Thursday, February 5, 2009

കണ്ണീരൊപ്പിയവരെ കര്‍ഷകര്‍ തിരിച്ചറിയുന്നു

കണ്ണീരൊപ്പിയവരെ കര്‍ഷകര്‍ തിരിച്ചറിയുന്നു
വിജയന്‍ഉത്തരകേരളത്തിലെ മൂന്നുജില്ലയില്‍ മാര്‍ച്ച് പ്രയാണം പൂര്‍ത്തിയാക്കി. തുടക്കംമുതല്‍ ജനങ്ങളില്‍ പ്രകടമായ ആവേശം വര്‍ധിച്ചുവരുന്നതേയുള്ളൂ. പുതിയ മേഖലകളില്‍നിന്ന് ജനങ്ങള്‍ എത്തുന്നതും ഇന്നലെവരെ സിപിഐ എമ്മിനു പുറത്തുനിന്നവരും പാര്‍ടിക്കെതിരെ പ്രവര്‍ത്തിച്ചവര്‍പോലും മാര്‍ച്ചിനെ സ്വീകരിക്കാനെത്തി. കോഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന പ്രശസ്ത അധ്യാപകന്‍ മുതല്‍ ആദിവാസിമേഖലയില്‍ സിപിഐ എം വിരുദ്ധ പ്രവര്‍ത്തനം നയിച്ച വ്യക്തിവരെ (കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രത്തില്‍) നിരവധി പേര്‍ സ്വീകരണവേദിയില്‍ത്തന്നെ സന്നിഹിതരായി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് വയനാട് ജില്ലയില്‍ കടന്നത്. ആദ്യ സ്വീകരണകേന്ദ്രമായ മാനന്തവാടിയില്‍ കൂട്ടത്തോടെ ആദിവാസി കള്‍ എത്തി. മൂന്നുവര്‍ഷംമുമ്പ് കേരള മാര്‍ച്ചിന്റെ പര്യടനത്തിന് ഇതേ വീഥികളിലൂടെ ഞങ്ങള്‍ സഞ്ചരിച്ചിരുന്നു. കാര്‍ഷിക മേഖലയുടെ തകര്‍ച്ച മൂര്‍ധന്യത്തിലെത്തിയ നാളുകളായിരുന്നു അത്. അന്ന് ജില്ലയിലെ മൂന്നു സ്വീകരണകേന്ദ്രത്തിലും ഞങ്ങള്‍ക്കു ലഭിച്ചത് കണ്ണീരില്‍കുതിര്‍ന്ന നൂറുകണക്കിനു നിവേദനമാണ്. മുന്നില്‍ ആത്മഹത്യ എന്ന വഴിമാത്രം തെളിയുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കടുത്ത അവഗണന അനുഭവിക്കുകയും ചെയ്ത വയനാട്ടിലെ കര്‍ഷകര്‍ക്കുമുന്നില്‍ അന്ന് ഞങ്ങള്‍ പറഞ്ഞത്, എല്‍ഡിഎഫ് അധികാരത്തിലേറിയാല്‍ ആദ്യം പരിഗണിക്കുന്ന പ്രശ്നം നിങ്ങളുടേതാകുമെന്നാണ്. ആകെയുള്ള മൂന്നു നിയോജകമണ്ഡലത്തിലും എല്‍ഡിഎഫ് പ്രതിനിധികളെയാണ് വയനാട്ടുകാര്‍ തെരഞ്ഞെടുത്തത്. ഒരുകാലത്ത് യുഡിഎഫ് സ്വാധീനകേന്ദ്രങ്ങളെന്ന് അറിയപ്പെട്ട പ്രദേശങ്ങള്‍പോലും ഇടതുപക്ഷത്തേക്കു ചാഞ്ഞു. സിപിഐ എമ്മിലും എല്‍ഡിഎഫിലും ജനങ്ങള്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നല്ലൊരളവ് കഴിഞ്ഞെന്ന് മൂന്നുവര്‍ഷത്തിനുശേഷം മാര്‍ച്ചുമായി ഇവിടെ എത്തുമ്പോള്‍ ജനങ്ങളില്‍നിന്നു ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ വായിച്ചെടുക്കാം. എല്‍ഡിഎഫ് സര്‍ക്കാര്‍ പരിമിതിക്കകത്തുനിന്നുകൊണ്ട് സ്വീകരിച്ച നടപടികളിലൂടെ കര്‍ഷകര്‍ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല. യുഡിഎഫ് ഭരണകാലത്ത് കര്‍ഷക ആത്മഹത്യ നടക്കുന്ന 36 ജില്ലയില്‍ മൂന്നെണ്ണം കേരളത്തിലായിരുന്നു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിശോധിച്ച് അടിയന്തര പരിഹാരനടപടി സ്വീകരിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ തയ്യാറായത്. