Tuesday, September 30, 2008

പീഡിതരുടെ ചോരയില്‍ പ്രശംസാപത്രങ്ങളെഴുതപ്പെടുമ്പോള്‍

പീഡിതരുടെ ചോരയില്‍ പ്രശംസാപത്രങ്ങളെഴുതപ്പെടുമ്പോള്‍
ഭൂമിയിലെ ചായങ്ങള്‍ മുഴുവന്‍ വാരിതേച്ചാലും മോഡിയുടെ മുഖത്തുനിന്നു ചോരക്കറ മാഞ്ഞുപോകുകയില്ല. എത്രതന്നെ നറുമണം വാരിപൂശിയാലും വംശഹത്യയുടെ നാറ്റത്തില്‍നിന്നു മോഡീഗുജറാത്തിനു രക്ഷപ്പെടാനാവില്ല. നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പ്രാഥമിക നീതിക്കുനേരേയുള്ള യുദ്ധ പ്രഖ്യാപനമാണ്‌. അധികാരത്തിന്റെ മറ പറ്റി അതു നിര്‍വ്വഹിക്കുന്നതു ചോരവാര്‍ന്നൊഴുകുന്ന ഓര്‍മകള്‍ക്കു നേരെയുള്ള ഒളിയുദ്ധമാണ്‌. മുമ്പു മനുഷ്യരെ ജീവനോടെചുട്ടു കരിച്ചവര്‍, ഇപ്പോള്‍ ജനാധിപത്യത്തെയാകെത്തന്നെ ചുട്ടുകരിക്കുകയാണ്‌. ഇരകളുടെ നെഞ്ചില്‍ ചവിട്ടിയാണു വംശഹത്യാവിരുതരിപ്പോള്‍ വീണ്ടും നൃത്തം വയ്‌ക്കുന്നത്‌. വംശഹത്യകള്‍ക്കിടയില്‍ ശിലയായിമാറിയ ഫാസിസ്‌റ്റ് ഗുജറാത്തിനു ശാപമോക്ഷം നല്‍കാന്‍ ഇനിയൊരു ശ്രീരാമദേവനും കഴിയില്ല. കുറ്റബോധത്തിന്റെ കണ്ണുനീരൊക്കെയും വറ്റിപ്പോയ ആ മോഡിനാട്ടിലേക്കു കാലെടുത്തു വയ്‌ക്കാന്‍ മാലാഖമാരൊക്കെയും പേടിക്കും. കാലു കുത്താനിടംകിട്ടാതെ ശീവോതി ഗുജറാത്തിലിനിയും പുറത്തുനില്‍ക്കും. നല്ല സംസ്‌ഥാനമെന്ന രാജീവ്‌ ഗാന്ധി ഫൗണ്ടേഷന്റെ സാക്ഷ്യപത്രത്തിലും വംശഹത്യയില്‍ മോഡിക്കൊരു പങ്കുമില്ലെന്ന നാനാവതിയുടെ പ്രശംസയിലും സംശയിക്കുന്നവര്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടും., ഹിറ്റ്‌ലറെ മഹത്വപ്പെടുത്തുന്ന ഒരു സ്‌ഥലത്തുനിന്നു പൊട്ടിക്ക്‌ ഒരിക്കലും പുറത്തു പോകാനാവില്ല. നാനാവതികമ്മിഷന്‍ റിപ്പോര്‍ട്ടും കൂടി പുറത്തു വന്നതോടുടെ ചേട്ടര്‍ക്കും കൂട്ടര്‍ക്കും ചുറ്റികറങ്ങാനുള്ള ഒന്നാംതരം സ്‌ഥലമായി ഗുജറാത്ത്‌ മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കുനേരേ ആരംഭിച്ചുകഴിഞ്ഞ വംശീയ യുദ്ധത്തിന്റെ ന്യൂക്ലിയസ്സായി നാളത്തെ ഇന്ത്യാചരിത്രത്തില്‍, മഹാത്മാഗാന്ധി ജീവിച്ച ഈ ഭൂപ്രദേശം നിറഞ്ഞുനിന്നേക്കും. ഒരു പക്ഷേ വംശഹത്യയില്‍ അഭിമാനിക്കുന്നവരെ വീണ്ടും വിജയിപ്പിക്കുന്നതിന്റെ മഹത്വവും മഹാത്മാഗാന്ധി ജീവിച്ച ഈ സ്‌ഥലത്തിനു ലഭിച്ചേക്കും. എങ്കിലും ഒരുനാള്‍ മുറിവേറ്റനീതി തിരിച്ചുവരും. അന്നു മോഡിക്കൊപ്പം നാനാവതിയും വിചാരണ നേരിടേണ്ടിവരും. വംശഹത്യയുടെ ഭീകരതയെ സമവാക്യങ്ങള്‍കൊണ്ടു, മിനുസപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ മുഖം മൂടികളും അന്നു പൊളിഞ്ഞുവീഴും. ആദ്യം ഗോധ്രയില്‍ ഒരിക്കലും സംഭവിക്കാന്‍പാടില്ലാത്തതൊക്കെയും സംഭവിച്ചു, തുടര്‍ന്നു ഗുജറാത്തില്‍ മുഖ്യമന്ത്രികൂടിയായ മോഡിപറഞ്ഞതു പോലെ മഹാനായ ന്യൂട്ടന്റെ ചലനനിയമമനുസരിച്ചു ന്യൂനപക്ഷജനതയുടെ കൂട്ടക്കൊലയും സംഭവിച്ചു! ആദ്യം ന്യൂനപക്ഷഭീകരവാദികള്‍, പാകിസ്‌താന്‍ ചാരസംഘടനയായ ഐ.എസ്‌.ഐ. പിന്തുണയോടെ, രാമഭക്‌തര്‍മാത്രമായ കര്‍സേവകരെ ആസൂത്രിതമായി, 2002, ഫെബ്രുവരി ഇരുപത്തിയേഴിന്‌, ഉന്മൂലനം ചെയ്‌തു. തുടര്‍ന്നു ഫെബ്രുവരി 28 മുതല്‍ മോഡിയുടെയും കെ.കെ. ശാസ്‌ത്രിയുടെയും നല്ല, കുട്ടികള്‍ നിര്‍ത്താത്ത തിരിച്ചടിയും തുടങ്ങി. ചുണ്ടങ്ങ കൊടുത്തവര്‍ക്കു വഴുതനങ്ങ കിട്ടി!ഇങ്ങനെയുള്ള പ്രചാരണങ്ങളാണു നിഷ്‌പക്ഷമെന്ന വ്യാജേന കൊടുമ്പിരിക്കൊള്ളുന്നത്‌. ഇത്തരം പ്രചാരണങ്ങളില്‍ വ്യാപൃതരാവുന്നവര്‍ വിസ്‌മരിക്കുന്നത്‌, ഗോധ്രയ്‌ക്കും എത്രയോമുമ്പു മുതല്‍തന്നെ ഗുജറാത്തില്‍ ന്യൂനപക്ഷവേട്ട നിര്‍ബാധം നടന്നിരുന്നുവെന്ന വസ്‌തുതയാണ്‌. ഗോധ്രയും, ഗോധ്രയ്‌ക്കുശേഷവും എന്ന വേര്‍തിരിവ്‌ വിശകലനങ്ങളുടെ വഴിതിരിച്ചുവിടാനുള്ള ഒരു ഫാസിസ്‌റ്റ് തന്ത്രമാണ്‌. ഗോധ്രയ്‌ക്കു മുമ്പുള്ള ഗുജറാത്ത്‌ മതസൗഹാര്‍ദത്തിന്റെ പൂന്തോപ്പായിരുന്നെന്ന്‌ അവകാശപ്പെടാന്‍ തീവ്രവംശഹത്യാവാദികള്‍ക്കു പോലും കഴിയില്ല. ഗോധ്രയില്‍ സംഭവിച്ച അപകടം ആസുത്രിതമായ ഭീകരപ്രവര്‍ത്തനമാണെന്ന്‌ ആദ്യം പറഞ്ഞതു മോഡിയും തൊഗാഡിയും അശോക്‌ഭട്ടുമാണ്‌. ജില്ലാ കലക്‌ടര്‍ ജയന്തിരവി, ഐ.