യുഡിഎഫ് സര്‍ക്കാര്‍ വിറ്റു തുലക്കാന്‍ ശ്രമിച്ച ഇന്‍ഫോ പാര്ക്കില് ഐടി സ്വപ്നങ്ങള്‍ക്കു ചിറകേകി അതുല്യ തുറന്നു .
സംസ്ഥാനത്തിന്റെ ഐടി തൊഴില്‍സ്വപ്നങ്ങള്‍ക്കു ചിറകേകി ഇന്‍ഫോ പാര്‍ക്കിലെ അതുല്യ ഐടി കെട്ടിടസമുച്ചയം തുറന്നു. അതുല്യയിലെ കഫറ്റേരിയ കെട്ടിടത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ റിമോട്ടില്‍ വിരലമര്‍ത്തി ഫലകം മൂടിയിരുന്ന നാട നീക്കി. ഐടി വിദഗ്ധരടക്കമുള്ള വലിയ സദസ്സ് ചടങ്ങിനു സാക്ഷിയായി. അതുല്യയിലെ ആദ്യ ഐടി സംരംഭകനായ ഒലിവ് അഡ്വൈസറി സര്‍വീസിന്റെ മാനേജിങ് ഡയറക്ടര്‍ ഷിന്റോ മാത്യുവിന് മുഖ്യമന്ത്രി താക്കോലും കൈമാറി.
5.5 ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം പണിതീര്‍ത്തത്. ഇതില്‍ 3.5 ലക്ഷം ചതുരശ്ര അടി സ്ഥലം ഐടിക്കു മാത്രമാണ്. 50 ശതമാനത്തിലേറെ സ്ഥലം വിവിധ കമ്പനികള്‍ സ്വന്തമാക്കി ക്കഴിഞ്ഞു. വലുതും ചെറുതുമായ കമ്പനികള്‍ക്ക് ഒരുപോലെ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗപ്പെടുത്താന്‍ കഴിയുംവിധമാണ് കെട്ടിടത്തിന്റെ നിര്‍മാണം. പുതുസംരംഭകരെ സഹായിക്കാന്‍ ഇങ്കുബേറ്റര്‍ പദ്ധതിപ്രകാരമുള്ള മുറികളും സജ്ജീകരിച്ചിട്ടുണ്ട്. നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മാണം നിര്‍വഹിച്ചത്. 95 കോടി രൂപയാണ് ചെലവ്. സോഫ്റ്റ്വെയര്‍ വികസനത്തിനു പുറമെ ഏഴു നിലകളിലായി 300 കാറുകള്‍ക്ക് പാര്‍ക്ക്ചെയ്യാന്‍ കഴിയുന്ന മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ് സെന്റര്‍, ഫുഡ്കോര്‍ട്ടും ഷോപ്പിങ് മാളുമടങ്ങുന്ന കഫറ്റേരിയ എന്നിവയും അതുല്യയില്‍ ഉണ്ട്. ചെറിയ സബ്സ്റ്റേഷന്‍, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ് എന്നിവയും ഉണ്ട്. 18 മാസംകൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച കെട്ടിടം 15 മാസംകൊണ്ട് പൂര്‍ത്തീകരിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ കൈമാറാന്‍ വച്ചിരുന്ന ഇന്‍ഫോ പാര്‍ക്ക് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് വി എസ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട്സിറ്റിയില്‍ വിഭാവനം ചെയ്തതിനേക്കാള്‍ കൂടുതല്‍ തൊഴില്‍ ഇന്‍ഫോപാര്‍ക്കില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. നാലുവര്‍ഷംകൊണ്ട് വമ്പിച്ച വികസനമാണിവിടെ ഉണ്ടായത്. ഇന്ന് 31 ലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം പ്രവര്‍ത്തനസജ്ജമായി. അടുത്ത മൂന്നുവര്‍ഷംകൊണ്ട് 20 ലക്ഷത്തോളം ചതുരശ്ര അടി ഐടി കെട്ടിടംകൂടി ഇവിടെ സജ്ജമാക്കും. നാല്‍പ്പതിനായിരത്തോളം ഐടി പ്രൊഫഷണലുകള്‍ക്ക് ജോലി ലഭിക്കും. 1.10 ലക്ഷം പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന ഇന്‍ഫോ പാര്‍ക്ക് രണ്ടാംഘട്ട വികസനത്തിന്റെ മാസ്റര്‍പ്ളാന്‍ തയ്യാറാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐടിയുടെ കുതിപ്പിനും വളര്‍ച്ചയ്ക്കും സഹായകമായി സമയത്തിനു മുമ്പേ പദ്ധതി പൂര്‍ത്തിയാക്കാന്‍ കേരളത്തിനു കഴിയുമെന്നതിനു തെളിവാണിതെന്ന് മന്ത്രി എസ് ശര്‍മ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മന്ത്രി ജോസ് തെറ്റയില്‍, കെ ബാബു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എസ് ഷൈല, അംഗം എം ഇ ഹസൈനാര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇക്കോരന്‍, സെസ് ഡെവലപ്മെന്റ് കമീഷണര്‍ കെ രമേശ്കുമാര്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ കെ സി ശശിധര്‍, പഞ്ചായത്ത് പ്രസിഡന്റ് സബിത കരീം, ബ്ളോക്ക് പഞ്ചായത്ത് അംഗം കെ ആര്‍ ബാബു, കെ എം യൂസഫ് എന്നിവര്‍ സംസാരിച്ചു. ഐടി സെക്രട്ടറി ഡോ. അജയകുമാര്‍ സ്വാഗതവും ഇന്‍ഫോപാര്‍ക്ക് സിഇഒ സിദ്ധാര്‍ഥ ഭട്ടാചാര്യ നന്ദിയും പറഞ്ഞു.
1 comment:

Post a Comment