Wednesday, February 4, 2009

ആക്രമണങ്ങള്‍ക്ക് മറുപടി ഈ ജനപ്രവാഹം

ആക്രമണങ്ങള്‍ക്ക് മറുപടി ഈ ജനപ്രവാഹം



‍സിപിഐ എം നേതൃത്വം നല്‍കുന്ന സംസ്ഥാനതല പ്രചാരണ പരിപാടി എന്ന നിലയില്‍ നവകേരളയാത്രയ്ക്കു ലഭിക്കുന്ന ആവേശകരമായ സ്വീകരണത്തെക്കുറിച്ച് ഈ പംക്തിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചതാണ്. പാര്‍ടിയുടെ ശത്രുക്കളെ അസ്വസ്ഥരാക്കുന്നതാണ് ഈ ജനമുന്നേറ്റം. ചൊവ്വാഴ്ചത്തെ പര്യടനം സമാപിച്ചത് തളിപ്പറമ്പിലാണ്. ആ നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് സ്വീകരണത്തിനെത്തിയതെന്ന് ചില പഴയകാല പാര്‍ടിപ്രവര്‍ത്തകര്‍ പറയുകയുണ്ടായി. സിപിഐ എം ആര്‍ജിച്ച ഈ വമ്പിച്ച ജനപിന്തുണ തളിപ്പറമ്പില്‍ പ്രകോപിതരാക്കിയത് മുസ്ളിംലീഗിനെയാണ്. സ്വീകരണപരിപാടി കഴിഞ്ഞ് തിരികെപ്പോവുകയായിരുന്ന സഖാക്കള്‍ സഞ്ചരിച്ച വാഹനം ലീഗുകാര്‍ ആക്രമിച്ചു. എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വാഹനങ്ങള്‍ തകര്‍ത്തും കടകള്‍ കുത്തിപ്പൊളിച്ചും മറ്റുമാണ് ലീഗുകാര്‍ അരിശം തീര്‍ത്തത്. കാഞ്ഞങ്ങാട്ട് രണ്ട് സിപിഐ എം പ്രവര്‍ത്തകരെ ബിജെപിക്കാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നവകേരള മാര്‍ച്ചിനെതിരായ ആക്രമണത്തിന്റെ രൂക്ഷത ഈ മാര്‍ച്ച് കേരളത്തിലെ ജനങ്ങളില്‍ എത്രമാത്രം സ്വാധീനം ചെലുത്തുമെന്ന ഭീതിയില്‍നിന്നുയരുന്നതാണ്. അങ്ങനെ എതിര്‍പ്പുയര്‍ത്താന്‍ ഒരു കൂട്ടായ്മതന്നെ രൂപപ്പെട്ടിട്ടുണ്ട്. അതില്‍ യുഡിഎഫും ബിജെപിയുമെല്ലാമുണ്ട്. കേരളത്തില്‍ കുറച്ചുകാലമായി നിലനില്‍ക്കുന്ന അവിശുദ്ധ കൂട്ടായ്മയുടെ തുടര്‍ച്ചതന്നെയാണ് ഇത്. കേരള രാഷ്ട്രീയത്തിലെ യുഡിഎഫ്- ബിജെപി വര്‍ഗീയ ഇടപെടല്‍ ഗൌരവമായി ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്. 1957ല്‍ കേരള നിയമസഭയിലേക്കു നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ് പാര്‍ടി അധികാരത്തില്‍ വന്നതുമുതലാണ് വര്‍ഗീയതയെ രാഷ്ട്രീയമായി-കമ്യൂണിസ്റ് പാര്‍ടിക്കെതിരെ ഉപയോഗിക്കാനുള്ള ശ്രമം കേരളത്തില്‍ ആരംഭിച്ചത്. ലഭിച്ച അധികാരം ഉപയോഗിച്ച് അടിസ്ഥാന ജനവിഭാഗത്തിന് ഗുണപരമായ നേട്ടം ഉണ്ടാക്കാന്‍ പാര്‍ടി പ്രയത്നിച്ചു. ജന്മിത്വത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കി. ഇതില്‍നിന്ന് കോഗ്രസിലെയും ജാതി-മത വര്‍ഗീയ സംഘടനകളിലെയും പ്രമാണിമാര്‍ എത്തിച്ചേര്‍ന്ന നിഗമനം കമ്യൂണിസ്റ് പാര്‍ടിയെ തോല്‍പ്പിക്കണമെങ്കില്‍ ജാതി-മത സംഘടനകളെ കോഗ്രസിന്റെ നേതൃത്വത്തില്‍ അണിനിരത്തണം എന്നുള്ളതായിരുന്നു. ഇതിന്റെ ഭാഗമായാണ് 1959ല്‍ കമ്യൂണിസ്റ് വിരുദ്ധ മുന്നണി രൂപപ്പെട്ടതും വിമോചനസമരം അരങ്ങേറിയതും. അന്ന് രൂപംകൊണ്ട മുന്നണിയാണ് ഇന്നത്തെ യുഡിഎഫായി തുടരുന്നത്. 1980ല്‍ ബിജെപി രൂപീകരിക്കപ്പെട്ടശേഷം സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം അവരുമായി പരസ്യമായോ രഹസ്യമായോ ധാരണയുണ്ടാക്കുക എന്ന നയം യുഡിഎഫ് പിന്തുടരുകയാണ്. പ്രമുഖ ബിജെപിനേതാവായിരുന്ന കെ ജി മാരാരുടെ ആത്മകഥയില്‍ 1991ല്‍ വടകരയിലും ബേപ്പൂരും ഉണ്ടാക്കിയ പരസ്യബന്ധത്തെക്കുറിച്ചും ഈ രണ്ടു ശക്തികള്‍ തമ്മിലുള്ള കൂട്ടുകെട്ടിനെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. കോ-ലീ-ബി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി വടകര പാര്‍ലമെന്റില്‍ മത്സരിച്ച രത്നസിങ്ങും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച മാധവന്‍കുട്ടിയും പരാജയപ്പെട്ടു. എന്നാല്‍, രത്നസിങ്ങിന് അഡ്വക്കറ്റ് ജനറല്‍സ്ഥാനമാണ് യുഡിഎഫ് സര്‍ക്കാര്‍ പിന്നീട് നല്‍കിയത്. വയലാര്‍രവി ഉള്‍പ്പടെയുള്ള കോഗ്രസ് നേതാക്കള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് വോട്ടിനുവേണ്ടി പോയ കാര്യം ആര്‍എസ്എസ് നേതാവ് സുദര്‍ശന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസിനെ കൂടെ നിര്‍ത്താനുള്ള നയങ്ങള്‍ യുഡിഎഫ് ഇപ്പോഴും തുടരുകയാണ്. ചങ്ങനാശേരിയില്‍ ആര്‍എസ്എസ് പൊലീസ് ഓഫീസറെ കൊല്ലുന്ന സ്ഥിതിയുണ്ടായെങ്കിലും അപലപിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല. കണ്ണൂര്‍ ജില്ലയില്‍ സിപിഐ എമ്മിന്റെ നാലു പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ തുടര്‍ച്ചയായി കൊലപ്പെടുത്തിയപ്പോഴും യുഡിഎഫില്‍നിന്ന് ഒരു പ്രതികരണവും കണ്ടില്ല. സഖാവ് ഇ പി ജയരാജനെ വധിക്കാന്‍ യുഡിഎഫ് നേതാക്കള്‍ തോക്കും പണവും കൊടുത്തയച്ചത് രണ്ട് ആര്‍എസ്എസ് ക്രിമിനലുകളെയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം വലതുപക്ഷ രാഷ്ട്രീയശക്തികള്‍ അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ ബോധപൂര്‍വം മുഴുകുകയാണ്. ജാതി-മത ശക്തികളെ ഇളക്കിവിടുന്നതിനോടൊപ്പംതന്നെ, വര്‍ഗീയശക്തികളെയും സര്‍ക്കാരിനെതിരെ അണിനിരത്താന്‍ ശ്രമം നടക്കുന്നു. അത്തരമൊരു കൂട്ടായ്മയുടെ താളംതെറ്റിയ രംഗപ്രവേശമാണ് ഇപ്പോള്‍ നവകേരളമാര്‍ച്ചിനെതിരെയുമുണ്ടാകുന്നത്. എത്ര ശക്തമായി എതിരാളികളുടെ ആക്രമണമുണ്ടാകുന്നുവോ അതിന്റെ ഇരട്ടി ആവേശത്തോടെയും വാശിയോടെയും പാര്‍ടിയോടൊപ്പം അണിനിരന്ന് ഈ മാര്‍ച്ചിനെ വിജയിപ്പിക്കാന്‍ പാര്‍ടിപ്രവര്‍ത്തകരും അനുഭാവികളും ബഹുജനങ്ങളും രംഗത്തിറങ്ങുന്നത് അത്യാവേശകരംതന്നെയാണ്. എതിരാളികള്‍ക്കുള്ള മറുപടി ഈ വര്‍ധിച്ച ജനപങ്കാളിത്തവും അലയടിക്കുന്ന ആവേശവും തന്നെ.


