മാര്‍ച്ച് മലപ്പുറം ജില്ലയിലാണ്. ഇവിടെ ആദ്യത്തെ നാലുജില്ലയില്‍നിന്ന് അല്‍പ്പം വ്യത്യസ്തമായ അനുഭവമാണ്. കഴിഞ്ഞ രണ്ടുദിവസം കോഴിക്കോട് ജില്ലയിലായിരുന്നു പര്യടനം. ഓരോ കേന്ദ്രത്തിലും അവിശ്വസനീയമായ ജനക്കൂട്ടം. രണ്ടുദിവസത്തെയും സമാപന പരിപാടികള്‍ ജില്ലാതല റാലികള്‍ക്ക് തുല്യമായിരുന്നു. കോഴിക്കോട്ട് കടപ്പുറത്ത് നഗരത്തിലെ രണ്ടു മണ്ഡലം ചേര്‍ന്നാണ് സ്വീകരണമൊരുക്കിയത്. എല്ലായിടത്തും സ്ത്രീകളുടെ വര്‍ധിച്ച പങ്കാളിത്തം ശ്രദ്ധേയമായി. സ്ത്രീകള്‍ സ്വീകരണത്തിന് എത്തുക മാത്രമല്ല, ആദ്യന്തം സമ്മേളനത്തില്‍ പങ്കുകൊള്ളുകയും പ്രസംഗങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയുമാണ്. മലപ്പുറത്തെ സവിശേഷാനുഭവം ജനങ്ങളുടെ, വിശേഷിച്ച് ചെറുപ്പക്കാരുടെ ആവേശം തന്നെയാണ്. ജാഥയോടൊപ്പം അനേകം ഇരുചക്ര വാഹനത്തില്‍ അല്‍പ്പം സാഹസികമായിത്തന്നെ നൂറുകണക്കിന് ചെറുപ്പക്കാര്‍ സഞ്ചരിക്കുന്നതു കണ്ടു.വ്യത്യസ്തതയാര്‍ന്ന പരിപാടികളൊരുക്കിയായിരുന്നു ഓരോയിടത്തും സ്വീകരണം. ഞായറാഴ്ച ഐക്കരപ്പടിയില്‍ ജില്ലയിലേക്ക് സ്വീകരിക്കുമ്പോള്‍ മുതല്‍ തിരൂരിലെ സമാപനവേദിവരെ എല്ലായിടത്തും വന്‍ജനാവലിയായിരുന്നു. എവിടെയാണ് കൂടുതല്‍, എവിടെയാണ് കുറവ് എന്നുകണക്കാക്കാനാകാത്ത ജനക്കൂട്ടം. മലപ്പുറത്തിന്റെ മാറ്റം പൂര്‍ണമാകുകയാണെന്ന പ്രതീതിയാണ് ജനങ്ങളുടെ ഈ അപൂര്‍വമായ ഒത്തുചേരലില്‍ ഉളവാകുന്നത്. നവകേരള മാര്‍ച്ചിന്റെ സുപ്രധാന മുദ്രാവാക്യങ്ങളിലൊന്ന് 'സുരക്ഷിത ഇന്ത്യ' എന്നതാണ്. രാജ്യത്തിന്റെ സുരക്ഷിതത്വം പല ഘടകത്തെയും ആശ്രയിച്ചിരിക്കുന്നു. ശരിയായ വിദേശനയം അതിലൊന്നാണ്. സമീപകാലത്ത് ഇന്ത്യയുടെ വിദേശ നയത്തില്‍ വന്ന ഗുരുതരമായ വ്യതിയാനങ്ങളും അതിന്റെ ദൂരവ്യാപകമായ ഭവിഷ്യത്തും ജാഥാംഗങ്ങള്‍ പ്രസംഗത്തില്‍ വരച്ചുകാട്ടുമ്പോള്‍ അതീവ താല്‍പ്പര്യത്തോടെയുള്ള ശ്രദ്ധയുംപ്രതികരണവുമാണ് ഉണ്ടാകുന്നത്. പലസ്തീന്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച സാമ്രാജ്യാനുകൂല-സിയോണിസ്റ്റ് അനുകൂല സമീപനം അങ്ങനെ വിശദീകരിക്കപ്പെടുന്ന ഒരു പ്രശ്നമാണ്. പലസ്തീന്‍ ജനതയെ ഭീകരമായി ആക്രമിക്കുകയാണ് ഇസ്രയേല്‍. സര്‍വകലാശാലകളും ആശുപത്രികളും ശിശുവിദ്യാലയങ്ങളുംവരെ ആക്രമിക്കപ്പെട്ടു. ഇക്കഴിഞ്ഞ ആക്രമണത്തില്‍ ആയിരത്തിലേറെ പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. മരണഭൂമിയായ ഗാസയിലേക്കു കടക്കാന്‍ ദുരിതാശ്വാസപ്രവര്‍ത്തകരെപ്പോലും ഇസ്രയേല്‍ അനുവദിച്ചില്ല. ഇസ്രയേലിന്റെ തുണയും ബലവും അമേരിക്കയാണ്. ബുഷിന്റെ കാലഘട്ടം ഇസ്രയേലിനു പലസ്തീനെതിരെ എന്തും ചെയ്യാനുള്ള സാഹചര്യമാണ് ഒരുക്കിയത്. പലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന ഇസ്രയേലിനെ ഒരുതരത്തിലും അംഗീകരിക്കുന്ന നിലപാടായിരുന്നില്ല ഇന്ത്യയുടേത്. നെഹ്റുവും ഇന്ദിരയുമടക്കമുള്ള പ്രധാനമന്ത്രിമാര്‍ ഇസ്രയേലുമായുള്ള ഒരു ബന്ധത്തിനും തയ്യാറായില്ല. എന്നാല്‍, യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ ഇസ്രയേലുമായി നയതന്ത്രബന്ധം ആരംഭിച്ചെന്നു മാത്രമല്ല, ഇസ്രയേലിന്റെ ആയുധങ്ങളുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യയെ മാറ്റുകയും ചെയ്തു. 2002-2006ല്‍ ഇസ്രയേല്‍ ലോകവ്യാപകമായി 276 കോടി ഡോളറിന്റെ ആയുധങ്ങളാണ് വിറ്റഴിച്ചത്. അതില്‍ 150 കോടി ഡോളറിന്റെ ആയുധവും വാങ്ങിയത് ഇന്ത്യയാണ്. പലസ്തീനികളെ കൊന്നൊടുക്കാന്‍ ആ നാട്ടിലെ ജനവാസകേന്ദ്രങ്ങളുടെ രേഖാചിത്രം അയക്കുന്ന ഉപഗ്രഹം പോലും ഇന്ത്യയാണ് വിക്ഷേപിച്ചത്. ഇസ്രയേലുമായുള്ള എല്ലാ ബന്ധവും ഇപ്പോഴത്തെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അവസാനിപ്പിക്കണമെന്ന് ഇടതുപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍, അതിനു തയ്യാറല്ലെന്നാണ് പ്രതിരോധമന്ത്രി പ്രഖ്യാപിച്ചത്. ഇസ്രയേലിന്റെ പ്രധാനമന്ത്രിക്ക് യുഡിഎഫ് ഭരിക്കുന്ന കാലത്ത് കേരളത്തിലെ ഒരു മന്ത്രി തന്നെ ഉപഹാരം സമര്‍പ്പിച്ചത് നാം ഇപ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും കൂട്ടക്കുരുതികള്‍ നടത്തുന്ന അമേരിക്കയോടും പലസ്തീനില്‍ ചോരപ്പുഴയൊഴുക്കുന്ന ഇസ്രയേലിനോടും കൂട്ടുകൂടുകയും അമേരിക്കയുടെ അടിമരാഷ്ട്രമായി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്ന യുപിഎ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത് കോഗ്രസാണ്. ആ കോഗ്രസ് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗുമായി കൂട്ടുചേര്‍ന്ന് ഇത്തരം സുപ്രധാന പ്രശ്നങ്ങള്‍ ജനശ്രദ്ധയില്‍നിന്നു മറച്ചുവയ്ക്കാന്‍ കുത്സിതമാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഇന്ന്. ഇസ്രയേലിനുള്ള സഹായം, ആണവ സഹകരണകരാര്‍, അമേരിക്കയുമായുള്ള തന്ത്രപരമായ സഹകരണം, സൈനികമേഖലയിലെ ചങ്ങാത്തം, ഇന്ത്യ അമേരിക്കയ്ക്കു കീഴ്പ്പെട്ട് ഇറാനെതിരെ എടുത്ത നിലപാട് തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ജനങ്ങളോട് ഉത്തരം പറയാനാകാതെ കോഗ്രസും ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗും ഒളിച്ചുകളിക്കുന്നുണ്ട്. ലീഗിന്റെ അഖിലേന്ത്യ പ്രസിഡന്റ് കേന്ദ്രത്തില്‍ മന്ത്രിയാണ്. അദ്ദേഹം അംഗമായ കേന്ദ്രസര്‍ക്കാര്‍ തന്നെ ലീഗ് ജനങ്ങളോടു പറയുന്നതിന് നേര്‍വിപരീതമായ ദിശയിലേക്കു നീങ്ങുന്നു. ലീഗ് പ്രസിഡന്റ് എല്ലാത്തിനും സാക്ഷിയും സഹായിയുമായി നില്‍ക്കുന്നു. ഈ കള്ളക്കളി തിരിച്ചറിഞ്ഞുകൊണ്ടാണ് മലപ്പുറത്ത് ഒരുകാലത്ത് ലീഗിന്റെ കൊടിപിടിച്ചവര്‍ ഇപ്പോള്‍ ആവേശപൂര്‍വം ചുവന്ന കൊടിയേന്താന്‍ സന്നദ്ധരാകുന്നത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ശരിയായ നിലപാടെടുക്കുന്നത് സിപിഐ എം ആണെന്നും മുസ്ളിം ലീഗിന്റേതും കോഗ്രസിന്റേതും അധികാരം ലക്ഷ്യമാക്കിയുള്ള ജനവിരുദ്ധ-കച്ചവട രാഷ്ട്രീയമാണെന്നുമുള്ള തിരിച്ചറിവിലാണ് ജനങ്ങള്‍ വര്‍ധിതമായ ആവേശത്തോടെ സിപിഐ എമ്മിന്റെ നവകേരള മാര്‍ച്ചിനെ വരവേല്‍ക്കുന്നത്. ആ ആവേശത്തിരയടിയാണ് മലപ്പുറത്തെ സ്വീകരണകേന്ദ്രങ്ങളെ തിളക്കമുറ്റതാക്കുന്നത്.
പിണറായി വിജയന്‍
5 comments:
മലപ്പുറത്തിന്റെ വര്‍ധിച്ച ആവേശം

അമേരിക്കന്‍ സാമ്രാജ്യത്തോട് ലീഗിനുള്ള വിധേയത്തവും ഇസ്രേയല്‍ ജൂതഭരണകൂടത്തിനോട് മുസ്ലിം ലീഗ് നേതാവും വിദേശകാര്യ സഹമന്ത്രിയുമായ ഇ അഹമ്മദ് കാണിക്കുന്ന ദാസ്യവൃത്തിയും ലീഗ് അണികളില്‍ ശക്തമായ എതിര്‍പ്പിന്ന് കാരണമായിട്ടുണ്ട്. ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും ലക്ഷക്കണക്കിന്ന് നിരപരാധികളെ കൂട്ടക്കൊലചെയ്യുന്ന അമേരിക്കന്‍ സാമ്രാജിത്ത നയങളോട് പ്രതിപത്തിപുലര്‍ത്തുന്ന ഇ അഹമ്മദിനോട് സാമ്രാജ്യത്തിന്നും അധിനിവേശത്തിന്നുമെതിരെ പടപൊരുതിയിട്ടുള്ള മുസ്ലിം ജനസമൂഹത്തിന്നുള്ള പരമപുച്ഛം എന്നും അവര്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ലോകം മുഴുവന്‍ വെറുക്കുന്ന,
പലസ്തീനിലെ നിരപരാധികളെ കൂട്ടക്കശാപ്പ് നടത്തുന്ന ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നത് ഇന്ത്യയാണ്. ഇതിന്ന് എല്ലാവിധ ഒത്താശകളും ചെയ്യുന്നത് ഇ.മഹമ്മാദാണ് എന്ന് മലപ്പുറത്തെ പാവപ്പെട്ട മുസ്ലിം ജനസാമാന്യത്തിന്ന് അറിയാം.
