Tuesday, August 19, 2008

'ദാര്‍വിഷ്‌ സ്‌മരണകള്‍'

'ദാര്‍വിഷ്‌ സ്‌മരണകള്‍'

പലസ്‌തീന്‍, യഹൂദന്മാര്‍ക്കു നല്‍കുകയാണെങ്കില്‍ അവിടെയുള്ള അറബികളുടെ സ്‌ഥിതിയെന്താകുമെന്ന്‌ ഐന്‍സ്‌റ്റീന്‍ ചോദിച്ചപ്പോള്‍, 'ഏത്‌ അറബികള്‍? അവര്‍ പ്രശ്‌നമേയല്ല' എന്നായിരുന്നു സയണിസ്‌റ്റ് ആചാര്യനായ വെയില്‍സ്‌മേന്റെ ആദ്യപ്രതികരണം! 1982 ലെ സാബ്രഷാറ്റില കൂട്ടക്കൊലയ്‌ക്ക് ഇസ്രായേല്‍ നല്‍കിയ പേര്‌, ''പീസ്‌ ഫോര്‍ ഗലീലി'' എന്നായിരുന്നു! അതിനെ ലോകം വിശേഷിപ്പിച്ചതാകട്ടെ, 'മാനവികതയ്‌ക്കെതിരേയുള്ള കുറ്റകൃത്യം' എന്നും! റെഡ്‌ക്രോസിന്റെയും റെഡ്‌ക്രസന്റിന്റെയും ആസ്‌ഥാനങ്ങള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍ അഭയാര്‍ഥിക്യാമ്പുകള്‍ ഉള്‍പ്പെടെ സര്‍വതും അന്ന്‌ ആക്രമിക്കപ്പെട്ടു.
പര്‍വതങ്ങള്‍ അക്ഷരാര്‍ഥത്തില്‍ 'താഴ്‌വരകളായി'. ആക്രമണത്തെ അതിജീവിക്കാന്‍, പ്രകൃതിക്കുപോലും കഴിഞ്ഞില്ല. അവിടം സന്ദര്‍ശിച്ച സാര്‍വദേശീയ അന്വേഷണസംഘത്തോടു കനേഡിയന്‍ സര്‍ജന്‍ ക്രിസ്‌ഗിയനോ പറഞ്ഞത്‌ 'നരകത്തില്‍ പോയി തിരിച്ചുവന്ന ഒരവസ്‌ഥയിലാണു താനെ'ന്നായിരുന്നു. ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകനായ ഓറിയാനോഫലാസി, ഈ ക്രൂരകൃത്യങ്ങള്‍ക്കു നേതൃത്വം നല്‍കിയ ജനറല്‍ ഏരിയല്‍ ഷാരോനെ, കൊല്ലപ്പെട്ടവരും മുറിവേറ്റവരുമായ ലബനീസ്‌ കുട്ടികളുടെ ഫോട്ടോകൂമ്പാരങ്ങള്‍ക്കിടയില്‍ താന്‍ കുഴിച്ചുമൂടുമെന്നു പ്രഖ്യാപിച്ചു.
1948 വരെ ലോകഭൂപടത്തില്‍ 'ഇസ്രയേല്‍' ഉണ്ടായിരുന്നില്ല. എന്നാല്‍, ജൂതരും മുസ്ലിംകളും ക്രിസ്‌ത്യാനികളും സൗഹൃദപൂര്‍വം ഒന്നിച്ചു ജീവിച്ച ഒരു പലസ്‌തീന്‍, നൂറ്റാണ്ടുകള്‍ക്കു മുമ്പേ നിലനിന്നിരുന്നു. യൂറോപ്പ്‌ ജൂതപീഡനം ആഘോഷിക്കുമ്പോഴും നാസിസം ജൂതവേട്ടകള്‍ തുടരുമ്പോഴും പലസ്‌തീനില്‍ ജൂതസമൂഹം സുരക്ഷിതരായിരുന്നു. പലസ്‌തീന്റെ 'ആദിമസ്വസ്‌ഥത' തകര്‍ത്തതു വ്യത്യസ്‌ത മതവിഭാഗത്തില്‍പ്പെട്ട 'പാലസ്‌തീന്‍കാര്‍' അല്ല, പുറത്തുനിന്നു സാമ്രാജ്യത്വവും 'സയണിസ'വും (ജൂത മതമൗലികവാദം) സംയുക്‌തമായി ഇറക്കുമതി ചെയ്‌ത ഭീകരപ്രസ്‌ഥാനങ്ങളാണ്‌. മതപരമായ സയണിസത്തെ വെല്ലുവിളിച്ചുകൊണ്ടാണ്‌, 'രാഷ്‌ട്രീയ സയണിസം' വളര്‍ന്നുവന്നത്‌. അതാണു പിന്നീട്‌ സൈനികസയണിസവും, സയണിസ്‌റ്റ് ഭീകരതയും തുടര്‍ന്ന്‌ 'ഇസ്രയേല്‍' രാഷ്‌ട്രവുമായി തീര്‍ന്നത്‌.