പിണറായി വിജയന്

1 comment:

ജനശബ്ദം said...

ആക്രമണങ്ങള്‍ക്ക് മറുപടി ഈ ജനപ്രവാഹം

സിപിഐ എം നേതൃത്വം നല്‍കുന്ന സംസ്ഥാനതല പ്രചാരണ പരിപാടി എന്ന നിലയില്‍ നവകേരളയാത്രയ്ക്കു ലഭിക്കുന്ന ആവേശകരമായ സ്വീകരണത്തെക്കുറിച്ച് ഈ പംക്തിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചതാണ്. പാര്‍ടിയുടെ ശത്രുക്കളെ അസ്വസ്ഥരാക്കുന്നതാണ് ഈ ജനമുന്നേറ്റം. ചൊവ്വാഴ്ചത്തെ പര്യടനം സമാപിച്ചത് തളിപ്പറമ്പിലാണ്. ആ നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് സ്വീകരണത്തിനെത്തിയതെന്ന് ചില പഴയകാല പാര്‍ടിപ്രവര്‍ത്തകര്‍ പറയുകയുണ്ടായി. സിപിഐ എം ആര്‍ജിച്ച ഈ വമ്പിച്ച ജനപിന്തുണ തളിപ്പറമ്പില്‍ പ്രകോപിതരാക്കിയത് മുസ്ളിംലീഗിനെയാണ്. സ്വീകരണപരിപാടി കഴിഞ്ഞ് തിരികെപ്പോവുകയായിരുന്ന സഖാക്കള്‍ സഞ്ചരിച്ച വാഹനം ലീഗുകാര്‍ ആക്രമിച്ചു. എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വാഹനങ്ങള്‍ തകര്‍ത്തും കടകള്‍ കുത്തിപ്പൊളിച്ചും മറ്റുമാണ് ലീഗുകാര്‍ അരിശം തീര്‍ത്തത്. കാഞ്ഞങ്ങാട്ട് രണ്ട് സിപിഐ എം പ്രവര്‍ത്തകരെ ബിജെപിക്കാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നവകേരള മാര്‍ച്ചിനെതിരായ ആക്രമണത്തിന്റെ രൂക്ഷത ഈ മാര്‍ച്ച് കേരളത്തിലെ ജനങ്ങളില്‍ എത്രമാത്രം സ്വാധീനം ചെലുത്തുമെന്ന ഭീതിയില്‍നിന്നുയരുന്നതാണ്. അങ്ങനെ എതിര്‍പ്പുയര്‍ത്താന്‍ ഒരു കൂട്ടായ്മതന്നെ രൂപപ്പെട്ടിട്ടുണ്ട്. അതില്‍ യുഡിഎഫും ബിജെപിയുമെല്ലാമുണ്ട്. കേരളത്തില്‍ കുറച്ചുകാലമായി നിലനില്‍ക്കുന്ന അവിശുദ്ധ കൂട്ടായ്മയുടെ തുടര്‍ച്ചതന്നെയാണ് ഇത്. കേരള രാഷ്ട്രീയത്തിലെ യുഡിഎഫ്- ബിജെപി വര്‍ഗീയ ഇടപെടല്‍ ഗൌരവമായി ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്. 1957ല്‍ കേരള നിയമസഭയിലേക്കു നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ് പാര്‍ടി അധികാരത്തില്‍ വന്നതുമുതലാണ് വര്‍ഗീയതയെ രാഷ്ട്രീയമായി-കമ്യൂണിസ്റ് പാര്‍ടിക്കെതിരെ ഉപയോഗിക്കാനുള്ള ശ്രമം കേരളത്തില്‍ ആരംഭിച്ചത്. ലഭിച്ച അധികാരം ഉപയോഗിച്ച് അടിസ്ഥാന ജനവിഭാഗത്തിന് ഗുണപരമായ നേട്ടം ഉണ്ടാക്കാന്‍ പാര്‍ടി പ്രയത്നിച്ചു. ജന്മിത്വത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കി. ഇതില്‍നിന്ന് കോഗ്രസിലെയും ജാതി-മത വര്‍ഗീയ സംഘടനകളിലെയും പ്രമാണിമാര്‍ എത്തിച്ചേര്‍ന്ന നിഗമനം കമ്യൂണിസ്റ് പാര്‍ടിയെ തോല്‍പ്പിക്കണമെങ്കില്‍ ജാതി-മത സംഘടനകളെ കോഗ്രസിന്റെ നേതൃത്വത്തില്‍ അണിനിരത്തണം എന്നുള്ളതായിരുന്നു. ഇതിന്റെ ഭാഗമായാണ് 1959ല്‍ കമ്യൂണിസ്റ് വിരുദ്ധ മുന്നണി രൂപപ്പെട്ടതും വിമോചനസമരം അരങ്ങേറിയതും. അന്ന് രൂപംകൊണ്ട മുന്നണിയാണ് ഇന്നത്തെ യുഡിഎഫായി തുടരുന്നത്. 