തിരു: കരിമണല്‍ അടക്കമുള്ള കേരളത്തിന്റെ ധാതുസമ്പത്തിന്റെ ഖനനം വിദേശകമ്പനികളുടെ നിയന്ത്രണത്തിലേക്ക്. യുഡിഎഫ് സര്‍ക്കാരിന്റെ കരട് വ്യവസായനയത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ധാതുസമ്പത്തിന്റെ ഖനനത്തിനും മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മിതിക്കും കേന്ദ്രസഹായത്തോടെ ആധുനിക സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് കരടില്‍ പറയുന്നത്്. ഈ നിര്‍ദേശത്തിനു പിന്നില്‍ ഖനനം വിദേശകമ്പനികള്‍ക്ക് കൈമാറുകയെന്ന ലക്ഷ്യമാണെന്ന് വ്യവസായ നയരൂപീകരണ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചവറയില്‍ സ്വകാര്യ സംരംഭകര്‍ക്ക് കരിമണല്‍ ഖനന അനുമതി നല്‍കിയതിന് പിന്നാലെയാണ് ഈ മേഖലയാകെ വിദേശകമ്പനികള്‍ക്ക് തീറെഴുതുന്നത്. ടൈറ്റാനിയം അടക്കമുള്ള ധാതുസമ്പത്തിന്റെ ഖനനമേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ 2008 ജനുവരി 30ന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. അന്ന് കേന്ദ്ര തീരുമാനത്തോട് കേരളം വിയോജിപ്പ് രേഖപ്പെടുത്തി. ഇത് മറികടക്കാനാണ് ഖനനത്തില്‍ കേന്ദ്രഏജന്‍സികളുടെ സഹായം തേടുമെന്ന് പറയുന്നത്. ഖനനത്തിനും വേര്‍തിരിക്കലിനുമുള്ള അനുമതി കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കുകയും അതിനുശേഷം കേന്ദ്ര നയത്തിന്റെ ചുവടുപിടിച്ച് വിദേശകമ്പനികള്‍ക്ക് കൈമാറുകയുമാണ് ലക്ഷ്യം. കേന്ദ്രത്തിന് നാമമാത്ര ഓഹരിയുള്ള സ്ഥാപനങ്ങളും കേന്ദ്രഏജന്‍സികളായി കണക്കാക്കുന്നതിനാല്‍ വിദേശകമ്പനികള്‍ക്ക് എളുപ്പം കടന്നുവരാന്‍ കഴിയും. ചവറയില്‍ കെഎംഎംഎല്ലിന്റെ പാട്ടസ്ഥലത്തെ കരിമണല്‍ ഖനനത്തിനുള്ള അനുമതി സ്വകാര്യസംരംഭകര്‍ക്ക് നല്‍കിയത് വിവാദമായിരുന്നു. ഖനനാനുമതി പൊതുമേഖലയ്ക്കു മാത്രമെ നല്‍കൂവെന്ന് പ്രഖ്യാപിച്ചശേഷമായിരുന്നു ഇത്. കരട് നിര്‍ദേശത്തിന്റെ മറവില്‍ ഖനനരംഗം വിദേശകമ്പനികള്‍ക്ക് തുറന്നുകൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. നീണ്ടകര മുതല്‍ കായംകുളംവരെ ചവറ മേഖലയിലും കായംകുളം പൊഴിമുതല്‍ തോട്ടപ്പള്ളിവരെ വടക്കന്‍ മേഖലയിലും ടൈറ്റാനിയത്തിന്റെ വന്‍ ശേഖരത്തിലാണ് വിദേശകമ്പനികള്‍ കണ്ണുവയ്ക്കുന്നത്. ഈ രണ്ടു മേഖലയില്‍ 164.2 കോടി ടണ്‍ കരിമണലുണ്ട്. ചവറയില്‍മാത്രം 140 കോടി ടണ്‍ . ഇതില്‍ 12.7 കോടി ടണ്‍ ഘനധാതുവും 8 കോടി ടണ്‍ ഇല്‍മനൈറ്റ് ശേഖരവുമാണ്. വടക്കന്‍ മേഖലയില്‍ 90 ലക്ഷം ടണ്‍ ഇല്‍മനൈറ്റ് ശേഖരമുണ്ട്. വയനാട്ടിലെ സ്വര്‍ണ അയിര് നിക്ഷേപം, പള്ളിപ്പുറത്തെ സിലിക്കേറ്റ് ശേഖരം, മലപ്പുറത്തും കോഴിക്കോട്ടുമുള്ള ഇരുമ്പയിര് ശേഖരം, കൊല്ലത്തെ ശൂരനാട്, വടക്കുമുറി, തിരുവനന്തപുരം ജില്ലയിലെ ആറ്റിപ്ര, തിരുവനന്തപുരത്തും കുണ്ടറയിലുമുള്ള ചൈന ക്ലേ, ചേര്‍ത്തലയിലെ സിലിക്കേറ്റ് നിക്ഷേപം എന്നിവയും വിദേശകമ്പനികളുടെ കൈകളിലെത്തും.
Subscribe to:
Post Comments (Atom)
1 comment:
കേരളത്തിലും ഒരു യെദ്യൂരപ്പ ജന്മം കൊള്ളുന്നു..കരിമണല്‍ ഖനനവും വിദേശ കമ്പനികള്‍ക്ക് ....

Post a Comment