ജനാധിപത്യരാഹിത്യത്തിന്റെ മാരകമാതൃകയായി മാറിക്കഴിഞ്ഞ ഇസ്രയേലിന്റെ കാപട്യത്തെയാണു പലസ്‌തീന്റെ ദേശീയഗാനമെന്ന്‌ എഡ്വേര്‍ഡ്‌ സെയ്‌ദ് വിശേഷിപ്പിക്കുന്ന ദാര്‍വിഷിന്റെ 'തിരിച്ചറിയല്‍ കാര്‍ഡ്‌' എന്ന കവിത നിവര്‍ന്നുനിന്നു ചോദ്യംചെയ്യുന്നത്‌. ഏതൊരു രാജ്യത്തും നിലനില്‍ക്കുന്ന 'പരിശോധനകളെ' പരമാവധി പീഡനമാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞ ലോകത്തിലെ ഏകരാഷ്‌ട്രമാണ്‌ ഇസ്രയേല്‍. 'ചെക്ക്‌പോസ്‌റ്റുകളില്‍ കുഞ്ഞിനു ജീവന്‍ നല്‍കേണ്ടിവരുന്ന ഹതഭാഗ്യരായ ഉമ്മമാരുടെ നാട്‌ പലസ്‌തീന്‍ മാത്രമാണ്‌'. ആരാരുമറിയാതെ ചെക്ക്‌പോസ്‌റ്റുകള്‍ക്കിടയില്‍ മാത്രം ചിതറിപ്പോവുന്ന എത്രയെത്ര ജീവിതങ്ങള്‍. പക്ഷേ, പലസ്‌തീന്‍ അറബിക്കു പേരും നാളും മേല്‍വിലാസവുമില്ല. അവര്‍ കാനേഷുമാരി കണക്കിലെ മരവിച്ച ഒരക്കം മാത്രം! അവര്‍, ഇസ്രയേല്‍ കാഴ്‌ചപ്പാടില്‍ 'ഇരുകാലിമാടുകളാണ്‌'. ''പലസ്‌തീനില്‍ ഒരു കുഞ്ഞ്‌ പിറക്കുന്നതിനെക്കുറിച്ചു സങ്കല്‍പ്പിക്കുമ്പോള്‍ എനിക്കുറങ്ങാനേ കഴിയുന്നില്ലെന്ന്‌'' പറഞ്ഞത്‌, ഗോള്‍ഡാമെയര്‍ ആയിരുന്നു! 1982ലെ പ്രസിദ്ധമായ സാബ്രഷാറ്റില കൂട്ടക്കൊലയില്‍, ഗര്‍ഭിണികളായ സ്‌ത്രീകളെ കൂട്ടത്തോടെ കൊന്നുതള്ളിയതിന്‌ ഇസ്രായേല്‍ ഭരണാധികാരികള്‍ പറഞ്ഞ ന്യായം, ഇവിടത്തെ ഗര്‍ഭിണികള്‍ ഭീകരരെ മാത്രമേ പ്രസവിക്കുകയുള്ളു എന്നായിരുന്നു! ഇത്തരമൊരു പശ്‌ചാത്തലത്തില്‍ വായിക്കുമ്പോഴാണ്‌ ദാര്‍വിഷിന്റെ 'ഐഡന്റിറ്റി കാര്‍ഡ്‌' എഡ്വേര്‍ഡ്‌ സെയ്‌ദ് വിശദമാക്കുന്നതുപോലെ പലസ്‌തീനിന്റെ ദേശീയഗാനമായി വികസിക്കുന്നതിന്റെ പൊരുള്‍ തെളിയുന്നത്‌. 'എഴുതിയെടുത്തോ' എന്ന ആ കവിതയിലെ ഒരൊറ്റ പ്രയോഗം മതി, സത്യത്തില്‍ അതിന്റെ സ്‌ഫോടനശക്‌തി അറിഞ്ഞനുഭവിക്കുന്നതിന്‌! 'ഞാനൊരറബി, കുട്ടികള്‍ എട്ട്‌, എഴുതിക്കോ, കാര്‍ഡ്‌ നമ്പര്‍ അമ്പതിനായിരം...' പൊട്ടിത്തെറിക്കുന്ന വെടിമരുന്നുകൊണ്ടാണ്‌, ഇനിയും നിലവില്‍ വന്നിട്ടില്ലാത്ത ഒരു മഹത്തായ രാഷ്‌ട്രത്തിന്റെ ദേശീയഗാനം ദാര്‍വിഷ്‌ പൂരിപ്പിച്ചിരിക്കുന്നത്‌!
