Tuesday, May 17, 2011

കേരളം കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് കടന്നു കൂടിയത് വെറും 567 വോട്ടിനുമാത്രം.

കേരളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പള്ളിക്കാരും പട്ടക്കാരും മൊല്ലാക്കമാരും രാവും പകലും പരിശ്രമിച്ചിട്ടും അഴിമതിയിലൂടെ കോണ്ഗ്രസ്സ് ശേഖരിച്ച കോടികള്‍ വാരിയെറിഞ്ഞിട്ടും സാന്‍ഡിയാഗോ മാര്ട്ടിനടക്കമുള്ളവര്‍ സൌജന്യമായി ഹെലികോപ്ടരും പണവും കൊടുത്ത് പ്രചരണം നടത്തിയിട്ടും വീരേന്ദ്രകുമാറും ഐ എന്‍ എല്‍ സലാമും പി ജെ ജോസഫും കാലുവാരിയിട്ടും സിന്ധുജോയിക്ക് കൂടുതല്‍ പരിഗണന കൊടുത്ത് പ്രചരണം നടത്തിയിട്ടും ഐക്യജനാധിപത്യമുന്നണി കടന്നുകൂടിയത്‌ അരശതമാനം വോട്ടുകള്‍ മാത്രം കൂടുതല്‍ നേടി. ക്ര്^ത്യമായി പറഞ്ഞാല്‍ വെറും‌ 1,01,145.

യു ഡി എഫിന്ന് ശക്തമായ പ്രഹരമേല്പിച്ചുകൊണ്ട് അതീവദുര്‍ബലമായ ഭരണകക്ഷിയെയും അതിശക്തമായ പ്രതിപക്ഷത്തെയാണ് കേരളം തെരഞ്ഞെടുത്തിരിക്കുന്നത്. ജാതി-മത ശക്തികളുടെ ശക്തമായ ഇടപെടല്‍ എല്‍ഡിഎഫിനെതിരെ ഉണ്ടായിട്ടും എല്‍ ഡി എഫിന്റെ ശക്തമായ അടിത്തറക്ക് യാതൊരു പോറലും ഏല്പിക്കാന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ വോട്ടുചെയ്തതായി എന്‍എസ്എസ്് നേതാവ് സുകുമാരന്‍നായര്‍ പരസ്യപ്രസ്താവന നടത്തി. കാര്യമായ വര്‍ഗീയ ഇടപെടലും ഉണ്ടായി. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍നയങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന കേരളത്തിലെ ജനവിഭാഗങ്ങള്‍ ഇതുതള്ളി. എല്ലാ ജില്ലയിലും എല്‍ഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ കോഴിക്കോട്, കാസര്‍കോട്, കൊല്ലം, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസിന് പ്രാതിനിധ്യമേ ഇല്ലാതെ പോയി. യുഡിഎഫ് ഭരണത്തിന്റെ തിക്താനുഭവമുള്ള ജനത അവരുടെ അഴിമതിയും ദുര്‍ഭരണവും ആവര്‍ത്തിക്കരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു.

കേരള നിയമസഭയുടെ ചരിത്രത്തില്‍ സാധാരണയായി ഭരണമുന്നണി കക്ഷിയാണ് സഭയിലെ വലിയ കക്ഷിയാകുക. ആ പദവി കോണ്‍ഗ്രസിന് നഷ്ടമായി. 45 സീറ്റ് സിപിഐ എം നേടിയപ്പോള്‍ ഭരണകക്ഷിയഅയ കോണ്‍ഗ്രസ്സിന്ന് വെറും 38 മാത്രം.
യു.ഡി.എഫിന്‌ ഏറ്റവും കുറവു ഭൂരിപക്ഷം നേടിയ മൂന്നു മണ്ഡലങ്ങളിലെ 567 വോട്ടര്‍മാര്‍ മാറിച്ചിന്തിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ രാഷ്‌ട്രീയഭാവി മറ്റൊന്നായേനെ. ഈ മൂന്നു സീറ്റുകളില്‍ വിജയിച്ച്‌ എല്‍.ഡി.എഫ്‌. കേവലഭൂരിപക്ഷം നേടുമായിരുന്നു.
സംസ്‌ഥാനത്തെ ആകെ വോട്ടര്‍മാരില്‍ എല്‍.ഡി.എഫിനു ലഭിച്ചതിനെക്കാള്‍ 0.58 ശതമാനം വോട്ട്‌ മാത്രമാണു യു.ഡി.എഫിനു കൂടുതലായി കിട്ടിയത്‌. 2,31,47,871 വോട്ടര്‍മാരാണ്‌ ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്‌ . യു.ഡി.എഫിന്‌ 45.66 ശതമാനം വോട്ടു ലഭിച്ചു. എണ്ണം 1,05,69,317. എല്‍.ഡി.എഫിന്‌ 45.08 ശതമാനം വോട്ടാണു ലഭിച്ചത്‌. അതായത്‌ 1,04,35,060.
ബി.െജ.പിക്ക്‌ ആകെ ലഭിച്ചതു 6.04 ശതമാനം വോട്ടാണ്‌. 2006 ലെ തെരഞ്ഞെടുപ്പില്‍ 4.8 ശതമാനം വോട്ടാണു ബി.ജെ.പിക്കു ലഭിച്ചിരുന്നത്‌-എണ്ണം 13,98,131.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറുമ്പോള്‍ എല്‍.ഡി.എഫിന്‌ 8,69,337 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. അന്ന്‌ എല്‍.ഡി.എഫിന്‌ 48.58 ശതമാനം വോട്ടും യു.ഡി.എഫിന്‌ 42.99 ശതമാനം വോട്ടുമാണു ലഭിച്ചിരുന്നത്‌.

കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ മൊത്തം ലീഡ്‌ 10,19,343 വോട്ടായിരുന്നു. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലെ 9,35,751 വോട്ടിന്റെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലായിരുന്നു ഇത്‌. പരമ്പരാഗത തെരഞ്ഞെടുപ്പു നിരീക്ഷണത്തിനനുകൂലമായ ഒരു ഘടകം ഇത്തവണയുണ്ടായി.

പോളിംഗ്‌ കൂടിയ 25 മണ്ഡലങ്ങളില്‍ പതിനെട്ടും എല്‍.ഡി.എഫ്‌. നേടി. ഏറ്റവും കൂടുതല്‍ പോളിംഗ്‌ നടന്ന കുറ്റ്യാടിയിലും എല്‍.ഡി.എഫാണു വിജയിച്ചത്‌. കുറവു വോട്ടിംഗ്‌ നടന്ന തിരുവനന്തപുരം മണ്ഡലത്തില്‍ യു.ഡി.എഫ്‌. വിജയിച്ചു.

നൂറ്റന്‍പത്തേഴു വോട്ടിന്റെ ഭൂരിപക്ഷത്തോടെ ടി.എം. ജേക്കബ്‌ വിജയിച്ച പിറവത്ത്‌ 79 പേരും മണലൂരില്‍ വി.എ. മാധവനെ കൂടുതലായി പിന്തുണച്ച 481 പേരില്‍ 241 പേരും അഴീക്കോട്ടു കെ.എം. ഷാജിയെ കടന്നുകൂടാന്‍ സഹായിച്ച 493 പേരില്‍ 247 പേരും മറിച്ചാണു വോട്ടുചെയ്‌തിരുന്നെങ്കില്‍ മൂന്നു ഫലവും എല്‍.ഡി.എഫിന്‌ അനുകൂലമായി മാറുകയും യു.ഡി.എഫ്‌. പ്രതിപക്ഷത്തിരിക്കുകയും ചെയ്യുമായിരുന്നു. അതായതു കേരളത്തില്‍ 567 പേര്‍ വിചാരിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ

1 comment:

ജനശബ്ദം said...

കേരളം കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് കടന്നു കൂടിയത് വെറും 567 വോട്ടിനുമാത്രം.

കേരളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പള്ളിക്കാരും പട്ടക്കാരും മൊല്ലാക്കമാരും രാവും പകലും പരിശ്രമിച്ചിട്ടും അഴിമതിയിലൂടെ കോണ്ഗ്രസ്സ് ശേഖരിച്ച കോടികള്‍ വാരിയെറിഞ്ഞിട്ടും സാന്‍ഡിയാഗോ മാര്ട്ടിനടക്കമുള്ളവര്‍ സൌജന്യമായി ഹെലികോപ്ടരും പണവും കൊടുത്ത് പ്രചരണം നടത്തിയിട്ടും വീരേന്ദ്രകുമാറും ഐ എന്‍ എല്‍ സലാമും പി ജെ ജോസഫും കാലുവാരിയിട്ടും സിന്ധുജോയിക്ക് കൂടുതല്‍ പരിഗണന കൊടുത്ത് പ്രചരണം നടത്തിയിട്ടും ഐക്യജനാധിപത്യമുന്നണി കടന്നുകൂടിയത്‌ അരശതമാനം വോട്ടുകള്‍ മാത്രം കൂടുതല്‍ നേടി. ക്ര്^ത്യമായി പറഞ്ഞാല്‍ വെറും‌ 1,01,145.

