Friday, February 20, 2009

ബഹുമാനപ്പെട്ട കേരള ധനകാര്യ മന്ത്രിയുടെ അറിവിലേക്കും അടിയന്തിര പരിഗണനക്കും.

ബഹുമാനപ്പെട്ട കേരള ധനകാര്യ മന്ത്രിയുടെ അറിവിലേക്കും അടിയന്തിര പരിഗണനക്കും.

പ്രവാസികള്‍ക്കുള്ള സഹായം അപര്യാപ്തം

കേരളത്തിലെ സാധാരണക്കാരായ ജനങളുടെ മനസ്സറിഞ്ഞ ബഡ്ജറ്റാണിത്. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ബദല്‍ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതാണ് ധനമന്ത്രി തോമസ് ഐസകിന്ന് കഴിഞ്ഞിട്ടുണ്ട്.സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന്നും മറ്റു സംസ്ഥാനങള്‍ക്കും ഇത്‍ മാതൃകയാക്കാവുന്നതുമാണ്. എന്നാല്‍ ഗള്‍ഫ് രാജ്യങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ച് വരുന്നവരെ സഹായിക്കാനാണെന്ന് പറഞ്ഞ് അവതരിപ്പിച്ചിട്ടുള്ള ൧൦൦ കോടി രൂപയുടെ പദ്ധതി യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം വരുന്ന പ്രവാസികള്‍‍ക്ക് സഹായകരമല്ല. ഇവരെ സഹായിക്കാന്‍ സഹകരണ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുന്‍‌കയ്യെടുത്ത് എന്തെങ്കിലും പദ്ധതികല്‍ക്ക് രൂപം കൊടുക്കണം.ധനകാര്യമന്ത്രി പറഞ്ഞതുപോലെ ഇന്നത്തെ ഈ സാമ്പത്തികമാന്ദ്യം ഒരു അവസരമാക്കി പ്രവാസികളുടെ പേരില്‍ കെ എസ് എഫ് ഇ യെ പ്രമോട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. ചുരുങിയത് പത്ത് ശതമാനം പലിശയെങ്കിലും കെ എസ് എഫ് ഇക്ക് കൊടുക്കേണ്ടീവരും.പ്രവാസികള്‍ക്ക് ചുരുങിയത് മൂന്ന് ശതമാനം പലിശക്കെങ്കിലും സ്വയം തൊഴില്‍ കണ്ടെത്താന്‍ വായ്പ ലഭിക്കാനുള്ള സം‌വിധാനം ഉണ്ടാക്കണംമാത്രമല്ല തിച്ചുവരുന്ന പ്രവാസികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ നേരിയ സം‌വരണം ഏര്‍പ്പെടുത്തണംഇ എം എസ് ഭവന നിര്‍മ്മാണത്തിന്റെ പരിധിയില്‍ ഗള്‍ഫ് മലയാളികളെയും ഉള്‍പ്പെടുത്തണം. ചുരുങിയ പലിശയില്‍ പ്രവാസികള്‍ക്കും ഭവന നിര്‍മ്മാണ വായ്പ ലഭ്യമാകുകയാണെങ്കില്‍ അത് അവര്‍ക്ക് വലിയൊരു അനുഗ്രഹമായിരിക്കും.
ഇന്ത്യയുടെയും കേരളത്തിന്റെയും‍ സാമ്പത്തിക ഉന്നമനത്തിന്നുവേണ്ടി വിദേശത്തുപോയി കലാകാലമായി പണിയെടുത്ത് കഷ്ടപ്പാടും ദുരിതങളും അനുഭവിക്കുന്നവരെ സഹിയിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമം സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു

സസ്‌നേഹം ,

നാരായണന്‍ വെളിയംകോട്. ദുബായ്

2 comments:

ജനശബ്ദം said...

ബഹുമാനപ്പെട്ട കേരള ധനകാര്യ മന്ത്രിയുടെ അറിവിലേക്കും അടിയന്തിര പരിഗണനക്കും.

