Sunday, February 27, 2011

ലോട്ടറിമാഫിയയ്ക്കുവേണ്ടി രംഗത്തുള്ളത് പി ചിദംബരവും അദ്ദേഹത്തിന്റെ കുടുംബവും ഔദ്യോഗിക വക്താവ് മനു അഭിഷേക് സിങ്വിയും പിന്നെ ഉമ്മന്‍‌ചാണ്ടിയും രമേശ് ചെ

ലോട്ടറിമാഫിയയ്ക്കുവേണ്ടി രംഗത്തുള്ളത് പി ചിദംബരവും അദ്ദേഹത്തിന്റെ കുടുംബവും ഔദ്യോഗിക വക്താവ് മനു അഭിഷേക് സിങ്വിയും പിന്നെ ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും



ലോട്ടറിമാഫിയയ്ക്കുവേണ്ടി രംഗത്തുള്ളത് കേന്ദ്രമന്ത്രി പി ചിദംബരവും അദ്ദേഹത്തിന്റെ കുടുംബവും കോഗ്രസിന്റെ ഔദ്യോഗിക വക്താവ് മനു അഭിഷേക് സിങ്വിയും പിന്നെ ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും

ആലപ്പുഴ: ലോട്ടറിമാഫിയയ്ക്കുവേണ്ടി രംഗത്തുള്ളത് കേന്ദ്രമന്ത്രി പി ചിദംബരവും അദ്ദേഹത്തിന്റെ കുടുംബവും കോഗ്രസിന്റെ ഔദ്യോഗിക വക്താവ് മനു അഭിഷേക് സിങ്വിയും ഉള്‍പ്പെടെയുള്ളവരാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഇതാണ് ലോട്ടറി മാഫിയായെ നിയന്ത്രിക്കാന്‍ നിയമം ഉണ്ടായിട്ടും കേന്ദ്രം നടപടി സ്വീകരിക്കാത്തതെന്ന് ഐസക് ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യം മറച്ചുവച്ച് തെറ്റായ പ്രചാരവേല സംഘടിപ്പിക്കുകയാണ് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും. എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായിരിക്കെ ലോട്ടറി മാഫിയയെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി. അതില്‍ പോലും നടപടി സ്വീകരിച്ചില്ല. ഇത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. അദ്ദേഹത്തിന് അത് വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം മണിക് സുബ്ബ ഉള്‍പ്പെടെയുള്ള വന്‍കിട ലോട്ടറി മാഫിയായുടെ തടങ്കലിലാണ് കേന്ദ്രം. മണിക് സുബ്ബ 4000 കോടി രൂപയാണ് കോഗ്രസിന് സംഭാവന നല്‍കിയത്. ഇവര്‍ക്കെതിരെ കേന്ദ്രത്തിന് എങ്ങനെ നടപടിയെടുക്കാനാവും. സിക്കിം, ഭൂട്ടാന്‍ ലോട്ടറി മാഫിയയെ നിയന്ത്രിക്കാനാവില്ലെന്നും കേന്ദ്ര നിയമത്തിന് ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ലെന്നുമാണ് ഇപ്പോള്‍ കേന്ദ്രം പറയുന്നത്. ഇത് വാസ്തവവിരുദ്ധമാണ്. ചട്ടം ഇല്ലെങ്കിലും കേന്ദ്ര നിയമപ്രകാരം ലോട്ടറി മാഫിയയെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിനാകും. എല്‍ഡിഎഫ് സര്‍ക്കാര്‍ നിരന്തരമായി കത്തെഴുതിയതിനെ തുടര്‍ന്ന് സിക്കിം, ഭൂട്ടാന്‍ ലോട്ടറി പ്രതിനിധികളുടെ യോഗം കേന്ദ്രം വിളിച്ചിരുന്നു. ഈ യോഗത്തിന്റെ മിനിട്സിന്റെ കോപ്പി കഴിഞ്ഞദിവസം സംസ്ഥാനത്തിന് ലഭിച്ചു. മിനിട്സില്‍നിന്നുള്ള സൂചനപ്രകാരം അന്യസംസ്ഥാന ലോട്ടറി മാഫിയായുടെ തെറ്റായ പ്രവൃത്തികള്‍ മാപ്പാക്കാന്‍ കേന്ദ്രം തയ്യാറാകുന്നുവെന്നാണ് സൂചന. ഇതിനെതിരെ തിങ്കളാഴ്ചതന്നെ


ലോട്ടറി കേസ് CBI അന്വേഷിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തിനു മേല്‍ പ്രധാനമന്ത്രി രണ്ട് മാസമായി അടയിരിക്കുകയാണ്. എന്നിട്ട് V.D സതീശനും കൂട്ടരും പറയുന്നത് സിബിഐ അന്വേഷണം നടത്താത്തത് കേരളാ സര്‍ക്കാര്‍ FIR രജിസ്ടര്‍ ചെയ്തു കേസ് കൈമാറാത്തതിനാല്‍ ആണെന്നും ഒരു കത്ത് എഴുതിയാല്‍ മാത്രം കേന്ദ്രത്തിനു നടപടി എടുക്കാന്‍ ആവില്ലെന്നും ആണ്. ഇത് വെറും ജനങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണു...കേന്ദ്രവും ലോട്ടറിമാഫിയയ്ക്കുവേണ്ടി രംഗത്തുള്ള കേന്ദ്ര മന്ത്രി പി ചിദംബരവും അദ്ദേഹത്തിന്റെ കുടുംബവും ഔദ്യോഗിക വക്താവ് മനു അഭിഷേക് സിങ്വിയും പിന്നെ ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി നടത്തുന്ന നാടകമാണിത്....ഇവര്‍ ലോട്ടറി രാജാവ് മാര്‍ട്ടിന്റെ സേവകരാണെന്ന കാര്യം ഇവിടെ ആര്‍ക്കാണു അറിഞ്ഞു കൂടാത്തത്....
ഏതു നിയമ പ്രകാരമാണ് സി.ബി.ഐ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് രജിസ്ടര്‍ ചെയ്യണമെന്നു പറയുന്നത്? ഇത് വെറും നാടകം മാത്രം

ദല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്ടബ്ലിഷ്മെന്റ്റ് ആക്റ്റ് പ്രകാരം സി.ബി.ഐ ക്ക് കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി മാത്രമാണ്.

Section 5 of the Delhi Special Police Establishment Act states as:

Extension of powers and jurisdiction of special police establishment to other areas.--

(1) The Central Government may by order extend to any area (including Railway areas) a State, not being a Union Territory the powers and jurisdiction of members of the Delhi Special Police Establishment for the investigation of any offence or classes of offences specified in a notification under Section 3.

(2) When by an order under sub-section (1) the powers and jurisdiction of members of the said police establishment are extended to any such area, a member thereof may, subject to any orders which the Central Government may make in this behalf, discharge the functions of a police officer in that area and shall, while so discharging such functions be deemed to be a member of the police force of the area and be vested with the powers, functions and privileges and be subject to the liabilities of a Police Officer belonging to that police force.

section 5 of the Delhi Special Police Establishment Act states as:

Consent of State Government to exercise of powers and jurisdiction.--

Nothing contained in Section 5 shall be deemed to enable any member of the Delhi Special Police Establishment to exercise powers and jurisdiction in any area in a State, not being a Union Territory or Railway area, without the consent of the Government of that State.

So, neither Section 5 nor 6 mandate registration of an FIR by the State Police in the matter.

What is required is the Consent of state Government enabling any member of the Delhi Special Police Establishment to exercise powers and jurisdiction in any area in a State*.

Under Sec 5, the Central Government, by order extend to any area of a state a State, the powers and jurisdiction of members of the Delhi Special Police Establishment for the investigation of any offence or classes of offences specified in a notification under Section 3.

When such powers and jurisdiction of members of the said police establishment are extended to any such area, that member has to discharge the functions of a police officer in that area.

Not only that. For this purpose he shall be deemed to be a member of the police force of the area and be vested with the powers, functions and privileges and be subject to the liabilities of a Police Officer belonging to that police force.

ഇത് ദയവായി വായിക്കുക...എന്നിട്ട് നിങള്‍ തീരുമാനിക്കുക

Thursday, February 24, 2011

ഗട്ടറില്‍ വീണ പ്രതിപക്ഷവണ്ടി

ഗട്ടറില്‍ വീണ പ്രതിപക്ഷവണ്ടി
പഴമുറം ഉയര്‍ത്തിയാല്‍ സൂര്യതേജസ്സില്‍ കരിനിഴല്‍ വീഴ്ത്താന്‍ കഴിയുമോയെന്നത് പരാജയമടഞ്ഞ പരീക്ഷണമാണ്. പ്രതിപക്ഷത്തിന്റെ ആവനാഴിയില്‍ ഈ ഒരായുധം മാത്രമേ ബാക്കിയുള്ളൂവെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. മുഖ്യമന്ത്രിയുടെ മകന് ലോട്ടറി മാഫിയയുമായി ബന്ധമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ആരോപണം. ചന്ദനവ്യവസായികളില്‍ നിന്ന് എട്ടുവര്‍ഷം മുമ്പ് ഏഴുലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു പുതിയ ലക്കത്തില്‍. ഈ നില തുടര്‍ന്നാല്‍ ഒന്ന് ഇരുണ്ടുവെളുക്കുമ്പോള്‍ ആരോപണത്തിന് രൂപഭേദം മറ്റൊന്നാകും. പിന്‍വാതില്‍ നിയമനം, പൊതുമേഖലാ സ്ഥാപനം വില്‍ക്കല്‍... ഇങ്ങനെ ചില ഉണ്ടയില്ലാ വെടികളും ബുധനാഴ്ച കാഴ്ചയായി. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും മറുപടിയോടെ പ്രതിപക്ഷം വീണിതല്ലോ കിടക്കുന്നൂവെന്ന മട്ടിലായി. രണ്ടുവട്ടം ഇറങ്ങിപ്പോക്ക്, മൂന്നു തവണ നടുത്തളത്തില്‍ ഇറങ്ങല്‍ ഇങ്ങനെ ചില നമ്പരുകളും രക്ഷയായില്ല. ചന്ദനവ്യവസായിയും ലീഗുകാരനുമായ ഖാദര്‍ പാലോത്തില്‍ നിന്നു മുഖ്യമന്ത്രിയുടെ മകന്‍ അരുകുമാര്‍ 2003ല്‍ ഏഴുലക്ഷം രൂപ വാങ്ങിയതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു കെ ബാബുവിന്റെ അടിയന്തരപ്രമേയ നോട്ടീസ്. ജയ്ഹിന്ദ് ചാനലിലാണ് കഴിഞ്ഞദിവസം 'കാസര്‍കോട് ഖാദര്‍ഭായ്' വെളിപ്പെടുത്തല്‍ നടത്തിയത്. മുഖം വികൃതമായതിനു കണ്ണാടി തല്ലിപ്പൊളിച്ചിട്ട് പ്രയോജനമില്ലെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഖാദര്‍ പാലോത്തിന്റെ തനിനിറവും അദ്ദേഹം വരച്ചുകാട്ടി. ചന്ദനക്കൊള്ളയ്ക്കെതിരെ കര്‍ശന നിലപാടെടുത്തതിന്റെ പേരില്‍ മകനെതിരെ അന്നുതന്നെ ആരോപണം ഉന്നയിച്ചതാണെന്നും അതിനു മറുപടിയും പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വെളിപ്പെടുത്തലുകളുടെ കാലമായതിനാല്‍ ഖാദറിന്റെ പ്രസക്തിയുണ്ടെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. അങ്ങനെയാണെങ്കില്‍ യുഡിഎഫിന്റെ കാലത്ത് ഉയര്‍ന്ന ആക്ഷേപം എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പു തന്നെ യുഡിഎഫ് നിരയിലെ പലരും അകത്താകുമെന്നും പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും സംശയത്തിന്റെ നിഴലിലാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇറങ്ങിപ്പോക്കില്‍ പ്രതിപക്ഷം ആശ്വാസം കണ്ടു. വോട്ട് ഓ അക്കൌണ്ട് ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് ധനമന്ത്രി തോമസ് ഐസക് പ്രതിപക്ഷത്തെ കശക്കിയെറിഞ്ഞത്. പാമൊലിന്‍ കേസിലെ നിര്‍ണായകമായ ഫയലിലേക്കും അദ്ദേഹം ശ്രദ്ധക്ഷണിച്ചു. ലോട്ടറി വിഷയത്തില്‍ ഇങ്ങനെ വാചകമടിക്കാന്‍ നാണമെന്ന വികാരമുണ്ടോയെന്ന മന്ത്രിയുടെ ചോദ്യം ഉമ്മന്‍ചാണ്ടിയെ പ്രകോപിപ്പിച്ചു. സഭ പിരിയാന്‍ മിനിറ്റുകളുള്ളപ്പോള്‍ മന്ത്രിയുടെ ചോദ്യവും ഇറങ്ങിപ്പോകാന്‍ വകനല്‍കി. ഇരമ്പിയാര്‍ത്തു വന്ന വണ്ടി ഗട്ടറില്‍ വീണതുപോലെയാണ് യുഡിഎഫിന്റെ അവസ്ഥയെന്ന് എം എം മോനായി. ഐസ്ക്രീം എന്നതിന് ചൂടന്‍ ക്രീം എന്ന് പേരുമാറ്റണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പാലം പൊളിക്കുന്നതിനുവരെ ഉദ്ഘാടനം നടത്തുകയാണെന്നാണ് ജോസഫ് എം പുതുശ്ശേരിയുടെ ആക്ഷേപം. പ്രതിപക്ഷത്തെ ഒരു എംഎല്‍എ പാലത്തിന്റെ ഉദ്ഘാടനത്തിനു സ്പീക്കറെ ക്ഷണിച്ചത് തനിക്കറിയാമെന്ന് മന്ത്രി ഐസക്കും. കയറിനെക്കുറിച്ചു പഠിക്കാന്‍ മുഖ്യമന്ത്രിയുടെ മകന്‍ 'മക്കാവുവില്‍' പോയെന്നും പുതുശ്ശേരി കണ്ടെത്തി. മക്കാവുവില്‍ തന്റെ കര്‍മപരിപാടി എന്തായിരുന്നെന്ന് പക്ഷേ അദ്ദേഹം പറഞ്ഞില്ല. പ്രതിപക്ഷത്തെ ഊളമ്പാറയില്‍ അയക്കണമെന്ന് സി എച്ച് കുഞ്ഞമ്പു പറഞ്ഞപ്പോള്‍ പ്രതിപക്ഷത്ത് പ്രതിഷേധം. സമനില തെറ്റിയതിന് ചികിത്സിക്കണമെന്ന് കുഞ്ഞമ്പു തിരുത്തിയപ്പോഴേ തിരുവഞ്ചൂരിനും കൂട്ടര്‍ക്കും സമാധാനമായുള്ളൂ. കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം കാക്ക കൊത്തിയ മാനസികവാസ്ഥയിലാണ് പ്രതിപക്ഷമെന്ന് മാത്യു ടി തോമസ്. ജയിലില്‍ നിന്നു തിരികെ വരുന്ന യുഡിഎഫ് നേതാക്കളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി വേണമെന്നാണ് മുരളി പെരുനെല്ലിയുടെ ആവശ്യം. അല്‍ഫോസ് കണ്ണന്താനത്തെ മാതൃകയാക്കണമെന്ന മാര്‍ ജോസ് പവ്വത്തിലിന്റെ അഭിപ്രായം പി ടി എ റഹീമിന്റെ ഓര്‍മയിലുമെത്തി. എലിപ്പെട്ടിയില്‍ വീണ എലിയെ പോലെ യുഡിഎഫ് മരണ വെപ്രാളത്തിലാണെന്ന് എം കെ പുരുഷോത്തമന്‍. എസ് രാജേന്ദ്രന്‍ പതിവുപോലെ തമിഴില്‍ പ്രസംഗിച്ച് തിളങ്ങി. മികച്ച ധനമാനേജ്മെന്റാണെന്ന് എം ജെ ജേക്കബ്. പുല്ലുമേട്ടില്‍ തീര്‍ഥാടകര്‍ മരിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി കുമരകത്ത് കൈകൊട്ടി കളി കാണുകയായിരുന്നെന്ന് സാജുപോള്‍. യുഡിഎഫ് നേതാക്കള്‍ക്ക് ഇനി രാഷ്ട്രീയത്തില്‍ ഭാവിയില്ലെന്നും സാജുവിന് ഉറപ്പ്. ഉമ്മന്‍ചാണ്ടിക്ക് ശുഭകാലമല്ലെന്നാണ് ഇ എസ് ബിജിമോള്‍ കവടിനിരത്തിയപ്പോള്‍ കണ്ടത്. പിന്നില്‍ നിന്നു കുത്തിയ ടി എച്ച് മുസ്തഫയുടെ കൈയില്‍ മറ്റാരോ കത്തി പിടിപ്പിച്ചിരിക്കുകയാണെന്നും ബിജിമോള്‍ പ്രവചിച്ചു. രാജാജി മാത്യു തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം കെ പ്രേംനാഥ്, എം എ വാഹിദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കെ ശ്രീകണ്ഠന്‍

Sunday, February 20, 2011

ബാലകൃഷ്ണപിള്ളയെപ്പോലെ ഇനിയും എത്രയോ യു ഡി എഫുകാര്‍ ജയിലില്‍ പോകാന്‍ ഇരിക്കുന്നു .ഇതൊരു തുടക്കം മാത്രം...ഇവരെ പാര്‍പ്പിക്കാനുള്ള പുതിയ ജയിലുകളുടെ പണി അ

