മാണിയുടെ ബജറ്റ് പ്രസംഗം വ്യാജപ്രസ്താവനകളും കള്ളക്കണക്കുകളും നിറഞ്ഞത്: തോമസ് ഐസക്ക്
ആലപ്പുഴ: കെ എം മാണി ബജറ്റിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിന്റെ ആമുഖം വ്യാജപ്രസ്താവനകളും കള്ളക്കണക്കുകളും നിറഞ്ഞതാണെന്നും മാണി നടത്തിയ പ്രസംഗമാണോ ശരി അതോ തങ്ങള്‍ക്കു നല്‍കിയിരിക്കുന്ന രേഖകളാണോ ശരിയെന്ന് കെ എം മാണി വിശദീകരിക്കണമെന്ന് മുന്‍ മന്ത്രി ഡോ. തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പ്രസംഗം ബജറ്റിന്റെ ഭാഗമാണ് ഇതേ പോലെതന്നെ സംസ്ഥാനത്തിന്റെ ഇടക്കാല സാമ്പത്തിക ഗതിയെക്കുറിച്ചുളള അലോകനവും ബജറ്റിന്റെ ഭാഗമാണ്.ബജറ്റ് പ്രസംഗത്തില്‍ മാണി പറഞ്ഞതിന്റെ ഘടകവിരുദ്ധമാണ് രേഖകളില്‍ ഉള്ളത്. കേരളം കടക്കെണിയിലല്ല സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന്് കണക്കുകള്‍ വെച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ് രേഖകള്‍. ഇതിനാലാണ് രേഖയാണോ പ്രസംഗമാണോ ശരിയെന്ന് വിശദീകരിക്കാന്‍ താന്‍ ആവശ്യപ്പെടുന്നത്. ഇല്ലാത്ത ആയിരം കോടി കേന്ദ്രത്തില്‍ നിന്നും കിട്ടുമെന്ന് പ്രതീക്ഷിച്ച കണക്കെഴുതി വെച്ചിട്ട് റവന്യു കമ്മികുറഞ്ഞെന്ന് പ്രഖ്യാപനം നടത്തിയിട്ട് എന്താണ് കാര്യം. ചെപ്പടി വിദ്യകളാണ് മണിയുടെ ബജറ്റില്‍ മൊത്തം ഉള്ളത്. വക്കം പുരുഷോത്തമന്‍ തന്നെ ഖജനാവ് എല്‍പ്പിക്കുമ്പോള്‍ മൈനസായിരുന്നു താന്‍ എല്‍പ്പിക്കുമ്പോള്‍ 2000 കോടിയെങ്കിലും ഉണ്ടായിരന്നല്ലോയെന്നും തോമസ് ഐസക്ക് ചോദ്യത്തിനു മറുപടിയായി പറഞ്ഞു.മാണിക്കു പേടിയാണെങ്കില്‍ മാറി നില്‍ക്കുകയാണ് വേണ്ടത്.തങ്ങള്‍ ഭരിച്ചു കാണിച്ചു തരാം കേരളം അധികം താമസിയാതെ അങ്ങനെ തീരുമാനിക്കും. അതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കണ്ടുവരുന്നത്. റോഡും പാലവുമൊക്കെ പണിയാമെന്ന് തങ്ങള്‍ക്കുറപ്പുണ്ട് പക്ഷേ മാണിക്കതില്ല. ചങ്കൂറ്റമില്ലെങ്കില്‍ മാറി നില്‍ക്കണമെന്നും കഴിവുള്ളവര്‍ ഭരിക്കട്ടെയെന്നും തോമസ് ഐസക്ക് പറഞ്ഞു. അതോറിറ്റികള്‍ രൂപീകരിക്കാനുള്ള അവേശം തെറ്റാണ്. ഇങ്ങനെ ഒരോന്നിനും അഥോറിറ്റകള്‍ രൂപീകരിക്കാന്‍ തുടങ്ങിയാല്‍ ഒരോ എം.എല്‍.എ മാരും ഇതിനായി അവകാശ വാദം ഉന്നയിക്കും. അതുകൊണ്ടു തന്നെയാണ് ജി രാമചന്ദ്രന്‍ കമ്മിറ്റി യുടെ റിപോര്‍ട്ടില്‍ പറയുന്നത് അഥോറിറ്റികള്‍ നിര്‍ത്തലാക്കണമെന്ന്. തദ്ദേശസ്ഥാപനങ്ങളുടെ നിലനില്‍പിനെയും അഥോറിറ്റിയുടെ പ്രവര്‍ത്തനം ബാധിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
1 comment:

Post a Comment