Friday, May 9, 2008

ലോകം ഭക്ഷ്യകലാപത്തിന്റെ വക്കിലെത്തിയതായി അന്താരാഷ്ട്ര സംഘടനകള്‍

ലോകം ഭക്ഷ്യകലാപത്തിന്റെ വക്കിലെത്തിയതായി അന്താരാഷ്ട്ര സംഘടനകള്‍ മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ ബംഗ്ളാദേശ്, ഹെയ്ത്തി, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ക്കായി ജനങ്ങള്‍ അക്രമാസക്തരായപ്പോഴാണ് ലോകം നേരിടുന്ന ഭീഷിണിയുടെ ആഴം മനസ്സിലായത്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ വിലക്കയറ്റം രൂക്ഷമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് അനിയന്ത്രിതമായ പണപ്പെരുപ്പ നിരക്കിന് കാരണമായിട്ടുണ്ട്. ഇതിനിടെ ഭക്ഷ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്ന രാജ്യങ്ങള്‍ക്ക് അടിയന്തര സഹായമായി 20 കോടി ഡോളര്‍ നല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഉത്തരവിട്ടിട്ടു. ഭക്ഷ്യകലാപങ്ങള്‍ ഒഴിവാക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തര സഹായമെത്തിക്കണമെന്ന് ലോകബാങ്ക് പ്രസിഡന്റ് റോബര്‍ട്ട് സോലിക്ക് പറഞ്ഞതിന് പിന്നാലെയാണ് അമേരിക്ക സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. അടിയന്തര പ്രശ്നങ്ങള്‍ പിരഹരിക്കാന്‍ 50 കോടി ഡോളറിന്റെ സഹായം വേണമെന്നാണ് ലോകബാങ്ക് കണക്കുകൂട്ടുന്നത്.
അവികസിത രാജ്യങ്ങളില്‍ ഭക്ഷ്യകലാപങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളിലെ ദരിദ്രര്‍ അതിന്റെ വക്കിലാണ്. കാരണം ധാന്യങ്ങളുടെ വില കുതിച്ചുയരുകയാണ്. അരി വില ആഗോള തലത്തില്‍ 75 ശതമാനത്തോളം വര്‍ദ്ധിച്ചു. ബംഗ്ളാദേശില്‍ ഒരു ദരിദ്ര കുടുബത്തിന്റെ ഒരു ദിവസത്തെ വരുമാനം കൊണ്ട് രണ്ട് കിലോ അരി വാങ്ങാന്‍ മാത്രമേ കഴിയൂ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗോതമ്പ് വില 120 ശതമാനം കൂടി. അന്നന്നത്തെ ആഹാരത്തിനായാണ് വരുമാനത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും ഉപയോഗിക്കുന്നത്. ഈ പ്രതിസന്ധിയും അത് ഉയര്‍ത്തിവിടുന്ന കലാപങ്ങളും വിവിധ രാജ്യങ്ങളുടെ സമാധാനപരമായ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന അവസ്ഥയാണ്. ഹെയ്ത്തില്‍ പ്രധാനമന്ത്രിക്ക് സ്ഥാനമൊഴിയോണ്ടി വന്നത് അതിന് ഉദാഹരണമാണ്. ഈജിപ്തില്‍ കലാപകാരികള്‍ കാറുകള്‍ കത്തിക്കുകയും കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
അമേരിക്കയില്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് 41 ശതമാനം വില വര്‍ദ്ധനയുണ്ടായി. വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള വര്‍ദ്ധിച്ച ആവശ്യകതയും കാലാവസ്ഥാ വ്യതിയാനം മൂലം വ്യാപകമായി കൃഷി നാശമുണ്ടായതും ആണ് ഇതിന് കാരണമായി ചൂണ്ടികാട്ടുന്നത്. ഭക്ഷ്യ പ്രതിസന്ധി ലോകത്തെ ദരിദ്ര ജനവിഭാഗങ്ങളെ കൊടും ദുരിതത്തിലാക്കിയിരിക്കുകയാണ്. മൊത്തം ജനസംഖ്യയുടെ പകുതി അതായത് 280 കോടി പേര്‍ രണ്ട് ഡോളറില്‍ താഴെ ദിവസ വരുമാനമുള്ളവരാണ്. ഇതില്‍ 75 ശതമാനവും ഭക്ഷ്യ വസ്തുക്കള്‍ക്കായി ചിലവഴിക്കുമ്പോള്‍ ജീവിത നിലവാരം കുത്തനെ ഇടിയുന്നു.