ബാലകൃഷ്ണപിള്ളയെപ്പോലെ ഇനിയും എത്രയോ യു ഡി എഫുകാര്‍ ജയിലില്‍ പോകാന്‍ ഇരിക്കുന്നു .ഇതൊരു തുടക്കം മാത്രം...ഇവരെ പാര്‍പ്പിക്കാനുള്ള പുതിയ ജയിലുകളുടെ പണി അവസാനഘട്ടത്തില്‍
ഉമ്മന്‍ചാണ്ടി (മുന്‍ മുഖ്യമന്ത്രി) . റോഡുകളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കുന്നതിലും സ്മാര്‍ട്ട്സിറ്റിക്കുവേണ്ടി ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കുന്നതിലുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 800 കോടി രൂപയുടെ അഴിമതി നടത്തിയതായി നിയമസഭയില്‍ പറഞ്ഞത് കേരള കോഗ്രസ് നേതാവ് ടി എം ജേക്കബ്ബായിരുന്നു . സംസ്ഥാനത്തെ ദേശീയപാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കാന്‍ കേന്ദ്രനിയമങ്ങള്‍ ലംഘിച്ച് ടെന്‍ഡര്‍ വിളിക്കാതെ 30 വര്‍ഷത്തേക്ക് കരാര്‍ നല്‍കിയതിലൂടെ സംസ്ഥാന ഖജനാവിന് കുറഞ്ഞത് 500 കോടി രൂപ നഷ്ടപ്പെട്ടെന്ന് വിജിലന്‍സ് കണ്ടെത്തി. . പാമൊലിന്‍ ഇറക്കുമതിയില്‍ സംസ്ഥാനഖജനാവിന് വന്‍നഷ്ടം വരുത്തിവച്ച ഇടപാട് അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയായിരുന്നെന്ന് ആരോപണം ഉയര്‍ന്നു. കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ സാഹചര്യത്തില്‍ സിവില്‍സപ്ളൈസ് വകുപ്പിന്റെ ചുമതലക്കാരനായിരുന്ന തന്നെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി എച്ച് മുസ്തഫ കോടതിയില്‍ നല്‍കിയ ഹര്‍ജി വീണ്ടും ആരോപണത്തെ സജീവമാക്കി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പിന്‍വലിച്ച പാമൊലിന്‍ കേസില്‍ വി എസ് അച്യുതാനന്ദന്‍ കോടതിയില്‍ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് പുനരാരംഭിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി (മുന്‍ വ്യവസായമന്ത്രി) . കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഫാക്ടിന്റെ സ്ഥലം ബിനാമി പേരുകളില്‍ കൈയടക്കാന്‍ കെ വി തോമസ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ശ്രമിച്ചതായി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് . 2007 ജനുവരി 20നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി എ അടിമ എന്നയാളുടെ ബിനാമി പേരില്‍ കുഞ്ഞാലിക്കുട്ടി 62 ഏക്കര്‍ സ്ഥലം വാങ്ങാന്‍ ശ്രമിച്ചതായി പറയുന്നു. . പൊതുമേഖലാസ്ഥാപനമായ മലബാര്‍ സിമന്റ്സിനെ കട്ടുമുടിക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. കമ്പനിയിലേക്ക് സിമന്റ് നിര്‍മാണത്തിനുള്ള അസംസ്കൃതവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള ഇടപാടുകളില്‍ 364 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. 410 കോടിയുടെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ 2007 ജൂണില്‍ ഉത്തരവിട്ടു. . ഐസ്ക്രീംപാര്‍ലര്‍ പെവാണിഭക്കേസ് അട്ടിമറിക്കാന്‍ പത്തുകോടിയോളം രൂപ ചെലവഴിച്ചെന്നാണ് ആരോപണംപീഡനത്തിനിരയായ പെകുട്ടികള്‍ക്കായാണ് പകുതി തുക വിനിയോഗിച്ചത്. ജഡ്ജിമാര്‍ക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും മുന്തിയ പങ്ക് ലഭിച്ചു. എം കെ മുനീര്‍ (മുന്‍ പൊതുമരാമത്ത്മന്ത്രി) . പൊതുമരാമത്ത് പ്രവൃത്തികളുടെ മറവില്‍ ആയിരം കോടിയോളം രൂപ പൊതുഖജനാവില്‍നിന്ന് കടത്തിയതായി ആരോപണം . കെഎസ്ടിപി പദ്ധതിയിലെ അഴിമതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നു . മഞ്ചേരി റോഡ്സ് ഡിവിഷനില്‍ നടന്ന 94 കോടി രൂപയുടെ 32 വര്‍ക്കുകളെക്കുറിച്ചും അന്വേഷണം . കടമായി വാങ്ങിയ 20 ലക്ഷം രൂപ തിരികെ നല്‍കാതിരുന്നതിനെത്തുടര്‍ന്ന് പിഡബ്ളുഡി കോട്രാക്ടര്‍ എ ഇബ്രാഹിംകുട്ടി കോടതിയില്‍ കേസ് ഫയല്‍ചെയ്തു. ഇതടക്കം പലരില്‍നിന്നായി പണം വാങ്ങിയതിന് കേസ് . സംസ്ഥാന സഹകരണബാങ്കില്‍നിന്ന് ഇന്ത്യാവിഷന്റെ പേരില്‍ എടുത്ത മൂന്ന് കോടി രൂപ വായ്പ തിരിച്ചടച്ചില്ല. ഈ കേസിലും വിജിലന്‍സ് അന്വേഷണം കെ എം മാണി (മുന്‍ റവന്യൂമന്ത്രി) . പാലായിലെ വലവൂരില്‍ പാലാഴി ടയര്‍ കമ്പനി സ്ഥാപിക്കുമെന്ന് വാഗ്ദാനം നല്‍കി 1995-96 ല്‍ നൂറു കോടിയോളം രൂപ സമാഹരിച്ചു. ഈ കേസില്‍ മാണിക്കും മറ്റുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു . സംസ്ഥാനസര്‍ക്കാരില്‍നിന്ന് 50 ലക്ഷം രൂപയും സഹകരണബാങ്കുകളില്‍നിന്ന് 30 ലക്ഷം രൂപവരെയും അടക്കം അഞ്ചുകോടിയോളം രൂപ ഓഹരിയും നിക്ഷേപവുമായി പിരിച്ചെടുത്തു. വന്‍തോതില്‍ വിദേശനിക്ഷേപവും സ്വീകരിച്ചു. . 36 ഏക്കര്‍ സ്ഥലമെടുത്തെങ്കിലും മറ്റൊരു വന്‍ കമ്പനിയുടെ സമ്മര്‍ദത്തിനുവഴങ്ങി പാലാഴി ടയേഴ്സ് സ്ഥാപിക്കുന്നതില്‍ വീഴ്ചവരുത്തി അടൂര്‍പ്രകാശ് (മുന്‍ ഭക്ഷ്യസിവില്‍ സപ്ളൈസ്മന്ത്രി) . കേവലം ഇരുപതുമാസം കൊണ്ട് അഴിമതിയില്‍ ചരിത്രംസൃഷ്ടിച്ചു . റേഷന്‍ ഡിപ്പോ അഴിമതി ഉള്‍പ്പെടെ വിവിധ ഇടപാടുകളിലായി 40 കോടിയോളം രൂപയുടെ ക്രമക്കേടുകള്‍ . കെപിസിസി എക്സിക്യൂട്ടീവ് അംഗം എന്‍ കെ അബ്ദുറഹിമാനോട് റേഷന്‍ ഡിപ്പോ അനുവദിക്കുന്നതിന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടത് കോഗ്രസിനകത്തും പുറത്തും ചര്‍ച്ചയായി. . അഴിമതി പുറത്തുകൊണ്ടുവന്ന കെപിസിസി എക്സിക്യൂട്ടീവ് അംഗത്തെ കോഗ്രസില്‍നിന്ന് പുറത്താക്കി . റേഷന്‍ ഡിപ്പോ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം- മന്ത്രിക്കും പ്രൈവറ്റ് സെക്രട്ടറിക്കുമെതിരെ കേസെടുത്തു. പ്രൈവറ്റ് സെക്രട്ടറി രാജുവിനെ സസ്പെന്‍ഡ് ചെയ്തു . ഇടുക്കി ജില്ലയില്‍ മാനംദണ്ഡം ലംഘിച്ച് റേഷന്‍ ഡിപ്പോ അനുവദിച്ചത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നു കെ സുധാകരന്‍ (മുന്‍ വനംമന്ത്രി) . മാവൂര്‍ ഗ്രാസിം കമ്പനിയിലെ തടി ലേലത്തില്‍ അഞ്ചുകോടി രൂപ കൈക്കൂലികിട്ടാന്‍ കമ്പനിയുമായി ധാരണയുണ്ടാക്കിയതായി ആരോപണം . മന്ത്രിയായശേഷം സ്വകാര്യ ആവശ്യത്തിന് 13 തവണ സര്‍ക്കാര്‍ ചെലവില്‍ ചെന്നൈയിലേക്ക് വിമാനയാത്ര നടത്തിയത് വിവാദമായി. . സുധാകരന്റെ കാലയളവില്‍ ഒലവക്കോട് സ്ട്രോങ്റൂമില്‍നിന്ന് മൂന്നരക്കോടിയുടെ ചന്ദനവും ചന്ദനത്തൈലവും മോഷണംപോയ സംഭവം വിവാദമായപ്പോള്‍ സിബിഐ അന്വേഷണം . വരവില്‍കവിഞ്ഞ് ലക്ഷങ്ങള്‍ സമ്പാദിച്ചതിന് സുധാകരന്റെ പിഎ സുരേന്ദ്രനെതിരെ വിജിലന്‍സ് അന്വേഷണം കടവൂര്‍ ശിവദാസന്‍ (മുന്‍ വൈദ്യുതിമന്ത്രി) . ഗുണനിലവാരമില്ലാത്ത ഇലക്ട്രോണിക് മീറ്ററുകള്‍ വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടക്കുന്നു . 132 കോടി രൂപയ്ക്ക് 28 ലക്ഷം മീറ്ററുകള്‍ വാങ്ങിക്കൂട്ടി . പൊതുമേഖലാസ്ഥാപനങ്ങളെ ഒഴിവാക്കി ഉത്തരേന്ത്യയിലെ ചില സ്ഥാപനങ്ങളില്‍നിന്ന് മീറ്ററുകള്‍ കൂടിയ വിലയ്ക്ക് വാങ്ങി . നോയിഡ ഇലക്ട്രോണിക്സുമായുള്ള ഇടപാടില്‍ മാത്രം അഞ്ചുകോടി രൂപ വൈദ്യുതി ബോര്‍ഡിന് നഷ്ടം നേരിട്ടതായി കണ്ടെത്തി വക്കം പുരുഷോത്തമന്‍ (മുന്‍ ധനമന്ത്രി) . വരുമാനത്തില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിക്കുകയും സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുകയുംചെയ്തെന്ന് ആരോപണം ഉയര്‍ന്നു . കേസില്‍ വക്കം പുരുഷോത്തമനും മക്കള്‍ക്കും മരുമകനുമെതിരെ അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. . മക്കളുടെയും മരുമകന്റെയും പേരില്‍ വട്ടപ്പാറ, കരകുളം എന്നിവിടങ്ങളില്‍ 11 ഏക്കറോളം ഭൂമി വാങ്ങിഅധികാരദുര്‍വിനിയോഗം നടത്തിയാണ് ഭൂമി വാങ്ങിയതെന്നും വില കുറച്ചുകാട്ടി കോടികളുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചെന്നും ആരോപണമുണ്ടായി ടി എം ജേക്കബ് (മുന്‍ ജലവിഭവമന്ത്രി) . കുരിയാര്‍കുറ്റി- കാരപ്പാറ ജലസേചനപദ്ധതിയുടെ മറവില്‍ 1995ല്‍ ജലസേചനമന്ത്രിയായിരുന്ന ടി എം ജേക്കബ് വന്‍ വെട്ടിപ്പ് നടത്തിയ കേസില്‍ നാലാംപ്രതിയാണ്. ജേക്കബ്ബും കരാറുകാരനായ ടി ബി കുഞ്ഞുമായിന്‍ ഹാജിയും തമ്മിലുള്ള ഒത്തുകളിയില്‍ ഖജനാവിന് കോടികളുടെ നഷ്ടമാണുണ്ടായത്. . ചെയ്യാത്ത പണിക്ക് കരാറുകാരന്‍ 60 ലക്ഷത്തോളം രൂപ അധികം വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തി. . കേസ് പിന്‍വലിക്കണമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ ആവശ്യം വിജിലന്‍സ് കോടതി തള്ളിയെങ്കിലും സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് ജേക്കബ്ബിന് അനുകൂലമായി. കേസ് അവസാനിപ്പിച്ച ഹൈക്കോടതി വിധിയെ ചോദ്യംചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നാലാഴ്ചയ്ക്കകം ഹാജരാക്കാന്‍ ഇപ്പോള്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

Wednesday, February 16, 2011

ഗള്‍ഫ് പ്രവാസി സമ്മേളനം ഫെബ്രുവരി 25 ന്ന് ഗള്‍ഫ് മോഡല്‍ സ്കൂളില്‍

ഗള്‍ഫ് പ്രവാസി സമ്മേളനം ഫെബ്രുവരി 25 ന്ന് ഗള്‍ഫ് മോഡല്‍ സ്കൂളില്‍

പ്രവാസികള്‍ അനുഭവിക്കേണ്ടിവരുന്ന നിരവധി പ്രശ്നങള്‍ ചര്‍ച്ച ചെയ്യാനും അധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിന്നും അടിയന്തിര പരിഹാരം കാണുന്നതിന്നും ദല ഗള്‍ഫ് പ്രവാസി സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഇരുപത്തിയഞ്ചിന്ന് രാവിലെ പത്തു മണിമുതല്‍ രാത്രി ഒമ്പതു മണിവരെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ചാണു സമ്മേളനം. ദല മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണി സമ്മേളനം .പൊതു സമ്മേളനവും കലാപരിപാടികളും ഉണ്ടായിരിക്കും

പ്രധാനമായി നാലു വിഷയങളഅണു ഈ സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്യുന്നത്,

ഒന്ന് .ഗള്‍ഫ് രാജ്യങളിലെ സാംസ്ക്കാരിക പ്രവര്‍ത്തനം.

രണ്ട്.വ്യവസായ വല്‍ക്കരണത്തില്‍ പ്രവാസി പങ്കാളിത്തം.

മൂന്ന്.വിദ്യാഭ്യാസ സ്ഥാപനങള്‍ - പ്രവാസി നിക്ഷേപ പങ്കാളിത്തത്തോടെ.

നാലു .യാത്ര പ്രശ്നങള്‍ , എമിഗ്രേഷന്‍ നിയമങള്‍ ,പുനരധിവാസം ,ക്ഷേമ നിധി തുടങി വിദേശമലയാളി നേരിടുന്ന ജീവല്‍ പ്രശ്നങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണു.

ഡോ. കെ. എന്‍. ഹരിലാല്‍, പ്രൊഫ : വി. കാര്‍ത്തികേയന്‍ നായര്‍ എന്നീ പ്രമുഖര്‍ പങ്കെടുക്കുന്നു

ദുബായിലെ എല്ല സംഘടനകളെയും മറ്റ് എമിരേറ്റുകളില്‍ നിന്ന് ക്ഷണിക്കപ്പെടുന്ന സംഘടനാ പ്രതിനിധികളുമായിരിക്കും സമ്മേളനത്തില്‍ പങ്കെടുക്കുക...നാലു വിഷയങളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളില്‍ പങ്കെടുത്ത് ആധികാരികമായി സംസാരിക്കാന്‍ പ്രാപ്തരായ നാലു പ്രതിനിധികളെയാണു ഓരോ സംഘടനകളും അയക്കേണ്ടത്..
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 055 - 2897914 , 050 - 6272279 , 050 - 6987958 എന്നി നമ്പറുകളില്‍ ബന്ധപ്പെറ്റെണ്ടതാണു...
Narayanan veliancode.050-6579581

Monday, February 14, 2011

മലപ്പുറം സമഗ്ര വികസനത്തിന്റെ പാതയില്‍.... നിര്‍ദിഷ്ട പൊന്നാനി കാര്‍ഗോ പോര്‍ട്ടിന്റെ നിര്‍മാണോദ്ഘാടനം മാര്‍ച്ചില്‍ നടക്കും

മലപ്പുറം സമഗ്ര വികസനത്തിന്റെ പാതയില്‍.... നിര്‍ദിഷ്ട പൊന്നാനി കാര്‍ഗോ പോര്‍ട്ടിന്റെ നിര്‍മാണോദ്ഘാടനം മാര്‍ച്ചില്‍ നടക്കും

പൊന്നാനി: നിര്‍ദിഷ്ട പൊന്നാനി കാര്‍ഗോ പോര്‍ട്ടിന്റെ നിര്‍മാണോദ്ഘാടനം മാര്‍ച്ചില്‍ നടക്കും. പൊന്നാനി കാര്‍ഗോ പോര്‍ട്ടിന് സംസ്ഥാന ബജറ്റില്‍ 763 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്വിസ് ചലഞ്ച് പദ്ധതി പ്രകാരമാണ് നിര്‍മാണം. ചെന്നൈയിലെ മലബാര്‍ പോര...്‍ട്‌സിനാണ് നിര്‍മാണ ചുമതല. ഇവര്‍തന്നെയാണ് രൂപരേഖയും തയാറാക്കിയത്. ഇ-ടെണ്ടറിലൂടെയാണ് ടെണ്ടര്‍ ഉറപ്പിച്ചത്.മൊത്തം 1000 കോടി രൂപയാണ് നിര്‍മാണ ചെലവ്. ഒന്നാംഘട്ടത്തില്‍ 700 കോടി രൂപയും രണ്ടാംഘട്ട വികസനത്തില്‍ 300 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പോര്‍ട്ട് നടത്തിപ്പില്‍ ഒരുവര്‍ഷം രണ്ടേമുക്കാല്‍ ശതമാനം റവന്യു വിഹിതം നിര്‍മാണമേറ്റെടുത്ത കമ്പനി സംസ്ഥാന സര്‍ക്കാറിന് നല്‍കാനാണ് ധാരണ.30 വര്‍ഷമാണ് നടത്തിപ്പ് ചുമതല കമ്പനിക്ക് നല്‍കിയത്. മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണം. 30 വര്‍ഷത്തേക്കുള്ള റവന്യു സ്‌റ്റേറ്റ്‌മെന്റ് കണക്കാക്കി മലബാര്‍ പോര്‍ട്‌സ് ഇന്ത്യാ ലിമിറ്റഡ് പോര്‍ട്ടധികൃതരെ ഏല്‍പ്പിച്ചു. ഓരോ വര്‍ഷവും വരുമാനം വര്‍ധിക്കുന്നതിനും കാര്‍ഗോ നീക്കം കൂടുന്നതുമനുസരിച്ചുള്ള സ്‌റ്റേറ്റ്‌മെന്റാണ് മലബാര്‍ പോര്‍ട്‌സ് നല്‍കിയത്.നിര്‍മാണ ചെലവ് മുഴുവന്‍ കമ്പനി വഹിക്കും.
സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് കമ്പനിയെ ഏല്‍പ്പിക്കും. സ്വിസ് ചലഞ്ച് രീതിയിലുള്ള സംസ്ഥാനത്തെ ആദ്യ പ്രോജക്ടാണിത്. ജില്ലയില്‍ ആദ്യത്തെ കാര്‍ഗോ പ്രോജക്ടാവും പൊന്നാനിയിലേത്.ഇപ്പോള്‍ ഫിഷിങ് ഹാര്‍ബറിന് വേണ്ടി പൊന്നാനി അഴിമുഖത്ത് നിര്‍മിച്ച പുലിമുട്ടിന് സമാന്തരമായി 500 മീറ്റര്‍ വ്യത്യാസത്തിലാണ് നിര്‍മാണം. ലൈറ്റ് ഹൗസ് വരെ കാര്‍ഗോ പോര്‍ട്ടിന്റെ പരിധി നീളും. 144.43 കോടി രൂപ പുലിമുട്ടുകളുടെ നിര്‍മാണത്തിനും 144 കോടി രൂപ മണ്ണ്‌നീക്കുന്നതിനുമാണ്. തുറമുഖത്തേക്കുള്ള യന്ത്ര സാമഗ്രികള്‍ക്ക് 125.5 കോടിയും റോഡ്, റെയില്‍ എന്നിവയുടെ നിര്‍മാണത്തിന് 101 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബെര്‍ത്തുകളുടെ നിര്‍മാണത്തിന് 83 കോടി യും ബോട്ടുകള്‍, ടഗ്ഗുകള്‍ എന്നിവക്ക് 61 കോടിയുമാണ് പ്രതീക്ഷിക്കുന്നത്.
പുറത്തൂരില്‍നിന്ന് തിരുനാവായക്ക് റെയില്‍പാത നിര്‍മിച്ചാണ് തുറമുഖത്തെത്തുന്ന ചരക്കുകള്‍ കൊണ്ടുപോവുക. 2000 പേജുകളുള്ള ബൃഹത്തായ പ്രോജക്ട് റിപ്പോര്‍ട്ടാണ് മലബാര്‍ പോര്‍ട്‌സ് ഇന്ത്യാ കമ്പനി തയാറാക്കിയിട്ടുള്ളത്. പദ്ധതി കമീഷന്‍ ചെയ്താല്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ

മലപ്പുറം ജില്ലയില്‍ സമഗ്രവികസനം....: കണ്ണീര്‍ക്കടവില്‍ പാലമൊരുങ്ങി ഈ മാസം തുറന്നുകൊടുക്കും

മലപ്പുറം ജില്ലയില്‍ സമഗ്രവികസനം....: കണ്ണീര്‍ക്കടവില്‍ പാലമൊരുങ്ങി ഈ മാസം തുറന്നുകൊടുക്കും

മലപ്പുറം: ചാലിയാറിന്റെ ആഴം വലിച്ചെടുത്ത കുട്ടികളുടെ ഓര്‍മകള്‍ക്കു മീതെ മൂര്‍ക്കനാട്ട് ഉയര്‍ന്ന നടപ്പാലം ഉദ്ഘാടനത്തിനൊരുങ്ങി. മിനുക്കുപണികള്‍ മാത്രം അവശേഷിക്കുന്ന പാലം 20നകം തുറന്നുകാടുക്കാനാകുമെന്ന് നിര്‍മാണം ഏറ്റെടുത്ത കെല്‍ (കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനി) സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. മധ്യത്തിലെ സ്പാന്‍ ഘടിപ്പിക്കുന്ന ജോലിമാത്രമാണ് ഇനി ബാക്കിയുള്ളത്. മൂര്‍ക്കനാട് കടവില്‍ പാലം വേണമെന്ന പതിറ്റാണ്ടുകളുടെ മുറവിളിയ്ക്ക് ഇതോടെ പൂര്‍ണവിരാമം. മൂര്‍ക്കനാടിനെയും അരീക്കോടിനെയും ബന്ധിപ്പിക്കുന്ന ചാലിയാറിലെ കടവില്‍ എട്ട് കുട്ടികളുടെ മരണത്തിനിടയാക്കിയ തോണിയപകടത്തോടെയാണ് പാലം വേണമെന്ന ആവശ്യം ശക്തമായത്. 2009 നവംബര്‍ നാലിനുണ്ടായ ദുരന്തത്തില്‍ മൂര്‍ക്കനാട് സുല്ലുമുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ട് വിദ്യാര്‍ഥികളുടെ ജീവന്‍ പുഴയില്‍ പൊലിഞ്ഞു. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ത്തന്നെ സംസ്ഥാനത്തെ ആളില്ലാ കടത്തുകള്‍ സുരക്ഷിതമാക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. അപകടസാധ്യതയുള്ള കടവുകളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍മാരെ ചുമതലപ്പെടുത്തി. സംസ്ഥാനത്താകെ അപകട സാധ്യതയുള്ള 450ഓളം കടവുകള്‍ ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. പ്രധാനപ്പെട്ട കടവുകളിലെല്ലാം പാലം പണിയാനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങി. മൂര്‍ക്കനാട് കടവിന് കുറുകെയുള്ള പാലത്തിന് കഴിഞ്ഞ മെയ് 18ന് മന്ത്രി കെ പി രാജേന്ദ്രന്‍ തറക്കല്ലിട്ടു. തുടക്കത്തില്‍ തൂക്കുപാലം പണിയാനാണ് ഒരുങ്ങിയതെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാലമാക്കുകയായിരുന്നു. പാലം വരുന്നതോടെ അരീക്കോട് ടൌണിലേക്ക് പോകാന്‍ മൂര്‍ക്കനാട്ടുകാര്‍ ലാഭിക്കുന്നത് അഞ്ചുകിലോമീറ്ററാണ്. അപകടത്തിനുശേഷം കടത്ത് നിരോധിച്ചതിനാല്‍ ഇപ്പോള്‍ തെരട്ടമ്മല്‍ പത്തനാപുരം വഴിയാണ് ആളുകള്‍ പോകുന്നത്. കടവിന്റെ ഇരു വശങ്ങളിലുമുള്ള അരീക്കോട് ജിഎംയുപി സ്കൂളിലെയും സുല്ലുമുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെയും കുട്ടികള്‍ക്ക് മരണഭീതിയില്ലാതെ പുഴയ്ക്കക്കരെയെത്താന്‍ നാളുകളുടെ കാത്തിരിപ്പുമാത്രം.

പൊന്നാനി തുറമുഖം നാടിനു സമര്‍പ്പിച്ചു

പൊന്നാനി തുറമുഖം നാടിനു സമര്‍പ്പിച്ചു

പൊന്നാനി: ആവേശം തിരതല്ലിയ ഉത്സവാന്തരീക്ഷത്തില്‍ പൊന്നാനി മീന്‍പിടിത്ത തുറമുഖം നാടിന് സമര്‍പ്പിച്ചു. അറബിക്കടലോരത്ത് മലബാറിലെ പ്രധാന ഫിഷിങ് ഹാര്‍ബറുകളിലൊന്നായ ഇത് തുറമുഖ-ഫിഷറീസ് മന്ത്രി എസ്.ശര്‍മയാണ് ഉദ്ഘാടനം ചെയ്തത്.

