Wednesday, September 10, 2008

കടം എഴുതിത്തള്ളലും പ്രതിപക്ഷത്തിന്റെ കുപ്രചാരണവും

കടം എഴുതിത്തള്ളലും പ്രതിപക്ഷത്തിന്റെ കുപ്രചാരണവും


വി എസ് അച്യുതാനന്ദന്‍










ഇ ത്തവണ ഓണം ആഘോഷിക്കുമ്പോള്‍ ഏ റ്റവും ചാരിതാര്‍ഥ്യം നല്‍കുന്ന കാര്യം കാര്‍ ഷിക കടാശ്വാസ നടപടി അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ്. കടക്കെണിയിലകപ്പെട്ട്് നീറുകയായിരുന്ന വയനാട് ജില്ലയിലെ ആയിരക്കണക്കിനു കൃഷിക്കാര്‍ക്ക്, അവര്‍ ബാങ്കില്‍ പണയംവച്ചിരുന്ന ആധാരം തിരിച്ചു നല്‍കുകയാണ് - കടങ്ങള്‍ എഴുതിത്തള്ളിക്കൊണ്ട്. ചൊവ്വാഴ്ച കല്‍പ്പറ്റയില്‍ ആയിരക്കണക്കിന് കൃഷിക്കാര്‍ സോത്സാഹം അണിനിരന്ന ചടങ്ങില്‍ ഞാന്‍ കൃഷിക്കാര്‍ക്ക് രേഖ കൈമാറി. രണ്ടു വര്‍ഷംമുമ്പ് ഞാന്‍ കല്‍പ്പറ്റയില്‍ ചെന്നപ്പോഴും ഇപ്പോഴുമുള്ള അനുഭവം തമ്മില്‍ വലിയ അന്തരമുണ്ട്. കടക്കെണി കാരണം കര്‍ഷക ആത്മഹത്യ- കര്‍ഷക കുടുംബങ്ങളുടെ തന്നെ ആത്മഹത്യ- നിത്യസംഭവമായ കാലമായിരുന്നു അത്. നാലംഗ കുടുംബം ആത്മഹത്യചെയ്ത വീട് സന്ദര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ വയനാട്ടിലെ എന്റെ പൊതുപരിപാടി തുടങ്ങിയത്. ആത്മഹത്യചെയ്ത കൃഷിക്കാരുടെ കുടുംബത്തിന് അരലക്ഷം രൂപ വീതം അന്നേദിവസം കൈമാറുകയുംചെയ്തു. എന്നാല്‍ ഇത്തവണ വീണ്ടും വയനാട്ടിലെത്തിയപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് കണ്ടത്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റിന്റെ രണ്ടേകാല്‍ വര്‍ഷത്തെ ഭരണം ജനജീവിതത്തില്‍ എന്തു മാറ്റം വരുത്തിയെന്നതിന്റെ ഒരു ഉദാഹരണം മാത്രം. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസ നടപടിയെ കരിതേച്ചു കാട്ടാനും കുപ്രചാരണം നടത്താനുമാണ് യുഡിഎഫ് ശ്രമിച്ചത്. കടം എഴുതിത്തള്ളിയതിന്റെ രേഖ കൃഷിക്കാര്‍ക്ക് കൈമാറുന്ന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഏതാനും കോഗ്രസ് നേതാക്കള്‍ വായ് മൂടിക്കെട്ടി വയനാട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തിയതായി അറിഞ്ഞു. കോഗ്രസിന്റെ അണികള്‍തന്നെ നേതൃത്വത്തിന്റെ അപഹാസ്യ സമരത്തെ അവഗണിച്ചു. കേരളത്തിലെ കാര്‍ഷിക കടാശ്വാസ കമീഷനെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന കടാശ്വാസ നടപടിയെക്കുറിച്ചും യുഡിഎഫും മറ്റു ചില നിക്ഷിപ്ത താല്‍പ്പര്യക്കാരും നിരന്തരം കള്ളപ്രചാരണം നടത്തുകയാണ്. ഇതിന്റെ ഭാഗമായി അവര്‍ പല തവണ ഹര്‍ത്താലും നടത്തി. അതുകൊണ്ടുതന്നെ കടക്കെണിയും കടാശ്വാസ നടപടിയുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുത കടം എഴുതിത്തള്ളല്‍ പ്രഖ്യാപനച്ചടങ്ങില്‍ ഞാന്‍ വിശദീകരിച്ചു.


ഞാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോഗ്രസ് നേതൃത്വം ആക്ഷേപിക്കുകയാണ് ഇപ്പോള്‍. യഥാര്‍ഥത്തില്‍ എന്താണ് വസ്തുത? വയനാട് ജില്ലയിലെ ഒരേക്കറില്‍ താഴെ ഭൂമിയുള്ള കൃഷിക്കാരുടെ കാല്‍ലക്ഷം രൂപ വരെയുള്ള കടം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് പ്രഖ്യാപനം നടത്തിയിട്ട് ഏതാനും മാസമായി. പക്ഷേ, സാങ്കേതികമായി എഴുതിത്തള്ളുന്നതിന് അല്‍പ്പം വൈകി. ഇപ്പോഴിതാ അതും നടന്നു. പതിനാലു കോടി പതിനൊന്നു ലക്ഷം രൂപ കൊടുക്കുകയാണ്. ബാങ്കുകള്‍ക്ക് തുക നല്‍കുകയാണ്. വാസ്തവത്തില്‍ ഇതുമാത്രമാണോ കടാശ്വാസം? വയനാട് ജില്ലയിലെ കൃഷിക്കാര്‍ക്ക് ലഭിക്കുന്ന നേട്ടം ഇതുമാത്രമാണോ. കാര്‍ഷിക കടാശ്വാസ കമീഷന്‍ ശുപാര്‍ശ ചെയ്തതുപ്രകാരം വയനാട് ജില്ലയില്‍ എഴുതിത്തള്ളേണ്ട കടം മുപ്പത്തൊമ്പതു കോടി അമ്പത്തൊമ്പതു ലക്ഷം രൂപയാണ്. അത്രയും തുക എഴുതിത്തള്ളാന്‍ നടപടി തുടങ്ങിയപ്പോഴാണ് കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം വന്നത്. കേന്ദ്ര നിബന്ധനയനുസരിച്ച് എത്ര തുക കിട്ടുമെന്ന് വ്യക്തമായി അറിയാന്‍ വൈകി. ഒരേ കടം കേന്ദ്രവും സംസ്ഥാനവും എഴുതിത്തള്ളേണ്ടതില്ല. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത മുപ്പത്തൊമ്പതര കോടി രൂപയുടെ കടത്തില്‍ ഇരുപത്തഞ്ച് കോടി നാല്‍പ്പത്തെട്ടു ലക്ഷം രൂപ കേന്ദ്രപദ്ധതിയില്‍പ്പെടും. ശേഷിച്ച പതിനാലു കോടി പതിനൊന്ന് ലക്ഷമാണ് സംസ്ഥാന സര്‍ക്കാര്‍ എഴുതിത്തള്ളിയത്. കടക്കെണിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിന് രാജ്യത്താദ്യമായി ഒരു കടാശ്വാസ നിയമം കൊണ്ടുവന്നത് കേരളത്തിലാണ്. അതിന്റെ മാതൃകയില്‍ ദേശീയനിയമം കൊണ്ടുവരണമെന്ന് നമ്മള്‍ പല തവണ ആവശ്യപ്പെട്ടു. ചെവിക്കൊണ്ടില്ല. യുപിഎ - ഇടത് ഏകോപന സമിതിയില്‍ ഇടതുപക്ഷം അതിശക്തമായി ആവശ്യപ്പെട്ടു. അതിന്റെ ഫലമായാണ് കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഒരു കടാശ്വാസനിയമം കൊണ്ടുവരുന്നതിനു പകരം ഒറ്റത്തവണ നടപടിമാത്രമാണ് കേന്ദ്രം സ്വീകരിച്ചത്. വയനാട് ജില്ലയിലെ കാര്‍ഷിക കടത്തിന്റെ പലിശ നേരത്തെതന്നെ എഴുതിത്തള്ളിയതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദത്തെതുടര്‍ന്നാണ് വിദര്‍ഭാ പാക്കേജില്‍ വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലകളെ ഉള്‍പ്പെടുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുമ്പുള്ള അഞ്ചു വര്‍ഷമാണ് വയനാട് ജില്ലയില്‍ കടക്കെണി കാരണം നൂറുകണക്കിന് കൃഷിക്കാര്‍ ആത്മഹത്യചെയ്തത്. പക്ഷേ, അന്നത്തെ സര്‍ക്കാര്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുകയോ സഹായധനം ലഭ്യമാക്കുകയോ ചെയ്തില്ല. കേന്ദ്രസഹായം ആവശ്യപ്പെട്ടുമില്ല. