Saturday, December 29, 2007

വ്യാജ റിക്രൂട്ടിംഗ് ഏജന്‍സിയുടെ ചതിയില്‍ പെട്ട 41 മലയാളികള്‍ ഷാറ്ജ ലേബറ്`കേമ്പില്‍ തീരാദുരിതത്തില്‍

വ്യാജ റിക്രൂട്ടിംഗ് ഏജന്‍സിയുടെ ചതിയില്‍ പെട്ട 41 മലയാളികള്‍ ഷാറ്ജ ലേബറ്`കേമ്പില്‍ തീരാദുരിതത്തില്‍

ദുബൈ: എയര്‍പോര്‍ട്ടില്‍ ഭേദപ്പെട്ട ജോലിയെന്നു പറഞ്ഞ് ട്രാവല്‍ ഏജന്‍സി മുഖേന ലക്ഷങ്ങള്‍ വിസക്ക് നല്‍കി വന്ന നാല്‍പ്പതോളം മലയാളികള്‍ക്ക് ദുരിതപര്‍വം. ഷാര്‍ജയിലെ സജാ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലേബര്‍ ക്യാമ്പില്‍ കഴിഞ്ഞ ഒന്നര മാസത്തോളമായി പ്രയാസം സഹിച്ച് കഴിയുകയാണിവര്‍. മിക്കവാറും സമയം ക്യാമ്പില്‍ വെള്ളവും വൈദ്യുതിയും ഉണ്ടാകാറില്ലെന്നും കൊടുത്ത പണം തിരികെ കിട്ടിയാല്‍ എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നും മലയാളികള്‍ സങ്കടം കൊള്ളുന്നു. നവംബര്‍ പതിനാലിന് നെടുമ്പാശേãരി വിമാനത്താവളം മുഖേനയാണ് ഇവരെ ഷാര്‍ജയില്‍ കൊണ്ടു വന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 41 പേരാണ് സംഘത്തിലുള്ളത്. 800^1200 ദിര്‍ഹം വരെയായിരുന്നു ഇവര്‍ക്ക് ശമ്പളം ഓഫര്‍ ചെയ്തത്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെ വിസക്ക് നല്‍കിയവരുണ്ട് കൂട്ടത്തില്‍. മുംബൈയിലെ റിക്രൂട്ടിംഗ് ഏജന്റിനു വേണ്ടി കേരളത്തിലെ വിവിധ ട്രാവല്‍ സ്ഥാപനങ്ങള്‍ വഴിയായിരുന്നു റിക്രൂട്ടിംഗ്. ഇവിടെ എത്തിയപ്പോഴാണ് ജോലിയെ കുറിച്ചും തങ്ങളകപ്പെട്ട കെണിയെ കുറിച്ചുമുള്ള യഥാര്‍ഥ ചിത്രം ബോധ്യപ്പെട്ടത്. വന്‍കിട കരാര്‍ സ്ഥാപനങ്ങള്‍ക്കു വേണ്ടി ലഭിക്കുന്ന താല്‍ക്കാലിക നിര്‍മാണ ജോലികള്‍ക്കാണ് ഇവരെ കൊണ്ടു വന്നതെന്ന്. 41 മലയാളികളില്‍ മിക്കവര്‍ക്കും ഭാരിച്ച ജോലികള്‍ ചെയ്ത് പരിചയം പോലുമില്ല. എങ്കില്‍ നാട്ടിലേക്ക് പോകേണ്ടി വരുമെന്നും കൊടുത്ത പണം തിരികെ നല്‍കില്ലെന്നുമാണ് ഭീഷണി.
അതിനിടെ, ക്യാമ്പില്‍ എല്ലാ സൌകര്യങ്ങളും ലഭിക്കുന്നുണ്ടെന്നും സ്വമേധയാ തങ്ങള്‍ മടങ്ങി പോകാന്‍ ആഗ്രഹിക്കുകയാണെന്നും കാണിച്ച് രേഖകളില്‍ ചിലരെ കൊണ്ട് നിര്‍ബന്ധമായി ഒപ്പിടുവിക്കാനും ഏജന്റ് മറന്നില്ല. ജോലിയൊന്നുമില്ലാതെ ക്യാമ്പില്‍ നരകതുല്യമായ ജീവിതമാണിവര്‍ കഴിച്ചു കൂട്ടുന്നത്. മോശം ഭക്ഷണമാണ് ലഭിക്കുന്നത്. ഒന്നുരണ്ടു പേര്‍ക്ക് അസുഖം പിടിപെട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. താല്‍ക്കാലിക സ്വഭാവത്തിലുള്ള ജോലിക്കായി വിസിറ്റ് വിസയിലാണ് ഇവരെ കൊണ്ടു വന്നതെന്നാണ് അറിയുന്നത്്. എല്ലാവരില്‍ നിന്നുമായി നല്ലൊരു തുക ട്രാവല്‍ ഏജന്റിന് ലഭിക്കുകയും ചെയ്തു. നാട്ടിലെ ഏജന്റുമാരെ വിളിച്ച് പരാതി പറഞ്ഞപ്പോള്‍ അതിലൊരാള്‍ ഇവിടെ വന്നു നോക്കിയിരുന്നു. പിറ്റേന്ന് വരാമെന്നും ജോലി ഉടന്‍ ശരിയാകുമെന്നും പറഞ്ഞു മടങ്ങി. പിന്നെ വിവരമൊന്നും തന്നെയില്ല. വിസക്ക് കൊടുത്ത പണം നല്‍കാതെ നാട്ടിലേക്ക് പറഞ്ഞു വിടാനാണ് കമ്പനിയുടെ നീക്കമെന്ന് സംശയമുണ്ടെന്ന് പൊന്നാനി സ്വദേശി അബ്ദുര്‍റഹ്മാന്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍ പ്രശ്നം കൊണ്ടു വന്നിട്ടുണ്ട്. നാളേക്കകം എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫ് സ്വപ്നവുമായെത്തി ഗതികേടിലായ ഈ ചെറുപ്പക്കാര്‍.

