Saturday, October 25, 2008

'നമ്മക്ക്‌ മോനേക്കാള്‍ വലുത്‌ രാജ്യാണ്‌....' -ഫയാസിന്റെ ഉമ്മ

'നമ്മക്ക്‌ മോനേക്കാള്‍ വലുത്‌ രാജ്യാണ്‌....' -ഫയാസിന്റെ ഉമ്മ






കണ്ണൂര്‍: 'ഓന്‍ നമ്മുടെ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെങ്കില്‍ ശിക്ഷ അനുഭവിക്കണം. നമ്മക്ക്‌ മോനേക്കാള്‍ വലുത്‌ രാജ്യാണ്‌....ഒരുമ്മക്കും ഇനി ഈ ഗതി വരരുത്‌'. ഇത്‌ പറയുമ്പോള്‍ കശ്‌മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ മൈതാനപ്പള്ളി സ്വദേശി മുഹമ്മദ്‌ ഫയാസിന്റെ ഉമ്മ സഫിയയുടെ കണ്ണ്‌ നിറഞ്ഞു. ഒരു തീവ്രവാദിയുടെ ഉമ്മയെന്ന്‌ ആള്‍ക്കാര്‍ പറയുകയും കാണുകയും ചെയ്യുമ്പോള്‍ സഹിക്കാന്‍ പറ്റ്വോ? അവര്‍ പറഞ്ഞു. തയ്യില്‍ മൈതാനപ്പള്ളിയിലെ വീട്ടില്‍ കശ്‌മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ട മകന്റെ വിധിയോര്‍ത്ത്‌ കണ്ണീര്‍ വാര്‍ക്കുകയാണുമ്മ. ഓന്റെ മയ്യത്ത്‌ എനിക്ക്‌ കാണണംന്നില്ല. ഖബറടക്കുന്ന സമയം പറയാമെന്ന്‌ പോലീസ്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ മതി -അവര്‍ പറഞ്ഞു. ചെറുപ്പത്തിലേ ഓനെ നല്ലനിലയിലാണ്‌ പോറ്റിയത്‌. സിറ്റി സ്‌കൂളില്‍ എട്ടാം ക്ലാസ്‌ വരെയേ ഫയാസ്‌ പഠിച്ചിട്ടുള്ളൂ. രാത്രിനേരം വൈകി വീട്ടിലെത്തിയാല്‍ ഞാന്‍ വാതില്‌ തൊറന്ന്‌കൊടുക്കാറില്ല. അത്ര ശ്രദ്ധിച്ചിരുന്നു. പൊറത്തെ കൂട്ടുകെട്ടൊന്നും എനക്ക്‌ അറിയില്ല -അവര്‍ പറഞ്ഞു. അവന്‍ ആരുടെയോ മാല പൊട്ടിച്ച വിവരം അറിഞ്ഞ്‌ ഞെട്ടിപ്പോയി. രണ്ടുമാസം തലശ്ശേരി ജയിലിലായിരുന്നു. ജയിലിലെ കൂട്ടാണെന്ന്‌ തോന്നുന്ന്‌ പിന്നെയാകെ മാറി. ഒന്നും പറഞ്ഞാ കേക്കില്ല. അപ്പോഴാണ്‌ ഈ ഫൈസലുമായി കൂട്ടുകൂടുന്നത്‌. ഓനാ എന്റെ മോനെ ബാംഗ്ലൂരിലേക്ക്‌ കൊണ്ടോയത്‌. ഒരു നോമ്പ്‌ അത്താഴത്തിന്റെ സമയം രാത്രിയാണ്‌ ഫൈസല്‍ വീട്ടിലെത്തിയത്‌. എന്തെങ്കിലും പണിയെടുത്ത്‌ നാട്ടില്‍ കയിഞ്ഞാമതീന്ന്‌ കൊറേ പറഞ്ഞുനോക്കി, കേട്ടില്ല. പിന്നെ വിചാരിച്ചു, മാല പൊട്ടിച്ച കേസിന്റെ നാണക്കേട്‌കൊണ്ടാ പോയതെന്ന്‌. പക്ഷേ, ഇതിപ്പോ ഇങ്ങനെയായില്ലേ. ബാംഗ്ലൂരില്‍ പോയശേഷം ഒരു വിവരവും ഇല്ലായിരുന്നു. ഓനെ കൊണ്ടോയ ഫൈസല്‍ നാട്ടില്‍ വന്നപ്പോള്‍ ഞാന്‍ കാണാന്‍ പോയി. ഓന്‍ നന്നായി എന്നും അഹമ്മദാബാദില്‍ ഖുറാന്‍ പഠിക്കാന്‍ പോയെന്നുമാ പറഞ്ഞത്‌. ഞാന്‍ കരുതി പടച്ചോന്‍ ഓനെ നന്നാക്കീന്ന്‌. പക്ഷേ... അവര്‍ കണ്ണ്‌ തുടച്ചു. 30 വര്‍ഷമായി ഓന്റെ ബാപ്പ ഞങ്ങളെ വിട്ടുപോയിട്ട്‌, ഒഴിവാക്കിയപോലെന്നെയാണ്‌. രണ്ട്‌ ആങ്ങളമാര്‍ എന്തെങ്കിലും തന്നിട്ടാ കയിഞ്ഞുപോകുന്നത്‌. അവര്‍ക്കും കഷ്ടപ്പാടാണ്‌. സഫിയ പറഞ്ഞു. 'ഒന്നല്ലേ ആകെയുള്ളൂ, ഓനല്ലേ നമ്മളെ നോക്കേണ്ടത്‌'. ഫയാസിനെ കൂടാതെ ഒരു മകളുണ്ട്‌ സഫിയക്ക്‌, ആഫിയ. അവരുടെ വിവാഹം കഴിഞ്ഞു. 'സംഭവം അറിഞ്ഞപ്പോത്തന്നെ ഓന്റെ മയ്യത്ത്‌ കാണേണ്ടാന്ന്‌ വിചാരിച്ചതാണ്‌. നാട്ടിന്‌ വേണ്ടാത്തോനായില്ലേ' -അവര്‍ കണ്ണ്‌ തുടച്ചു. 'ഞങ്ങളെ ഒരിക്കലും ഒരു തീവ്രവാദിയുടെ കുടുംബമായി കാണരുത്‌. ജീവനേക്കാള്‍ വലുത്‌ നമ്മള്‍ക്ക്‌ രാജ്യമാണ്‌. രാജ്യത്തിന്‌ എതിരെ പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും അവരെ തകര്‍ക്കണം' -സഫിയയുടെ സഹോദരനും മൈതാനപ്പള്ളി ഐസ്‌ പ്ലാന്റ്‌ തൊഴിലാളിയുമായ സാദിഖ്‌ പറഞ്ഞു. അവനെ ആരൊക്കെയോകൂടി ചതിച്ചതാണ്‌. ഏതായാലും അവന്റെ തെറ്റിന്‌ പടച്ചോന്‍ കൊടുത്ത ശിക്ഷയാണിതെന്ന്‌ നമ്മള്‍ കരുതിക്കോളും -സാദിഖ്‌ പറഞ്ഞു. നമ്മള്‍ ഇന്നുവരെ ഒരു തെറ്റും ചെയ്‌തിട്ടില്ല. ഇന്നാട്ടിലെ ആരോട്‌ ചോദിച്ചാലും പറയും -അദ്ദേഹം പറഞ്ഞു.

