യുഡിഎഫ് കുറ്റവാളികളുടെ കൂടാരം
ഇടമലയാര്‍ അഴിമതിക്കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയും യുഡിഎഫ് സ്ഥാപക നേതാക്കളിലൊരാളുമായ ആര്‍ ബാലകൃഷ്ണപിള്ളയെ ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി ഒരുവര്‍ഷം കഠിനതടവ് അനുഭവിക്കാനും 10,000 രൂപ പിഴയൊടുക്കാനും വിധിച്ചതോടെ യുഡിഎഫിന്റെ ജീര്‍ണത ഒരിക്കല്‍കൂടി ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ അവസരം ലഭിച്ചു. തുടര്‍ക്കഥകള്‍ പിന്നെയും വരികയാണ്. പാമോലിന്‍ അഴിമതിക്കേസില്‍, ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ അന്ന് മന്ത്രിയും ഇന്നും കോഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ടിഎച്ച് മുസ്തഫ കോടതിയില്‍ നടത്തിയിരിക്കുന്നു. കുരിയാര്‍കുറ്റി-കാരപ്പാറ പദ്ധതി നിര്‍മാണത്തില്‍ അഴിമതി നടത്തിയ കേസില്‍ യുഡിഎഫിന്റെ മറ്റൊരു മുതിര്‍ന്ന നേതാവ് ടി എം ജേക്കബിനെ പ്രതിപ്പട്ടികയില്‍നിന്നൊഴിവാക്കിയത് പുനഃപരിശോധിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചതും അതേ ദിവസംതന്നെ. ഇടമലയാര്‍ കേസില്‍ മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ രാമഭദ്രന്‍നായര്‍ കേരള കോഗ്രസ് നേതാവും ബാലകൃഷ്ണപിള്ളയുടെ അനുയായിയുമായിരുന്ന പി കെ സജീവ് എന്നിവര്‍ക്ക് ഒരുവര്‍ഷം തടവും പിഴയും വിധിച്ചിട്ടുണ്ട്. സജീവ് ഇപ്പോള്‍ കേരള കോഗ്രസ് മാണിഗ്രൂപ്പിന്റെ സംസ്ഥാന സെക്രട്ടറിയാണ്. ബാലകൃഷ്ണപിള്ള വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഇടമലയാര്‍ പദ്ധതിയുടെ സാര്‍ജ് ഷാഫ്റ്റ്, ടണല്‍ നിര്‍മാണക്കരാറുകള്‍ അടങ്കല്‍ തുകയേക്കാള്‍ യഥാക്രമം 188 ശതമാനവും 162 ശതമാനവും വര്‍ധിപ്പിച്ചുകൊടുത്തതായി ആരോപണമുണ്ടായി. അതുവഴി വൈദ്യുതിബോര്‍ഡിന് രണ്ട് കോടിയില്‍പരം രൂപ നഷ്ടം സംഭവിച്ചു. അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായപ്പോള്‍ പരാതിയുണ്ടായി. 1985ല്‍ പി സീതിഹാജി എംഎല്‍എ ചെയര്‍മാനായ പബ്ളിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റി ഇടമലയാറിലെ തെളിവെടുപ്പിന് ശേഷം ജുഡീഷ്യല്‍ അന്വേഷണം ശുപാര്‍ശചെയ്തു. അന്നത്തെ കെ കരുണാകരന്‍ മന്ത്രിസഭ ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനമെടുത്തു. ജസ്റിസ് കെ സുകുമാരന്‍ കമീഷനെ അന്വേഷണത്തിന് നിയോഗിച്ചു. 1988ല്‍ കമീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആര്‍ ബാലകൃഷ്ണപിള്ള വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍മാരായ കെ രാമഭദ്രന്‍നായര്‍, ത്രിവിക്രമന്‍ നായര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് അധികാരദുര്‍വിനിയോഗം നടത്തിയതായി കണ്ടെത്തി. 