. മൂന്നുവര്‍ഷംമുമ്പാണ് ഇതേ വീഥികളിലൂടെ പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള മാര്‍ച്ച് കടന്നുപോയത്. അന്നുകണ്ടതിന്റെ പലമടങ്ങ് ആവേശം; നിശ്ചയദാര്‍ഢ്യം- കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വേട്ടയാടി നശിപ്പിക്കാനാകില്ലെന്ന് കടലിരമ്പം പോലെ ഈ സംഘശക്തി പ്രഖ്യാപിക്കുന്നു. കറുത്തശക്തികള്‍ക്കുമുന്നില്‍ ചെങ്കൊടി താഴ്ത്തില്ലെന്ന് നെഞ്ചുവിരിച്ച് പറയുന്നു. സിപിഐ എം ആര്‍ജിച്ച അതുല്യശക്തിയാണ് ഉദ്ഘാടന സമ്മേളനം വിളിച്ചോതിയത്. തുടര്‍ന്നുള്ള ഓരോ സ്വീകരണത്തിലും അഭൂതപൂര്‍വമായ ജനക്കൂട്ടം. പഴയകാലപ്രവര്‍ത്തകര്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ കൂട്ടാക്കാതെ എത്തുന്ന കാഴ്ച. കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ഒന്നടങ്കം എത്തുന്നു- പലരും പൊരിവെയിലില്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് വരുന്നത്. യുവാക്കളുടെ സംഘങ്ങള്‍ ബൈക്കുകളിലും ചെറുവാഹനങ്ങളിലുമായി ആരും തീരുമാനിക്കാതെതന്നെ മാര്‍ച്ചിനെ അനുഗമിക്കുന്നു. ജാഥാനേതാവ് പിണറായി വിജയന്‍ സ്വീകരണവേദിയിലെത്തുമ്പോള്‍, തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ ധീരനായകനോടുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനമായി ഉശിരന്‍ മുദ്രാവാക്യങ്ങള്‍. ബുധനാഴ്ച ശ്രീകണ്ഠാപുരത്തെ സ്വീകരണപ്പന്തലില്‍ അനേകം ചെങ്കൊടികള്‍ ഒരുമിച്ച് വീശിയാണ് പിണറായിയെ സ്വീകരിച്ചത്. സുരക്ഷിത ഇന്ത്യ എന്ന ലക്ഷ്യത്തിന് വിഷംതീണ്ടാന്‍ ഫണമുയര്‍ത്തിനില്‍ക്കുന്ന വര്‍ഗീയതയെയും രാഷ്ട്രത്തിന്റെ ദുരിതങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന കോഗ്രസിനെയും പൊള്ളുന്ന വാക്കുകളില്‍ വിചാരണചെയ്യുന്നു ജാഥാംഗങ്ങള്‍. ഐശ്വര്യകേരളമെന്ന മലയാളിയുടെ ഉദാത്തസ്വപ്നത്തിനുനേരെ സങ്കുചിത-പ്രാദേശിക വികാരങ്ങളുടെ കരിങ്കല്‍ചീളുകള്‍ വലിച്ചെറിയുന്നവരെയും തുറന്നുകാട്ടുന്നു. ഇ പി ജയരാജനാണ് ജാഥാ മാനേജര്‍. എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍, ടി എന്‍ സീമ, കെ ടി ജലീല്‍ എന്നിവര്‍ അംഗങ്ങള്‍. ആസൂത്രിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അപവാദപ്രചാരണങ്ങളുടെ ദുഷ്ടലക്ഷ്യവും ഇടതുപക്ഷത്തിന്റെ പ്രസക്തിയും രാജ്യത്തെ രക്ഷിക്കാനുള്ള ഇടതുപക്ഷ ബദലിന്റെ അനിവാര്യതയും ലളിതമായി വിശദീകരിക്കുന്ന പ്രസംഗങ്ങള്‍. മൂന്നുകൊല്ലം മുമ്പത്തെ കേരള മാര്‍ച്ച് ആവേശത്തിന്റെ കൊടുമുടിയിലെത്തിയത് മലപ്പുറം ജില്ലയില്‍ കടന്നപ്പോഴായിരുന്നു. ആ മാര്‍ച്ചിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ ചുവന്ന പ്രഭാതം വിരഞ്ഞു. ഇക്കുറി തുടക്കംമുതല്‍തന്നെ ആവേശത്തിന്റെ ആര്‍ത്തിരമ്പല്‍. 140 മണ്ഡലത്തില്‍ പര്യടനം പൂര്‍ത്തിയാകുമ്പോള്‍ ഏറ്റവും ഉശിരാര്‍ന്ന പ്രസ്ഥാനമെന്ന് കേരളചരിത്രത്തില്‍ മാര്‍ച്ച് അടയാളപ്പെടുത്തും.

2 comments:

ജനശബ്ദം said...

