ആരോഗ്യരംഗത്തെ ഗുരുതരമായ പ്രശ്നം ഗവ. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാത്തത്.. ആരോഗ്യമന്ത്രി .
തിരു: ഗവ. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി വീണ്ടും രംഗത്ത്. ആലപ്പുഴയിലെ മുന്‍ എംഎല്‍എ എ എ ഷുക്കൂര്‍ കഴിഞ്ഞ നിയമസഭയില്‍ വിഷയം ഉന്നയിച്ചതിനാലാണ് സ്വകാര്യ പ്രാക്ടീസ് നിരോധനംകൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് മനസ്സിലാക്കിയതെന്ന് മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെഎച്ച്ആര്‍ഡബ്ല്യുഎസ് പേവാര്‍ഡില്‍ രോഗികള്‍ കുറഞ്ഞത് സ്വകാര്യ പ്രാക്ടീസ് നിരോധനം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ , മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഒപിയിലും ഐപിയിലും ഇക്കാലയളവില്‍ രോഗികളുടെ എണ്ണം കൂടിയെന്ന് വാര്‍ത്താലേഖകര്‍ പറഞ്ഞപ്പോള്‍ അക്കാര്യം പഠിച്ചില്ലെന്നായി മന്ത്രി. സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയിലെ ചിലര്‍ തന്നെ സമീപിച്ചെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യും. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കുന്ന ഉന്നതതല യോഗം ചേരും. ഡോക്ടര്‍മാരുടെ ആവശ്യം ന്യായമാണ്. അവരുമായി ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം പറഞ്ഞു.
2 comments:
ആരോഗ്യരംഗത്തെ ഗുരുതരമായ പ്രശ്നം ഗവ. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാത്തത്.. ആരോഗ്യമന്ത്രി
തിരു: ഗവ. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി വീണ്ടും രംഗത്ത്. ആലപ്പുഴയിലെ മുന്‍ എംഎല്‍എ എ എ ഷുക്കൂര്‍ കഴിഞ്ഞ നിയമസഭയില്‍ വിഷയം ഉന്നയിച്ചതിനാലാണ് സ്വകാര്യ പ്രാക്ടീസ് നിരോധനംകൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് മനസ്സിലാക്കിയതെന്ന് മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെഎച്ച്ആര്‍ഡബ്ല്യുഎസ് പേവാര്‍ഡില്‍ രോഗികള്‍ കുറഞ്ഞത് സ്വകാര്യ പ്രാക്ടീസ് നിരോധനം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ , മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഒപിയിലും ഐപിയിലും ഇക്കാലയളവില്‍ രോഗികളുടെ എണ്ണം കൂടിയെന്ന് വാര്‍ത്താലേഖകര്‍ പറഞ്ഞപ്പോള്‍ അക്കാര്യം പഠിച്ചില്ലെന്നായി മന്ത്രി. സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയിലെ ചിലര്‍ തന്നെ സമീപിച്ചെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യും. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കുന്ന ഉന്നതതല യോഗം ചേരും. ഡോക്ടര്‍മാരുടെ ആവശ്യം ന്യായമാണ്. അവരുമായി ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം പറഞ്ഞു.
തുട്ട് കിട്ടുന്ന കാര്യങള്‍ ആദ്യം നടക്കട്ടെ ബാക്കി കാര്യങാളൊക്കെ പിന്നിട്
Post a Comment