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കി. ആത്മഹത്യ ചെയ്തവരുടെ കടം മുഴുവന്‍ എഴുതിത്തള്ളി. കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. കര്‍ഷക കടാശ്വാസ കമീഷന്റെ ശുപാര്‍ശപ്രകാരം വയനാട് ജില്ലയില്‍ 25,000 രൂപയ്ക്കു താഴെയുള്ള കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളി. 42,113 കുടുംബത്തിന് ഇതിന്റെ പ്രയോജനം ലഭിച്ചു. 51.30 കോടി രൂപയുടെ കടമാണ് ആദ്യഘട്ടമായി എഴുതിത്തള്ളിയത്. രാജ്യത്തെ മറ്റ് 33 ജില്ലയിലും കര്‍ഷക ആത്മഹത്യ തുടരുകയാണ്. കേരളം ഇന്ന് ആ പട്ടികയിലില്ല. കര്‍ഷകര്‍ കടക്കെണിമൂലം ആത്മഹത്യചെയ്തില്ലെന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതുമൂലം കോടിക്കണക്കിനു രൂപയുടെ കേന്ദ്രസഹായം കേരളത്തിന് നഷ്ടപ്പെട്ടു. ഇപ്പോഴും കേന്ദ്രത്തിന്റെ നിലപാട് കടുത്ത പ്രയാസമാണ് കാര്‍ഷികമേഖലയില്‍ സൃഷ്ടിക്കുന്നത്. കൊട്ടിഘോഷിച്ച കുട്ടനാടന്‍ പാക്കേജുപോലും യാഥാര്‍ഥ്യമാക്കാനല്ല കേന്ദ്രസര്‍ക്കാരിന്റെയും ആസൂത്രണ കമീഷന്റെയും നീക്കം. കാലവര്‍ഷക്കെടുതിമൂലമുള്ള കേന്ദ്രസഹായത്തിന് സംസ്ഥാനം നിരവധി നിവേദനം നല്‍കിയെങ്കിലും ഒന്നും അനുവദിച്ചില്ല. സംസ്ഥാനത്തിന്റെ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. നെല്ലുല്‍പ്പാദനത്തില്‍ നല്ല വര്‍ധന ഉണ്ടാക്കാന്‍ കഴിഞ്ഞു. പാലക്കാട് ജില്ലയില്‍ 2005-06ല്‍ 2,66,634 ട നെല്ല് ഉല്‍പ്പാദിപ്പിച്ചപ്പോള്‍ 2006-07ല്‍ 2,70,103 ആയി ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. എല്ലാ ജില്ലയിലും ഉല്‍പ്പാദനം വര്‍ധിച്ചു. നെല്‍കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പ നല്‍കി. നെല്‍കൃഷിക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ ആദ്യമായി കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതും ഈ സര്‍ക്കാര്‍തന്നെ. കര്‍ഷകര്‍ പണമൊന്നും അടയ്ക്കണ്ട. പ്രീമിയം സര്‍ക്കാര്‍ നല്‍കും. പച്ചക്കറി ഉല്‍പ്പാദനത്തില്‍ റെക്കോഡ് വര്‍ധന കൈവരിച്ചു. 