17 comments:

ജനശബ്ദം said...

'നമ്മക്ക്‌ മോനേക്കാള്‍ വലുത്‌ രാജ്യാണ്‌....' -ഫയാസിന്റെ ഉമ്മ

കണ്ണൂര്‍: 'ഓന്‍ നമ്മുടെ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെങ്കില്‍ ശിക്ഷ അനുഭവിക്കണം. നമ്മക്ക്‌ മോനേക്കാള്‍ വലുത്‌ രാജ്യാണ്‌....ഒരുമ്മക്കും ഇനി ഈ ഗതി വരരുത്‌'. ഇത്‌ പറയുമ്പോള്‍ കശ്‌മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ മൈതാനപ്പള്ളി സ്വദേശി മുഹമ്മദ്‌ ഫയാസിന്റെ ഉമ്മ സഫിയയുടെ കണ്ണ്‌ നിറഞ്ഞു. ഒരു തീവ്രവാദിയുടെ ഉമ്മയെന്ന്‌ ആള്‍ക്കാര്‍ പറയുകയും കാണുകയും ചെയ്യുമ്പോള്‍ സഹിക്കാന്‍ പറ്റ്വോ? അവര്‍ പറഞ്ഞു.

തയ്യില്‍ മൈതാനപ്പള്ളിയിലെ വീട്ടില്‍ കശ്‌മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ട മകന്റെ വിധിയോര്‍ത്ത്‌ കണ്ണീര്‍ വാര്‍ക്കുകയാണുമ്മ. ഓന്റെ മയ്യത്ത്‌ എനിക്ക്‌ കാണണംന്നില്ല. ഖബറടക്കുന്ന സമയം പറയാമെന്ന്‌ പോലീസ്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ മതി -അവര്‍ പറഞ്ഞു.

