Saturday, October 18, 2008

സാമൂതിരിപ്പാടിന്റെ ദുരനുഭവം ആന്റണിക്ക് പാഠമാകട്ടെ

കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ അമേരിക്കയുടെയും സഖ്യരാഷ്ട്രങ്ങളായ ഓസ്ട്രേലിയയുടെയും ജപ്പാന്റെയും സിംഗപ്പുരിന്റെയും പങ്കാളിത്തത്തോടെ ഇന്ത്യ ബംഗാള്‍ ഉള്‍ക്കടലില്‍ നടത്തിയ നാവികാഭ്യാസത്തിന്റെ രണ്ടാംപതിപ്പ് ഈ ബുധനാഴ്ച അറബിക്കടലില്‍ അരങ്ങേറിയിരിക്കുന്നു. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഈ അഭ്യാസത്തിന്റെ ഉദ്ദേശ്യം വ്യക്തം. രണ്ടാംലോക മഹായുദ്ധാനന്തരം ഏഷ്യയിലും ആഫ്രിക്കയിലും അലയടിച്ചുയര്‍ന്ന വിമോചനസമരങ്ങളുടെ ഫലമായി വിട്ടൊഴിഞ്ഞുപോയ പടിഞ്ഞാറന്‍ സാമ്രാജ്യാധിപത്യത്തെ പുതിയ രൂപത്തില്‍ പുനഃസ്ഥാപിക്കാനുള്ള യത്നത്തിന്റെ ഭാഗമാണ് ഈ അഭ്യാസം. അമേരിക്കയുമായി ഇന്ത്യ ഒപ്പുവച്ച ആണവസഹകരണ ഉടമ്പടി എന്ന കീഴടങ്ങല്‍ കരാറിന്റെ തന്ത്രപരമായ സൈനിക തുടര്‍ച്ചയാണിത്. ഈ തന്ത്രപരമായ കീഴടങ്ങല്‍ ആരില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാനാണ്? ഏഷ്യയില്‍ ഇപ്പോള്‍ കരവഴിയും കടല്‍വഴിയും ആകാശംവഴിയും ആക്രമണം നടത്തുന്നത് അമേരിക്കന്‍ ഐക്യനാടുമാത്രമാണ്. പലസ്തീനിലും അഫ്ഗാനിസ്ഥാനിലും ഇറാഖിലും അവര്‍ കഴിഞ്ഞ പല വര്‍ഷമായി മരണവും നാശവും വിതച്ച് യുദ്ധംവെട്ടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പാകിസ്ഥാന്റെ നേരെയും ആക്രമണം ആരംഭിച്ചിരിക്കുന്നു. ലബനനും ഇറാനും എതിരെ സൈനികനീക്കം ഉണ്ടാകുമെന്ന് ബുഷ് പലതവണ പറഞ്ഞിരിക്കുന്നു. ഇന്ത്യക്കെതിരെ യുഎസ് ഇന്ത്യക്കെതിരെയും അമേരിക്ക ഭീഷണി നടത്തിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ ഇന്ത്യക്കെതിരെ 1948ല്‍ അന്ന് അമേരിക്കയുടെ ഇന്ത്യാ വിരുദ്ധ ചട്ടുകമായിരുന്ന പാകിസ്ഥാന്‍ മണ്ണില്‍നിന്ന് ആക്രമണം നടത്തിയത് ലെഫ്റ്റനന്റ് കേണല്‍ റസ്സല്‍ഹൈട്ട് തുടങ്ങിയ അമേരിക്കന്‍ സൈനികരുടെ നേതൃത്വത്തിലാണ്. ബംഗ്ളാദേശ് വിമോചനസമരകാലത്ത് ഇന്ത്യയെ കടന്നാക്രമിക്കാനായി ഏഴാം കപ്പല്‍പ്പടയെ ബംഗാള്‍ ഉള്‍ക്കടലിലേക്കു നയിച്ചതും അമേരിക്കതന്നെ. അന്ന് സോവിയറ്റ് യൂണിയനുമായി ഇന്ത്യ ഉണ്ടാക്കിയ 20 വര്‍ഷത്തെ സൌഹൃദ ഉടമ്പടിയെത്തുടര്‍ന്നാണ് അമേരിക്ക വാലും ചുരുട്ടി ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് തടിതപ്പി ഒഴിഞ്ഞുപോയത്. ഇന്ത്യക്ക് സ്വാതന്ത്യ്രം ലഭിച്ചതിനുശേഷം ഗോവയില്‍ പോര്‍ച്ചുഗീസ് ആധിപത്യം തുടരുന്നതിന് അവര്‍ക്ക് സൈനികമായും ഐക്യരാഷ്ട്രസഭയില്‍ വീറ്റോ മുഖേനയും പിന്തുണ നല്‍കിയതും അമേരിക്കതന്നെ. ഒടുവില്‍ 1961 ഡിസംബറില്‍ ഗോവയിലെ സത്യഗ്രഹികളുമായി സഹകരിച്ച് വി കെ കൃഷ്ണമേനോന്റെ നേതൃത്വത്തില്‍ ഗോവ വിമോചിപ്പിച്ചപ്പോള്‍ അമേരിക്ക ആ നടപടിയെ ശക്തിയായി അപലപിച്ച് ശത്രുപക്ഷത്തില്‍ ആയിരുന്നു. ഇന്ത്യയിലെ നാഗാലാന്‍ഡിലും മറ്റും നടന്ന വിഘടനവാദത്തെയും പഞ്ചാബില്‍ നടന്ന ഭീകരസമരത്തെയും അമേരിക്ക അനുകൂലിക്കുകയും അവരുടെ സമ്പാദ്യങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും കലാപകാരികള്‍ക്ക് രാഷ്ട്രീയഅഭയം നല്‍കുകയുംചെയ്ത കാര്യവും മറക്കത്തക്കതല്ല. ഗാമാവാഴ്ചയുടെ ക്രൂരതകള്‍ സിവിലിയന്‍ ആണവകരാറിന്റെയും തന്ത്രപരമായ സഖ്യത്തിന്റെയും 'പുതുയുഗം' പിറന്നിട്ടും ഈ പഴയ ഇന്ത്യാവിരോധം അമേരിക്ക തുടരുകയാണ്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി ഇന്ത്യ നിര്‍ദേശിച്ച ശശി തരൂരിനെ മത്സരത്തില്‍നിന്ന് പുകച്ച് പുറത്താക്കിയത് ബുഷിന്റെ അമേരിക്കയാണ്. അതുപോലെ ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ ന്യായമായ അഭിലാഷത്തിന് എതിരുനിന്നതും അമേരിക്കതന്നെ. എന്നാല്‍, പ്രസിഡന്റ് ബുഷിന് ഇന്ത്യയുടെ ഏറ്റവും വലിയ ആരാധ്യനേതാവായി കരുതുന്ന മന്‍മോഹന്‍സിങ്ങും രാജ്യരക്ഷാമന്ത്രി എ കെ ആന്റണിയും ഇതൊന്നും അറിഞ്ഞതായി നടിക്കുന്നതേയില്ല. ഇതെല്ലാംവച്ചുനോക്കുമ്പോള്‍ അമേരിക്കയുടെ അറബിക്കടല്‍ സംയുക്ത നാവിക അഭ്യാസ പ്രവേശനം ചാരിത്രബോധമുള്ളവരെ ഓര്‍മിപ്പിക്കുന്നത് 1498ല്‍ വാസ്കോഡഗാമ ഒരു ഗുജറാത്തി നാവികന്റെ സഹായത്തോടെ ആഫ്രിക്കന്‍ മുനമ്പ് ചുറ്റി അറബിക്കടലിലൂടെ കോഴിക്കോടിനു വടക്ക് കാപ്പാട്ട് കപ്പലിറങ്ങിയ സംഭവമാണ്. സംസ്കാര സമ്പന്നമായ ഭാരതത്തിന്റെ പാരമ്പര്യമനുസരിച്ച് കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരിപ്പാട് ആതിഥ്യമര്യാദകളോടെ വസ്കോഡഗാമയെ സ്വാഗതംചെയ്തു. എന്നാല്‍, കോഴിക്കോട്ടും ചുറ്റുപാടും ഉണ്ടായിരുന്ന ക്ഷേത്രങ്ങളും പള്ളികളും ആക്രമിക്കുകയും തെരുവുകളില്‍ താണ്ഡവനൃത്തം ആടി സാമ്രാജ്യത്വം സ്ഥാപിക്കുകയുമാണ് വാസ്കോഡഗാമ ചെയ്തത്. പറങ്കികളും മറ്റ് യൂറോപ്യന്മാരും ക്രിസ്തുമതം സ്വീകരിക്കുന്നതിന് ഒരു സഹസ്രാബ്ദത്തിലേറെമുമ്പുതന്നെ ക്രിസ്തുമതം സ്വീകരിച്ചിരുന്ന കേരളത്തിലെ ക്രിസ്ത്യാനികളെ പറങ്കികള്‍ ദ്രോഹിച്ചതിനു കണക്കില്ല. കേരളത്തില്‍ കൊച്ചിക്കടുത്ത് ഉദയംപേരൂരില്‍ പറങ്കി മെത്രാന്‍ മെനേസിസ് വിളിച്ചുചേര്‍ത്ത സുന്നഹദോസില്‍വച്ച് കേരള ക്രിസ്ത്യാനികളെ അവരുടെ പരമ്പരാഗത വിശ്വാസങ്ങളില്‍നിന്നും ആചാരങ്ങളില്‍നിന്നും