ഐശ്വര്യകേരള സൃഷ്ടിയുടെ കരുത്തുറ്റ മുദ്രവാക്യം മുഴക്കിക്കൊണ്ട് നടത്തിയ നവകേരളമാര്‍ച്ചിന്ന് ഇന്ന് സമാപനം
തിരു: അലയാഴിയോട് അടുക്കുന്ന നദിയുടെ കരുത്തായിരുന്നു മാര്‍ച്ചിന്. അപവാദപ്രചാരണങ്ങളുടെ മതിട്ടകള്‍ തകര്‍ത്തെറിഞ്ഞ ഈ മഹാപ്രവാഹം ജനലക്ഷങ്ങളുടെ കടലിരമ്പത്തിലേക്ക് എത്തുന്നതിനിടെ ഇനി അവശേഷിക്കുന്നത് ഒരു സ്വീകരണകേന്ദ്രത്തിന്റെ ആരവംമാത്രം. ഐശ്വര്യകേരള സൃഷ്ടിയുടെ കരുത്തുറ്റ മുദ്രാവാക്യം ബുധനാഴ്ച വൈകിട്ട് ശംഖുംമുഖത്ത് ജനസാഗരം ഏറ്റെടുക്കും. കയര്‍ത്തൊഴിലാളികളുടെ വീറുറ്റ പോരാട്ടങ്ങള്‍ക്ക് നേര്‍സാക്ഷിയായ ചിറയിന്‍കീഴുമുതല്‍ സര്‍ സി പിയുടെ കിരാതഭരണത്തിനെതിരെ നിറനെഞ്ചുകാട്ടിയ ധീരരുടെ നാടായ നെയ്യാറ്റിന്‍കരവരെ നീണ്ട പടയോട്ടത്തില്‍ നവകേരളമാര്‍ച്ച് ചൊവ്വാഴ്ച പിന്നിട്ടത് ആറ്സ്വീകരണകേന്ദ്രം. കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കവുമായി കാത്തുനിന്ന ജനക്കൂട്ടത്തിന് കടലോളം ആവേശംപകര്‍ന്ന് ജില്ലയിലെ രണ്ടാംദിവസ പര്യടനം സമാപിക്കുമ്പോള്‍ രാത്രി എട്ടരമണി. റാട്ടുകളുടെ സംഗീതം ഉയരുന്ന ചിറയിന്‍കീഴില്‍ വികാരവായ്പോടെ ആദ്യസ്വീകരണം. വലിയകട ജങ്ഷനില്‍നിന്ന് തുറന്ന ജീപ്പില്‍ ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയനെ ബാന്‍ഡുമേളവും തെയ്യവും കാവടിയും പഞ്ചവാദ്യമേളവും കഥകളിവേഷവും കേരളീയവേഷം ധരിച്ച നൂറുകണക്കിന് വനിതകളും നിരന്ന ഘോഷയാത്രയോടെ ശാര്‍ക്കര മൈതാനത്തേക്ക് ആനയിക്കുമ്പോള്‍ വഴിയോരങ്ങളില്‍ മുദ്രാവാക്യങ്ങളുടെ പ്രകമ്പനം. ചുട്ടുപൊള്ളുന്ന കുംഭവെയിലിലും വെഞ്ഞാറമൂട്ടില്‍ ആവേശത്തിന്റെ അലകടല്‍. മുത്തുക്കുടയേന്തിയ വനിതകളും തെയ്യവും ചെണ്ടമേളങ്ങളും സൃഷ്ടിച്ച ഉത്സവപ്രതീതിയില്‍ ജാഥാ ക്യാപ്റ്റനെ തെക്കന്‍ മലയോരത്തെ ഈ കാര്‍ഷികമേഖല വരവേറ്റു. രാജഭരണകാലത്തെ കമ്മട്ടപ്പിരിവിനെതിരെ സമരത്തിന്റെ തീച്ചൂളകള്‍ സൃഷ്ടിച്ച നെടുമങ്ങാട് വിരോചിതമായി ജാഥയെ എതിരേറ്റു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും ശിങ്കാരിമേളവും മയിലാട്ടവും മുത്തുക്കുടയേന്തിയ സ്ത്രീകളും ചേര്‍ന്ന് ജാഥയെ വരവേല്‍ക്കുമ്പോള്‍ നൂറുകണക്കിന് വര്‍ണബലൂണുകള്‍ വാനിലുയര്‍ന്നു. അരുവിക്കര മണ്ഡലത്തിലെ വെള്ളനാട്ടില്‍ ജനക്കൂട്ടം മണിക്കൂറുകളായി കാത്തിരിപ്പായിരുന്നു. ഉത്സവങ്ങളുടെ നാട് പ്രൌഢിയോടെ നല്‍കിയ വരവേല്‍പ്പിന് തോട്ടംതൊഴിലാളികളും ആയിരക്കണക്കിന് സ്ത്രീകളുമടക്കം വന്‍ജനക്കൂട്ടത്തിന്റെ സാന്നിധ്യം. പൊന്നാംചുണ്ട് സമരത്തിന്റെയും ബോണക്കാട് പ്രക്ഷോഭത്തിന്റെയും വീരസ്മരണകള്‍ ഇരമ്പിഉയര്‍ന്നു. വില്ലേജ് ഓഫീസ് ജങ്ഷന്‍മുതല്‍ വെള്ളനാട് ഹൈസ്കൂള്‍ ജങ്ഷനിലെ സ്വീകരണകേന്ദ്രംവരെയുള്ള അരക്കിലോമീറ്റര്‍ ചുവപ്പില്‍ മുങ്ങിയിരുന്നു. കൈത്തറിയും കാര്‍ഷികമേഖലയും ഇഴപാകുന്ന മലയിന്‍കീഴില്‍ ജാഥ എത്തുമ്പോള്‍ സന്ധ്യയായി. തെയ്യവും വിളക്ക്കെട്ടും കാവടിയുമായി സര്‍വ്വീസ് സഹകരണബാങ്ക് ജങ്ഷനില്‍നിന്ന് ജാഥയെ വരവേറ്റു. തുടര്‍ന്ന് വിപ്ളവസ്മരണകള്‍ നിറഞ്ഞ നെയ്യാറ്റിന്‍കരയിലേക്ക്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് ജന്മം നല്‍കിയ, സ്വാതന്ത്യ്രസമരപ്രക്ഷോഭങ്ങള്‍ക്ക് സാക്ഷിനിന്ന, സമ്പന്നമായ സാംസ്കാരിക പൈതൃകം പേറുന്ന നെയ്യാറ്റിന്‍കര പ്രൌഢിയോടെ ജാഥയെ വരവേറ്റു.
ആര്‍ സാംബന്‍
1 comment:

Post a Comment