മലപ്പുറത്ത് ഇന്ക്വിലാബിന്റെ ഇടിമുഴക്കം.ലീഗ് അങ്കലാപ്പില്‍.
മലപ്പുറം: ജനനായകരുടെ വഴിത്താരയില്‍ വിപ്ളവാഭിവാദ്യത്തിന്റെ സ്നേഹപുഷ്പങ്ങള്‍ വിരിച്ച് മലപ്പുറം വരവേല്‍ക്കുന്നു ഈ സംഘശക്തിയെ. ചുവപ്പില്‍ കുളിച്ച വീഥികളിലൂടെ മലപ്പുറം ജില്ലയുടെ ഹൃദയാഭിവാദനങ്ങളേറ്റുവാങ്ങി നവകേരള മാര്‍ച്ചിന്റെ എട്ടാം നാളത്തെ പ്രയാണം. ഗ്രാമനഗരഭേദമെന്യേ, ഇന്ക്വിലാബിന്റെ ഇടിമുഴക്കമുയര്‍ത്തി മഹാപ്രവാഹം മാര്‍ച്ചിനെ വരവേല്‍ക്കുന്നു. പുതിയ കേരളത്തിന്റെ കാഹളവുമായി മുന്നേറുന്ന മാര്‍ച്ച് തിങ്കളാഴ്ചയോടെ 56 കേന്ദ്രം പിന്നിട്ടു. അരക്കോടിയോളം ജനങ്ങളുമായി നേരിട്ടു സംവദിച്ചു. കാസര്‍കോടു ജില്ലയില്‍നിന്നു തുടങ്ങി കണ്ണൂരും വയനാടും കോഴിക്കോടും പിന്നിട്ട് മലപ്പുറത്ത് എത്തിയ മാര്‍ച്ചിന്റെ പര്യടനം ഓരോനാളിലും അവിസ്മരണീയം. സിപിഐ എം ആര്‍ജിച്ച കരുത്തിന്റെ ജ്വലിക്കുന്ന പ്രകടനമായിരുന്നു മലപ്പുറത്തെ ഓരോ സ്വീകരണകേന്ദ്രവും. മുസ്ളിംലീഗ് തങ്ങളുടെ 'പൊന്നാപുരം കോട്ട'കളെന്ന് തെല്ലൊരു അഹങ്കാരത്തോടെ പറയുന്ന കൊണ്ടോട്ടിയും വേങ്ങരയും ചേളാരിയും തിരൂരങ്ങാടിയും താനൂരും മലപ്പുറവും മഞ്ചേരിയും ചുവന്നുതുടുത്തു. എങ്ങും ചെങ്കൊടികള്‍, ചുവപ്പന്‍ തോരണങ്ങള്‍. പച്ചക്കൊടിയല്ലാതെ മറ്റൊന്നും ഇവിടങ്ങളില്‍ പാറില്ലെന്നു പ്രഖ്യാപിച്ച ലീഗിന് ഇനി തലകുനിക്കാം. ആര്‍ത്തിരമ്പിയെത്തിയ ജനക്കൂട്ടം അക്ഷരാര്‍ഥത്തില്‍ മലപ്പുറത്തെ ഓരോ നഗരത്തെയും വീര്‍പ്പുമുട്ടിച്ചു. സ്ത്രീകളുടെ പങ്കാളിത്തം അഭൂതപൂര്‍വമാണെന്ന് സംഘാടകരും കാഴ്ചക്കാരും. പര്‍ദയണിഞ്ഞും തട്ടമിട്ടും എത്തിയ മുസ്ളിംസ്ത്രീകള്‍ ചെങ്കൊടിയേന്തി മുദ്രാവാക്യം മുഴക്കി കമ്യൂണിസ്റ്റ് നേതാക്കളെ സ്വീകരിക്കുന്നു. ഇന്നലെവരെ ലീഗിനോടു ചേര്‍ന്നുനിന്നവര്‍ കൂട്ടത്തോടെ ചുവന്ന കൊടിപിടിക്കാന്‍ എത്തുന്നു. ലീഗ് പരിഭ്രമത്തിലാണ്. കെട്ടുകഥകളും കരിങ്കൊടികളും നാഥനില്ലാ ബോര്‍ഡുകളുമൊക്കെയായി സിപിഐ എം ജാഥയെ അവര്‍ ആക്രമിക്കുന്നു. ചില മാധ്യമങ്ങളിലെ പ്രമുഖ ലേഖകരെ ചട്ടംകെട്ടി സിപിഐ എമ്മിനെതിരെ ഒളിയമ്പുകള്‍ പായിക്കുന്നു. തിങ്കളാഴ്ച തിരൂരിലെ വാര്‍ത്താസമ്മേളനത്തില്‍ ലീഗിനുവേണ്ടിയെത്തിയ ചില മാധ്യമപ്രവര്‍ത്തകര്‍ മര്യാദയുടെ പരിധിവിട്ട് പിണറായിയെ വെല്ലുവിളിക്കാനൊരുങ്ങി. വാര്‍ത്താസമ്മേളനത്തില്‍ മഞ്ഞളാംകുഴി അലിയെക്കുറിച്ച് അവര്‍ നുണക്കഥ വിളമ്പി. അടിസ്ഥാനരഹിതമാണ് ഇതെന്ന മറുപടിയുണ്ടായപ്പോള്‍, വാര്‍ത്താസമ്മേളനം കോടതിമുറിപോലെയാക്കാനും പിണറായിയെ 'വിചാരണ'ചെയ്യാനുമാണ് ലീഗ് സഹയാത്രികരായ ചില മാധ്യമപ്രവര്‍ത്തകര്‍ മുതിര്‍ന്നത്. എന്നാല്‍, യഥാര്‍ഥ ശത്രുവിനെ തിരിച്ചറിയാന്‍ ഒരു മാധ്യമ വിദൂഷകന്റെയും താങ്ങുവേണ്ടെന്ന ഏറനാടന്‍ ജനതയുടെ പ്രഖ്യാപനമാണ് ജാഥാ സ്വീകരണകേന്ദ്രങ്ങളിലെ ജനസാഗരത്തില്‍ നിന്നുയരുന്നത്. സാമ്രാജ്യ വിരുദ്ധപോരാട്ടത്തിന്റെ നേരവകാശികളെ മൂലധനശക്തികള്‍ വേട്ടയാടുന്നതിന്റെ രാഷ്ട്രീയം മലപ്പുറത്തെ ജനത തിരിച്ചറിയുന്നു. ചുടുനിണംവീണ പലസ്തീന് മണ്ണില്‍ നൊന്തുപിടയുന്ന സഹോദരങ്ങളെ നിര്‍വികാരതയോടെ അവഗണിച്ച് അധികാരത്തണലില്‍ അതിജീവനവഴിതേടുന്ന ലീഗ് രാഷ്ട്രീയത്തെ തൊലിയുരിക്കുകയാണ് മാര്‍ച്ചിലെ പ്രാസംഗികര്‍. അവരുടെ ഓരോ വാചകവും ഹര്‍ഷാരവത്തോടെ ജനങ്ങള്‍ സ്വീകരിക്കുന്നു. മലപ്പുറത്തു തോറ്റ ഒരേയൊരു 'കുട്ടി'യെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ആ കുട്ടിയെ തോല്‍പ്പിച്ച കെ ടി ജലീലിന്റെ പ്രസംഗവുമെല്ലാം അത്യാവേശത്തോടെയാണ് ജനങ്ങള്‍ ശ്രവിക്കുന്നത്. ചൊവ്വാഴ്ച മലപ്പുറം ജില്ലയിലെ നാലുകേന്ദ്രം പിന്നിട്ട് മാര്‍ച്ച് പാലക്കാട്ടേക്ക് കടക്കും. അതിനുമുമ്പുതന്നെ മലപ്പുറത്തെ നോക്കി പറയാനാകും: ചുവപ്പണിഞ്ഞ ഈ പോരാട്ടഭൂമി ജ്വലിക്കുകയാണെന്ന്. കച്ചവട രാഷ്ട്രീയക്കാരന്റെ പച്ചച്ചിരി പറിച്ചെറിഞ്ഞ്, ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന നേരിന്റെ രാഷ്ട്രീയത്തെ സ്വയംവരിക്കുകയാണെന്ന്.
Subscribe to:
Post Comments (Atom)
8 comments:
മലപ്പുറത്ത് ഇന്ക്വിലാബിന്റെ ഇടിമുഴക്കം.ലീഗ് അങ്കലാപ്പില്‍

ആശംസകൾ!
ജനശബ്ദം വായിക്കാറൂണ്ട്.
ggggggggggggg
അങ്കലാപ്പ് ആര്‍ക്കാണെന്ന് എല്ലവര്‍ക്കും മനസ്സിലാവുന്നുണ്ട് അണ്ണാ..
മലപ്പുറം
പിന്നേ വെടി മൊയക്കം ഒന്നു പോയിനെടേയ്... ചുമ്മാ പുളുവടിക്കാതെ, പട്ടച്ചാരായവും പണവും കൊടുത്താല്‍ പിണറായിയല്ല ഏതു കൊണച്ചറായിയുടെ കൂടേം ആളു കാണും. കള്ളന് പിണറായിയല്ല പാര്‍ട്ടിയാണ് പാര്ട്ടിക്കുകിട്ടിയതിന്റെ പങ്കുപറ്റിയതാണു പിണറായി.
ഇടിമുഴക്കം കൂടി മഴ പെയ്താലോ എന്നു പേടിച്ചു കുട എടുക്കാനായിട്ടായിരിക്കും 2 ദിവസ്സത്തേയക്കു ഡല്‍ഹിക്കു പോകുന്നത്. ആഹാരത്തോടൊപ്പം മദ്യം നേതാവ് 2 ദിവസ്സം കൊണ്ട് ഭൂമി തന്നെ കുലുക്കുമോ അവോ...
Kannullavar kanum
Post a Comment