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് അധികാരത്തില്‍ വന്ന ഉടനെതന്നെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്കെടുത്തു. അവരുടെ കുടുംബങ്ങളെ രക്ഷിക്കാന്‍ അരലക്ഷം രൂപ വീതം നല്‍കി. അവരുടെ മുഴുവന്‍ കടവും എഴുതിത്തള്ളി. മറ്റുള്ളവരുടെ കടത്തിന് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും പാക്കേജിനായി സമ്മര്‍ദംചെലുത്തുകയും വിദര്‍ഭാ പാക്കേജില്‍ മൂന്നു ജില്ലയെ ഉള്‍പ്പെടുത്തുകയും ചെയ്തു. മൂന്നു ജില്ലയ്ക്കുമായി എഴുനൂറ്റമ്പതോളം കോടിരൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം ചേര്‍ത്തതാണ് പാക്കേജ്. അതുപ്രകാരം വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലയിലെ കാര്‍ഷിക കടങ്ങളുടെ പലിശ കഴിഞ്ഞ വര്‍ഷംതന്നെ എഴുതിത്തള്ളി. അതില്‍ ഗണ്യമായ തുക ചെലവഴിച്ചത് സംസ്ഥാന ഗവമെന്റാണ്. തുക മുഴുവന്‍ ബാങ്കുകള്‍ക്ക് നല്‍കുകയുംചെയ്തു. മൂന്നു ജില്ലയ്ക്കുമായി തൊണ്ണൂറു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കി. കാര്‍ഷികമേഖലയിലെ ദുരിതം പരിഹരിക്കുന്നതിനുള്ള മറ്റൊരു പദ്ധതിയാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുമ്പോള്‍ ഇടതുപക്ഷം മുന്നോട്ടുവച്ച പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നാണ് ആ പദ്ധതി. ആ പദ്ധതിയില്‍ വയനാട് ജില്ലയെ ആദ്യമേതന്നെ ഉള്‍ക്കൊള്ളിച്ചു. തൊഴിലുറപ്പ് പദ്ധതി വയനാട്ടില്‍ മാതൃകാപരമായി നടപ്പാക്കിയെന്ന് ദേശീയതലത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ടു. കടക്കെണി ഇല്ലാതായതിനൊപ്പം കാര്‍ഷികമേഖലയില്‍ തൊഴിലവസരം വര്‍ധിച്ചതും വയനാട്ടില്‍നിന്ന് ദാരിദ്യ്രത്തെ അകറ്റി. അതിന്റെ ഉന്മേഷം എല്ലായിടത്തും പ്രകടമാണ്. കടങ്ങള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ ഒരു പ്രശ്നമുണ്ട്. കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളിയ കടത്തിന്റെ സംഖ്യ ബാങ്കിന് നല്‍കിയിട്ടില്ല. അതുകൊണ്ട് നമ്മുടെ സഹകരണമേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ തുക മുഴുവന്‍ ബാങ്കിന് നല്‍കിക്കഴിഞ്ഞു. കേന്ദ്രവും തുക അടിയന്തരമായി നല്‍കാന്‍ തയ്യാറാകണം. കടം ഇനിയും എഴുതിത്തള്ളിക്കൊള്ളും, അതുകൊണ്ട് പണം അടയ്ക്കുന്നത് വൈകിക്കുകയെങ്കിലും ചെയ്യാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് കടുത്ത പിശകായിരിക്കും. കടം തീരെ കിട്ടാത്ത അവസ്ഥയിലേക്കും ബാങ്കിങ് മേഖലയുടെ തകര്‍ച്ചയിലേക്കും ബ്ളേഡുകാരുടെ കുരുക്കില്‍ തലവച്ചുകൊടുക്കുന്നതിലേക്കുമാണ് അത് നയിക്കുക. ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള കടാശ്വാസനടപടി കടം കൃത്യമായി തിരിച്ചടയ്ക്കുന്നതിന് പ്രചോദനവും പ്രോത്സാഹനവുമാകും. കടം കൃത്യമായി തിരിച്ചടയ്ക്കണമെന്ന് ഞാന്‍ പറഞ്ഞതിനെതിരെയും വയനാട്ടില്‍ യുഡിഎഫുകാര്‍ കുപ്രചാരണം നടത്തുന്നതായി അറിഞ്ഞു. അതെല്ലാം ജനം പുച്ഛിച്ചു തള്ളുകതന്നെ ചെയ്യും. വയനാട്ടില്‍ മാത്രമല്ല കേരളത്തിലാകെ ജനങ്ങള്‍ക്ക് പരമാവധി ആശ്വാസം ലഭ്യമാക്കാന്‍ ഈ ഓണക്കാലത്ത് സാധ്യമായി എന്ന ചാരിതാര്‍ഥ്യം സര്‍ക്കാരിനുണ്ട്. തൊഴില്‍സ്തംഭനം ഇല്ലെന്നതും ബോണസ് നേരത്തെ വിതരണംചെയ്യാന്‍ കഴിഞ്ഞതും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയതും കാരണം ആഹ്ളാദം നിറഞ്ഞ അന്തരീക്ഷമാണ് സംസ്ഥാനത്താകെ. എപതിനായിരം പട്ടികജാതി കുടുംബത്തിന് ഓണമുണ്ണാന്‍ പന്ത്രണ്ട് കിലോ അരി സൌജന്യമായി നല്‍കി. ഇരുപത് ലക്ഷം കുടുംബത്തിന് സൌജന്യമായി ഓണക്കിറ്റ്, കുറഞ്ഞ വിലയ്ക്ക് പച്ചക്കറിക്കിറ്റ്, സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് അഞ്ചു കിലോ വീതം അരി എന്നിവയെല്ലാം നല്‍കാന്‍ കഴിഞ്ഞു. സപ്ളൈകോവിന്റെയും കസ്യൂമര്‍ഫെഡിന്റെയും സ്റാളുകള്‍ വഴി അരിയും പലവ്യഞ്ജനവുമെല്ലാം കുറഞ്ഞ വിലയ്ക്ക് വിതരണംചെയ്യുകയാണ്. സബ്സിഡി നല്‍കി പൊതുവിതരണം തികഞ്ഞ കാര്യക്ഷമതയോടെ നടപ്പാക്കാന്‍ കഴിഞ്ഞു. ബുധനാഴ്ചത്തെ ക്യാബിനറ്റ് യോഗം കൈക്കൊണ്ട തീരുമാനത്തിലൊന്ന് ഓണത്തിന് സാധനങ്ങള്‍ വില കുറച്ചു നല്‍കുന്നതിന് കസ്യൂമര്‍ഫെഡിന് നാലു കോടി രൂപ നല്‍കാനുള്ളതാണ്. സപ്ളൈകോവിന് ഓണച്ചന്ത നടത്താന്‍ നേരത്തെതന്നെ പണം അനുവദിച്ചു. കേന്ദ്രം റേഷനരി നിഷേധിച്ച് ജനത്തെ കടുത്ത വിലക്കയറ്റത്തിലേക്ക് തള്ളിവിട്ടെങ്കിലും അതിശക്തവും മാതൃകാപരവുമായ മാര്‍ക്കറ്റ് ഇടപെടലിലൂടെ ജനത്തിന് ആശ്വാസമേകാന്‍ കഴിഞ്ഞു.

