Sunday, March 17, 2013

ഇന്ത്യന്‍ മാധ്യമരംഗം കോര്‍പറേറ്റുകളുടെ പിടിയില്‍ -കെ.കെ.ഷാഹിന

ഇന്ത്യന്‍ മാധ്യമരംഗം ഒരുപിടി കോര്‍പറേറ്റുകളുടെ പിടിയിലാണെന്നും മൂലധന താല്പര്യത്തിനപ്പുറം ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ കഴിയാത്ത ദുഃസ്ഥിതി സംജാതമായിട്ടുണ്ടെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തക കെ.കെ. ഷാഹിന അഭിപ്രായപ്പെട്ടു. ലോക വനിതാദിനത്തോടനുബന്ധിച്ച് ദല-ദുബായ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സവര്‍ണ ഉപരി വര്‍ഗത്താല്‍ നിയന്ത്രിക്കപ്പെടുന്നതും പുരുഷ കേന്ദ്രീകൃതവുമാണ് ഇന്ത്യന്‍ മാധ്യമരംഗം. വന്‍ തോതില്‍ നിക്ഷേപം ആവശ്യമുള്ള മേഖലയായി മാധ്യമരംഗം മാറിയതോടെ ഉടമകളുടെ താത്പര്യങ്ങള്‍ക്ക് വര്‍ധിതമായ പ്രാമുഖ്യം കൈവരികയും മര്‍ദിതരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദമായി മാറുകയെന്ന മൗലിക മാധ്യമ ധര്‍മം വിസ്മരിക്കപ്പെടുകയും ചെയ്തു.
സെന്‍സേഷന്‍ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള കിടമത്സരം വാര്‍ത്തകളുടെ വിശ്വാസതയെയും സത്യസന്ധതയെയും ബാധിച്ചിരിക്കുന്നു.
ഭരണകൂട ഭീകരതയുടെ ഏറ്റവും ഭീമമായ മുഖമാണ് ഭാരതത്തിലെ സമീപകാല സംഭവങ്ങള്‍ അനാവരണം ചെയ്യുന്നത്.
ഇരകള്‍ക്കൊപ്പം നില്‍ക്കുന്നവരെ മുഴുവന്‍ തീവ്രവാദികളും, ഭീകരവാദികളുമായി ചിത്രീകരിക്കുക വഴി ചെറുത്തുനില്പിന്റെ സകല സാധ്യതകളും തകര്‍ത്തുകളയുക എന്ന തന്ത്രമാണ് ഭരണകര്‍ത്താക്കള്‍ നടത്തുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കയ്യേറ്റങ്ങളും പീഡനങ്ങളും ഒരു ജനതയെന്ന രീതിയില്‍ ഉള്ള നമ്മുടെ ജീര്‍ണതയാണ് വെളിപ്പെടുത്തുന്നത്. ഇതിനെതിരായ പ്രതിരോധങ്ങള്‍ ഒരുമിച്ച് ഉയര്‍ത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
അനിതാ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ദല പ്രസിഡന്റ് മാത്തുകുട്ടി കടോന്‍, സതിമണി എന്നിവര്‍ സംസാരിച്ചു.
സുഗതകുമാരിയുടെ 'വനിതാ കമ്മീഷന്‍' എന്ന കവിത ശില്പ ആലപിച്ചു. ദല വനിതാ വിഭാഗം കണ്‍വീനര്‍ റാണി മനോഹര്‍ലാല്‍ സ്വാഗതവും ബിന്ദു റാം നന്ദിയും പറഞ്ഞു.
ദലയുടെ സ്‌നേഹോപഹാരം ലതാ ബാബുരാജ് നല്‍കി.Narayanan Veliancode

Thursday, February 14, 2013

ഹെലികോപ്ടര്‍ അഴിമതി സിബിഐ അന്വേഷിക്കണം: സിപിഐ എം

ഹെലികോപ്ടര്‍ അഴിമതി സിബിഐ അന്വേഷിക്കണം: സിപിഐ എം

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം നടത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഇറ്റലിയുമായുള്ള ഹെലികോപ്ടര്‍ കരാര്‍ റദ്ദാക്കണം. 362 കോടിയുടെ അഴിമതിയില്‍ ഇറ്റലി പ്രതിരോധ സ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ സിഇഒയെ ഇറ്റലി അറസ്റ്റു ചെയ്തിരിക്കുന്നു.

ഇറ്റലിയില്‍ കുറച്ചു മാസങ്ങളായി ഈ അഴിമതിയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. "കൃത്യമായ വിവര"ത്തിന്റെ അഭാവത്തില്‍ അന്വേഷണം നടത്താതിരിക്കുകയാണ് യുപിഎ സര്‍ക്കാര്‍. പ്രതിരോധമന്ത്രാലയം ഇപ്പോള്‍ സിബിഐ അന്വേഷണത്തിനുത്തരവിട്ടിരിക്കുകയാണ്. എന്നിട്ടും ഇറ്റലിയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന ന്യായത്തിന്റെ മറവില്‍ നില്‍ക്കുകയാണ് യുപിഎ സര്‍ക്കാര്‍. കഴിഞ്ഞ എട്ടുവര്‍ഷത്തെ പ്രതിരോധ കരാറുകളിലെ അഴിമതി കണ്ടെത്തുന്നതില്‍ വന്‍പരാജയമാണ്. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹെലികോപ്ടര്‍ അഴിമതി.

ജയ്താപൂര്‍: കരാര്‍ അരുത്

ജയ്താപൂര്‍ ആണവനിലയത്തില്‍ റിയാക്ടര്‍ സ്ഥാപിക്കാന്‍ ഫ്രഞ്ചു കമ്പനിയുമായി കരാര്‍ ഒപ്പിടരുതെന്ന് ഇടതുപാര്‍ട്ടിനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ ആണവനിലയങ്ങള്‍ തന്നെ ആശങ്കയില്‍ നിലനില്‍ക്കുമ്പോള്‍ പുതിയൊരു റിയാക്ടര്‍ ഇറക്കുമതി ചെയ്യരുതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് , സിപിഐ സെക്രട്ടറി ഡി രാജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആണവനിലയത്തില്‍ ഉപയോഗിക്കേണ്ട നാഫ്തയുടെ ഇറക്കുമതിക്ക് വലിയ ചെലവു വരും. സൗരോര്‍ജം കൂടുതല്‍ ഉപയോഗിച്ച് ഊര്‍ജപ്രതിസന്ധി നേരിടണം. അതിനു പകരം ജനങ്ങളുടെ സുരക്ഷ തള്ളിക്കളഞ്ഞ് പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങളല്ല സര്‍ക്കാര്‍ നടത്തേണ്ടത്.

ജയ്താപൂര്‍ ഉള്‍പ്പടെയുള്ള ജനകീയപ്രശ്നങ്ങളില്‍ യുപിഎ സര്‍ക്കാര്‍ ജനവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഫുക്കുഷിമ ഉള്‍പ്പടെയുള്ള നിലയങ്ങളുടെ അപകടം മുന്നില്‍ നില്‍ക്കുമ്പോഴാണിത്. കൂടംകുളത്ത് സുരക്ഷ ഉറപ്പാക്കണം. നിലവില്‍ സ്ഥാപിച്ച രണ്ടു റിയാക്ടറുകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാവരുത്. ഇപ്പോള്‍ ജയ്താപൂരിലേക്ക് ഫ്രാന്‍സില്‍ നിന്നും പുതിയ അറേവ റിയാക്റുകള്‍ ഇറക്കുമതി ചെയ്യാനാണ് നീക്കം. നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കരുതെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പ്രകാശ് കാരാട്ട് വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു. കൂടംകുളത്ത് സുരക്ഷ ഉറപ്പാക്കണം. കൂടംകുളം പോലെ നിര്‍മ്മാണം ആരംഭിച്ചവയൊഴികെ പുതിയ റിയാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതും പുതിയ ആണവനിലയങ്ങളും എതിര്‍ക്കപ്പെടണം. അദ്ദേഹം പറഞ്ഞു.

Thursday, January 3, 2013

ഭൂസമരത്തിന്റെ ചരിത്രപ്രസക്തി

ഭൂസമരത്തിന്റെ ചരിത്രപ്രസക്തി

ചരിത്രപരമായ പ്രാധാന്യമുള്ള ഒരു വീറുറ്റ പോരാട്ടത്തിന്റെ തീച്ചൂടിലാണിന്ന് കേരളം. ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പതിനാല് ജില്ലകളിലായി രണ്ടായിരത്തോളം ഏക്കര്‍ ഭൂമിയിലേക്ക് സമരവളന്റിയര്‍മാര്‍ ചൊവ്വാഴ്ച കടന്നതോടെ കേരളം അതിന്റെ ഉജ്വലമായ ഭൂസമരങ്ങളുടെ പൈതൃകത്തെ ആവേശോജ്വലമായി പുതിയ കാലത്ത് മുന്നോട്ടുകൊണ്ടുപോവുകയാണ്.

സൈബര്‍കാലം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഈ മൂന്നാം സഹസ്രാബ്ദഘട്ടത്തിലും കയറിക്കിടക്കാന്‍ ഒരു കൂരയോ കൃഷിചെയ്യാന്‍ ഒരുതുണ്ട് ഭൂമിയോ ഇല്ലാത്ത വലിയൊരു ജനവിഭാഗമുണ്ട് ഈ കേരളക്കരയിലും എന്ന പൊള്ളുന്ന സത്യത്തിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ തിരിക്കുന്നുണ്ട് ഈ സമരമുന്നേറ്റം. പൊള്ളിക്കുന്ന ജീവിതാവസ്ഥകള്‍ ഇല്ല എന്ന പ്രതീതിവരുത്തി അതിസമ്പന്ന ന്യൂനപക്ഷത്തിന്റെയും ഭൂപ്രമാണിമാരുടെയും താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കാന്‍ വ്യഗ്രതപ്പെടുകയാണ് അധികാരികള്‍. എന്നാല്‍, അതല്ല യാഥാര്‍ഥ്യമെന്നും ആകാശമല്ലാതെ മേല്‍ക്കൂരയില്ലാത്ത അതിദുര്‍ബല വിഭാഗങ്ങള്‍ ഇവിടെയുണ്ട് എന്നും കൃഷിചെയ്യാന്‍ സന്നദ്ധതയുള്ള മണ്ണിന്റെ മക്കള്‍ സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാതെ ഉഴലുമ്പോള്‍ ഭൂസ്വാമിമാര്‍ കുറുക്കുവഴികളിലൂടെയും ഭരണരാഷ്ട്രീയ ചങ്ങാത്തത്തിലൂടെയും ഭൂമി കൈയടക്കിവയ്ക്കുന്നുണ്ട് എന്നുമുള്ള തിരിച്ചറിവിലേക്ക് ഭൂസംരക്ഷണ സമരസമിതിയുടെ പുതിയ ആഹ്വാനം കേരളത്തിന്റെ സമൂഹമനഃസാക്ഷിയെ ഉണര്‍ത്തുന്നുണ്ട്.

1957ലെയും 67ലെയുമൊക്കെ സര്‍ക്കാരുകള്‍ക്കെതിരെ സ്ഥാപിത രാഷ്ട്രീയ-സാമുദായിക ശക്തികളുടെ കൂട്ടുകെട്ട് തിരിഞ്ഞത് ആ സര്‍ക്കാരുകള്‍ ഭൂപരിഷ്കരണ-കാര്‍ഷികബന്ധ പരിഷ്കരണ നടപടികളിലൂടെ ജന്മിത്തത്തിന്റെ കടപുഴക്കാന്‍ നിയമനിര്‍മാണ നടപടികളിലേക്ക് കടന്നു എന്നതുകൊണ്ടുകൂടിയാണ്. കേന്ദ്രത്തെ ഉപയോഗിച്ചും ഉപജാപം നടത്തിയുമൊക്കെ ആ സര്‍ക്കാരുകളെ തകര്‍ത്തവര്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുണ്ടായ ഭരണം കൊണ്ടുവന്ന പുരോഗമന സ്വഭാവമുള്ള കാര്‍ഷികബന്ധ- ഭൂപരിഷ്കരണ നിയമങ്ങളെ ദുര്‍ബലപ്പെടുത്താനും ഇല്ലാതാക്കാനും എല്ലാ ഘട്ടത്തിലും തീവ്രമായി പരിശ്രമിച്ചു. ആ പഴുതിലൂടെയാണ് വീണ്ടും ഭൂപ്രമാണിമാര്‍ ഉദയംചെയ്തത്; ഭൂമാഫിയകള്‍ രാജ്യത്തിന്റെ കണ്ണായ മേഖലകളിലെ ഭൂമിയാകെ കൈയടക്കുന്ന നിലയായത്.

ഇത്തരമൊരു സാഹചര്യത്തിലാണ് വീണ്ടും ഭൂപ്രക്ഷോഭത്തിനുള്ള അരങ്ങ് കേരളത്തിലൊരുങ്ങിയത്. അമ്പതിനായിരം ഏക്കര്‍ നെല്‍വയല്‍ നികത്തുന്നതിന് സര്‍ക്കാര്‍തന്നെ അനുവാദംകൊടുക്കുന്നത് കേരളം കണ്ടു. അവശേഷിച്ച മിച്ചഭൂമി മിച്ചഭൂമിയല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നിയമം നിര്‍മിക്കുന്നതുകണ്ടു. പരിധിയില്‍കവിഞ്ഞ ഭൂമി കൈവശം വച്ചാല്‍ അതിന്റെ ഒരു ഭാഗത്ത് കുറച്ച് കശുമാവിന്‍തൈ വച്ചുപിടിപ്പിക്കുന്നതോടെ ഭൂപരിധിനിയമത്തെ മറികടക്കാമെന്ന അവസ്ഥയുണ്ടാക്കുന്നതു കണ്ടു. സ്വന്തമായി മണ്ണില്ലാത്തവര്‍ക്ക് ലഭിച്ച തുണ്ടുഭൂമികള്‍പോലും തിരികെ ഭൂസ്വാമിമാരിലെത്തുന്ന നില സൃഷ്ടിക്കുന്നതും കണ്ടു. തോട്ടംഭൂമിയില്‍ അഞ്ചുശതമാനം തോട്ടേതര ആവശ്യങ്ങള്‍ക്കുപയോഗിക്കാമെന്ന് വ്യവസ്ഥയുണ്ടാക്കി പതിനായിരക്കണക്കിനേക്കര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് കൈമാറുന്നതും കണ്ടു. കാര്‍ഷികബന്ധനിയമങ്ങളെയും ഭൂപരിഷ്കരണ നടപടികളെയും ഇല്ലായ്മചെയ്ത് പഴയ ജന്മിത്തവും ഭൂപ്രമാണിത്തവും മാടമ്പിവാഴ്ചയും തിരികെക്കൊണ്ടുവരാനുള്ള വ്യഗ്രതയാര്‍ന്ന ശ്രമങ്ങളിലാണ് ഇടവേളകളില്‍ അധികാരം കിട്ടിയപ്പോഴൊക്കെ കോണ്‍ഗ്രസും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും നടത്തിയത്.

