ഡോ. എന്‍ എം മുഹമ്മദലി
ഇന്ത്യയിലെ മുസ്ളിങ്ങളുടെ അവസ്ഥയിലേക്ക് കണ്ണോടിക്കാന്‍ സഹായകമായ രേഖയാണ് സച്ചാര്‍ സമിതിയുടെ റിപ്പോര്‍ട്ട്. ഇന്ത്യയിലെ മുസ്ളിങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസാവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ്ജസ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായ 13 അംഗ സമിതിയെ നിയമിച്ചത്. ഇന്ത്യയിലെ മുസ്ളിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കമ്മിറ്റി സവിസ്തരം ചൂണ്ടിക്കാണിച്ചു. ഒരേസമയം ദേശവിരുദ്ധരെന്നും പ്രീണനം നേടുന്നവരെന്നുമുള്ള മുദ്രകുത്തലിന്റെ ഇരട്ടഭാരം അവര്‍ പേറുന്നു. ദേശവിരുദ്ധരോ ഭീകരരോ അല്ലെന്ന് പ്രതിദിനമെന്നോണം തെളിയിക്കേണ്ട ബാധ്യതയാണ് മുസ്ളിങ്ങള്‍ക്ക്. അതേസമയംതന്നെ ആരോപിക്കപ്പെടുന്ന പ്രീണനംവഴി സമുദായത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനം ഉദ്ദേശിച്ച തലത്തില്‍ എത്തിയിട്ടുമില്ല...... പൊതുസ്ഥലങ്ങളില്‍ ‘മുസ്ളിം’ ആയി വേര്‍തിരിക്കപ്പെടുന്നു. മുസ്ളിമായി തിരിച്ചറിയപ്പെടുന്നത് പ്രശ്നമാണെന്ന് പലരും കരുതുന്നു. ഒരു വീട് വാടകയ്ക്കോ വാങ്ങാനോ കിട്ടില്ലെന്നതു മുതല്‍ കുട്ടികളെ നല്ല സ്കൂളില്‍ വിടാന്‍ കഴിയാത്തതുവരെയുള്ള പ്രശ്നങ്ങള്‍..... സുരക്ഷ തോന്നായ്ക, മുസ്ളിങ്ങളോടുള്ള വിവേചനപരമായ മനോഭാവം എന്നിവ വ്യാപകമായി അനുഭവപ്പെടുന്നു. എന്നാലത് പല സംസ്ഥാനങ്ങളില്‍ ഏറിയും കുറഞ്ഞും നില്‍ക്കുന്നു. വര്‍ഗീയാക്രമണങ്ങളുടെ കാര്യമെടുത്താല്‍, അടുത്തയിടെ ഒരു സംസ്ഥാനത്ത് നടന്നതുപോലെ, മുസ്ളിം സ്ത്രീകളെ ലക്ഷ്യമിട്ട് വന്‍തോതില്‍ ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. വിദ്യാഭ്യാസമാണ് കടുത്ത ഉല്‍ക്കണ്ഠ ഉളവാക്കുന്ന രംഗം. വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ച് തിരിച്ചറിവ് മുസ്ളിങ്ങള്‍ക്കിടയില്‍ നന്നായിട്ടുണ്ട്.... മുസ്ളിം കുട്ടികളുടെ വല്ലാത്ത കൊഴിഞ്ഞുപോക്ക് അസ്വാസ്ഥ്യജനകമാണ്. ദാരിദ്യ്രമാണ് മുസ്ളിങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് പ്രധാന കാരണം... മുസ്ളിങ്ങള്‍ക്ക് സാമുദായിക വിദ്യാഭ്യാസം നല്‍കുന്നതിലാണ് മദ്രസകള്‍ ശ്രദ്ധിക്കുന്നത്. എങ്കിലും അവയെ സംശയത്തോടെയാണ് സമൂഹം വീക്ഷിക്കുന്നത്. മുഖ്യധാരാ വിദ്യാഭ്യാസത്തിലേക്ക് മാറാന്‍ മദ്രസ വിദ്യാര്‍ഥികളെ അനുവദിക്കുന്ന അയവുള്ള സമീപനം സ്വീകരിക്കണമെന്ന് വര്‍ധിച്ച