1 comment:

ജനശബ്ദം said...

വ്യാജ റിക്രൂട്ടിംഗ് ഏജന്‍സിയുടെ ചതിയില്‍ പെട്ട 41 മലയാളികള്‍ ഷാറ്ജ ലേബറ്`കേമ്പില്‍ തീരാദുരിതത്തില്‍
ദുബൈ: എയര്‍പോര്‍ട്ടില്‍ ഭേദപ്പെട്ട ജോലിയെന്നു പറഞ്ഞ് ട്രാവല്‍ ഏജന്‍സി മുഖേന ലക്ഷങ്ങള്‍ വിസക്ക് നല്‍കി വന്ന നാല്‍പ്പതോളം മലയാളികള്‍ക്ക് ദുരിതപര്‍വം. ഷാര്‍ജയിലെ സജാ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലേബര്‍ ക്യാമ്പില്‍ കഴിഞ്ഞ ഒന്നര മാസത്തോളമായി പ്രയാസം സഹിച്ച് കഴിയുകയാണിവര്‍. മിക്കവാറും സമയം ക്യാമ്പില്‍ വെള്ളവും വൈദ്യുതിയും ഉണ്ടാകാറില്ലെന്നും കൊടുത്ത പണം തിരികെ കിട്ടിയാല്‍ എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നും മലയാളികള്‍ സങ്കടം കൊള്ളുന്നു.
നവംബര്‍ പതിനാലിന് നെടുമ്പാശേãരി വിമാനത്താവളം മുഖേനയാണ് ഇവരെ ഷാര്‍ജയില്‍ കൊണ്ടു വന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 41 പേരാണ് സംഘത്തിലുള്ളത്. 800^1200 ദിര്‍ഹം വരെയായിരുന്നു ഇവര്‍ക്ക് ശമ്പളം ഓഫര്‍ ചെയ്തത്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെ വിസക്ക് നല്‍കിയവരുണ്ട് കൂട്ടത്തില്‍. മുംബൈയിലെ റിക്രൂട്ടിംഗ് ഏജന്റിനു വേണ്ടി കേരളത്തിലെ വിവിധ ട്രാവല്‍ സ്ഥാപനങ്ങള്‍ വഴിയായിരുന്നു റിക്രൂട്ടിംഗ്. ഇവിടെ എത്തിയപ്പോഴാണ് ജോലിയെ കുറിച്ചും തങ്ങളകപ്പെട്ട കെണിയെ കുറിച്ചുമുള്ള യഥാര്‍ഥ ചിത്രം ബോധ്യപ്പെട്ടത്. വന്‍കിട കരാര്‍ സ്ഥാപനങ്ങള്‍ക്കു വേണ്ടി ലഭിക്കുന്ന താല്‍ക്കാലിക നിര്‍മാണ ജോലികള്‍ക്കാണ് ഇവരെ കൊണ്ടു വന്നതെന്ന്. 41 മലയാളികളില്‍ മിക്കവര്‍ക്കും ഭാരിച്ച ജോലികള്‍ ചെയ്ത് പരിചയം പോലുമില്ല. എങ്കില്‍ നാട്ടിലേക്ക് പോകേണ്ടി വരുമെന്നും കൊടുത്ത പണം തിരികെ നല്‍കില്ലെന്നുമാണ് ഭീഷണി.