ചെറുപ്പത്തിലേ ഓനെ നല്ലനിലയിലാണ്‌ പോറ്റിയത്‌. സിറ്റി സ്‌കൂളില്‍ എട്ടാം ക്ലാസ്‌ വരെയേ ഫയാസ്‌ പഠിച്ചിട്ടുള്ളൂ. രാത്രിനേരം വൈകി വീട്ടിലെത്തിയാല്‍ ഞാന്‍ വാതില്‌ തൊറന്ന്‌കൊടുക്കാറില്ല. അത്ര ശ്രദ്ധിച്ചിരുന്നു. പൊറത്തെ കൂട്ടുകെട്ടൊന്നും എനക്ക്‌ അറിയില്ല -അവര്‍ പറഞ്ഞു.

അവന്‍ ആരുടെയോ മാല പൊട്ടിച്ച വിവരം അറിഞ്ഞ്‌ ഞെട്ടിപ്പോയി. രണ്ടുമാസം തലശ്ശേരി ജയിലിലായിരുന്നു. ജയിലിലെ കൂട്ടാണെന്ന്‌ തോന്നുന്ന്‌ പിന്നെയാകെ മാറി. ഒന്നും പറഞ്ഞാ കേക്കില്ല. അപ്പോഴാണ്‌ ഈ ഫൈസലുമായി കൂട്ടുകൂടുന്നത്‌. ഓനാ എന്റെ മോനെ ബാംഗ്ലൂരിലേക്ക്‌ കൊണ്ടോയത്‌. ഒരു നോമ്പ്‌ അത്താഴത്തിന്റെ സമയം രാത്രിയാണ്‌ ഫൈസല്‍ വീട്ടിലെത്തിയത്‌. എന്തെങ്കിലും പണിയെടുത്ത്‌ നാട്ടില്‍ കയിഞ്ഞാമതീന്ന്‌ കൊറേ പറഞ്ഞുനോക്കി, കേട്ടില്ല. പിന്നെ വിചാരിച്ചു, മാല പൊട്ടിച്ച കേസിന്റെ നാണക്കേട്‌കൊണ്ടാ പോയതെന്ന്‌. പക്ഷേ, ഇതിപ്പോ ഇങ്ങനെയായില്ലേ.

ബാംഗ്ലൂരില്‍ പോയശേഷം ഒരു വിവരവും ഇല്ലായിരുന്നു. ഓനെ കൊണ്ടോയ ഫൈസല്‍ നാട്ടില്‍ വന്നപ്പോള്‍ ഞാന്‍ കാണാന്‍ പോയി. ഓന്‍ നന്നായി എന്നും അഹമ്മദാബാദില്‍ ഖുറാന്‍ പഠിക്കാന്‍ പോയെന്നുമാ പറഞ്ഞത്‌. ഞാന്‍ കരുതി പടച്ചോന്‍ ഓനെ നന്നാക്കീന്ന്‌. പക്ഷേ... അവര്‍ കണ്ണ്‌ തുടച്ചു.

30 വര്‍ഷമായി ഓന്റെ ബാപ്പ ഞങ്ങളെ വിട്ടുപോയിട്ട്‌, ഒഴിവാക്കിയപോലെന്നെയാണ്‌. രണ്ട്‌ ആങ്ങളമാര്‍ എന്തെങ്കിലും തന്നിട്ടാ കയിഞ്ഞുപോകുന്നത്‌. അവര്‍ക്കും കഷ്ടപ്പാടാണ്‌. സഫിയ പറഞ്ഞു. 'ഒന്നല്ലേ ആകെയുള്ളൂ, ഓനല്ലേ നമ്മളെ നോക്കേണ്ടത്‌'. ഫയാസിനെ കൂടാതെ ഒരു മകളുണ്ട്‌ സഫിയക്ക്‌, ആഫിയ. അവരുടെ വിവാഹം കഴിഞ്ഞു.

'സംഭവം അറിഞ്ഞപ്പോത്തന്നെ ഓന്റെ മയ്യത്ത്‌ കാണേണ്ടാന്ന്‌ വിചാരിച്ചതാണ്‌. നാട്ടിന്‌ വേണ്ടാത്തോനായില്ലേ' -അവര്‍ കണ്ണ്‌ തുടച്ചു.

'ഞങ്ങളെ ഒരിക്കലും ഒരു തീവ്രവാദിയുടെ കുടുംബമായി കാണരുത്‌. ജീവനേക്കാള്‍ വലുത്‌ നമ്മള്‍ക്ക്‌ രാജ്യമാണ്‌. രാജ്യത്തിന്‌ എതിരെ പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും അവരെ തകര്‍ക്കണം' -സഫിയയുടെ സഹോദരനും മൈതാനപ്പള്ളി ഐസ്‌ പ്ലാന്റ്‌ തൊഴിലാളിയുമായ സാദിഖ്‌ പറഞ്ഞു. അവനെ ആരൊക്കെയോകൂടി ചതിച്ചതാണ്‌. ഏതായാലും അവന്റെ തെറ്റിന്‌ പടച്ചോന്‍ കൊടുത്ത ശിക്ഷയാണിതെന്ന്‌ നമ്മള്‍ കരുതിക്കോളും -സാദിഖ്‌ പറഞ്ഞു. നമ്മള്‍ ഇന്നുവരെ ഒരു തെറ്റും ചെയ്‌തിട്ടില്ല. ഇന്നാട്ടിലെ ആരോട്‌ ചോദിച്ചാലും പറയും -അദ്ദേഹം പറഞ്ഞു.

