Friday, August 29, 2008

സ്‌കൂളുകള്‍ അടയ്‌ക്കുന്നത്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ക്രൈസ്‌തവ നേതൃത്വം വര്‍ഗീയത പ്രചരിപ്പിക്കുന്നു

സ്‌കൂളുകള്‍ അടയ്‌ക്കുന്നത്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ക്രൈസ്‌തവ നേതൃത്വം വര്‍ഗീയത പ്രചരിപ്പിക്കുന്നു .

ഒറീസ്സയിലെ സംഘര്‍ഷത്തിന്റെപേരില്‍ കേരളത്തിലെ സ്‌കൂളുകള്‍ അടച്ചിടുന്നതിനെതിരെ ഹിന്ദുസംഘടനകള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു.

കേരളത്തില്‍ ക്രൈസ്‌തവ മാനേജ്‌മെന്റ്‌ സ്‌കൂളുകള്‍ അടച്ചിടുന്നത്‌ വര്‍ഗീയതയുടെപേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണെന്ന്‌ ഹിന്ദുസംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.സര്‍ക്കാരില്‍നിന്ന്‌ഗ്രാന്റും ശമ്പളവുംപറ്റിക്കൊണ്ട്‌ ക്രിസ്‌തീയമാനേജ്‌മെന്റുകള്‍ നിയമനിഷേധം നടത്തുകയാണ്‌.
ഒറീസ്സയിലെ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വാമി ലക്ഷ്‌മണാനന്ദ സരസ്വതിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മൂന്നുപേരും ക്രൈസ്‌തവ മിഷിനറി പ്രവര്‍ത്തകരാണ്‌. ക്രിസ്‌ത്യന്‍ കുട്ടികളെല്ലാം ക്രൈസ്‌തവ മാനേജ്‌മെന്റിനുകീഴിലുള്ള സ്‌കൂളുകളിലും കോളേജുകളിലും പഠിക്കണമെന്നാണ്‌ ക്രൈസ്‌തവ നേതൃത്വം പറയുന്നത്‌. എന്നിട്ടും വര്‍ഗീയത പരത്തുന്നത്‌ ഹിന്ദുസംഘടനകളാണെന്ന്‌ അവര്‍ പ്രചരിപ്പിക്കുന്നുവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

1 comment:

ജനശബ്ദം said...

സ്‌കൂളുകള്‍ അടയ്‌ക്കുന്നത്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ക്രൈസ്‌തവ നേതൃത്വം വര്‍ഗീയത പ്രചരിപ്പിക്കുന്നു

തൊടുപുഴ: ഒറീസ്സയിലെ സംഘര്‍ഷത്തിന്റെപേരില്‍ കേരളത്തിലെ സ്‌കൂളുകള്‍ അടച്ചിടുന്നതിനെതിരെ ഹിന്ദുസംഘടനകള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു.

കേരളത്തില്‍ ക്രൈസ്‌തവ മാനേജ്‌മെന്റ്‌ സ്‌കൂളുകള്‍ അടച്ചിടുന്നത്‌ വര്‍ഗീയതയുടെപേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണെന്ന്‌ ഹിന്ദുസംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.സര്‍ക്കാരില്‍നിന്ന്‌ഗ്രാന്റും ശമ്പളവുംപറ്റിക്കൊണ്ട്‌ ക്രിസ്‌തീയമാനേജ്‌മെന്റുകള്‍ നിയമനിഷേധം നടത്തുകയാണ്‌.
ഒറീസ്സയിലെ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വാമി ലക്ഷ്‌മണാനന്ദ സരസ്വതിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മൂന്നുപേരും ക്രൈസ്‌തവ മിഷിനറി പ്രവര്‍ത്തകരാണ്‌. ക്രിസ്‌ത്യന്‍ കുട്ടികളെല്ലാം ക്രൈസ്‌തവ മാനേജ്‌മെന്റിനുകീഴിലുള്ള സ്‌കൂളുകളിലും കോളേജുകളിലും പഠിക്കണമെന്നാണ്‌ ക്രൈസ്‌തവ നേതൃത്വം പറയുന്നത്‌. എന്നിട്ടും വര്‍ഗീയത പരത്തുന്നത്‌ ഹിന്ദുസംഘടനകളാണെന്ന്‌ അവര്‍ പ്രചരിപ്പിക്കുന്നുവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്‌, ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ്‌ എസ്‌.പ്രബോധ്‌കുമാര്‍, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി എസ്‌.പത്മഭൂഷന്‍, ഹിന്ദു ഐക്യവേദി വൈസ്‌ പ്രസിഡന്റ്‌ പി.കെ.നാരായണപിള്ള, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.എം.ബാലചന്ദ്രന്‍, പി.കെ.ചന്ദ്രശേഖരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.