ആവശ്യമുണ്ട്.... (ഇന്ത്യന്‍ മുസ്ളിങ്ങള്‍: സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരം സച്ചാര്‍ സമിതി റിപ്പോര്‍ട്ട് ഇസ്ളാമിക് പബ്ളിഷിംഗ് ഹൌസ്. പുറം 38-48) കേരളത്തിലെ മുസ്ളിങ്ങളുടെ അവസ്ഥ ചരിത്രപരമായ കാരണങ്ങളാല്‍ താരതമ്യേന മെച്ചമാണ്. ബാബറി മസ്ജിദ് തകര്‍ത്തതുമുതല്‍ മുസ്ളിങ്ങളിലെ ഒരു ന്യൂനപക്ഷം പ്രതികാരത്തിന്റെ മാര്‍ഗമാണ് സ്വീകരിച്ചത്. പ്രതികാരം ചെയ്യുക എന്നത് സാര്‍വജനീനമായ വൈകാരികപ്രതികരണമാണ്. ജീവനു ജീവന്‍, കണ്ണിനു കണ്ണ് എന്ന ക്രമത്തില്‍ പകപോക്കലിന് ഖുര്‍ആന്‍ അനുവാദം തന്നിട്ടുണ്ടെന്ന ധാരണ ഈ ന്യൂനപക്ഷത്തെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ച മതപരമായ കാരണമാണ്. ഖുര്‍ആന്‍ 5.45 വചനം ഇസ്ളാമികമായ ശിക്ഷാവിധിയെക്കുറിച്ചാണ് പറയുന്നതെങ്കിലും അറബ് ഗോത്രവ്യവസ്ഥയില്‍ നിലവിലുണ്ടായിരുന്ന പകപോക്കല്‍ നിയമവ്യവസ്ഥയെ (ഹലഃ മേഹശീിശ) ആധാരമാക്കിയുള്ളതാണ്. പകപോക്കല്‍ പ്രതികരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആഗോളജിഹാദിന്റെ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന സ്റുഡന്റ്സ് ഇസ്ളാമിക് മൂവ്മെന്റ് (ടകങക) എന്ന തീവ്രവാദി സംഘടനയാണ്. ഇന്ത്യയിലെ ജമാഅത്തെ ഇസ്ളാമിയുടെ വിദ്യാര്‍ഥിസംഘടന എന്ന നിലയിലാണ് സിമി രൂപവല്‍ക്കരിച്ചത്. ഇറാനിലെ ഇസ്ളാമിക വിപ്ളവത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട സിമി ‘ഇന്ത്യയുടെ മോചനം ഇസ്ളാമിലൂടെ’എന്ന വിപ്ളവ’സിദ്ധാന്തം ആവിഷ്കരിച്ചു. “അല്ലാഹു നമ്മുടെ നാഥന്‍, ഖുര്‍ആന്‍ നമ്മുടെ ഭരണഘടന, മുഹമ്മദ് നമ്മുടെ നേതാവ്, ജിഹാദ് നമ്മുടെ മാര്‍ഗം, ശഹാദത്ത് നമ്മുടെ ലക്ഷ്യം” ഇതായിരുന്നു സിമിയുടെ മുദ്രാവാക്യം. ലോക മുസ്ളിം സമുദായത്തിനു (ഉമ്മത്ത്) വേണ്ടി ജിഹാദ് ചെയ്യാന്‍ ജീവിതം ഉഴിഞ്ഞുവച്ച ഒസാമ ബിന്‍ ലാദനാണ് സിമിയുടെ മാതൃകാ മുജാഹിദ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളായ മതനിരപേക്ഷത, സോഷ്യലിസം, ദേശീയത എന്നിവ ഇസ്ളാം വിരുദ്ധമാണെന്നും സിമി പ്രചരിപ്പിച്ചു. താമസിയാതെ സിമി ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. സിമിയുമായുള്ള ബന്ധം വേര്‍പെടുത്തിയെങ്കിലും തീവ്രഇസ്ളാമിസവും ദൈവത്തിന്റെ ഭരണവും (ഹുകൂമത്തെ ഇലാഹി) അടിസ്ഥാനപ്രമാണങ്ങളായി അംഗീകരിച്ചിട്ടുള്ള ജമാഅത്തെ ഇസ്ളാമിക്ക് ഇന്ത്യയില്‍ നടക്കുന്ന ഇസ്ളാമിക ഭീകര