ഒരുവശത്ത് ഇതൊക്കെ ചെയ്യുമ്പോള്‍തന്നെ അവശേഷിക്കുന്ന മിച്ചഭൂമി ഏറ്റെടുത്ത് വിതരണംചെയ്യുന്നതിനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് ഭരണാധികാരികള്‍ ഒഴിഞ്ഞു. ഭവനരഹിതര്‍ക്ക് വീടുവച്ച് കൊടുക്കുന്നതിനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികള്‍ തകര്‍ത്തു. ഭൂരഹിതര്‍ക്ക് പത്തുസെന്റ് ഭൂമിയെങ്കിലും നല്‍കണമെന്ന നിര്‍ദേശം കാറ്റില്‍ പറത്തി. ഇ എം എസ് ഭവനപദ്ധതി വഴിയിലുപേക്ഷിച്ചു. മൂന്നുസെന്റ് ഭൂമി നല്‍കുമെന്ന വാഗ്ദാനം കൈയൊഴിഞ്ഞു. ഇങ്ങനെ എല്ലാ അര്‍ഥത്തിലും ഭൂരഹിതരെയും ഭവനരഹിതരെയും കബളിപ്പിക്കുകയും പുത്തന്‍ ഭൂസ്വാമിമാരെ രക്ഷിച്ച് അവര്‍ക്ക് ഭൂമാഫിയാപ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകാനുള്ള ഒത്താശ ചെയ്തുകൊടുക്കുകയുമാണ് യുഡിഎഫ് സര്‍ക്കാര്‍.

ഭൂരഹിതര്‍ക്ക് നല്‍കാന്‍ ഭൂമി വേണ്ടേ എന്നാണിപ്പോള്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ചോദിക്കുന്നത്. ഭൂമിയുണ്ട് എന്ന് പറയുകമാത്രമല്ല, അത് ഏതേതിടങ്ങളില്‍ എന്ന് ചൂണ്ടിക്കാട്ടിക്കൊടുക്കുകകൂടിയാണ് ഈ പ്രക്ഷോഭം. കാസര്‍കോടുമുതല്‍ പാറശാലവരെയുള്ള മിച്ചഭൂമി സര്‍ക്കാരിനു തൊട്ടുകാട്ടിക്കൊടുക്കുകയാണ് ഈ സമരം. കിനാവൂര്‍, കരിന്തളം, ചൂണ്ട, ഉള്ള്യേരി, വണ്ടൂര്‍, കൊല്ലങ്കോട്, വടക്കേക്കളം, കടമക്കുടി, കുമരകം, ചിന്നക്കനാല്‍, കൈനകരി, ആറന്മുള, കുളത്തൂപ്പുഴ, മടവൂര്‍ തുടങ്ങിയയിടങ്ങളില്‍ ഭൂസംരക്ഷണസമിതിയുടെ വളന്റിയര്‍മാര്‍ നിലയുറപ്പിച്ചിട്ടുള്ള മണ്ണ് ആരുടെ വകയാണ്; അത് മിച്ചഭൂമിയല്ലേ, അത് ഭൂരഹിതര്‍ക്ക് വീതിച്ചുകൊടുത്തുകൂടേ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണം. വീതിച്ചുകൊടുക്കാന്‍ ഭൂമിയില്ല എന്ന വാദത്തിനുള്ള മറുപടിയാണ് ഈ സ്ഥലങ്ങളിലെ സമരവളന്റിയര്‍മാരുടെ സാന്നിധ്യം. ഭൂമാഫിയ ബിനാമിപ്പേരുകളില്‍ വാങ്ങുന്ന ഭൂമി കണ്ടെത്താനുള്ള പരിശോധനാസംവിധാനം ശക്തിപ്പെടുത്താനോ പതിറ്റാണ്ടുകളായി നീളുന്ന മിച്ചഭൂമി കേസുകളില്‍ തീര്‍പ്പ് വേഗത്തിലാക്കിക്കൊടുക്കാനോ അര്‍ഹതപ്പെട്ടവര്‍ക്കാകെ ഭൂമി ഏറ്റെടുത്ത് വിതരണംചെയ്യാനോ ഭൂപരിഷ്കരണ നിയമത്തെ മറികടക്കുന്നതിനുള്ള പഴുതുണ്ടാക്കുന്ന നിലപാടുകള്‍ തിരുത്താനോ നെല്‍വയലാകെ നികത്തി റിയല്‍ എസ്റ്റേറ്റ് ഇടപാട് കൊഴുപ്പിക്കുന്നതിന് അരുനില്‍ക്കുന്ന പ്രവണത അവസാനിപ്പിക്കാനോ അശേഷം താല്‍പ്പര്യമില്ലാത്ത സര്‍ക്കാരാണ് ഇന്ന് ഭരണത്തിലുള്ളത്. അതുകൊണ്ടുതന്നെ ജനസാമാന്യത്തിന്റെ പൊതുതാല്‍പ്പര്യത്തിലുള്ള കാര്യങ്ങള്‍ നടത്തിച്ചെടുക്കാന്‍ സമരമല്ലാതെ മാര്‍ഗമില്ല ഇന്ന്. ഈ തിരിച്ചറിവോടെയാണ് കര്‍ഷകസംഘവും കര്‍ഷകത്തൊഴിലാളി യൂണിയനും പട്ടികജാതിക്ഷേമസമിതിയും ആദിവാസിക്ഷേമസമിതിയുമെല്ലാം ഭൂസംരക്ഷണസമിതി എന്ന പ്ലാറ്റ്ഫോമില്‍ ഒരുമിച്ച് സമരരംഗത്തിറങ്ങിയിട്ടുള്ളത്.

ലക്ഷക്കണക്കിനാളുകള്‍ അറസ്റ്റുവരിക്കാന്‍ സന്നദ്ധരായി എത്തുന്നതെന്തുകൊണ്ടെന്ന് തിരിച്ചറിയാനും ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണം. അതിന് അവരെ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള ഊര്‍ജസ്വലതയുടെ ഘട്ടത്തിലേക്കാണ് ഇനി സമരം കടക്കാന്‍പോകുന്നത്. എഴുപതുകളില്‍ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ രണ്ടുജ്വല ഭൂസമരങ്ങളാണ് എ കെ ജി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നിട്ടുള്ളത്. അതൊന്നും വെറുതെയായിട്ടില്ല എന്ന് ചരിത്രം തെളിയിച്ചു. ആ ചരിത്രത്തിന്റെ ശൃംഖലയിലെ കണ്ണിയാവാന്‍ പോവുകയാണ് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭവും.

Wednesday, November 28, 2012

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകുന്നവരെയും കൊള്ളയടിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹം

എല്ലാമാധ്യമങള്‍ക്കും ദലയുടെ പത്രക്കുറിപ്പ്
പൊതുമാപ്പ് പ്രയോജനപ്പെടുത്തി  നാട്ടില്‍ പോകുന്നവരെയും  കൊള്ളയടിക്കാനുള്ള  ശ്രമം  പ്രതിഷേധാര്‍ഹം 
വേലയും കൂലിയുമില്ലാത്ത അംഗീകൃത രേഖകളില്ലാതെ  യു എ ഇയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചു പോകാന്‍ യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്‍െറ പ്രയോജനം ലഭിക്കാന്‍ ഇന്ത്യന്‍ പ്രവാസികള്‍ 69 ദിര്‍ഹം{ആയിരം ഇന്ത്യന്‍ രൂപ } മുടക്കേണ്ടി വരുമെന്നത് അംഗികരിക്കാന്‍ സാധ്യമല്ല...ഡിസംബര്‍ നാലിന് ആരംഭിക്കുന്ന പൊതുമാപ്പിന്‍െറ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തി  സൗജന്യമായി  യാത്രാരേഖകളും  വിമാനടിക്കറ്റും  അനുവദിച്ച്  അവരെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം  കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത്  അത് നടപ്പാക്കാനുള്ളു നിര്‍ദ്ദേശം അബൂദാബിയിലെ ഇന്ത്യന്‍ എംബസിക്കും  ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്നും നല്‍കണമെന്ന്  ദല പ്രസിഡണ്ട് മാത്തുക്കുട്ടി കാടോണ്‍  കേന്ദ്ര സര്‍ക്കാറിന്നയച്ച അടിയന്തര സന്ദേശത്തില്‍ ആവശ്യപ്പെട്ടു....ഈ പൊതുമാപ്പിന്റെ  ആനുകൂല്യം പ്രയോജനപ്പെടുത്തി തിരിച്ചെത്തുന്നവരെ സഹായിക്കുന്നതിന്നും പുനരധിവസിപ്പിക്കുന്നതിന്നും  കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ തയ്യാറാകണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
സസ്നേഹം
മാത്തുക്കുട്ടി കാടോണ്‍
ദല പ്രസിഡാണ്ട്

News sending by Narayanan veliancode..050 6579581

Sunday, November 18, 2012

ഗസയിലെ മനുഷ്യക്കുതി ഉടനെ നിര്‍ത്തണം....ചോരക്കൊതിയന്മാരായ ഇസ്രയേല്‍ സേനയെ ഉടനെ ചങലക്കിടണം.

ഗസയിലെ മനുഷ്യക്കുതി ഉടനെ നിര്‍ത്തണം....ചോരക്കൊതിയന്മാരായ ഇസ്രയേല്‍ സേനയെ ഉടനെ ചങലക്കിടണം.

ലോക മനഃസാക്ഷിയെ ഞെട്ടിപ്പിച്ചുകൊണ്ട് ഗാസയിലെ പലസ്തീന്‍മണ്ണില്‍ ചോരപ്പുഴയൊഴുക്കാന്‍ ഇസ്രയേല്‍ വീണ്ടും കച്ചമുറുക്കി ഇറങിയിരിക്കുയാണു. നാലുദിവസമായി തുടരുന്ന വ്യോമാക്രമണം ശക്തമാക്കിയ സയണിസ്റ്റ് സൈന്യം ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ ആസ്ഥാനവും പ്രധാനമന്ത്രി ഇസ്മായില്‍ ഹനിയയുടെ വസതിയും ആക്രമിച്ചു. ശനിയാഴ്ച പുലരുംവരെ തുടര്‍ന്ന ആക്രമണത്തില്‍ എട്ടു പലസ്തീന്‍കാര്‍കൂടി കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏതുനിമിഷവും ഗാസയില്‍ കടന്നുകയറാന്‍ തയ്യാറെടുത്ത് ഇസ്രയേലിന്റെ വന്‍ സൈനികസന്നാഹം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കയാണ്. കരുതല്‍ശേഖരത്തിലുള്ള 75,000 സൈനികരെക്കൂടി രംഗത്തിറക്കാന്‍ ഇസ്രയേലി മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ കരയാക്രമണം ആസന്നമായി. ബുധനാഴ്ചമുതല്‍ തുടരുന്ന ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48  ആയതായി പലസ്തീന്‍ അധികൃതര്‍ പറഞ്ഞു. എട്ട് കുട്ടികളും ഒരു ഗര്‍ഭിണിയും ഇതില്‍പ്പെടുന്നു. 600ല്‍ പരം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച സമാധാനദൗത്യവുമായെത്തിയ ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖാന്ദിലുമായി ഇസ്മായില്‍ ഹനിയ ചര്‍ച്ച നടത്തിയ ഓഫീസ് മന്ദിരം മണിക്കൂറുകള്‍ക്കകമാണ് ആക്രമിക്കപ്പെട്ടത്. സമീപത്തെ പൊലീസ് ആസ്ഥാനത്തും മിസൈലുകള്‍ പതിച്ചു. ഹമാസ് നേതാവ് അബു ഹസ്സന്‍ സലാഹിന്റെ വീട് ആക്രമണത്തില്‍ തകര്‍ന്നു. 30 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഹനിയയുടെ ഓഫീസും ഹമാസ് ആഭ്യന്തരമന്ത്രാലയവും പൊലീസ് ആസ്ഥാനവുമടക്കം നിരവധി പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് വ്യോമാക്രമണമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ 180 വട്ടം വ്യോമാക്രമണം നടത്തിയതായി ഇസ്രയേലി ടിവി റിപ്പോര്‍ട്ട്ചെയ്തു. നാലുവര്‍ഷം മുമ്പത്തെ നിഷ്ഠുരമായ കടന്നാക്രമണത്തിന്റെ ആവര്‍ത്തനത്തിനാണ് ഇസ്രയേലിന്റെ ആസൂത്രിതനീക്കം. വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ ടെല്‍ അവീവില്‍ യോഗംചേര്‍ന്നിരുന്നു. ആക്രമണം കൂടുതല്‍ വ്യാപകമാക്കാന്‍ ഈ യോഗത്തിലാണ് തീരുമാനിച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് ഗാസയ്ക്കുമേല്‍ രൂക്ഷമായ വ്യോമാക്രമണം ആരംഭിച്ചത്. ഗാസയിലേക്കുള്ള ഹൈവേയില്‍ വന്‍ ആയുധസന്നാഹത്തോടെ ഇസ്രയേലി സൈന്യം നിലയുറപ്പിച്ചിരിക്കയാണ്. അതിര്‍ത്തിയിലെ രണ്ടു പ്രധാന റോഡും അവര്‍ പിടിച്ചെടുത്തു. ആക്രമണം തുടരുന്നതിനിടയിലും അറബ്ലോകത്തിന്റെ ഐക്യദാര്‍ഢ്യവുമായി ടുണീഷ്യ വിദേശമന്ത്രി റഫീഖ് അബ്ദുസലാം ഗാസയിലെത്തി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു. ഗാസയിലെത്തിയ ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖാന്ദില്‍ ഇസ്രയേലി ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമധാനചര്‍ച്ചയ്ക്ക് മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. ഗാസയിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഇസ്രയേല്‍ സംയമനം പാലിക്കണമെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. മൂണ്‍ ഉടന്‍ ഗാസ സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ത്ഥനക്ക് പുല്ലുവിലയാണു ഇസ്രേയേല്‍ കല്പിക്കുന്നത്   അതേസമയം, അമേരിക്ക ഈ താന്തോണി രാഷ്ട്രത്തിന്ന്  സമ്പൂര്‍ണ പിന്തുണയാണു പ്രഖ്യാപിച്ചിരിക്കുന്നത്... ഇസ്രയേലിന്റെ എന്ത് തൊന്നിവാസത്തിന്ന് എന്നും കൂട്ടുനിന്നവര്‍ അമേരിക്കമാത്രമാണു...ആയിരക്കണക്കിന്നാളുകളെ നിരപരാധികളായ കുട്ടികളെ സ്ത്രികളെ  വ്ബരൃദ്ക്ധരെ  കൂട്ടക്കൊല ചെയ്യുമ്പോഴാണു അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഇസ്രേയേല്‍ പ്രധാനമന്ത്രി നെതന്യാഹുമായി ഫോണില്‍ വിളിച്ച് അമേരിക്കയുടെ പിന്തുണ അറിയിച്ചത്.....സമാധാനത്തിന്റെ വെള്ളരിപ്രാവുകളെന്ന്  സ്വയം അവകാശപ്പെടുന്ന അമേരിക്കക്ക്   ലോകത്ത് ചൊരപ്പുഴ ഒഴുക്കിയതിന്റെ  ചരിത്രം മാത്രമെയുള്ളു....ഇന്നും ഇസ്രയേല്‍ പലസ്തീന്റെ മണ്ണില്‍ ഗാസയില്‍ ആയിരങളെ കൊന്നൊടുക്കി ചോരപ്പുഴ ഒഴുക്കുമ്പോഴും അവിടെ സമാധാനമുണ്ടാക്കുന്നതിന്ന്  ശ്രമിക്കാരെ  ചോരക്കൊതിയന്മാര്‍ക്ക് ഓശാനപാടാനും അവര്‍ക്ക് ആവശ്യമായ പിന്തുണ നകാനും ശ്രമിക്കുകയെന്നത്  മനുഷ്യത്തമുള്ള മനുഷ്യരെയാകെ ഞെട്ടിച്ചിരിക്കുയാണു.ലോകം ഒന്നടക്കം ആവശ്യപ്പെടുന്നു ..ഉടനെ നിര്‍ത്തണം ഈ മനുഷ്യക്കുതി ....ചോരക്കൊതിയന്മാരായ  ഇസ്രയേല്‍ സേനയെ ഉടനെ ചങലക്കിടണം..അതാണു ലോകം ഇന്ന് ആവശ്യപ്പെടുന്നത്...