ജി.പി: പി അഗ്‌ജാ, എന്നിവരും റെയില്‍വേ നിയോഗിച്ച യു.സി. ബാനര്‍ജി കമ്മിറ്റിയും മുന്‍ ഗുജറാത്ത്‌ ഡി.ജി.പി: ആര്‍ ബി. ശ്രീകുമാറും, ഫോറന്‍സിക്‌ റിപ്പോര്‍ട്ടും, സ്വതന്ത്രാന്വേഷണസംഘങ്ങളുടെ റിപ്പോര്‍ട്ടും, തെഹല്‍ക്കയുടെ വെളിപ്പെടുത്തലും ദൗര്‍ഭാഗ്യകരമായ ഒരപകടമാണിതെന്ന നിലപാടാണു മുന്നോട്ടു വച്ചത്‌. സംഘപരിവാറിനു വേണ്ടി മോഡിയാല്‍ നിയമിക്കപ്പെട്ടിട്ടും നാനാവതി കമ്മിഷനു മോഡിയും സംഘപരിവാറും നിര്‍ദേശിച്ചവിധം ഇതില്‍ ഒരു ബാഹ്യഭീകരതയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുള്ളതും ശ്രദ്ധേയമാണ്‌. ഗോധ്രയെ പാകിസ്‌താന്റെ ഒളിത്താവളം എന്നര്‍ഥം വരും വിധം ആക്ഷേപിച്ചതിന്‌ അംഗീകാരം നല്‍കാന്‍ നാനാവതികമ്മിഷനുപോലും കഴിഞ്ഞില്ല. ഗോധ്രയിലെ ദാരുണമായ മനുഷ്യക്കുരുതി ആസൂത്രിതമാണെന്നു തെളിയിക്കാന്‍ നാനാവതി കമ്മിഷന്‍ അവതരിപ്പിച്ച പ്രധാന തെളിവ്‌ കോഴകൊടുത്തു കെട്ടിച്ചമച്ച വലിയൊരു കള്ളമാണെന്നു തെളിഞ്ഞിരിക്കുന്നു. തെഹല്‍ക്കയുടെ വെളിപ്പെടുത്തലിനുമുമ്പിലിരുന്ന നാനാവതി കമ്മിഷനു കുറേയേറെ നാളുകള്‍ വിയര്‍ക്കേണ്ടിവരും. 2002 ഫെബ്രുവരി ഇരുപത്തിയാറിന്‌, തൊട്ടടുത്ത പെട്രോള്‍ ബങ്കില്‍നിന്നു 140 ലിറ്റര്‍ പ്രെട്രോള്‍ വാങ്ങിക്കൊണ്ടുപോയി എന്നതു സത്യത്തില്‍ സംഭവിച്ചതല്ലെന്നും, അരലക്ഷം രൂപാവീതം കോഴനല്‍കി തങ്ങളെക്കൊണ്ടു നിര്‍ബന്ധിച്ച്‌, അന്വേഷണ ഉദ്യോഗസ്‌ഥനായ നോയല്‍ പാര്‍മര്‍ പറയിച്ചതാണെന്നും രണ്‍ജിത്ത്‌സിംഗ്‌ പട്ടേലും, പ്രഭാത്‌ സിങ്‌പട്ടേലും വിളിച്ചുപറഞ്ഞതോടെ, നാനാവതികമ്മിഷന്റെ വിശ്വാസ്യതയാണ്‌, വംശഹത്യയുടെ ചോരയില്‍കുതിര്‍ന്നു കലങ്ങിപോയത്‌.ജസ്‌റ്റീസ്‌ നാനാവതിയുടെ മകന്‍ മൗലിക്‌ നാനാവതിയെ ഗുജറാത്ത്‌ സര്‍ക്കാരിന്റെ സ്‌റ്റാന്‍ഡിംഗ്‌ കോണ്‍സല്‍ ആയി നിയമിച്ചതിനുള്ള പ്രത്യുപകാരമാണു മോഡിയെ കുറ്റവിമുക്‌തമാക്കുന്ന നാനാവതികമ്മിഷന്‍ റിപ്പോര്‍ട്ടെന്ന വിമര്‍ശം ശരിവയ്‌ക്കപ്പെട്ടിരിക്കുകയാണ്‌. ഇതിനെ നാനാവതി റിപ്പോര്‍ട്ട്‌ എന്നതിനേക്കാള്‍ നരേന്ദ്രമോഡിറിപ്പോര്‍ട്ട്‌ എന്നു പറയുന്നതാണു പ്രസക്‌തമെന്ന കെ.