മലപ്പുറം: സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി ശിവദാസമേനോന് താമസിച്ച വീടിനുനേരെയുണ്ടായ ആക്രമണം ആസൂത്രിതം. ശിവദാസമേനോന് മഞ്ചേരിയില്‍ മകളുടെ ഭര്‍ത്താവും പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനുമായ അഡ്വ. സി ശ്രീധരന്‍നായരുടെ വീട്ടിലുണ്ടെന്നും ഏത് ഭാഗത്താണ് കിടക്കുകയെന്നും വ്യക്തമായി മനസ്സിലാക്കിയാണ് ആക്രമണം നടത്തിയത്. ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായാണ് സൂചന. സിപിഐ എം പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയും ഭീതിയും പരത്താനാണ് ആക്രമണമെന്ന് കരുതുന്നു. നഗരസഭാ തെരഞ്ഞെടുപ്പിനുശേഷം മഞ്ചേരിയിലും പരിസരത്തും മുസ്ളിംലീഗ് വ്യാപകമായി ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ സി വിജയലക്ഷ്മി, അഡ്വ. ഐ ടി നജീബ്, മുന്‍ മുനിസിപ്പല്‍ ചെയര്മാന് അസയിന്‍ കാരാട് എന്നിവരുടെ വീടുകള്‍ കഴിഞ്ഞ ദിവസം ആക്രമിച്ചു.
നറുകര എല്‍സി അംഗം അജയകുമാറിനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പലയിടത്തും സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വിജയാഹ്ളാദപ്രകടനത്തില്‍ സിപിഐ എമ്മിനും നേതാക്കള്‍ക്കും നേരെ ഭീഷണിയും തെറിയും അടങ്ങിയ മുദ്രാവാക്യമാണ് ഇവര്‍ മുഴക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനാണ് ഈ നീക്കം. ഇതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ച അര്‍ധരാത്രിക്കുശേഷം ശിവദാസമേനോന് താമസിച്ച വീടിനുനേരെയുണ്ടായ അക്രമം
. അഡ്വ. സി ശ്രീധരന്‍നായര്‍ സിപിഐ എം ഏരിയാ സെന്റര്‍ അംഗവും മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമാണ്. തെരഞ്ഞെടുപ്പില്‍ ചുക്കാന്‍പിടിച്ചത് ശ്രീധരന്നായരായിരുന്നു. മഞ്ചേരിയിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന ശ്രീധരന്‍നായര്‍ ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കൂടിയാണ്.
മഞ്ചേരിയിലും പരിസരത്തും മാത്രമല്ല ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഐ എം, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടക്കുകയാണ്. കരുവാരക്കുണ്ടില്‍ ഡിവൈഎഫ്ഐ നേതാവ് അഡ്വ. ടോം കെ തോമസിന്റെ വീട് ആക്രമിച്ചു.
സ്റ്റേറ്റ് ലൈബ്രറി കൌസിലിന് കീഴിലുള്ള വായനശാല തകര്‍ത്ത് പുസ്തകങ്ങള്‍ നശിപ്പിച്ചു.
അങ്ങാടിപ്പുറത്ത് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റഷീദലിയുടെ വീട് ആക്രമിച്ചു. എളയൂര്‍ കുഞ്ഞാലി മന്ദിരവും തകര്‍ത്തു. കിഴിശേരിയില്‍ പട്ടീരി പ്രഭാകരനെ ആക്രമിച്ചു. പരപ്പനങ്ങാടി, വളാഞ്ചേരി എന്നീ പ്രദേശങ്ങളിലും വ്യാപക ആക്രമണം നടന്നു. സിപിഐ എം പ്രവര്‍ത്തകരെ മാത്രമല്ല ലീഗിനെതിരെ വോട്ട് ചെയ്ത കോഗ്രസ് പ്രവര്‍ത്തകരെയും ആക്രമിച്ചു.
പരപ്പനങ്ങാടിയില്‍ പഞ്ചായത്ത് പ്രസിഡന്റായ ഉമ്മര്‍ ഒട്ടുമ്മലിനെ തോല്‍പ്പിച്ച കോഗ്രസ് സ്ഥാനാര്‍ഥി ഹനീഫയെ ആക്രമിക്കുകയായിരുന്നു. മൂന്നിയൂരില്‍ ലീഗിനെതിരെ നിലപാടെടുത്ത കോഗ്രസ് പ്രവര്‍ത്തകരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തടഞ്ഞുവച്ചു.
പൊലീസാണ് ഇവരെ മോചിപ്പിച്ചത്. കുന്നത്ത്പറമ്പില്‍ കോഗ്രസ് പ്രവര്‍ത്തകരുടെ വീടിനുനേരെയും ആക്രമണമുണ്ടായി. അക്രമത്തില്‍ ഓള് ഇന്ത്യ ലോയേഴ്സ് യൂണിയനും സിപിഐ എമ്മും പ്രതിഷേധിച്ചു.
ആക്രമണ വിവരമറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സിപിഐ എം, എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരുമായ നിരവധി പേര് ശ്രീധരന്‍നായരുടെ വീടായ 'നീതി'യിലെത്തി.
1 comment:
parayunnath kond vishammam thonnaruth ithu thanneyalle innale patrathil vayichath thangaludethayi onnum parayanille........
Post a Comment