Thursday, November 1, 2012

പോരാടാം നാടിന്റെ നന്മയ്ക്ക് .....പിണറായി വിജയന്‍ (കേരളം പിന്നിട്ട നാള്‍വഴി....യുടെ രണ്ടാം ഭാഗം)

പോരാടാം നാടിന്റെ നന്മയ്ക്ക് ...പിണറായി വിജയന്‍ (കേരളം പിന്നിട്ട നാള്‍വഴി....യുടെ രണ്ടാം ഭാഗം)

by Narayanan Veliancode on Thursday, November 1, 2012 at 8:31am ·
പോരാടാം നാടിന്റെ നന്മയ്ക്ക്  .....പിണറായി വിജയന്‍ (കേരളം പിന്നിട്ട നാള്‍വഴി....യുടെ രണ്ടാം ഭാഗം)

വിവിധ സംസ്കാരങ്ങളെയും മതദര്‍ശനങ്ങളെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോയതാണ് കേരളത്തിന്റെ സംസ്കാരം. ബൗദ്ധ- ജൈനദര്‍ശനങ്ങളും ഹൈന്ദവ- ക്രൈസ്തവ- മുസ്ലിം കാഴ്ചപ്പാടുകളുമെല്ലാം ഉള്‍ക്കൊണ്ട് വളരുകയും വികസിക്കുകയുംചെയ്ത മഹത്തായ പാരമ്പര്യമാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ അഭിമാനകരമായ മതസൗഹാര്‍ദ അന്തരീക്ഷം കേരളത്തില്‍ രൂപപ്പെട്ടു. കേരളത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന പ്രവര്‍ത്തന പദ്ധതികളാണ് കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്. ജാതിക്കും മതത്തിനും അതീതമായി ജനങ്ങളുടെ പൊതുവായ ഐക്യം രൂപപ്പെടുത്തുക എന്നത്, തൊഴിലാളികളെയും കര്‍ഷകരെയും മറ്റു ജനവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പൊരുതുന്ന കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഏറെ പ്രധാനമാണ്. അങ്ങനെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിനുള്ള ഉപാധികൂടിയായിത്തീരുന്നു.

കേരളത്തിന്റെ മതനിരപേക്ഷതാ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോവുക എന്നത് പാര്‍ടിയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍ച്ചേര്‍ന്നതാണ്. ജനങ്ങളുടെ യോജിപ്പിനെ തകര്‍ക്കുക എന്നത്, സാമ്രാജ്യത്വശക്തികള്‍ക്ക് അവരുടെ നയം നടപ്പാക്കുന്നതിന് അനിവാര്യമായ ഒന്നാണ്. അതുകൊണ്ടാണ് വര്‍ഗീയശക്തികളെ രൂപപ്പെടുത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന സമീപനം ഇന്ത്യയിലെ ഭരണവര്‍ഗപാര്‍ടികള്‍ പൊതുവില്‍ സ്വീകരിക്കുന്നത്. അങ്ങനെയാണ് സാമ്രാജ്യത്വശക്തികളുടെ കടന്നുവരവോടെ ഇന്ത്യയില്‍ വര്‍ഗീയപ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടത്. കേരളത്തില്‍ 1940കളുടെ തുടക്കത്തില്‍ കോഴിക്കോട് ആര്‍എസ്എസിന്റെ ശാഖ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തില്‍ത്തന്നെ തലശേരിയില്‍ മുസ്ലിംവ്യാപാരികളെ വളരാന്‍ അനുവദിക്കരുത് അത് ഹിന്ദുത്വത്തിന് ആപത്താണ് എന്ന രീതിയിലുള്ള പ്രചാരണവും ആരംഭിച്ചു. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട ഈ ഘട്ടത്തില്‍ ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഒരു മുദ്രാവാക്യവും മറ്റ് എവിടെയും എന്നപോലെ ഇവിടെയും ആര്‍എസ്എസ് മുന്നോട്ടുവച്ചില്ല. കേരളത്തില്‍ നിലനിന്ന മതനിരപേക്ഷതയെ തകര്‍ക്കാന്‍ വ്യത്യസ്ത രീതിയിലുള്ള വഴികളാണ് ഓരോ ഘട്ടത്തിലും സംഘപരിവാര്‍ സ്വീകരിച്ചത്.

അക്കാലത്തുതന്നെ എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും ഐക്യപ്പെടുത്തി അതിലൂടെ തങ്ങളുടെ അജന്‍ഡ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. മുസ്ലിം ലീഗിന് അധികാരത്തില്‍ ലഭിച്ച കണക്കുകള്‍ നിരത്തി ഹിന്ദുക്കള്‍ക്ക് അധികാരം അപ്രാപ്യമാണ് എന്ന പ്രചാരവേലയിലാണ് പിന്നീട് ആര്‍എസ്എസ് ഊന്നിയത്. 1970കള്‍ ആകുമ്പോഴേക്കും ആശയ പ്രചാരണത്തേക്കാള്‍ അക്രമോത്സുകമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ പ്രാമുഖ്യം നല്‍കിയത്. 1978 മുതല്‍ 1979 മാര്‍ച്ചുവരെയുള്ള കാലയളവില്‍ ആര്‍എസ്എസ് നേതൃത്വം കൊടുത്ത 164 സംഘര്‍ഷങ്ങള്‍ ഉണ്ടായതായി രേഖകള്‍ കാണിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയെ തകര്‍ക്കുക എന്നത് എക്കാലത്തെയും അവരുടെ അജന്‍ഡയായിരുന്നു. വിമോചനസമരത്തെ പിന്തുണയ്ക്കുന്നതിന് ഇവര്‍ തയ്യാറായി. പാര്‍ടിയെ പരാജയപ്പെടുത്താന്‍ യുഡിഎഫുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധത്തിലേര്‍പ്പെടുക എന്നതും അവരുടെ നയമായി. ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും വടകര പാര്‍ലമെന്റ് മണ്ഡലത്തിലും ഉണ്ടായ കോ.ലീ.ബി സഖ്യം പ്രസിദ്ധമാണല്ലോ. ഈ പരീക്ഷണവും പരാജയപ്പെട്ടതോടെ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ ആ സ്വാധീനംകൂടി ഉപയോഗപ്പെടുത്തി ഹിന്ദു ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തങ്ങളുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ ആര്‍എസ്എസ് നടത്തി. അതും പ്രാവര്‍ത്തികമായില്ല. ഇപ്പോള്‍ വീണ്ടും ഇത്തരം പദ്ധതികളുമായി ആര്‍എസ്എസ് രംഗത്തുവന്നിട്ടുണ്ട്. കേരളത്തില്‍ ഇന്നേവരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഒരു സീറ്റുപോലും നേടാന്‍ കഴിയാത്ത സംഘപരിവാര്‍, തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിന് നടത്തുന്ന ശ്രമങ്ങളാണ് ഇതിനു പിന്നിലുള്ളതെന്ന് നാം തിരിച്ചറിയണം. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനാകണം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ നിലയാണ് ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഉള്ളത്. 50 ശതമാനത്തോളം ന്യൂനപക്ഷ ജനവിഭാഗങ്ങളാണ് കേരളത്തിലുള്ളത്. എന്നാല്‍, സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതുപോലെ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആകമാനം സമ്പന്നരല്ല. ഒരു വിഭാഗം സാമ്പത്തികമായി ഉയര്‍ന്നുവന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ വലിയ ശതമാനം മത്സ്യത്തൊഴിലാളികളാണ്. ഇവരാകട്ടെ കേരളത്തില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന ജനവിഭാഗമാണ്. അവരുടെ അവശത പരിഹരിക്കുക എന്നത് കേരള വികസനത്തിന് ഏറെ പ്രധാനമാണ്. ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു സമ്പന്ന വിഭാഗം എല്ലാ ഘട്ടത്തിലും അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എതിരായി പ്രവര്‍ത്തിക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്. ഇത് ഏറ്റവും പ്രകടമായി പ്രത്യക്ഷപ്പെട്ടത്, 1957ല്‍ ഭൂപരിഷ്കരണവും വിദ്യാഭ്യാസ ബില്ലും പാസാക്കിയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ വിമോചനസമരത്തിലൂടെയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ തങ്ങള്‍ക്ക് തനതായി കഴിയില്ലെന്നു മനസ്സിലാക്കിയ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ജാതി- മത ശക്തികളുമായി ഐക്യമുണ്ടാക്കുക എന്ന നിലപാട് സ്വീകരിച്ചു. ഇത്തരം സംഘങ്ങളുടെ നേതൃത്വത്തില്‍ നിലകൊണ്ട സമ്പന്നവിഭാഗത്തിന്റെ താല്‍പ്പര്യങ്ങളും വലതുപക്ഷത്തിന്റെ വര്‍ഗപരമായ നിലപാടും പരസ്പരം പൊരുത്തപ്പെട്ടതുകൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ പൊതുവായ ഐക്യപ്രസ്ഥാനമായി ഇവ നിലകൊള്ളുന്ന സ്ഥിതിയും ഉണ്ടായി. എങ്കിലും പാവപ്പെട്ട ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട ഒരു വലിയവിഭാഗം ജനത പാര്‍ടിയോടൊപ്പം അണിചേരുകയുണ്ടായി. ആഗോളവല്‍ക്കരണത്തിന്റെ വര്‍ത്തമാനകാലത്ത് തീവ്രമായ വാണിജ്യവല്‍ക്കരണ നിലപാടുകളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് തീവ്രമായ വര്‍ഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന സമീപനം വലതുപക്ഷ ശക്തികള്‍ സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങളെയും പൊതുമണ്ഡലങ്ങളെയും എല്ലാം തകര്‍ത്ത് സ്വകാര്യവല്‍ക്കരണത്തിന്റെയും അതുവഴി വര്‍ഗീയവല്‍ക്കരണത്തിന്റെയും വഴികളിലേക്ക് കേരളത്തെ നയിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുകയാണ്. ഒരുകാലത്ത് കേരളത്തിലെ പാവപ്പെട്ടവന് വിദ്യാഭ്യാസം നല്‍കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചവരായിരുന്നു മിഷണറിമാര്‍. അത്തരം പാരമ്പര്യം അവകാശപ്പെടുന്ന സംഘങ്ങള്‍ പലതും, പണമുള്ളവനു മാത്രമേ വിദ്യാഭ്യാസം നല്‍കൂ എന്ന നിലപാട് സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ നിലപാടിനെതിരെ പാവപ്പെട്ടവന്റെ പക്ഷത്തുനിന്ന് ശബ്ദിച്ചാല്‍ അത് മതവിരുദ്ധമാണെന്നു പ്രചരിപ്പിച്ച് വിശ്വാസികളെ തങ്ങളുടെ നിലപാടുകള്‍ക്കു പിന്നില്‍ അണിനിരത്താനും ശ്രമിക്കുന്നു. ഓരോ മതസ്ഥരും അതത് മതസ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ത്തന്നെയാണ് പഠിക്കേണ്ടത് എന്ന നിലപാടുപോലും മതനിരപേക്ഷതയുടെ ഉജ്വല പാരമ്പര്യമുള്ള കേരളത്തില്‍ ഉയര്‍ന്നുവരുന്നു. ഇതിലൂടെ സംഭവിക്കുന്നത് മതനിരപേക്ഷതയിലധിഷ്ഠിതമായ പൊതുവിദ്യാഭ്യാസ രീതിപോലും മതവല്‍ക്കരണത്തിലേക്ക് നയിക്കപ്പെടുന്നു എന്നതാണ്. മുസ്ലിംലീഗ് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ കേരളത്തിന്റെ മതനിരപേക്ഷതാ പാരമ്പര്യത്തിന് കനത്ത തിരിച്ചടി നല്‍കുന്ന തരത്തിലുള്ളതാണ്. സമ്പന്നര്‍ക്കായുള്ള ലീഗിന്റെ സാമുദായിക രാഷ്ട്രീയം തീവ്രവാദപരമായ രാഷ്ട്രീയത്തിന് കീഴടങ്ങുന്നുവെന്നതാണ് വര്‍ത്തമാനകാലത്തുണ്ടായ പ്രവണത. ഈ സര്‍ക്കാരിന്റെ കാലത്ത് നടന്ന ചില ചെയ്തികള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. കാസര്‍കോട് അന്വേഷണ കമീഷനെ പിരിച്ചുവിട്ടത്, നാദാപുരം നരിക്കാട്ടേരിയിലെ ബോംബ് സ്ഫോടനക്കേസ് ഇല്ലാതാക്കിയ നടപടി, മാറാട് സിബിഐ അന്വേഷണം തടയുന്നതിനായി നടത്തിയ ഇടപെടലുകള്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. വ്യക്തി സ്വാതന്ത്ര്യത്തെ പൂര്‍ണമായും ഹനിക്കുന്ന തരത്തില്‍ ജനാധിപത്യസമൂഹത്തിന് ഭീഷണി ഉയര്‍ത്തി സദാചാര പൊലീസ് ശക്തിപ്പെട്ട് വരുന്നുവെന്നതും കേരളത്തിന്റെ പിറകോട്ട് പോക്കിന്റെ ലക്ഷണമായി തീര്‍ന്നിരിക്കുന്നു. എല്ലാ വര്‍ഗീയവാദികളും ഇത്തരം ശക്തികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ലീഗിന്റെ അഞ്ചാം മന്ത്രിപദം സാമുദായിക സന്തുലിതാവസ്ഥ തകര്‍ത്തു എന്നു പറഞ്ഞത് കോണ്‍ഗ്രസ് നേതാവുതന്നെയാണ്. ലീഗിനകത്ത് തീവ്രവാദശക്തികള്‍ നുഴഞ്ഞുകയറി എന്ന് യുഡിഎഫ് മന്ത്രിസഭയിലെ ഒരംഗംതന്നെയാണ് പ്രസ്താവിച്ചത്. ഇത്തരത്തില്‍ സംസ്ഥാനത്തെ ഭരണസംവിധാനം വര്‍ഗീയശക്തികളുടെ സമ്മര്‍ദങ്ങള്‍ക്കും അവരുടെ ചെയ്തികള്‍ക്കും അനുകൂലമായി നിലപാട് സ്വീകരിക്കുന്ന നിലയാണുള്ളത്. അധികാരത്തിനുവേണ്ടി വര്‍ഗീയശക്തികളുടെ അജന്‍ഡകള്‍ക്ക് കീഴ്പ്പെടുക എന്ന യുഡിഎഫിന്റെ സമീപനം വര്‍ത്തമാനകാലത്ത് ഏറെ തീവ്രമായിരിക്കുന്നു. ഭരണകൂടത്തിന്റെ ഇടപെടല്‍തന്നെ വര്‍ഗീയശക്തികള്‍ക്ക് അനുകൂലമാകുമ്പോള്‍ സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കപ്പെടും എന്നതും വസ്തുതയാണ്. ആ തരത്തിലേക്കാണ് കേരളം നീങ്ങുന്നത്. അത്തരം ശക്തികളുടെ സംരക്ഷണകേന്ദ്രമായി കോണ്‍ഗ്രസും യുഡിഎഫും മാറി. വര്‍ഗീയശക്തികളുടെ കൂടാരമായ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് തിരിച്ചടി ഏല്‍ക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായി. എന്നാല്‍, കേരളത്തിലെ വിവിധ മതവിശ്വാസികള്‍ ഏതെങ്കിലും വര്‍ഗീയസംഘങ്ങളുടെയോ സാമുദായിക ശക്തികളുടെയോ കുഴലൂത്തുകാരാണെന്ന് ധരിക്കരുത്. ഏതെങ്കിലും ജാതിമത സംഘടനകള്‍ തെളിക്കുന്ന വഴികളിലൂടെ സഞ്ചരിക്കുന്നവരല്ല അവര്‍, മറിച്ച് മതനിരപേക്ഷതയ്ക്ക് പ്രഹരമേല്‍ക്കുന്ന ഘട്ടങ്ങളിലെല്ലാം ശക്തമായി പ്രതികരിച്ചിട്ടുള്ളവരാണ്. എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനുള്ള അവകാശം ഉണ്ടാകണം. അതിന് ആരെങ്കിലും തടസ്സം നിന്നാല്‍ മതവിശ്വാസികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. അതേ അവസരത്തില്‍ വിശ്വാസം ഇല്ലാത്തവര്‍ക്ക് അങ്ങനെ ജീവിക്കാനുള്ള അവസരം ഉണ്ടാകണം. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടുന്ന രീതി ഉണ്ടാകരുത്. ഏതെങ്കിലും ഒരു വര്‍ഗീയതകൊണ്ട് മറ്റൊരു വര്‍ഗീയതയെ പ്രതിരോധിക്കാനാകില്ല. അതുകൊണ്ട് എല്ലാ വര്‍ഗീയതകളെയും ഒറ്റപ്പെടുത്തുന്നതിനുള്ള വിശാല ബഹുജനമുന്നേറ്റം കാലഘട്ടം ആവശ്യപ്പെടുകയാണ്. കേരളത്തിലെ മഹത്തായ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതിന് അത് അനിവാര്യമാണ്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കേണ്ട ദിനംകൂടിയാണ് ഇത്. വിവിധ ജനവിഭാഗങ്ങളുടെ കൂടിച്ചേരലുകളില്‍നിന്നാണ് ഒരു നാടിന്റെ സംസ്കാരം രൂപപ്പെടുന്നത്. വിവിധ ജനവിഭാഗങ്ങളുടെ സംസ്കാരങ്ങള്‍ പരസ്പരം സ്വീകരിച്ചാണ് ഒരു ജനതയുടെ ജീവിതം രൂപപ്പെടുന്നത്.