എന്‍. പണിക്കരുടെ നിരീക്ഷണം നൂറുശതമാനവും ശരിയാണ്‌. ഒരര്‍ഥത്തിലും ഇതൊരു സത്യസന്ധമായ റിപ്പോര്‍ട്ടല്ല. മറിച്ചു മുന്‍ഗുജറാത്ത്‌ ഡി.ജി.പി: ആര്‍.ബി. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടതു പോലെ അപക്വവും അപര്യാപ്‌തവും രാഷ്‌ട്രീയപ്രേരിതവും, പക്ഷപാതപരവുമായ ഒരു പ്രചാരണരേഖ മാത്രമാണ്‌.ഹിറ്റ്‌ലറെ സ്‌തുതിക്കുന്ന പാഠപുസ്‌തകങ്ങളാണു ഗുജറാത്തിലെ കുട്ടികള്‍ പഠിക്കുന്നത്‌. കബീര്‍ നല്ലവനാണ്‌ , മുസ്ലിമാണെങ്കിലും എന്ന മട്ടിലുള്ള മതസൗഹാര്‍ദമാണ്‌. ഗുജറാത്തിലെ കൊച്ചുകുട്ടികളുടെ പാഠപുസ്‌തകങ്ങളില്‍പോലും മാര്‍ച്ചു നടത്തുന്നത്‌! കൗസര്‍ഭാനുവെന്ന ഗര്‍ഭിണിയുടെ വയറു കീറി ഭ്രൂണത്തെ വെട്ടി തുണ്ടം തുണ്ടമാക്കിയതു ഞാനാണെന്നും എനിക്കതിനു പ്രചോദനം ലഭിച്ചതു റാണപ്രതാപില്‍നിന്നാണെന്നും അഭിമാനപൂര്‍വം പ്രഖ്യാപിച്ച ബാബു ബജരംഗിയെപ്പോലെയുള്ളവര്‍ക്കാണു ഗുജറാത്തില്‍ മാര്‍ക്കറ്റ്‌. ഇങ്ങിനെയുള്ളവര്‍ക്കാണു നല്ല നിലയില്‍ വളര്‍ത്തപ്പെട്ട ഞങ്ങളുടെ കുട്ടികളെന്നു വന്ദ്യവയോധികനായ കെ.കെ. ശാസ്‌ത്രികള്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ ! രണ്ടായിരത്തിലെ ഇന്ത്യന്‍ നാസിമാതൃകയെ ഒരു സംസ്‌കൃത പാണ്ഡിത്യത്തിനും സംരക്ഷിക്കാന്‍ കഴിയില്ല. ഒന്നാം ന്യൂറംബര്‍ഗിനുശേഷം ജര്‍മനിയില്‍ രണ്ടാം ന്യൂറംബര്‍ഗും സംഭവിക്കുകയുണ്ടായി. അവിടെ വച്ചാണ്‌ നരാധമരായ നാസികള്‍ വിചാരണചെയ്യപ്പെട്ടത്‌. ചില മനുഷ്യസ്‌നേഹികള്‍ കരുതുന്നതു പോലെ നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടിനെ സ്വീകരിക്കാനുള്ള ഭാഗ്യം ചവറ്റുകുട്ടകള്‍ക്കുണ്ടാവില്ല അതിനുമുമ്പേയത്‌, ഇരകളുടെ ഹൃദയവ്യഥകളുടെ ആഴം കാണാത്ത തീയില്‍ ചാരമായിക്കഴിഞ്ഞിട്ടുണ്ടാവും.!

