യു എ ഇ എക്സേയിഞ്ച് - ദല കേരളോത്സവം ബലിപെരുന്നാള്‍ ഒന്ന് ,രണ്ട് ദിനങളില്‍ ഒക്ടോബര്‍ 26,27 തിയ്യതികളില്‍ ദുബായ് ഫോക്ലോര്‍ സൊസൈറ്റി തിയേറ്റര്‍ ഗ്രൗണ്ടില്‍. (ദുബായ് അല്‍ മുല്ല പ്ലാസക്കും സെഞ്ചുറി മാളിന്നും ഇടയില്‍ )
പ്രവേശനം സൌജന്യം.
ദല കേരളോത്സവം ബലിപെരുന്നാള്‍ ദിനങളില്‍ ( ബലിപെരുന്നാള്‍ ഒന്ന് ,രണ്ട് ദിനങളില്‍ ഒക്ടോബര്‍ 26,27 തിയ്യതികളില്‍ ) വൈകിട്ട് 5 മുതല്‍ 10 വരെ..ദുബായ് ഫോക്ലോര്‍ സൊസൈറ്റി ഗ്രൗണ്ടില്‍(അല്‍ മുല്ല പ്ലാസക്ക് അടുത്ത് )
പഞ്ചവാദ്യം,തായമ്പക,ആന,കാവടിയാട്ടം,തെയ്യം ,തിറ,കാളി,കാളകളി, പരിചമുട്ടുകളി തുടങി നിരവധി നാടന്‍ കലാരൂപങള്‍ അണി നിരത്തിക്കൊണ്ടൂള്ള അതി വിപുലമായ സാംസ്കാരിക ഘോഷയാത്ര,
നാടന്‍ കലകള്‍ , പെണ്‍കുട്ടികള്‍ അണീനിരക്കുന്ന ദലയുടെ ശിങ്കാരി മേളം, ഒപ്പന ,മാര്‍ഗ്ഗം കളി ,തിരുവാതിര, മാപ്പിളപ്പാട്ട് ,നാടന്‍ പാട്ടുകള്‍ ഗ്രൂപ്പ് ഡാന്‍സുകള്‍ ,കോല്‍ക്കളി,ദഫ് മുട്ട് ,ഓട്ടംതുള്ളല്‍, തുടങി കേരളത്തിന്റെ തനതായ നിരവധി കലാപരിപാടികള്‍ ...
സൈക്കള്‍ യജ്ഞം,റിക്കാര്‍ഡ് ഡാന്‍സ്, കഥാപ്രസംഗം, ഗാനമേള,തെരുവ് നാടകങള്‍ ,കോഴിക്കോടി നിന്ന് ഇറക്കുമതി ചെയ്ത വിവിധ തരത്തിലും നിറത്തിലുമുള്ള കോഴിക്കോടന്‍ ഹലുവ,അമ്പലപ്പുഴ പാല്‍ പായസം,രുചികരമായ നാടന്‍ വിഭവങള്‍ ലഭിക്കുന്ന കുടുംബശ്രി ഭക്ഷണശാല,തട്ടുകട,പുസ്തകശാല,കേരള ചരിത്ര പ്രദര്‍ശനം,സാഹിത്യ സംവാദം തുടങി
കേരളത്തിന്റെ തനിമയും സംസ്‌കൃതിയും ഇഴചേര്‍ന്ന നാട്ടുത്സവം കാണികള്‍ക്ക് വെറിട്ടൊരു അനുഭവമായിരിക്കും...പ്രവേശനം സൌജന്യം.
by.Narayanan veliancode.050-6579581
No comments:
Post a Comment