Sunday, December 16, 2007

'നോര്‍മ' പെന്‍ഷന്‍ പദ്ധതി നടപ്പാക്കും

'നോര്‍മ' പെന്‍ഷന്‍ പദ്ധതി നടപ്പാക്കും .

ഷാര്‍ജ: നോണ്‍_റെസിഡന്‍സ് മാവേലിക്കര അസോസിയേഷന്‍( നോര്‍മ_യു.എ.ഇ) പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. നോര്‍മ ആറാം വാര്‍ഷികം പ്രസിഡന്റ് ജി.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ.റഹിം ഉദ്ഘാടനം ചെയ്തു. ഐ.എ.എസ് .ട്രഷറര്‍ ജേക്കബ് എബ്രഹാം, നോര്‍മ ജന.സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്, ട്രഷറര്‍ സി.കെ.പി.കുറുപ്പ്, വൈസ്പ്രസിഡന്റ് കെ.ജി.കര്‍ത്താ, അംബുജാക്ഷന്‍, രാധാകൃഷ്ണപിള്ള, കോശി ഇടിക്കുള, ബി.ശശികുമാര്‍, വേണു ജി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.പ്രവാസ ജീവിതം അവസാനിപ്പിച്ച് യു.എ.ഇ.യില്‍ നിന്നും നാട്ടിലേക്കു മടങ്ങുന്ന 'നോര്‍മ' അംഗങ്ങള്‍ക്കുവേണ്ടിയാണ് പെന്‍ഷന്‍ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുകയെന്ന് പ്രസിഡന്റ് അറിയിച്ചു.പുതിയ ഭാരവാഹികളായി കെ.ജി.കര്‍ത്ത(പ്രസിഡന്റ്), ടി.പി.ജേക്കബ്, മനോജ് ശാമുവേല്‍(വൈ.പ്രസി.), ജോര്‍ജ് മൂത്തേരി(ജന.സെക്ര.), വിജയന്‍ അമ്പാട്ട്, എബ്രഹാം സ്റ്റീഫന്‍(ജോ.സെക്ര.), ഉമ്മന്‍ ജോര്‍ജ്(ട്രഷ.), രാധാകൃഷ്ണപിള്ള(ജോ.ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

1 comment:

ജനശബ്ദം said...

'നോര്‍മ' പെന്‍ഷന്‍ പദ്ധതി നടപ്പാക്കും
ഷാര്‍ജ: നോണ്‍_റെസിഡന്‍സ് മാവേലിക്കര അസോസിയേഷന്‍( നോര്‍മ_യു.എ.ഇ) പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. നോര്‍മ ആറാം വാര്‍ഷികം പ്രസിഡന്റ് ജി.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ.റഹിം ഉദ്ഘാടനം ചെയ്തു. ഐ.എ.എസ് .ട്രഷറര്‍ ജേക്കബ് എബ്രഹാം, നോര്‍മ ജന.സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്, ട്രഷറര്‍ സി.കെ.പി.കുറുപ്പ്, വൈസ്പ്രസിഡന്റ് കെ.ജി.കര്‍ത്താ, അംബുജാക്ഷന്‍, രാധാകൃഷ്ണപിള്ള, കോശി ഇടിക്കുള, ബി.ശശികുമാര്‍, വേണു ജി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് യു.എ.ഇ.യില്‍ നിന്നും നാട്ടിലേക്കു മടങ്ങുന്ന 'നോര്‍മ' അംഗങ്ങള്‍ക്കുവേണ്ടിയാണ് പെന്‍ഷന്‍ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുകയെന്ന് പ്രസിഡന്റ് അറിയിച്ചു.
പുതിയ ഭാരവാഹികളായി കെ.ജി.കര്‍ത്ത(പ്രസിഡന്റ്), ടി.പി.ജേക്കബ്, മനോജ് ശാമുവേല്‍(വൈ.പ്രസി.), ജോര്‍ജ് മൂത്തേരി(ജന.സെക്ര.), വിജയന്‍ അമ്പാട്ട്, എബ്രഹാം സ്റ്റീഫന്‍(ജോ.സെക്ര.), ഉമ്മന്‍ ജോര്‍ജ്(ട്രഷ.), രാധാകൃഷ്ണപിള്ള(ജോ.ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.