2000 ഹരിതശ്രീ സംഘത്തിലൂടെ പച്ചക്കറിക്കൃഷി പദ്ധതി നടപ്പാക്കുന്നു. വിലക്കയറ്റം തടയാന്‍ 322 ഗ്രാമീണ വിപണി ആംരഭിച്ചു. കര്‍ഷകര്‍ക്ക് പെന്‍ഷന്‍പദ്ധതി ഏര്‍പ്പെടുത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഇത്തരം ക്രിയാത്മക നടപടി കര്‍ഷകരുടെ ജീവിതത്തിനു നല്‍കുന്ന ആശ്വാസം ചെറുതല്ല. അത് വയനാട്ടിലെ സാധാരണ ജനങ്ങളുടെ മുഖത്തു കാണാം. നവകേരള മാര്‍ച്ച് മുന്നേറുന്തോറും പ്രസ്ഥാനത്തിനുനേരെ ആക്ഷേപശരങ്ങളുയര്‍ത്തുന്നവര്‍ സ്വരം കൂടുതല്‍ കടുപ്പിക്കുകയും സഖാക്കള്‍ക്കുനേരെ കായികമായ ആക്രമണം സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം കടന്നാക്രമണം പാര്‍ടി പ്രവര്‍ത്തകരെയും പാര്‍ടിയെ സ്നേഹിക്കുന്ന ജനസാമാന്യത്തെയും കൂടുതല്‍ ജാഗ്രത്താക്കുകയും പുതിയ വിഭാഗങ്ങളെ പ്രസ്ഥാനത്തോടടുപ്പിക്കുകയുമാണ് ചെയ്യുന്നത്. ഓരോ കേന്ദ്രത്തിലും അത് പ്രകടമാണ്. യാന്ത്രികമായ സ്വീകരണങ്ങളല്ല, ആവേശഭരിതരായി മുദ്രാവാക്യം മുഴക്കിയെത്തുന്ന ജനസമുദ്രമാണ് ഓരോയിടത്തും. എത്ര കടുത്തരീതിയില്‍ ശത്രുക്കള്‍ ആക്രമിക്കുന്നുവോ അതിന്റെ പതിന്മടങ്ങ് കരുത്തോടെ ജനങ്ങള്‍ ഈ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ മുന്നോട്ടുവരുമെന്നതിന് മാര്‍ച്ചിന്റെ ഈ വിജയപ്രയാണംതന്നെ തെളിവ്.
പിണറായി

1 comment:

ജനശബ്ദം said...

കണ്ണീരൊപ്പിയവരെ കര്‍ഷകര്‍ തിരിച്ചറിയുന്നു
പിണറായി വിജയന്‍
ഉത്തരകേരളത്തിലെ മൂന്നുജില്ലയില്‍ മാര്‍ച്ച് പ്രയാണം പൂര്‍ത്തിയാക്കി. തുടക്കംമുതല്‍ ജനങ്ങളില്‍ പ്രകടമായ ആവേശം വര്‍ധിച്ചുവരുന്നതേയുള്ളൂ. പുതിയ മേഖലകളില്‍നിന്ന് ജനങ്ങള്‍ എത്തുന്നതും ഇന്നലെവരെ സിപിഐ എമ്മിനു പുറത്തുനിന്നവരും പാര്‍ടിക്കെതിരെ പ്രവര്‍ത്തിച്ചവര്‍പോലും മാര്‍ച്ചിനെ സ്വീകരിക്കാനെത്തി. കോഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന പ്രശസ്ത അധ്യാപകന്‍ മുതല്‍ ആദിവാസിമേഖലയില്‍ സിപിഐ എം വിരുദ്ധ പ്രവര്‍ത്തനം നയിച്ച വ്യക്തിവരെ (കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രത്തില്‍) നിരവധി പേര്‍ സ്വീകരണവേദിയില്‍ത്തന്നെ സന്നിഹിതരായി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് വയനാട് ജില്ലയില്‍ കടന്നത്. ആദ്യ സ്വീകരണകേന്ദ്രമായ മാനന്തവാടിയില്‍ കൂട്ടത്തോടെ ആദിവാസി കള്‍ എത്തി. മൂന്നുവര്‍ഷംമുമ്പ് കേരള മാര്‍ച്ചിന്റെ പര്യടനത്തിന് ഇതേ വീഥികളിലൂടെ ഞങ്ങള്‍ സഞ്ചരിച്ചിരുന്നു. കാര്‍ഷിക മേഖലയുടെ തകര്‍ച്ച മൂര്‍ധന്യത്തിലെത്തിയ നാളുകളായിരുന്നു