1988 സെപ്തംബറില്‍ നായനാര്‍ സര്‍ക്കാര്‍ സുകുമാരന്‍ കമീഷന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചു. കമീഷന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള ബാലകൃഷ്ണപിള്ളയുടെ നീക്കം പരാജയപ്പെട്ടു. കേസ് നടത്തുന്നതിനായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിച്ചു. നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം 1999 നവംബര്‍ 10ന് ബാലകൃഷ്ണപിള്ള, കോട്രാക്ടര്‍ സജീവ്, കെ രാമഭദ്രന്‍നായര്‍ എന്നിവരെ 5 വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. എന്നാല്‍, ഈ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലില്‍ കേരള ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കി വിധി പ്രസ്താവിച്ചു. ഹൈക്കോടതി വിധിക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. വി എസിന് അപ്പീല്‍ സമര്‍പ്പിക്കാന്‍ അധികാരമില്ല എന്ന ബാലകൃഷ്ണപിള്ളയുടെ വാദം സുപ്രീംകോടതി തള്ളി. ഈ അപ്പീലിന്‍മേലാണ് ബാലകൃഷ്ണപിള്ളയെ ഒരു വര്‍ഷത്തേക്ക് കഠിനതടവും 10,000 രൂപ പിഴയടയ്ക്കാനും സുപ്രീം കോടതി വിധിച്ചത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിന് ന്യായമായും ബാധ്യതയുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പ്പര്യം രക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ വിസമ്മതിച്ച സാഹചര്യത്തില്‍മാത്രമാണ് വി എസ് സുപ്രീം കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതനായത്. ബാലകൃഷ്ണപിള്ളക്കെതിരെയുള്ള പ്രത്യേക കോടതിയുടെ ശിക്ഷ അഞ്ചുവര്‍ഷം എന്നത് ഒരുവര്‍ഷമായി ചുരുക്കുകയാണ് സുപ്രീം കോടതി ചെയ്തത്. പ്രത്യേക കോടതിയുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതിയുടെ നടപടിയെ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതും ശ്രദ്ധേയമാണ്. വിധി പുറത്തുവന്ന ഉടനെ കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളയുടെ അനുയായികള്‍ എന്ന് പറയുന്ന ഒരുകൂട്ടം ക്രിമിനലുകള്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചതും വി എസ് വ്യക്തിവിദ്വേഷം കാണിച്ചു എന്ന ബാലകൃഷ്ണപിള്ളയുടെ പ്രതികരണവും ശുദ്ധ അസംബന്ധമാണ്. ശിക്ഷ വിധിച്ചത് പ്രത്യേക കോടതിയും ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുമാണെന്ന വസ്തുതയില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം വിലപ്പോകുന്നതല്ല. ബാലകൃഷ്ണപിള്ള റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുന്നില്ലെന്നാണ് ആദ്യ പ്രതികരണത്തില്‍ പറഞ്ഞിരുന്നത്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയാണ് പിള്ള ജയിലില്‍ പോകുന്നത് തെരഞ്ഞെടുപ്പ് വരെയെങ്കിലും നീട്ടിക്കൊണ്ടുപോകാന്‍ കഴിയുമോ എന്ന പരീക്ഷണത്തിന് മുതിരാന്‍ പ്രേരണ നല്‍കിയത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. യുഡിഎഫിലെ മറ്റൊരു പ്രഗത്ഭനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഭാര്യാസഹോദരീ ഭര്‍ത്താവും മനഃസാക്ഷിസൂക്ഷിപ്പുകാരനുമായ റൌഫ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയതോടെ ഐസ്ക്രീം പെവാണിഭക്കേസ് പരാജയപ്പെടുത്താനും തെളിവ് നശിപ്പിക്കാനും അന്ന് നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നു. കോഗ്രസുകാരനും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ ഐപിഎല്‍ അഴിമതി ആരോപണത്തെതുടര്‍ന്നാണ് യുപിഎ മന്ത്രിസഭയില്‍നിന്ന് പുറത്തായത്. മറ്റൊരു പ്രഗത്ഭനായ മന്ത്രി എ രാജ ജയിലില്‍ അഴികള്‍ എണ്ണുകയാണ്. കോഗ്രസുകാരനായ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ പുറത്തായതും അഴിമതിയുടെ പേരില്‍ തന്നെ. കോഗ്രസിന്റെ മറ്റൊരു നേതാവായ സുരേഷ് കല്‍മാഡിക്ക് കോമവെല്‍ത്ത് ഗെയിംസിന്റെ പേരില്‍ പുറത്തുപോകേണ്ടിവന്നു. കോഗ്രസിന്റെ അഖിലേന്ത്യാ നേതാവും പ്രധാനമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയുംചെയ്ത നാരായ ദത്ത് തിവാരി ഗവര്‍ണറായിരിക്കെ ലൈംഗികാപവാദത്തില്‍പെട്ടാണ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പുറത്തുപോകേണ്ടിവന്നത്. കേരളത്തിലെ ഒരു കെപിസിസി എക്സിക്യൂട്ടീവ് അംഗത്തെ ഉല്ലാസയാത്രയ്ക്കിടയില്‍ മഞ്ചേരിയില്‍ മഹിളാകോഗ്രസ് നേതാവായ യുവതിയോടൊപ്പം വിശ്രമകേന്ദ്രത്തില്‍ രാത്രി നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മറക്കാറായിട്ടില്ല. ഇതാണ് യുഡിഎഫിലെ മൂന്ന് ഘടകകക്ഷികളുടെ യഥാര്‍ഥ ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന ഭാഗം. പുറത്തുവരാന്‍ ഇനിയെന്തൊക്കെ അവശേഷിക്കുന്നു എന്നത് ഊഹിക്കാവുന്നതേയുള്ളൂ. പെവാണിഭക്കാരെയും അഴിമതിക്കാരെയും രക്ഷിക്കുന്നതില്‍ യുഡിഎഫിലെയും യുപിഎയിലെയും എല്ലാവരും ഒറ്റക്കെട്ടാണ്. യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരാന്‍ ഇടയായാല്‍ എന്തൊക്കെ സംഭവിക്കുമെന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. യുഡിഎഫിന്റെ കൊട്ടിഘോഷിച്ച യാത്രയോടെ അവരുടെ വിജയപ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതുപോലെ വടക്കുനിന്ന് തെക്കോട്ടുപോയി വീണ്ടും മലപ്പുറത്തും കോഴിക്കോട്ടും പോയി പത്തനംതിട്ടയില്‍ സമാപിച്ച് തിരുവനന്തപുരത്തു വന്ന് കടലാസുകെട്ടുകള്‍ ഗവര്‍ണറെ ഏല്‍പ്പിക്കുമ്പോഴേക്കും യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു എന്ന് വ്യക്തമായി. ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചതോടെ കുറ്റവാളികളുടെ കൂടാരമാണ് യുഡിഎഫ് എന്ന് ജനങ്ങള്‍ക്ക് പകല്‍വെളിച്ചംപോലെ വ്യക്തമായിക്കഴിഞ്ഞു. ജീര്‍ണതയുടെ പാരമ്യത്തിലെത്തിനില്‍ക്കുകയാണ് യുഡിഎഫ്. കമ്യൂണിസ്റുകാര്‍ 100 വര്‍ഷത്തേക്ക് അധികാരത്തില്‍ തിരിച്ചുവരില്ല എന്ന് ശപിച്ച എ കെ ആന്റണി ഇടതുപക്ഷം തിരിച്ചുവരില്ല എന്ന് വീണ്ടും ശാപവചനം ഉരുവിട്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിയില്ല. വെറുംവാക്കാകുമെന്ന് ഉറപ്പാക്കിക്കൊണ്ടാണ് ആന്റണി അങ്ങനെ പറയാന്‍ നിര്‍ബന്ധിതനായതെന്ന് വ്യക്തം.

No comments:
Post a Comment