Monday, May 26, 2008

രാജസ്ഥാനില്‍ പോലീസ് വെടിവെച്ചുകൊന്ന ഗുജ്ജര്‍ പ്രക്ഷോഭകാരികല്‍ക്ക് നഷ്ടപരിഹാരം ന‍ല്‍കണം .

രാജസ്ഥാനിലെ സംഭവവികാസങ്ങള്‍ രാജ്യത്ത്‌ സമാധാനവും സൗഹാര്‍ദവും പുലരണമെന്നാഗ്രഹിക്കുന്നവര്‍ ക്കെല്ലാം ആശങ്കയുണ്ടാക്കുന്നു. പട്ടികവര്‍ഗത്തിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ അവിടെ ഗുജ്ജര്‍ സമുദായക്കാര്‍ നടത്തുന്ന സമരത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും പോലീസ്‌ വെടിവെപ്പിലുമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒട്ടേറെപ്പേര്‍ മരിച്ചു. നൂറുകണക്കിനാളുകള്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. പോലീസ്‌വെടിവെപ്പിനെത്തുടര്‍ന്ന്‌ പ്രക്ഷോഭം പലേടത്തും അക്രമാസക്തമായി. പ്രശ്‌നം സംയമനത്തോടെ കൈകാര്യംചെയ്യുന്നതിന്‌ പോലീസിനോ പ്രക്ഷോഭകാരികളെ അനുനയിപ്പിക്കാന്‍ രാഷ്ട്രീയനേതൃത്വത്തിനോ കഴിഞ്ഞില്ല. ഗുജ്ജര്‍സംവരണപ്രക്ഷോഭസമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്‌ചയാണ്‌ സമരം തുടങ്ങിയത്‌. ചര്‍ച്ചയ്‌ക്കെത്തണമെന്ന മുഖ്യമന്ത്രി വസുന്ധരരാജെസിന്ധ്യയുടെ അഭ്യര്‍ഥന നേതാക്കള്‍ തള്ളിയതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമായി. റോഡ്‌, തീവണ്ടി ഗതാഗതം പലേടത്തും തടസ്സപ്പെട്ടിരിക്കുകയാണ്‌. ആവശ്യം അംഗീകരിക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്ന്‌ ഗുജ്ജര്‍ സംവരണപ്രക്ഷോഭസമിതി അറിയിച്ചിരുന്നു. പട്ടികവര്‍ഗത്തില്‍ ഗുജ്ജറുകളെ ഉള്‍പ്പെടുത്തണമെന്ന്‌ ശുപാര്‍ശചെയ്‌ത്‌ രാജസ്ഥാന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്‌ കത്തുനല്‍കണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രിക്കു കത്തെ ഴുതാമെന്ന്‌ തിങ്കളാഴ്‌ച മുഖ്യമന്ത്രി സമ്മതിച്ചതോടെ സമരം തീരാന്‍ സാധ്യത തെളിഞ്ഞിട്ടുണ്ട്‌. പ്രക്ഷോഭം പോലീസും അധികൃതരും സൂക്ഷിച്ച്‌ കൈകാര്യം ചെയ്യേണ്ടതായിരുന്നു. അവര്‍ വേണ്ടത്ര മുന്‍കരുതലുകളെടുത്തെ ങ്കില്‍ ഇത്രയേറെ അനിഷ്‌ടസംഭവങ്ങളും ആളപായവും ഉണ്ടാകുമായിരുന്നില്ല. സാമ്പത്തികമായും സാമൂഹികമായും തങ്ങളേക്കാള്‍ ഏറെ മെച്ചപ്പെട്ട സ്ഥിതിയുള്ളവര്‍ക്ക്‌ പട്ടികജാതി, വര്‍ഗ പരിഗണന കിട്ടുന്നതായി ഗുജ്ജറുകള്‍ പരാതിപ്പെടുന്നു. അവരെ പട്ടികവര്‍ഗത്തിലുള്‍പ്പെടുത്താമെന്ന്‌ രാജസ്ഥാന്‍ നിയമസഭാതിരഞ്ഞെടുപ്പുകാലത്ത്‌ ബി.ജെ.പി. ഉറപ്പുനല്‍കിയിരുന്നതാണ്‌. അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനോ അവരെ വിശ്വാസത്തിലെടുക്കാനോ സര്‍ക്കാരിന്‌ കഴിഞ്ഞില്ല. ഗുജ്ജര്‍വിഭാഗക്കാര്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന്‌ ഏറെക്കാലം മുന്‍പേ അറിയിച്ചിരുന്നു. എന്നിട്ടും പ്രശ്‌നത്തിന്‌ രാഷ്ട്രീയപരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ മടിച്ചു. കഴിഞ്ഞകൊല്ലം അവര്‍ നടത്തിയ വന്‍പ്രക്ഷോഭവും ദേശീയപാത ഉപരോധവും മറ്റും ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കി. അന്നത്തെ സ്ഥിതിവിശേഷത്തിന്റെ ആവര്‍ത്തനമാണ്‌ ഇപ്പോള്‍ രാജസ്ഥാനില്‍ കണ്ടത്‌. പ്രശ്‌നം നേരത്തേതന്നെ ഗൗരവമായിക്കണ്ട്‌ അത്‌ പരിഹരിക്കുന്നതിന്‌ ആര്‍ജവത്തോടെ എല്ലാവഴിക്കും ശ്രമിക്കാന്‍ കഴിഞ്ഞില്ലെന്നത്‌ സംസ്ഥാനസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വീഴ്‌ചതന്നെയാണ്‌. പട്ടികവര്‍ഗത്തിലുള്‍പ്പെടുത്തണമെന്ന്‌ ഗുജ്ജറുകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട്‌ ഏറെക്കാലമായ സ്ഥിതിക്ക്‌, രാജസ്ഥാനിലെ സാമൂഹികസാഹചര്യങ്ങള്‍ പരിശോധിച്ച്‌, അവരുടെ ആവശ്യം ന്യായമാണെങ്കില്‍ അനുവദിക്കാനുള്ള നടപടികള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ നേരത്തേ കേന്ദ്രത്തെ സമീപിക്കേണ്ടതായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ രാഷ്ട്രീയപരിഹാരം ഉണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ സമരത്തിന്‌ മുതിരുക സ്വാഭാവികമാണ്‌. അത്‌ അക്രമാസക്തമാകാതെനോക്കേണ്ട ബാധ്യത ഗുജ്ജര്‍ സമുദായത്തിനുമുണ്ട്‌. കഴിഞ്ഞകൊല്ലം ഗുജ്ജറുകള്‍ നടത്തിയ പ്രക്ഷോഭം അയല്‍സംസ്ഥാനങ്ങളിലും സംഘര്‍ഷത്തിനിടയാക്കി. ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌, ഡല്‍ഹി, പഞ്ചാബ്‌ എന്നിവിടങ്ങളിലേക്കെല്ലാം അന്നത്തെ സമരം വ്യാപിച്ചു. ഇക്കുറിയും സമരം അയല്‍സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്‌. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അത്‌ ആ മേഖലയിലാകെ വലിയ സാമൂഹികസംഘര്‍ഷത്തിനുതന്നെ കാരണമാകും.

1 comment:

ജനശബ്ദം said...