അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് എന്ന സംഘടനയാണ് ഓസ്കാര്‍ എന്നറിയപ്പെടുന്ന അവാര്‍ഡുകള്‍ നല്‍കുന്നത്. ഹോളിവുഡ് സിനിമയിലെ നിര്‍മാതാക്കളും സംവിധായകരും അടക്കമുള്ള ചലച്ചിത്രപ്രവര്‍ത്തകരും സാങ്കേതികവിദഗ്ധരും അംഗങ്ങളായുള്ളതാണ് സംഘടന. ഹോളിവുഡിന്റെയും അമേരിക്കയുടെയും മേധാവിത്വപരമായ സ്വാധീനംകൊണ്ട് ഇന്ന് ലോകത്തെ ഏറ്റവും വലിയ അവാര്‍ഡുദാന ചടങ്ങായി ഇത് മാറിയിട്ടുണ്ട്. പക്ഷേ, സിനിമയെ ഗൌരവപൂര്‍ണമായ കലാരൂപമെന്ന നിലയില്‍ വിലയിരുത്തുന്നവരെ സംബന്ധിച്ചിടത്തോളം ഓസ്കാര്‍ അവാര്‍ഡ് അവസാന തെരഞ്ഞെടുപ്പല്ല. ഓസ്കാര്‍ അവാര്‍ഡിന് പരിഗണിക്കപ്പെടുന്നത് ഇംഗ്ളീഷ് ചിത്രങ്ങളാണ്. ഏറിയകൂറും ഹോളിവുഡില്‍നിന്നുള്ളവതന്നെ. മറ്റു രാജ്യങ്ങളിലെ സിനിമകള്‍ക്കായി ഏറ്റവും നല്ല വിദേശ ചിത്രത്തിനുള്ള ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ള നിരവധി ചിത്രം കലാപരമായ മികവും സാങ്കേതികമേന്മയും പുലര്‍ത്തുന്നവയാണെന്നുള്ള യാഥാര്‍ഥ്യത്തെയും കാണാതിരിന്നുകൂടാ. ഓസ്കാര്‍ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെടുന്ന സിനിമകളില്‍നിന്ന് അക്കാദമിയിലെ അംഗങ്ങള്‍ പ്രാഥമികഘട്ടത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പിലൂടെയാണ് ഓരോ വിഭാഗത്തിലേക്കും കുറച്ച് സിനിമയും ബന്ധപ്പെട്ട മറ്റു പേരുകളും നോമിനേറ്റ് ചെയ്യപ്പെടുന്നത്. ഓരോ വിഭാഗത്തെയും പ്രതിനിധാനംചെയ്ത് അക്കാദമിയില്‍ അംഗങ്ങളായവര്‍ അതതു വിഭാഗത്തിലെ അവാര്‍ഡുകള്‍ക്ക് നോമിനേഷന്‍ നിര്‍ദേശിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ലഭിക്കുന്ന നോമിനേഷനുകളില്‍നിന്ന് എല്ലാ അംഗങ്ങളും പൊതു വോട്ടെടുപ്പ് നടത്തിയാണ് അവസാന തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പില്‍ പണവും സ്വാധീനവും രാഷ്ട്രീയവുമൊക്കെ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. അമേരിക്കന്‍ ചലച്ചിത്രവ്യവസായത്തിന്റെ രാഷ്ട്രീയതാല്‍പ്പര്യവും വംശീയനിലപാടും അവാര്‍ഡ് നിര്‍ണയത്തില്‍ പ്രതിഫലിക്കാറുമുണ്ട്. നിരവധി കറുത്തവംശജരായ നടീനടന്മാര്‍ ഓസ്കാര്‍ അവാര്‍ഡ് ലഭിക്കാതെ പിന്തള്ളപ്പെട്ടുപോയതുമായി ബന്ധപ്പെട്ട വിവാദവും വിമര്‍ശവും പലപ്പോഴും ഉയര്‍ന്നുവന്നിട്ടുമുണ്ട്. 2002ല്‍ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് ലഭിച്ച ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ നടി ഹല്ലേ ബെറി വംശീയമായ വിവേചനത്തിനെതിരെ പ്രതികരിച്ചിരുന്നു. ഹോളിവുഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കറുത്തവംശജ ഈ അവാര്‍ഡിന് അര്‍ഹമായത്. 