ബലംപ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചതും പില്‍ക്കാലത്ത് 'കൂനന്‍കുരിശ് സത്യം' തുടങ്ങിയ ചെറുത്തുനില്‍പ്പിലൂടെ അവര്‍ സ്വാതന്ത്യ്രം വീണ്ടെടുത്തതും മറ്റും ചരിത്രം. സ്വാതന്ത്യ്രംലഭിച്ചു കഴിഞ്ഞിട്ടും ഗോവ തുടങ്ങിയ പറങ്കി മേധാവിത്വ പ്രദേശങ്ങളില്‍നിന്ന് അവര്‍ ഒഴിഞ്ഞുപോകാതിരുന്നതിനെത്തുടര്‍ന്ന് ഇന്നത്തെ എ കെ ആന്റണിയുടെ മുന്‍ഗാമിയായ രാജ്യരക്ഷാ മന്ത്രി വി കെ കൃഷ്ണമേനോന്റെ നേതൃത്വത്തിലാണ് നമ്മുടെ സൈന്യവും സത്യഗ്രഹികളും ചേര്‍ന്ന് ഗോവയെ മാതൃഭൂമിയോടു ചേര്‍ത്തത്. നേരത്തെ പറഞ്ഞതുപോലെ അമേരിക്ക അതിനെയും ശക്തിയായി എതിര്‍ത്തു. ഗാമായുഗത്തിലേക്ക് തിരിച്ചുപോക്ക് 1498ല്‍ വസ്കോഡഗാമ വന്നതിനുശേഷം ഫ്രഞ്ചുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും എല്ലാം ഇന്ത്യയുള്‍പ്പെടെ ഏഷ്യയെ കടന്നാക്രമിച്ച് കീഴ്പ്പെടുത്തിയതിനെ ഏഷ്യയുടെ 'വസ്കോഡഗാമായുഗം' എന്നാണ് സര്‍ദാര്‍ കെ എം പണിക്കരെപ്പോലുള്ള ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. അടിമത്വത്തിന്റെ ഈ ഗാമായുഗം അവസാനിക്കാന്‍ ആരംഭിച്ചത് 1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രയായതോടുകൂടിയാണ്. ആ പഴയ ഗാമായുഗത്തിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുപോകാനും ഒരു മലയാളി രാജ്യരക്ഷാമന്ത്രി ഉണ്ടായി എന്നത് ചരിത്രത്തിന്റെ വികൃതി. സാമൂതിരിപ്പാടിന്റെ ഔദാര്യത്തെയും ആതിഥ്യമര്യാദയെയും ദുരുപയോഗപ്പെടുത്തിയ ഗാമ- ആല്‍ബുക്കെര്‍ക്ക് പ്രഭൃതികളെ നീണ്ടകാലം കടലില്‍ തടഞ്ഞുനിര്‍ത്തി കേരളത്തെ രക്ഷിക്കാന്‍ നേതൃത്വം നല്‍കിയത് പേരുകേട്ട നാവിക പോരാളികളായ കുഞ്ഞാലിമരയ്ക്കാര്‍മാരാണ്. ഇന്നും കുഞ്ഞാലിമരയ്ക്കാര്‍മാരുടെ പിന്മുറക്കാരായ പശ്ചിമേഷ്യയിലെ ഇറാന്റെയും ഇറാഖിന്റെയും അഫ്ഗാനിസ്ഥാന്റെയും പലസ്തീന്റെയും മേല്‍ ആക്രമണം നടത്തുന്ന പ്രസിഡന്റ് ബുഷും കൂട്ടരും പഴയ ഗാമായുഗം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇനി സാമ്രാജ്യത്വ പുനഃസ്ഥാപനശ്രമത്തിനാണ് മന്‍മോഹന്‍സിങ്ങിന്റെയും എ കെ ആന്റണിയുടെയും നേതൃത്വത്തില്‍ അറബിക്കടലിലെ സംയുക്ത അഭ്യാസം നടക്കുന്നത്. 'മലബാര്‍ നാവികാഭ്യാസം' എന്ന പേരില്‍ നടക്കുന്ന ഈ ആക്രമണപരിശീലനം ഇന്ത്യന്‍ സ്വാതന്ത്യ്രത്തിന്റെയും പരമാധികാരത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കലാണ്. കുഞ്ഞാലിമരയ്ക്കാര്‍മാരുടെയും കൃഷ്ണമേനോന്‍മാരുടെയും പാരമ്പര്യത്തിനുള്ള അവഹേളനവുംകൂടിയാണ്.
പി ഗോവിന്ദപ്പിള്ള