'എന്റെ ഏറ്റവും പുതിയ കവിത എന്റെ രാജ്യമാകുന്നു' എന്ന ദാര്‍വിഷിന്റെ ഒരൊറ്റ വരിക്കു മുമ്പില്‍, ഒരു മഹാശില്‍പത്തിന്റെ മുമ്പിലെന്നപോലെ നമ്മള്‍ നിശബ്‌ദരായി നിന്നുപോകുന്നു. അതിനെത്ര 'ടണ്‍' ഭാരം കാണുമെന്നു പറയുക പ്രയാസമാണ്‌. 'ഞങ്ങള്‍ ഒരിക്കല്‍ ഒരു ജനതയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ വെറും കല്ലുകളാകുന്നു. ഒരിക്കല്‍ ഞങ്ങളൊരു രാജ്യമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ പുകയാകുന്നു' എന്ന പലസ്‌തീനിയന്‍ പിടച്ചിലാണു ദാര്‍വിഷില്‍ കത്തിപ്പടരുന്നത്‌. 'തിന്നാന്‍ ഗോതമ്പും കുടിക്കാന്‍ വെള്ളവും നമുക്കു കിട്ടുന്നില്ലെങ്കില്‍, നമ്മള്‍ നമ്മുടെ സ്‌നേഹം തിന്നുകയും കണ്ണീരു കുടിക്കുകയും ചെയ്യണം' എന്ന ദാര്‍വിഷിന്റെ വരികളില്‍ വലിഞ്ഞുമുറുകുന്നതു വെട്ടേറ്റു പിടയുന്ന മനുഷ്യത്വത്തിന്റെ നിശബ്‌ദ നിലവിളികളാണ്‌.
മുറിവുകളില്‍നിന്നു ചോര വാര്‍ന്നൊഴുകുമ്പോഴും അധിനിവേശത്തിന്നെതിരേ അവര്‍ മുഷ്‌ടിചുരുട്ടുന്നു. കരയുമ്പോഴും അവര്‍ അനീതിക്കെതിരേ കലഹിക്കുന്നു. പട്ടം പറത്തിയും പമ്പരം കറക്കിയും കളിക്കേണ്ട കൊച്ചുകുട്ടികള്‍ പോലും പറയുന്നത്‌, 'ഉമ്മാ എനിക്കൊരു രക്‌തസാക്ഷിയാകണം' എന്നാണ്‌. അവര്‍ കുതിക്കുന്നതു കളിക്കളത്തിലേക്കല്ല, പടനിലങ്ങളിലേക്കാണ്‌. ലോകത്തിലെ സര്‍വശക്‌തയെന്നു സ്വയം തെറ്റിധരിക്കുന്ന ഒരു സാമ്രാജ്യത്വശക്‌തിക്കും അതിന്റെ ശിങ്കിടികള്‍ക്കുമെതിരേ കല്ലുകൊണ്ടാണവര്‍ പ്രതിരോധത്തിന്റെ കോട്ടകള്‍ നിര്‍മിക്കുന്നത്‌. സ്വന്തം മുറിവു തേടുന്ന ഒരു ചോരത്തുള്ളിയെക്കുറിച്ച്‌ ദാര്‍വിഷ്‌ എഴുതിയത്‌ അസ്വസ്‌ഥജനകമായി നമ്മെ പൊതിയുന്നു.
നാടുകടത്തിയാലും ഞങ്ങളിവിടെനിന്നു പോവില്ലെന്നും വെടിയുണ്ടകള്‍ക്കു ഞങ്ങളുടെ വഴികളില്‍ തുളകള്‍ വീഴ്‌ത്താനാവില്ലെന്നും സ്വന്തപ്പെട്ടതെല്ലാം നഷ്‌ടപ്പെട്ട ഒരു ജനവംശം വികാരവിവശമായി വിളിച്ചുപറയുകയാണ്‌. 'നമ്മളീ ഭൂമിയുടെ മക്കളാണെങ്കില്‍ അവര്‍ നമ്മോടു കരുണകാട്ടേണ്ടിയിരിക്കുന്നു'. ആരോ വിസര്‍ജിച്ച, ഈച്ചയാര്‍ക്കുന്ന ഉത്തരങ്ങളെയൊക്കെയും തള്ളിമാറ്റിക്കൊണ്ട്‌ ദാര്‍വിഷ്‌ ചോദിക്കുന്നു: 'അവസാനത്തെ അതിര്‍ത്തിയും മുറിച്ചുകടന്നു ഞങ്ങളെവിടെപ്പോകാനാണ്‌? അവസാനത്തെ ആകാശത്തിന്നുമപ്പുറത്തേക്കു പക്ഷികള്‍ എങ്ങോട്ടു പറക്കാനാണ്‌'?
by KEN

1 comment:

ജനശബ്ദം said...