ഇത്തരത്തിലുള്ള പൊതുവായ സംസ്കാരങ്ങളെയും ജീവിതരീതികളെയും സംരക്ഷിക്കുക എന്നത് മതനിരപേക്ഷതയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തവരാണ് പൊതുമണ്ഡലങ്ങളെ പിളര്‍ക്കുന്നതിനും വിവിധ ജാതിമത സ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്കാരത്തെ അഴിച്ചെടുക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നത്. ഇത്തരം ശ്രമങ്ങള്‍ക്കെതിരായി നാം ജാഗ്രത പുലര്‍ത്തണം. കേരളീയന്റെ യോജിപ്പിന്റെ അടിസ്ഥാനം അവന്റെ ഭാഷയും സംസ്കാരവുമാണ്. അതുകൊണ്ടുതന്നെ മലയാളഭാഷയുടെ സംരക്ഷണവും അതിനെ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകളും വര്‍ത്തമാനകാലത്ത് ഏറെ അനിവാര്യമാണ്. ഭാഷ മൗലികവാദമല്ല. ഭാഷയെ ആധുനിക കാലഘട്ടത്തിന് യോജിച്ച വിധത്തില്‍ നവീകരിക്കുക എന്നത് പ്രധാനമാണ്. ഭാഷാ കംപ്യൂട്ടറിങ് ഉള്‍പ്പെടെയുള്ള രീതികളുമായി മലയാളഭാഷയെ ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനവും വര്‍ത്തമാനകാലത്ത് കടന്നുവരേണ്ടതുണ്ട്.

ഭരണഭാഷയും കോടതിഭാഷയും ഉള്‍പ്പെടെ മാതൃഭാഷയില്‍ ആക്കുക എന്നതും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഇത്തരം മേഖലകളില്‍ ഇടപെടുന്നതിന് അനിവാര്യമാണെന്ന് കാണേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ഇടപെടല്‍ നടത്തുക എന്നതും നാടിനെ സ്നേഹിക്കുന്നവരുടെ ഉത്തരവാദിത്തവുമാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ കേരളത്തിലെ ജനതയുടെ ജീവിതം ദുസ്സഹമാക്കുമ്പോള്‍ അതിനെതിരായി അതിശക്തമായ വികാരം ഉയര്‍ന്നുവരുന്ന കാലഘട്ടമാണ് ഇത്. ഈ ജനകീയരോഷത്തെ മറികടക്കുന്നതിന് വര്‍ഗീയ അജന്‍ഡകള്‍ രൂപപ്പെടുത്തി സാധ്യമാകുമോ എന്നാണ് ഇപ്പോള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുവേണ്ടിയുള്ള ശ്രമം നടത്തുന്നവര്‍ക്ക് ഇത്തരം അജന്‍ഡയുണ്ട് എന്നും നാം തിരിച്ചറിയണം. ബിജെപിയായാലും യുഡിഎഫ് ആയാലും ഒരേ നയത്തിന്റെ വക്താക്കളാണ്. ഈ നയങ്ങളെ തുറന്നുകാട്ടുന്നതിനും നൂറ്റാണ്ടുകളായി കേരളം പുലര്‍ത്തിയിരുന്ന മതേതര പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിനും മലയാളഭാഷയെയും സംസ്കാരത്തെയും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും എന്നതാണ് കേരള രൂപീകരണ വാര്‍ഷികദിനത്തില്‍ നമുക്ക് പ്രതിജ്ഞ എടുക്കാനുള്ളത്. (അവസാനിച്ചു)

കേരളപ്പിറവി ദിനത്തില്‍ ഇന്ന് സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന നവോത്ഥാന സദസ്സില്‍ ചൊല്ലുന്ന പ്രതിജ്ഞ.

കേരളപ്പിറവി ദിനത്തില്‍  ഇന്ന് സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന നവോത്ഥാന സദസ്സില്‍ ചൊല്ലുന്ന പ്രതിജ്ഞ. 

കേരളത്തെ സ്നേഹിക്കുന്ന ഓരോരുത്തരും എടുക്കേണ്ട പ്രതിജ്ഞ...ഞങളും  നിങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു...ഞങളും  നിങോളോടോത്ത് പ്രതിജ്ഞചെയ്യുന്നു ....കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനും ഇരുട്ടറയില്‍ തള്ളാനുമുള്ള സംഘടിതശ്രമങ്ങളെ ഉയര്‍ന്ന മാനവികതാബോധംകൊണ്ട് തകര്‍ത്ത് കേരളത്തെ സംരക്ഷിക്കുമെന്നും അതിനായി സ്വയം സമര്‍പ്പിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. ഈ വാക്ക് ഒരേ ശബ്ദത്തില്‍! ഈ ചിന്ത ഒരേ ഭാവത്തില്‍! ഈ യാത്ര ഒരേ താളത്തില്‍! ഒരേ മനസ്സായി നാം മുന്നോട്ട്! പ്രതിജ്ഞ! പ്രതിജ്ഞ! പ്രതിജ്ഞ!......

പ്രതിജ്ഞ ഇവിടെ തുടങുന്നു......

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ബഹുജനകൂട്ടായ്മയുടെ സന്ദേശമുയര്‍ത്തി കേരളപ്പിറവി ദിനമായ വ്യാഴാഴ്ച സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന നവോത്ഥാന സദസ്സില്‍ ചൊല്ലുന്ന പ്രതിജ്ഞ. സമുന്നതമായ മാനവികതാബോധത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട നവോത്ഥാന പാരമ്പര്യത്തിന്റെ മഹനീയ ആദര്‍ശങ്ങള്‍ അമൂല്യമെന്ന് നാം തിരിച്ചറിയുന്നു. അതിന്റെ തണലിലാണ് സാമ്രാജ്യത്വവിരുദ്ധ ദേശീയബോധവും സ്വാതന്ത്ര്യാഭിവാഞ്ഛയും സമഭാവനയും പുരോഗമനാഭിമുഖ്യവും സമൂഹമനസ്സില്‍ വളര്‍ന്നു പന്തലിച്ചത്. അത്, സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസ്റ്റ് സങ്കല്‍പ്പത്തിന്റെയും മതനിരപേക്ഷ മനോഭാവത്തിന്റെയും വിത്തു കിളിര്‍ക്കാന്‍ കേരളത്തിന്റെ മണ്ണൊരുക്കി. മാറുമറയ്ക്കാനും ക്ഷേത്രപരിസരത്ത് വഴിനടക്കാനും ക്ഷേത്രത്തില്‍ കയറി ആരാധിക്കാനും ഒരുമിച്ചിരുന്ന് പഠിക്കാനും പഠിപ്പിനൊത്ത് തൊഴില്‍ നേടാനുമുള്ള സ്വാതന്ത്ര്യം നാമാര്‍ജിച്ചത് നവോത്ഥാനപ്രസ്ഥാനം തെളിച്ച വഴികളിലൂടെയാണ്; ജാതിവിരുദ്ധവും മതനിരപേക്ഷവുമായ മുന്നേറ്റങ്ങളിലൂടെയാണ്. സാമൂഹികഅസമത്വം അവസാനിപ്പിക്കാനുള്ള മാനവികസ്വപ്നങ്ങള്‍ സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളായി ഉയര്‍ന്നു. നവോത്ഥാന പാരമ്പര്യത്തിന്റെ നേര്‍പിന്മുറക്കാരുടെ പുരോഗമന ശക്തി ആ സമരത്തിന് രാഷ്ട്രീയ ഉള്ളടക്കം നല്‍കി. ഇന്ന്, വെളിച്ചത്തിന്റെ വഴികളെല്ലാമടയ്ക്കാനും സമൂഹത്തെ അന്ധകാരത്തിന്റെ തുരുത്തുകളിലേക്ക് തിരിച്ചുകൊണ്ടുപോയി തളയ്ക്കാനും സാമ്രാജ്യത്വപ്രേരിത ശ്രമങ്ങള്‍ കരുത്താര്‍ജിക്കുന്നു. കേരളത്തെ പിന്നോട്ടു നടത്തിക്കാന്‍ സംഘടിത ശ്രമം ഉണ്ടാകുന്നു. നമ്മുടെ മണ്ണിനെയും വെള്ളത്തെയും ഭാഷയെയും സംസ്കാരത്തെയും പരിരക്ഷിക്കാനും അവ കവരാനുള്ള ശ്രമത്തെ ചെറുക്കാനുമുള്ള പോരാട്ടത്തിന്റെ നിലപാടുതറയായി നവോത്ഥാന പാരമ്പര്യത്തെ നമ്മള്‍ തിരിച്ചറിയുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിപ്പിച്ച് പുതിയ കാലത്തിന്റെ ശാസ്ത്രയുക്തിബോധം സമൂഹമനസ്സില്‍ ഉള്‍ച്ചേര്‍ക്കാന്‍ നാം കൈകോര്‍ക്കുന്നു. മനുഷ്യസ്നേഹത്തിന്റെയും സമഭാവനയുടെയും സംസ്കാരത്തിന്റെ നൂതന പ്രകാശം അണഞ്ഞുപോകാതെ കാക്കുമെന്ന് സത്യപ്രതിജ്ഞചെയ്യുന്നു. വര്‍ഗീയതയുടെ നിഷ്ഠുരമായ വിഭജനീക്കങ്ങളെയും ഭീകരപ്രവര്‍ത്തനത്തിന്റെ കിരാതമായ മാനവികതാധ്വംസനത്തെയും ചെറുത്ത് മനുഷ്യരൊന്ന് എന്ന മഹാസന്ദേശം നാം ഒരുമിച്ചുയര്‍ത്തുന്നു. കേരളത്തെ ഇന്നുകാണുന്ന കേരളമാക്കി മാറ്റിയെടുക്കുന്നതിന് ചാലകശക്തിയായി നിന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് നവോത്ഥാന പ്രസ്ഥാനത്തിന്റെ കണ്ണിമുറിയാത്ത നേര്‍തുടര്‍ച്ച. കമ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ന്നാല്‍ കേരളം ആര്‍ജിച്ച മനസ്സിന്റെ വെളിച്ചവും ബോധത്തെളിച്ചവും ഇന്ന് അനുഭവിക്കുന്ന നേട്ടങ്ങളുമെല്ലാം ആത്യന്തികമായി തകരുമെന്ന് നാം മനസ്സിലാക്കുന്നു. പോരാട്ടങ്ങളിലൂടെ കേരളം നേടിയ പുതിയ സാമൂഹിക- സാമ്പത്തിക ജീവിതക്രമം നമ്മുടെ അഭിമാനമാണ്; അതിജീവന പ്രകാശമാണ്. അത് തല്ലിക്കെടുത്താനായി ഇടതുപക്ഷ പ്രസ്ഥാനത്തെ, കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിനെ ഇരുട്ടിന്റെ കിരാതശക്തികള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത് നാം രോഷത്തോടെ തിരിച്ചറിയുന്നു. ആ കൊടിയ മാര്‍ക്സിസ്റ്റ് വിരുദ്ധ ആക്രമണത്തെ പൊരുതിത്തോല്‍പ്പിക്കാനുള്ള കടമ സാമ്രാജ്യത്വത്തിന്റെ പുത്തന്‍ അധിനിവേശശ്രമങ്ങള്‍ക്കെതിരായ പോരാട്ടത്തോടൊപ്പം നാം ഏറ്റെടുക്കുന്നു. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനും ഇരുട്ടറയില്‍ തള്ളാനുമുള്ള സംഘടിതശ്രമങ്ങളെ ഉയര്‍ന്ന മാനവികതാബോധംകൊണ്ട് തകര്‍ത്ത് കേരളത്തെ സംരക്ഷിക്കുമെന്നും അതിനായി സ്വയം സമര്‍പ്പിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. ഈ വാക്ക് ഒരേ ശബ്ദത്തില്‍! ഈ ചിന്ത ഒരേ ഭാവത്തില്‍! ഈ യാത്ര ഒരേ താളത്തില്‍! ഒരേ മനസ്സായി നാം മുന്നോട്ട്! പ്രതിജ്ഞ! പ്രതിജ്ഞ! പ്രതിജ്ഞ!

Wednesday, October 31, 2012

കേരളം പിന്നിട്ട നാള്‍വഴി.... പിണറായി വിജയന്‍

കേരളം പിന്നിട്ട നാള്‍വഴി....

പിണറായി വിജയന്‍

1956 നവംബര്‍ ഒന്നിനാണ് കേരള സംസ്ഥാനം രൂപംകൊണ്ടത്. അതിനുമുമ്പ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി കിടക്കുകയായിരുന്നു കേരളം. കേരളത്തിന്റെ അന്നത്തെ സവിശേഷതയെ സംബന്ധിച്ച് വിശദമായി പഠിച്ച ഇ എം എസ്, ഈ വ്യവസ്ഥയെ ജാതി- ജന്മി- നാടുവാഴിത്ത വ്യവസ്ഥ എന്നാണ് കണ്ടത്. സാമൂഹ്യരംഗത്ത് ജാതിയും സാമ്പത്തികരംഗത്ത് ജന്മിയും രാഷ്ട്രീയരംഗത്ത് നാടുവാഴികളും രാജാക്കന്മാരും എന്ന നില. ഇവരെയെല്ലാം സംരക്ഷിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വവും. ജാതീയമായ അടിച്ചമര്‍ത്തലുകളും ഉച്ചനീചത്വങ്ങളും സജീവമായിരുന്നെങ്കിലും മതപരമായ സൗഹാര്‍ദം നിലനിന്നിരുന്നുവെന്ന സവിശേഷതയും കേരളത്തിലുണ്ടായിരുന്നു. ഈ സമൂഹത്തിലാണ് ആധുനിക ചിന്തകള്‍ കടന്നുവന്നത്. അതോടൊപ്പം തദ്ദേശീയമായി ഉയര്‍ന്നുവന്ന ചിന്താപദ്ധതികളും നവോത്ഥാനത്തിന്റെ വെളിച്ചം പ്രചരിക്കുന്നതിന് ഇടയാക്കി. ഇതിന്റെ ഫലമായി എല്ലാ ജാതി- മത വിഭാഗങ്ങള്‍ക്കകത്തും മനുഷ്യരെല്ലാം ഒന്നാണെന്ന ആശയം പ്രചരിപ്പിക്കുന്ന രീതിയില്‍ നവോത്ഥാന ചിന്തകളും ഉയര്‍ന്നുവന്നു. ഒരു ജാതി- ഒരുമതം- ഒരു ദൈവം മനുഷ്യന് എന്ന കാഴ്ചപ്പാട് ഇത്തരം പ്രസ്ഥാനങ്ങളെ പൊതുവില്‍ നയിക്കുന്ന ഒന്നായി. നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും ശക്തിപ്രാപിക്കുന്ന ഘട്ടത്തിലാണ് 1937ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ ഗ്രൂപ്പ് രൂപീകരിക്കുന്നത്. ജാതിവിരുദ്ധ സമരങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന ഘട്ടത്തില്‍ത്തന്നെ ജാതിക്കും സമുദായത്തിനും അതീതമായി തൊഴിലാളികളുടെയും കൃഷിക്കാരുടെയും വര്‍ഗസംഘടനകള്‍ വളര്‍ത്തി എടുക്കുന്നതിനും കമ്യൂണിസ്റ്റ് പാര്‍ടി സജീവമായി ഇടപെട്ടു. സാമൂഹ്യനീതിയെയും സാമ്പത്തിക സമരങ്ങളെയും കൂട്ടിയോജിപ്പിച്ചുള്ള ഈ ഇടപെടലാണ് കേരളത്തിന്റെ മുന്നേറ്റത്തിന് അടിസ്ഥാനമായി തീര്‍ന്നത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന ചിന്താഗതികളെ വര്‍ഗനിലപാടില്‍ ഉറച്ചുനിന്ന് മുന്നോട്ട് കൊണ്ടുപോയി എന്നതാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ ജനജീവിതത്തില്‍ വലിയ പുരോഗതിക്ക് ഇടയാക്കിയത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ ശക്തമായിരുന്ന തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഇന്നും ജാതീയത ഭീകരമായി തുടരുമ്പോള്‍, കേരളത്തില്‍ അതിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ക്കുന്നതിനും ജാതീയമായ വിവേചനങ്ങളുടെ ക്രൂരമായ മുഖങ്ങള്‍ ഇല്ലാതാക്കുന്നതിനും കഴിഞ്ഞത് ഈ ഇടപെടലിന്റെ ഭാഗമായാണ്. അഖിലേന്ത്യാ തലത്തില്‍ കര്‍ഷകപ്രസ്ഥാനം രൂപീകരിക്കുന്നതിനുമുമ്പ് കേരളത്തില്‍ കര്‍ഷകപ്രസ്ഥാനം രൂപീകരിച്ചു. കര്‍ഷക- തൊഴിലാളി പ്രസ്ഥാനങ്ങളും ശക്തിപ്രാപിച്ചതോടെ ജനകീയ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ടി മുഴുകി. രണ്ടാം ലോകമഹായുദ്ധം കൊടിയ ദാരിദ്ര്യമാണ് നാട്ടില്‍ വിതച്ചത്. ജന്മിമാരുടെ പത്തായങ്ങളില്‍ നെല്ല് കുമിഞ്ഞു കൂടുമ്പോഴും ജനങ്ങള്‍ പട്ടിണിയിലാകുന്ന സ്ഥിതിയെ മറികടക്കുന്നതിന് പാര്‍ടി ഇടപെട്ടു. കരിവെള്ളൂര്‍, കാവുമ്പായി, കോറോം, തില്ലങ്കേരി, പഴശ്ശി തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ ഈ പ്രക്ഷോഭം ഏറെ ശക്തിപ്രാപിച്ചു. തല്‍ഫലമായി 1947 ജനുവരി 23ന് മദ്രാസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ ഭാഗമായി ന്യായവിലഷോപ്പുകള്‍ സ്ഥാപിക്കപ്പെട്ടു. 1960കളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ ശക്തമായ പ്രക്ഷോഭം വീണ്ടും ഉയര്‍ന്നുവന്നു. ഈ പശ്ചാത്തലത്തിലാണ് 1964 ഒക്ടോബര്‍ 26ന് ചേര്‍ന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം നവംബര്‍ ഒന്നുമുതല്‍ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നടപ്പാക്കുന്നതിന് തീരുമാനിച്ചത്. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന് വലിയ സമരമാണ് കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയത്. കേരളത്തിന്റെ സാംസ്കാരികമായ സവിശേഷതകളെയും ഭാഷാപരവും ചരിത്രപരവുമായ പ്രത്യേകതകളെയും വിശകലനംചെയ്ത് "കേരളം മലയാളികളുടെ മാതൃഭൂമി" എന്ന പുസ്തകം ഇ എം എസ് എഴുതി. ഐക്യകേരളത്തിനുവേണ്ടിയുള്ള പാര്‍ടിയുടെ ഇടപെടല്‍ നടക്കുന്ന ഘട്ടത്തിലാണ് സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം സര്‍ സി പി രാമസ്വാമി അയ്യര്‍ മുന്നോട്ടുവച്ചത്. ഇതിനെതിരായി ഐതിഹാസികമായ പ്രക്ഷോഭം കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിച്ചു. പുന്നപ്ര- വയലാര്‍ സമരത്തില്‍ ഉയര്‍ന്ന മുദ്രാവാക്യത്തില്‍ പ്രധാനപ്പെട്ട ഒന്ന്, സ്വതന്ത്ര തിരുവിതാംകൂര്‍ അറബിക്കടലില്‍- ഐക്യകേരളം സിന്ദാബാദ് എന്നതായിരുന്നു. ഐക്യകേരളത്തിന്റെ പേരില്‍ നിരവധി വായനശാലകളും കലാസമിതികളും രൂപീകരിച്ച് ഒരു ബഹുജനപ്രസ്ഥാനമായി ഐക്യകേരള പ്രസ്ഥാനത്തെ മാറ്റുന്നതിനും പാര്‍ടിക്ക് കഴിഞ്ഞു. കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്ന ഘട്ടം വന്നപ്പോള്‍ കേരളത്തെ സംബന്ധിച്ച കാഴ്ചപ്പാട് മുന്നോട്ടുവച്ച് കൊച്ചിരാജാവ് രംഗത്തുവന്നു. ജന്മിത്വഘടനയെയും രാജഭരണത്തെയും സാമ്രാജ്യത്വ അധിനിവേശത്തെയും അംഗീകരിച്ചുള്ള നിലപാടായിരുന്നു ഇതിലുണ്ടായിരുന്നത്. ഇതിനെ പാര്‍ടി ശക്തമായി എതിര്‍ത്തു. മാത്രമല്ല, ഭാവികേരളം എന്താവണം എന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് പാര്‍ടി സ്വീകരിച്ചു. 1956 ജൂണ്‍ 22, 23, 24 തീയതികളില്‍ തൃശൂരില്‍ ചേര്‍ന്ന പാര്‍ടി സംസ്ഥാനസമ്മേളനം കേരള വികസനത്തെ സംബന്ധിച്ചുള്ള ഒരു നയംതന്നെ പ്രമേയരൂപത്തില്‍ അവതരിപ്പിച്ചു. ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് 1957ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി മത്സരിച്ചതും വിജയിച്ചതും. അധികാരമേറ്റ ഉടന്‍ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവന്നു. മാത്രമല്ല, ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂപരിഷ്കരണ ബില്ലും നടപ്പാക്കി. വിദ്യാഭ്യാസ ബില്‍, തൊഴില്‍ മേഖലയില്‍ പൊലീസ് ഇടപെടാന്‍ പാടില്ലെന്ന നയം, അധികാരവികേന്ദ്രീകരണം, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനങ്ങള്‍ എടുത്തുമാറ്റുന്നതിനുള്ള നടപടി തുടങ്ങിയ നടപടികള്‍ കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനമിട്ടവയാണ്. ജനങ്ങള്‍ക്ക് അനുകൂലമായ ഈ നടപടികള്‍ വലതുപക്ഷശക്തികള്‍ക്ക് അംഗീകരിക്കാനായില്ല. അവര്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ജാതിമത ശക്തികളുമായി ചേര്‍ന്ന് വിമോചനസമരം നടത്തി. എല്ലാ ജനാധിപത്യമര്യാദകളെയും കാറ്റില്‍പറത്തി സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. ഭൂപരിഷ്കരണ നടപടികളില്‍ ഉള്‍പ്പെടെ വെള്ളം ചേര്‍ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കി. പിന്നീട് 1967ല്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഭൂപരിഷ്കരണനടപടികള്‍ മുന്നോട്ടുകൊണ്ടുപോയി. നിയമം പാസാക്കിയെങ്കിലും അത് നടപ്പാക്കുന്നതിനുമുമ്പ് മന്ത്രിസഭയെ വലതുപക്ഷശക്തികള്‍ അട്ടിമറിച്ചു. എന്നാല്‍, ഇത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള പോരാട്ടം പാര്‍ടി തുടര്‍ന്നു. 1969 ഡിസംബര്‍ 14ന് ആലപ്പുഴയില്‍ കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സമരപ്രഖ്യാപനം നടക്കുകയും നിയമം പാസാക്കുന്നതിനുള്ള പോരാട്ടം ആരംഭിക്കുകയുംചെയ്തു. കുടികിടപ്പിനായി നടത്തിയ ഈ സമരം കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായം തുറക്കുകയും പാവപ്പെട്ടവര്‍ക്ക് കുടികിടപ്പ് അവകാശം ലഭിക്കുന്നതിന് ഇടയാക്കുകയും ചെയ്തു. ഭൂപരിഷ്കരണനടപടികളിലൂടെ ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനായി. സാംസ്കാരികമണ്ഡലത്തില്‍ ജനകീയ സൗന്ദര്യബോധത്തിനുവേണ്ടിയുള്ള ഇടപെടലും നടത്തി. മണ്ണില്‍ പണിയെടുക്കുന്നവനും ജീവിതവും സ്വപ്നങ്ങളും ഉണ്ടെന്ന് തെളിയിക്കുന്ന സാംസ്കാരിക മുന്നേറ്റമായിരുന്നു ഇത്. രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, ഓടയില്‍നിന്ന്, പാത്തുമ്മയുടെ ആട് തുടങ്ങി സമൂഹത്തിലെ സാധാരണക്കാരന്റെ ജീവിതങ്ങള്‍ സാഹിത്യത്തിന് വിഷയമായി തീര്‍ന്നതും ഇത്തരം ഇടപെടലിന്റെ ഭാഗമായാണ്. തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിതത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ടി പില്‍ക്കാലത്തും ആ പാത പിന്തുടര്‍ന്നു. 1980ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അനുവദിച്ചതും മാവേലിസ്റ്റോറുകള്‍ തുടങ്ങിയതും. 1987ലെ ഇടതുപക്ഷ സര്‍ക്കാരാണ് ബഹുജനവിദ്യാഭ്യാസ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ട സമ്പൂര്‍ണസാക്ഷരതാ യജ്ഞത്തിന് നേതൃത്വം നല്‍കിയത്. വിവിധ ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള നടപടിയും ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി. അതോടൊപ്പം പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനും പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനംചെയ്യുന്നതിനുള്ള ഇടപെടലുകളും പാര്‍ടി നടത്തി. അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിന് എല്ലാവിധ പിന്തുണയും പാര്‍ടി നല്‍കിയത് അതുകൊണ്ടാണ്. കാര്‍ഷിക- വ്യവസായ മേഖലയിലെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തുക, സേവനമേഖലയില്‍ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, കേരളത്തില്‍ അവശേഷിക്കുന്ന ദാരിദ്ര്യത്തിന്റെ തുരുത്തുകളില്‍ സാമൂഹ്യശ്രദ്ധ പതിപ്പിക്കുക, സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുക, ജനകീയ പങ്കാളിത്ത വികസന മാതൃകയ്ക്ക് ഊന്നല്‍ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും പാര്‍ടി നേതൃത്വം നല്‍കി. ഇതിന്റെ ഫലമായാണ് ജനകീയാസൂത്രണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കപ്പെടുന്നത്. ഇക്കാലത്ത് അധികാരത്തില്‍ വന്ന യുഡിഎഫാകട്ടെ ആഗോളവല്‍ക്കരണപരിപാടികള്‍ ശക്തമായി നടപ്പാക്കി. ഈ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം നടത്തുമ്പോള്‍ത്തന്നെ ബദലുകള്‍ രൂപപ്പെടുത്തുന്ന ക്രിയാത്മകമായ ഇടപെടലുകള്‍ക്കും പാര്‍ടി നേതൃത്വം നല്‍കി. ഇത്തരം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കാര്‍ഷിക വ്യവസായമേഖലയെ ശക്തിപ്പെടുത്തുകയും സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുകയുംചെയ്തു. പൊതുവിദ്യാഭ്യാസത്തെയും ആരോഗ്യസംവിധാനത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഉണ്ടായി. പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതിനും ഉതകുന്ന പദ്ധതികള്‍ നടപ്പാക്കി. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി. 1957 മുതലുള്ള 55 വര്‍ഷത്തിനിടയില്‍ പാര്‍ടി നേതൃത്വം നല്‍കിയ മന്ത്രിസഭ അധികാരത്തിലിരുന്നത് 20 വര്‍ഷമാണ്. ഈ കാലയളവില്‍ നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ടി ഏറ്റെടുത്തത്. എന്നാല്‍, കേരളത്തിന്റെ വികസനത്തിന് മൗലികമായ ഒരു സംഭാവനയും വലതുപക്ഷശക്തികളില്‍നിന്ന് ഉണ്ടായില്ലെന്നു മാത്രമല്ല, ഉള്ള നേട്ടങ്ങളെ തകര്‍ക്കുന്നതിനാണ് അവര്‍ പരിശ്രമിച്ചത്. വര്‍ത്തമാനകാലത്തും ഈ നില തുടരുന്നു. തോട്ടംമേഖലയെ ടൂറിസത്തിന് വിട്ടുകൊടുക്കുന്നതിന് നടത്തിയ ഇടപെടലും കശുമാവിന്‍തോട്ടങ്ങളെ മിച്ചഭൂമി പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള ഇടപെടലും ഇതിന്റെ ഭാഗമാണ്. തണ്ണീര്‍ത്തടങ്ങളെയും നെല്‍വയലുകളെയും സംരക്ഷിക്കാനുള്ള നിയമങ്ങളെ അട്ടിമറിക്കാനുള്ള നടപടികളും ഇപ്പോള്‍ നടപ്പാക്കുന്നു. കര്‍ഷക ആത്മഹത്യ തിരിച്ചുവന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുന്നു. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ അട്ടിമറിക്കുന്നു. പെണ്‍വാണിഭസംഘങ്ങളും ഭൂമാഫിയയും ഗുണ്ടാ സംഘങ്ങളും കേരളം ഭരിക്കുന്ന നില ഉണ്ടായി. വിലക്കയറ്റത്തില്‍ നാട് പൊറുതിമുട്ടുന്നു. ഇത്തരം നയങ്ങള്‍ ഉയര്‍ന്നുവന്ന ഘട്ടങ്ങളിലെല്ലാം പാര്‍ടിയും വര്‍ഗബഹുജനസംഘടനകളും നടത്തിയ ചെറുത്തുനില്‍പ്പുകളാണ് വലതുപക്ഷത്തിന്റെ അജന്‍ഡകള്‍ നടപ്പാക്കുന്നതിന് തടസ്സംനിന്നത്. അത്തരം പോരാട്ടങ്ങള്‍ ഉയര്‍ന്നുവരേണ്ട ഒരു ഘട്ടത്തിലാണ് കേരളത്തിന്റെ 56-ാം ജന്മദിനം നാം ആചരിക്കുന്നത്. (അവസാനിക്കുന്നില്ല)

