ഇടക്കാല ബജറ്റ് നിരാശാജനകമെന്ന് വി എസ് അച്യുതാനന്ദന്
റെയില്‍വേ ബജറ്റ് പോലെ തന്നെ നിരാശാജനകമാണ് പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പറഞ്ഞു. സാമ്പത്തികമാന്ദ്യം നേരിടാന്‍ പുതിയ നിര്‍ദേശങ്ങളില്ല. ആഗോളസാമ്പത്തികമാന്ദ്യം ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇതിന്റെ ഭാഗമായി തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെത്തുന്നവരെ പുനരധിവാസിപ്പിക്കുന്നതിനുള്ള ഒരു നിര്‍ദേശവുമില്ലെന്നും ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ ടി, ടൂറിസം മേഖലകളെ ഇത് ബാധിച്ചിട്ടുണ്ട്. കാര്‍ഷിക, മത്സ്യബന്ധന, വ്യവസായ മേഖലകളേയും കാര്യമായി പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയര്‍ത്താനും കേന്ദ്രം തയ്യാറായിട്ടില്ല. ഇത് സംസ്ഥാന ബജറ്റിനെ ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
Subscribe to:
Post Comments (Atom)
1 comment:
ഇടക്കാല ബജറ്റ് നിരാശാജനകമെന്ന് വി എസ് അച്യുതാനന്ദന്
തിരുവനന്തപുരം: റെയില്‍വേ ബജറ്റ് പോലെ തന്നെ നിരാശാജനകമാണ് പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പറഞ്ഞു. സാമ്പത്തികമാന്ദ്യം നേരിടാന്‍ പുതിയ നിര്‍ദേശങ്ങളില്ല.
ആഗോളസാമ്പത്തികമാന്ദ്യം ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇതിന്റെ ഭാഗമായി തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
എന്നാല്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെത്തുന്നവരെ പുനരധിവാസിപ്പിക്കുന്നതിനുള്ള ഒരു നിര്‍ദേശവുമില്ലെന്നും ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ ടി, ടൂറിസം മേഖലകളെ ഇത് ബാധിച്ചിട്ടുണ്ട്. കാര്‍ഷിക, മത്സ്യബന്ധന, വ്യവസായ മേഖലകളേയും കാര്യമായി പരിഗണിച്ചില്ല.
സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയര്‍ത്താനും കേന്ദ്രം തയ്യാറായിട്ടില്ല. ഇത് സംസ്ഥാന ബജറ്റിനെ ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
Post a Comment