കോണ്‍ഗ്രസ്സ് ഇന്ത്യയിലെ ജനങളെ വെല്ലുവിളിക്കുന്നു...കോണ്‍ഗ്രസ്സിന്നിന്ന് വോട്ട് നല്‍കിയതിന്റെ പാരിതോഷികം കയ്യോടെ.. പെട്രോളിന് 5.39 രൂപ കൂട്ടി .
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ പെട്രോള്‍വില ലിറ്ററിന് അഞ്ചുരൂപ കൂട്ടി. കേരളത്തില്‍ നികുതിയടക്കം 5.39 രൂപ വര്‍ധിക്കും. വിലവര്‍ധന ശനിയാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ധനയാണിത്. കഴിഞ്ഞ ജൂണില്‍ പെട്രോള്‍വിലനിയന്ത്രണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയശേഷം ലിറ്ററിന് 15 രൂപയിലേറെ വര്‍ധനയാണ് 11 മാസത്തിനിടെ ഉണ്ടായത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് മൂന്നുമാസമായി എണ്ണക്കമ്പനികള്‍ വിലവര്‍ധന മാറ്റിവച്ചതായിരുന്നു. അതുകൊണ്ടാണ് ഒറ്റയടിക്ക് അഞ്ചുരൂപ വര്‍ധിപ്പിച്ചതെന്നാണ് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ഡീസല്‍ വില വര്‍ധനയ്ക്കുള്ള തീരുമാനമെടുക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ ഉപസമിതി അടുത്ത ബുധനാഴ്ച ചേരും. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി ഒഴിവാക്കുന്ന കാര്യവും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ , ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പുകളില്‍ 4.99 രൂപ മുതല്‍ 5.01 രൂപവരെയാണ് ഡല്‍ഹയില്‍ വര്‍ധിക്കുക. വിവിധ സംസ്ഥാനങ്ങളിലെ നികുതികള്‍കൂടിയാകുമ്പോള്‍ വില പിന്നെയും വ്യത്യാസപ്പെടും. നിലവിലെ സാഹചര്യത്തില്‍ പത്തുരൂപവരെ വില വര്‍ധിപ്പിക്കേണ്ടതാണെന്നും മറ്റൊരു വിലവര്‍ധന ഉടന്‍ ഉണ്ടാകുമെന്നും പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്താരാഷ്ട്രവിലയ്ക്കനുസരിച്ച് പെട്രോള്‍വില സ്വയം നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയ രണ്ടാം യുപിഎ സര്‍ക്കാരിന്റെ തീരുമാനമാണ് ജനങ്ങള്‍ക്കുമേല്‍ ഇടിത്തീയായി പതിക്കുന്നത്. പുതിയ സംവിധാനത്തില്‍ പെട്രോള്‍വില വര്‍ധനയ്ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. എന്നാല്‍ , അനൗദ്യോഗികമായ അംഗീകാരം സര്‍ക്കാര്‍ നല്‍കാതെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കാറില്ല. നിലവിലുള്ള അന്താരാഷ്ട്രവിലയ്ക്ക് അനുസരിച്ച് പെട്രോള്‍വില നിജപ്പെടുത്തണമെങ്കില്‍ ലിറ്ററിന് ഒമ്പതരമുതല്‍ പത്തു രൂപവരെ വര്‍ധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ , ഇത്രയും തുക ഒറ്റയടിക്ക് കൂട്ടുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നും രണ്ടുമൂന്ന് മാസത്തിനിടെ പല ഘട്ടമായി ഈ നിലയിലേക്ക് വില ഉയര്‍ത്തിയാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഈ സാഹചര്യത്തില്‍ ആഴ്ചകള്‍ക്കകം ഇനിയും വില വര്‍ധിക്കും. ഡീസല്‍ , പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലവര്‍ധനയും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. എണ്ണക്കമ്പനികള്‍ക്ക് സബ്സിഡി നല്‍കുന്നത് ബാധ്യതയാണെന്നും അതിനാല്‍ വിലവര്‍ധിപ്പിക്കാതെ തരമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഡീസല്‍ വിലവര്‍ധന അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ സബ്സിഡി നിരക്കില്‍ നല്‍കുന്ന എല്‍പിജി സിലിണ്ടറുകളുടെ എണ്ണം നിജപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. വര്‍ഷം ആറു സിലിണ്ടര്‍മാത്രം സബ്സിഡിയോടെ നല്‍കിയാല്‍ മതിയെന്നാണ് നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശചെയ്തത്. പിന്നീട് നാലായി ചുരുക്കണമെന്നും ശുപാര്‍ശയുണ്ട്. വില 650-700 രൂപയായി വര്‍ധിക്കും. മണ്ണെണ്ണയുടെ സബ്സിഡിയും എടുത്തുകളയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
1 comment:
കോണ്‍ഗ്രസ്സ് ഇന്ത്യയിലെ ജനങളെ വെല്ലുവിളിക്കുന്നു...കോണ്‍ഗ്രസ്സിന്നിന്ന് വോട്ട് നല്‍കിയതിന്റെ പാരിതോഷികം കയ്യോടെ.. പെട്രോളിന് 5.39 രൂപ കൂട്ടി

Post a Comment