ഉയരുന്നത് നേരിന്റെ കടലിരമ്പം

കണ്ണൂര്‍: രാഷ്ട്രീയകേരളത്തിന്റെ സിരാപടലങ്ങളില്‍ ആവേശാഗ്നിയായി പടര്‍ന്നുകയറുന്ന മഹാജനപ്രവാഹം. നവകേരള മാര്‍ച്ച് ജനമുന്നേറ്റത്തിന്റെ എല്ലാ റെക്കോഡും ഭേദിക്കുകയാണ്. പ്രസ്ഥാനത്തിനെതിരെയുള്ള അപവാദപ്രചാരണങ്ങള്‍ക്കും കടന്നാക്രമണങ്ങള്‍ക്കും ഈ ജനസാഗരം മറുപടി നല്‍കുന്നു. മൂന്നുവര്‍ഷംമുമ്പാണ് ഇതേ വീഥികളിലൂടെ പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള മാര്‍ച്ച് കടന്നുപോയത്. അന്നുകണ്ടതിന്റെ പലമടങ്ങ് ആവേശം; നിശ്ചയദാര്‍ഢ്യം- കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വേട്ടയാടി നശിപ്പിക്കാനാകില്ലെന്ന് കടലിരമ്പം പോലെ ഈ സംഘശക്തി പ്രഖ്യാപിക്കുന്നു. കറുത്തശക്തികള്‍ക്കുമുന്നില്‍ ചെങ്കൊടി താഴ്ത്തില്ലെന്ന് നെഞ്ചുവിരിച്ച് പറയുന്നു. സിപിഐ എം ആര്‍ജിച്ച അതുല്യശക്തിയാണ് ഉദ്ഘാടന സമ്മേളനം വിളിച്ചോതിയത്. തുടര്‍ന്നുള്ള ഓരോ സ്വീകരണത്തിലും അഭൂതപൂര്‍വമായ ജനക്കൂട്ടം. പഴയകാലപ്രവര്‍ത്തകര്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ കൂട്ടാക്കാതെ എത്തുന്ന കാഴ്ച. കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ഒന്നടങ്കം എത്തുന്നു- പലരും പൊരിവെയിലില്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് വരുന്നത്. യുവാക്കളുടെ സംഘങ്ങള്‍ ബൈക്കുകളിലും ചെറുവാഹനങ്ങളിലുമായി ആരും തീരുമാനിക്കാതെതന്നെ മാര്‍ച്ചിനെ അനുഗമിക്കുന്നു. ജാഥാനേതാവ് പിണറായി വിജയന്‍ സ്വീകരണവേദിയിലെത്തുമ്പോള്‍, തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ ധീരനായകനോടുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനമായി ഉശിരന്‍ മുദ്രാവാക്യങ്ങള്‍. ബുധനാഴ്ച ശ്രീകണ്ഠാപുരത്തെ സ്വീകരണപ്പന്തലില്‍ അനേകം ചെങ്കൊടികള്‍ ഒരുമിച്ച് വീശിയാണ് പിണറായിയെ സ്വീകരിച്ചത്. സുരക്ഷിത ഇന്ത്യ എന്ന ലക്ഷ്യത്തിന് വിഷംതീണ്ടാന്‍ ഫണമുയര്‍ത്തിനില്‍ക്കുന്ന വര്‍ഗീയതയെയും രാഷ്ട്രത്തിന്റെ ദുരിതങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന കോഗ്രസിനെയും പൊള്ളുന്ന വാക്കുകളില്‍ വിചാരണചെയ്യുന്നു ജാഥാംഗങ്ങള്‍. ഐശ്വര്യകേരളമെന്ന മലയാളിയുടെ ഉദാത്തസ്വപ്നത്തിനുനേരെ സങ്കുചിത-പ്രാദേശിക വികാരങ്ങളുടെ കരിങ്കല്‍ചീളുകള്‍ വലിച്ചെറിയുന്നവരെയും തുറന്നുകാട്ടുന്നു. ഇ പി ജയരാജനാണ് ജാഥാ മാനേജര്‍. എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍, ടി എന്‍ സീമ, കെ ടി ജലീല്‍ എന്നിവര്‍ അംഗങ്ങള്‍. ആസൂത്രിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അപവാദപ്രചാരണങ്ങളുടെ ദുഷ്ടലക്ഷ്യവും ഇടതുപക്ഷത്തിന്റെ പ്രസക്തിയും രാജ്യത്തെ രക്ഷിക്കാനുള്ള ഇടതുപക്ഷ ബദലിന്റെ അനിവാര്യതയും ലളിതമായി വിശദീകരിക്കുന്ന പ്രസംഗങ്ങള്‍. മൂന്നുകൊല്ലം മുമ്പത്തെ കേരള മാര്‍ച്ച് ആവേശത്തിന്റെ കൊടുമുടിയിലെത്തിയത് മലപ്പുറം ജില്ലയില്‍ കടന്നപ്പോഴായിരുന്നു. ആ മാര്‍ച്ചിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ ചുവന്ന പ്രഭാതം വിരഞ്ഞു. ഇക്കുറി തുടക്കംമുതല്‍തന്നെ ആവേശത്തിന്റെ ആര്‍ത്തിരമ്പല്‍. 140 മണ്ഡലത്തില്‍ പര്യടനം പൂര്‍ത്തിയാകുമ്പോള്‍ ഏറ്റവും ഉശിരാര്‍ന്ന പ്രസ്ഥാനമെന്ന് കേരളചരിത്രത്തില്‍ മാര്‍ച്ച് അടയാളപ്പെടുത്തും.

Anonymous said...

Super brain washed