Anonymous said...

The Govt must extent necessary support and take care this UMMA till her death. She is a living example for the rest of us being a symbol of patriotism and a lesson for those who has any inclination towards militant groups. Nobody, not even their mothers will not forgive such an act any one does.


Jay Hind

Joji said...

രാജ്യ ദ്രൊഹികളുടെ വീട്ടുകാരെ സംരക്ഷിക്കണ്ട ആവശ്യം രാജ്യത്തിനില്ല.

ഇവര്‍ പരയുന്നതെല്ലാം വിശ്വസിക്കാന്‍ വിഡ്ഡികളല്ലാ എല്ലാവരും.

മായാവി.. said...

സമാധാനത്തോടെ ജീവിച്ചിരുന്ന ഒരു വിഭാഗം. സത്യത്തില്‍ മുസ്ലിം ലീഗിന്റെ നേതാക്കള്‍ സമാധാനപ്രിയരാണ്(അണികളെയല്ല) അവരെ അനുസരിച്ച് അണികളും കുഴപ്പമിക്ല്ലാതെ പോകുകയായിരുന്നു...അപ്പൊഴാണ്‍ ബാബരിമസ്ജിദ് പൊളിക്കപ്പെടുന്നത്, നോര്ത്തിന്ത്യയിലും മറ്റും കലാപമുണ്ടായെങ്കിലും കേരളജനതെയെ അത് ബാധിക്കാതിരുന്നത് മുസ്ലിം ലീഗ് നേതാക്കളുടെ സംയമനം തന്നെയായിരുന്നു..പക്ഷെ നികൃഷ്ട ജീവികളായ മാര്ക്സിസ്റ്റ്കാര്‍ ആ അവസരം തങ്ങള്ക്കനുകൂലമാക്കാമെന്ന് നിനച്ച് മുസ്ലിം യുവാക്കളെ പിരിയിളക്കി വിട്ടു..അധികാരത്തിനു വേണ്ടി മുസ്ലിം ലീഗ് മിണ്ടാതിരിക്കുന്നെന്നായി ആരോപണം, അങ്ങനെ സമുദായത്തെ വെടക്കാക്കി തനിക്കാക്കാമെന്ന് നിനച്ച സഖാക്കളുടെ തന്ത്രം്‌ ഫലിച്ചു, വെടക്കായി പക്ഷെ തനിക്കായില്ല..എന്‍ ഡി എഫിന്റെ മിക്കവാറുമെല്ലാ പ്രവര്ത്തകരും പഴയകാല ഡിഫിക്കാരാണ്...അങ്ങനെ മുസ്ലിം യുവാക്കള്‍ കൊഴിഞ്ഞു പോകുന്നത് കണ്ടാ ഹാലിലാണ്‍ പിണറായിക്ക്‌ എന്ഡിഎഫിനെ എതിര്ക്കാന്‍ തോന്നിയത്, കയ്യിന്ന് വിട്ട അമ്പുപോലെയായി കാര്യങ്ങള്....ഇനി കേരളസമൂഹമേ അനുഭവിക്കുക സഖാക്കളുടെ രാഷ്റ്റ്രീയ തന്ത്രങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയുക.

Anonymous said...

joji you have a terrorist's mind

ഉഗ്രന്‍ said...

ജനശബ്ദം പോലൊരു ബ്ലോഗ്ഗില്‍ പോസ്റ്റിടുമ്മെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല!

പക്ഷെ, "Unni(ജോജി)", താങ്കള്‍ മരിച്ച ഫയാസിന്‍‌റ്റെ ജീവിച്ചിരിക്കുന്ന "മുഖം" മാത്രം.

മറ്റൊരു "തീവ്ര"വാദി!!!

:-|

ബഷീർ said...

മാ തുജെ സലാം..
ഇന്ത്യന്‍ ജനതയുടെ അഭിമാനമാണുമ്മാ നിങ്ങള്‍

ജോജിയെപ്പോലുള്ള തീവ്രവാദികളെ സമൂഹം തിരിച്ചറിയട്ടെ

ബഷീർ said...

മാ തുജെ സലാം..
ഇന്ത്യന്‍ ജനതയുടെ അഭിമാനമാണുമ്മാ നിങ്ങള്‍

ജോജിയെപ്പോലുള്ള തീവ്രവാദികളെ സമൂഹം തിരിച്ചറിയട്ടെ

Anonymous said...