ഓസ്ട്രേലിയ മുതല്‍ സിംബാബ്വെ വരെയുള്ള രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധിയലാണ് എന്നത്, ഈ പ്രശ്നത്തിന്റെ പരപ്പ് വെളിവാക്കുന്നതാണ്. അഗ്രിഇന്‍ഫ്ലേഷന്‍ എന്ന സംജ്ഞ ഉപയോഗിച്ചാണ് ഈ പ്രതിഭാസത്തെ വിലയിരുത്തുന്നത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ജൈവ ഇന്ധന നിര്‍മ്മാണത്തിനായി ഭൂമി ഉപയോഗിക്കുന്നതാണ് ഭക്ഷോത്പാദനം കുറയാനുള്ള ഒരു കാരണം. മാത്രമല്ല വിവിധ കാരണങ്ങളാല്‍ ബ്രസീല്‍, ഓസ്ട്രേലിയ, തായ്ലന്റ്, വിയറ്റനാം എന്നീ രാജ്യങ്ങള്‍ അരി കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. ലാഭ പ്രതീക്ഷയാല്‍ വാണിജ്യ വിളകള്‍ക്കാണ് എല്ലാവരും ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നത്. വ്യവസായ ആവശ്യങ്ങള്‍ക്കായി കൃഷി ഭൂമി ഉപയോഗിക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നു.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ കാര്‍ഷിക പ്രതിസന്ധിയും ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാക്കുന്നു. ഉത്പാദനക്കുറവും നഷ്ടം മുലം കര്‍ഷകര്‍ മറ്റ് തൊഴിലിലേക്ക് പോകുന്നതുമാണ് കാര്‍ഷിക പ്രതിസന്ധിക്ക് കാരണം. ആഗോളവത്കരണ നയങ്ങളെ തുടര്‍ന്ന് ഉത്പാദന ചിലവ് വര്‍ദ്ധിക്കുകയും വില കുറയുകയും ചെയ്തു. ഇതാണ് കര്‍ഷകാത്മഹത്യകള്‍ക്ക് ഇടയാക്കുന്നത്. ഉത്പാദനക്കുറവ് മൂലം ഗോതമ്പ് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. അതും കൂടിയ വിലക്ക്. ആഭ്യന്തര വിപണിയില്‍ ഗോതമ്പിന് ക്വിന്റണിന് 1000 രൂപയാണ് വില. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ഗോതമ്പിന് വില ക്വിന്റണിന് 1200 രൂപയാണ്. ഇതിനാകട്ടെ നിലവാരവുമില്ല. ആഭ്യന്തര വിപണിയില്‍ ഗോതമ്പ് വില ഉയരുന്നത് ഇതുകൊണ്ട് കൂടിയാണ്. 50 ദശലക്ഷം ടണ്‍ ധാന്യ ശേഖരമുണ്ടായിരുന്ന ഇന്ത്യയാണ് ഇന്ന് ഈ ഗതികേടില്‍ എത്തിയിരിക്കുന്നത്.
