Monday, January 19, 2009

സഃ ബാലാനന്ദന്‍ അന്തരിച്ചു

സഃ ബാലാനന്ദന്‍ അന്തരിച്ചു

സിപിഐ എം മുന്‍ പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ ഇ ബാലാനന്ദന്‍ (85) അന്തരിച്ചു.അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുംമൂലം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച രാവിലെ 8.45നാണ് അന്ത്യമുണ്ടായത്. സംസ്കാരംവൈകിട്ട് അഞ്ചു മണിക്ക് സിപിഐ എം കളമശേരി ഏരിയാ കമ്മറ്റി ഓഫീസ് വളപ്പില്‍ നടക്കും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗംകൂടിയായ ഭാര്യ സരോജിനിയോടും മകന്‍ സുനിലിനോടുമൊപ്പം നോര്‍ത്ത് കളമശേരി യിലെ വീട്ടിലായിരുന്നു താമസം. കൊല്ലം ജില്ലയിലെ ശക്തികളങ്ങരയില്‍ ജനിച്ച ബാലാനന്ദന്‍ കഷ്ടതനിറഞ്ഞ ജീവിതവഴികള്‍ താണ്ടിയാണ് വളര്‍ന്നത്. എട്ടാംക്ളാസുവരെ മാത്രം ഔപചാരിക വിദ്യാഭ്യാസം നേടിയ അദ്ദേഹം തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനും സംഘാടകനുമായി വളര്‍ന്ന് എകെജിക്കും ഇഎംഎസിനും ശേഷം സിപിഐ എമ്മിന്റെ പൊളിറ്റ്ബ്യൂറോയിലെത്തിയ മലയാളിയായി. രണ്ടുതവണ നിയമസഭാംഗവും ഓരോതവണ ലോക്സഭ, രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു.

കിടയറ്റ സംഘാടകന്‍: വി എസ്

ഇ ബാലാനന്ദന്റെ നിര്യാണം ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയും തുടര്‍ന്ന് സിപിഐ എമ്മും കെട്ടിപ്പടുക്കുന്നതിന് ത്യാഗപൂര്‍വം പ്രവര്‍ത്തിച്ച വിപ്ളവകാരിയാണ് സഖാവ് ബാലാനന്ദന്‍. എഐടിയുസിയുടെ സമുന്നത നേതാവായി മാറിയ അദ്ദേഹം പിന്നീട് സിഐടിയു രൂപീകരിക്കുന്നതിലും സിഐടിയുവിനെ രാജ്യത്തെ ഏറ്റവും വലിയ സമരസംഘടയാക്കി മാറ്റുന്നതിലും മുഖ്യ പങ്കുവഹിച്ചു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനവിഭാഗങ്ങളുടെ സമരൈക്യവും ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയും കെട്ടിപ്പടുത്തു. വ്യവസായങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച്, അതിന്റെ നിലനില്‍പ്പും വളര്‍ച്ചയുമായിക്കൂടി ബന്ധപ്പെടുത്തി തൊഴിലാളികളെ ബോധവല്‍ക്കരിക്കയും സമരസംഘടനാ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നതില്‍ അനിതരസാധാരണമായ പാടവമാണ് സാഖാവ് കാഴ്ചവെച്ചത്. ആഗോളവല്‍ക്കരണത്തിന്റെ നാനവിധ അധിനിവേശ തന്ത്രങ്ങള്‍ക്കെതിരെ ശക്തമായ പ്രത്യയശാസ്ത്ര ഇടപെടല്‍ നടത്തുന്നതിലും അദ്ദേഹം മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. കിടയറ്റ സംഘാടകനും വിപ്ളവകാരിയുമായ സഖാവിന്റെ വിയോഗം രാജ്യത്തെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് പൊതുവിലും കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് - വി എസ് അനുസ്മരിച്ചു.

ധീരനും ഉത്തമനുമായ കമ്യൂണിസ്റ്റ് നേതാവ്

ധീരനും ഉത്തമനുമായി കമ്യൂണിസ്റ്റ് നേതാവായിരുന്നു ഇ ബാലാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിനും തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിനും നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍നിന്ന് പൊളിറ്റ് ബ്യൂറോയില്‍ എത്തിയ മൂന്നാമത്തെ നേതാവയിരുന്നു അദ്ദേഹം. ബിടിആറിന് ശേഷം തൊഴിലാളി പ്രസ്ഥാനത്തിന്റെ അഖിലേന്ത്യ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ക്രൂരമായ മര്‍ദനങ്ങളും ബാലാനന്ദന്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് പിണറായി അനുസ്മരിച്ചു.

3 comments:

ജനശബ്ദം said...

sumith said...

അന്തരിച്ച സഖാവിന്‍റെ ഓര്‍മ്മക്കായി പത്തുകോടി രൂപ ചിലവിട്ട് കൊച്ചിയി
യില്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാന്‍ ഇന്നു ചേര്‍ന്ന സംസ്ഥാനക്കമ്മി
റ്റി തീരുമാനിച്ചിരിക്കുന്നു.
ഇതിനുള്ള പിരിവ് നാളെ മുതല്‍ തുടങ്ങാനും കോര്‍പ്പറേറ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ
(മാര്‍ക്സിറ്റ്)തീരുമാനം എടുത്ത വിവരം എല്ലാ സഖാക്കളേയും സസന്തോഷം
അറിയിക്കുന്നു.അതിനാല്‍ എല്ലാ സഖാക്കളും നാളെ മുതല്‍ പിരിവു തുടങ്ങേണ്ട
തും പിരിക്കുന്നതിന്‍റെ പകുതി ഞങ്ങള്‍ക്ക് അയച്ചു തരേണ്ടതുമാണന്ന് എല്ലാ
സഖാക്കളേയും ഇതിനാല്‍ അറിയിക്കുന്നു.

Unknown said...

പ്രിയ്യപ്പെട്ട സുമിത്തിനോട് ..
കഷ്ടം പ്രിയ സോദരാ.......വികസനം എന്ന് കാറി നിലവിളിക്കുന്ന..ഒരു പറ്റം വികസന നായകന്മ്മാരുടെ കൂട്ടത്തിലാണു താനെന്നും മനസിലായി
എന്നാല്‍ ഇക്കൂട്ടര്‍ക്കു വികസനം എന പരബ്രഹ്മ്മത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല താനും
അറിവിലേക്കായി......
ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ എന്ന ആശയം കേരളം അടക്കിവാഴുന്ന ഒരു മധ്യവര്‍ഗ്ഗം ഉണ്ട് അവരുടേ പള്ളിയറകളില്‍ കുമിഞ്ഞുകൂടിയ സംബത്ത് എങ്ങിനെ സാധാരണക്കാരന്റെ സഹാ‍യധനമാക്കി മാറ്റാം എന്നുള്ള വിശാലമായ ഒരു ചിന്തയാണ്.. പാവപ്പെട്ടവന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോകില്ലല്ലോ,,,,?