ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് മാര്‍ച്ച് അഞ്ചിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും.
പൊന്നാനി: ഒരു ജനതയുടെ സ്വപ്നസാഫല്യമായി ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് മാര്‍ച്ച് അഞ്ചിന് നാടിന് സമര്‍പ്പിക്കും. മലബാറിന്റെ ബഹുമുഖ ബൃഹത്പദ്ധതി പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് യാഥാര്‍ഥ്യമാകുന്നത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പദ്ധതി നാടിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഇതിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനാവും. തിരൂര്‍- പൊന്നാനി താലൂക്കുകളുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്നതാണ് ചമ്രവട്ടം പദ്ധതി. ഒപ്പം പാലക്കാട്, തൃശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കുള്ള ഗതാഗതമാര്‍ഗത്തില്‍ വലിയ മാറ്റം സൃഷ്ടിക്കും. ജലസേചനം, ഗതാഗതം, കുടിവെള്ളം, കാര്‍ഷികം എന്നീ മേഖലകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതി പൂര്‍ത്തിയായതോടെ കോഴിക്കോട്ടുനിന്ന് ഫറോക്ക്, കോട്ടക്കടവ്, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, ചമ്രവട്ടംപാലം, പൊന്നാനി, ചാവക്കാട്, കൊടുങ്ങല്ലൂര്‍ വഴി എറണാകുളത്തേക്ക് 35 കിലോമീറ്റര്‍ ലാഭിക്കാം. എടപ്പാള്‍, വളാഞ്ചേരി, കുറ്റിപ്പുറം തുടങ്ങി ഒട്ടനവധി പ്രദേശത്തുകാര്‍ക്ക് ഗതാഗതകുരുക്കില്‍നിന്ന് മോചനമാവും. ചരക്കുവാഹന ഗതാഗതത്തിനും ഏറെ പ്രയോജനംചെയ്യും. അവഗണനയുടെ നെല്ലിപ്പടി കണ്ട പദ്ധതിക്ക് ജീവവായു പകര്‍ന്നത് ഇഛാശക്തിയുള്ള സംസ്ഥാന സര്‍ക്കാരും മന്ത്രി പാലോളി മുഹമ്മദ്കുട്ടിയുമാണ്. പദ്ധതിയുടെ എല്ലാ തടസ്സങ്ങളും ഗൂഢാലോചനകളും മറികടന്നാണ് ഇത് യാഥാര്‍ഥ്യമാകുന്നത്. 978 മീറ്റര്‍ നീളമുള്ള ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന് 70 ഷട്ടറുകളുണ്ട്. പാലത്തില്‍നിന്ന് 302 മീറ്റര്‍ നീളത്തില്‍ പൊന്നാനിയിലേക്കും 310 മീറ്റര്‍ നീളത്തില്‍ തിരൂര്‍ ഭാഗത്തേക്കും അപ്രോച്ച് റോഡുണ്ടാക്കി. ഒമ്പത് മീറ്റര്‍ വീതിയുള്ള റഗുലേറ്റര്‍ കം ബ്രിഡ്ജില്‍ 7.5 മീറ്റര്‍ വീതിയില്‍ റോഡും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമാണ്. 70 ഷട്ടറുകളുടെ 70 മോട്ടോര്‍ പ്ളാറ്റ്ഫോം റഗുലേറ്ററില്‍ സജ്ജീകരിക്കും. മോട്ടോര്‍ പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതിക്ക് ജനറേറ്ററുകള്‍ സ്ഥാപിക്കും. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍, പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍ ജില്ലയുടെ വികസന കുതിപ്പിന് അത് വഴിയൊരുക്കും. മലബാറിന്റെ സ്വപ്നപദ്ധതി സ്വപ്നവേഗത്തില്‍ പൂര്‍ത്തീകരിച്ച സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും വരവേല്‍പ്പ് നല്‍കാനായി ഒരുങ്ങുകയാണ് നാട്ടുകാര്‍.
Subscribe to:
Post Comments (Atom)
1 comment:
ബിഡ്ജ് ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് മാര്‍ച്ച് അഞ്ചിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Post a Comment