2 comments:

ജനശബ്ദം said...

Joker said...

വലത് പക്ഷ രാഷ്ട്രീയത്തിന്റെ കൂട്ടി കൊടുപ്പുകാര്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ തീവ്രവാദികളും വികസന വിരോധികളും. ഇന്ത്യ ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നതില്‍ അസൂയ പൂണ്ടവരും ചീനി ബായികളും ആണെന്ന് സ്താപിക്കാന്‍ ഇതാ ഈ ബൂലോകത്ത് തന്നെയുണ്ട് കുറെ മൂരാച്ചികള്‍.

ഇതുവരെ ഇവര്‍ക്ക് ഇത്തരം രാജ്യങ്ങളിലുള്ള ജോലികളായിരുന്നു ഇങ്ങനെ പറയിച്ചിരുന്നത്. ലോക സാമ്പത്തിക തകര്‍ച്ചയോടെ ഇനി ഇവരൊക്കെ എന്ത് പറയും എന്നാണ് കാത്തിരുന്ന് കാണെണ്ടത്. കണ്ടവന്റെ മ്മേലെ കുതിര കയറിയും കൊന്നും കൊലവിളിച്ചും സാമ്രാജ്യത്തം കയറ്റുമതി ചെയ്തവര്‍ കാലത്തിന്റെ അനിവാര്യമായ തകര്‍ച്ച നേരിട്ടു കൊണ്ടിരിക്കുകയാണ്. ചരിത്രത്തില്‍ നിന്നും പാഠം പഠിക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ചവരോട് എന്ത് പറയാനാണ്. രാഷ്ട്രീയ കൂട്ടികൊടുപ്പിന് ജനവിധി പോലും ഏശുകയില്ലെന്ന് വന്നാല്‍ ഇനിയെന്ത് എന്നതാണ് ചോദ്യം.