കോഴിക്കോട് ജില്ലയിലെ വെള...്ളയില്‍, മലപ്പുറം ജില്ലയിലെ താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ഹാര്‍ബറുകളുടെ നിര്‍മാണ ടെന്‍ഡര്‍ ക്ഷണിക്കാന്‍ നടപടിയായതായി മന്ത്രി പറഞ്ഞു. 'തീരദേശ വികസനത്തിന് ഈ സര്‍ക്കാര്‍ 3092 കോടി രൂപ ചെലവഴിച്ചു. എട്ട് പുതിയ ഹാര്‍ബറുകളുടെ പണികള്‍ക്ക് തുടക്കംകുറിച്ചു. മൂന്നെണ്ണം കമ്മീഷന്‍ ചെയ്തുകഴിഞ്ഞു. തിരുവനന്തപുരം-പൊന്നാനി, പൊന്നാനി-എലത്തൂര്‍ റോഡുകള്‍ നടപ്പാക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡിക്ക് 15 കോടി മാറ്റിവെച്ചു. മത്സ്യത്തൊഴിലാളികളുടെ കടബാധ്യത എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ദേശസാല്‍കൃത ബാങ്കുകളുമായും ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി അടുത്തയാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. ഫിഷറീസ്-ഓഷ്യന്‍ സയന്‍സ് കോളേജ് പനങ്ങാട്ട് ഉടന്‍ ഉദ്ഘാടനംചെയ്യും' -എസ്.ശര്‍മ പറഞ്ഞു.

ചമ്രവട്ടം റഗുലേറ്റര്‍ പാലത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് അഞ്ചിനും ബിയ്യം റഗുലേറ്റര്‍ മാര്‍ച്ച് 18നും ഉദ്ഘാടനം ചെയ്യുമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പ്രഖ്യാപിച്ചു.
ചമ്രവട്ടം പദ്ധതി മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 18 മാസംകൊണ്ട് പൂര്‍ത്തിയാക്കി റെക്കോഡിടുകയാണെന്നും പാലോളി പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ പി.ഐ.ഷെയ്ഖ് പരീത് സ്വാഗതം പറഞ്ഞു. ചീഫ് എന്‍ജിനിയര്‍ എന്‍.മോഹന്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എമാരായ പി.പി.അബ്ദുള്ളക്കുട്ടി, കെ.ടി.ജലീല്‍, കെ.വി.അബ്ദുല്‍ഖാദര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാകളക്ടര്‍ പി.എം.ഫ്രാന്‍സിസ്, പൊന്നാനി നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.ബീവി, മുന്‍ ചെയര്‍മാന്മാരായ എം.എം.നാരായണന്‍, സി.ഹരിദാസ്, മുന്‍മന്ത്രി ഇ.കെ.ഇമ്പിച്ചിബാവയുടെ ഭാര്യ ഫാത്തിമ ഇമ്പിച്ചിബാവ, എ.ഭഗീരഥി, കൂട്ടായി ബഷീര്‍, ടി.എം.സിദ്ദിഖ്, ടി.കെ.അഷ്‌റഫ്, എം.അബൂബക്കര്‍, വി.പി.ഹുസൈന്‍കോയ തങ്ങള്‍, കെ.യു.ചന്ദ്രന്‍, കെ.കെ.അബ്ദുസലാം, കെ.കെ.രാജമ്മ എന്നിവര്‍ പ്രസംഗിച്ചു.

പൊന്നാനി ഫിഷിങ്ഹാര്‍ബര്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടെ മലപ്പുറം, തൃശ്ശൂര്‍ മേഖലയിലെ കടല്‍ മത്സ്യബന്ധനത്തില്‍ വന്‍ തൊഴില്‍സാധ്യതയാണ് കണക്കാക്കപ്പെടുന്നത്.
350 യന്ത്രവത്കൃത ബോട്ടുകള്‍ക്കും 1250 പരമ്പരാഗത യാനങ്ങള്‍ക്കും ഈ ഹാര്‍ബറിലൂടെ മത്സ്യബന്ധനം നടത്താന്‍ സാധിക്കും. ഇതുമൂലം 6500 മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ടും 25,000ത്തോളം പേര്‍ക്ക് പരോക്ഷമായും സ്ഥിരംതൊഴില്‍ ലഭിക്കും

ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് Feb 18ന് മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനാകും.

ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് Feb 18ന് മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനാകും.

പൊന്നാനി: പൊന്നാനി കോള്‍നിലത്തെ ഉപ്പുവെള്ള ഭീഷണിയില്‍നിന്നും അധികജല ഭീഷണിയില്‍നിന്നും മുക്തമാക്കുന്ന ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് 18ന് മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനാകും. എട്ടര കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്. 1937-ല്‍ നിര്‍മിച്ച ബിയ്യം റഗുലേറ്റര്‍ കഴിഞ്ഞ 22 വര്‍ഷമായി പൂര്‍ണമായും തകര്‍ന്നിരുന്നു. പതിറ്റാണ്ടുകള്‍ ഇത് പുനര്‍നിര്‍മിക്കാന്‍ പ്രദേശവാസികളും കര്‍ഷകരും മുറവിളിയുണ്ടാക്കിയെങ്കിലും 2006ല്‍ അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് പദ്ധതിക്ക് പുതുജീവന്‍ നല്‍കിയത്. ഏഴുകോടി എസ്റ്റിമേറ്റില്‍ 2008ല്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കി. 2009ല്‍ സാങ്കേതികാനുമതിയും ലഭ്യമാക്കി. താലൂക്കിലെ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ പഞ്ചായത്തിന്റെയും വിഹിതമായി ഒരുകോടി 47 ലക്ഷം രൂപയും പദ്ധതിക്ക് നല്‍കി. ഇതോടെ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങി. പഴയ റഗുലേറ്ററിന്റെ പടിഞ്ഞാറുഭാഗത്താണ് പുതിയ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്. നൂറുമീറ്റര്‍ നീളമുള്ള പാലത്തിന് ആറുമീറ്റര്‍ വീതിയുണ്ട്. ഇതില്‍ നാലര മീറ്റര്‍ റോഡും ഒന്നര മീറ്റര്‍ നടപ്പാതയുമാണ്. നാല് വിയറുകളും 10 ഷട്ടറുകളും 10 മോട്ടോറുകളും സ്ഥാപിച്ചിട്ടുണ്ട്. പൊന്നാനി ഭാഗത്തേക്ക് 340 മീറ്റര്‍ നീളത്തിലും മാറഞ്ചേരി കാഞ്ഞിരമുക്ക് ഭാഗത്തേക്ക് 40 മീറ്റര്‍ നീളത്തിലുമുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ 10,000 ഹെക്ടര്‍ കോള്‍കൃഷിക്ക് നേരിട്ട് പ്രയോജനം ലഭിക്കും.

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് മാര്‍ച്ച് അഞ്ചിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് മാര്‍ച്ച് അഞ്ചിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും.

പൊന്നാനി: ഒരു ജനതയുടെ സ്വപ്നസാഫല്യമായി ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് മാര്‍ച്ച് അഞ്ചിന് നാടിന് സമര്‍പ്പിക്കും. മലബാറിന്റെ ബഹുമുഖ ബൃഹത്പദ്ധതി പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് യാഥാര്‍ഥ്യമാകുന്നത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പദ്ധതി നാടിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഇതിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനാവും. തിരൂര്‍- പൊന്നാനി താലൂക്കുകളുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്നതാണ് ചമ്രവട്ടം പദ്ധതി. ഒപ്പം പാലക്കാട്, തൃശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കുള്ള ഗതാഗതമാര്‍ഗത്തില്‍ വലിയ മാറ്റം സൃഷ്ടിക്കും. ജലസേചനം, ഗതാഗതം, കുടിവെള്ളം, കാര്‍ഷികം എന്നീ മേഖലകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതി പൂര്‍ത്തിയായതോടെ കോഴിക്കോട്ടുനിന്ന് ഫറോക്ക്, കോട്ടക്കടവ്, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, ചമ്രവട്ടംപാലം, പൊന്നാനി, ചാവക്കാട്, കൊടുങ്ങല്ലൂര്‍ വഴി എറണാകുളത്തേക്ക് 35 കിലോമീറ്റര്‍ ലാഭിക്കാം. എടപ്പാള്‍, വളാഞ്ചേരി, കുറ്റിപ്പുറം തുടങ്ങി ഒട്ടനവധി പ്രദേശത്തുകാര്‍ക്ക് ഗതാഗതകുരുക്കില്‍നിന്ന് മോചനമാവും. ചരക്കുവാഹന ഗതാഗതത്തിനും ഏറെ പ്രയോജനംചെയ്യും. അവഗണനയുടെ നെല്ലിപ്പടി കണ്ട പദ്ധതിക്ക് ജീവവായു പകര്‍ന്നത് ഇഛാശക്തിയുള്ള സംസ്ഥാന സര്‍ക്കാരും മന്ത്രി പാലോളി മുഹമ്മദ്കുട്ടിയുമാണ്. പദ്ധതിയുടെ എല്ലാ തടസ്സങ്ങളും ഗൂഢാലോചനകളും മറികടന്നാണ് ഇത് യാഥാര്‍ഥ്യമാകുന്നത്. 978 മീറ്റര്‍ നീളമുള്ള ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന് 70 ഷട്ടറുകളുണ്ട്. പാലത്തില്‍നിന്ന് 302 മീറ്റര്‍ നീളത്തില്‍ പൊന്നാനിയിലേക്കും 310 മീറ്റര്‍ നീളത്തില്‍ തിരൂര്‍ ഭാഗത്തേക്കും അപ്രോച്ച് റോഡുണ്ടാക്കി. ഒമ്പത് മീറ്റര്‍ വീതിയുള്ള റഗുലേറ്റര്‍ കം ബ്രിഡ്ജില്‍ 7.5 മീറ്റര്‍ വീതിയില്‍ റോഡും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമാണ്. 70 ഷട്ടറുകളുടെ 70 മോട്ടോര്‍ പ്ളാറ്റ്ഫോം റഗുലേറ്ററില്‍ സജ്ജീകരിക്കും. മോട്ടോര്‍ പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതിക്ക് ജനറേറ്ററുകള്‍ സ്ഥാപിക്കും. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍, പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍ ജില്ലയുടെ വികസന കുതിപ്പിന് അത് വഴിയൊരുക്കും. മലബാറിന്റെ സ്വപ്നപദ്ധതി സ്വപ്നവേഗത്തില്‍ പൂര്‍ത്തീകരിച്ച സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും വരവേല്‍പ്പ് നല്‍കാനായി ഒരുങ്ങുകയാണ് നാട്ടുകാര്‍.

Saturday, February 12, 2011

യുഡിഎഫിന്റെ ജീര്‍ണ്ണമുഖം.

യുഡിഎഫിന്റെ ജീര്‍ണ്ണമുഖം

രണ്ടാം യുപിഎ സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ ആണ്ടുകിടക്കുകയാണ്. 1,76,000 കോടി രൂപ കേന്ദ്ര ഖജനാവിന് നഷ്ടം വന്നതായി സിഎജി രേഖപ്പെടുത്തിയ 2 ജി സ്പെക്ട്രം അഴിമതി നിഷേധിക്കാനാണ് കേന്ദ്രമന്ത്രി കപില്‍ സിബല്‍ വൃഥാശ്രമം നടത്തിയത്. കേന്ദ്രസര്‍ക്കാരിന് ഒരു പൈസപോലും ഈ ഇടപാടില്‍ നഷ്ടം വന്നിട്ടില്ലെന്ന് കപില്‍സിബല്‍ വാദിച്ചത് കോണ്‍ഗ്രസിന്റെ മുഖം കൂടുതല്‍ വികൃതപ്പെടുത്താനേ സഹായിച്ചിട്ടുള്ളൂ. അഴിമതി നടത്തിയ മുന്‍ കേന്ദ്രമന്ത്രി രാജയെ സിബിഐ അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കിയതോടെ രാജയെ ന്യായീകരിക്കാന്‍ ശ്രമിച്ച സിബലും കുറ്റവാളിയെ സംരക്ഷിക്കാനുള്ള ചുമതല സ്വയം ഏറ്റെടുത്തതായി ജനങ്ങള്‍ക്ക് ബോധ്യമായിക്കഴിഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് അതേ മാതൃക പിന്‍തുടരുന്ന കേരളത്തിലെ യുഡിഎഫിന്റെ ജീര്‍ണിച്ച മുഖം മറനീക്കി പുറത്തുകാണാന്‍ പെട്ടെന്നവസരം ലഭിച്ചത്. ജനുവരി 28-ന് കേരളത്തിലെ മുന്‍ വ്യവസായമന്ത്രിയും യുഡിഎഫിന്റെ നേതൃനിരയിലെ പ്രമുഖവ്യക്തിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ളീംലീഗിന്റെ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഒരു പത്രസമ്മേളനം വിളിച്ചുചേര്‍ത്തു. മുഴുവന്‍ പത്രലേഖകരും ചാനല്‍ പ്രതിനിധികളും തികഞ്ഞ ഉത്കണ്ഠയോടെ പത്രസമ്മേളനത്തിനെത്തിച്ചേര്‍ന്നു. തനിക്കെതിരെ വധഭീഷണി നിലനില്‍ക്കുന്നതായി പത്രസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി. വധശ്രമം നടത്തിയതായി പറയുന്ന വ്യക്തി കുഞ്ഞാലിക്കുട്ടിയുടെ ശത്രുവല്ല. മറിച്ച് ബന്ധുവാണെന്ന് വ്യക്തമായി. ഭാര്യാസഹോദരിയുടെ ഭര്‍ത്താവ് റൌഫാണ് വധശ്രമത്തിന്റെ പിറകിലെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുമാത്രമല്ല, അദ്ദേഹത്തെ നിഴല്‍പോലെ പിന്‍തുടര്‍ന്ന ആത്മമിത്രവും കൂടിയായിരുന്നു റൌഫ്. കുഞ്ഞാലിക്കുട്ടിയുടെ വലംകയ്യായിരുന്നു റൌഫ്. റൌഫറിയാത്ത ഒരു രഹസ്യവും കുഞ്ഞാലിക്കുട്ടിക്കുണ്ടായിരുന്നില്ലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇരുമെയ്യും ഒരു കരളുമായി ദീര്‍ഘകാലം ജീവിച്ച കുഞ്ഞാലിക്കുട്ടിയും റൌഫും എന്നു മുതല്‍ക്കാണ് പിണങ്ങി പിരിഞ്ഞതെന്നറിയില്ല. പിണക്കത്തിന്റെ യഥാര്‍ത്ഥ കാരണവും ദുരൂഹമായിത്തന്നെ അവശേഷിക്കുന്നു. കുഞ്ഞാലിക്കുട്ടി തന്റെ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയ അതിപ്രധാനമായ ഒരു കാര്യമുണ്ട്. താന്‍ വ്യവസായമന്ത്രിയായിരുന്നകാലത്ത് റൌഫിനുവേണ്ടിയും മറ്റു ചിലര്‍ക്കുവേണ്ടിയും വഴിവിട്ട പല സഹായവും ചെയ്തുകൊടുത്തിരുന്നു എന്നും അത് തെറ്റായിരുന്നു എന്നും തുറന്നുപറഞ്ഞു. വഴിവിട്ട സഹായം എന്തൊക്കെയാണെന്ന് ഇനിയും വെളിപ്പെടുത്താനിരിക്കുന്നേയുള്ളൂ. അത് ഒന്നൊന്നായി വെളിപ്പെടുത്താനുള്ള ബാധ്യത കുഞ്ഞാലിക്കുണ്ടെന്നതില്‍ സംശയമില്ല.
ഇത്രയുമായപ്പോള്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടിയെ അനുമോദിച്ചുകൊണ്ട് ഒരു സന്ദേശമയച്ചു. റൌഫിനും മറ്റു ചിലര്‍ക്കുംവേണ്ടി വഴിവിട്ട് സഹായിച്ച കുറ്റം ഇപ്പോള്‍ ഏറ്റുപറഞ്ഞ് ഖേദം രേഖപ്പെടുത്തിയതില്‍ കുഞ്ഞാലിക്കുട്ടിയെ അനുമോദനം അറിയിച്ചുകൊണ്ടുള്ളതായിരുന്നു പ്രതിപക്ഷ നേതാവിന്റെ അനുമോദനസന്ദേശം. ഒരു മന്ത്രി തന്റെ സ്വന്തക്കാരെ വഴിവിട്ട് സഹായിക്കുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്ന് ഹൈക്കോടതിയിലെ പ്രശസ്ത നിയമജ്ഞനും തലമുതിര്‍ന്ന അഭിഭാഷകനുമായ കേളുനമ്പ്യാര്‍ പറഞ്ഞു. ഇതോടെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി പല പ്രമുഖ വ്യക്തികളും വിമര്‍ശനമുയര്‍ത്താനിടയായി. യുഡിഎഫിനെ കൈമെയ് മറന്ന് സഹായിക്കുന്ന മലയാളമനോരമയുടെ സ്വന്തം ലേഖകന്‍ 29-ന് ഇറങ്ങിയ പത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി. "പക്ഷേ വധഭീഷണിക്ക് പകരം റഊഫിനെ വഴിവിട്ട് സഹായിച്ചു എന്ന കുറ്റസമ്മതം ചാനലുകളില്‍ വലിയ ചര്‍ച്ചയായത് കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായി''. കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം വിവാദമായപ്പോള്‍ അത് മാറ്റിപറയാന്‍ അദ്ദേഹം ശ്രമിക്കാതിരുന്നില്ല. എന്നാല്‍ ചാനലില്‍ രേഖപ്പെടുത്തിയത് മാറ്റി പറയാന്‍, റജീനയുടെ മൊഴിമാറ്റംപോലെ എളുപ്പമല്ലെന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചറിയാന്‍ അല്‍പം കാലതാമസം നേരിട്ടു എന്നു മാത്രം.
കുഞ്ഞാലിക്കുട്ടിയുടെ പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിപറയാനും നിഗൂഢമായ ചില രഹസ്യങ്ങള്‍ തുറന്ന് വെളിപ്പെടുത്താനുമായി റഊഫ് ഒരു പത്രസമ്മേളനം വിളിച്ചുചേര്‍ത്തു. ഒരുമണിക്കൂറോളം സമയമെടുത്ത സാമാന്യം ദീര്‍ഘമായ പത്രസമ്മേളനമായിരുന്നു അത്. ഐസ്ക്രീംപാര്‍ലര്‍ കേസിന്റെ അതീവരഹസ്യമായ അറകളിലേക്ക് വെളിച്ചം കാണിക്കാനാണ് റഊഫിന്റെ പത്രസമ്മേളനം സഹായിച്ചത്. ഇരുവരും കൂട്ടായി നടത്തിയ ക്രിമിനല്‍ കുറ്റങ്ങളുടെ ചുരുളഴിക്കാന്‍ ഒരു പരിധിവരെ പത്രസമ്മേളനം സഹായിച്ചു എന്നു പറയാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികവേഴ്ചക്കായി ഉപയോഗിച്ച ചീഞ്ഞുനാറിയ കഥകള്‍ ഇതിനുമുമ്പുതന്നെ ജനങ്ങള്‍ അറിഞ്ഞതാണ്. എന്നാല്‍ തെളിവില്ലെന്ന കാരണത്താല്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാനിടയായി. തെളിവുകള്‍ തേച്ചുമാച്ച് കളയാന്‍ നടത്തിയ കടുത്ത സമ്മര്‍ദ്ദവും കുതന്ത്രങ്ങളുമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. റഊഫ് വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണ്. അത് പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ വസ്തുത വെളിപ്പെടുത്തിയ റഊഫിന്റെ വ്യക്തിപരമായ ഗുണദോഷങ്ങള്‍ മുഖ്യ വിഷയമല്ല. റജീനയുടെ മൊഴിമാറ്റാന്‍ വന്‍ തുക നല്‍കിയതായി വെളിപ്പെടുത്തിയിട്ടുണ്ട്. സ്റ്റാമ്പ് പേപ്പറില്‍ നോട്ടറി പബ്ളിക്കിന്റെ സാക്ഷ്യപ്പെടുത്തലോടെ രഹസ്യമായി മൊഴിമാറ്റം രേഖപ്പെടുത്തിയതായി കാണുന്നു. ഇതിനായി പണവും ഭീഷണിയും സമ്മര്‍ദ്ദവുമൊക്കെ ഉപയോഗിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കല്‍ ഗൌരവസ്വഭാവമുള്ള കുറ്റകൃത്യമാണ്. ഇതിന് പ്രേരണനല്‍കിയ നോട്ടറി പബ്ളിക്കുള്‍പ്പെടെ ചെയ്തത് തെറ്റാണ്. രണ്ടാമതായി രണ്ട് ജഡ്ജിമാര്‍ക്ക് പ്രതികള്‍ക്കനുകൂലമായ വിധി ലഭിക്കുന്നതിനായി കൈക്കൂലി നല്‍കിയതായി വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസ് തേച്ചുമാച്ച് കളയാന്‍ തെളിവ് നശിപ്പിക്കാനും കോടതിയെ സ്വാധീനിക്കാനും ശ്രമം നടത്തിയത് നിയമാനുസൃതം അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണം.
ഇത്രയും ഗുരുതരമായ കുറ്റം ചെയ്തിട്ടും കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ മുസ്ളീംലീഗ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും മുസ്ളീംലീഗ് തീരുമാനിച്ചത് ആ പാര്‍ടിയുടെ ജീര്‍ണത വെളിപ്പെടുത്തുന്ന തെളിവാണ്. ധാര്‍മിക മൂല്യങ്ങളാണ് ഈ വിഷയത്തില്‍ ബലികഴിക്കപ്പെട്ടത്. ഗാന്ധിജിയുടെ അനുയായികളെന്ന് പറയുന്ന കോണ്‍ഗ്രസ് ഈ ധാര്‍മികമായ തകര്‍ച്ചയ്ക്കും അഴിമതിക്കും പൂര്‍ണമായ പിന്തുണനല്‍കുമെന്ന് തീരുമാനിച്ചത് ആ പാര്‍ടിയുടെ തനിരൂപം വെളിപ്പെടുത്തുന്നതാണ്. പുതുതായുണ്ടായ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് വീണ്ടും വിചാരണ നടത്തുന്നതിന് മതിയായ തെളിവുണ്ടെന്നാണ് കരുതേണ്ടത്. നടന്നതായി പറയുന്ന കുറ്റകൃത്യങ്ങളില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് ശരിയായ അന്വേഷണത്തിലൂടെ കണ്ടെത്തണം. അതോടൊപ്പം രണ്ട് ജഡ്ജിമാരെപ്പറ്റി ഉയര്‍ന്നുവന്ന ആരോപണം ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കളങ്കംചാര്‍ത്തുന്നതാണ്. ഉന്നത നീതിപീഠം ഇക്കാര്യം അന്വേഷിക്കാനും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും വേണ്ടതൊക്കെ ചെയ്യണം.
ഈ വിവരം പുറത്തു വന്നതോടെ യുഡിഎഫിനെ അതിര്‍വിട്ട് സഹായിക്കുന്ന "മലയാള മനോരമ''യും "മാതൃഭൂമി''യും വല്ലാത്ത അങ്കലാപ്പില്‍ അകപ്പെട്ടിരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സിപിഐ എമ്മിനും എതിരെ ഇത് തിരിച്ചുവിടാന്‍ കുത്സിത ശ്രമം നടക്കുകയാണ്. റഊഫിന്റെ പത്രസമ്മേളനത്തില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കുഞ്ഞാലിക്കുട്ടി രണ്ടാമതും വിളിച്ചുചേര്‍ത്ത പത്രസമ്മേളനം ദയനീയമായി പരാജയപ്പെടുകയായിരുന്നു. റഊഫിന്റെ വെളിപ്പെടുത്തല്‍ മുസ്ളീംലീഗിനെയും യുഡിഎഫിനെയും എങ്ങനെ ബാധിക്കുമെന്ന് "മലയാള മനോരമ''യുടെ സ്വന്തം ലേഖകന്‍ എഴുതിയതിങ്ങനെയാണ്. "വിവാദം സിപിഐ എമ്മിനുംലീഗ് വിട്ട് സിപിഐ എം സഹയാത്രികരായവര്‍ക്കും ഐഎന്‍എല്‍ സെക്കുലറിനും അപ്രതീക്ഷിതമായി ലഭിച്ച ആയുധമായി. അതേസമയം അസമയത്തുണ്ടായ വിവാദം തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനിറങ്ങുന്ന ലീഗ് അണികളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്''. ഇത് വായിച്ചാല്‍ ലീഗിന്റെയും യുഡിഎഫിന്റെയും വാദം തനിയേ തകര്‍ന്ന് തരിപ്പണമാകുന്നത് കാണാം. റഊഫിന്റെ വെളിപ്പെടുത്തല്‍ ഇടതുപക്ഷത്തിന്റെയോ യുഡിഎഫിന്റെയോ ആസൂത്രിതമായ നീക്കമല്ലെന്നും അപ്രതീക്ഷിതമാണെന്നും ലേഖകന്‍ വ്യക്തമാക്കുന്നു. ലീഗണികളില്‍ ആശങ്കയുളവാക്കിയതായും തുറന്നുപറയുന്നുണ്ട്. അതായത് റഊഫിന്റെ വെളിപ്പെടുത്തല്‍ ലീഗില്‍ അസ്വസ്ഥത പകര്‍ന്ന അഗ്നിപര്‍വ്വതം പൊട്ടിയതാണെന്ന് എട്ടുകോളത്തില്‍ മത്തങ്ങ തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയ "മലയാള മനോരമ'' അടുത്തദിവസംമുതല്‍ എല്‍ഡിഎഫിനെതിരെ സംഭവം തിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ അത് വിലപ്പോവുകയില്ല. ജനങ്ങള്‍ അത്ര മണ്ടന്മാരാണെന്ന് വന്‍കിട മാധ്യമങ്ങള്‍ ധരിച്ചുകളയരുത്. 2001 മുതല്‍ 2006 വരെയുള്ള യുഡിഎഫ് ഭരണത്തില്‍ നടന്ന വഴിവിട്ട നീക്കങ്ങളാണ്, യുഡിഎഫിന്റെ ജീര്‍ണമുഖമാണ് മറനീക്കി പുറത്തുവന്നത്. വീണ്ടും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇതൊക്കെ ആവര്‍ത്തിക്കുമെന്ന തിരിച്ചറിവാണ് ജനങ്ങള്‍ക്കുണ്ടായിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ഐസ്ക്രീം പെണ്‍വാണിഭക്കേസിന്റെ സത്യാവസ്ഥ പുറത്തുവരുന്നത് കേരളത്തെ പെണ്‍വാണിഭക്കാരില്‍നിന്നും അഴിമതിക്കാരില്‍നിന്നും മാഫിയാ സംഘങ്ങളില്‍നിന്നും ക്രിമിനലുകളില്‍നിന്നും രക്ഷിക്കാന്‍ സഹായിക്കും.

