Tuesday, August 26, 2008

ക്രൈസ്തവ രക്തത്തിലും കണ്ണീരിലും കുതിര്‍ന്ന ആന്ധ്രയും ഒറീസയും

രക്തച്ചൊരിയല്‍ നിലയ്ക്കില്ലേ? ഈ കണ്ണീര്‍ വറ്റില്ലേ? നിസ്വാര്‍ഥസേവനത്തിന്റെ ആള്‍രൂപമായിരുന്ന ഫാ. തോമസ് പാണ്ടിപ്പള്ളിയുടെ രക്തം ആന്ധ്രായിലെ തെരുവില്‍ ഒഴുകിയത് ഒരാഴ്ചമുമ്പ്. ആ രക്തം ഉണങ്ങിയില്ല. അദ്ദേഹത്തിന്റെ അമ്മയുടെയും സഹോദരീസഹോദരന്മാരുടെയും സഭാംഗങ്ങളുടെയും ഈറനണിഞ്ഞ കണ്ണുകള്‍ സമാശ്വാസത്തിനായി ദൈവസന്നിധിയിലേക്കു തിരിയുന്നു. അതിക്രൂരമാംവിധം അരുമ മകന്‍ വധിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അമ്മയും സഹോദരങ്ങളും കൊലപാതകികള്‍ ആരെന്ന് അറിയില്ലെങ്കിലും അവരോട് വ്യവസ്ഥയില്ലാതെ ക്ഷമിച്ചുകൊണ്ട് ക്രൈസ്തവ സ്നേഹത്തിന്റെ കരുണയുടെ കൈത്തിരി കത്തിച്ചുയര്‍ത്തി അന്ധകാരമയമായ ലോകത്തിന് ഇത്തിരി പ്രകാശം നല്‍കി. "പിതാവെ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോടു ക്ഷമിക്കണമെ'' എന്ന ക്രൂശിതന്റെ അന്തിമ പ്രാര്‍ഥന സ്വന്തം പ്രാര്‍ഥനയാക്കിക്കൊണ്ട് പ്രാര്‍ഥനയുടെയും ക്ഷമാപൂര്‍ണമായ ത്യാഗത്തിന്റെയും ബലിവേദിയില്‍ തോമസച്ചനുമായി ബന്ധപ്പെട്ടവരെല്ലാം ബലിയായിത്തീര്‍ന്നുകൊണ്ടിരിക്കുന്നുവെന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ അതിശക്തമായ പ്രഘോഷണമാണ്. ബലിയാകാന്‍, ബലിയേകാന്‍ ആത്മസമര്‍പ്പണം നടത്തിയ ഒരു യുവവൈദികന്റെ ജീവതബലിയുടെ വാര്‍ത്ത മനുഷ്യത്വം മരവിക്കാത്ത സകലരുടെയും കണ്ണുകളെ ഈറനണിയിച്ചു.
ആ ജീവിതബലിയുടെ സ്മരണ സജീവമായി നിലനില്‍ക്കുമ്പോള്‍ അയല്‍ സംസ്ഥാനമായ ഒറീസയില്‍ നിസഹായരും നിരായുധരുമായ ക്രൈസ്തവര്‍ നിഷ്കരുണം വേട്ടയാടപ്പെടുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ക്രൈസ്തവ വിദ്വേഷത്തിന് കുപ്രസിദ്ധിയാര്‍ജിച്ച നവീന്‍ പട്നായിക്കിന്റെ ഒറീസയില്‍നിന്നും വരുന്ന വാര്‍ത്തകള്‍ ക്രൈസ്തവ ലോകത്തെയാകെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. അവിടെനിന്നും വരുന്ന വാര്‍ത്തകള്‍ അവിശ്വസിക്കാന്‍ കാരണം കാണുന്നില്ല. മതവിദ്വേഷത്തിന്റെ ഒരു ഭ്രാന്താലയത്തില്‍ എന്തെല്ലാം നടക്കാമോ അതെല്ലാം അവിടെ നടന്നുകൊണ്ടിരിക്കുന്നു. കുഷ്ഠരോഗാശുപത്രിയില്‍ ശുശ്രൂഷ ചെയ്യുന്ന ആദിവാസി വിഭാഗത്തില്‍പ്പെടുന്ന ഒരു സ്ത്രീ ചുട്ടുകരിക്കപ്പെട്ടുവെന്നും ഒരു വൈദികന്‍ മാരകമാംവിധം മുറിവേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നുമാണ് വിശ്വസനീയമായ വാര്‍ത്ത. കട്ടക്ക് രൂപതയുടെ പാസ്ററല്‍ സെന്ററും സോഷ്യല്‍ വര്‍ക്ക് സെന്ററും നിരവധി ദേവാലയങ്ങളും തകര്‍ക്കപ്പെട്ടിരിക്കുന്നു. കന്യാസ്ത്രീകളും ജനങ്ങളും വനത്തിലേക്ക് ഓടിമറയുന്നു. എന്തുകൊണ്ട്? ഈ ചോദ്യത്തിന് ഉത്തരം നല്കാന്‍ നവീന്‍ പട്നായിക്കിന് സാധിക്കുമോ?, കേന്ദ്ര സര്‍ക്കാരിനു സാധിക്കുമോ? ക്രിമിനല്‍സിനെയാണ് ചുട്ടുകരിച്ചതെങ്കില്‍, അവരുടെ സ്ഥാപനങ്ങളാണ് കത്തിച്ചു ചാമ്പലാക്കിയതെങ്കില്‍ അതു മനസിലാക്കാമായിരുന്നു. നിരക്ഷരരായ ഗ്രാമീണ ജനതയ്ക്ക് അറിവിന്റെ വെളിച്ചം നല്‍കുകയും അവരെ മനുഷ്യോചിതമായി ജീവിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നുവെന്ന 'കുറ്റം' ഇത്രവലിയ ശിക്ഷയ്ക്ക് അര്‍ഹമായ കുറ്റമാണോയെന്ന് നിയമപാലകരും ഭരണ സിരാകേന്ദ്രങ്ങളും പറയട്ടെ. ഭാരതത്തിന്റെ മനഃസാക്ഷിയുടെ മുമ്പില്‍ നിരായുധരായ ക്രൈസ്തവ ധാര്‍മികശക്തിക്ക് ഒരു ചോദ്യമുണ്ട്: "ഇത് എന്തുകൊണ്ട്?'' ചുട്ടുകരിച്ചും കൊന്നുതീര്‍ത്തും കത്തിച്ചു ചാമ്പലാക്കിയും അവസാനിപ്പിക്കാനാകാത്ത കാരുണ്യത്തിന്റെ ഉറവിടത്തില്‍നിന്നും ഉയിര്‍കൊണ്ട ഈ ധാര്‍മികശക്തി തകരില്ല, തളരില്ല-തീര്‍ച്ച. ഇതു ക്രൂശിതന്റെ ശക്തിയാണ്. ഉയിര്‍ത്ത് എഴുന്നേല്‍ക്കുന്ന ശക്തിയാണ്. വ്യവസ്ഥയില്ലാത്ത സ്നേഹത്തിന്റെ ശക്തിയാണ്. ചാമ്പലില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന, പ്രകാശം ചൊരിയുന്ന ശക്തിയാണ്.
വി.എച്ച്.പി നേതാവായ ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകം ഏറ്റവും അപലപനീയവും നിന്ദ്യവുമായ സംഭവമായിരുന്നുവെന്നതില്‍ ഞങ്ങള്‍ക്കു ലവലേശം സംശയമില്ല. സ്വതന്ത്ര ഇന്ത്യയില്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ നിലപാടുകളുമായി മുന്നോട്ടുപോകാനുള്ള പൂര്‍ണ സ്വാതന്ത്യ്രമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വരം നിശബ്ദമാക്കിയവര്‍ ഭാരതത്തിന്റെ, അഹിംസയുടെ അമ്മയുടെ, ആത്മാവിനെത്തന്നെയാണ് മുറിവേല്പിച്ചത്. മാവോയിസ്റ്, നക്സലൈറ്റ് തീവ്രവാദികളാണ് ആ അരുംകൊല ചെയ്തതെന്ന് എല്ലാ ഔദ്യോഗിക വാര്‍ത്തകളും സൂചിപ്പിക്കുന്നു. പക്ഷേ, അതിനുള്ള പ്രതികാരം നിസഹായരും നിരാലംബരും നിരായുധരുമായ മിഷനറിമാര്‍ ഏറ്റെടുക്കേണ്ടിവരുന്നു. അതു കഷ്ടാല്‍ കഷ്ടമാണ്.
