എല്ലാമാധ്യമങള്‍ക്കും ദലയുടെ പത്രക്കുറിപ്പ്
പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകുന്നവരെയും കൊള്ളയടിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹം
വേലയും കൂലിയുമില്ലാത്ത അംഗീകൃത രേഖകളില്ലാതെ യു എ ഇയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചു പോകാന്‍ യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്‍െറ പ്രയോജനം ലഭിക്കാന്‍ ഇന്ത്യന്‍ പ്രവാസികള്‍ 69 ദിര്‍ഹം{ആയിരം ഇന്ത്യന്‍ രൂപ } മുടക്കേണ്ടി വരുമെന്നത് അംഗികരിക്കാന്‍ സാധ്യമല്ല...ഡിസംബര്‍ നാലിന് ആരംഭിക്കുന്ന പൊതുമാപ്പിന്‍െറ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തി സൗജന്യമായി യാത്രാരേഖകളും വിമാനടിക്കറ്റും അനുവദിച്ച് അവരെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് അത് നടപ്പാക്കാനുള്ളു നിര്‍ദ്ദേശം അബൂദാബിയിലെ ഇന്ത്യന്‍ എംബസിക്കും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്നും നല്‍കണമെന്ന് ദല പ്രസിഡണ്ട് മാത്തുക്കുട്ടി കാടോണ്‍ കേന്ദ്ര സര്‍ക്കാറിന്നയച്ച അടിയന്തര സന്ദേശത്തില്‍ ആവശ്യപ്പെട്ടു....ഈ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി തിരിച്ചെത്തുന്നവരെ സഹായിക്കുന്നതിന്നും പുനരധിവസിപ്പിക്കുന്നതിന്നും കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ തയ്യാറാകണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
സസ്നേഹം
മാത്തുക്കുട്ടി കാടോണ്‍
ദല പ്രസിഡാണ്ട്
News sending by Narayanan veliancode..050 6579581
No comments:
Post a Comment