Saturday, October 4, 2008

വികസന വിരോധികളുടെ അക്രമസമരം,ടാറ്റ പിന്മാറി

വികസന വിരോധികളുടെ അക്രമസമരം,ടാറ്റ പിന്മാറി .

ടാറ്റയുടെ നാനോ കാര്‍പദ്ധതി സിംഗൂരില്‍നിന്ന് മാറ്റാന്‍ തീരുമാനമായി. വെള്ളിയാഴ്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ടാറ്റ ചെയര്‍മാന്‍ രത്തന്‍ ടാറ്റ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. സംസ്ഥാനസര്‍ക്കാരും ഇത് സ്ഥിരീകരിച്ചു. തുടക്കംമുതല്‍ ഫാക്ടറിക്കെതിരെ രാഷ്ട്രീയമായി ഉയര്‍ന്നുവന്ന എതിര്‍പ്പും അക്രമവുമാണ് പിന്മാറാന്‍ കാരണമെന്ന് ടാറ്റ പറഞ്ഞു. തീരുമാനം വളരെ നിര്‍ഭാഗ്യകരമാണ്. അക്രമം നേരിട്ട് പൊലീസ് സഹായത്തോടെ ഒരു ഫാക്ടറിക്കും സുഗമമായി പ്രവര്‍ത്തിക്കാനാവില്ല. സംസ്ഥാനത്തിന്റെ നന്മ കരുതി തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി ഫാക്ടറിക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കുമെന്നു കരുതിയെങ്കിലും അത് കൂടിവന്ന സാഹചര്യത്തിലാണ് പിന്മാറാന്‍ തീരുമാനിച്ചത്. ഫാക്ടറി ഇനി എവിടെ സ്ഥാപിക്കുമെന്നതിനെപ്പറ്റി തീരുമാനമായില്ല. ചില സംസ്ഥാനങ്ങളില്‍നിന്ന് ക്ഷണം ഉണ്ട്. ബംഗാളിലേതുപോലുള്ള രാഷ്ട്രീയ എതിര്‍പ്പ് മറ്റെവിടെയുമുണ്ടാവില്ല. വളരെയധികം വികസനസാധ്യതയുള്ള സംസ്ഥാനമാണിത്. സര്‍ക്കാരിന്റെ നിലപാട് പ്രോത്സാഹനം നല്‍കുന്നതാണ്. സംസ്ഥാനത്തെ മറ്റ് പദ്ധതി ഉപേക്ഷിക്കില്ല. കാര്‍ഫാക്ടറിക്കായി ഏറ്റെടുത്തു നല്‍കിയ സ്ഥലം എന്തു ചെയ്യണമെന്നതിനെ സംബന്ധിച്ച് സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കും-ടാറ്റ പറഞ്ഞു. റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയ്ക്കും രത്തന്‍ ടാറ്റയ്ക്കും പുറമെ വ്യവസായമന്ത്രി നിരുപംസെന്നും പങ്കെടുത്തു. ബംഗാളിനെ സംബന്ധിച്ചിടത്തോളം ടാറ്റയുടെ പിന്മാറ്റം ദൌര്‍ഭാഗ്യകരമായ തീരുമാനമാണെന്ന് നിരുപംസെന്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ നഷ്ടപരിഹാരം നല്‍കിയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്. സംസ്ഥാനത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന പദ്ധതിയെ രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണ് മമത എതിര്‍ത്തത്-സെന്‍ പറഞ്ഞു. ബംഗാളിലെ വ്യവസായവല്‍ക്കരണ അനുകൂല സാഹചര്യം കണക്കിലെടുത്താണ് ലോകത്തുതന്നെ നൂതനമായ നാനോ കര്‍ ഫാക്ടറി സിംഗൂരില്‍ സ്ഥാപിക്കാന്‍ ടാറ്റ തീരുമാനിച്ചത്. മുഖ്യമന്ത്രി ബുദ്ധ ദേവ് ഭട്ടാചാര്യയും സംസ്ഥാനസര്‍ക്കാരും പരമാവധി സഹായം നല്‍കി. എന്നാല്‍ ബംഗാളിന്റെ വ്യവസായവികസനം തകര്‍ത്ത് ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുക എന്ന സമീപനമാണ് മമത ബാനര്‍ജി നടത്തിയത്. നന്ദിഗ്രാമിന്റെ തുടര്‍ച്ചയെന്നോണം ഇവിടെ മമതയുടെ നേതൃത്വത്തില്‍ നിരന്തര അക്രമമുണ്ടായി. കോഗ്രസും ബിജെപിയും ഇതിന് ഒത്താശ ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ മൌനം പാലിച്ചു. നാനോ കാര്‍ഫാക്ടറിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയ ഭൂമിയുടെ ഒരു ഭാഗം കര്‍ഷകര്‍ക്ക് തിരികെ നല്‍കണമെന്നാവശ്യപ്പെട്ടാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ അക്രമം തുടങ്ങിയത്. പ്ളാന്റിന്റെ നിര്‍മാണപ്രവര്‍ത്തനം തൃണമൂലുകാര്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തി. തൊഴിലാളികളെ ആക്രമിച്ചു. പ്രവര്‍ത്തനം തുടരാനാവാത്ത സാഹചര്യത്തില്‍ ടാറ്റ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വികസനം മുന്‍നിര്‍ത്തി പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി നിരവധി തവണ മമതയോട് അഭ്യര്‍ഥിച്ചെങ്കിലും ചെവിക്കൊണ്ടില്ല. അവസാനം ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ സാന്നിധ്യത്തില്‍ സമവായത്തിനു ശ്രമിച്ചു. എന്നാല്‍, ചര്‍ച്ചയിലൂടെ സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ ദുര്‍വ്യാഖ്യാനംചെയ്ത് പ്രശ്നങ്ങളുണ്ടാക്കാനാണ് മമത ശ്രമിച്ചത്. ആയിരങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്ന പദ്ധതിയാണ് സംസ്ഥാനത്തിനു നഷ്ടപ്പെട്ടത്. സ്വന്തം രാഷ്ട്രീയനേട്ടത്തിനു വേണ്ടി മമത ഇല്ലാതാക്കിയത് ഒരു സംസ്ഥാനത്തിന്റെതന്നെ വികസന നേട്ടവും നിരവധി യുവാക്കളുടെ പ്രതീക്ഷയും.

4 comments:

ജനശബ്ദം said...

Anonymous said...

സഖാവ്‌ നാരായണാ.......
മുമ്പ്‌ സഖാക്കന്മാര്‍ പറഞ്ഞിരുന്നത്‌ ചൈനയിലേക്ക്‌ നോക്കൂ... എന്നായിരുന്നു. ഇപ്പോള്‍ കുറച്ചായിട്ട്‌ അത്‌ കൂടുതലായി കേള്‍ക്കാറില്ല. ചൈന മാറിയിരിക്കുന്നു. അങ്ങോട്ട്‌ നോക്കാന്‍ പറയരുതെന്ന്‌ നിങ്ങള്‍ക്കറിയാം. അതുപോലെ സിംഗൂരിലേക്ക്‌ നോക്കൂ എന്നല്ല പറയേണ്ടത്‌. കേരളത്തിലേക്ക്‌ നോക്കൂ എന്നാണ്‌. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ യു.ഡി.എഫ്‌ ഭരണത്തില്‍ കേരളത്തില്‍ അങ്ങയുടെ പാര്‍ട്ടി എന്തെങ്കിലും ചെയ്യാന്‍ സമ്മതിച്ചിരുന്നോ. ആദ്യം ഇടതും വലതും മാറിമാറി ഭരിക്കുന്ന കേരളത്തിലെ സഖാക്കന്മാരുടെ പോളിസിയില്‍ മാറ്റം വരുത്താം എന്ന തീരുമാനത്തിലെത്ത്‌. സഖാവിന്റെ പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുന്ന അഞ്ചു വര്‍ഷക്കാലം ശരിക്കും കേരളത്തിനു നഷ്ടമാണ്‌. കാരണം കൊണ്ടുവരുന്ന ഒരു പദ്ധതിയും ഈ ഭരണത്തില്‍ നടക്കരുതെന്ന നിങ്ങളുടെ നിര്‍ബന്ധ ബുദ്ധി. ഉദാഹരണങ്ങള്‍ ഒരുപാട്‌. സ്‌മാര്‍ട്ട്‌ സിറ്റി, എക്‌സ്‌പ്രസ്‌ വേ, എ.ഡി.ബി ഇതില്‍ ചിലത്‌ മാത്രം. ഇതെല്ലാം കഴിഞ്ഞ ഭരണത്തില്‍ വന്നിരുന്നെങ്കില്‍ ഞങ്ങള്‍ ജനങ്ങള്‍ക്കതിന്റെ ഫലം അഞ്ച്‌ വര്‍ഷം മുമ്പ്‌ മുതല്‍ ലഭിച്ചു തുടങ്ങുമായിരുന്നു. എന്തുകൊണ്ട്‌ സമ്മതിച്ചില്ല. സമ്മതിക്കില്ല തന്റെ പാര്‍ട്ടി. എന്നാല്‍ നഷ്ടപ്പെട്ട അഞ്ച്‌ വര്‍ഷം പോട്ടേ, അതിന്റെ ഫലം അടുത്ത ഭരണത്തിലെങ്കിലും ലഭിക്കുമല്ലോ എന്ന്‌ പാവം ജനങ്ങള്‍ വിശ്വസിച്ചാല്‍ അതും തെറ്റും-തെറ്റിച്ചു കൊണ്ടിരിക്കുന്നു. സുഹൃത്തേ നിനക്കു ശേഷമെങ്കിലും ഒരു നല്ല തലമുറ വരട്ടേ എന്നു പ്രാര്‍ത്ഥിക്കുന്നു. പിന്നെ സിംഗൂര്‍ സമരം. അതും നിങ്ങളുടെ വഴിയാണ്‌ സുഹൃത്തേ മ മ ത തെരഞ്ഞെടുത്തിരിക്കുന്നത്‌. പിന്നെ കൈരളിയും ദേശാഭിമാനിയും മാത്രം വായിച്ച്‌ ലോകത്തെ കാണരുത്‌. സിംഗൂരില്‍ നിന്ന്‌ ഏറ്റവും കൂടുതല്‍ എതിര്‍പ്പ്‌ കിട്ടിയത്‌ അവിടത്തെ താമസക്കാരായ ജനങ്ങളില്‍ നിന്നാണ്‌. ടാറ്റക്ക്‌ അവിടെ എതിര്‍പ്പ്‌ നേരിടേണ്ടി വന്നതും. പിന്നെ പ്രതിപക്ഷം അതിനെ മുതലെടുക്കും എന്നത ്‌ചോറ്‌ തിന്നുന്ന എല്ലാവര്‍ക്കും അറിയാം. അത്‌ ഏറ്റവും കൂടുതല്‍ അറിയുന്നതും കാണിച്ചു തന്നതും നിങ്ങളാണ്‌. ഏറ്റവും അവസാനം ഇതാ ടി.വിയില്‍ കാണുന്നു (കൈരളിയിലല്ല) കാലുവെട്ടുമെന്ന്‌ പറഞ്ഞ്‌ ഉറഞ്ഞു തുള്ളിയ വെളിയം (വെളിവില്ലാത്ത) ഭാര്‍ഗവന്‍ വീണ്ടും മലക്കം മറിഞ്ഞ്‌ അത്‌ നടത്തിയില്ലെങ്കില്‍ കാല്‌ വെട്ടുമെന്ന്‌ പറയുന്നു. കഷ്ടം സഖാവേ. ഇതിലേതാവ്‌ വെളിവുള്ള ജനങ്ങള്‍ വിശ്വസിക്കേണ്ടത്‌. എല്ലാത്തിന്റെയും അവസാനം ഒരു ചോദ്യം-ഭരണം എത്രവര്‍ഷം പിന്നിട്ടു സഖാവേ....ഈ ഭരണകാലത്ത്‌ നടന്നതായ ഒരു നല്ല കാര്യം (കഴിഞ്ഞ ഭരണത്തില്‍ എതിര്‍ത്തത്‌, ഈ ഭരണത്തില്‍ അനുകൂലിക്കുന്ന കാര്യങ്ങളല്ലാതെ-അതും നടക്കുന്നില്ല) ഒന്നു പറഞ്ഞു തന്നാല്‍ (ബ്ലോഗിലൂടെ) അറിഞ്ഞിരിക്കാമായിരുന്നു. ഏറ്റവും വലിയ അഭിനയ കള്ളന്‍ നിങ്ങളുടെ നേതാവ്‌ അച്ചുതാനന്ദന്‍ തന്നെയാണ്‌. അതിന്റെ ഉദാഹരണമാണ്‌ ഇന്നലെ കയറിയ മലമകയറ്റം. എന്തായിരുന്നു സഖാവേ സര്‍ക്കാരിന്റെ ഭൂമികാണാനാണെങ്കില്‍ സെക്രട്ടറിയേറ്റിന്റെ ഭൂമി കണ്ടാല്‍ പോരേ. എന്തായിരുന്നു അവിടെ പോയതിന്റെ ഉദ്ദേശം. സുഹൃത്തേ രാഷ്ട്രീയ മുഖമില്ലാതെ പറയട്ടെ, ഈ മുഖ്യമന്ത്രി മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം കേരളത്തില്‍ ഒന്നും നടക്കില്ല-ഇത്‌ നിങ്ങള്‍ക്ക്‌ അറിയാവുന്ന സത്യം-ജനങ്ങള്‍ക്കും.
മുട്ട മന്ത്രി നാട്‌ വാണീടും കാലം
കുട്ടികള്‍ക്കെല്ലാം കോഴിയും മുട്ടയും....ഹ...ഹഹഹഹഹഹഹ

സ്വന്തം
പ്രജ

അഹങ്കാരി... said...

അപ്പോ ഈ ടാറ്റ മുതലാളി അല്ലേ? മുന്‍പ് ഈ മുതലാളിമാരെ അല്ലേ സഖാക്കന്മാര്‍ എതിര്‍ത്തോണ്ടിരുന്നത്?ഈ മുതലാളിമാരെയല്ലേ കഴുത്തറുത്തിരുന്നത്? മുതലാളിത്തം തുലയണ്ടേ?

ഓ, സോഷ്യലിസം വിഢികളുടെ സ്വര്‍ഗമാണല്ലോ അല്ലേ

Anonymous said...

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച്, യാര്‍ യെന്ത് ചെയ്ത് എന്നതിനെക്കുറിച്ചൊക്കെ നല്ല വെവരമാണല്ലോ അഹങ്കാര്‍ജീ. കീപ്പിറ്റപ്പ്.