Sunday, October 21, 2012

യു എ ഇ എക്സേയിഞ്ച് - ദല കേരളോത്സവം ഒക്ടോബര്‍ 26,27 തിയ്യതികളില്‍ ദുബായ് ഫോക്ലോര്‍ സൊസൈറ്റി തിയേറ്റര്‍ ഗ്രൗണ്ടില്‍.

യു എ ഇ എക്സേയിഞ്ച് - ദല കേരളോത്സവം ബലിപെരുന്നാള്‍ ഒന്ന് ,രണ്ട് ദിനങളില്‍ ഒക്ടോബര്‍ 26,27 തിയ്യതികളില്‍ ദുബായ് ഫോക്ലോര്‍ സൊസൈറ്റി തിയേറ്റര്‍ ഗ്രൗണ്ടില്‍. (ദുബായ് അല്‍ മുല്ല പ്ലാസക്കും സെഞ്ചുറി മാളിന്നും ഇടയില്‍ )
പ്രവേശനം സൌജന്യം.

ദല കേരളോത്സവം ബലിപെരുന്നാള്‍ ദിനങളില്‍ ( ബലിപെരുന്നാള്‍ ഒന്ന് ,രണ്ട് ദിനങളില്‍ ഒക്ടോബര്‍ 26,27 തിയ്യതികളില്‍ ) വൈകിട്ട് 5 മുതല്‍ 10 വരെ..ദുബായ് ഫോക്ലോര്‍ സൊസൈറ്റി ഗ്രൗണ്ടില്‍(അല്‍ മുല്ല പ്ലാസക്ക് അടുത്ത് ) 
പഞ്ചവാദ്യം,തായമ്പക,ആന,കാവടിയാട്ടം,തെയ്യം ,തിറ,കാളി,കാളകളി, പരിചമുട്ടുകളി തുടങി നിരവധി നാടന്‍ കലാരൂപങള്‍ അണി നിരത്തിക്കൊണ്ടൂള്ള അതി വിപുലമായ സാംസ്കാരിക ഘോഷയാത്ര,
നാടന്‍ കലകള്‍ , പെണ്‍കുട്ടികള്‍ അണീനിരക്കുന്ന ദലയുടെ ശിങ്കാരി മേളം, ഒപ്പന ,മാര്‍ഗ്ഗം കളി ,തിരുവാതിര, മാപ്പിളപ്പാട്ട് ,നാടന്‍ പാട്ടുകള്‍ ഗ്രൂപ്പ് ഡാന്‍സുകള്‍ ,കോല്‍ക്കളി,ദഫ് മുട്ട് ,ഓട്ടംതുള്ളല്‍, തുടങി കേരളത്തിന്റെ തനതായ നിരവധി കലാപരിപാടികള്‍ ...

സൈക്കള്‍ യജ്ഞം,റിക്കാര്‍ഡ് ഡാന്‍സ്, കഥാപ്രസംഗം, ഗാനമേള,തെരുവ് നാടകങള്‍ ,കോഴിക്കോടി നിന്ന് ഇറക്കുമതി ചെയ്ത വിവിധ തരത്തിലും നിറത്തിലുമുള്ള കോഴിക്കോടന്‍ ഹലുവ,അമ്പലപ്പുഴ പാല്‍ പായസം,രുചികരമായ നാടന്‍ വിഭവങള്‍ ലഭിക്കുന്ന കുടുംബശ്രി ഭക്ഷണശാല,തട്ടുകട,പുസ്തകശാല,കേരള ചരിത്ര പ്രദര്‍ശനം,സാഹിത്യ സം‌വാദം തുടങി
കേരളത്തിന്റെ തനിമയും സംസ്‌കൃതിയും ഇഴചേര്‍ന്ന നാട്ടുത്സവം കാണികള്‍ക്ക് വെറിട്ടൊരു അനുഭവമായിരിക്കും...പ്രവേശനം സൌജന്യം.

by.Narayanan veliancode.050-6579581

Wednesday, October 3, 2012

  • ""തലയാട്ടുന്ന കഴുതകള്‍"" 
  • ""തലയാട്ടുന്ന കഴുതകള്‍"" എന്ന തലവാചകം എഴുതുമ്പോള്‍ ഉദ്ദേശിച്ചത്, അമേരിക്കന്‍ കോര്‍പറേറ്റുകളുടെ ഇംഗിതത്തിന് അനുസരിച്ച് തലകുലുക്കുന്ന മന്‍മോഹന്‍സിങ് - ചിദംബരം പ്രഭൃതികളെയല്ല. ക്രൂഡ് ഓയില്‍ കുഴിച്ചെടുക്കുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ സംവിധാനത്തെക്കുറിച്ചാണ് - ലോകത്തില്‍ വെച്ചു തന്നെ ഏറ്റവും ചെലവ് കുറഞ്ഞ സംവിധാനം. ""തലയാട്ടുന്ന കഴുതകള്‍"" (നോഡിങ്ങ് ഡോങ്കീസ്) എന്നാണ് ആ സംവിധാനത്തിന് പറയുക. കഴുതയെപ്പറ്റി പറയുംമുമ്പ് ഒരു ചെറിയ കളിപ്പാട്ടത്തെപ്പറ്റി പറയാം. കടകളില്‍ ധാരാളമായി കാണാറുള്ള, വീട്ടില്‍ മേശപ്പുറത്തു വെയ്ക്കാറുള്ള ഒരു കളിപ്പാട്ടം. ഒരു വെള്ളപ്പാത്രത്തില്‍ വിലങ്ങനെ വെച്ചിട്ടുള്ള ഒരു കമ്പി. കമ്പിയില്‍ തല കീഴോട്ടും മേലോട്ടും ഉയര്‍ത്താന്‍ കഴിയുന്ന ഒരു ജിറാഫ്. ജിറാഫിെന്‍റ തല കീഴോട്ടു അമര്‍ത്തി വെള്ളത്തില്‍ തൊടുവിച്ച് വിട്ടാല്‍ മേലോട്ടു പൊങ്ങും. പിന്നെ തല അമര്‍ത്താതെത്തന്നെ അത് താഴോട്ടുവരും. വെള്ളത്തില്‍ തൊടും; ഉയരും. അങ്ങനെ നിരന്തരം ആവര്‍ത്തിക്കും. അതിനു പാകത്തില്‍ അതിെന്‍റ പിന്‍ഭാഗത്ത് ആവശ്യമായ ഭാരം ഒരുക്കിവെച്ചിരിക്കും. ജിറാഫിനു പകരം പക്ഷികളും ആവാം. ഇതുപോലൊരു സംവിധാനമാണ് ക്രൂഡ് ഓയില്‍ കുഴിച്ചെടുക്കാന്‍ ബ്രൂണെ എന്ന രാജ്യത്ത് കടലോരത്തുള്ള പരന്ന എണ്ണപ്പാടങ്ങളില്‍ ഉപയോഗിക്കുന്നത്.

    ജിറാഫിെന്‍റ സ്ഥാനത്ത് കഴുതയുടെ തലയാണെന്ന് മാത്രം. ""നോഡിങ്ങ് ഡോങ്കി"" തലതാഴ്ത്തും; ഉയര്‍ത്തും. നാം ഹാന്‍ഡ് പമ്പിെന്‍റ പിടി താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ വെള്ളം പമ്പ് ചെയ്യപ്പെടുന്നതുപോലെ ഭൂമിയ്ക്കടിയിലുള്ള ക്രൂഡ് ഓയില്‍ പമ്പ് ചെയ്യപ്പെടും. കഴുതത്തലയുടെ മറുവശത്ത് അഡ്ജസ്റ്റുചെയ്ത് വെച്ചിട്ടുള്ള ഭാരം കാരണം, ഹാന്‍ഡ് പമ്പിലെന്നവിധം, കഴുതത്തല നിരന്തരം താഴുകയും പൊങ്ങുകയും ചെയ്യും. അതിനുസരിച്ച് എണ്ണ പമ്പ് ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. പമ്പ് പ്രവര്‍ത്തിപ്പിയ്ക്കാന്‍ ആളുവേണ്ട; കറന്‍റ് വേണ്ട. രാത്രിയും പകലും വ്യത്യാസമില്ലാതെ കഴുത തലയാട്ടും. ക്രൂഡ് ഓയില്‍ പുറത്തേക്ക് വന്നു കൊണ്ടിരിക്കും. പരന്ന പാടത്ത് അങ്ങനെ നിരവധി നോഡിങ്ങ് ഡോങ്കികള്‍. അവയില്‍ നിന്നെല്ലാം തുടര്‍ച്ചയായി എണ്ണ ഭൂമിക്കു മുകളില്‍ എത്തിക്കൊണ്ടിരിക്കുന്നു. എല്ലാ ഡോങ്കികളില്‍നിന്നുമുള്ള എണ്ണ ശേഖരിച്ച്, റിഫൈനറിയിലേക്ക് എത്തിയ്ക്കാനുള്ള കുഴലുകള്‍ ഒരുക്കിവെച്ചാല്‍ മതി. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ (30 കൊല്ലം മുമ്പുവരെ ബ്രൂണെ ബ്രിട്ടീഷ് കോളണിയായിരുന്നു) ഒരുക്കിവെച്ച നോഡിങ്ങ് ഡോങ്കികള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. കരയില്‍, പരന്ന പാടങ്ങളില്‍നിന്ന്, ഏറെ ആഴത്തില്‍നിന്നല്ലാതെ എണ്ണ കുഴിച്ചെടുക്കാനുള്ള ഏറ്റവും ലളിതമായ, ചെലവ് കുറഞ്ഞ (ചെലവില്ലാത്ത എന്നു തന്നെ പറയാം - കാരണം ഒരിയ്ക്കല്‍ കഴുത തലയാട്ടിത്തുടങ്ങി കഴിഞ്ഞാല്‍ പിന്നെ അത് നിര്‍ത്തുകയില്ല. പതിറ്റാണ്ടുകളായി തലയാട്ടിക്കൊണ്ടിരിക്കുന്ന കഴുതകള്‍ ബ്രൂണെയിലുണ്ട്) സംവിധാനമാണിത്. ആഴക്കടലില്‍നിന്ന് എണ്ണ കുഴിച്ചെടുക്കാനുള്ള ആധുനിക സംവിധാനങ്ങളും അവിടെ അതോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ എണ്ണ കുഴിച്ചെടുത്ത് സ്വന്തം റിഫൈനറിയില്‍ ശുദ്ധീകരിച്ച്, വലിയ ലാഭമെടുക്കാതെ, വിതരണം ചെയ്യുമ്പോള്‍ പെട്രോളിന് ബ്രൂണെയിലെ വിലയെന്തെന്നറിയാമോ?