1963ല്‍ സിഡ്നി വോട്ടര്‍ എന്ന നടന് ലഭിച്ച അവാര്‍ഡിനുശേഷം 40 വര്‍ഷം കഴിഞ്ഞാണ് കറുത്തവംശജ ഈ അവാര്‍ഡ് വാങ്ങുന്നത്. ഹോളിവുഡ് മനുഷ്യാവകാശങ്ങളുടെയും സമത്വത്തിന്റെയും മാനവികതയുടെയും ഉല്‍പ്പാദനസ്ഥലമല്ലെന്നും മറിച്ച് പണമുണ്ടാക്കുന്ന അധോലോകമാണെന്നും വിമര്‍ശകര്‍ പറയാറുണ്ട്. സാധാരണ ബിഗ് ബജറ്റ് ഹോളിവുഡ് ചിത്രങ്ങളാണ് മത്സരത്തിന്റെ ഓട്ടപ്പന്തയത്തില്‍ മുന്‍നിരയിലെത്താറുള്ളത്. ഇത്തവണ അവാര്‍ഡ് നേടിയ 'സ്ളം ഡോഗ് മില്യനയര്‍' ഹോളിവുഡ് ബജറ്റ്വച്ച് കണക്കാക്കുമ്പോള്‍ ചെറിയ ബജറ്റ് ചിത്രമാണ്. സംവിധായകന്‍ ഡാനി ബോയല്‍ ഐറീഷ് വംശജനായ ബ്രിട്ടീഷുകാരനാണ്. ഇന്ത്യന്‍ പ്രമേയവും ഇന്ത്യന്‍ സാങ്കേതികവിദഗ്ധരും സംഗീതസംവിധായകനും ശബ്ദലേഖകനും നടീനടന്മാരും ഈ സിനിമയ്ക്കുണ്ടെന്നുള്ളതുകൊണ്ടാണ് ഇന്ത്യക്കാര്‍ ഈ ഓസ്കാര്‍ അവാര്‍ഡില്‍ അഭിമാനിക്കുന്നത്. ഇതിന്റെ പ്രമേയം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതല്ലെങ്കിലും ശക്തവും ഘടനാപരമായി മികച്ചതുമായ ഒരു തിരക്കഥയും ഛായാഗ്രഹണത്തിന്റെ അപൂര്‍വ മികവും സംഗീതത്തിന്റെയും പാട്ടിന്റെയും വ്യത്യസ്ത ഉപയോഗവും ശബ്ദലേഖനത്തിന്റെ സാങ്കേതികവും കലാപരവുമായ തിളക്കവുമൊക്കെക്കൊണ്ടാണ് ഈ സിനിമ അതിന്റെ മികവ് കണ്ടെത്തുന്നത്. ഈ പ്രമേയത്തിന് വേണ്ടത്ര വസ്തുനിഷ്ഠ നിലപാടും കരുത്തും ഇല്ലാതിരിക്കുകയും പ്രമേയത്തിലെ അവാസ്തവികതയുടെ ആഘോഷങ്ങള്‍ പടിഞ്ഞാറിന്റെ കാഴ്ചോത്സവമായിത്തീരുകയും ചെയ്യുമ്പോള്‍ത്തന്നെ സംവിധായകന്റെ സൂക്ഷ്മരചനാ വൈഭവംകൊണ്ടാണ് സിനിമയുടെ ഭാഷയിലെ ചടുലമായ രൂപാന്തരമായി സ്ളംഡോഗിലെ ദൃശ്യങ്ങള്‍ മാറുന്നത്. സിനിമയുടെ പൊതുസ്വഭാവത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു കാഴ്ചയും ശബ്ദവുമായി പാട്ടിനെ മാറാനനുവദിക്കാതെ, പശ്ചാത്തലസംഗീതവും പാട്ടും സിനിമയുടെ ദൃശ്യഭാഷയെ ബലപ്പെടുത്തുന്ന ഘടകമായിത്തന്നെ എ ആര്‍ റഹ്മാന്റെ സംഗീതം മാറുന്നുണ്ട്. നമുക്കേറെ അഭിമാനിക്കാവുന്ന മറ്റൊരു നേട്ടം മലയാളിയായ റസൂല്‍ പൂക്കുട്ടിയുടേതാണ്. ശബ്ദലേഖനം ഒരു യാന്ത്രികകര്‍മമായി അവസാനിക്കുന്ന രീതിയില്‍നിന്നു വ്യത്യസ്തമായാണ് റസൂല്‍ ശബ്ദലേഖനത്തെ സാങ്കേതികമികവിന്റെയും സൌന്ദര്യശാസ്ത്രപരമായ ഭാവനകളുടെയും മിശ്രണമാക്കിമാറ്റുന്നത്. പ്രശസ്ത ഹിന്ദി സിനിമയായ ബ്ളാക്കിന്റെ ശബ്ദലേഖന നിര്‍വഹണത്തിലൂടെതന്നെ റസൂല്‍ തന്റെ കഴിവ് നേരത്തെ പ്രകടിപ്പിച്ചതാണ്.
d...
