ഇന്റര്‍ചര്‍ച്ച് പൊതുസമൂഹത്തിന്റെ ഒന്നാംനമ്പര്‍ ശത്രു, ഇന്റര്‍ചര്‍ച്ചിന്റെ ളോഹ ഇട്ടവരും അല്ലാത്തവരും പൊതുസമൂഹത്തിന്റെ വികാരത്തിനു വഴങ്ങാത്ത ധിക്കാരികളാണ്: ഫസല്‍ ഗഫൂര്‍
ഷാര്‍ജ: പൊതുജനങ്ങളുടെ വികാരം മാനിക്കാതെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ പൊതുസമൂഹത്തിന്റെ ഒന്നാംനമ്പര്‍ ശത്രുവാണെന്ന് എം.ഇ.എസ് പ്രസിഡന്റ്് ഡോ. ഫസല്‍ ഗഫൂര്‍. ഷാര്‍ജയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റര്‍ചര്‍ച്ച് തീരുമാനം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനു കാരണമാവും. ഇത്തരത്തിലുള്ള ധിക്കാരം നമ്മുടെ സംസ്കാരത്തിനും കേരളത്തിനും ഗുണം ചെയ്യില്ല. 100 ശതമാനം സീറ്റുകളും കൈയടക്കി വയ്ക്കുന്നതിനോട് എം.ഇ.എസിനു യോജിക്കാന്‍ കഴിയില്ല. കത്തോലിക്കാ സഭ 4,000ത്തോളം സ്കൂളുകളാണ് നടത്തുന്നത്. മെറിറ്റ് തിരിമറി നടത്തിയതിന് ഇന്റര്‍ചര്‍ച്ച് കോളജിലെ 27 വിദ്യാര്‍ഥികള്‍ പഠിക്കാന്‍ കഴിയാതെ പുറത്തിരിക്കുകയാണ്. ഇന്റര്‍ചര്‍ച്ചിന്റെ ളോഹ ഇട്ടവരും അല്ലാത്തവരും പൊതുസമൂഹത്തിന്റെ വികാരത്തിനു വഴങ്ങാത്ത ധിക്കാരികളാണ്. എല്ലാ കള്ളത്തരങ്ങളും ചെയ്യുന്ന യൂനിവേഴ്സിറ്റിയാണ് അമൃതാനന്ദമയിയുടെ ഡീംഡ് യൂനിവേഴ്സിറ്റി. എം.ഇ.എസ് കോളജില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നല്‍കിയത് 70 ശതമാനവും പാവപ്പെട്ട കുട്ടികള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ യു.എ.ഇയിലെ എം.ഇ.എസ് പ്രതിനിധികളായ ലൈജു, ഡോ. ഇബ്രാഹീം, കരീം വെങ്കിടങ്ങ്, എം എം റഷീദ് എന്നിവരും സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
1 comment:
ഇന്റര്‍ചര്‍ച്ചിന്റെ ളോഹ ഇട്ടവരും അല്ലാത്തവരും പൊതുസമൂഹത്തിന്റെ വികാരത്തിനു വഴങ്ങാത്ത ധിക്കാരികളാണ്: ഫസല്‍ ഗഫൂര്‍
Post a Comment