യു ഡി എഫിന്ന് ശക്തമായ പ്രഹരമേല്പിച്ചുകൊണ്ട് അതീവദുര്‍ബലമായ ഭരണകക്ഷിയെയും അതിശക്തമായ പ്രതിപക്ഷത്തെയാണ് കേരളം തെരഞ്ഞെടുത്തിരിക്കുന്നത്. ജാതി-മത ശക്തികളുടെ ശക്തമായ ഇടപെടല്‍ എല്‍ഡിഎഫിനെതിരെ ഉണ്ടായിട്ടും എല്‍ ഡി എഫിന്റെ ശക്തമായ അടിത്തറക്ക് യാതൊരു പോറലും ഏല്പിക്കാന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ വോട്ടുചെയ്തതായി എന്‍എസ്എസ്് നേതാവ് സുകുമാരന്‍നായര്‍ പരസ്യപ്രസ്താവന നടത്തി. കാര്യമായ വര്‍ഗീയ ഇടപെടലും ഉണ്ടായി. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍നയങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന കേരളത്തിലെ ജനവിഭാഗങ്ങള്‍ ഇതുതള്ളി. എല്ലാ ജില്ലയിലും എല്‍ഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ കോഴിക്കോട്, കാസര്‍കോട്, കൊല്ലം, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസിന് പ്രാതിനിധ്യമേ ഇല്ലാതെ പോയി. യുഡിഎഫ് ഭരണത്തിന്റെ തിക്താനുഭവമുള്ള ജനത അവരുടെ അഴിമതിയും ദുര്‍ഭരണവും ആവര്‍ത്തിക്കരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു.

കേരള നിയമസഭയുടെ ചരിത്രത്തില്‍ സാധാരണയായി ഭരണമുന്നണി കക്ഷിയാണ് സഭയിലെ വലിയ കക്ഷിയാകുക. ആ പദവി കോണ്‍ഗ്രസിന് നഷ്ടമായി. 45 സീറ്റ് സിപിഐ എം നേടിയപ്പോള്‍ ഭരണകക്ഷിയഅയ കോണ്‍ഗ്രസ്സിന്ന് വെറും 38 മാത്രം.

യു.ഡി.എഫിന്‌ ഏറ്റവും കുറവു ഭൂരിപക്ഷം നേടിയ മൂന്നു മണ്ഡലങ്ങളിലെ 567 വോട്ടര്‍മാര്‍ മാറിച്ചിന്തിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ രാഷ്‌ട്രീയഭാവി മറ്റൊന്നായേനെ. ഈ മൂന്നു സീറ്റുകളില്‍ വിജയിച്ച്‌ എല്‍.ഡി.എഫ്‌. കേവലഭൂരിപക്ഷം നേടുമായിരുന്നു.

സംസ്‌ഥാനത്തെ ആകെ വോട്ടര്‍മാരില്‍ എല്‍.ഡി.എഫിനു ലഭിച്ചതിനെക്കാള്‍ 0.58 ശതമാനം വോട്ട്‌ മാത്രമാണു യു.ഡി.എഫിനു കൂടുതലായി കിട്ടിയത്‌. 2,31,47,871 വോട്ടര്‍മാരാണ്‌ ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്‌ . യു.ഡി.എഫിന്‌ 45.66 ശതമാനം വോട്ടു ലഭിച്ചു. എണ്ണം 1,05,69,317. എല്‍.ഡി.എഫിന്‌ 45.08 ശതമാനം വോട്ടാണു ലഭിച്ചത്‌. അതായത്‌ 1,04,35,060.

ബി.െജ.പിക്ക്‌ ആകെ ലഭിച്ചതു 6.04 ശതമാനം വോട്ടാണ്‌. 2006 ലെ തെരഞ്ഞെടുപ്പില്‍ 4.8 ശതമാനം വോട്ടാണു ബി.ജെ.പിക്കു ലഭിച്ചിരുന്നത്‌-എണ്ണം 13,98,131. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറുമ്പോള്‍ എല്‍.ഡി.എഫിന്‌ 8,69,337 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. അന്ന്‌ എല്‍.ഡി.എഫിന്‌ 48.58 ശതമാനം വോട്ടും യു.ഡി.എഫിന്‌ 42.99 ശതമാനം വോട്ടുമാണു ലഭിച്ചിരുന്നത്‌.

കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ മൊത്തം ലീഡ്‌ 10,19,343 വോട്ടായിരുന്നു. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലെ 9,35,751 വോട്ടിന്റെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലായിരുന്നു ഇത്‌. പരമ്പരാഗത തെരഞ്ഞെടുപ്പു നിരീക്ഷണത്തിനനുകൂലമായ ഒരു ഘടകം ഇത്തവണയുണ്ടായി. പോളിംഗ്‌ കൂടിയ 25 മണ്ഡലങ്ങളില്‍ പതിനെട്ടും എല്‍.ഡി.എഫ്‌. നേടി. ഏറ്റവും കൂടുതല്‍ പോളിംഗ്‌ നടന്ന കുറ്റ്യാടിയിലും എല്‍.ഡി.എഫാണു വിജയിച്ചത്‌. കുറവു വോട്ടിംഗ്‌ നടന്ന തിരുവനന്തപുരം മണ്ഡലത്തില്‍ യു.ഡി.എഫ്‌. വിജയിച്ചു.