1 comment:

ജനശബ്ദം said...

പീഡിതരുടെ ചോരയില്‍ പ്രശംസാപത്രങ്ങളെഴുതപ്പെടുമ്പോള്‍

ഭൂമിയിലെ ചായങ്ങള്‍ മുഴുവന്‍ വാരിതേച്ചാലും മോഡിയുടെ മുഖത്തുനിന്നു ചോരക്കറ മാഞ്ഞുപോകുകയില്ല. എത്രതന്നെ നറുമണം വാരിപൂശിയാലും വംശഹത്യയുടെ നാറ്റത്തില്‍നിന്നു മോഡീഗുജറാത്തിനു രക്ഷപ്പെടാനാവില്ല. നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പ്രാഥമിക നീതിക്കുനേരേയുള്ള യുദ്ധ പ്രഖ്യാപനമാണ്‌. അധികാരത്തിന്റെ മറ പറ്റി അതു നിര്‍വ്വഹിക്കുന്നതു ചോരവാര്‍ന്നൊഴുകുന്ന ഓര്‍മകള്‍ക്കു നേരെയുള്ള ഒളിയുദ്ധമാണ്‌.

മുമ്പു മനുഷ്യരെ ജീവനോടെചുട്ടു കരിച്ചവര്‍, ഇപ്പോള്‍ ജനാധിപത്യത്തെയാകെത്തന്നെ ചുട്ടുകരിക്കുകയാണ്‌. ഇരകളുടെ നെഞ്ചില്‍ ചവിട്ടിയാണു വംശഹത്യാവിരുതരിപ്പോള്‍ വീണ്ടും നൃത്തം വയ്‌ക്കുന്നത്‌. വംശഹത്യകള്‍ക്കിടയില്‍ ശിലയായിമാറിയ ഫാസിസ്‌റ്റ് ഗുജറാത്തിനു ശാപമോക്ഷം നല്‍കാന്‍ ഇനിയൊരു ശ്രീരാമദേവനും കഴിയില്ല. കുറ്റബോധത്തിന്റെ കണ്ണുനീരൊക്കെയും വറ്റിപ്പോയ ആ മോഡിനാട്ടിലേക്കു കാലെടുത്തു വയ്‌ക്കാന്‍ മാലാഖമാരൊക്കെയും പേടിക്കും. കാലു കുത്താനിടംകിട്ടാതെ ശീവോതി ഗുജറാത്തിലിനിയും പുറത്തുനില്‍ക്കും. നല്ല സംസ്‌ഥാനമെന്ന രാജീവ്‌ ഗാന്ധി ഫൗണ്ടേഷന്റെ സാക്ഷ്യപത്രത്തിലും വംശഹത്യയില്‍ മോഡിക്കൊരു

പങ്കുമില്ലെന്ന നാനാവതിയുടെ പ്രശംസയിലും സംശയിക്കുന്നവര്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടും., ഹിറ്റ്‌ലറെ മഹത്വപ്പെടുത്തുന്ന ഒരു സ്‌ഥലത്തുനിന്നു പൊട്ടിക്ക്‌ ഒരിക്കലും പുറത്തു പോകാനാവില്ല. നാനാവതികമ്മിഷന്‍ റിപ്പോര്‍ട്ടും കൂടി പുറത്തു വന്നതോടുടെ ചേട്ടര്‍ക്കും കൂട്ടര്‍ക്കും ചുറ്റികറങ്ങാനുള്ള ഒന്നാംതരം സ്‌ഥലമായി ഗുജറാത്ത്‌ മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കുനേരേ ആരംഭിച്ചുകഴിഞ്ഞ വംശീയ യുദ്ധത്തിന്റെ ന്യൂക്ലിയസ്സായി നാളത്തെ ഇന്ത്യാചരിത്രത്തില്‍, മഹാത്മാഗാന്ധി ജീവിച്ച ഈ ഭൂപ്രദേശം നിറഞ്ഞുനിന്നേക്കും.