അതിനിടെ, ക്യാമ്പില്‍ എല്ലാ സൌകര്യങ്ങളും ലഭിക്കുന്നുണ്ടെന്നും സ്വമേധയാ തങ്ങള്‍ മടങ്ങി പോകാന്‍ ആഗ്രഹിക്കുകയാണെന്നും കാണിച്ച് രേഖകളില്‍ ചിലരെ കൊണ്ട് നിര്‍ബന്ധമായി ഒപ്പിടുവിക്കാനും ഏജന്റ് മറന്നില്ല. ജോലിയൊന്നുമില്ലാതെ ക്യാമ്പില്‍ നരകതുല്യമായ ജീവിതമാണിവര്‍ കഴിച്ചു കൂട്ടുന്നത്. മോശം ഭക്ഷണമാണ് ലഭിക്കുന്നത്. ഒന്നുരണ്ടു പേര്‍ക്ക് അസുഖം പിടിപെട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. താല്‍ക്കാലിക സ്വഭാവത്തിലുള്ള ജോലിക്കായി വിസിറ്റ് വിസയിലാണ് ഇവരെ കൊണ്ടു വന്നതെന്നാണ് അറിയുന്നത്്. എല്ലാവരില്‍ നിന്നുമായി നല്ലൊരു തുക ട്രാവല്‍ ഏജന്റിന് ലഭിക്കുകയും ചെയ്തു. നാട്ടിലെ ഏജന്റുമാരെ വിളിച്ച് പരാതി പറഞ്ഞപ്പോള്‍ അതിലൊരാള്‍ ഇവിടെ വന്നു നോക്കിയിരുന്നു. പിറ്റേന്ന് വരാമെന്നും ജോലി ഉടന്‍ ശരിയാകുമെന്നും പറഞ്ഞു മടങ്ങി. പിന്നെ വിവരമൊന്നും തന്നെയില്ല. വിസക്ക് കൊടുത്ത പണം നല്‍കാതെ നാട്ടിലേക്ക് പറഞ്ഞു വിടാനാണ് കമ്പനിയുടെ നീക്കമെന്ന് സംശയമുണ്ടെന്ന് പൊന്നാനി സ്വദേശി അബ്ദുര്‍റഹ്മാന്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍ പ്രശ്നം കൊണ്ടു വന്നിട്ടുണ്ട്. നാളേക്കകം എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫ് സ്വപ്നവുമായെത്തി ഗതികേടിലായ ഈ ചെറുപ്പക്കാര്‍.