വി വി ദക്ഷിണാമൂര്‍ത്തി

"പട്ടിത്തുടലില്‍ കെട്ടി കുതിരക്കവഞ്ചി വച്ചടിക്കണം''

"പട്ടിത്തുടലില്‍ കെട്ടി കുതിരക്കവഞ്ചി വച്ചടിക്കണം''
പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍നിന്നും നാടുകടത്താനിടയാക്കിയ പല സംഭവങ്ങളിലൊന്ന് അഴിമതിക്കാര്‍ക്കു നല്‍കേണ്ട ശിക്ഷാവിധിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായമാണ്. "സര്‍ക്കാര്‍ ഖജനാവ് പൊന്നുതമ്പുരാന്റെ തറവാട്ടുസ്വത്തല്ല'' എന്നും അഴിമതിചെയ്യുന്നവരെ "പട്ടിത്തുടലില്‍ കെട്ടി കുതിരക്കവഞ്ചിവച്ചടിക്കണം'' എന്നും അദ്ദേഹം സധൈര്യം പ്രഖ്യാപിക്കുകയുണ്ടായി. ആ ധൈര്യമാണ് വൃത്താന്തപത്രപ്രവര്‍ത്തനരംഗത്തെ കുലപതിയായി അദ്ദേഹത്തെ കരുതാന്‍കാരണം. അതിനുശേഷം ഒരു പത്രാധിപരും ഇത്രയും ചങ്കൂറ്റത്തോടുകൂടി അഴിമതിയെ വിമര്‍ശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ നാടുകടത്തലിന്റെ നൂറാം വാര്‍ഷികം ആചരിച്ചുകഴിഞ്ഞിരിക്കുന്ന ഈ ഘട്ടത്തില്‍ സ്വദേശാഭിമാനി വിധിച്ച ശിക്ഷ ഏറ്റവും അനുയോജ്യമായിട്ടുള്ളത് വഴിപിഴച്ചുപോയ ന്യായാധിപന്മാര്‍ക്കുതന്നെയാണ്. വിശ്വാസവഞ്ചനയ്ക്ക് മറ്റെന്തുശിക്ഷയാണ് നല്‍കാനാവുക?

നിയമനിര്‍മാണത്തിലും അതിന്റെ നിര്‍വഹണത്തിലും ഭരണഘടനാവിരുദ്ധമായി എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുകയും പൌരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് നീതിന്യായ വ്യവസ്ഥ ചെയ്യുന്നത്. ഈ ഉത്തരവാദിത്വം നീതിന്യായകോടതികള്‍ നിര്‍വഹിക്കുമെന്ന വിശ്വാസമാണ് ജനങ്ങള്‍ക്കുള്ളത്. എന്നാലിപ്പോള്‍ ആ വിശ്വാസത്തിന് ഉലച്ചില്‍ സംഭവിച്ചിരിക്കുന്നു. പൌരന്മാരുടെ ആ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവരാണ് ന്യായാധിപന്മാര്‍ എന്ന് ജനങ്ങള്‍ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു. നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയും സത്യസന്ധതയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായ ന്യായാധിപന്മാരില്‍ ചിലര്‍ സാധാരണ കുറ്റവാളികളുടെ നിലവാരത്തിലേക്ക് തരംതാണുപോയി എന്നതാണ് വാസ്തവം. നീതിപീഠത്തിന്റെ വിശ്വാസ്യതയ്ക്ക് തീരാ കളങ്കമേല്‍പിച്ച ഇവര്‍ക്ക് സ്വദേശാഭിമാനി വിധിച്ച ശിക്ഷതന്നെയാണ് അനുയോജ്യം.

ഹൈക്കോടതികളിലേയും സുപ്രീംകോടതിയിലേയും ചില മുന്‍ ജഡ്ജിമാരും അല്ലാത്തവരുമായ നിരവധിപേര്‍ ആരോപണവിധേയരായി വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. സുപ്രീംകോടതിയിലെ അരഡസനിലേറെ ജഡ്ജിമാര്‍ കൈക്കൂലി വാങ്ങുന്നവരാണ് എന്ന് ഒരു മുതിര്‍ന്ന അഭിഭാഷകന്‍ ആരോപണമുന്നയിച്ചിരിക്കുന്നു. മുന്‍ ചീഫ് ജസ്റ്റിസിന്റെ ബന്ധുക്കളില്‍ ചിലര്‍ അദ്ദേഹത്തിന്റെ പദവി ദുരുപയോഗപ്പെടുത്തി അവിഹിതമായി സ്വത്തുസമ്പാദിച്ചുവെന്ന് ആക്ഷേപമുണ്ടായിരിക്കുന്നു. കേരള ഹൈക്കോടതിയിലെ ചില മുന്‍ ജഡ്ജിമാര്‍ കോഴപ്പണം പറ്റിക്കൊണ്ട് പ്രതികളെ കുറ്റവിമുക്തരാക്കുന്ന വിധിന്യായങ്ങള്‍ എഴുതിയിട്ടുണ്ട് എന്ന ആക്ഷേപം ഇപ്പോള്‍ ചിലര്‍ ഉന്നയിച്ചിരിക്കുന്നു. തങ്ങള്‍ കോഴവാങ്ങിയിട്ടേ ഇല്ലായെന്ന് ആരോപണവിധേയര്‍ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ പത്രസമ്മേളനം നടത്തുന്നു. അവര്‍ക്ക് കോഴനല്‍കിയത് അഭിഭാഷകന്മാര്‍ മുഖേനയാണെന്ന് അത് കൊടുത്തവര്‍ പറയുന്നു. ജഡ്ജിമാരെ തങ്ങള്‍ക്കറിയുകയേയില്ലായെന്ന് അഭിഭാഷകര്‍ ആണയിടുന്നു. ഹൈക്കോടതിയില്‍ പ്രാക്ടീസുചെയ്യുന്ന അഭിഭാഷകര്‍ക്ക് അവിടുത്തെ ജഡ്ജിമാരെ അറിയില്ലായെന്നുപറഞ്ഞാല്‍ ആരുവിശ്വസിക്കും? ജഡ്ജിമാരും അഭിഭാഷകരും ക്രിമിനലുകളും തമ്മിലുള്ള അദൃശ്യമായ ഒരു അവിഹിതബന്ധം നിലനില്‍ക്കുന്നുവെന്ന് സാമാന്യജനം വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്നു.

ചില ക്രിമിനലുകള്‍ക്ക് രക്ഷപ്പെടാന്‍വേണ്ടിയാണ് ഇത്തരത്തിലുള്ള അവിശുദ്ധ ഇടപാടുകള്‍ നടക്കുന്നത്. ആ ക്രിമിനലുകളാകട്ടെ സാമ്പത്തികശേഷിയും അതുവഴി ഭരണതലത്തില്‍ സ്വാധീനവുമുള്ളവരാണ്. അവര്‍ ശിക്ഷയില്‍നിന്നും രക്ഷപ്പെടുമ്പോള്‍ നീതി ലഭിക്കേണ്ടിയിരുന്ന ചിലര്‍ക്ക് അത് നിഷേധിക്കപ്പെടുന്നു. അക്കൂട്ടര്‍ക്ക് നീതിന്യായ വ്യവസ്ഥയിലും അത് കൈകാര്യംചെയ്യുന്നവരിലുമുള്ള വിശ്വാസം നഷ്ടപ്പെടുന്നു. അവര്‍ ന്യായാധിപന്മാരെ ശപിക്കുന്നു. വമ്പന്‍ ക്രിമിനലുകള്‍ ചെയ്ത തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തവരും പണ സ്വാധീനമില്ലാത്തവരുമായ മറ്റുചിലര്‍ ഇതേ ജഡ്ജിമാരുടെ നീതിപീഠങ്ങളാല്‍ ശിക്ഷിക്കപ്പെടുന്നു. അത്തരം വിധി ന്യായങ്ങളില്‍ ന്യായാധിപന്മാരുടെ നീതിബോധവും ധാര്‍മികബോധവും ഉച്ചസ്ഥായിയിലെത്തുന്നതുകാണാം. അതിനെ വാഴ്ത്താന്‍ വൈതാളികരുമുണ്ടാകും. ന്യായാധിപന്മാരുടെ നീതിബോധത്തിന്റെ മായാവലയം നിര്‍മിച്ചുകൊടുക്കുന്നത് ഒരുപക്ഷേ വമ്പന്‍ ക്രിമിനലുകളുമാകാം. കുറ്റവാളി ധനവാനാണെങ്കില്‍ രക്ഷ; അയാള്‍ ദരിദ്രനാണെങ്കില്‍ ശിക്ഷ. അതുകൊണ്ടാണ് ഇ എം എസ് മുമ്പൊരിക്കല്‍ പറഞ്ഞത്; നിയമം ഒരു ചിലന്തിവലയാണ് എന്ന്. വലിയ കീടങ്ങള്‍ അത് പൊട്ടിച്ച് രക്ഷപ്പെടും. ചെറിയവ അതില്‍ കുടുങ്ങും. ഇങ്ങനെ പറഞ്ഞതിന് ഇ എം എസിന് ശിക്ഷകിട്ടി.

ബാബറിപ്പള്ളി കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി നമ്മള്‍ കണ്ടതാണ്. തര്‍ക്കിക്കുന്നവര്‍ക്കെല്ലാം തര്‍ക്കവസ്തു വീതിച്ചുകൊടുക്കുന്ന വിധി. അവിടെ നിയമത്തിനല്ല പ്രാമാണികത്വം, മറിച്ച് വിശ്വാസത്തിനായിരുന്നു. മറ്റ് മതവിശ്വാസികള്‍-ജൈനന്മാര്‍ക്കും അവിടെ വിഹാരങ്ങളുണ്ട്-അവകാശവാദമുന്നയിച്ചിരുന്നെങ്കില്‍ അവര്‍ക്കും കിട്ടിയേനേ ഒരു കഷണം ഭൂമി. മനുഷ്യാവകാശ പ്രവര്‍ത്തകനും ജനകീയ ഡോക്ടറുമായ ബിനായക സെന്നിന് ജീവപര്യന്തം ശിക്ഷ വിധിച്ചത് ഈയിടെയാണ്. റായ്പൂര്‍ കോടതിയാണത് ചെയ്തത്. ഒന്നര നൂറ്റാണ്ടിനുമുമ്പ് എഴുതിയുണ്ടാക്കിയ ഒരു നിയമത്തിന്റെ ബലത്തിലാണ് ആ ശിക്ഷ നല്‍കിയത്. പ്രജകളെ ശത്രുവായി കണ്ടിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം എഴുതിതയ്യാറാക്കിയ ഒരു നിയമമാണത്. 'സ്വരാജ് ജന്മാവകാശ'മാണെന്ന് പ്രഖ്യാപിച്ചതിന്റെപേരില്‍ ലോകമാന്യതിലകനെ നാടുകടത്തിയത് ഈ നിയമത്തിന്റെ ബലത്തിലാണ്. തിലകനു നല്‍കിയ ശിക്ഷയെ ഇന്ത്യാചരിത്രം അപലപിച്ചതാണ്. ആ തിലകന്റെ ചരിത്രം പഠിക്കാത്ത ഒരു ന്യായാധിപനും ഇന്നത്തെ ഇന്ത്യയില്‍ ഉണ്ടാവുകയില്ല. എന്നിട്ടും ചില ന്യായാധിപന്മാര്‍ കാലഹരണപ്പെട്ട ആ നിയമം ഉയര്‍ത്തിപ്പിടിക്കുന്നുവെങ്കില്‍ അക്കൂട്ടര്‍ക്ക് കാലഹരണദോഷം സംഭവിച്ചു എന്ന് നമ്മള്‍ പറയേണ്ടതായി വരും. ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടിയതും ഒരു ഭരണഘടനയുണ്ടായതും അതില്‍ മൌലികാവകാശങ്ങള്‍ ഉള്ള കാര്യവും ഇത്തരക്കാര്‍ അറിയുന്നില്ല. ഭൂതകാലത്തിന്റെ ഗുഹാ ഗഹ്വരങ്ങളില്‍നിന്ന് നാവുനീട്ടി നടന്നടുക്കുന്ന ദിനോസാറുകളെയാണ് ഇത്തരക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നത്.

നീതിന്യായ വ്യവസ്ഥയുടെ ഈ അപചയത്തില്‍ നമ്മള്‍ അത്ഭുതപ്പെട്ടിട്ടു കാര്യമില്ല. രാഷ്ട്ര ഗാത്രത്തിലെ മറ്റെല്ലാ വ്യവസ്ഥകള്‍ക്കും സംഭവിച്ചിരിക്കുന്ന അപചയത്തിന്റെ ഭാഗംതന്നെയാണ് നീതിന്യായ വ്യവസ്ഥയ്ക്കും സംഭവിച്ചിരിക്കുന്നത്. ഒരു വ്യവസ്ഥയ്ക്കും അപചയം സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നവരും കാലഹരണപ്പെട്ടവയെ നീക്കംചെയ്ത് കാലോചിതമായതിനെ പ്രതിഷ്ഠിക്കണം എന്നാഗ്രഹിക്കുന്നവരും ഈ രാജ്യത്തുണ്ട്. അവരുടെ രോഷപ്രകടനം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെടാറുണ്ട്. വിധിയെഴുതുന്നവരും വിധി കേള്‍ക്കുന്നവരും നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നവരാണ്. ആരും ന്യായാധിപന്മാരായി ജനിക്കുന്നില്ല. ആയിത്തീരുന്നതാണ്. ആക്കിത്തീര്‍ക്കുന്നതാണ്. ജഡ്ജിയാകുന്നതിനുമുമ്പ് ഇവര്‍ അഭിഭാഷകരായിരുന്നു. അഭിഭാഷകരെന്ന നിലയ്ക്ക് സമൂഹത്തില്‍ എന്ത് ധര്‍മ്മമാണ് ഇവര്‍ അനുഷ്ഠിച്ചിരുന്നത്? സഹപ്രവര്‍ത്തകരില്‍ ഇവര്‍ എന്ത് ആദരവാണുണ്ടാക്കിയത്? ജഡ്ജിമാരുടെ പാനലില്‍ കടന്നുകൂടിയതെങ്ങനെ? അതിനുമുമ്പ് ഇവര്‍ ലാ കോളേജില്‍ വിദ്യാര്‍ത്ഥികളായിരുന്നു. സഹപാഠികള്‍ക്കും ഗുരുനാഥന്മാര്‍ക്കും ഇവരെക്കുറിച്ച് എന്തഭിപ്രായമായിരുന്നു? ഇത്തരത്തില്‍ ഒരന്വേഷണം നടത്തുന്നത് സാമൂഹ്യശാസ്ത്രപ്രകാരം സാധുവായ കാര്യമാണ്. ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും ആര്‍ജിക്കുന്ന ഗുണങ്ങളാണ് ഒരാളിന്റെ വ്യക്തിത്വമായിത്തീരുന്നത്. അയാളുടെ സ്വത്വം (ടലഹള) ആണത്. അതിന്റെ പ്രതിഫലനം അയാളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകും. ജന്മഗുണവും കര്‍മ്മബലവും ഒരുപോലെ പ്രധാനമാണ്. ഏതു രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.

സാമൂഹ്യവ്യവസ്ഥയുടെ ഉല്‍പന്നമാണ് നീതിന്യായ വ്യവസ്ഥ. വ്യവസ്ഥയുടെ സംരക്ഷണമാണ് അതിന്റെ ധര്‍മ്മം. വ്യവസ്ഥ എത്ര കാലഹരണപ്പെട്ടതായാലും, മഹാഭൂരിപക്ഷത്തിനും ദോഷകരമായാലും, ആകാശവും ഭൂമിയും ഇടിഞ്ഞുവീണാലും വ്യവസ്ഥ നിലനില്‍ക്കണമെന്നാണ് അതിന്റെ വക്താക്കള്‍ വാദിക്കുന്നത്. എന്നുവച്ചാല്‍ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ ഗുണഭോക്താക്കളെ സംരക്ഷിക്കുകയാണ് നീതിന്യായ വ്യവസ്ഥ ചെയ്യുന്നത്. അതിനാല്‍ത്തന്നെ വ്യവസ്ഥയെ മാറ്റാനായി ശ്രമിക്കുന്നവര്‍ നിയമനിഷേധികളായിത്തീരും; ശിക്ഷാര്‍ഹരായിത്തീരും. വ്യവസ്ഥയുടെ കാവലാളന്മാര്‍ കല്‍പിക്കുന്നതുപോലെ ന്യായാധിപന്മാര്‍ വിധിയെഴുതും. എന്നിട്ട് പീലാത്തോസിനെപ്പോലെ കൈകഴുകി പാപമുക്തരാകും.