ഭക്ഷ്യക്ഷാമത്തിന് നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജൈവ ഇന്ധനത്തിനായി ഭൂമി ഉപയോഗിക്കുന്നത്, ഭക്ഷ്യ കരുതല്‍ ശേഖരം കുറയുന്നത്, ഏഷ്യയിലെ വര്‍ദ്ധിച്ച ഉപഭോഗം, എണ്ണവില വര്‍ദ്ധന, ആഗോള സമ്പദ്ഘടനയിലെ മാറ്റങ്ങള്‍ എന്നിവയാണ് പ്രധാന കാരണങ്ങള്‍. ചോളം, പഞ്ചസാര എന്നിവ വ്യാപകമായി ജൈവ ഇന്ധനത്തിനായി ഉപയോഗിക്കുകയാണ്. വിളകള്‍ ഇന്ധന ഉത്പാദനത്തിനായി കര്‍ഷകര്‍ ഉപയോഗിക്കുമ്പോള്‍ ഭക്ഷ്യ ഉത്പാദനത്തിനായുള്ള ഭൂമിയാണ് ഇല്ലാതാകുന്നത്. ഇത് മൂലം മനുഷ്യോപഭോഗത്തിനായി ലഭിക്കുന്ന വിളകളുടെ അളവ് കുറയുന്നു. ഇതിന്റെ മനുഷത്വ വിരുദ്ധത ഭീകരമാണ്. കാരണം ഒരു കാറില്‍ നിറക്കുന്നതിനുള്ള ജൈവ ഇന്ധനം ഉത്പാദിപ്പിക്കുന്നതിനുള്ള മൈസെ ഉണ്െടങ്കില്‍ ഒരു ആഫ്രിക്കക്കാരന്‍ ഒരു വര്‍ഷം ഭക്ഷണം കഴിക്കും.
ലോക ജനസംഖ്യ വര്‍ദ്ധനവും ഭക്ഷ്യ പ്രതിസന്ധിയുടെ കാരണമാണ്. ജനസംഖ്യ വര്‍ദ്ധനവിന് ആനുപാതികമായി ഭക്ഷ്യോത്പാദനം വര്‍ദ്ധിക്കുന്നില്ല. മാത്രമല്ല ഏഷ്യയില്‍ മധ്യവര്‍ഗം വളര്‍ന്നതിനാല്‍ അവിടെ നിന്നുള്ള ആവശ്യകത വര്‍ദ്ധിച്ചു. തൊണ്ണൂറുകളില്‍ ഇന്ത്യയില്‍ മധ്യവര്‍ഗം 9.7 ശതമാനവും ചൈനയില്‍ 8.6 ശതമാനവും കൂടി. 2000 ത്തിന് ശേഷം ഇത് ക്രമാതീതമായി വര്‍ദ്ധിച്ചു. എണ്ണവിലയും രാസവള വിലയും ഉയര്‍ന്നതും ധാന്യവില ഉയരാന്‍ കാരണമായിട്ടുണ്ട്. മുന്‍പ് വികസ്വര രാജ്യങ്ങള്‍ വന്‍തോതില്‍ ഭക്ഷ്യശേഖരങ്ങള്‍ കരുതിയിരുന്നു. എന്നാല്‍ ആഗോളവത്കരണ നയങ്ങളുടെ ഭാഗമായി ഈ നയത്തില്‍ മാറ്റം വരുത്തി. അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയും വ്യാപാര ഉദാരവത്കരണവും കാര്‍ഷികപ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. അവധി വ്യാപാരമാണ് ഇന്നത്തെ പ്രതിസന്ധിക്ക് പിന്നിലെ മറ്റൊരു വില്ലന്‍. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഭാവിയില്‍ ഉണ്ടാകാവുന്ന വിലയ്ക്ക് അനുസരിച്ച് മുന്‍കൂര്‍ നടത്തുന്നതാണ് അവധി വ്യാപാരം. എന്നാല്‍ കുത്തകകള്‍ക്ക് ഇത് മൂലം കാര്‍ഷികോത്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ കഴിയുന്നു. 12 കുത്തകകളാണ് ഇന്ത്യയിലെ അവധി വ്യാപാര വിപണി നിയന്ത്രിക്കുന്നത് എന്ന റിപ്പോര്‍ട്ട് ഇതിന്റെ ഭീകരത വ്യക്തമാക്കുന്നു. വരും ദിവസങ്ങളില്‍ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയം ഇതാണ്.

1 comment:

ജനശബ്ദം said...