    എട്ടുകൊല്ലം മുമ്പ് ലിറ്ററിന് 53 സെന്‍റ്. ഇന്നും 53 സെന്‍റ്. (നൂറ് സെന്‍റ് = 1 ഡോളര്‍). ഇന്നത് 23.1 രൂപയാണ്. (അവിടത്തെ നാണയം ഡോളര്‍ ആണ്. സിങ്കപ്പൂര്‍ ഡോളറിന് സമം). ഇന്ത്യന്‍ രൂപയില്‍ എട്ടുകൊല്ലത്തിനുള്ളില്‍ കണക്കാക്കുമ്പോള്‍ അല്‍പം വില കൂടിയത്, രൂപയുടെ മൂല്യം കുറഞ്ഞതിനാലാണ്. അവിടത്തെ കൂലിച്ചെലവും മറ്റ് ചെലവുകളും എല്ലാം ഇന്ത്യയിലേതിനേക്കാള്‍ കൂടുതലാണ്. എന്നിട്ടും ഒരു ലിറ്റര്‍ പെട്രോളിന് വില ഇന്ത്യന്‍ നാണയത്തിലേക്ക് മാറ്റിയാല്‍ 23.1 രൂപ മാത്രം. ഇന്ത്യയിലും ക്രൂഡ് ഓയില്‍ കുഴിച്ചെടുത്ത്, ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നുണ്ട്. വില ലിറ്ററിന് 73 രൂപ! (പ്രാദേശികമായി അല്‍പസ്വല്‍പം വ്യത്യാസം കാണും). എട്ടുകൊല്ലം മുമ്പ് വില ഇതിെന്‍റ മൂന്നിലൊന്നായിരുന്നു. ഇവിടെ ശുദ്ധീകരണച്ചെലവ് വളരെ കുറവാണ്. (അതുകൊണ്ട് വിദേശത്തുനിന്ന് ക്രൂഡ് ഓയില്‍ കൊണ്ടുവന്ന് ശുദ്ധീകരിച്ച്, ഇന്ത്യന്‍ കമ്പനികള്‍ പെട്രോളും ഡീസലും കയറ്റിയയച്ച് ലാഭമുണ്ടാക്കുന്നു). കൂലിച്ചെലവും കുറയും - നോഡിങ്ങ് ഡോങ്കികളില്ലെങ്കിലും. രണ്ട് രാജ്യങ്ങളിലും മൊത്തം ചെലവ് തുല്യമാണെന്ന് കരുതിയാല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് എന്തിനാണ് ഇവിടെ കുഴിച്ചെടുക്കുന്ന എണ്ണയില്‍നിന്നുള്ള പെട്രോളിന് ലിറ്ററിന് 73 രൂപ ഈടാക്കുന്നത്? എല്ലാ ചെലവും ലാഭവും അടക്കം 23 രൂപയ്ക്ക് വില്‍ക്കാമെന്നിരിയ്ക്കെ? നാട്ടിലെ ക്രൂഡ് ഓയിലിന് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിെന്‍റ അതേ വിലയിടണം എന്നാണ് സര്‍ക്കാരിെന്‍റ വാശി. വിദേശ വിപണിയിലെ ഇന്നത്തെ വിലയെന്താണ്? 159 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന ബാരലിന് 106 ഡോളര്‍. അതായത് ഡോളറിന് 54 രൂപ എന്ന നിരക്കില്‍ കണക്കാക്കിയാല്‍ ഇറക്കുമതി ചെയ്ത ബാരലിന് വില 5724 രൂപ. ഒരു ബാരല്‍ ക്രൂഡ് ഓയില്‍ സംസ്കരിക്കാന്‍ 80 രൂപ കണക്കാക്കിയാല്‍ ആകെ ചെലവ് 5804 രൂപ. കട്ടിയായ ക്രൂഡ് നേര്‍പ്പിച്ച് പെട്രോളാക്കുമ്പോള്‍ അതിെന്‍റ സാന്ദ്രത കുറയും; അതിനുസരിച്ച് വ്യാപ്തം കൂടും. 159 ലിറ്റര്‍ ക്രൂഡ് ശുദ്ധീകരിച്ച് നേര്‍പ്പിക്കുമ്പോള്‍ 166 ലിറ്റര്‍ കിട്ടും എന്ന് കരുതാം. (ക്രൂഡ് മുഴുവനും പെട്രോള്‍ ആക്കപ്പെടുകയാണെങ്കില്‍). അങ്ങിനെ വരുമ്പോള്‍ ശുദ്ധീകരിച്ച ഒരു ലിറ്റര്‍ പെട്രോളിന് 35 രൂപ വില വരും. അതായത് നാട്ടില്‍നിന്ന് കുഴിച്ചെടുക്കുന്ന ക്രൂഡില്‍നിന്നുള്ള പെട്രോളിന് 23 രൂപയും ഇറക്കുമതി ചെയ്യുന്ന ക്രൂഡില്‍നിന്നുള്ള പെട്രോളിന് 35 രൂപയും വില വരും. അതിെന്‍റ സ്ഥാനത്ത് സര്‍ക്കാര്‍ പെട്രോളിന് മൊത്തത്തില്‍ 73 രൂപ വില ഈടാക്കുന്നു. ക്രൂഡ് ശുദ്ധീകരിക്കുമ്പോള്‍, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം, കരി, ലൂബ്രിക്കന്‍റ് ഓയില്‍ എന്നിങ്ങനെ നിരവധി ഉല്‍പന്നങ്ങള്‍ ലഭിക്കുന്നുണ്ട്. അവയുടെ അനുപാതം കൃത്യമായി സര്‍ക്കാരോ റിഫൈനറികളോ വ്യക്തമാക്കാറില്ല. എങ്കിലും കിട്ടിയ ചില കണക്കുകള്‍വെച്ച് ഒരു ബാരല്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കുമ്പോള്‍ കിട്ടുന്ന ഘടക പദാര്‍ഥങ്ങളും അവയുടെ ഇന്നത്തെ വിലയും താഴെ കൊടുക്കുന്നു. അതായത് ഒരു ബാരല്‍ ക്രൂഡ് ഓയില്‍ ഇന്നത്തെ വിലയ്ക്ക് ഇറക്കുമതിചെയ്ത് ശുദ്ധീകരിക്കുമ്പോഴത്തെ റിഫൈനറി വില 5804 രൂപ. അത് ഘടകങ്ങളാക്കി വില്‍ക്കുമ്പോള്‍ കിട്ടുന്ന വില 10,062 രൂപ. ലാഭം 4258 രൂപ. എന്നിട്ടും സര്‍ക്കാര്‍ പറയുന്നു, നഷ്ടം നഷ്ടം എന്ന്. ഒരു ലിറ്റര്‍ പെട്രോളിെന്‍റ വില ബ്രിട്ടനില്‍ 153 രൂപയാണ്; എന്നാല്‍ ഇവിടെ 73 രൂപയ്ക്ക് വില്‍ക്കേണ്ടിവരുന്നു. അതിനാല്‍ ലിറ്ററിന് 80 രൂപ നഷ്ടമാണ് എന്നാണ് സര്‍ക്കാരിെന്‍റ വാദം. ലണ്ടനില്‍ വില്‍ക്കുന്ന വിലയ്ക്ക് ഇവിടെയും വിറ്റിരുന്നുവെങ്കില്‍ കിട്ടുമായിരുന്ന വിലയും ഇപ്പോള്‍ കിട്ടുന്ന വിലയും തമ്മിലുള്ള വ്യത്യാസത്തെയാണ് നഷ്ടം എന്ന നിലയില്‍ മന്‍മോഹന്‍ സിങ് അവതരിപ്പിക്കുന്നത്. അതിനെയാണ് ""അണ്ടര്‍ റിക്കവറി"" എന്ന, സാധാരണക്കാര്‍ക്ക് മനസ്സിലാവാത്ത ഭാഷയില്‍ വിശേഷിപ്പിക്കുന്നത്. സാധാരണ വ്യാപാരങ്ങളിലൊന്നും ഇങ്ങനെയൊരു പ്രയോഗമില്ല. ഒരു താരതമ്യവുമില്ല. ലണ്ടനിലെ വിലയുമായി പെട്രോളിെന്‍റ വില താരതമ്യപ്പെടുത്തുന്നതിനുപകരം ബ്രൂണെയിലെ വിലയുമായി താരതമ്യപ്പെടുത്തിയിട്ട് ലിറ്ററിന് 50 രൂപ ലാഭം എന്ന് എന്തേ മന്‍മോഹന്‍സിങ് പറയാത്തത്? ""അണ്ടര്‍ റീക്കവറി""യ്ക്കുപകരം ""ഓവര്‍ റീക്കവറി"" എന്നെന്തേ പറയാത്തത്? പാകിസ്താനിലും (41.81 രൂപ) ശ്രീലങ്കയിലും (50.30 രൂപ) ബംഗ്ലാദേശിലും (44.80 രൂപ) നേപ്പാളിലും (63.24 രൂപ) എല്ലാം പെട്രോളിന് ഇന്ത്യയിലേതിനേക്കാളും വില കുറവാണല്ലോ. അതെന്താ സര്‍ക്കാര്‍ ചൂണ്ടിക്കാണിയ്ക്കാത്തത്! എന്നിട്ടെന്താ ""ഓവര്‍ റീക്കവറി""യെപ്പറ്റി പറയാത്തത്?

    ഉത്തരം വളരെ വ്യക്തമാണ്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പൊന്‍മുട്ടയിടുന്ന താറാവാണ് പെട്രോളിയം മേഖല. ഏറ്റവും കൂടുതല്‍ നികുതി വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന മേഖല. സര്‍ക്കാരിെന്‍റ മൊത്തം നികുതി വരുമാനത്തില്‍ 20 ശതമാനത്തിലധികവും പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നത്രേ. 2009-10 വര്‍ഷത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റും സംസ്ഥാന ഗവണ്‍മെന്‍റുകളും കൂടി ഈ ഒരൊറ്റ മേഖലയില്‍നിന്ന് നികുതിയായി പിരിച്ചെടുത്തത് 1,83,830 കോടി രൂപയാണ്. 2010-11 വര്‍ഷത്തില്‍ 2,25,449 കോടി രൂപ പിഴിഞ്ഞെടുത്തു. ജനങ്ങളെ വഞ്ചിയ്ക്കുന്ന ഈ നടപടി കൂടുതല്‍ ഊര്‍ജ്ജിതമായി തുടരാന്‍, മന്‍മോഹന്‍സിങ് - ചിദംബരം പ്രഭൃതികള്‍ക്ക്, കോണ്‍ഗ്രസ്സിെന്‍റ പ്രവര്‍ത്തക സമിതി സെപ്തംബര്‍ 24ന് യോഗം ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നു. സംശയമില്ല. കോണ്‍ഗ്രസ് പാര്‍ടി ആര്‍ക്കോവേണ്ടി തലയാട്ടുക തന്നെയാണ്.നാരായണന്‍ ചെമ്മലശ്ശേരി

എമര്‍ജിങ് കേരള-ഒരു ചരിത്രാന്വേഷണം

  • എമര്‍ജിങ് കേരള-ഒരു ചരിത്രാന്വേഷണം 
  • പുതിയ വിവരം കിട്ടിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പൂര്‍വകാലത്തെ വിശകലനം ചെയ്യുക എന്നത് പൊതുവെയുള്ള ശൈലിയാണ്. വ്യക്തിക്കും സമൂഹത്തിനും ഇത് ബാധകമാണ്. ഒരാള്‍ക്ക് ഞാന്‍ ചതിയനാണെന്ന് ബോധ്യപ്പെട്ടാല്‍ എന്റെ ഭൂതകാലം മുഴുവന്‍ ആ "ചതിരേഖ" മാര്‍ഗരേഖയാക്കി പരിശോധിക്കും. ചരിത്രവും അങ്ങനെതന്നെ. സമകാലിക ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ചരിത്രത്തെ വ്യാഖ്യാനിക്കുക. പാവം ചരിത്രം!. എല്ലാത്തിനും നിന്നുകൊടുക്കും!. "അന്നന്നത്തെ അന്നം" കണ്ടെത്താന്‍ ഓരോരുത്തരും കണ്ടെത്തുന്ന വഴി. "അന്നം" എന്നുള്ളത് ചീത്തവാക്കല്ലെങ്കില്‍ ഈ പഴഞ്ചൊല്ലും നിഷേധാത്മകമല്ല. ഊണുകഴിക്കുക, അതിനുള്ള വക തേടുക എന്നുള്ളതൊക്കെ മോശം കാര്യമല്ല.

    കേരള ചരിത്രം സമകാലിക സൈദ്ധാന്തിക- സാമൂഹിക പശ്ചാത്തലത്തില്‍ മാറ്റി എഴുതാനുള്ള എളിയ ശ്രമമാണ് ഇത്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരുമാതിരി ആവശ്യങ്ങളൊക്കെ കാലഘട്ടത്തിന്റെ പിടലിക്ക് കെട്ടുകയാണല്ലോ സാധാരണ. പാവം കാലഘട്ടം!. എല്ലാ ഭാരവും താങ്ങി വിയര്‍ത്തൊലിച്ച് നില്‍ക്കുകയാണ്, ഋതുക്കള്‍ മാറുന്നതറിയാതെ!. കേരള ചരിത്രരചനയെ ഒരു പുനര്‍വായനക്ക് വിധേയമാക്കുകയാണ് ഇവിടെ. പുനഃസൃഷ്ടി, പുനര്‍രചന എന്നീ വാക്കുകള്‍ ഒഴിവാക്കി പുനര്‍വായന എന്നത് മനപ്പൂര്‍വം പ്രയോഗിച്ചതാണ്. ഗ്രന്ഥകാരന്‍ പണ്ഡിതനും, സമകാലിക ജ്ഞാനവ്യാപാരത്തിലെ മോശമല്ലാത്ത ഒരു കച്ചവടക്കാരനുമാണെന്ന് വായനക്കാരെ ബോധ്യപ്പെടുത്താനുള്ള എളിയ ശ്രമം മാത്രമാണ് അത്. അല്ലാതെ മറ്റൊരു ദുരുദ്ദേശ്യവും അതിലില്ല.

    പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വായിക്കുമ്പോള്‍ പുതിയ ഉള്‍ക്കാഴ്ച കിട്ടുമെന്നതിനാല്‍ പുനര്‍വായന എന്ന് പ്രയോഗിക്കാമെന്നാണ് ഇതിന്റെ കച്ചവടക്കാര്‍ പറയുന്നത്. കഴിയുന്നത്ര പുതിയ വാക്കുകള്‍ ഉപയോഗിച്ചു തന്നെയാണ് ഇത് നിര്‍വഹിക്കുന്നത്. എവിടെയെങ്കിലും അതിന് കുഴപ്പം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഗ്രന്ഥകര്‍ത്താവിന്റെ പ്രാപ്തിക്കുറവായി മാത്രം കണ്ടാല്‍ മതി. " ഡെവലപ്മെന്റാ"ണ് ഇപ്പോഴത്തെ പ്രധാന ഭാഷ. ദൈനംദിന ജീവിത വ്യാപാരത്തിലെ പ്രധാന പ്രയോഗവും "ഡെവലപ്മെന്റ്" തന്നെ. ഡെയ്ലി ഡയലോഗടിയില്‍ ഡെവലപ്മെന്റ് എന്ന വാക്കാണ് കൂടുതലും കയറിവരുന്നതെന്നാണ് ഉദ്ദേശിച്ചത്. ഇത് മുന്‍ പറഞ്ഞ വാചകം വായിച്ചപ്പോള്‍ മനസ്സിലായിക്കാണും എന്ന് കരുതുന്നു.

    ദൈവം കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവുമധികം പ്രചാരമുള്ള വാക്ക് "ഡെവലപ്മെന്റാ"ണ്. ഒരു മാതിരി എല്ലാക്കാര്യത്തിനും ഇപ്പോള്‍ "ഡെവലപ്മെന്റാ"ണ് ഉപയോഗിക്കുന്നത്. വീട് പൊളിച്ചു പണിയുന്ന കാലം പോയി. ഇപ്പോള്‍ വീടൊന്ന് "ഡെവലപ്" ചെയ്യലാണ്. ചായക്കടയില്‍ സ്ഥിരം പരിപ്പുവടക്ക് പകരം മസാലദോശ വന്നാല്‍ കട ഒന്ന് "ഡെവലപ്" ചെയ്യലാവും. കല്യാണം കഴിഞ്ഞ പെണ്ണിനോട് "ഡെവലപ്മെന്റൊന്നും ആയില്ലേടീ" എന്നു ചോദിക്കുന്ന ബന്ധുക്കള്‍ ഉണ്ട്. ഗര്‍ഭിണിയായോ എന്നാണ് വിവക്ഷ. മരമൊക്കെ വെട്ടിക്കളഞ്ഞ് രണ്ട് ടിപ്പറിടിച്ചാല്‍ "അവിടെയൊക്കെ ഭയങ്കരമായി ഡെവലപ്മെന്റാവും." ഇപ്പോള്‍ പണിയുള്ളവന്‍, പണിയില്ലാത്തവന്‍ എന്നീ വാക്കുകള്‍ ഇല്ല. പണിയുള്ളവന്‍ ഡെവലപ്പന്‍, പണിയില്ലാത്തവന്‍ അണ്‍ഡെവലപ്പന്‍. പുതിയ വാക്കുകള്‍ ഉപയോഗിച്ച്, പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള ചരിത്രരചനയുടെ ആദ്യസംരംഭമാണ് ഇത്. ഇത് പുതിയ സമീപനം കൂടിയാണ്. രചനയുടെ സാമ്പിള്‍ വെടിക്കെട്ട് താഴെ. അതിപ്രാചീന കാലത്ത് വെള്ളം മൂടി ഒരു ഡെവലപ്പ്മെന്റുമില്ലാതെ കിടക്കുകയായിരുന്നു കേരളം.