ജനാധിപത്യവ്യവസ്ഥയില്‍ ന്യായാധിപന്മാരും അവരുടെ വിധിന്യായങ്ങളും സാമൂഹ്യ വിമര്‍ശനത്തിനു വിധേയമായിരിക്കണം. വിമര്‍ശനത്തിനതീത (ശാാൌിശ്യ) മാണെന്ന മിഥ്യാബോധം ആര്‍ക്കും ഭൂഷണമല്ല. നീതിയെ കൊലചെയ്യുകയും നിയമത്തെ ദുര്‍ വ്യാഖ്യാനത്തിന് വിധേയമാക്കുകയും ചെയ്യുന്നതാരായാലും സാമൂഹ്യ വിമര്‍ശനത്തിന് വിധേയരാവുകതന്നെ വേണം. അഭിഭാഷകരും ന്യായാധിപന്മാരും ഇക്കാര്യത്തില്‍ തുല്യ ഉത്തരവാദിത്വമുള്ളവരാണ്. ഭരണീയര്‍ക്ക് നിയമഗ്രാഹ്യമില്ലാത്തതുകൊണ്ടാണല്ലോ അവരുടെ വക്കാലത്ത് മറ്റുചിലരെ ഏല്‍പിക്കുന്നത്. ഭരണീയര്‍ക്ക് അറിയാത്ത നിയമം നടപ്പാക്കിയത് കൊളോണിയല്‍ ഭരണമാണ്. നിയമമെന്ന മര്‍ദ്ദനോപകരണത്തിലൂടെ ഭരണീയരെ അടിച്ചമര്‍ത്താനും അവര്‍ പാമരന്മാരാണെന്ന് അനുനിമിഷം അവരെ ഓര്‍മ്മിപ്പിക്കാനുമാണ് കൊളോണിയല്‍ ഭരണം നീതിന്യായ കോടതികളെ ഉണ്ടാക്കിയത്. പാമരന്മാരെ ചൂഷണംചെയ്ത് പണമുണ്ടാക്കാമെന്നു കരുതിയാണ് പലരും അന്നുമുതല്‍ അഭിഭാഷകവൃത്തി സ്വീകരിച്ചുതുടങ്ങിയത്. ഭരണീയരുടെ പാമരത്വത്തെ ചൂഷണംചെയ്യുന്ന മറ്റൊരു വ്യവസ്ഥയും ബൂര്‍ഷ്വാ ജനാധിപത്യത്തിലില്ല. മറ്റെല്ലാ ചൂഷകരും അധ്വാനശേഷിയേയും അധ്വാനമിച്ചത്തേയുമാണ് ചൂഷണംചെയ്യുന്നത്. അതിനാല്‍ അവിടെ ചെറുത്തുനില്‍പ് മുഖാമുഖമാണ്. എന്നാല്‍ മര്‍ദ്ദകനെവിടെയെന്നറിയാതെ അന്തരീക്ഷവായുവിനെ മര്‍ദ്ദിക്കുന്ന അന്ധനെപ്പോലെയാണ് ഇവിടത്തെ ചൂഷിതര്‍. സത്യസന്ധരും നീതിബോധമുള്ളവരും ചുഷിതരോട് അനുതാപമുള്ളവരുമായവര്‍ ന്യായാധിപന്മാരും അഭിഭാഷകരുമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ തങ്ങളുടെ മണ്ഡലത്തിനു സംഭവിച്ച അപചയത്തില്‍നിന്ന് അതിനെ മോചിപ്പിക്കാന്‍ ശ്രമിക്കുക. അവരുടെ സമരമുഖമതാണെന്ന് തിരിച്ചറിഞ്ഞാല്‍ ആരെയാണ് പട്ടിത്തുടലില്‍ കെട്ടേണ്ടതെന്നും കുതിരക്കവഞ്ചിവച്ച് അടക്കേണ്ടതെന്നും കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല.



അശ്ളീലങ്ങളുടെ ആഘോഷക്കാഴ്ചകളിലൂടെ

അശ്ളീലങ്ങളുടെ ആഘോഷക്കാഴ്ചകളിലൂടെ
അഡ്വ. കെ അനില്‍കുമാര്‍

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നീതിയുടെ ജാഗ്രതക്കിടയിലൂടെ കൊടും കുറ്റവാളിയായ ഒരാള്‍ എങ്ങനെ നീതിന്യായ വ്യവസ്ഥയെ തന്റെ ഉള്ളം കയ്യിലിട്ട് അമ്മാനമാടിയെന്ന് ഇന്ത്യാവിഷന്‍ ചാനല്‍ നടത്തിയ അന്വേഷണം വെളിപ്പെടുത്തിയിരിക്കുന്നു. കോഴിക്കോട് അസിസ്റ്റന്റ് സെഷന്‍സ് കോടതി മാത്രമല്ല ജസ്റ്റീസ് നാരായണക്കുറുപ്പും ജസ്റ്റീസ് തങ്കപ്പനും "അതുതന്നെ ചെയ്തു''വെന്നാണ് റൌഫിന്റെ പുതിയ വെളിപ്പെടുത്തല്‍.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന വി കെ ബാലിയെ പ്രതീകാത്മകമായി നാടുകടത്തുന്ന ഒരു ചടങ്ങ് എസ്എഫ്ഐ സംഘടിപ്പിക്കുകയുണ്ടായി. താന്‍ റിട്ടയര്‍ ചെയ്യുന്നതിന് തൊട്ടുമുമ്പ്, വളരെയേറെ ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന സ്വാശ്രയക്കേസിലെ വിധി തിടുക്കപ്പെട്ടു നല്‍കിയത് നീതിനിര്‍വഹണ ത്വര മൂലമാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാകുന്നവിധം ബാലിയുടെ അപഥ സഞ്ചാരങ്ങള്‍ പൊതുജനമറിഞ്ഞു. സര്‍ക്കാര്‍ അതിഥി മന്ദിരമുപേക്ഷിച്ച് സ്വാശ്രയക്കേസിലെ കക്ഷികളുടെ വക ഗസ്റ്റ് ഹൌസിലെത്തിയത് മാലോകരറിഞ്ഞതാണ്. തല്‍പരകക്ഷികള്‍ തയ്യാറാക്കി നിര്‍ത്തിയിരുന്ന തരുണീമണികളുടെ മെയ്യഴകിലൂടെ നിയമത്തിന്റെ സമസ്യകള്‍ക്കുള്ള ഉത്തരങ്ങളെ തിരിച്ചറിഞ്ഞവര്‍ എക്കാലവും ആദരണീയര്‍ തന്നെയെന്ന് കരുതിക്കൊള്ളണമെന്ന മുന്‍വിധിയാണിവിടെ. ബാലിയെ നാടുകടത്തിയത് സംസ്കാരശൂന്യതയായി തികട്ടി തികട്ടി വിളമ്പുന്നവര്‍ക്ക് ഉത്തരംമുട്ടുന്ന വെളിപ്പെടുത്തലുകളാണ് റൌഫ് നല്‍കുന്നത്. നോട്ടുകെട്ടിന്റെ വലുപ്പം നോക്കി വിധി പറയുന്ന ജഡ്ജിമാരുണ്ടെന്ന് പാലൊളി മുഹമ്മദ്കുട്ടി പറഞ്ഞുവെന്നാരോപിച്ച് കോടതിയലക്ഷ്യത്തിന്റെ ചാട്ടുളി ചുഴറ്റിയ കോടതിമുറികളില്‍ തന്നെയാണ് നാരായണക്കുറുപ്പും തങ്കപ്പനും മറ്റും അമര്‍ന്നിരുന്നതെന്നതും നമുക്ക് മറക്കാതിരിക്കാം.

കുഞ്ഞാലിക്കുട്ടിയുടെ ഐസ്ക്രീം കേസ് ഒരു പഴങ്കഥയാണ്. കുറെക്കാലമായി അത് ആളുകളുടെ ഓര്‍മയിലുണ്ടായിരുന്നില്ല. ഒന്നര പതിറ്റാണ്ടുമുമ്പ് ഐസ്ക്രീം കേസ് ഉല്‍ഭവിച്ചപ്പോള്‍ കേസ് തേച്ചുമാച്ചു കളയാനല്ല, കര്‍ശന നടപടിയെടുക്കാനാണ് നായനാര്‍ സര്‍ക്കാര്‍ തന്നെ മുന്നോട്ടുവന്നത്. കുഞ്ഞാലിക്കുട്ടിയുടെ പങ്ക് ഇരകളായവര്‍ വെളിപ്പെടുത്തിയെങ്കിലും രേഖാമൂലം നല്‍കിയ മൊഴി മാറി മാറി പറഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടിയൊഴികെയുള്ളവരുടെ പേരില്‍ നിയമനടപടികള്‍ മുന്നോട്ടു നീക്കി. കുറ്റപത്രം നല്‍കിയതും പ്രതികളെ നിയമത്തിനുമുന്നില്‍ നിര്‍ത്തിയതും നായനാര്‍ സര്‍ക്കാരിന്റെ കാലത്തുതന്നെയാണ്.

കുഞ്ഞാലിക്കുട്ടി നടത്തിയ ലൈംഗിക കൃത്യങ്ങള്‍ പോലീസിനോട് ഉറച്ചുപറയാന്‍ ഇരകളായവര്‍ തയ്യാറാകാതെ വരുമ്പോള്‍ രാഷ്ട്രീയ കാരണങ്ങളാല്‍ മാത്രം കേസില്‍പെടുത്തുന്നത് എല്‍ഡിഎഫ് എന്നല്ല, ഒരു സര്‍ക്കാരിനും ഭൂഷണമാകില്ല. പിന്നീട് മന്ത്രിയായ കുഞ്ഞാലിക്കുട്ടി ഉംറക്ക് പോയ കാലത്താണ് മുനീറിന്റെ ചാനലായ ഇന്ത്യാവിഷനിലേക്ക് റജീനയെന്ന പെണ്‍കുട്ടി ഓടിക്കയറിവന്ന് മൊഞ്ചുള്ള കുഞ്ഞാക്കായുടെ "ഭ്രമര ലീലകളെ''പ്പറ്റി മാലോകരോട് വര്‍ണ്ണിച്ചത്. സ്വാഭാവികമായും ആ കുട്ടിയുടെ മൊഴിയെടുത്ത് നീതി നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. യുഡിഎഫ് ഒറ്റക്കെട്ടായി ലീഗിന്റെ ഈ "സ്വര്‍ണ്ണമുത്തി''നെ സംരക്ഷിക്കാന്‍ വെമ്പിയപ്പോള്‍ റജീന വീണ്ടും കുഞ്ഞാലിക്കുട്ടിയുടെ വലയിലായി. അപ്പോഴാണ് മുദ്രപത്രത്തില്‍ രണ്ട് സത്യവാങ്മൂലം തയ്യാറാക്കി കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കുന്ന കാര്യങ്ങള്‍ നടത്തിയതെന്ന് റൌഫ് ഇപ്പോഴാണ് വെളിപ്പെടുത്തുന്നത്.

ഇന്ത്യാവിഷന്‍ ചാനലില്‍ റജീന നടത്തിയ വെളിപ്പെടുത്തലുകളെ ആധാരമാക്കി നടപടി സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടിയും യുഡിഎഫും തയ്യാറാകാതെ വന്നപ്പോഴാണ് റജീന വീണ്ടും കുഞ്ഞാലിക്കുട്ടിയുടെ കൂട്ടില്‍ തന്നെ പെട്ടുപോയത്. ഇതിനിടയില്‍ നടന്ന നാടകങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

ഐസ്ക്രീം പാര്‍ലര്‍ കേസ് നടന്നുവന്നിരുന്ന കോടതിയില്‍നിന്നും "സൌകര്യ''പ്രദമായ മറ്റൊരു കോടതിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി. അതിനുള്ള അപേക്ഷ അനുവദിപ്പിക്കാന്‍ പണം നല്‍കിയെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പ്രോസിക്യൂഷന്‍ അസി. ഡയറക്ടറായിരുന്ന കെ സി പീറ്റര്‍ വെളിപ്പെടുത്തി. വിതുര പെണ്‍വാണിഭക്കേസിലെ പ്രതിയാണ് പീറ്ററെന്നും അയാളെ വിശ്വസിക്കരുതെന്നും മലയാള മനോരമ ഇപ്പോള്‍ ഉപദേശിക്കുന്നു. എന്നാല്‍ കെ സി പീറ്ററെ ഇത്രയേറെ വലിയൊരു പദവിയിലെത്തിച്ചത് മനോരമയുടെ സ്വന്തം യുഡിഎഫ് തന്നെയാണെന്നത് ഓര്‍ക്കുന്നുമില്ല. "സൌകര്യ''പ്രദമായ കോടതിയിലെത്തിയ കേസില്‍ മൂകസാക്ഷിയായിരുന്ന്, കൂറുമാറിയ സാക്ഷികളുടെ എണ്ണമെടുക്കുന്നതിന് മാത്രം തത്രപ്പെട്ടിരുന്ന ന്യായാധിപന്‍ മൊഴിമാറ്റിയവരുടെമേല്‍ നിയമനടപടിക്ക് ശ്രമിച്ചിരുന്നില്ലെന്നു കൂടി ഓര്‍മിക്കപ്പെടണം. പിന്നീട് ഈ കേസില്‍ അപ്പീല്‍ ബോധിപ്പിച്ചപ്പോള്‍ ഒരു പുനഃരന്വേഷണമെങ്കിലും അനുവദിക്കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ പി ജി തമ്പി ആവശ്യപ്പെട്ടത് അംഗീകരിക്കപ്പെട്ടില്ല. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള 'വലിയ' ആളുകള്‍ ഉള്‍പ്പെട്ടതിനാലാണ് സിബിഐക്ക് വിടാതിരുന്നതെന്ന് ജസ്റ്റീസ് നാരായണക്കുറുപ്പ് പറയുമ്പോള്‍ കാര്യങ്ങളുടെ കിടപ്പ് വ്യക്തമാകും. പോരാത്തതിന് ഇതുവെറും പെണ്ണുകേസ് മാത്രമാണെന്നും സിബിഐയ്ക്ക് നോക്കാന്‍ ബുദ്ധിമുട്ടാകുമെന്നുമാണ് കുറുപ്പിന്റെ ന്യായം. നിയമബാഹ്യമായ പരിഗണനകളാണ് തന്റെ വിധിക്കാധാരമെന്ന് ജസ്റ്റീസ് കുറുപ്പു തന്നെ പറയുമ്പോള്‍ നീതിനിര്‍വഹണ വ്യവസ്ഥയുടെ ഗതിയോര്‍ത്തു കരയാം.

യഥാര്‍ത്ഥത്തില്‍ സമര്‍ത്ഥന്‍ ആരാണ്? റൌഫോ കുഞ്ഞാലിക്കുട്ടിയോ? സഹോദരിമാരുടെ ഭര്‍ത്താക്കന്മാരായിരുന്ന ഇവരുടെ അപാരസൌഹൃദത്തിന്റെ ഇന്നലെകളില്‍ വഴിവിട്ടത് പലതും നടന്നു. ജനുവരി 28ന് മലപ്പുറത്ത് പത്രസമ്മേളനം നടത്തി തനിക്കുള്ള വധഭീഷണിയെപ്പറ്റി കുഞ്ഞാലിക്കുട്ടി പരാതിപ്പെട്ടതോടെയാണ് കേരള രാഷ്ട്രീയത്തെ കീഴ്മേല്‍ മറിച്ച സംഭവ പരമ്പരകള്‍ക്ക് തുടക്കമായത്. തനിക്കെതിരെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രയോഗത്തിന് തക്കതായ ഭാഷയില്‍ തിരിച്ചടിച്ച് റൌഫ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ അത് പല പുതിയ ചോദ്യങ്ങളും ഉയര്‍ത്തി. പിന്നാലെ വിവാദ സിഡിയിലെ ഒരധ്യായവും ഇന്ത്യാവിഷനില്‍ കൂടി പുറത്തുവന്നു. ഇനിയും അഞ്ചാറ് സിഡികള്‍ ബാക്കിയുണ്ടത്രേ.

റൌഫ് തന്നെ ബ്ളാക്ക്മെയില്‍ ചെയ്യുന്നുവെന്നും അതിനാല്‍ കഴിഞ്ഞ പത്തുകൊല്ലമായി വഴിവിട്ട് പലതും ചെയ്തുകൊടുത്തുവെന്നും ഇനി അത് ആവര്‍ത്തിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി മൊഴിഞ്ഞപ്പോള്‍ കേരള മോചനയാത്ര നിര്‍ത്തിവച്ച് ഉമ്മന്‍ചാണ്ടി തുള്ളിച്ചാടി. സത്യം ഏറ്റുപറഞ്ഞ കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ചു കഴിഞ്ഞപ്പോഴാണ് കുഞ്ഞാലിക്കുട്ടി കളംമാറ്റിയത്. താന്‍ വഴിവിട്ടു ചെയ്തതെന്തൊക്കെയെന്ന ചോദ്യത്തിന് മുന്നില്‍ കുഞ്ഞാലിക്കുട്ടി ചൂളി; അഭിനന്ദിച്ച ഉമ്മന്‍ചാണ്ടി പനിക്കിടക്കയില്‍ ചുരുങ്ങി.

ഇത്രയുമൊക്കെയായിട്ടും പത്തുകൊല്ലമായി കുഞ്ഞാലിക്കുട്ടിയെപ്പോലൊരാളെ ബ്ളാക്ക് മെയില്‍ ചെയ്യാന്‍ പറ്റിയ എന്ത് കാര്യമാണ് റൌഫിന്റെ രഹസ്യത്തിലുണ്ടായിരുന്നതെന്ന് അന്വേഷിക്കേണ്ടതല്ലേ? റൌഫിന് ചെയ്തു കൊടുക്കേണ്ടി വന്ന വഴിവിട്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ലോകരറിയേണ്ടേ? റൌഫ് യാതൊരു കാര്യവുമില്ലാതെ ബ്ളാക്ക് മെയില്‍ ചെയ്ത് കാര്യങ്ങള്‍ നേടിയെടുത്തെങ്കില്‍ റൌഫിനെതിരെ നിയമ നടപടി വേണ്ടേ? കുഞ്ഞാലിക്കുട്ടിയുടെ കൂടെ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചാല്‍ തന്നെ, കുഞ്ഞാലിക്കുട്ടിയെ "വെറുതെ'' ബ്ളാക്ക് മെയില്‍ ചെയ്ത റൌഫിന് എന്തു ശിക്ഷ നല്‍കണമെന്നാണ് യുഡിഎഫ് പറയുന്നത്?

സാമാന്യബുദ്ധിയുള്ള ഒരു ചോദ്യവും ചോദിക്കാതെ കണ്ണടച്ചിരുട്ടാക്കുന്ന മാധ്യമ വിദ്യ അരങ്ങ് തകര്‍ക്കുന്നു. ഫെബ്രുവരി 1ന് മലയാള മനോരമയുടെ മുഖപേജില്‍ കുഞ്ഞാലിക്കുട്ടിയുടെ സമൃദ്ധമായ ചിരിയരങ്ങ്. കൂടെ എം കെ മുനീറും. പ്രതിസന്ധിക്കിടയിലും ഇത്രയേറെ ചിരിക്കാന്‍ കഴിയുന്ന കുഞ്ഞാലിക്കുട്ടിയെ ഒരു റൌഫിന് ഇത്രയേറെ കാലം ബ്ളാക്ക്മെയില്‍ ചെയ്യാന്‍ കഴിയുമോ? റജീനയുടെ വെളിപ്പെടുത്തലിന് ഇടയിലും കോഴിക്കോട് വിമാനത്താവളത്തില്‍വെച്ച് കുഞ്ഞാലിക്കുട്ടിയുടെ കരുത്ത് മാലോകരറിഞ്ഞതാണ്. അത്തരമൊരു കുഞ്ഞാക്കയെ വകവരുത്താന്‍ മംഗലാപുരത്തുനിന്നും ക്വട്ടേഷന്‍കാരെത്തിയെന്ന് കേട്ടാല്‍ വിരളാന്‍ മാത്രം ദുര്‍ബലനാണോ ലീഗിന്റെ സെക്രട്ടറി ജനറല്‍?

ഇവിടെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ യഥാര്‍ത്ഥത്തില്‍ ഇറങ്ങിയതാരാണ്? ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ തന്നെ. പണ്ടൊരിക്കല്‍ യാദൃച്ഛികമായി റജീന ഓടിക്കയറി എന്തോ പറഞ്ഞപ്പോള്‍ കൊടുത്തുപോയതാണ്. ഇപ്പോഴങ്ങനെയല്ല, തങ്ങളുടെ ചെയര്‍മാന്റെ നേതാവായ കുഞ്ഞാലിക്കുട്ടിയുടെ വ്യഭിചാരകഥകള്‍ ക്യാമറാമാന്മാരെ പറഞ്ഞയച്ച് പണംമുടക്കി സിഡിയിലാക്കുന്ന പണിയാണ് നടന്നത്. ഉടമകള്‍ അറിയാതിരിക്കുകയും അറിഞ്ഞാലും മിണ്ടാതിരിക്കുകയും ചെയ്യുന്ന ഈ മാധ്യമസ്വാതന്ത്യ്രം അപാരം തന്നെ. ഇന്ത്യാവിഷന്റെ വാര്‍ത്ത താന്‍ വിശ്വസിക്കുന്നില്ല എന്നുവരെ ചെയര്‍മാന്‍ കുമ്പസാരിച്ചിട്ടും ലീഗ് നേതൃത്വം മാപ്പാക്കിയിട്ടില്ല. ലീഗു വേണോ, ചാനല്‍ വേണോയെന്ന വലിയ ചോദ്യത്തിനുമുന്നില്‍ "ചാനല്‍ തന്നെ അമൃതം''എന്ന് മുനീര്‍ പറഞ്ഞതാണ് അവസാനത്തെ സംഭവം. ചാനലുകാരാകട്ടെ വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുകയാണു താനും.

നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണലിനിടയില്‍ പൊട്ടിക്കാനായി മുനീര്‍ സാഹിബ് കരുതിവെച്ച സിഡികളായിരുന്നു ഇത്. മുനീറിന് മദിരാശിയിലൊരു ചിന്ന വീടുണ്ടത്രേ! അതുകൂടി സിഡിയിലാക്കി മാലോകരെ അറിയിക്കാന്‍ റൌഫിനെ കുഞ്ഞാലിക്കുട്ടി ചട്ടം കെട്ടിയത്, ലീഗിന്റെ ആഭ്യന്തര രാഷ്ട്രീയം സുഗന്ധം പരത്തുന്ന രീതിയിലായതുകൊണ്ടാണല്ലോ. തനിക്കെതിരെ കെണിയൊരുക്കുന്ന കുഞ്ഞാലിക്കുട്ടിയെ മാലോകര്‍ക്കുമുന്നില്‍ തുറന്നുകാട്ടാന്‍ മുനീറിന്റെ കൈവശം സിഡികളെത്തിയതും അത് പുറത്താക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നതും കുഞ്ഞാലിക്കുട്ടി മണത്തറിഞ്ഞു. അതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളീയര്‍ വോട്ടു ചെയ്തശേഷം മാത്രം പുറത്തിറക്കാന്‍ വെച്ചിരുന്ന ഈ മുഴുനീള അശ്ളീല പരമ്പര ഉടന്‍ വെളിപ്പെടാനിടവരുന്ന വിധം കുഞ്ഞാലിക്കുട്ടിയുടെ "കീഴടങ്ങല്‍''ഉണ്ടായത്. കുഞ്ഞാലിക്കുട്ടിയുടെ ആദ്യത്തെ പത്രസമ്മേളനം ഏതോ ധീരതയെന്ന മട്ടിലാണ് മാധ്യമങ്ങള്‍ വാഴ്ത്തിയത്. യഥാര്‍ത്ഥത്തില്‍ ഭീരുത്വത്തിന്റെ പാരമ്യതയില്‍ ദുര്‍ബലനായ കുഞ്ഞാലിക്കുട്ടിയുടെ വിതുമ്പലുകളാണ് നാം കേട്ടത്. വഴിവിട്ടതു ചെയ്തതിന്റെ കുറ്റബോധം കൊണ്ടല്ല, റൌഫിന്റെ കയ്യിലെ ബോംബിന്റെ ശക്തികൊണ്ട് താന്‍ ഛിന്നഭിന്നമാക്കപ്പെടാതിരിക്കാന്‍ സ്വയം പരിക്കേല്‍ക്കുമെങ്കിലും റൌഫിനെ തുറന്നുകാട്ടാന്‍ കുഞ്ഞാലിക്കുട്ടി നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. അത് ഏതോ ധീരതയായെന്ന മട്ടിലായി മാധ്യമങ്ങള്‍. തുറന്നുപറഞ്ഞതിനും കിട്ടി ഉമ്മന്‍ചാണ്ടിയുടെ വക അഭിനന്ദനം. പിന്നെ പതിവുപോലെ ലീഗിലെ സ്നേഹപ്രകടനങ്ങളും പിന്തുണ പ്രഖ്യാപനവും. യുഡിഎഫ് ലീഗിനും കുഞ്ഞാലിക്കുട്ടിക്കും പിന്നില്‍ ഉറച്ചുനില്‍ക്കും. കോണ്‍ഗ്രസ് കുഞ്ഞാലിക്കുട്ടിയോടുള്ള കൂറു കാട്ടാന്‍ മല്‍സരിക്കുന്നു. പതിവുവിട്ട് ആര്യാടനും കുഞ്ഞാലിക്കുട്ടിയോട് പെരുത്ത സ്നേഹം കാട്ടുന്നു. രാഹുല്‍ഗാന്ധിയുടെയും രാജ്മോഹന്‍ ഉണ്ണിത്താന്റെയും എന്‍ ഡി തിവാരിയുടെയും കോണ്‍ഗ്രസ്സിന് കുഞ്ഞാലിക്കുട്ടി സംപൂജ്യനായത് അല്‍ഭുതമുളവാക്കില്ല. എന്നാല്‍ മലയാളക്കരയുടെ സ്ഥിതിയിതാണോ?

കുഞ്ഞാലിക്കുട്ടി ഒട്ടനവധി സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നുവെന്നത് ഇന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. കോടതിയിലെത്തിയെങ്കിലും നിയമത്തിന്റെ പിടിയില്‍നിന്നും രക്ഷപ്പെടാന്‍ കുഞ്ഞാലിക്കുട്ടിക്ക് കോടികള്‍ മുടക്കേണ്ടിവന്നു. അതുവഴി കുഞ്ഞാലിക്കുട്ടി നിയമ-നീതിനിര്‍വഹണ സംവിധാനങ്ങളെ കൈക്കൂലി നല്‍കി കളങ്കപ്പെടുത്തി. ഇത്രയേറെ കളങ്കിതനായ ഒരു വ്യക്തിയെ അഹമഹമികയാ പിന്തുണയ്ക്കുകയും തങ്ങളുടെ നേതാവായി കൊണ്ടാടുകയും ചെയ്യാന്‍ യുഡിഎഫിന് യാതൊരു ധാര്‍മിക പ്രശ്നങ്ങളുമില്ല. യുഡിഎഫിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളാകട്ടെ, എത്രയും വേഗം കുഞ്ഞാലിചരിതം തീര്‍ന്നുകിട്ടാന്‍ പ്രാര്‍ത്ഥിക്കുകയാണ്.

തങ്ങള്‍ കണ്ണടച്ചാല്‍ കേരളമാകെ ഇരുട്ടുപരക്കുമെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ ധരിച്ചുവശായിരിക്കുന്നു. ഇവരുടെ കൂട്ടത്തില്‍ ഒരു മെയ്യായി കരുതിയിരുന്ന ഇന്ത്യാവിഷന്‍ ചാനല്‍ ഇക്കാര്യത്തില്‍ മാത്രം വേറിട്ടു ചിന്തിക്കുന്നത് മാധ്യമ ധര്‍മമോ, ഉടമയുടെ താല്‍പര്യമോ കൊണ്ടാകാം. ഏതായാലും യുഡിഎഫ് വാഴ്ചകളുടെ ഇന്നലെകളിലേക്കുള്ള ഒരു കിളിവാതിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ കേസും, വെളിപ്പെടുത്തലുകളും. അതിലൂടെ നോക്കിയാല്‍ വലതുപക്ഷ ജീര്‍ണതകളുടെ പാരമ്യം കാണാം. അതിനൊരാവര്‍ത്തനം കൂടി വരുത്തി വെയ്ക്കണമോയെന്ന യുക്തിസഹമായ ചോദ്യമാണ് രാഷ്ട്രീയ കേരളം ഉയര്‍ത്തുന്നത്. അശ്ളീലതകളെ ആഘോഷമാക്കുകയും അതിനുവേണ്ടി എല്ലാ ജനാധിപത്യസംവിധാനങ്ങളേയും തച്ചു തകര്‍ക്കുകയും അഴിമതിപ്പണംകൊണ്ട് ഭരണഘടനാ സ്ഥാപനങ്ങളെവരെ വിലയ്ക്കെടുക്കുകയും ചെയ്യുന്ന കുഞ്ഞാലിക്കുട്ടിമാരില്‍നിന്ന് നാടിനെ രക്ഷിക്കാനായി ഒരു മോചനയാത്ര കൂടിയാകാം.

'ഐസ്ക്രീം പാര്‍ലര്‍' വീണ്ടും തുറക്കുന്നു

'ഐസ്ക്രീം പാര്‍ലര്‍' വീണ്ടും തുറക്കുന്നു
അഡ്വ. വി കെ സത്യവാന്‍ നായര്‍

ശിക്ഷയെ ഭയക്കാതെ നിര്‍ലജ്ജം നുണപറയാവുന്ന ഇടം നമ്മുടെ കോടതികളാണോ? സാക്ഷികള്‍ക്കും കക്ഷികള്‍ക്കും അവസരംപോലെ സത്യവും നുണയും മാറ്റിമാറ്റി പറയാം. കോടതിയില്‍ സത്യപ്രതിജ്ഞ എടുത്തശേഷം കൊടുക്കുന്ന മൊഴിയായതുകൊണ്ട് അത് ഏറെക്കുറെ സത്യമായിരിക്കണമെന്ന് നിര്‍ബന്ധമില്ല. ആ കാലങ്ങളൊക്കെ പോയി. കോടതിയില്‍ പറയുന്ന മൊഴി പിന്നീട് കോടതിയില്‍തന്നെ മാറ്റിപ്പറയുന്നു. എപ്പോഴും പറയാവുന്ന ഒരു സമാധാനമുണ്ട്, ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണത്.

നമ്മുടെ ഭരണഘടനയിലും മനോഹരമായ സത്യപ്രതിജ്ഞാവാചകങ്ങള്‍ കൊടുത്തിട്ടുണ്ട്. 3-ാം പട്ടികയായിട്ടാണ് ചേര്‍ത്തിരിക്കുന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗവര്‍ണര്‍മാരും കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറലും ഉന്നത ന്യായാധിപന്മാരും ജനപ്രതിനിധികളുമെല്ലാം സ്ഥാനം ഏറ്റെടുക്കുന്നത് ഈ സത്യപ്രതിജ്ഞ ചൊല്ലിയിട്ടാണ്. ഭരണഘടനയോടുള്ള കൂറാണ് അതില്‍ പ്രധാനം. മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് അല്‍പം വ്യത്യാസമുണ്ട്. ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്ത് പറയുകയില്ലെന്നുള്ളതാണ് അത്. 'ഛമവേ ീള ലെരൃലര്യ' എന്നു പറയും.

ചൊല്ലിക്കഴിഞ്ഞാല്‍ ഈ പ്രതിജ്ഞാവാചകങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല; അപ്പോള്‍തന്നെ മറക്കുന്നു. ഭണഘടനയോട് യാതൊരു കൂറും പുലര്‍ത്തുന്നില്ല എന്നു മാത്രമല്ല തങ്ങളുടെ അധികാരസ്ഥാനങ്ങള്‍ ദുരുപയോഗപ്പെടുത്തി അഴിമതി കാണിക്കുകയും നീതി അട്ടിമറിക്കുകയും ചെയ്യുന്നവരുടെ വര്‍ഗ്ഗം പെരുകിവരുന്നു. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം 2010-2011 അഴിമതി തേര്‍വാഴ്ച നടത്തുന്ന വര്‍ഷമാണ്. ഒന്നിനുപുറകെ ഒന്നായി വരുന്ന അഴിമതികഥകള്‍ നമ്മള്‍ ആഘോഷിക്കുന്നു. പുതിയ കഥകളും കഥാനായകന്മാരും വരുമ്പോള്‍ ഇന്നലെ ആടിയ കഥ നാം മറക്കുന്നു. മറവി ഒരനുഗ്രഹമാണല്ലോ.

ഇതാ ഇപ്പോള്‍ പതിനാലുവര്‍ഷം കഴിഞ്ഞ് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ പുതിയ പകര്‍പ്പ് പുറത്തുവന്നുകൊണ്ടിരിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ 'വധഭീഷണി' എന്ന കഥയും തുടര്‍ന്നുള്ള പത്രസമ്മേളനവും ഒരു മുന്‍കൂര്‍ ജാമ്യം എടുക്കലല്ലായിരുന്നോ? വരാന്‍പോകുന്ന തിരക്കഥ കുഞ്ഞാലിക്കുട്ടി നേരത്തെ വായിച്ചിരുന്നതുപോലെ തോന്നി. റഊഫിന്റെ വിശ്വാസ്യത സംശയാതീതമല്ലായിരിക്കാം. പക്ഷേ കുഞ്ഞാലിക്കുട്ടിയും റഉുഫും തമ്മിലുണ്ടായിരുന്ന ഗാഢബന്ധത്തെക്കുറിച്ച് സംശയിക്കേണ്ട. അത് മുന്‍മന്ത്രിതന്നെ ഏറ്റുപറഞ്ഞിട്ടുള്ളതാണ്. മന്ത്രിയായിരുന്നകാലത്ത് പ്രലോഭനങ്ങള്‍ക്കും ബ്ളാക്ക്മെയിലിങ്ങിനും വിധേയനായി റഊഫീനും ബന്ധുക്കള്‍ക്കും വഴിവിട്ട സഹായം ചെയ്തു കൊടുത്തിരുന്നുവെന്ന് അദ്ദേഹംതന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്. തെറ്റുകള്‍ മുസ്ളീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളോട് ഏറ്റുപറയുകയും തങ്ങള്‍ മാപ്പുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും ഗര്‍ഹണീയമായ ഒരു കുറ്റസമ്മതം അടുത്തകാലത്തെങ്ങും ഒരു മുന്‍ മന്ത്രിയില്‍നിന്നും ഉണ്ടായതായി തോന്നുന്നില്ല.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് എന്ന ഭൂതം തിരിച്ചു വന്നപ്പോള്‍ പൊതുസമൂഹത്തിന്റെ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നീതിദേവതയെപ്പോലും ഇവര്‍ വെറുതെ വിട്ടില്ല. പണത്തിന്റെയും അധികാരത്തിന്റേയും മുന്നില്‍ നൈതികതയും ധാര്‍മ്മികതയും നിരര്‍ത്ഥക പ്രയോഗങ്ങളായി മാറുന്നു. ന്യായാധിപന്മാര്‍ കോഴവാങ്ങിയെന്ന ആരോപണം കൊഴുക്കുന്നു. നീതിയെന്താ കച്ചവടച്ചരക്കാണോ വില്‍ക്കാനും വിലപേശാനും?

എന്തെല്ലാം ജുഗുപ്സാവഹമായ വാക്കുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്? കേട്ടതിനേക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ് ഇനി വരാനിരിക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കോടതിയില്‍ മൊഴിമാറ്റിപ്പറയുവാന്‍ കരാറിലേര്‍പ്പെടുക, മൊഴിമാറ്റിപ്പറയുവാന്‍ പ്രേരിപ്പിക്കുക, വ്യാജ പ്രമാണങ്ങള്‍ ചമക്കുക, അധികാരസ്ഥാനം ദുരുപയോഗപ്പെടുത്തി വഴിവിട്ടു സഹായംചെയ്യുക തുടങ്ങിയുള്ള കുറ്റകൃത്യങ്ങള്‍ വളരെ ഗൌരവപൂര്‍വ്വം കാണേണ്ടതല്ലേ? ഇതിലുള്‍പ്പെട്ടവര്‍ സാധാരണക്കാരോ പാവപ്പെട്ടവരോ അല്ല. സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവരാണ്.

മന്ത്രിയായിരുന്നകാലത്ത് ആര്‍ ബാലകൃഷ്ണപിള്ള നടത്തിയ 'പഞ്ചാബ് മോഡല്‍' പ്രസംഗത്തിനെതിരായി നാലു റിട്ടു ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്നു. സത്യപ്രതിജ്ഞാലംഘനം ഒരയോഗ്യതയായി പരിഗണിക്കത്തക്കതല്ലെന്നും അതൊരു രാഷ്ട്രീയ പ്രശ്നമാണെന്നും, അതില്‍ കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നുമായിരുന്നു കോടതിയുടെ വ്യാഖ്യാനം.

സത്യപ്രതിജ്ഞാലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് ആ മന്ത്രിയെ പുറത്താക്കുവാനും പിന്നീട് തിരികെ എടുക്കുവാനും അധികാരമുണ്ടെന്നാണ് ഹൈക്കോടതി ഫുള്‍ബെഞ്ച് വിധിച്ചത്. ധ1985 ഗഘഠ 762 എആ 1987 (1) ഗഘഠ 226 ഉആ എന്നീ വിധിന്യായങ്ങള്‍ ഇക്കാര്യത്തില്‍ പ്രസക്തമാണ്പ. അതായത് സത്യപ്രതിജ്ഞാലംഘനം ഒരു ശാശ്വതമായ അയോഗ്യതയേയല്ല. പിന്നെയെന്താണ് സത്യപ്രതിജ്ഞയ്ക്കുള്ള സാംഗത്യവും പ്രസക്തിയും? നിയമം മാറ്റേണ്ടുന്നതല്ലേ?

സത്യപ്രതിജ്ഞാലംഘനം നടത്തി വഴിവിട്ടു സഹായംചെയ്യുന്ന മന്ത്രിയെ ശിക്ഷിക്കുവാനോ ഭരണഘടനയില്‍ അയോഗ്യനാക്കുവാനോ വ്യവസ്ഥയില്ലെങ്കിലും ജനങ്ങളുടെ കയ്യില്‍ വലിയൊരായുധമുണ്ട്. അവസരം വരുമ്പോള്‍ അധികാരത്തിന്റെ ചുറ്റുവട്ടത്തേക്ക് ഇങ്ങനെയുള്ളവരെ കടത്തിവിടാതിരിക്കുക. അവിടെയും ഒരു പ്രശ്നം അവശേഷിക്കുന്നു. ഉന്നത ന്യായാധിപന്മാര്‍ കോഴവാങ്ങിയാല്‍ എന്തുചെയ്യും? അവര്‍ സുരക്ഷിത വലയത്തിലാണല്ലോ.

പതിനാലുകൊല്ലം പിന്നിട്ട ഐസ്ക്രീം പാര്‍ലര്‍ കേസ് പുനര്‍ വായിക്കുമ്പോള്‍ പുറത്തുവരുന്ന നാണംകെട്ട കഥകള്‍ വര്‍ത്തമാനകാലത്തെ കേന്ദ്രത്തിന്റെ അഴിമതി ഉദാരവല്‍ക്കരണ കഥകളെ കടത്തിവെട്ടുന്നു. ഇതെല്ലാം ഈ കേരളത്തില്‍തന്നെ നടന്നതാണോയെന്ന് വിശ്വസിക്കുവാന്‍ പ്രയാസം.

പണത്തിന്റെയും അധികാരത്തിന്റെയും മുമ്പില്‍ നിയമവും നീതിയും സത്യവും വഴിമാറിക്കൊടുക്കുന്നത്് കണ്ട് അമ്പരന്നുനില്‍ക്കുന്ന ജനത്തിന് ഏക ആശ്വാസം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സത്വര നടപടികള്‍ സ്വീകരിച്ചുവെന്നുള്ളതാണ്. പ്രത്യേക അന്വേഷണസംഘം അവരുടെ നടപടികളുമായി മുന്നേറുന്നു. പ്രതികളായി ആരേയും എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ഗൂഢാലോചന, കുറ്റകൃത്യങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുക, വ്യാജ പ്രമാണം ചമയ്ക്കല്‍, കള്ളത്തെളിവു കൊടുക്കുക തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് എഫ്ഐആര്‍ കൊടുത്തിട്ടുള്ളത്. സത്യം എന്തെന്നറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. ആരും നിയമത്തിനതീതരല്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കട്ടെ. നമുക്ക് കാത്തിരിക്കാം.




സദാചാരഭ്രംശത്തിന്റെ അഴുക്കുചാലുകള്‍

സദാചാരഭ്രംശത്തിന്റെ അഴുക്കുചാലുകള്‍
ഡോ. ടി എന്‍ സീമ

ബീഹാറിലെ പൂര്‍ണിയ സാദര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എ രാജ്കിഷോര്‍ കേസരി ജനുവരി ആദ്യവാരത്തില്‍ സ്വന്തം വസതിയില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്ന സമയത്ത് ഒരു സ്ത്രീയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്നുവര്‍ഷമായി തന്നെ എംഎല്‍എ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കഴിഞ്ഞവര്‍ഷം താന്‍ പൊലീസില്‍ കൊടുത്ത പരാതിയിന്മേല്‍ ബലാത്സംഗക്കുറ്റംചുമത്തി കേസെടുത്തെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്നും ആരോപിച്ചുകൊണ്ട് അധ്യാപികയായ രൂപന്‍ പഥക് ആണ് ഈ ആക്രമണം നടത്തിയത്. എംഎല്‍എയുടെ ഗുണ്ടകളുടെ മര്‍ദ്ദനമേറ്റ് രൂപന്‍പഥക് ഇപ്പോള്‍ അത്യാസന്നനിലയില്‍ ആശുപത്രിയിലാണ്.

ജനുവരി 13ന് ഉത്തര്‍പ്രദേശിലെ ബാന്ദയില്‍ ബിഎസ്പി എംഎല്‍എ പുരുഷോത്തം ദ്വിവേദി അറസ്റ്റുചെയ്യപ്പെട്ടു. ഒരുമാസത്തിനുമുമ്പ് ഒരു ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും അവളെ മോഷണക്കുറ്റംചുമത്തി അറസ്റ്റുചെയ്യിപ്പിക്കുകയും ചെയ്തതാണ് കാരണം. എംഎല്‍എയും മൂന്നു സഹായികളും ചേര്‍ന്ന് 17 വയസുള്ള പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നത്രെ!

ജനുവരി അവസാനവാരം മലയാളികളെയാകെ നാണംകെടുത്തിക്കൊണ്ട് പതിനാലുവര്‍ഷം പ്രായമുള്ള ഐസ്ക്രീംകേസ് വീണ്ടും സജീവചര്‍ച്ചയായി. മുസ്ളീംലീഗിന്റെ ജനറല്‍സെക്രട്ടറിയും മുന്‍മന്ത്രിയുമായ കുഞ്ഞാലിക്കുട്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കേസില്ലാതാക്കാന്‍ പണംകൊടുത്തു മൊഴി തിരുത്തുകയും ചെയ്തുവെന്ന പഴയ കേസില്‍ ജുഡീഷ്യറിയെവരെ സ്വാധീനിച്ചതിന്റെ പുതിയ തെളിവുകള്‍.

ഈ മൂന്നു സംഭവങ്ങളും ഒരേ മാസത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടുവെന്നതല്ല സാദൃശ്യം. ഈ മൂന്നു സംഭവങ്ങളിലും ജനപ്രതിനിധികളും ഭരണാധികാരികളും ഉന്നത പദവിയിലുള്ള രാഷ്ട്രീയ നേതാക്കളുമാണ് പ്രതി സ്ഥാനത്തുള്ളത് എന്നതാണ് പ്രധാനം. തീര്‍ച്ചയായും ഇന്ത്യയിലെ ജീര്‍ണാവസ്ഥയിലായിരിക്കുന്ന ബൂര്‍ഷ്വാ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല. അഴിമതി, സുഖഭോഗം, ആഡംബരം എന്നിവ അധികാര രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകവും സ്വാഭാവിക ഉല്‍പന്നങ്ങളുമായി ലളിതവത്കരിക്കുന്ന ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ചീത്തത്തങ്ങളുടെ കഥകള്‍ക്ക് സമകാലിക ഇന്ത്യയില്‍ ഒട്ടും പഞ്ഞമില്ല. ജാതി മേധാവിത്വം, സാമ്പത്തികാസമത്വം, ലിംഗവിവേചനം എന്നിവയൊക്കെ സാധാരണക്കാരുടെ ജനാധിപത്യ അവകാശങ്ങളെ ഇല്ലായ്മചെയ്യുന്ന ആയുധങ്ങളാണ്. ഇവയാണ് ഭരണ നേതൃത്വത്തിലും രാഷ്ട്രീയ നേതൃത്വത്തിലും നിന്നുകൊണ്ട് ഒരു കൂട്ടര്‍ ജനങ്ങള്‍ക്കുനേരെ പ്രയോഗിക്കുന്നത്. പൌരരുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാദ്ധ്യതപ്പെട്ടവര്‍ ഭൂരിപക്ഷത്തിന്റെ മനുഷ്യാവകാശങ്ങളെക്കൂടി ചവുട്ടിമെതിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ ഉന്നയിച്ച മൂന്നു സംഭവങ്ങളും.