1 comment:
ഓസ്കാര്‍ എന്നാല്‍ എന്താണ്
അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് എന്ന സംഘടനയാണ് ഓസ്കാര്‍ എന്നറിയപ്പെടുന്ന അവാര്‍ഡുകള്‍ നല്‍കുന്നത്. ഹോളിവുഡ് സിനിമയിലെ നിര്‍മാതാക്കളും സംവിധായകരും അടക്കമുള്ള ചലച്ചിത്രപ്രവര്‍ത്തകരും സാങ്കേതികവിദഗ്ധരും അംഗങ്ങളായുള്ളതാണ് സംഘടന. ഹോളിവുഡിന്റെയും അമേരിക്കയുടെയും മേധാവിത്വപരമായ സ്വാധീനംകൊണ്ട് ഇന്ന് ലോകത്തെ ഏറ്റവും വലിയ അവാര്‍ഡുദാന ചടങ്ങായി ഇത് മാറിയിട്ടുണ്ട്. പക്ഷേ, സിനിമയെ ഗൌരവപൂര്‍ണമായ കലാരൂപമെന്ന നിലയില്‍ വിലയിരുത്തുന്നവരെ സംബന്ധിച്ചിടത്തോളം ഓസ്കാര്‍ അവാര്‍ഡ് അവസാന തെരഞ്ഞെടുപ്പല്ല. ഓസ്കാര്‍ അവാര്‍ഡിന് പരിഗണിക്കപ്പെടുന്നത് ഇംഗ്ളീഷ് ചിത്രങ്ങളാണ്. ഏറിയകൂറും ഹോളിവുഡില്‍നിന്നുള്ളവതന്നെ. മറ്റു രാജ്യങ്ങളിലെ സിനിമകള്‍ക്കായി ഏറ്റവും നല്ല വിദേശ ചിത്രത്തിനുള്ള ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ള നിരവധി ചിത്രം കലാപരമായ മികവും സാങ്കേതികമേന്മയും പുലര്‍ത്തുന്നവയാണെന്നുള്ള യാഥാര്‍ഥ്യത്തെയും കാണാതിരിന്നുകൂടാ. ഓസ്കാര്‍ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെടുന്ന സിനിമകളില്‍നിന്ന് അക്കാദമിയിലെ അംഗങ്ങള്‍ പ്രാഥമികഘട്ടത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പിലൂടെയാണ് ഓരോ വിഭാഗത്തിലേക്കും കുറച്ച് സിനിമയും ബന്ധപ്പെട്ട മറ്റു പേരുകളും നോമിനേറ്റ് ചെയ്യപ്പെടുന്നത്. ഓരോ വിഭാഗത്തെയും പ്രതിനിധാനംചെയ്ത് അക്കാദമിയില്‍ അംഗങ്ങളായവര്‍ അതതു വിഭാഗത്തിലെ അവാര്‍ഡുകള്‍ക്ക് നോമിനേഷന്‍ നിര്‍ദേശിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ലഭിക്കുന്ന നോമിനേഷനുകളില്‍നിന്ന് എല്ലാ അംഗങ്ങളും പൊതു വോട്ടെടുപ്പ് നടത്തിയാണ് അവസാന തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പില്‍ പണവും സ്വാധീനവും രാഷ്ട്രീയവുമൊക്കെ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. അമേരിക്കന്‍ ചലച്ചിത്രവ്യവസായത്തിന്റെ രാഷ്ട്രീയതാല്‍പ്പര്യവും വംശീയനിലപാടും അവാര്‍ഡ് നിര്‍ണയത്തില്‍ പ്രതിഫലിക്കാറുമുണ്ട്. നിരവധി കറുത്തവംശജരായ നടീനടന്മാര്‍ ഓസ്കാര്‍ അവാര്‍ഡ് ലഭിക്കാതെ പിന്തള്ളപ്പെട്ടുപോയതുമായി ബന്ധപ്പെട്ട വിവാദവും വിമര്‍ശവും പലപ്പോഴും ഉയര്‍ന്നുവന്നിട്ടുമുണ്ട്. 2002ല്‍ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് ലഭിച്ച ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ നടി ഹല്ലേ ബെറി വംശീയമായ വിവേചനത്തിനെതിരെ പ്രതികരിച്ചിരുന്നു. ഹോളിവുഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കറുത്തവംശജ ഈ അവാര്‍ഡിന് അര്‍ഹമായത്. 