ഉമ്മന്‍ ചാണ്ടി സര്ക്കാറിന്റെ ജനക്ഷേമനടപടികള്ക്ക് തുടക്കം കുറിച്ചു,ഡീസല്‍, പാചകവാതക വിലവര്‍ധന അടുത്ത മാസം .
ന്യൂഡല്‍ഹി: പെട്രോളിന് പിന്നാലെ ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കേന്ദ്രസര്‍ക്കാര്‍ കൂട്ടുന്നു. വിലവര്‍ധന അടുത്ത മാസം നടപ്പാക്കാനുള്ള ശുപാര്‍ശ പെട്രോളിയം മന്ത്രാലയം സര്‍ക്കാറിന് സമര്‍പ്പിച്ചു.
ജൂണ്‍ ഒന്‍പതിന് ചേരുന്ന മന്ത്രിസഭാ ഉപസമിതി ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളും. ധനമന്ത്രി പ്രണബ്മുഖര്‍ജിയാണ് സമിതിയുടെ അധ്യക്ഷന്‍. ഡീസലിന് നാലു രൂപയും പാചകവാതകത്തിന് 20-25 രൂപയും വര്‍ധിപ്പിക്കാണ് ശുപാര്‍ശ. പൊതുവിതരണശൃംഖല വഴി നല്കുന്ന മണ്ണെണ്ണയ്ക്കും വില വര്‍ധിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില വര്‍ധിച്ചത് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഡീസലിനും പാചകവാതകത്തിനും വില കൂട്ടാന്‍ ഒരുങ്ങുന്നത്. ഇത്തവണ വില വര്‍ധിക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.
No comments:
Post a Comment