ഐസ്ക്രീം പാര്‍ലര്‍ കേസ് 1997ല്‍ തുടങ്ങുമ്പോള്‍ പതിനാറോളം പ്രമുഖര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്നതായിരുന്നു കുറ്റം. ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ മൊഴിമാറ്റി. പിന്നീട് 2004ല്‍ റജീന ഉയര്‍ത്തിയ ആരോപണം പീഡനം മാത്രമല്ല, മൊഴി തിരുത്തിച്ചു എന്നതുകൂടിയാണ്. ഇപ്പോള്‍ 2011ല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണമാകട്ടെ, മൊഴി മാത്രമല്ല, വിധിയും തിരുത്താന്‍ അനാവശ്യഇടപെടല്‍ നടത്തി എന്നതാണ്. ഇത് ലൈംഗിക സദാചാരത്തിന്റെ മാത്രമല്ല, രാഷ്ട്രീയ സദാചാരത്തിന്റെകൂടി പ്രശ്നങ്ങളുയര്‍ത്തുന്നു. രാഷ്ട്രീയ സദാചാരം ആദര്‍ശങ്ങളോടും ജനങ്ങളോടും രാജ്യത്തോടുമുള്ള ഉത്തരവാദിത്വമാണ്; സത്യസന്ധതയാണ്. രാഷ്ട്രീയരംഗത്തു നില്‍ക്കുന്നവര്‍ തങ്ങളുടെ പ്രവൃത്തികള്‍ക്ക് ജനങ്ങള്‍ക്കുമുന്നില്‍ നീതീകരണം നല്‍കാന്‍ ബാദ്ധ്യസ്ഥരാണ്. തെറ്റുകള്‍ ചെയ്താല്‍ അത് ജനങ്ങളോട് ഏറ്റുപറയാനും തിരുത്താനും ആര്‍ജ്ജവം കാട്ടേണ്ടവരാണ്. ഇതിനുകൂടി തയ്യാറാകലാണ് രാഷ്ട്രീയ ഉത്തരവാദിത്വം. ജാതി-മത-വര്‍ഗ്ഗ-ലിംഗഭേദമില്ലാതെ എല്ലാര്‍ക്കും തുല്യത വാഗ്ദാനംചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയോട് കൂറുപുലര്‍ത്തേണ്ടവര്‍ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന സ്തംഭങ്ങളെത്തന്നെ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ ജനാധിപത്യ വ്യവസ്ഥതന്നെ ദുര്‍ബലമാകുന്നു. രാഷ്ട്രീയ സദാചാരഭ്രംശത്തിന്റെ ആത്യന്തികഫലം സാധാരണക്കാരുടെ ജനാധിപത്യ അവകാശനിഷേധംതന്നെയാണ്.

രാഷ്ട്രീയ സദാചാരഭ്രംശത്തിന്റെ അഴുക്കുചാലാണ് ഐസ്ക്രീം പാര്‍ലര്‍ കേസ്. മുസ്ളീം ലീഗിന്റെ സമുന്നത നേതാവും കേരളത്തില്‍ എംഎല്‍എയും മന്ത്രിയുമൊക്കെയായി ഭരണഘടനതൊട്ട് സത്യപ്രതിജ്ഞചെയ്ത് അധികാരസ്ഥാനത്തിരുന്നിട്ടുള്ള കുഞ്ഞാലിക്കുട്ടിക്കുനേരെ ഉയരുന്ന കുറ്റങ്ങളെന്തൊക്കെയാണ്?

ഒന്ന്-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു.

ശരീരം വില്‍ക്കാന്‍ തയ്യാറാകുന്ന പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് പീഡനമാകുമോ എന്ന് പല സ്ത്രീപീഡന സംഭവങ്ങളിലും ചോദ്യങ്ങളുയരാറുണ്ട്. രണ്ടുരീതിയിലാണ് ഇത് പീഡനമാകുന്നത്. ഒന്ന്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത് ബലാത്സംഗംതന്നെയാണ്. രണ്ട് ദാരിദ്യ്രത്തിന്റെ ഗതികേടില്‍ ശരീരം വില്‍ക്കുക എന്നത് ഏറ്റവും തീവ്രമായ ചൂഷണംതന്നെയാണ്. പെണ്‍കുട്ടികളുടെ ദാരിദ്യ്രത്തെ ചൂഷണംചെയ്ത് അവരെ ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ട് പണംകൊയ്യുന്ന പെണ്‍വാണിഭസംഘങ്ങളുടെ ഭാഗംതന്നെയായി മാറുന്നു ഇവരെ ഉപയോഗിക്കുന്നവരും. രക്ഷപ്പെടാനാകാത്ത കെണിയിലകപ്പെട്ട പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ഇതിനുമുമ്പ് സൂര്യനെല്ലിക്കേസില്‍ ഉയര്‍ന്നിട്ടുണ്ട്. ലിംഗതുല്യത ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് പെണ്‍വാണിഭസംഘങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് നടത്തുന്ന ലൈംഗിക ചൂഷണവും.

2. കുഞ്ഞാലിക്കുട്ടിക്കുനേരെ ഉയരുന്ന രണ്ടാമത്തെ കുറ്റം മൊഴി തിരുത്തലാണ്. 1997ലും പിന്നീടും തനിക്കെതിരായ മൊഴി തിരുത്തുന്നതിനുവേണ്ടി നടത്തിയ ശ്രമങ്ങള്‍ ക്രിമിനല്‍ ബുദ്ധിയെയാണ് കാണിക്കുന്നത്. പണംകൊടുത്തും വിവാഹംകഴിപ്പിച്ചും ഗള്‍ഫിലേക്കു കടത്തിയും ഭീഷണിപ്പെടുത്തിയും ഭ്രാന്തിയാക്കാന്‍നോക്കിയും ഇരകളെ നിശ്ശബ്ദരാക്കാന്‍വേണ്ടി നടത്തിയ പരിശ്രമങ്ങളാണ് അതിനീചമായിട്ടുള്ളത്. സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രാമാണ്യത്തിന്റെയും മുന്നില്‍ ഇരകള്‍ നിസ്സഹായരും നിശ്ശബ്ദരുമായതാണ് ഈ കേസിലെ നിര്‍ണ്ണായക ഘട്ടം. ഇങ്ങനെ പത്തോളം സ്ത്രീകള്‍ക്ക് പണം നല്‍കിയെന്ന കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൌഫിന്റെ വാക്കുകള്‍ സത്യത്തില്‍ ഞെട്ടലുണ്ടാക്കുന്നതാണ്. ഇതിനായി പ്രവര്‍ത്തിച്ചത് ക്രിമിനല്‍ ബുദ്ധിയും പണവും കായികബലവുമാണ്. ആരൊക്കെയാണ് ഈ ശ്രമങ്ങളില്‍ പങ്കാളികളായത്? പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് തങ്ങള്‍ നേരിട്ട ചൂഷണത്തിനെതിരെ നീതിക്കായി പോരാടുന്നതിനുള്ള ജനാധിപത്യ അവകാശമാണ് ഇത്തരത്തില്‍ നിഷേധിക്കപ്പെട്ടത്.

3. ഏറ്റവുമൊടുവില്‍ റൌഫ് പുറത്തുവിട്ട കാര്യങ്ങള്‍ ഗുരുതരമായ മൂന്നാമത്തെ കുറ്റത്തിലേക്ക് വിരല്‍ചൂണ്ടുന്നു.

ഭരണഘടനയുടെ സത്ത കാത്തുസൂക്ഷിക്കേണ്ട, ജനാധിപത്യ വ്യവസ്ഥയെ താങ്ങിനിര്‍ത്തേണ്ട ജുഡീഷ്യറിയെ പണംകൊണ്ടും രാഷ്ട്രീയ സ്വാധീനംകൊണ്ടും വശത്താക്കാനായി നടത്തിയ ശ്രമങ്ങള്‍ വിശേഷണങ്ങള്‍ക്കപ്പുറമാണ്. ജഡ്ജിമാര്‍ക്ക് പണം നല്‍കി വിധിന്യായങ്ങളെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ശ്രമിക്കുക എന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഭൂരിപക്ഷം ന്യായാധിപന്മാരും നീതിഷ്ഠരായിട്ടുള്ള നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനും സാധാരണക്കാരുടെ പ്രതീക്ഷ തകര്‍ക്കുന്നതിനും ഇത്തരം അനുഭവങ്ങള്‍ ധാരാളം. ഇത് സമ്പൂര്‍ണ്ണമായനീതിനിഷേധമാണ്. ഇരകള്‍ക്ക് നീതിനിഷേധിക്കാന്‍ നീതിന്യായ സംവിധാനത്തെത്തന്നെ ഉപയോഗിച്ചു എന്നത് കടുത്ത അഴിമതിക്കുറ്റമാണ്.

എന്നാല്‍ നിര്‍ഭാഗ്യകരമെന്നുപറയട്ടെ, ഏറ്റവും ഗുരുതരമായ കുറ്റംചെയ്തിരിക്കുന്നത് കുഞ്ഞാലിക്കുട്ടിയല്ല. കുഞ്ഞാലിക്കുട്ടിയുടെയും കൂട്ടാളികളുടെയും കുറ്റകൃത്യങ്ങളെക്കാള്‍ ആഴമുള്ളതും ദൂരവ്യാപകഫലമുണ്ടാക്കുന്നതുമാണ് മുസ്ളീംലീഗിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടുകള്‍. കുഞ്ഞാലിക്കുട്ടിയുടെ വഴിവിട്ട കാര്യങ്ങളെക്കുറിച്ചുള്ള കുമ്പസാരം പ്രതിപക്ഷ നേതാവിനു നന്നേ ബോധിച്ചു. മുസ്ളീംലീഗാകട്ടെ കുഞ്ഞാലിക്കുട്ടിക്കുപിന്നില്‍ ഉറച്ചുനില്‍ക്കുമെന്ന പ്രതിജ്ഞയുമെടുത്തു. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്ക്രീം പാര്‍ലര്‍ കേസ് യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നമല്ല. മുസ്ളീംലീഗും കോണ്‍ഗ്രസും പിന്തുണയ്ക്കുന്നതോടെ പരിഹരിക്കപ്പെടുന്ന പ്രശ്നങ്ങളല്ല, പൌരസമൂഹത്തിനുമുന്നില്‍ മറുപടി പറയേണ്ട ഗുരുതരമായ ധാര്‍മ്മിക പ്രശ്നങ്ങളാണ് ഈ കേസുയര്‍ത്തുന്നത്. നിസ്സഹായരായ കുറച്ചു സ്ത്രീകളെ പീഡിപ്പിച്ച്, അവകാശങ്ങള്‍ ഇല്ലാതാക്കി, നീതിനിഷേധിച്ച, പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കിന് പിന്തുണ നല്‍കുന്ന യുഡിഎഫിന്റെ സദാചാരഭ്രംശമാണ് വിചാരണ ചെയ്യപ്പെടേണ്ടത്.

1997ല്‍ ആദ്യമായി ഐസ്ക്രീം പാര്‍ലര്‍ കേസ് ഉയര്‍ന്നപ്പോള്‍ മുതല്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഇരകളാക്കപ്പെട്ടവരുടെ നീതിക്കായി തുടര്‍ച്ചയായി സമരങ്ങള്‍ നടത്തി, മര്‍ദ്ദനങ്ങളടക്കം ഏറ്റുവാങ്ങി. ഇരകള്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന നിരവധി പെണ്‍വാണിഭങ്ങളുടെ നിരയിലേക്ക് ഈ കേസും പെട്ടുപോകരുതെന്ന ശക്തമായ നിലപാടാണ് ഐഡ്വ സ്വീകരിച്ചത്. 2004ല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും പരാതിയുമായി റജീന സമൂഹത്തിനുമുന്നിലെത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ചിത്രങ്ങളില്‍ കരി ഓയില്‍ ഒഴിച്ചുകൊണ്ട്, പ്രതീകാത്മകമായി ഭ്രഷ്ടനാക്കുന്ന സമരമാണ് ഐഡ്വ നടത്തിയത്. എന്നാല്‍ ഇപ്പോഴിതാ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുകവഴി യുഡിഎഫ് മൂന്നരക്കോടിയോളം വരുന്ന മലയാളികളുടെ മുഖത്ത് കരിതേച്ചിരിക്കുന്നു. ഇത് മായ്ക്കാന്‍ യുഡിഎഫ് തയ്യാറാകുമോ എന്നതാണ്, അവര്‍ മറുപടി പറയേണ്ട ചോദ്യം.

Friday, February 11, 2011

കേരള ബജറ്റിന്റെ നക്ഷത്രശോഭ

കേരള ബജറ്റിന്റെ നക്ഷത്രശോഭ

ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച 2011-12ലേക്കുള്ള കേരള ബജറ്റ് സമീപനത്തിലും ദിശാബോധത്തിലും ഉള്ളടക്കത്തിലും അദ്ദേഹം മുമ്പ് അവതരിപ്പിച്ച ബജറ്റുകളുടെ തുടര്‍ച്ചയാണ്. അതേസമയം സമകാലിക പ്രശ്നങ്ങളെ പുതുമയാര്‍ന്ന രീതിയില്‍ സമീപിച്ച് കേരളത്തിലെ ജനസാമാന്യത്തിന്റെ സാര്‍വത്രികമായ അംഗീകാരം അദ്ദേഹം നേടുകയും ചെയ്തിരിക്കുന്നു. സമഗ്രമായ വികസനം വേഗത്തില്‍ നേടുകയാണ് അദ്ദേഹത്തിന്റെ- എല്‍ഡിഎഫ് സര്‍ക്കാരിന്റെ- ലക്ഷ്യം. അതേസമയം, സാമൂഹ്യമായും സാമ്പത്തികമായും ലിംഗപരമായും മറ്റും അവഗണിക്കപ്പെട്ടിരുന്നവരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ ഇടപെടലുകളും വേണം. ഇത് മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ വളര്‍ച്ചാതോതിനെ ആസ്പദമാക്കി കേന്ദ്രസര്‍ക്കാരും പല സംസ്ഥാന സര്‍ക്കാരുകളും സ്വീകരിക്കുന്ന വലതുപക്ഷ വികസനനയത്തില്‍നിന്ന് വ്യത്യസ്തമാണ്. എന്താണ് ഈ നയത്തിന്റെ ഇപ്പോഴത്തെ ബജറ്റില്‍ പ്രതിഫലിച്ചുകാണുന്ന പ്രത്യേകതകള്‍? വരുമാനത്തിലുള്ള വര്‍ധന. 2006-07ലെ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം ഏതാണ്ട് ഇരട്ടിയായി 2010-11ല്‍ വര്‍ധിച്ചിരിക്കുന്നു. കേന്ദ്ര ധനകമീഷനുകള്‍ കേരളത്തോട് സ്വീകരിക്കുന്ന ചിറ്റമ്മനയംമൂലം കേന്ദ്രവിഹിതം ശതമാനക്കണക്കില്‍ കുറഞ്ഞുവരികയാണ്. 13-ാം ധനകമീഷനും അതുതന്നെചെയ്തു. എങ്കിലും സംസ്ഥാന വരുമാനം 6000 കോടിയിലേറെ പ്രതിവര്‍ഷം വര്‍ധിക്കുകയാണ്. ഇത് തുടര്‍ച്ചയായി നിലനിര്‍ത്താന്‍ കഴിയുന്നതുകൊണ്ട് ജനക്ഷേമകരവും ഉല്‍പ്പാദനവര്‍ധന ഉണ്ടാക്കുന്നതുമായ ചെലവുകളും മൂലധന നിക്ഷേപവും വര്‍ധിച്ചതോതില്‍ നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയുന്നു. പാവപ്പെട്ടവര്‍ക്കുള്ള പെന്‍ഷന്‍ 110-125 രൂപയായിരുന്നത് പടിപടിയായി ഉയര്‍ത്തി ഈ ബജറ്റില്‍ 400 രൂപയില്‍ എത്തിച്ചു. ആരോഗ്യപരമായ വെല്ലുവിളികളെ നേരിടുന്നവര്‍, എന്‍ഡോസള്‍ഫാന്‍മൂലം ദുരിതമനുഭവിക്കുന്നവര്‍ എന്നിങ്ങനെ പലതരത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കുള്ള വിവിധ ആശ്വാസ പദ്ധതികള്‍ ഏര്‍പ്പെടുത്തുന്നു. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗ വികസനത്തിനായി നീക്കിവയ്ക്കുന്ന തുക സര്‍വകാല റെക്കോഡാണ്. നിരവധി പദ്ധതികള്‍ അവര്‍ക്കായി നടപ്പാക്കുന്നു. മറ്റ് പിന്നോക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കും വിപുലമായ പദ്ധതികളുണ്ട്. സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ അടുത്തവര്‍ഷം 770 കോടി രൂപയുടേതാണ്. പൊതുസ്ഥലങ്ങളിലെ മൂത്രപ്പുരകള്‍ മുതല്‍ തീവണ്ടികളില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ക്കുള്ള പൊലീസ് സംരക്ഷണം വരെ നിരവധി പദ്ധതികള്‍ അവയില്‍പ്പെടുന്നു. പ്രവാസികള്‍ക്കുള്ള പദ്ധതികളും പ്രത്യേകം എടുത്തുപറയേണ്ടതാണ്. കാര്‍ഷിക- മൃഗപരിപാലന- മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്കും അവയില്‍ ഏര്‍പ്പെടുന്നവരുടെ ക്ഷേമപ്രവര്‍ത്തനത്തിനുമായി ആവശ്യമായ തുക ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. അവയിലെല്ലാം ഉല്‍പ്പാദനം വര്‍ധിക്കുകയും അവയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ സ്ഥിതി മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. അത് കൂടുതല്‍ മെച്ചപ്പെടുത്താനായി പല പദ്ധതികളും അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനമേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ ഏര്‍പ്പെടുത്തി. അതുവഴി വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും മറ്റും മെച്ചപ്പെട്ട സേവനം ലഭ്യമാക്കി. ഇനിയും വലിയ മാറ്റം സേവനമേഖലയില്‍ വരുത്താന്‍ ഉപകരിക്കുന്ന നിരവധി പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ പൊതുവില്‍ രണ്ട് ഗണത്തില്‍പെടുത്താവുന്നവയാണ്. സ്കൂള്‍ പരീക്ഷാഫലങ്ങളെപ്പോലെ മൊത്തം കുട്ടികളുടെ പഠനനിലവാരം ഉയരുന്നതിന് ഇടയാക്കുന്ന നാനാതരം പ്രവര്‍ത്തനങ്ങള്‍; അവരില്‍ത്തന്നെ സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിന് സഹായിക്കുന്ന നടപടികള്‍. പുതിയ മേഖലകളിലേക്ക് സേവനപ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന പദ്ധതികള്‍, ഇവ കേരളത്തിലെ ജനങ്ങളുടെ മൊത്തത്തിലുള്ള അഭിനന്ദനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. പ്രതിപക്ഷം കേരളത്തില്‍ വികസനമില്ലെന്ന് മുറവിളികൂട്ടുന്നുണ്ടെങ്കിലും ഐടി മേഖലയില്‍ വന്‍ കുതിപ്പിനുള്ള ഉറച്ച അടിത്തറ പണിതുകഴിഞ്ഞു. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക്, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഐടി കേന്ദ്രങ്ങള്‍ ഇതിന് നിദര്‍ശനമാണ്. ധാതുലവണങ്ങളെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിന് ഫാക്ടറികള്‍, ഗവേഷണാലയങ്ങള്‍ എന്നിവ ആരംഭിക്കുമെന്ന് ബജറ്റ് വിളംബരംചെയ്യുന്നു. പൊതുമേഖലയെ ലാഭകരമാക്കി ഒമ്പതുസ്ഥാപനങ്ങള്‍ ഈ മേഖലയില്‍ വരുംദിനങ്ങളില്‍ ഉദ്ഘാടനംചെയ്യുന്നു. ഇതെല്ലാം വ്യവസായ മേഖലയില്‍ കേരളം സമീപഭാവിയില്‍ കുതിച്ചു മുന്നേറുന്നതിന്റെ പ്രഖ്യാപനങ്ങളാണ്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കേരളത്തില്‍ തെക്കുവടക്ക് ശീഘ്രയാത്രയ്ക്കുള്ള റെയില്‍ കോറിഡോര്‍, മെച്ചപ്പെട്ട റോഡുകളുടെ ഒരു വലിയ ശൃംഖല എന്നിവ എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ദിവാസ്വപ്നങ്ങളല്ല. മൂര്‍ത്തമായ പദ്ധതികളാണ്. അവയ്ക്ക് ഓരോന്നിനും ആയിരക്കണക്കിന് കോടി രൂപ ചെലവുവരും. അതു കണ്ടെത്താനുള്ള മാര്‍ഗത്തിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി ബജറ്റില്‍ വരച്ചുകാട്ടിയിട്ടുണ്ട്. എല്ലാവര്‍ക്കും തൊഴിലും നല്ല വരുമാനവും മാന്യമായി ജീവിക്കാനുള്ള ചുറ്റുപാടും ഉണ്ടാക്കുന്നതിന് ഇത്തരത്തിലുള്ള വികസനം സംസ്ഥാനത്ത് ആവശ്യമാണെന്ന എല്‍ഡിഎഫിന്റെ തിരിച്ചറിവാണ് ബജറ്റില്‍ പ്രതിഫലിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തങ്ങള്‍ അധികാരത്തില്‍ വരും, തങ്ങളുടെമേല്‍ പേറാഭാരം എല്‍ഡിഎഫ് സര്‍ക്കാര്‍ വച്ചുകെട്ടുന്നുവെന്ന മട്ടിലാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം. ദിവാസ്വപ്നം പേറുന്ന അവര്‍ക്ക് ജനങ്ങളുടെ മനസ്സും തോമസ് ഐസക് പറഞ്ഞതും മനസിലായ മട്ടില്ല. എല്ലാവരുടെയും വികസനം അവരുടെ ലക്ഷ്യമല്ലാത്തതുകൊണ്ടാകാം ഇത്തരത്തിലുള്ള പ്രതികരണം. യുഡിഎഫ് സങ്കുചിതമനസ്സുവച്ചാണ് കാര്യങ്ങളെ കാണുന്നത് എന്നതിന് തെളിവാണ് അവരുടെ പ്രതികരണം. ജനങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജീവിതത്തിന് അര്‍ഥവും ലക്ഷ്യവുമുണ്ട് എന്ന തിരിച്ചറിവ് കൈവന്നിരിക്കുന്നു. പട്ടിണിയും പരിവട്ടവും രോഗാദി ദുരിതങ്ങളുമായി ജീവിതം ഞെങ്ങിഞെരുങ്ങി നയിക്കേണ്ട കാലം കഴിഞ്ഞുവെന്ന് അവര്‍ മനസിലാക്കുന്നു. "മുച്ചീട്ടുകളിക്കാന്റെ മകളു''ടെയും "തോട്ടിയുടെ മകനെ''യും മറ്റും ജീവിതസ്വപ്നങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ വൈക്കം മുഹമ്മദ് ബഷീറും തകഴി ശിവശങ്കരപ്പിള്ളയും ഹൃദയസ്പൃക്കായി ചിത്രീകരിച്ചിരുന്നു. അത്തരം നിസ്വലക്ഷങ്ങളുടെ നെഞ്ചിലെ ചൂളകളില്‍നിന്ന് ചൂടേറ്റ് ഉദിച്ചുയര്‍ന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന നക്ഷത്രം അവരുടെ പ്രതീക്ഷകളുടെ സാക്ഷാല്‍ക്കാരത്തിനുള്ള വഴി കൃത്യമായി വരച്ചുകാണിച്ചിരിക്കയാണ് ഈ ബജറ്റിലൂടെ.