    വെള്ളം മൂടിയാണ് കിടന്നിരുന്നതെങ്കിലും കേരളത്തിന്റെ സാധ്യതകള്‍ ആദ്യമായി തിരിച്ചറിഞ്ഞത് പരശുരാമനായിരുന്നു. പരശുരാമന്‍ എവിടെനിന്നാണ് വന്നതെന്നറിയില്ല. എന്നാലും കേരളത്തിന്റെ ഭാവി കണ്ടറിഞ്ഞ് മൂലധനമിറക്കാന്‍ തയ്യാറായി വന്ന ആദ്യത്തെ നിക്ഷേപകനാണ് എന്ന് നിസ്സംശയം പറയാം. ഏതൊരു വ്യവസായത്തിനും അത്യന്താപേക്ഷിതമായത് ഭൂമിയാണ്. വെള്ളത്തിനടിയില്‍ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഭൂമി കണ്ടെത്തി എന്നതിലാണ് പരശുരാമന്റെ ക്രാന്തദര്‍ശിത്വം. കേരളവികസന മാതൃകയുടെ "സോഴ്സ്" കണ്ടെത്തിയ ആദ്യത്തെ "റിസോഴ്സ് പേഴ്സണാണ്" പരശുരാമന്‍. അതുകൊണ്ട് കേരളത്തിന്റെ ഡെവലപ്മെന്റിന്റെ പിതാവ് എന്ന് പരശുരാമനെ അടയാളപ്പെടുത്തുന്നതില്‍ അപാകമില്ല. വെള്ളം വറ്റിച്ച് ഭൂമി വീണ്ടെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ അന്ന് പൂര്‍ണ വളര്‍ച്ച എത്തിയിട്ടില്ല. അതുകൊണ്ട് മറ്റു മാര്‍ഗങ്ങള്‍ പരശുരാമന് ആരായേണ്ടി വന്നു. ഒരു എന്റര്‍പ്രണര്‍ അഥവാ ഒരു സംരംഭകന്‍ നേരിടുന്ന വെല്ലുവിളിയാണ് ഇത്. പക്ഷേ പരാജയപ്പെട്ടില്ല പരശു. വിന്ധ്യാപര്‍വതത്തിനപ്പുറത്ത് അന്ന് വര്‍ക്ക്ഫോഴ്സ് ഉണ്ട്. കച്ചവടത്തിന് വന്ന ഇബ്നുബത്തൂത്ത ഇത്തരം ലേബര്‍ ഫോഴ്സിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അക്കാലം പണിമുടക്കുകളോ, ഹര്‍ത്താലോ ഇല്ല. തൊഴില്‍ ദിനങ്ങള്‍ അങ്ങനെ നഷ്ടപ്പെടുകയുമില്ല. നോക്കുകൂലിയുമില്ല. എങ്കിലും വിന്ധ്യനപ്പുറത്തുനിന്ന് വര്‍ക്ക്ഫോഴ്സിനെ കൊണ്ടു വരേണ്ടന്ന് തന്നെ പരശുരാമന്‍ തീരുമാനിച്ചു. പ്രാദേശിക വികസനരീതി വികസിപ്പിച്ചെടുക്കണമെന്ന് തന്നെ പരശുരാമന് തോന്നി. സ്വന്തം സാധ്യതകളെ ആരായുകയായിരുന്നു പരശുരാമന്‍. അതുകൊണ്ട് പുതിയ സംരംഭങ്ങളുടെ പിതാവ് എന്നും പരശുരാമനെ വിളിക്കാം. പുറത്തുനിന്ന് വര്‍ക്ക് ഫോഴ്സ് കൊണ്ടുവരുന്നതിനുള്ള എക്സ്പെന്റിച്ചര്‍, അതിന്റെ ട്രാന്‍സ്പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്സ് എല്ലാം കണക്കുകൂട്ടുമ്പോള്‍ അത് ഒരു ചെറിയ ബജറ്റായിരിക്കില്ല. കേരളത്തിന്റെ ജി ഡി പിയേക്കാള്‍ അധികം വരും. എങ്കിലും പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ലോകത്താകെ നടക്കുന്ന മാറ്റങ്ങളുമായി കേരളത്തെ "ഇന്റഗ്രേറ്റ്" ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നു തന്നെ പരശുരാമന് തോന്നി. സ്വയം ഒരു ഡിസ്ക്കഷന് വഴങ്ങുകയായിരുന്നു പരശു. ഒരു തീരുമാനമെടുക്കുന്നതിന് തന്നെത്തന്നെ രൂപപ്പെടുത്തുന്ന ഒരു പ്രകിയയിലേക്ക് പരിവര്‍ത്തനം ചെയ്യലായിരുന്നു അത്. ഇതിനെ അന്ന് തപസ്സ് എന്നാണ് പറഞ്ഞിരുന്നത്. ഇത് നിര്‍വികാരമോ, നിസ്സംഗതയോ, നിര്‍ഗുണമോ അല്ല. അങ്ങനെ ഇന്റര്‍പ്രട്ട് ചെയ്യാന്‍ അന്ന് ചില ആന്റിഡെവലപ്മെന്റ് ഫോഴ്സസ് തയ്യാറായിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇത് വളരെ പൊട്ടന്‍ഷ്യല്‍ ആവശ്യമുള്ള ഒരു പ്രക്രിയയാണ്. നിലവിലുള്ള സിസ്റ്റം ഓഫ് ബിലീവ്സിനെ അഥവാ വിശ്വാസരൂപത്തെ തകര്‍ക്കാനുള്ള മെന്റല്‍ സ്ട്രെങ്ത്ത് അഥവാ മാനസികധൈര്യം ആവാഹിക്കാനുള്ള വളരെ ജൈവികമായ പ്രക്രിയയാണ്. ഏത് സംരംഭത്തിനും നാല്‍പ്പതു ശതമാനത്തോളം റിസ്ക്ക് ഫാക്റ്ററുണ്ടാവും. ഒരു റിസ്ക്ക് ഫാക്റ്റര്‍ ഫേസ് ചെയ്യലാണ് ഡെവലപ്മെന്റിന്റെ ഫസ്റ്റ് സ്റ്റെപ്. ആ സ്റ്റെപ്പെടുക്കലാണ് സത്യത്തില്‍ ഈ തപസ്സ്. തപസ്സിനു തന്നെ പല സ്റ്റെപ്പുകളുണ്ടെന്ന് അറിയാമല്ലോ. തന്റെ കൈയ്യിലുള്ള വിഭവം എങ്ങനെയാണ് ഡെവലപ്മെന്റിനു വേണ്ടി വിനിയോഗിക്കാവുന്നത് എന്നാണ് പരശുരാമന്‍ ചിന്തിച്ചത്. പരിമിത വിഭവന്മാരായ കേരളീയര്‍ക്കുള്ള നവീന ചിന്താപദ്ധതിയുടെ വഴിവെട്ടല്‍ കൂടിയായിരുന്നു പരശുരാമന്റെ അപ്രോച്ച്.

    സ്വന്തം സാഹചര്യം ഫലപ്രദമായി കണ്ടെത്തുകയും അതിന്റെ വിപണിസാധ്യതകള്‍ ആരായുകയും തുറക്കുകയും ചെയ്തു. സത്യത്തില്‍ പരശുരാമന്‍ വരുമ്പോള്‍ കൈയ്യിലുണ്ടായിരുന്നത് ഒരു മഴു മാത്രമാണ്. മഴു എന്നതിന്റെ സംസ്കൃതരൂപമാണ് പരശു. പരശു ഏന്തിയവന്‍ പരശുരാമന്‍. തന്റെ വിഭവവുമായി ബന്ധപ്പെട്ടായിരുന്നു പരശുരാമന്റെ സ്വത്വവും. തന്റെ കൈയ്യിലുള്ള ഈ ഏകവിഭവം പരശുരാമന്‍ സമര്‍ഥമായി കന്യാകുമാരിയിലേക്ക് വിന്യസിപ്പിച്ചു. അങ്ങനെ ഗോകര്‍ണം മുതല്‍ കന്യാകുമാരിവരെ വന്‍ വ്യവസായ സാധ്യതകളുള്ള ഭൂമി പ്രത്യക്ഷമായി. എമര്‍ജിങ് കേരള. ഭൂമി വെറുതെ ഭൂമിയായി കിടക്കുന്നതുകൊണ്ട് എന്ത് കാര്യം? പറമ്പും തൊടികളുമൊക്കെയായി അത് ഒട്ടും വാണിജ്യപ്രാധാന്യമില്ലാതെ മാറ്റിയാല്‍ വരും തലമുറക്കെന്ത് പ്രയോജനം?

    ഇവിടെ വ്യവസായം വരണം, നിക്ഷേപം വരണം, തൊഴില്‍ സാധ്യതകള്‍ ഉണ്ടാവണം. നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമവും പരശുരാമന്‍ തന്നെ തുടങ്ങി. വീണ്ടും എമര്‍ജിങ് കേരള. ആദ്യത്തെ ആഗോളനിക്ഷേപ സംഗമവും തുടങ്ങിയത് പരശുരാമനാണ്. അതിനു വേണ്ടി അദ്ദേഹം നന്നായി ക്ലേശിച്ചു. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടെങ്കിലും കമ്യൂണിക്കേഷന്‍ സാധ്യത കുറവായതിനാല്‍ ആരെ യും കണ്ടെത്താനായില്ല. മാത്രമല്ല, മാധ്യമശ്രദ്ധയും കുറവായിരുന്നു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അന്ന് നമ്പൂതിരിമാരില്ലാതിരുന്നതും പരശുരാമന്റെ പരിശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. എങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 64 നമ്പൂതിരിമാരെ കുടുംബസമേതം പ്രഥമ ആഗോളനിക്ഷേപ സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ പരശുരാമന് കഴിഞ്ഞു. ഇവരെ വെറും നമ്പൂതിരിമാരായി കാണാന്‍ മാത്രമാണ് പല ചരിത്രകാരന്മാരും തയ്യാറായത്. പക്ഷേ, ഇവരില്‍ പലരും ഒന്നാന്തരം നിക്ഷേപകരായിരുന്നു എന്നുള്ള സത്യം മറച്ചുവച്ചു.

    64 വ്യക്തികളെ കൊണ്ടുവരാതെ അവരുടെ കുടുംബത്തെ തന്നെ കൂട്ടത്തോടെ കൊണ്ടുവന്നതിലാണ് പരശുരാമന്റെ ദീര്‍ഘവീക്ഷണം കിടക്കുന്നത്. ഇതാണ് പ്ലാനിങ്. പിന്നീട് ഒരു പ്ലാനിങ് ബോര്‍ഡിലേക്കു വരെ എത്തിച്ചത് പരശുരാമന്റെ ഈ നവീന ആശയമായിരുന്നു. കേരളം വിട്ടുപോകാതെ അവരെ ഇവിടെത്തന്നെ പിടിച്ചുനിര്‍ത്താനാണ് പരശുരാമന്‍ കുടുംബസമേതം അവരെക്കൊണ്ടു വന്നത്. ഈ കുടുംബങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും പരശുരാമന്‍ തരപ്പെടുത്തി. ബ്യൂറോക്രസിയുടെ നൂലാമാലകളൊന്നും ഉണ്ടായില്ല, ചുവപ്പുനാടകളില്‍ കുടുങ്ങിയില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓഫീസുകളില്‍ കയറി നരകിച്ചില്ല. കുടിക്കിട സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പോക്കു വരവ് സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം ഒറ്റയടിക്ക് നടത്തിക്കൊടുത്തു. എല്ലാം സുതാര്യമായിരുന്നു. അതിവേഗം, ബഹുദൂരം. ഒരു ക്യാപിറ്റല്‍ ഫ്രണ്ട്ലി അഥവാ മൂലധന സൗഹാര്‍ദ രാജ്യമായി കേരളത്തെ മാറ്റാനുള്ള പരശുരാമന്റെ കാഴ്ചപ്പാട് തന്നെയാണ് ഇവിടെ എടുത്തു പറയേണ്ടത്.

    നമ്പൂതിരിമാരുടെ വരവോടെ കേരളത്തില്‍ ഒരു വ്യവസായ അന്തരീക്ഷം രൂപപ്പെട്ടു. വ്യവസായവും തുടങ്ങി. കേരളത്തിന്റെ തനതു സാധനങ്ങള്‍ തന്നെ ഉപയാഗിച്ചുള്ള വ്യവസായമാണ് തുടങ്ങിയത്. അത് ഉപയോഗിച്ച് എങ്ങനെ ലോകമാര്‍ക്കറ്റിലെത്താം എന്നായിരുന്നു നോക്കിയത്. വായ്പാ സൗകര്യങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് പണത്തിനുള്ള സ്രോതസ്സ് കുറവായിരുന്നു. എങ്കിലും ഇതൊന്നും വ്യവസായത്തെ ബാധിച്ചില്ല. വിപണി കീഴടക്കിയ ഉല്‍പ്പന്നം തന്നെയായിരുന്നു ഇവര്‍ ഉണ്ടാക്കിയത്-ചൂട്ടുകറ്റ. വിദേശികളെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചതും ഈ ചൂട്ടുകറ്റകള്‍ തന്നെയായിരുന്നു. സുഗന്ധദ്രവ്യങ്ങളാണ് ഇതിനു കാരണം എന്നൊരു തെറ്റിദ്ധാരണ ചരിത്രത്തിലുണ്ട്. പുതിയ തെളിവുകള്‍ ഇത് നിഷേധിക്കുകയാണ്. സമുദ്രസഞ്ചാരത്തിനിടെ അറബികളും, പാശ്ചാത്യരും ഈ ചൂട്ടുകറ്റയുടെ വെളിച്ചം കണ്ട് കപ്പല്‍ കിഴക്കോട്ട് തിരിച്ചുവിടുകയായിരുന്നു. ഒന്നാം അധ്യായം അവസാനിച്ചു. രണ്ടാം അധ്യായം ഈ രീതിയില്‍ ജ്ഞാനസമ്പത്തും ഉള്‍ക്കാഴ്ചയുമുള്ള ആര്‍ക്കു വേണമെങ്കിലും എഴുതാവുന്നതാണ്.എം എം പൗലോസ്