1 comment:

ജനശബ്ദം said...

കടം എഴുതിത്തള്ളലും പ്രതിപക്ഷത്തിന്റെ കുപ്രചാരണവും
വി എസ് അച്യുതാനന്ദന്‍
ഇ ത്തവണ ഓണം ആഘോഷിക്കുമ്പോള്‍ ഏ റ്റവും ചാരിതാര്‍ഥ്യം നല്‍കുന്ന കാര്യം കാര്‍ ഷിക കടാശ്വാസ നടപടി അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ്. കടക്കെണിയിലകപ്പെട്ട്് നീറുകയായിരുന്ന വയനാട് ജില്ലയിലെ ആയിരക്കണക്കിനു കൃഷിക്കാര്‍ക്ക്, അവര്‍ ബാങ്കില്‍ പണയംവച്ചിരുന്ന ആധാരം തിരിച്ചു നല്‍കുകയാണ് - കടങ്ങള്‍ എഴുതിത്തള്ളിക്കൊണ്ട്. ചൊവ്വാഴ്ച കല്‍പ്പറ്റയില്‍ ആയിരക്കണക്കിന് കൃഷിക്കാര്‍ സോത്സാഹം അണിനിരന്ന ചടങ്ങില്‍ ഞാന്‍ കൃഷിക്കാര്‍ക്ക് രേഖ കൈമാറി. രണ്ടു വര്‍ഷംമുമ്പ് ഞാന്‍ കല്‍പ്പറ്റയില്‍ ചെന്നപ്പോഴും ഇപ്പോഴുമുള്ള അനുഭവം തമ്മില്‍ വലിയ അന്തരമുണ്ട്. കടക്കെണി കാരണം കര്‍ഷക ആത്മഹത്യ- കര്‍ഷക കുടുംബങ്ങളുടെ തന്നെ ആത്മഹത്യ- നിത്യസംഭവമായ കാലമായിരുന്നു അത്. നാലംഗ കുടുംബം ആത്മഹത്യചെയ്ത വീട് സന്ദര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ വയനാട്ടിലെ എന്റെ പൊതുപരിപാടി തുടങ്ങിയത്. ആത്മഹത്യചെയ്ത കൃഷിക്കാരുടെ കുടുംബത്തിന് അരലക്ഷം രൂപ വീതം അന്നേദിവസം കൈമാറുകയുംചെയ്തു. എന്നാല്‍ ഇത്തവണ വീണ്ടും വയനാട്ടിലെത്തിയപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് കണ്ടത്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റിന്റെ രണ്ടേകാല്‍ വര്‍ഷത്തെ ഭരണം ജനജീവിതത്തില്‍ എന്തു മാറ്റം വരുത്തിയെന്നതിന്റെ ഒരു ഉദാഹരണം മാത്രം. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസ നടപടിയെ കരിതേച്ചു കാട്ടാനും കുപ്രചാരണം നടത്താനുമാണ് യുഡിഎഫ് ശ്രമിച്ചത്. കടം എഴുതിത്തള്ളിയതിന്റെ രേഖ കൃഷിക്കാര്‍ക്ക് കൈമാറുന്ന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഏതാനും കോഗ്രസ് നേതാക്കള്‍ വായ് മൂടിക്കെട്ടി വയനാട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തിയതായി അറിഞ്ഞു. കോഗ്രസിന്റെ അണികള്‍തന്നെ നേതൃത്വത്തിന്റെ അപഹാസ്യ സമരത്തെ അവഗണിച്ചു. കേരളത്തിലെ കാര്‍ഷിക കടാശ്വാസ കമീഷനെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന കടാശ്വാസ നടപടിയെക്കുറിച്ചും യുഡിഎഫും മറ്റു ചില നിക്ഷിപ്ത താല്‍പ്പര്യക്കാരും നിരന്തരം കള്ളപ്രചാരണം നടത്തുകയാണ്. ഇതിന്റെ ഭാഗമായി അവര്‍ പല തവണ ഹര്‍ത്താലും നടത്തി. അതുകൊണ്ടുതന്നെ കടക്കെണിയും കടാശ്വാസ നടപടിയുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുത കടം എഴുതിത്തള്ളല്‍ പ്രഖ്യാപനച്ചടങ്ങില്‍ ഞാന്‍ വിശദീകരിച്ചു. ഞാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോഗ്രസ് നേതൃത്വം ആക്ഷേപിക്കുകയാണ് ഇപ്പോള്‍. യഥാര്‍ഥത്തില്‍ എന്താണ് വസ്തുത? വയനാട് ജില്ലയിലെ ഒരേക്കറില്‍ താഴെ ഭൂമിയുള്ള കൃഷിക്കാരുടെ കാല്‍ലക്ഷം രൂപ വരെയുള്ള കടം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് പ്രഖ്യാപനം നടത്തിയിട്ട് ഏതാനും മാസമായി. പക്ഷേ, സാങ്കേതികമായി എഴുതിത്തള്ളുന്നതിന് അല്‍പ്പം വൈകി. ഇപ്പോഴിതാ അതും നടന്നു. പതിനാലു കോടി പതിനൊന്നു ലക്ഷം രൂപ കൊടുക്കുകയാണ്. ബാങ്കുകള്‍ക്ക് തുക നല്‍കുകയാണ്. വാസ്തവത്തില്‍ ഇതുമാത്രമാണോ കടാശ്വാസം? വയനാട് ജില്ലയിലെ കൃഷിക്കാര്‍ക്ക് ലഭിക്കുന്ന നേട്ടം ഇതുമാത്രമാണോ. കാര്‍ഷിക കടാശ്വാസ കമീഷന്‍ ശുപാര്‍ശ ചെയ്തതുപ്രകാരം വയനാട് ജില്ലയില്‍ എഴുതിത്തള്ളേണ്ട കടം മുപ്പത്തൊമ്പതു കോടി അമ്പത്തൊമ്പതു ലക്ഷം രൂപയാണ്. അത്രയും തുക എഴുതിത്തള്ളാന്‍ നടപടി തുടങ്ങിയപ്പോഴാണ് കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം വന്നത്. കേന്ദ്ര നിബന്ധനയനുസരിച്ച് എത്ര തുക കിട്ടുമെന്ന് വ്യക്തമായി അറിയാന്‍ വൈകി. ഒരേ കടം കേന്ദ്രവും സംസ്ഥാനവും എഴുതിത്തള്ളേണ്ടതില്ല. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത മുപ്പത്തൊമ്പതര കോടി രൂപയുടെ കടത്തില്‍ ഇരുപത്തഞ്ച് കോടി നാല്‍പ്പത്തെട്ടു ലക്ഷം രൂപ കേന്ദ്രപദ്ധതിയില്‍പ്പെടും. ശേഷിച്ച പതിനാലു കോടി പതിനൊന്ന് ലക്ഷമാണ് സംസ്ഥാന സര്‍ക്കാര്‍ എഴുതിത്തള്ളിയത്. കടക്കെണിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിന് രാജ്യത്താദ്യമായി ഒരു കടാശ്വാസ നിയമം കൊണ്ടുവന്നത് കേരളത്തിലാണ്. അതിന്റെ മാതൃകയില്‍ ദേശീയനിയമം കൊണ്ടുവരണമെന്ന് നമ്മള്‍ പല തവണ ആവശ്യപ്പെട്ടു. ചെവിക്കൊണ്ടില്ല. യുപിഎ - ഇടത് ഏകോപന സമിതിയില്‍ ഇടതുപക്ഷം അതിശക്തമായി ആവശ്യപ്പെട്ടു. അതിന്റെ ഫലമായാണ് കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഒരു കടാശ്വാസനിയമം കൊണ്ടുവരുന്നതിനു പകരം ഒറ്റത്തവണ നടപടിമാത്രമാണ് കേന്ദ്രം സ്വീകരിച്ചത്. വയനാട് ജില്ലയിലെ കാര്‍ഷിക കടത്തിന്റെ പലിശ നേരത്തെതന്നെ എഴുതിത്തള്ളിയതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദത്തെതുടര്‍ന്നാണ് വിദര്‍ഭാ പാക്കേജില്‍ വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലകളെ ഉള്‍പ്പെടുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുമ്പുള്ള അഞ്ചു വര്‍ഷമാണ് വയനാട് ജില്ലയില്‍ കടക്കെണി കാരണം നൂറുകണക്കിന് കൃഷിക്കാര്‍ ആത്മഹത്യചെയ്തത്. പക്ഷേ, അന്നത്തെ സര്‍ക്കാര്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുകയോ സഹായധനം ലഭ്യമാക്കുകയോ ചെയ്തില്ല. കേന്ദ്രസഹായം ആവശ്യപ്പെട്ടുമില്ല. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് അധികാരത്തില്‍ വന്ന ഉടനെതന്നെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്കെടുത്തു. അവരുടെ കുടുംബങ്ങളെ രക്ഷിക്കാന്‍ അരലക്ഷം രൂപ വീതം നല്‍കി. അവരുടെ മുഴുവന്‍ കടവും എഴുതിത്തള്ളി. മറ്റുള്ളവരുടെ കടത്തിന് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും പാക്കേജിനായി സമ്മര്‍ദംചെലുത്തുകയും വിദര്‍ഭാ പാക്കേജില്‍ മൂന്നു ജില്ലയെ ഉള്‍പ്പെടുത്തുകയും ചെയ്തു. മൂന്നു ജില്ലയ്ക്കുമായി എഴുനൂറ്റമ്പതോളം കോടിരൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം ചേര്‍ത്തതാണ് പാക്കേജ്. അതുപ്രകാരം വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലയിലെ കാര്‍ഷിക കടങ്ങളുടെ പലിശ കഴിഞ്ഞ വര്‍ഷംതന്നെ എഴുതിത്തള്ളി. അതില്‍ ഗണ്യമായ തുക ചെലവഴിച്ചത് സംസ്ഥാന ഗവമെന്റാണ്. തുക മുഴുവന്‍ ബാങ്കുകള്‍ക്ക് നല്‍കുകയുംചെയ്തു. മൂന്നു ജില്ലയ്ക്കുമായി തൊണ്ണൂറു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കി. കാര്‍ഷികമേഖലയിലെ ദുരിതം പരിഹരിക്കുന്നതിനുള്ള മറ്റൊരു പദ്ധതിയാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുമ്പോള്‍ ഇടതുപക്ഷം മുന്നോട്ടുവച്ച പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നാണ് ആ പദ്ധതി. ആ പദ്ധതിയില്‍ വയനാട് ജില്ലയെ ആദ്യമേതന്നെ ഉള്‍ക്കൊള്ളിച്ചു. തൊഴിലുറപ്പ് പദ്ധതി വയനാട്ടില്‍ മാതൃകാപരമായി നടപ്പാക്കിയെന്ന് ദേശീയതലത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ടു. കടക്കെണി ഇല്ലാതായതിനൊപ്പം കാര്‍ഷികമേഖലയില്‍ തൊഴിലവസരം വര്‍ധിച്ചതും വയനാട്ടില്‍നിന്ന് ദാരിദ്യ്രത്തെ അകറ്റി. അതിന്റെ ഉന്മേഷം എല്ലായിടത്തും പ്രകടമാണ്. കടങ്ങള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ ഒരു പ്രശ്നമുണ്ട്. കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളിയ കടത്തിന്റെ സംഖ്യ ബാങ്കിന് നല്‍കിയിട്ടില്ല. അതുകൊണ്ട് നമ്മുടെ സഹകരണമേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ തുക മുഴുവന്‍ ബാങ്കിന് നല്‍കിക്കഴിഞ്ഞു. കേന്ദ്രവും തുക അടിയന്തരമായി നല്‍കാന്‍ തയ്യാറാകണം. കടം ഇനിയും എഴുതിത്തള്ളിക്കൊള്ളും, അതുകൊണ്ട് പണം അടയ്ക്കുന്നത് വൈകിക്കുകയെങ്കിലും ചെയ്യാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് കടുത്ത പിശകായിരിക്കും. കടം തീരെ കിട്ടാത്ത അവസ്ഥയിലേക്കും ബാങ്കിങ് മേഖലയുടെ തകര്‍ച്ചയിലേക്കും ബ്ളേഡുകാരുടെ കുരുക്കില്‍ തലവച്ചുകൊടുക്കുന്നതിലേക്കുമാണ് അത് നയിക്കുക. ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള കടാശ്വാസനടപടി കടം കൃത്യമായി തിരിച്ചടയ്ക്കുന്നതിന് പ്രചോദനവും പ്രോത്സാഹനവുമാകും. കടം കൃത്യമായി തിരിച്ചടയ്ക്കണമെന്ന് ഞാന്‍ പറഞ്ഞതിനെതിരെയും വയനാട്ടില്‍ യുഡിഎഫുകാര്‍ കുപ്രചാരണം നടത്തുന്നതായി അറിഞ്ഞു. അതെല്ലാം ജനം പുച്ഛിച്ചു തള്ളുകതന്നെ ചെയ്യും. വയനാട്ടില്‍ മാത്രമല്ല കേരളത്തിലാകെ ജനങ്ങള്‍ക്ക് പരമാവധി ആശ്വാസം ലഭ്യമാക്കാന്‍ ഈ ഓണക്കാലത്ത് സാധ്യമായി എന്ന ചാരിതാര്‍ഥ്യം സര്‍ക്കാരിനുണ്ട്. തൊഴില്‍സ്തംഭനം ഇല്ലെന്നതും ബോണസ് നേരത്തെ വിതരണംചെയ്യാന്‍ കഴിഞ്ഞതും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയതും കാരണം ആഹ്ളാദം നിറഞ്ഞ അന്തരീക്ഷമാണ് സംസ്ഥാനത്താകെ. എപതിനായിരം പട്ടികജാതി കുടുംബത്തിന് ഓണമുണ്ണാന്‍ പന്ത്രണ്ട് കിലോ അരി സൌജന്യമായി നല്‍കി. ഇരുപത് ലക്ഷം കുടുംബത്തിന് സൌജന്യമായി ഓണക്കിറ്റ്, കുറഞ്ഞ വിലയ്ക്ക് പച്ചക്കറിക്കിറ്റ്, സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് അഞ്ചു കിലോ വീതം അരി എന്നിവയെല്ലാം നല്‍കാന്‍ കഴിഞ്ഞു. സപ്ളൈകോവിന്റെയും കസ്യൂമര്‍ഫെഡിന്റെയും സ്റാളുകള്‍ വഴി അരിയും പലവ്യഞ്ജനവുമെല്ലാം കുറഞ്ഞ വിലയ്ക്ക് വിതരണംചെയ്യുകയാണ്. സബ്സിഡി നല്‍കി പൊതുവിതരണം തികഞ്ഞ കാര്യക്ഷമതയോടെ നടപ്പാക്കാന്‍ കഴിഞ്ഞു. ബുധനാഴ്ചത്തെ ക്യാബിനറ്റ് യോഗം കൈക്കൊണ്ട തീരുമാനത്തിലൊന്ന് ഓണത്തിന് സാധനങ്ങള്‍ വില കുറച്ചു നല്‍കുന്നതിന് കസ്യൂമര്‍ഫെഡിന് നാലു കോടി രൂപ നല്‍കാനുള്ളതാണ്. സപ്ളൈകോവിന് ഓണച്ചന്ത നടത്താന്‍ നേരത്തെതന്നെ പണം അനുവദിച്ചു. കേന്ദ്രം റേഷനരി നിഷേധിച്ച് ജനത്തെ കടുത്ത വിലക്കയറ്റത്തിലേക്ക് തള്ളിവിട്ടെങ്കിലും അതിശക്തവും മാതൃകാപരവുമായ മാര്‍ക്കറ്റ് ഇടപെടലിലൂടെ ജനത്തിന് ആശ്വാസമേകാന്‍ കഴിഞ്ഞു.