പ്രവര്‍ത്തനങ്ങളുടെ ബദല്‍ബാധ്യതയില്‍ (്ശരമൃശീൌ ഹശമയശഹശ്യ) നിന്ന് ഒഴിഞ്ഞു മാറാനാകുകയില്ല. സിമിയെ നിരോധിച്ചതിനുശേഷം സിമിയുടെ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യസംഘടനയില്‍ അണിനിരക്കുകയാണ് ചെയ്തത്. പാകിസ്ഥാനിലെ ചാരസംഘടനയായ ഐഎസ്ഐ രൂപം കൊടുത്ത ലഷ്കര്‍-ഇ തോയ്ബ എന്ന ഭീകരസംഘടനയുടെ സഹായത്തോടെ പാകിസ്ഥാനില്‍പോയി ആയുധ പരിശീലനം നേടിയാണ് ഇന്ത്യന്‍ മുജാഹിദീന്‍ ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 1993 നുശേഷം ഇന്ത്യയിലെ നഗരങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ളാമിസ്റ് ഭീകരസംഘങ്ങളില്‍ ഇന്ത്യക്കാര്‍ക്കാണ് മുന്‍കൈയെന്ന് ദി ഹിന്ദു ലേഖകന്‍ പ്രവീ സ്വാമി ചൂണ്ടിക്കാണിക്കുന്നു. അഹമ്മദാബാദിലെ കോല്‍പൂര്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന ലാല്‍ മസ്ജിദ് സെമിനാരിയാണ് ഇന്ത്യയിലെ ഭീകരപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിനുള്ള ആശയപരമായ അടിത്തറ പണിയുന്ന ഒരു കേന്ദ്രമെന്ന് പ്രവീ സ്വാമി പറയുന്നു. പ്രവീ സ്വാമി പൊലീസ് നല്‍കുന്ന കാര്യങ്ങളെമാത്രം ആധാരമാക്കി മുസ്ളിങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആളാണെന്നാണ് മാധ്യമം പത്രത്തില്‍ മീഡിയ സ്കാന്‍ പംക്തികാരന്റെ അഭിപ്രായം. നിഷേധിക്കാനാവാത്ത ഒരു വസ്തുത നിലനില്‍ക്കുന്നുണ്ട്. കൂട്ടക്കൊലകളില്‍ വ്യഥിതരും വിവേചനങ്ങളാല്‍ പ്രകോപിതരുമായ ഒരു വിഭാഗം മുസ്ളിം യുവാക്കള്‍ ജിഹാദിസത്തെ തങ്ങളുടെ മുമ്പിലുള്ള ഏകമാര്‍ഗമായി കാണുന്നു. ദേവബന്ദി ഉലമകളുടെ സംഘടന അടുത്തകാലത്ത് വലിയ സമ്മേളനം സംഘടിപ്പിച്ച് മതത്തിന്റെ പേരിലുള്ള ഭീകരപ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞത് സ്വാഗതാര്‍ഹമായ കാര്യമാണ്. പക്ഷേ അര്‍ഥപൂര്‍ണമായ ഒരു മുസ്ളിം രാഷ്ട്രീയം ഉരുത്തിരിഞ്ഞുവരേണ്ടതുണ്ട്. ഇന്ത്യയിലെ മുസ്ളിങ്ങള്‍ വ്യക്തമായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ വര്‍ഗീയഫാസിസത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും പോരാടിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ ശക്തികളോടൊപ്പം ചേര്‍ന്ന് വിമോചന ജിഹാദിന് ” തയ്യാറാകണം. ഇന്ത്യയില്‍ മുസ്ളിം രാഷ്ട്രീയം ഉരുത്തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പണ്ഡിതനായ പ്രതാപ് ഭാനു മേത്ത പറയുന്നു: ഈ ഘട്ടത്തില്‍ മുസ്ളിം