Saturday, May 24, 2008

കേന്ദ്രമന്ത്രി ഏ കെ ആന്റണിയുടെ പൊള്ളയായ അവകാശവാദം

കേന്ദ്രഗവമെന്റ് കേരളത്തിന് മറ്റ് ഏത് സംസ്ഥാന ത്തേക്കാളും അധികം വാരിക്കോരി സഹായം നല്‍കിയെന്നും അതിനു പകരമായി കേരളം ഒരു നല്ലവാക്കുപോലും പറഞ്ഞില്ലെന്നും കേന്ദ്രമന്ത്രി എ കെ ആന്റണി കേരളത്തില്‍വന്ന് പറയുമ്പോള്‍ സത്യം എന്തെന്നറിയാന്‍ താല്‍പ്പര്യം ജനിക്കുന്നത് സ്വാഭാവികമാണ്. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള 'ഉദാരമായ' സഹായത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വൈദ്യുതിക്കാര്യത്തിലുള്ള തീരുമാനം. ശബരിഗിരി, കക്കാട് പദ്ധതികളില്‍ ഉല്‍പ്പാദനം നിലച്ച സാഹചര്യത്തില്‍ കേരളത്തിന് താല്‍ക്കാലികമായി 250 മെഗാവാട്ട് വൈദ്യുതിയെങ്കിലും അനുവദിക്കണമെന്ന് സംസ്ഥാന വൈദ്യുതിബോര്‍ഡ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ്. തികച്ചും ന്യായവും മിതവുമായ ഈ ആവശ്യം കേന്ദ്ര ഊര്‍ജ മന്ത്രാലയം നിഷ്കരുണം തള്ളിക്കളഞ്ഞതായാണ് കാണുന്നത്. ഇതോടെ താല്‍ക്കാലികമായി കേരളം പവര്‍കട്ടിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തംപോലും കണക്കിലെടുക്കാതെയാണ് കേന്ദ്രം തീരുമാനങ്ങളെടുക്കുന്നത് എന്നര്‍ഥം. വൈദ്യുതിക്കാര്യത്തില്‍ കേരളം ഇതര സംസ്ഥാനങ്ങളേക്കാള്‍ മെച്ചമാണെന്ന വിചിത്രവാദമുന്നയിച്ചാണ് അടിയന്തര സഹായം നിഷേധിച്ചത്. വൈദ്യുതികാര്യത്തില്‍ മാത്രമല്ല അവഗണന. കേരളീയരുടെ മുഖ്യ ഭക്ഷ്യവസ്തു അരിയാണെന്ന് കേന്ദ്രമന്ത്രിസഭയിലെ കേരളീയനായ ആന്റണി അറിയാതിരിക്കില്ലല്ലോ. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ശരത്പവാര്‍ പറഞ്ഞത് കേരളം കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കണമെന്നും പശ്ചിമബംഗാളില്‍നിന്ന് അരി വാങ്ങണമെന്നുമാണ്. പഞ്ചാബില്‍നിന്നോ ആന്ധ്രയില്‍നിന്നോ അരി വാങ്ങണമെന്ന് ഉപദേശിക്കാതെ ബംഗാളില്‍ചെന്ന് വേണമെങ്കില്‍ അരി വാങ്ങൂ എന്നുപറഞ്ഞതിന്റെ പൊരുള്‍ മന്ത്രിസഭയില്‍ പവാറിനൊപ്പം കൂട്ടുത്തരവാദിത്തമുള്ള ആന്റണി എങ്ങനെയാണ് വിശദീകരിക്കുക? അതെന്തായാലും ഇടതുപക്ഷം തുടര്‍ച്ചയായി മൂന്നു പതിറ്റാണ്ട് ഭരിച്ചതിന്റെ ഫലമായാണല്ലോ പശ്ചിമബംഗാള്‍ നെല്ല് ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും ഒന്നാമതെത്തിയത്. ഈ സത്യം അംഗീകരിച്ചാണ് ബംഗാളില്‍നിന്ന് അരി വാങ്ങാന്‍ ഉപദേശിച്ചതെങ്കില്‍ നല്ലതുതന്നെ. അതല്ല ഇവിടെ പ്രശ്നം. നാണ്യവിള ഉല്‍പ്പാദനത്തിലാണ് കേരളം മുമ്പുതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചത്. വിദേശനാണ്യം സമ്പാദിക്കാന്‍ സഹായകമാണ് അത് എന്നുപറഞ്ഞ് കേരളത്തെ എല്ലാവരും പുകഴ്ത്തിയതാണ്. ഔപചാരിക റേഷനിങ്ങിന് ആവശ്യമായ അരി നല്‍കിക്കൊള്ളാമെന്ന് കേന്ദ്രം മുമ്പുതന്നെ കേരളത്തിന് ഉറപ്പുനല്‍കിയതുമാണ്. അതൊന്നും ആന്റണിക്ക് അറിയില്ലെന്നുണ്ടോ? അറിയുമെങ്കില്‍ എന്തുകൊണ്ട് ശരത്പവാറിനെ തിരുത്താന്‍ അദ്ദേഹം തയ്യാറായില്ല? ഇടതുപക്ഷം ഭരിക്കുന്ന സന്ദര്‍ഭങ്ങളിലൊക്കെ കേരളത്തോട് രാഷ്ട്രീയ വിരോധംവച്ച് അരി നിഷേധിക്കുന്ന സമീപനം കോഗ്രസ് സ്വീകരിച്ചിട്ടുണ്ട്. 