സാമ്രാജ്യത്വ - ജൂത ഭരണകൂടത്തിന് ദാസ്യവേല ചെയ്യുന്ന ലീഗിനെ തറപറ്റിക്കാന്‍ ദൃഡനിശ്ചയമെടുത്ത ജനങളുടെ ആവേശവും പൊട്ടിക്കും പൊട്ടിക്കും മലപ്പുറത്തും പൊട്ടിക്കും പൊന്നാനിയിലും പൊട്ടിമെന്ന ആവേശഭരിതയമായ മുദ്രവാക്യം
യാഥാര്‍ത്ഥ്യമന് ശ്രമിക്കുന്നവരുടെ സംഗമം ജനങളെയാകെ കോരിത്തരിപ്പിച്ചിരിക്കുന്നു.
മതവികാരം ഇളക്കിവിട്ട് മുസ്ലിം ജനസാമാന്യത്തെ കാലാലമായി വഞ്ചിക്കുന്ന ലീഗിന്റെ നെറികേടുകള്‍ ബഹുജനങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടാണ് അവര്‍ പച്ചക്കൊടി ഉപേക്ഷിക്കാനും ആവേശത്തൊടെ ചെങ്കൊടി കയ്യിലേന്താനും തയ്യാറായത് .ഇന്ന് മതന്യൂനപക്ഷങ്ങള്‍ അവരുടെ രക്ഷകരായി സിപിഐ എമ്മിനെയാണ് കാണുന്നത്. ഐശ്വര്യപൂര്‍ണമായ കേരളം കെട്ടിപ്പടുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നേറുമ്പോള്‍ ആവേശത്തൊടെ ചെങ്കോടിയുമായി മലപ്പുറത്തിന്റെ മക്കളും മുന്നിലുണ്ട്.
നാരായണന്‍ വെളിയംകോട്. ദുബായ്
നാടിന്റെ നന്‍മ ആഗ്രഹിക്കുന്നവരെല്ലാം പാര്‍ട്ടിയോടൊപ്പമുണ്ടാവും. മലപ്പുറമുള്‍പ്പെടെ എല്ലായിടത്തും. മാര്‍ച്ചിന് അഭിവാദ്യങ്ങളോടെ
എടാ കോമ്മൂ .. നീ മലപ്പുറം കണ്ടിട്ടുണ്ടോ സത്യത്തിൽ.. നീ എതിലൂടെയാ നിന്റെ മാർച്ച് പോയത്.. കാട്ടിലൂടെയാണോ... ഞങ്ങളാരും കണ്ടില്ലല്ലോ..
മലപ്പുറം ലീഗിന്റെ കയ്യിൽ നിന്നും കിട്ടും എന്ന് വിചാരിച്ച് തിളപ്പിക്കുന്ന വെളളം തിളക്കൂല മോനെ, മാറ്റി വെച്ചേര്...
മാർകിസ്റ്റ് പാർട്ടിയെ കൊണ്ട് ഒരു ചുക്കും മലപ്പുറത്ത് ചെയ്യാൻ കയിയൂല, സ്വയം നിങ്ങ്ൾ ഒരു ശക്തി എന്നു പറയാൻ പോലും മലപ്പുറത്ത് ആയിട്ടില്ല. ആകുംബോൾ ഞങ്ങൾ പറയും ട്ടോ...
ഒരോ കോമാളികൾ എറങ്ങും മലപ്പുറത്തെ വിശകലനം ചെയ്യാൻ, നീ ആദ്യം മലപ്പുറത്ത് വാ എന്നിട്ട് കാണാം നിന്റെ ജാഥയും മാർച്ചും എല്ലാം.
ഇതിനോക്കോ സമയം കളഞ്ഞ് കമന്റിടുന്ന എന്നെത്തന്നെ തല്ലണം.
Post a Comment