രാഷ്ട്രീയത്തെയും അതിന്റെ ധര്‍മസങ്കടങ്ങളെയുംകുറിച്ച് ചര്‍ച്ചചെയ്യുന്നത് ധാര്‍ഷ്ട്യമാണെന്ന് തോന്നിയേക്കാം. ഒരു മുസ്ളിം ആയിരിക്കുന്നതുതന്നെ ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ ഉല്ലംഖനമാണെന്ന് ചിലര്‍ കരുതുന്നതും ഗവമെന്റ് ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന അടിസ്ഥാന കടമ നിര്‍വഹിക്കാത്തതുമായ സാഹചര്യത്തില്‍ മുസ്ളിം രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നത് ക്രൂരമായ ഫലിതമാണെന്ന് തോന്നും. പക്ഷേ മുസ്ളിങ്ങളുടെയും- മുഴുവന്‍ ഇന്ത്യാക്കാരുടെയും- താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായ ശക്തികളെ പരാജയപ്പെടുത്താന്‍ തത്വങ്ങളും വീണ്ടുവിചാരങ്ങളും സംശ്ളേഷിക്കുന്ന ഒരു രാഷ്ട്രീയഭാവന മുസ്ളിങ്ങള്‍ക്ക് ആവശ്യമാണ്. പല കാരണങ്ങളാലും ഇന്ത്യാവിഭജനത്തിനു ശേഷം അര്‍ഥപൂര്‍ണമായ ഒരു മുസ്ളിം രാഷ്ട്രീയം ഉരുത്തിരിഞ്ഞില്ലെന്നുള്ളത് ദുഃഖസത്യമാണ്. ധ“ടലരൌഹമൃശാ മിറ വേല കറലിശേ്യ ഠൃമു” യ്യ ജൃമമുേ ആവമിൌ ങലവമേ ശി ണശഹഹ ടലരൌഹമൃ കിറശമ ട്ൌൃശ്ല? ഋറശലേറ യ്യ ങൌവെശൃൌഹ ഒമമിെ. ുമഴല 81പ അര്‍ഥപൂര്‍ണമായ ഒരു മുസ്ളിം രാഷ്ട്രീയം ഇന്ത്യയില്‍ ഉരുത്തിരിഞ്ഞുവരാത്തതിന് ബാഹ്യവും ആന്തരികവുമായ കാരണങ്ങളുണ്ട്. ബാഹ്യമായ കാരണങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ മുസ്ളിം ന്യൂനപക്ഷത്തെ വോട്ടുബാങ്കായി മാത്രം കാണുക എന്ന വികലമായ ഭരണവര്‍ഗനയങ്ങളില്‍നിന്ന് ഉത്ഭവിച്ചവയാണ്. ആന്തരിക കാരണങ്ങള്‍ മുസ്ളിം സമുദായത്തിലെ യാഥാസ്ഥിതികത്വവും മുസ്ളിം വരേണ്യരുടെ നിസ്സംഗതയുമാണ്. ഇന്ത്യയില്‍ വര്‍ഗീയ ഫാസിസം മേധാവിത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഫാസിസത്തിനെതിരെ വിശാലമായ ഐക്യമുന്നണി എന്ന കമ്യൂണിസ്റ് തത്വം അംഗീകരിച്ചുകൊണ്ട് വിമോചനത്തിന്റെ മാര്‍ഗം സ്വീകരിക്കുകയല്ലാതെ ഇന്ത്യയിലെ മുസ്ളിം സമുദായത്തിന്റെ മുമ്പില്‍ കുറുക്കുവഴികളൊന്നുമില്ല. ഇടതുപക്ഷവുമായി വര്‍ഗീയഫാസിസത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് മുസ്ളിം സമുദായം സന്നദ്ധമായാല്‍ സമുദായത്തിനാകെ കളങ്കം ചാര്‍ത്തുന്നതുമായ ഭീകരപ്രവര്‍ത്തനങ്ങളുടെ നിഷ്ഫലത അതിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ബോധ്യപ്പെടാന്‍ സഹായകമാവുകയും ചെയ്യും.
deshabhimani editorial
deshabhimani editorial
No comments:
Post a Comment