1980ല്‍ ബിജെപി രൂപീകരിക്കപ്പെട്ടശേഷം സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം അവരുമായി പരസ്യമായോ രഹസ്യമായോ ധാരണയുണ്ടാക്കുക എന്ന നയം യുഡിഎഫ് പിന്തുടരുകയാണ്. പ്രമുഖ ബിജെപിനേതാവായിരുന്ന കെ ജി മാരാരുടെ ആത്മകഥയില്‍ 1991ല്‍ വടകരയിലും ബേപ്പൂരും ഉണ്ടാക്കിയ പരസ്യബന്ധത്തെക്കുറിച്ചും ഈ രണ്ടു ശക്തികള്‍ തമ്മിലുള്ള കൂട്ടുകെട്ടിനെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. കോ-ലീ-ബി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി വടകര പാര്‍ലമെന്റില്‍ മത്സരിച്ച രത്നസിങ്ങും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച മാധവന്‍കുട്ടിയും പരാജയപ്പെട്ടു. എന്നാല്‍, രത്നസിങ്ങിന് അഡ്വക്കറ്റ് ജനറല്‍സ്ഥാനമാണ് യുഡിഎഫ് സര്‍ക്കാര്‍ പിന്നീട് നല്‍കിയത്. വയലാര്‍രവി ഉള്‍പ്പടെയുള്ള കോഗ്രസ് നേതാക്കള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് വോട്ടിനുവേണ്ടി പോയ കാര്യം ആര്‍എസ്എസ് നേതാവ് സുദര്‍ശന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസിനെ കൂടെ നിര്‍ത്താനുള്ള നയങ്ങള്‍ യുഡിഎഫ് ഇപ്പോഴും തുടരുകയാണ്. ചങ്ങനാശേരിയില്‍ ആര്‍എസ്എസ് പൊലീസ് ഓഫീസറെ കൊല്ലുന്ന സ്ഥിതിയുണ്ടായെങ്കിലും അപലപിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല. കണ്ണൂര്‍ ജില്ലയില്‍ സിപിഐ എമ്മിന്റെ നാലു പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ തുടര്‍ച്ചയായി കൊലപ്പെടുത്തിയപ്പോഴും യുഡിഎഫില്‍നിന്ന് ഒരു പ്രതികരണവും കണ്ടില്ല. സഖാവ് ഇ പി ജയരാജനെ വധിക്കാന്‍ യുഡിഎഫ് നേതാക്കള്‍ തോക്കും പണവും കൊടുത്തയച്ചത് രണ്ട് ആര്‍എസ്എസ് ക്രിമിനലുകളെയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം വലതുപക്ഷ രാഷ്ട്രീയശക്തികള്‍ അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ ബോധപൂര്‍വം മുഴുകുകയാണ്. ജാതി-മത ശക്തികളെ ഇളക്കിവിടുന്നതിനോടൊപ്പംതന്നെ, വര്‍ഗീയശക്തികളെയും സര്‍ക്കാരിനെതിരെ അണിനിരത്താന്‍ ശ്രമം നടക്കുന്നു. അത്തരമൊരു കൂട്ടായ്മയുടെ താളംതെറ്റിയ രംഗപ്രവേശമാണ് ഇപ്പോള്‍ നവകേരളമാര്‍ച്ചിനെതിരെയുമുണ്ടാകുന്നത്. എത്ര ശക്തമായി എതിരാളികളുടെ ആക്രമണമുണ്ടാകുന്നുവോ അതിന്റെ ഇരട്ടി ആവേശത്തോടെയും വാശിയോടെയും പാര്‍ടിയോടൊപ്പം അണിനിരന്ന് ഈ മാര്‍ച്ചിനെ വിജയിപ്പിക്കാന്‍ പാര്‍ടിപ്രവര്‍ത്തകരും അനുഭാവികളും ബഹുജനങ്ങളും രംഗത്തിറങ്ങുന്നത് അത്യാവേശകരംതന്നെയാണ്. എതിരാളികള്‍ക്കുള്ള മറുപടി ഈ വര്‍ധിച്ച ജനപങ്കാളിത്തവും അലയടിക്കുന്ന ആവേശവും തന്നെ.