പ്രതികരണമില്ലാതെ യുഡിഎഫ്, ലീഗ്പിന്തുണയുടെ ആവേശത്തില്‍ ബിജെപി
കല്‍പ്പറ്റ: നൂല്‍പ്പുഴ പഞ്ചായത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലും കോലീബി സഖ്യംആവര്‍ത്തിച്ചതോടെ യുഡിഎഫ് ജില്ലാ നേതൃത്വത്തിന് മിണ്ടാട്ടമില്ലാതായി.പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണ ജില്ലാ നേതൃതവ മറിയാതെയാണെന്ന കോഗ്രസ് ,വീരന്‍ ദള്‍ നേതാക്കളുടെ പ്രസ്താവന കള്ളമാണെന്ന് തെളിഞ്ഞിരിക്കയാണ് സ്റ്റാന്‍ഡിങ്കമ്മിറ്റിയിലും കോലീബി ശക്തമായതിലൂടെ. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിട്ടുനിന്നുവെന്ന് അവകാശപ്പെട്ട മുസ്ളിംലീഗ് കൂടി വ്യാഴാഴ്ച ബിജെപിക്കാണ് വോട്ട് ചെയ്തത്. ഇതോടെ ലീഗ്്പ്രകടിപ്പിച്ച എതിര്‍പ്പ് വെറും നാടകമായിരുന്നുവെന്നും വ്യക്തമായി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ കൂട്ട്പിടിച്ചതിന് അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി ജില്ലാകോഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ സസ്പെന്‍ഡ് നോട്ടീസിറക്കുക മാത്രമാണ് ഡിസിസി പ്രസിഡന്റ് ചെയ്തത്. അതും മാധ്യമങ്ങളിലൂടെ മാത്രം. പാര്‍ടി നയത്തിനെതിരായി വോട്ട്ചെയ്താല്‍ അവരെ പുറത്താക്കി തെരഞ്ഞെടുപ്പ്കമ്മീഷനെ അറിയിക്കണം. എന്നാല്‍ ബിജെപിയുമായി അധികാരം പങ്കിടുന്നവര്‍ക്കെതിരെ കടുത്ത നടപടിക്ക് ഡിസിസി തയ്യാറായില്ല. വീരന്‍ ദളാകട്ടെ പ്രസിഡന്റ്പദവി കിട്ടിയ സന്തോഷം രഹസ്യമായി ആഘോഷിക്കയായിരുന്നു. പ്രസിഡന്റ് സുമാഭാസ്കരന് ഒരുനോട്ടീസ്പോലും വീരന്‍ നല്‍കിയില്ല.കടുത്ത നടപടിയെടുത്തിരുന്നെങ്കില്‍ വ്യാഴാഴ്ച കോലീബി സഖ്യം ആവര്‍ത്തിക്കില്ലായിരുന്നു. എന്നാല്‍ ലീഗിനെക്കുടി ശക്തമായി നിര്‍ത്തി ബന്ധം സുദൃഢമായതായാണ് സ്റ്റാന്‍ഡിങ്സമിതി വോട്ടെടുപ്പ് കാണിക്കുന്നത്. കോഗ്രസ് ദള്‍ നേതൃത്വങ്ങളുടെ പിന്തുണയോടെയാണ് വ്യാഴാഴ്ച നടന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലും പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സഖ്യം ആവര്‍ത്തിച്ചതെന്ന് നൂല്‍പ്പുഴയിലെ കോഗ്രസ് ,ബിജെപി നേതാക്കള്‍ സുചിപ്പിച്ചിട്ടുണ്ട്. അധികാരം നഷ്ടമാക്കേണ്ടെന്ന പരമ്പരാഗത നിലപാടില്‍ ലീഗുമെത്തി. ഇതേ തുടര്‍ന്നാണ് ബിജെപിക്ക് ലീഗിലെ അനില്‍ വോട്ട് ചെയ്തത്. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചത് ബിജെപിയിലെ സരസഗോപിയാണ്. ഏഴിനെതിരെ 10വോട്ടുകള്‍ക്ക് സിപിഐഎമ്മിലെ ബിന്ദുമനോജിനെയാണ് ഇവര്‍ തോല്‍പ്പിച്ചത്. കോഗ്രസിലെ അഞ്ചും ബിജെപിയിലെ മൂന്നും ലീഗിന്റെ ഒരാളും പഞ്ചായത്ത് പ്രസിഡന്റ് സുമാഭാസ്കരനും സരസഗോപിക്ക് വോട്ടുചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ബിജെപിയിലെ സി വി ഹരിദാസാണ് സിപിഐഎമ്മിലെ കെ എം പൌലോസിനെ പരാജയപ്പെടുത്തിയത്. കോഗ്രസ്, ലീഗ്, ബിജെപി അംഗങ്ങള്‍ ഹരിദാസിന് വോട്ടുചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് -യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് രണ്ട് വോട്ടുകള്‍ വീതം ലഭിച്ച് സമനിലയാണ്. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. പഞ്ചായത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ എസ്ജെഡി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തതിന് വൈസ്പ്രസിഡന്റ് സുരേന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങളെ ബിജെപിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട്ചെയ്തിന് അഞ്ച് അംഗങ്ങളെ കോഗ്രസും സസ്പെന്‍ഡ് ചെയ്തിരുന്നു. ലീഗ് അംഗമായ എം സി അനില്‍ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിരുന്നില്ല. എന്നാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപി, കോഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. സഖ്യമ ആവര്‍ത്തിച്ചതിനെപ്പറ്റി പ്രതികരിക്കാന്‍ കോഗ്രസ്,ലീഗ്, വീരന്‍ദള്‍ നേതാക്കള്‍ മുന്നോട്ടുവന്നിട്ടിലെന്നതും ശ്രദ്ധേയമാണ്. അതേസമയം തങ്ങളുമായുള്ള ബന്ധം യുഡിഎഫ് തകര്‍ക്കില്ലെന്നും നൂല്‍പ്പുഴയില്‍ അഞ്ചുവര്‍ഷവും ഭരണം ഇതേ രൂപത്തില്‍ തുടരുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം. ലീഗിന്റെകുടി പിന്തുണ ഉറപ്പാക്കിയത് തങ്ങളുടെ വിജയമായും അവര്‍ അവകാശപ്പെടുന്നു

No comments:
Post a Comment