രാജ്യ ദ്രോഹിയുടെ വീട്ടുകാര്‍ക്ക് പ്രത്യേക പരിഗണന ഒന്നും കൊടുക്കാന്‍ പാടില്ല. വേണ്ട വിധത്തില്‍ അന്വേഷിക്കണം. എന്നിട്ട് ആ ഉമ്മയും ഫയാസിന്റെ സഹോദരിയും നിരപരാധികള്‍ ആണെന്കില്‍ അവരെ സാധാരണ പോലെ ജീവിക്കാന്‍ അനുവദിക്കണം. സ്വന്തം മകന്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചാല്‍ ഏതൊരു ഉമ്മയും അമ്മയും പറയുന്നതേ അവരും പറഞ്ഞിട്ടുള്ളൂ. മായാവി പറഞ്ഞ പോലെ മുസ്ലീം യുവാക്കളില്‍ അരക്ഷിതാവസ്ഥയും ഭീതിയും കുത്തി നിറച്ചു അവരെ തങ്ങളോടൊപ്പം നിര്‍ത്താന്‍ ശ്രമിച്ച മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇതിന്റെ ഉത്തരവാദിത്വങ്ങളില് നിന്നും ഒഴിഞ്ഞു മാറാനാവില്ല. മിതവാദികളായ മുസ്ലീം ലീഗില്‍ നിന്നും ആളുകളെ തങ്ങലോടടുപ്പിച്ചു നിര്‍ത്താന്‍ ഇവര്‍ നടത്തിയ ശ്രമങ്ങളാണ് ഇതിനെല്ലാം പിന്നില്‍. എട്ടാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തിയതാണ് ഫയാസ് എന്നതും ഫയാസിന്റെ ബാപ്പ ഉപേക്ഷിച്ചു പോയിട്ട് കാലങ്ങള്‍ ആയി എന്നതും മറക്കരുത്. ശിഥിലമായ ഒരു കുടുംബത്തിന്റെ ഇരയാണ് ഫയാസ്. മക്കളെ നോക്കാതെ പോയ അവന്റെ ബാപ്പക്കിട്ടാണ് ഒന്നു പൊട്ടിക്കേണ്ടത്. ഫയാസിന്റെ ഉമ്മയെപ്പോലുള്ളവരെ ഇനി ഉപദ്രവിപ്പിക്കപ്പെടാന്‍ അനുവദിച്ചു കൂടാ. ഭര്‍ത്താവിനാല്‍ ഉപേക്ഷിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്ക് അര്‍ഹമായ ജീവനാംശം ലഭിച്ചിരിക്കണം. ബഹുഭാര്യത്വതിനെ കര്‍ശനമായി നിരോധിക്കണം. പത്താം ക്ലാസ് വരെയെന്കിലും വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ലഭിച്ചിരിക്കണം.

ജിവി/JiVi said...

ശിഥിലമായ സാമ്പത്തിക ഭദ്രതയില്ലാത്ത ഒരു കുടുംബത്തില്‍ നിന്ന് വന്ന ഒരു ചെറുപ്പക്കാരന്‍ ക്രിമിനലായി. അവന്റെ ക്രിമിനല്‍ ആറ്റിറ്റ്യൂഡ് മുതലെടുക്കാന്‍ രാജ്യദ്രോഹശക്തികള്‍ക്ക് സാധിച്ചു. സ്വന്തം അമ്മക്ക് പോലും അവനെ വേണ്ടാതായി. നമ്മുടെ വ്യവസ്ഥിതികളെ തിരുത്തുന്നതിന്റെ തുടക്കമായി ആ ചെറുപ്പക്കാരന്റെ മൃതദേഹം മാന്യമായി സംസ്കരിക്കുക. ആ കുടുംബത്തിന് മാന്യമായ പരിഗണന നല്‍കുക.

ഫയാസിന്റെ കുടുംബത്തെപ്പോലുള്ള സമുദായത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മറന്ന് പ്രവര്‍ത്തിച്ച മുസ്ലീം ലീഗ് ക്ഷീണിച്ചു. ഫയാസുമാര്‍ എത്തിപ്പെടേണ്ടിയിരുന്നത് സി പി എം ലോട്ടായിരുന്നു. അതില്ലാതിക്കാന്‍ ലീഗ്, എന്‍ ഡി എഫ്ന് ഒത്താശ ചെയ്തുകൊടുത്തു.

മൃദുല്‍രാജ് said...