1963ല്‍ സിഡ്നി വോട്ടര്‍ എന്ന നടന് ലഭിച്ച അവാര്‍ഡിനുശേഷം 40 വര്‍ഷം കഴിഞ്ഞാണ് കറുത്തവംശജ ഈ അവാര്‍ഡ് വാങ്ങുന്നത്. ഹോളിവുഡ് മനുഷ്യാവകാശങ്ങളുടെയും സമത്വത്തിന്റെയും മാനവികതയുടെയും ഉല്‍പ്പാദനസ്ഥലമല്ലെന്നും മറിച്ച് പണമുണ്ടാക്കുന്ന അധോലോകമാണെന്നും വിമര്‍ശകര്‍ പറയാറുണ്ട്. സാധാരണ ബിഗ് ബജറ്റ് ഹോളിവുഡ് ചിത്രങ്ങളാണ് മത്സരത്തിന്റെ ഓട്ടപ്പന്തയത്തില്‍ മുന്‍നിരയിലെത്താറുള്ളത്. ഇത്തവണ അവാര്‍ഡ് നേടിയ 'സ്ളം ഡോഗ് മില്യനയര്‍' ഹോളിവുഡ് ബജറ്റ്വച്ച് കണക്കാക്കുമ്പോള്‍ ചെറിയ ബജറ്റ് ചിത്രമാണ്. സംവിധായകന്‍ ഡാനി ബോയല്‍ ഐറീഷ് വംശജനായ ബ്രിട്ടീഷുകാരനാണ്. ഇന്ത്യന്‍ പ്രമേയവും ഇന്ത്യന്‍ സാങ്കേതികവിദഗ്ധരും സംഗീതസംവിധായകനും ശബ്ദലേഖകനും നടീനടന്മാരും ഈ സിനിമയ്ക്കുണ്ടെന്നുള്ളതുകൊണ്ടാണ് ഇന്ത്യക്കാര്‍ ഈ ഓസ്കാര്‍ അവാര്‍ഡില്‍ അഭിമാനിക്കുന്നത്. ഇതിന്റെ പ്രമേയം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതല്ലെങ്കിലും ശക്തവും ഘടനാപരമായി മികച്ചതുമായ ഒരു തിരക്കഥയും ഛായാഗ്രഹണത്തിന്റെ അപൂര്‍വ മികവും സംഗീതത്തിന്റെയും പാട്ടിന്റെയും വ്യത്യസ്ത ഉപയോഗവും ശബ്ദലേഖനത്തിന്റെ സാങ്കേതികവും കലാപരവുമായ തിളക്കവുമൊക്കെക്കൊണ്ടാണ് ഈ സിനിമ അതിന്റെ മികവ് കണ്ടെത്തുന്നത്. ഈ പ്രമേയത്തിന് വേണ്ടത്ര വസ്തുനിഷ്ഠ നിലപാടും കരുത്തും ഇല്ലാതിരിക്കുകയും പ്രമേയത്തിലെ അവാസ്തവികതയുടെ ആഘോഷങ്ങള്‍ പടിഞ്ഞാറിന്റെ കാഴ്ചോത്സവമായിത്തീരുകയും ചെയ്യുമ്പോള്‍ത്തന്നെ സംവിധായകന്റെ സൂക്ഷ്മരചനാ വൈഭവംകൊണ്ടാണ് സിനിമയുടെ ഭാഷയിലെ ചടുലമായ രൂപാന്തരമായി സ്ളംഡോഗിലെ ദൃശ്യങ്ങള്‍ മാറുന്നത്. സിനിമയുടെ പൊതുസ്വഭാവത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു കാഴ്ചയും ശബ്ദവുമായി പാട്ടിനെ മാറാനനുവദിക്കാതെ, പശ്ചാത്തലസംഗീതവും പാട്ടും സിനിമയുടെ ദൃശ്യഭാഷയെ ബലപ്പെടുത്തുന്ന ഘടകമായിത്തന്നെ എ ആര്‍ റഹ്മാന്റെ സംഗീതം മാറുന്നുണ്ട്. നമുക്കേറെ അഭിമാനിക്കാവുന്ന മറ്റൊരു നേട്ടം മലയാളിയായ റസൂല്‍ പൂക്കുട്ടിയുടേതാണ്. ശബ്ദലേഖനം ഒരു യാന്ത്രികകര്‍മമായി അവസാനിക്കുന്ന രീതിയില്‍നിന്നു വ്യത്യസ്തമായാണ് റസൂല്‍ ശബ്ദലേഖനത്തെ സാങ്കേതികമികവിന്റെയും സൌന്ദര്യശാസ്ത്രപരമായ ഭാവനകളുടെയും മിശ്രണമാക്കിമാറ്റുന്നത്. പ്രശസ്ത ഹിന്ദി സിനിമയായ ബ്ളാക്കിന്റെ ശബ്ദലേഖന നിര്‍വഹണത്തിലൂടെതന്നെ റസൂല്‍ തന്റെ കഴിവ് നേരത്തെ പ്രകടിപ്പിച്ചതാണ്. d...
Post a Comment