ഒരു പക്ഷേ വംശഹത്യയില്‍ അഭിമാനിക്കുന്നവരെ വീണ്ടും വിജയിപ്പിക്കുന്നതിന്റെ മഹത്വവും മഹാത്മാഗാന്ധി ജീവിച്ച ഈ സ്‌ഥലത്തിനു ലഭിച്ചേക്കും. എങ്കിലും ഒരുനാള്‍ മുറിവേറ്റനീതി തിരിച്ചുവരും. അന്നു മോഡിക്കൊപ്പം നാനാവതിയും വിചാരണ നേരിടേണ്ടിവരും. വംശഹത്യയുടെ ഭീകരതയെ സമവാക്യങ്ങള്‍കൊണ്ടു, മിനുസപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ മുഖം മൂടികളും അന്നു പൊളിഞ്ഞുവീഴും. ആദ്യം

ഗോധ്രയില്‍ ഒരിക്കലും സംഭവിക്കാന്‍പാടില്ലാത്തതൊക്കെയും സംഭവിച്ചു, തുടര്‍ന്നു ഗുജറാത്തില്‍ മുഖ്യമന്ത്രികൂടിയായ മോഡിപറഞ്ഞതു പോലെ മഹാനായ ന്യൂട്ടന്റെ ചലനനിയമമനുസരിച്ചു ന്യൂനപക്ഷജനതയുടെ കൂട്ടക്കൊലയും സംഭവിച്ചു! ആദ്യം ന്യൂനപക്ഷഭീകരവാദികള്‍, പാകിസ്‌താന്‍ ചാരസംഘടനയായ ഐ.എസ്‌.ഐ. പിന്തുണയോടെ, രാമഭക്‌തര്‍മാത്രമായ കര്‍സേവകരെ ആസൂത്രിതമായി, 2002, ഫെബ്രുവരി ഇരുപത്തിയേഴിന്‌, ഉന്മൂലനം ചെയ്‌തു. തുടര്‍ന്നു ഫെബ്രുവരി 28 മുതല്‍ മോഡിയുടെയും കെ.കെ. ശാസ്‌ത്രിയുടെയും നല്ല, കുട്ടികള്‍ നിര്‍ത്താത്ത തിരിച്ചടിയും തുടങ്ങി. ചുണ്ടങ്ങ കൊടുത്തവര്‍ക്കു വഴുതനങ്ങ കിട്ടി!

ഇങ്ങനെയുള്ള പ്രചാരണങ്ങളാണു നിഷ്‌പക്ഷമെന്ന വ്യാജേന കൊടുമ്പിരിക്കൊള്ളുന്നത്‌. ഇത്തരം പ്രചാരണങ്ങളില്‍ വ്യാപൃതരാവുന്നവര്‍ വിസ്‌മരിക്കുന്നത്‌, ഗോധ്രയ്‌ക്കും എത്രയോമുമ്പു മുതല്‍തന്നെ ഗുജറാത്തില്‍ ന്യൂനപക്ഷവേട്ട നിര്‍ബാധം നടന്നിരുന്നുവെന്ന വസ്‌തുതയാണ്‌. ഗോധ്രയും, ഗോധ്രയ്‌ക്കുശേഷവും എന്ന വേര്‍തിരിവ്‌ വിശകലനങ്ങളുടെ വഴിതിരിച്ചുവിടാനുള്ള ഒരു ഫാസിസ്‌റ്റ് തന്ത്രമാണ്‌. ഗോധ്രയ്‌ക്കു മുമ്പുള്ള ഗുജറാത്ത്‌ മതസൗഹാര്‍ദത്തിന്റെ പൂന്തോപ്പായിരുന്നെന്ന്‌ അവകാശപ്പെടാന്‍ തീവ്രവംശഹത്യാവാദികള്‍ക്കു പോലും കഴിയില്ല.

ഗോധ്രയില്‍ സംഭവിച്ച അപകടം ആസുത്രിതമായ ഭീകരപ്രവര്‍ത്തനമാണെന്ന്‌ ആദ്യം പറഞ്ഞതു മോഡിയും തൊഗാഡിയും അശോക്‌ഭട്ടുമാണ്‌. ജില്ലാ കലക്‌ടര്‍ ജയന്തിരവി, ഐ.ജി.പി: പി അഗ്‌ജാ, എന്നിവരും റെയില്‍വേ നിയോഗിച്ച യു.സി. ബാനര്‍ജി കമ്മിറ്റിയും മുന്‍ ഗുജറാത്ത്‌ ഡി.ജി.പി: ആര്‍ ബി. ശ്രീകുമാറും, ഫോറന്‍സിക്‌ റിപ്പോര്‍ട്ടും, സ്വതന്ത്രാന്വേഷണസംഘങ്ങളുടെ റിപ്പോര്‍ട്ടും, തെഹല്‍ക്കയുടെ വെളിപ്പെടുത്തലും ദൗര്‍ഭാഗ്യകരമായ ഒരപകടമാണിതെന്ന നിലപാടാണു മുന്നോട്ടു വച്ചത്‌. സംഘപരിവാറിനു വേണ്ടി മോഡിയാല്‍ നിയമിക്കപ്പെട്ടിട്ടും നാനാവതി കമ്മിഷനു മോഡിയും സംഘപരിവാറും നിര്‍ദേശിച്ചവിധം ഇതില്‍ ഒരു ബാഹ്യഭീകരതയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുള്ളതും ശ്രദ്ധേയമാണ്‌.

ഗോധ്രയെ പാകിസ്‌താന്റെ ഒളിത്താവളം എന്നര്‍ഥം വരും വിധം ആക്ഷേപിച്ചതിന്‌ അംഗീകാരം നല്‍കാന്‍ നാനാവതികമ്മിഷനുപോലും കഴിഞ്ഞില്ല. ഗോധ്രയിലെ ദാരുണമായ മനുഷ്യക്കുരുതി ആസൂത്രിതമാണെന്നു തെളിയിക്കാന്‍ നാനാവതി കമ്മിഷന്‍ അവതരിപ്പിച്ച പ്രധാന തെളിവ്‌ കോഴകൊടുത്തു കെട്ടിച്ചമച്ച വലിയൊരു കള്ളമാണെന്നു തെളിഞ്ഞിരിക്കുന്നു. തെഹല്‍ക്കയുടെ വെളിപ്പെടുത്തലിനുമുമ്പിലിരുന്ന നാനാവതി കമ്മിഷനു കുറേയേറെ നാളുകള്‍ വിയര്‍ക്കേണ്ടിവരും. 2002 ഫെബ്രുവരി ഇരുപത്തിയാറിന്‌, തൊട്ടടുത്ത പെട്രോള്‍ ബങ്കില്‍നിന്നു 140 ലിറ്റര്‍ പ്രെട്രോള്‍ വാങ്ങിക്കൊണ്ടുപോയി എന്നതു സത്യത്തില്‍ സംഭവിച്ചതല്ലെന്നും, അരലക്ഷം രൂപാവീതം കോഴനല്‍കി തങ്ങളെക്കൊണ്ടു നിര്‍ബന്ധിച്ച്‌, അന്വേഷണ ഉദ്യോഗസ്‌ഥനായ നോയല്‍ പാര്‍മര്‍ പറയിച്ചതാണെന്നും രണ്‍ജിത്ത്‌സിംഗ്‌ പട്ടേലും, പ്രഭാത്‌ സിങ്‌പട്ടേലും വിളിച്ചുപറഞ്ഞതോടെ, നാനാവതികമ്മിഷന്റെ വിശ്വാസ്യതയാണ്‌, വംശഹത്യയുടെ ചോരയില്‍കുതിര്‍ന്നു കലങ്ങിപോയത്‌.

ജസ്‌റ്റീസ്‌ നാനാവതിയുടെ മകന്‍ മൗലിക്‌ നാനാവതിയെ ഗുജറാത്ത്‌ സര്‍ക്കാരിന്റെ സ്‌റ്റാന്‍ഡിംഗ്‌ കോണ്‍സല്‍ ആയി നിയമിച്ചതിനുള്ള പ്രത്യുപകാരമാണു മോഡിയെ കുറ്റവിമുക്‌തമാക്കുന്ന നാനാവതികമ്മിഷന്‍ റിപ്പോര്‍ട്ടെന്ന വിമര്‍ശം ശരിവയ്‌ക്കപ്പെട്ടിരിക്കുകയാണ്‌. ഇതിനെ നാനാവതി റിപ്പോര്‍ട്ട്‌ എന്നതിനേക്കാള്‍ നരേന്ദ്രമോഡിറിപ്പോര്‍ട്ട്‌ എന്നു പറയുന്നതാണു പ്രസക്‌തമെന്ന കെ.എന്‍. പണിക്കരുടെ നിരീക്ഷണം നൂറുശതമാനവും ശരിയാണ്‌. ഒരര്‍ഥത്തിലും ഇതൊരു സത്യസന്ധമായ റിപ്പോര്‍ട്ടല്ല. മറിച്ചു

മുന്‍ഗുജറാത്ത്‌ ഡി.ജി.പി: ആര്‍.ബി. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടതു പോലെ അപക്വവും അപര്യാപ്‌തവും രാഷ്‌ട്രീയപ്രേരിതവും, പക്ഷപാതപരവുമായ ഒരു പ്രചാരണരേഖ മാത്രമാണ്‌.

ഹിറ്റ്‌ലറെ സ്‌തുതിക്കുന്ന പാഠപുസ്‌തകങ്ങളാണു ഗുജറാത്തിലെ കുട്ടികള്‍ പഠിക്കുന്നത്‌. കബീര്‍ നല്ലവനാണ്‌ , മുസ്ലിമാണെങ്കിലും എന്ന മട്ടിലുള്ള മതസൗഹാര്‍ദമാണ്‌. ഗുജറാത്തിലെ കൊച്ചുകുട്ടികളുടെ പാഠപുസ്‌തകങ്ങളില്‍പോലും മാര്‍ച്ചു നടത്തുന്നത്‌! കൗസര്‍ഭാനുവെന്ന ഗര്‍ഭിണിയുടെ വയറു കീറി ഭ്രൂണത്തെ വെട്ടി തുണ്ടം തുണ്ടമാക്കിയതു ഞാനാണെന്നും എനിക്കതിനു പ്രചോദനം ലഭിച്ചതു റാണപ്രതാപില്‍നിന്നാണെന്നും അഭിമാനപൂര്‍വം പ്രഖ്യാപിച്ച ബാബു ബജരംഗിയെപ്പോലെയുള്ളവര്‍ക്കാണു ഗുജറാത്തില്‍ മാര്‍ക്കറ്റ്‌. ഇങ്ങിനെയുള്ളവര്‍ക്കാണു നല്ല നിലയില്‍ വളര്‍ത്തപ്പെട്ട ഞങ്ങളുടെ കുട്ടികളെന്നു വന്ദ്യവയോധികനായ കെ.കെ. ശാസ്‌ത്രികള്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ ! രണ്ടായിരത്തിലെ ഇന്ത്യന്‍ നാസിമാതൃകയെ ഒരു സംസ്‌കൃത പാണ്ഡിത്യത്തിനും സംരക്ഷിക്കാന്‍ കഴിയില്ല.

ഒന്നാം ന്യൂറംബര്‍ഗിനുശേഷം ജര്‍മനിയില്‍ രണ്ടാം ന്യൂറംബര്‍ഗും സംഭവിക്കുകയുണ്ടായി. അവിടെ വച്ചാണ്‌ നരാധമരായ നാസികള്‍ വിചാരണചെയ്യപ്പെട്ടത്‌. ചില മനുഷ്യസ്‌നേഹികള്‍ കരുതുന്നതു പോലെ നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടിനെ സ്വീകരിക്കാനുള്ള ഭാഗ്യം ചവറ്റുകുട്ടകള്‍ക്കുണ്ടാവില്ല അതിനുമുമ്പേയത്‌, ഇരകളുടെ ഹൃദയവ്യഥകളുടെ ആഴം കാണാത്ത തീയില്‍ ചാരമായിക്കഴിഞ്ഞിട്ടുണ്ടാവും.!