എന്റെ പൊന്നു വിജയ്, ആരോടാണ് ഈ പറയുന്നത്? കാന്തപുരം പറഞ്ഞതൊക്കെ മനോരമ വളച്ചൊടിച്ചതാണ് എന്ന് പറയുന്ന കേട്ടു. ബഹു ഭാര്യാത്വവും, ഇഷ്ടം പോലെ തലാഖും ഉപേക്ഷിക്കപ്പെട്ട മക്കളൂം ഉള്ളിടത്തോളം വഴി പിഴച്ച സന്തതികള്‍ തീവ്രവാദികളില്‍ എത്തപ്പെട്ടു കൊണ്ടേയിരിക്കും. അവരെ നേര്‍‌വഴിക്ക് നടത്താന്‍ ആരും ശ്രമിക്കുന്നില്ല. പല മദ്രസകളും പള്ളികളും ഒക്കെയാണ് ഇവരുടെ ആദ്യ താവളങ്ങള്‍. (അമ്പലങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദു തീവ്രവാദികള്‍ വളരുന്ന പോലെ). ഈ ഉമ്മക്കും സഹോദരനും ഒന്നും അറിയില്ലായിരിക്കാം. പക്ഷേ പലതും അറിയാവുന്ന പ്ലരും ആ നാട്ടില്‍ തന്നെ കാണും. അല്ലെങ്കില്‍ , ഒരുത്തനെ മാത്രം ലക്ഷ്യമിട്ട് തീവ്രവാദികള്‍ ആ നാട്ടിലെത്തുകയും അവനെ മാത്രം പിടിച്ച് തീവ്രവാദി ആക്കുകയുമായിരുന്നൊ? ഒരുപക്ഷേ അവര്‍ പലരേയും സമീപിച്ചിരിക്കാം...

സമീര്‍ said...

കൊള്ളാം വിജയ്‌, താങ്കളുടെ കമന്റ്‌ വായിച്ചപ്പോൽ ബസപകടങ്ങൾക്ക്‌ ശേഷം സർക്കാർ കൊണ്ടു വരുന്ന പുതിയ നിയമങ്ങളെ ഓർത്തു പൊയി. അക്കമിട്ടു നിരത്തിയിരിക്കുന്നല്ലൊ? ഡൂസ്‌ & ഡോന്റ്സ്‌ .

ഒരു സമുദായത്തിന്റെ മനസ്സിൽ നിന്നു അരക്ഷിതാവസ്ത മാറ്റിയെടുക്കുകയാണു വെണ്ടത്‌.
അല്ലെങ്കിൽ തീവ്രവാദികൾ തകർന്ന കുടുംബംങ്ങൾക്കു പുറത്തുനിന്നും അനായസമയി രിക്ക്രൂട്ട്‌മന്റ്‌ നടത്തിക്കൊണ്ടേയിരിക്കും.
നമ്മൾ പുതിയ നിയമാവലി തേടിക്കൊണ്ടിരിക്കുകയും ചെയ്യും

Anonymous said...

'നമ്മക്ക്‌ മോനേക്കാള്‍ വലുത്‌ രാജ്യാണ്‌....' -ഫയാസിന്റെ ഉമ്മ.
ഓ.. വല്ല്യ കാര്യായി, എല്ലാവരും കൂടി ഇനി ഈ ഉമ്മക്കു കീർത്തിചക്ര കൂടി കൊടുക്കൻ പറയുമോ ?. നല്ല തല്ലു കൊള്ളുമെന്നു അറിയാവുന്നതുകൊണ്ടു പള്ളിക്കാരു പറഞ്ഞു കൊടുത്ത ബുദ്ധിയല്ലേ ഇത്‌. ഇവിടെ കൊണ്ടു വന്നാൽ തന്നെ ഏതേങ്കിലും പള്ളിക്കാരു സമ്മതിക്കുമോ ഖബറടക്കാൻ.

ജനശബ്ദം said...

മകന്‍ ചെയ്തത് രാജ്യദ്രോഹമാണെന്ന് അറിഞ്ഞപ്പോള്‍ മകനെ തള്ളിപ്പറയാന്‍ തയ്യാറായ ഉമ്മ അഭിനന്ദനം അറ്ഹിക്കുന്നു. ഈ ബോധം ഇന്ത്യയിലെ ഓരോ അമ്മമാര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ തീവ്രവാവത്തിന്റെ പൊടിപോലും ഇന്ത്യയി ഉണ്ടാകുമായിരുന്നില്ല

Joker said...