പ്രവാസികള്‍ക്കുള്ള സഹായം അപര്യാപ്തം

കേരളത്തിലെ സാധാരണക്കാരായ ജനങളുടെ മനസ്സറിഞ്ഞ ബഡ്ജറ്റാണിത്. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ബദല്‍ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതാണ് ധനമന്ത്രി തോമസ് ഐസകിന്ന് കഴിഞ്ഞിട്ടുണ്ട്.സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന്നും മറ്റു സംസ്ഥാനങള്‍ക്കും ഇത്‍ മാതൃകയാക്കാവുന്നതുമാണ്.
എന്നാല്‍ ഗള്‍ഫ് രാജ്യങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ച് വരുന്നവരെ സഹായിക്കാനാണെന്ന് പറഞ്ഞ് അവതരിപ്പിച്ചിട്ടുള്ള ൧൦൦ കോടി രൂപയുടെ പദ്ധതി യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം വരുന്ന പ്രവാസികള്‍‍ക്ക് സഹായകരമല്ല. ഇവരെ സഹായിക്കാന്‍ സഹകരണ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുന്‍‌കയ്യെടുത്ത് എന്തെങ്കിലും പദ്ധതികല്‍ക്ക് രൂപം കൊടുക്കണം.ധനകാര്യമന്ത്രി പറഞ്ഞതുപോലെ ഇന്നത്തെ ഈ സാമ്പത്തികമാന്ദ്യം ഒരു അവസരമാക്കി പ്രവാസികളുടെ പേരില്‍ കെ എസ് എഫ് ഇ യെ പ്രമോട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. ചുരുങിയത് പത്ത് ശതമാനം പലിശയെങ്കിലും കെ എസ് എഫ് ഇക്ക് കൊടുക്കേണ്ടീവരും.പ്രവാസികള്‍ക്ക് ചുരുങിയത് മൂന്ന് ശതമാനം പലിശക്കെങ്കിലും സ്വയം തൊഴില്‍ കണ്ടെത്താന്‍ വായ്പ ലഭിക്കാനുള്ള സം‌വിധാനം ഉണ്ടാക്കണം
മാത്രമല്ല തിച്ചുവരുന്ന പ്രവാസികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ നേരിയ സം‌വരണം ഏര്‍പ്പെടുത്തണം
ഇ എം എസ് ഭവന നിര്‍മ്മാണത്തിന്റെ പരിധിയില്‍ ഗള്‍ഫ് മലയാളികളെയും ഉള്‍പ്പെടുത്തണം. ചുരുങിയ പലിശയില്‍ പ്രവാസികള്‍ക്കും ഭവന നിര്‍മ്മാണ വായ്പ ലഭ്യമാകുകയാണെങ്കില്‍ അത് അവര്‍ക്ക് വലിയൊരു അനുഗ്രഹമായിരിക്കും.

ഇന്ത്യയുടെയും കേരളത്തിന്റെയും‍ സാമ്പത്തിക ഉന്നമനത്തിന്നുവേണ്ടി വിദേശത്തുപോയി കലാകാലമായി പണിയെടുത്ത് കഷ്ടപ്പാടും ദുരിതങളും അനുഭവിക്കുന്നവരെ സഹിയിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമം സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു
സസ്‌നേഹം ,
നാരായണന്‍ വെളിയംകോട്. ദുബായ്

ഉടുക്കാക്കുണ്ടന്‍ said...

KSFE അല്ല മന്ത്രി ഉദ്ദേശിച്ചതു. KFC എന്നോരു എലിപ്പെട്ടി. ഒട്ടും പ്രൊഫഷണല്ലാത്ത അവര്‍ പണ്ട് സംരംഭകരെ കുത്തുപാളേടുപ്പിക്കലായിരിന്നു പണി. ഒരു സാമ്പിള്‍: നിങ്ങളുടെ ആസ്തി മുഴുവനും പണയപ്പെടുത്തി ഒരു പ്രസ്ഥാനം ആരംഭിച്ചുകഴിഞ്ഞാല്‍, അതു എങ്ങനെ പരാജയപ്പെടുത്താം എന്നാണു അവര്‍ ശ്രമിക്കുന്നതു. എന്നിട്ടു വേണം നിങ്ങളുടെ ആസ്തി ചുളുവിലയ്ക്ക് അവിടുത്തെ ജീവനക്കാരുടെ നേത്രുത്വ്ത്തിലുള്ള കോക്കസിനു അടിച്ചെടുക്കാന്‍. Nriക്കാരാണു അവരുടെ പ്രധാന ഇര. ജാഗ്രതൈ