1957ലെ ഇ എം എസ് ഗവമെന്റിന്റെ കാലത്ത് അരി നല്‍കാതിരുന്നതുകൊണ്ട് ആന്ധ്രയില്‍നിന്ന് നേരിട്ടുവാങ്ങി കേരളീയര്‍ക്ക് വിതരണം ചെയ്യേണ്ടിവന്നു. കേരളീയരുടെ പട്ടിണി മാറ്റാന്‍ ആന്ധ്ര അരി കൊണ്ടുവന്നപ്പോള്‍ അതിനെ ചൂണ്ടി അരി കുംഭകോണമെന്ന് വിളിച്ചുകൂവുകയാണ് അന്നത്തെ കോഗ്രസുകാര്‍ ചെയ്തത്. 1968 ലും റേഷന്‍വിതരണത്തിന് ആവശ്യമായ അരി നിഷേധിച്ചു. അന്ന് കേന്ദ്രസമീപനത്തിനെതിരെ സിപിഐ എമ്മിന് സമരം നടത്തേണ്ടിവന്നു. അന്ന് കോഗ്രസിന്റെ ഭരണക്കുത്തകയുണ്ടായിരുന്നു. ഇന്ന് ആ സ്ഥിതിയല്ല. കേരളത്തിലെ 20 ലോക്സഭാംഗങ്ങളില്‍ 19 പേരും എല്‍ഡിഎഫുകാരാണ്. ഒരൊറ്റ കോഗ്രസുകാരനും കേരളത്തില്‍നിന്ന് ജയിച്ച് ലോക്സഭയില്‍ എത്തിയിട്ടില്ല; അതിനുള്ള അവസരം കേരളീയര്‍ നല്‍കിയിട്ടില്ല. എന്നാല്‍, ഇവിടെനിന്നുള്ള 20 എംപിമാരും ആന്റണി ഉള്‍പ്പെടുന്ന കേന്ദ്രഗവമെന്റിന് പിന്തുണ നല്‍കുന്നവരാണ്. ഇടതുപക്ഷത്തിന്റെ പിന്തുണകൊണ്ടാണ് കേന്ദ്രഗവമെന്റ് നിലനില്‍ക്കുന്നത്. കേരളത്തില്‍നിന്ന് ഒരൊറ്റ കോഗ്രസുകാരനും ജയിക്കാത്തതുകൊണ്ട് ആന്റണിക്കെതിരെ ഒപ്പുശേഖരണവും പാരവയ്പും ഉണ്ടാകുന്നില്ല എന്ന് അദ്ദേഹത്തിന് ആശ്വസിക്കാം. ഇടതുപക്ഷ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് യുപിഎ ഗവമെന്റ് അധികാരത്തില്‍ തുടരുന്നത് എന്നതിന്റെ പേരില്‍ ഒരു നല്ല വാക്കെങ്കിലും പറയാന്‍ ആന്റണി ബാധ്യസ്ഥനല്ലേ? എന്തേ അദ്ദേഹത്തിന് അങ്ങനെ പറയാന്‍ തോന്നുന്നില്ല. പകരം കേന്ദ്രത്തിന്റെ പണമാണ് കേരളത്തില്‍ ചെലവിടുന്നത് എന്ന് ഡംഭ് പറയുന്നത് ഉചിതമാണോ? കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കേരളത്തിന്റെ പ്രത്യേകതകൂടി കണക്കിലെടുത്ത് നടപ്പാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ആന്റണി ചെയ്യേണ്ടത്. അതു ചെയ്യാതെ കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് തുരങ്കംവയ്ക്കാന്‍ ശ്രമിക്കുകയാണ് എന്ന യാഥാര്‍ഥ്യം ആന്റണി ഒളിച്ചുവച്ചാലും മറഞ്ഞുപോകുന്നതല്ല. കേരളത്തില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ പദ്ധതിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആന്റണിയുടെ കൂട്ടുകാര്‍ ജനശ്രീ എന്ന പദ്ധതിക്ക് രൂപം നല്‍കിയത്. പാലക്കാട് റെയില്‍വെ സോണിന്റെ കാര്യത്തിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്നത്തിലും ആന്റണി തികഞ്ഞ നിശബ്ദതയിലായിരുന്നു. എന്നിട്ടും കേന്ദ്രത്തിന്റെ മേന്മയെക്കുറിച്ച് വീമ്പുപറയാന്‍ അദ്ദേഹത്തിനുതോന്നുന്നത് ആര്‍ക്കും അംഗീകരിച്ചുകൊടുക്കാനാകില്ല.

1 comment:

ജനശബ്ദം said...

കേന്ദ്രമന്ത്രി ഏ കെ ആന്റണിയുടെ
പൊള്ളയായ അവകാശവാദം