മരിച്ച ഫയാസ് എന്‍ഡീഫുകാരനല്ല എന്ന് വരുത്തി തീഎര്‍ക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണിപ്പോള്‍ എന്‍ ഡി എഫ്. എന്നാല്‍ എന്‍ഡീഫ് എന്ന സംഘടനയെ സംബന്ധിച്ചേടത്തോളം കാശ്മീരിലേക്ക് ആളുകളേ റിക്രൂട്ട് ചെയ്ത് കാശ്മീര്‍ മോചനം സാധ്യമാക്കാന്‍ മാത്രം വളര്‍ന്നോ എന്ന് എനിക്കിപ്പോഴും സംശയം തന്നെയാണ്. ഫൈസലും, ഫയസും, അബ്ദുല്രഹീമും എല്ലാം കേരളത്തിലും ഇന്ത്യില്‍ ഒട്ടുക്കും പ്രവര്‍ത്തിക്കുന്ന തീവ്രവാദ മാഫിയകളുടെ ഇരകളാണെന്ന് നമുക്ക് നിസ്സംശയം പറയാം.

ബാബരി മസ്ജിദിന്റെ തകര്‍ച്ചക്കും തുടര്‍ന്ന് നടന്ന കലാപങ്ങള്‍ക്കും അവസാനം നടന്ന ഗുജറാത്ത് കലാപങ്ങളും ,മാറാട് കലാപങ്ങളും എല്ലാം മുസ്ലിം മനസ്സുകളില്‍ അരക്ഷിതാവസ്ഥ സ്യഷ്ടിച്ചു എന്നത് ഒരു യാഥാര്‍ത്യമായിരുന്നു. എന്നാല്‍ തറവാട്ട് കാരണവരെ പോലെ സമുദായത്തിന്റെ മൊത്തം ഉത്തരവാദിത്തം ഏറ്റെടുത്ത ലീഗ് അപ്പോഴും അധികാരത്തില്‍ അള്‍ലിപ്പിടിച്ചിരിക്കുകയായിരുന്നു. എന്തൊക്കെ സംഭ്വിച്ചാലും മാപ്ലമാരുടെ വോട്ട് നിരീക്ഷര വാദികളാ‍യ ഇടതു പക്ഷ ഹമുക്കുകള്‍ക്ക് മാപ്ലമാരാരും കൊയ്ടുക്കില്ല എന്ന് ധരിച്ച് അവശായ കുട്ടിമാരും തങ്ങന്മാരും ഒന്നും മിണ്ടിയില്ല. അരക്ഷിതരായ മുസ്ലിം സമൂഹത്തിന് അല്പമെങ്കിലും അവരുടെ ഭാഗം തുറന്ന് കണിക്കപ്പെട്ടത് ഇടത് പക്ഷത്തില്‍ കൂടെയും മറ്റ് ഇടത് പക്ഷ ബുദ്ധിജീവികളില്‍ കൂടെയും ആയിരുന്നു. മുസ്ലിം വോട്ടിന്റെ മൊത്ത കുത്തക തങ്ങള്‍ക്കണെന്ന് ധരിച്ചുവെച്ചിര്യുന്ന കുട്റ്റി മാര്‍ സ്ഥിരം പാളയങ്ങള്‍ കൈവിട്ട് പോയപ്പോഴെങ്കിലും ചിന്തിക്കണമായിരുന്നു ജനങ്ങള്‍ മറിച്ചു ചിന്തിക്കുന്നു എന്ന്. എന്നാല്‍ ഇപ്പോള്‍ അവസാനം ആണവ കരാറില്‍ അടക്കം ലീഗിന്റെ അധികാര കൊതി ആദര്‍ശം നടപ്പാക്കുനതില്‍ ലീഗിനെ സമ്മതിച്ചില്ല. ബിരിയാണി കഴിച്ച് തങ്ങളെ തീരുമാനമെടുക്കാന്‍ ഏല്പിച്ചു പിരിയുന്ന ലീഗ് യോഗങ്ങളില്‍ എവിടെയാണ് മുസ്ലിംഗളടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ?
സി എച്ചും അതു പോലുള്ള നേതാക്കന്മാരും ഉള്ള കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്ന ജന സ്വാധീന ഇന്നത്തെ ലീഗിന് ഇല്ലാതെ പോയതിന്റെ രസ തന്ത്രം അപ്പോഴാണ് മനസ്സിലാക്കെണ്ടത്. ലീഗ് മിതവാദികള്‍ തന്നെ എന്ന് വാദത്തിന് സമ്മതിക്കാം.എന്നാല്‍ ലീഗിന്റെ നട്ടേല്ലില്ലാത്ത ഇത്തരം തന്ത്യില്ലായ്മത്തരം കൊണ്ടാണ് ആയിരക്കണക്കിന് യുവജനങ്ങള്‍ എന്‍ ഡി എഫിലേക്ക് ചേക്കേറിയത്. വളര്‍ന്നു വരുന്ന ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യൂനപക്ഷത്തിന്റെ ശക്തമായ സാമൂഹിക ബോധം സ്യഷ്ടിക്കുന്നതില്‍ ലീഗ് പരാജയപ്പെട്ട്. ഒട്ടനവധി ആഭ്യന്തര പ്രശ്നങ്ങളും അധികാര പ്രശ്നങ്ങളും മാത്രം ലീഗിന് വിഷയങ്ങളായി.