അത്. അന്ന് ജില്ലയിലെ മൂന്നു സ്വീകരണകേന്ദ്രത്തിലും ഞങ്ങള്‍ക്കു ലഭിച്ചത് കണ്ണീരില്‍കുതിര്‍ന്ന നൂറുകണക്കിനു നിവേദനമാണ്. മുന്നില്‍ ആത്മഹത്യ എന്ന വഴിമാത്രം തെളിയുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കടുത്ത അവഗണന അനുഭവിക്കുകയും ചെയ്ത വയനാട്ടിലെ കര്‍ഷകര്‍ക്കുമുന്നില്‍ അന്ന് ഞങ്ങള്‍ പറഞ്ഞത്, എല്‍ഡിഎഫ് അധികാരത്തിലേറിയാല്‍ ആദ്യം പരിഗണിക്കുന്ന പ്രശ്നം നിങ്ങളുടേതാകുമെന്നാണ്. ആകെയുള്ള മൂന്നു നിയോജകമണ്ഡലത്തിലും എല്‍ഡിഎഫ് പ്രതിനിധികളെയാണ് വയനാട്ടുകാര്‍ തെരഞ്ഞെടുത്തത്. ഒരുകാലത്ത് യുഡിഎഫ് സ്വാധീനകേന്ദ്രങ്ങളെന്ന് അറിയപ്പെട്ട പ്രദേശങ്ങള്‍പോലും ഇടതുപക്ഷത്തേക്കു ചാഞ്ഞു. സിപിഐ എമ്മിലും എല്‍ഡിഎഫിലും ജനങ്ങള്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നല്ലൊരളവ് കഴിഞ്ഞെന്ന് മൂന്നുവര്‍ഷത്തിനുശേഷം മാര്‍ച്ചുമായി ഇവിടെ എത്തുമ്പോള്‍ ജനങ്ങളില്‍നിന്നു ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ വായിച്ചെടുക്കാം. എല്‍ഡിഎഫ് സര്‍ക്കാര്‍ പരിമിതിക്കകത്തുനിന്നുകൊണ്ട് സ്വീകരിച്ച നടപടികളിലൂടെ കര്‍ഷകര്‍ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല. യുഡിഎഫ് ഭരണകാലത്ത് കര്‍ഷക ആത്മഹത്യ നടക്കുന്ന 36 ജില്ലയില്‍ മൂന്നെണ്ണം കേരളത്തിലായിരുന്നു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിശോധിച്ച് അടിയന്തര പരിഹാരനടപടി സ്വീകരിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ തയ്യാറായത്. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കി. ആത്മഹത്യ ചെയ്തവരുടെ കടം മുഴുവന്‍ എഴുതിത്തള്ളി. കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. കര്‍ഷക കടാശ്വാസ കമീഷന്റെ ശുപാര്‍ശപ്രകാരം വയനാട് ജില്ലയില്‍ 25,000 രൂപയ്ക്കു താഴെയുള്ള കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളി. 42,113 കുടുംബത്തിന് ഇതിന്റെ പ്രയോജനം ലഭിച്ചു. 51.30 കോടി രൂപയുടെ കടമാണ് ആദ്യഘട്ടമായി എഴുതിത്തള്ളിയത്. രാജ്യത്തെ മറ്റ് 33 ജില്ലയിലും കര്‍ഷക ആത്മഹത്യ തുടരുകയാണ്. കേരളം ഇന്ന് ആ പട്ടികയിലില്ല. കര്‍ഷകര്‍ കടക്കെണിമൂലം ആത്മഹത്യചെയ്തില്ലെന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതുമൂലം കോടിക്കണക്കിനു രൂപയുടെ കേന്ദ്രസഹായം കേരളത്തിന് നഷ്ടപ്പെട്ടു. ഇപ്പോഴും കേന്ദ്രത്തിന്റെ നിലപാട് കടുത്ത പ്രയാസമാണ് കാര്‍ഷികമേഖലയില്‍ സൃഷ്ടിക്കുന്നത്. കൊട്ടിഘോഷിച്ച കുട്ടനാടന്‍ പാക്കേജുപോലും യാഥാര്‍ഥ്യമാക്കാനല്ല കേന്ദ്രസര്‍ക്കാരിന്റെയും ആസൂത്രണ കമീഷന്റെയും നീക്കം. കാലവര്‍ഷക്കെടുതിമൂലമുള്ള കേന്ദ്രസഹായത്തിന് സംസ്ഥാനം നിരവധി നിവേദനം നല്‍കിയെങ്കിലും ഒന്നും അനുവദിച്ചില്ല. സംസ്ഥാനത്തിന്റെ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. നെല്ലുല്‍പ്പാദനത്തില്‍ നല്ല വര്‍ധന ഉണ്ടാക്കാന്‍ കഴിഞ്ഞു. പാലക്കാട് ജില്ലയില്‍ 2005-06ല്‍ 2,66,634 ട നെല്ല് ഉല്‍പ്പാദിപ്പിച്ചപ്പോള്‍ 2006-07ല്‍ 2,70,103 ആയി ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. എല്ലാ ജില്ലയിലും ഉല്‍പ്പാദനം വര്‍ധിച്ചു. നെല്‍കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പ നല്‍കി. നെല്‍കൃഷിക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ ആദ്യമായി കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതും ഈ സര്‍ക്കാര്‍തന്നെ. കര്‍ഷകര്‍ പണമൊന്നും അടയ്ക്കണ്ട. പ്രീമിയം സര്‍ക്കാര്‍ നല്‍കും. പച്ചക്കറി ഉല്‍പ്പാദനത്തില്‍ റെക്കോഡ് വര്‍ധന കൈവരിച്ചു. 2000 ഹരിതശ്രീ സംഘത്തിലൂടെ പച്ചക്കറിക്കൃഷി പദ്ധതി നടപ്പാക്കുന്നു. വിലക്കയറ്റം തടയാന്‍ 322 ഗ്രാമീണ വിപണി ആംരഭിച്ചു. കര്‍ഷകര്‍ക്ക് പെന്‍ഷന്‍പദ്ധതി ഏര്‍പ്പെടുത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഇത്തരം ക്രിയാത്മക നടപടി കര്‍ഷകരുടെ ജീവിതത്തിനു നല്‍കുന്ന ആശ്വാസം ചെറുതല്ല. അത് വയനാട്ടിലെ സാധാരണ ജനങ്ങളുടെ മുഖത്തു കാണാം. നവകേരള മാര്‍ച്ച് മുന്നേറുന്തോറും പ്രസ്ഥാനത്തിനുനേരെ ആക്ഷേപശരങ്ങളുയര്‍ത്തുന്നവര്‍ സ്വരം കൂടുതല്‍ കടുപ്പിക്കുകയും സഖാക്കള്‍ക്കുനേരെ കായികമായ ആക്രമണം സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം കടന്നാക്രമണം പാര്‍ടി പ്രവര്‍ത്തകരെയും പാര്‍ടിയെ സ്നേഹിക്കുന്ന ജനസാമാന്യത്തെയും കൂടുതല്‍ ജാഗ്രത്താക്കുകയും പുതിയ വിഭാഗങ്ങളെ പ്രസ്ഥാനത്തോടടുപ്പിക്കുകയുമാണ് ചെയ്യുന്നത്. ഓരോ കേന്ദ്രത്തിലും അത് പ്രകടമാണ്. യാന്ത്രികമായ സ്വീകരണങ്ങളല്ല, ആവേശഭരിതരായി മുദ്രാവാക്യം മുഴക്കിയെത്തുന്ന ജനസമുദ്രമാണ് ഓരോയിടത്തും. എത്ര കടുത്തരീതിയില്‍ ശത്രുക്കള്‍ ആക്രമിക്കുന്നുവോ അതിന്റെ പതിന്മടങ്ങ് കരുത്തോടെ ജനങ്ങള്‍ ഈ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ മുന്നോട്ടുവരുമെന്നതിന് മാര്‍ച്ചിന്റെ ഈ വിജയപ്രയാണംതന്നെ തെളിവ്.