പുത്തന്‍ രക്തസാക്ഷികളുടെമുമ്പില്‍ ഞങ്ങള്‍ ആദരവോടെ, വേദനയോടെ തലകുനിക്കുന്നു. നിങ്ങളുടെ ജീവരക്തം ക്രൈസ്തവ വിശ്വാസ വൃക്ഷത്തിന് ജീവജലമാകും, ഉറപ്പ്. നിത്യതയുടെ കവാടങ്ങള്‍ കടന്ന നിങ്ങളില്‍ ഒരു തരിപോലും പ്രതികാരാഗ്നിയില്ലെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങളെ പീഡിപ്പിച്ച് ഉന്മൂലനം ചെയ്തവര്‍ക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവെന്നും ഞങ്ങള്‍ക്കറിയാം.
1999 ജനുവരി 22-ന് ഗ്രഹാം സ്റെയിന്‍സിനെയും മക്കളായ പതിനൊന്നുവയസുകാരന്‍ ഫിലിപ്പിനെയും ഏഴുവയസുകാരന്‍ തിമോത്തിയേയും ചുട്ടുകൊന്ന സംഭവം ഒറീസയുടെ വിരിമാറിലെ രക്തവര്‍ണമായ തീരാകളങ്കമായി ഇന്നും നിലനില്‍ക്കുന്നു. ആ രക്തപുഷ്പങ്ങളോടൊപ്പം പുത്തന്‍ രക്തസാക്ഷികളും കഠോരമായ പീഡാനുഭവത്തില്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്ന ഒറീസയിലെ ക്രൈസ്തവ ജനതയും നീതിക്കായി യാചിക്കുകയാണ്. മറ്റൊന്നും ചെയ്യാന്‍ അവര്‍ക്കുകഴിവില്ല. ആത്മീയമായി അവര്‍ ബലവാന്‍മാരാണെങ്കിലും ശാരീരികമായി അവര്‍ ബലഹീനരാണ്. "എന്റെ ഭര്‍ത്താവിന്റെയും മക്കളുടെയും ജീവനെടുത്തവരെ ദൈവത്തിന്റെ സ്നേഹം സ്പര്‍ശിക്കട്ടെ''യെന്നു പ്രാര്‍ഥിച്ച ഗ്ളാഡിസ് സ്റെയിന്‍സിന്റെ പ്രാര്‍ഥനതന്നെയാണ് കണ്ണീരില്‍ കുതിര്‍ന്നുനില്ക്കുന്ന ഓരോ ക്രൈസ്തവന്റെയും അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്ന സകല നല്ല മനുഷ്യരുടെയും ഇന്നത്തെപ്രാര്‍ഥനയെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.
ബലഹീനര്‍ക്കു സംരക്ഷണം നല്‍കുകയാണ് ഒരു സര്‍ക്കാരിന്റെ ഏറ്റവും പ്രാഥമികമായ കര്‍ത്തവ്യമെന്ന് രാജശേഖര റെഡ്ഢിയേയും നവീന്‍ പട്നായിക്കിനെയും മന്‍മോഹന്‍സിംഗിനെയും ഓര്‍മിപ്പിക്കേണ്ടിവരുന്നത് അങ്ങേയറ്റം ഖേദകരമായ കാര്യമാണ്. ക്രൈസ്തവര്‍ ക്ഷമിക്കുമെന്നു കരുതി അവര്‍ തിരിച്ചടിക്കുകയില്ലെന്നു കരുതി ഇവിടെ നിയമവാഴ്ച ഉറപ്പുവരുത്തേണ്ടതില്ലെന്ന് ആരും കരുതരുത്. സര്‍ക്കാരിന് ഒരു ചുമതലയുണ്ട്. ആ ചുമതല അവര്‍ നിര്‍വഹിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കെ.സി.ബി.സി പ്രഖ്യാപിച്ചിരിക്കുന്ന പ്രാര്‍ഥനാദിനം കേരള ക്രൈസ്തവസഭയുടെയും മിഷനറിമാരുടെയും ഐക്യദാര്‍ഢ്യദിനമാകട്ടെ. ആത്മാര്‍ഥമായ പ്രാര്‍ഥനയുടെ ദിനം.
ദീപിക . മുഖപ്രസംഗം

2 comments:

ജനശബ്ദം said...

Anonymous said...

കേരളത്തില്‍ സി പി എം ന്ന് എതിരായും മറ്റു സാധാരണക്കാര്‍ക്ക് എതിരായും അഹങ്കാരത്തിന്റെ ഭാഷയില്‍ സമ്സാരിക്കുകയും വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കാനും ശ്രമിച്ചപ്പോള്‍ ജനങളില്‍ നിന്ന് ലഭിച്ചിരിക്കുന്ന തിരിച്ചടിയായിരിക്കും