മാറാട് കേസില്‍ അകപ്പെട്ട ആളുകള്‍ക്ക് ഇപ്പോല്‍ ജാമ്യം പോലും ലഭിച്ചത് ഇടത് പക്ഷം വന്നതിന് ശേഷമാണ്. മാറാട് ചെന്ന് ആണും പെണും കെട്ട ആന്റണി അവിടെ ചെന്ന് “ന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ അരക്ഷൈതാവസ്ഥക്ക് “ കാരണമാവുന്നു എന്‍ പറഞ്ഞ് എരിതീയില്‍ എണ്ണയൊഴിച്ചൂ അപ്പോഴും ലീഗ് ഒന്നും മിണ്ടിയില്ല. തങ്ങളെ തീരുമാനമെടുക്കാന്‍ ഏല്പിച്ചു. മലയാളിയുടെ മനസ്സില്‍ മുറിവായി നിന്ന മദനിക്ക് ജാമ്യാപേക്ഷ കൊടുത്തപ്പോള്‍ ക്രമസമാധാനം തകരും എന്ന് പറഞ്ഞ് തിട്ടൂരം കൊടുത്തതും കുട്ടിമാര്‍ അധികാരത്തിലുള്ളപ്പോള്‍.അന്നും ലീഗ് ഒന്നും മിണ്ടിയില്ല. ഒടുക്കം മദനി ജയില്‍ വാസം കഴിഞ്ഞ് വന്നപ്പോള്‍ കേരളത്തിലെ ക്രമസമാധാനം തകര്‍ന്നോ ?. ലീഗിന് ഇപ്പോഴും അതിനൊന്നും ഉത്തരമില്ല. നിരവധി വിഷയങ്ങളില്‍ രാഷ്ട്രീയമായി തന്നെ ന്യൂനപക്ഷത്തിന്റെ കൂടെ നില്‍ക്കാന്‍ കഴിയുമായിരുന്ന ലീഗ് നിരുത്തര വാദിത്തം കാണിച്ചതിന്റെ ഫലം അവര്‍ അനുഭവിക്കുന്നു. ബിരിയാണിയും തിന്ന് തങ്ങളെ ഇനിയും കാര്യങ്ങള്‍ ഏല്പിച്ചാല്‍ ലീഗ് വെറും പച്ചക്കൊടിയുടെ ചന്ദ്ര ക്കല പോലെ മെലിഞ്ഞു പോകും എന്നതില്‍ സംശയം വേണ്ട.

Anonymous said...

ഫയാസ് മാലപിടിച്ച് പറിയിലുള്പ്പെട്ടപ്പോള്‍ ജാമ്യത്തിലിറക്കിയത് ഡീഫീ നേതാവായിരുന്നല്ലൊ നികൃഷ്ട ജിവി?

Anonymous said...

രാവണനെ നിഗ്രഹിച്ചു സീതയെ വീണ്ടെടുത്ത ശ്രീരാമനോട് ലക്ഷ്മണന്‍ ചോദിച്ചു “ജ്യേഷ്ഠ, ഇനി അയോധ്യയിലേക്കു തിരിച്ചു പോകണോ? ഭരതന്‍ അവിടെ രാജാവായിരുന്നോട്ടെ; സമ്പത്സമൃദ്ധമായ ലങ്കവിട്ടു നാം പോകണോ?”
ഇതിന്നു ശ്രീരാമനെക്കൊണ്ടു ആദികവി പറയിപ്പിച്ച ഉത്തരം മുഴുവന്‍ ഭാരതീയരേയും കോരിത്തരിപ്പിച്ചു; ഇന്നും അങ്ങനെത്തന്നെ.
“അപി സ്വര്‍ണ്ണമയീ ലങ്കാ
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസീ”
പരിഭാഷ:
“ലങ്കപൊന്നാകിലും തെല്ലും
താല്പര്യമതിലില്ല മേ;
പെറ്റമ്മയും പെറ്റനാടും
സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരം”

അങ്ങനെ പറഞ്ഞു അയോദ്ധ്യയിലേക്കു തിരിച്ചുപോയ ശ്രീരാമനെ വരവേല്ക്കാന്‍ വഴിനീളെ വിളക്കുകൊളുത്തിയത്രേ അയോദ്ധ്യക്കാര്‍.
ജന്മഭൂമിയുടെ മഹത്വമാകട്ടേ ദീപാവലിയുടെ സന്ദേശം.
ജനശബ്ദക്കര്‍ക്കും കമന്റിട്ടവര്‍ക്കുംകേരളക്കാര്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ദീപാവലി ആശംസകള്‍!