യുഡിഎഫ് കുറ്റവാളികളുടെ കൂടാരം

യുഡിഎഫ് കുറ്റവാളികളുടെ കൂടാരം

ഇടമലയാര്‍ അഴിമതിക്കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയും യുഡിഎഫ് സ്ഥാപക നേതാക്കളിലൊരാളുമായ ആര്‍ ബാലകൃഷ്ണപിള്ളയെ ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി ഒരുവര്‍ഷം കഠിനതടവ് അനുഭവിക്കാനും 10,000 രൂപ പിഴയൊടുക്കാനും വിധിച്ചതോടെ യുഡിഎഫിന്റെ ജീര്‍ണത ഒരിക്കല്‍കൂടി ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ അവസരം ലഭിച്ചു. തുടര്‍ക്കഥകള്‍ പിന്നെയും വരികയാണ്. പാമോലിന്‍ അഴിമതിക്കേസില്‍, ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ അന്ന് മന്ത്രിയും ഇന്നും കോഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ടിഎച്ച് മുസ്തഫ കോടതിയില്‍ നടത്തിയിരിക്കുന്നു. കുരിയാര്‍കുറ്റി-കാരപ്പാറ പദ്ധതി നിര്‍മാണത്തില്‍ അഴിമതി നടത്തിയ കേസില്‍ യുഡിഎഫിന്റെ മറ്റൊരു മുതിര്‍ന്ന നേതാവ് ടി എം ജേക്കബിനെ പ്രതിപ്പട്ടികയില്‍നിന്നൊഴിവാക്കിയത് പുനഃപരിശോധിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചതും അതേ ദിവസംതന്നെ. ഇടമലയാര്‍ കേസില്‍ മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ രാമഭദ്രന്‍നായര്‍ കേരള കോഗ്രസ് നേതാവും ബാലകൃഷ്ണപിള്ളയുടെ അനുയായിയുമായിരുന്ന പി കെ സജീവ് എന്നിവര്‍ക്ക് ഒരുവര്‍ഷം തടവും പിഴയും വിധിച്ചിട്ടുണ്ട്. സജീവ് ഇപ്പോള്‍ കേരള കോഗ്രസ് മാണിഗ്രൂപ്പിന്റെ സംസ്ഥാന സെക്രട്ടറിയാണ്. ബാലകൃഷ്ണപിള്ള വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഇടമലയാര്‍ പദ്ധതിയുടെ സാര്‍ജ് ഷാഫ്റ്റ്, ടണല്‍ നിര്‍മാണക്കരാറുകള്‍ അടങ്കല്‍ തുകയേക്കാള്‍ യഥാക്രമം 188 ശതമാനവും 162 ശതമാനവും വര്‍ധിപ്പിച്ചുകൊടുത്തതായി ആരോപണമുണ്ടായി. അതുവഴി വൈദ്യുതിബോര്‍ഡിന് രണ്ട് കോടിയില്‍പരം രൂപ നഷ്ടം സംഭവിച്ചു. അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായപ്പോള്‍ പരാതിയുണ്ടായി. 1985ല്‍ പി സീതിഹാജി എംഎല്‍എ ചെയര്‍മാനായ പബ്ളിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റി ഇടമലയാറിലെ തെളിവെടുപ്പിന് ശേഷം ജുഡീഷ്യല്‍ അന്വേഷണം ശുപാര്‍ശചെയ്തു. അന്നത്തെ കെ കരുണാകരന്‍ മന്ത്രിസഭ ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനമെടുത്തു. ജസ്റിസ് കെ സുകുമാരന്‍ കമീഷനെ അന്വേഷണത്തിന് നിയോഗിച്ചു. 1988ല്‍ കമീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആര്‍ ബാലകൃഷ്ണപിള്ള വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍മാരായ കെ രാമഭദ്രന്‍നായര്‍, ത്രിവിക്രമന്‍ നായര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് അധികാരദുര്‍വിനിയോഗം നടത്തിയതായി കണ്ടെത്തി. 1988 സെപ്തംബറില്‍ നായനാര്‍ സര്‍ക്കാര്‍ സുകുമാരന്‍ കമീഷന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചു. കമീഷന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള ബാലകൃഷ്ണപിള്ളയുടെ നീക്കം പരാജയപ്പെട്ടു. കേസ് നടത്തുന്നതിനായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിച്ചു. നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം 1999 നവംബര്‍ 10ന് ബാലകൃഷ്ണപിള്ള, കോട്രാക്ടര്‍ സജീവ്, കെ രാമഭദ്രന്‍നായര്‍ എന്നിവരെ 5 വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. എന്നാല്‍, ഈ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലില്‍ കേരള ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കി വിധി പ്രസ്താവിച്ചു. ഹൈക്കോടതി വിധിക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. വി എസിന് അപ്പീല്‍ സമര്‍പ്പിക്കാന്‍ അധികാരമില്ല എന്ന ബാലകൃഷ്ണപിള്ളയുടെ വാദം സുപ്രീംകോടതി തള്ളി. ഈ അപ്പീലിന്‍മേലാണ് ബാലകൃഷ്ണപിള്ളയെ ഒരു വര്‍ഷത്തേക്ക് കഠിനതടവും 10,000 രൂപ പിഴയടയ്ക്കാനും സുപ്രീം കോടതി വിധിച്ചത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിന് ന്യായമായും ബാധ്യതയുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പ്പര്യം രക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ വിസമ്മതിച്ച സാഹചര്യത്തില്‍മാത്രമാണ് വി എസ് സുപ്രീം കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതനായത്. ബാലകൃഷ്ണപിള്ളക്കെതിരെയുള്ള പ്രത്യേക കോടതിയുടെ ശിക്ഷ അഞ്ചുവര്‍ഷം എന്നത് ഒരുവര്‍ഷമായി ചുരുക്കുകയാണ് സുപ്രീം കോടതി ചെയ്തത്. പ്രത്യേക കോടതിയുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതിയുടെ നടപടിയെ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതും ശ്രദ്ധേയമാണ്. വിധി പുറത്തുവന്ന ഉടനെ കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളയുടെ അനുയായികള്‍ എന്ന് പറയുന്ന ഒരുകൂട്ടം ക്രിമിനലുകള്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചതും വി എസ് വ്യക്തിവിദ്വേഷം കാണിച്ചു എന്ന ബാലകൃഷ്ണപിള്ളയുടെ പ്രതികരണവും ശുദ്ധ അസംബന്ധമാണ്. ശിക്ഷ വിധിച്ചത് പ്രത്യേക കോടതിയും ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുമാണെന്ന വസ്തുതയില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം വിലപ്പോകുന്നതല്ല. ബാലകൃഷ്ണപിള്ള റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുന്നില്ലെന്നാണ് ആദ്യ പ്രതികരണത്തില്‍ പറഞ്ഞിരുന്നത്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയാണ് പിള്ള ജയിലില്‍ പോകുന്നത് തെരഞ്ഞെടുപ്പ് വരെയെങ്കിലും നീട്ടിക്കൊണ്ടുപോകാന്‍ കഴിയുമോ എന്ന പരീക്ഷണത്തിന് മുതിരാന്‍ പ്രേരണ നല്‍കിയത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. യുഡിഎഫിലെ മറ്റൊരു പ്രഗത്ഭനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഭാര്യാസഹോദരീ ഭര്‍ത്താവും മനഃസാക്ഷിസൂക്ഷിപ്പുകാരനുമായ റൌഫ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയതോടെ ഐസ്ക്രീം പെവാണിഭക്കേസ് പരാജയപ്പെടുത്താനും തെളിവ് നശിപ്പിക്കാനും അന്ന് നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നു. കോഗ്രസുകാരനും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ ഐപിഎല്‍ അഴിമതി ആരോപണത്തെതുടര്‍ന്നാണ് യുപിഎ മന്ത്രിസഭയില്‍നിന്ന് പുറത്തായത്. മറ്റൊരു പ്രഗത്ഭനായ മന്ത്രി എ രാജ ജയിലില്‍ അഴികള്‍ എണ്ണുകയാണ്. കോഗ്രസുകാരനായ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ പുറത്തായതും അഴിമതിയുടെ പേരില്‍ തന്നെ. കോഗ്രസിന്റെ മറ്റൊരു നേതാവായ സുരേഷ് കല്‍മാഡിക്ക് കോമവെല്‍ത്ത് ഗെയിംസിന്റെ പേരില്‍ പുറത്തുപോകേണ്ടിവന്നു. കോഗ്രസിന്റെ അഖിലേന്ത്യാ നേതാവും പ്രധാനമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയുംചെയ്ത നാരായ ദത്ത് തിവാരി ഗവര്‍ണറായിരിക്കെ ലൈംഗികാപവാദത്തില്‍പെട്ടാണ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പുറത്തുപോകേണ്ടിവന്നത്. കേരളത്തിലെ ഒരു കെപിസിസി എക്സിക്യൂട്ടീവ് അംഗത്തെ ഉല്ലാസയാത്രയ്ക്കിടയില്‍ മഞ്ചേരിയില്‍ മഹിളാകോഗ്രസ് നേതാവായ യുവതിയോടൊപ്പം വിശ്രമകേന്ദ്രത്തില്‍ രാത്രി നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മറക്കാറായിട്ടില്ല. ഇതാണ് യുഡിഎഫിലെ മൂന്ന് ഘടകകക്ഷികളുടെ യഥാര്‍ഥ ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന ഭാഗം. പുറത്തുവരാന്‍ ഇനിയെന്തൊക്കെ അവശേഷിക്കുന്നു എന്നത് ഊഹിക്കാവുന്നതേയുള്ളൂ. പെവാണിഭക്കാരെയും അഴിമതിക്കാരെയും രക്ഷിക്കുന്നതില്‍ യുഡിഎഫിലെയും യുപിഎയിലെയും എല്ലാവരും ഒറ്റക്കെട്ടാണ്. യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരാന്‍ ഇടയായാല്‍ എന്തൊക്കെ സംഭവിക്കുമെന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. യുഡിഎഫിന്റെ കൊട്ടിഘോഷിച്ച യാത്രയോടെ അവരുടെ വിജയപ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതുപോലെ വടക്കുനിന്ന് തെക്കോട്ടുപോയി വീണ്ടും മലപ്പുറത്തും കോഴിക്കോട്ടും പോയി പത്തനംതിട്ടയില്‍ സമാപിച്ച് തിരുവനന്തപുരത്തു വന്ന് കടലാസുകെട്ടുകള്‍ ഗവര്‍ണറെ ഏല്‍പ്പിക്കുമ്പോഴേക്കും യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു എന്ന് വ്യക്തമായി. ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചതോടെ കുറ്റവാളികളുടെ കൂടാരമാണ് യുഡിഎഫ് എന്ന് ജനങ്ങള്‍ക്ക് പകല്‍വെളിച്ചംപോലെ വ്യക്തമായിക്കഴിഞ്ഞു. ജീര്‍ണതയുടെ പാരമ്യത്തിലെത്തിനില്‍ക്കുകയാണ് യുഡിഎഫ്. കമ്യൂണിസ്റുകാര്‍ 100 വര്‍ഷത്തേക്ക് അധികാരത്തില്‍ തിരിച്ചുവരില്ല എന്ന് ശപിച്ച എ കെ ആന്റണി ഇടതുപക്ഷം തിരിച്ചുവരില്ല എന്ന് വീണ്ടും ശാപവചനം ഉരുവിട്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിയില്ല. വെറുംവാക്കാകുമെന്ന് ഉറപ്പാക്കിക്കൊണ്ടാണ് ആന്റണി അങ്ങനെ പറയാന്‍ നിര്‍ബന്ധിതനായതെന്ന് വ്യക്തം.

Thursday, February 10, 2011

രാജ്ഭവനുമുന്നിലെ ഹാസ്യനാടകം

രാജ്ഭവനുമുന്നിലെ ഹാസ്യനാടകം

അപമാനഭാരവും കുറ്റബോധവുംകൊണ്ട് തലതാഴ്ത്തിനടക്കാന്‍ പോലും ത്രാണിയില്ലാത്തവരുടെ അപഹാസ്യനാടകമാണ് ബുധനാഴ്ച രാജ്ഭവനുമുന്നിലും തലസ്ഥാന നഗരത്തിലെ പൊതുനിരത്തായ മാനവീയം വീഥിയിലും അരങ്ങേറിയത്. നാടിളക്കി നടത്താനുറപ്പിച്ച 'മോചന'യാത്ര പാതിവഴിയില്‍ അലങ്കോലമായതും മധ്യതിരുവിതാംകൂറില്‍ ശക്തിപ്രകടനം നടക്കേണ്ടയിടങ്ങളില്‍പോലും ശുഷ്കമായ സ്വീകരണങ്ങളായിപ്പോയതും യുഡിഎഫിന്റെ ആത്മവിശ്വാസം മടവീണപോലെ ഒഴുക്കിക്കളഞ്ഞു. നിര്‍ത്തിയും നിരങ്ങിയും മുറിച്ചും നീട്ടിയും ഒരുവിധം തീര്‍ത്തെന്നുവരുത്തിയ യാത്രയുടെ അവസാന ചടങ്ങായാണ് 'സംസ്ഥാന സര്‍ക്കാരിന് എതിരായ കുറ്റപത്ര'സമര്‍പ്പണത്തിന്റെ രൂപത്തില്‍ അരങ്ങേറിയത്്. ഏതായാലും ഈ ചടങ്ങില്‍ യുഡിഎഫിലെ രണ്ടാംകക്ഷിയെന്ന് പേരുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ഒന്നാംനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നില്ല. മോചനയാത്രയുടെ തുടക്കത്തിലും അദ്ദേഹത്തെ കണ്ടില്ല. ആ അസാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വിശദീകരിക്കുന്നത് ഇങ്ങനെ: "ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള പുതിയ വിവാദം ഒരു തരത്തിലും മോചനയാത്രയുടെ നിറംകെടുത്തിയിട്ടില്ല. യുഡിഎഫിന്റെ വിജയസാധ്യതയെയും ബാധിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് ചര്‍ച്ചചെയ്യപ്പെട്ടതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണിത്. ഇടതുമുന്നണിക്ക് മറ്റൊന്നും പറയാന്‍ ഇല്ലാത്തതിനാല്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്''. ഞങ്ങള്‍ കഴിഞ്ഞ ദിവസം ഇതേ പംക്തിയില്‍ ഈ വിഷയം ചര്‍ച്ചചെയ്തിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിവച്ച വിവാദം. മറുവശത്ത് അദ്ദേഹത്തിന്റെ ബന്ധു റൌഫ്. മുസ്ളിംലീഗിനകത്താണ് കലാപം ഉയര്‍ന്നത്. ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയും സെക്രട്ടറി എം കെ മുനീറും തമ്മില്‍ ഭിന്നതയെന്ന് സമ്മതിച്ചുകൊണ്ടാണ് 'എല്ലാം തീര്‍പ്പായി' എന്ന പ്രചാരണത്തിലേക്ക് ലീഗ് നീങ്ങിയത്. ഇതിലൊന്നും എല്‍ഡിഎഫ് കക്ഷിയല്ല. മോചനയാത്രയുടെ നിറം ആരെങ്കിലും കെടുത്തിയോ അതോ തനിയേ കെട്ടുപോയോ എന്നുള്ളതെല്ലാം ജനങ്ങള്‍ക്ക് കണ്ട് വിലയിരുത്താനായ വിഷയമാകയാല്‍ ഞങ്ങള്‍ അഭിപ്രായം പറയുന്നില്ല. സ്വയം കുറ്റവിചാരണയ്ക്ക് വിധേയരാകേണ്ട പ്രതികള്‍ സംഘം ചേര്‍ന്ന് മറ്റുള്ളവരെ പഴി പറയുന്നതിന്റെ സാംഗത്യമേ യുഡിഎഫിന്റെ കുറ്റപത്രസമര്‍പ്പണത്തിനുള്ളൂ. ക്രമസമാധാനപാലനത്തിന് ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെയും പുറകിലാക്കിയ കേരളത്തിന് ലഭിച്ച പുരസ്കാരങ്ങളെയും അത് സമ്മാനിച്ച കേന്ദ്രമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയെപ്പോലുള്ളവരെയും ഉമ്മന്‍ചാണ്ടി മറന്നുപോകുന്നതും എല്‍ഡിഎഫിന്റെ കുറ്റമല്ല. എന്നാല്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയതായാണ് റിപ്പോര്‍ട്ട് എന്ന് ദേശിയ ക്രൈം ബ്യൂറോയുടെ റിപ്പോര്‍ട്ടുണ്ടെന്നും അതിന്റെ ക്രെഡിറ്റ് എല്‍ഡിഎഫിനാണെന്നും ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ അതില്‍ കാപട്യം കാണാതിരിക്കാനാകില്ല. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ജനങ്ങളുടെ നിയമബോധവും സാക്ഷരതയും കൊണ്ടാണെന്ന് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടി അറിയാതെപോകില്ലല്ലോ. കോഗ്രസ് ഭരിക്കുന്നിടങ്ങളിലടക്കം വലിയ കുറ്റകൃത്യങ്ങള്‍പോലും കോടതികളിലെത്താത്തതിന്റെ കുറ്റവും എല്‍ഡിഎഫിനുമേല്‍ ചാര്‍ത്തുകയാണോ ഉമ്മന്‍ചാണ്ടി? കുഞ്ഞാലിക്കുട്ടിക്കെതിരായി സ്വന്തം പാളയത്തില്‍നിന്നുതന്നെ വന്ന വെളിപ്പെടുത്തലുകള്‍ മുസ്ളിംലീഗിന്റെ മാത്രമല്ല, കോഗ്രസ് നേതൃത്വത്തിന്റെയാകെ ആത്മവിശ്വാസം ചോര്‍ത്തിക്കളഞ്ഞത് ഉമ്മന്‍ചാണ്ടിയുടെയും വയലാര്‍ രവിയുടെയും വാക്കുകളില്‍ തെളിയുന്നുണ്ട്. "അഴിമതി നിറഞ്ഞ ‘ഭരണമാണ് കേരളത്തിലേതെന്നും നിയമവാഴ്ച തകര്‍ന്നുവെന്നും പ്രതിഷേധിക്കുന്നവരെ തല്ലിയൊതുക്കാന്‍ പാര്‍ടി ഗുണ്ടകളെ നിയോഗിച്ചിരിക്കുകയാണെന്നു''മാണ് വയലാര്‍ രവി ആരോപിക്കുന്നത്. ഇതേ വയലാര്‍ രവിയാണ് മറ്റ് കോഗ്രസ് എംപിമാരെയും കൂട്ടി പ്രധാനമന്ത്രിയെയും മറ്റും കണ്ട്കേരളത്തിന് ഇനി അവാര്‍ഡുകളൊന്നും കൊടുക്കരുതെന്ന് നിവേദനം നല്‍കിയിരുന്നത്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടിപോലും അഴിമതി ആരോപിച്ചിട്ടില്ല. അങ്ങനെ ആരോപിക്കാനുള്ള സാഹചര്യവുമില്ല. എന്നാല്‍, വയലാര്‍ രവി ക്യാബിനറ്റ് പദവി അലങ്കരിക്കുന്ന മന്ത്രിസഭയില്‍നിന്ന് ആഴ്ചകള്‍ക്കുമുമ്പ് ഇറങ്ങിപ്പോകേണ്ടിവന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ എ രാജ ഇപ്പോള്‍ അഴികള്‍ക്കുള്ളിലാണ്. രാജ അകത്തായത് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടം രാജ്യത്തിനുവരുത്തിയ അഴിമതിക്കേസിലാണ്. രണ്ടുലക്ഷം കോടി നഷ്ടപ്പെടുത്തിയ മറ്റൊരു കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെതന്നെ പേരാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അതില്‍നിന്ന് രക്ഷപ്പെടാന്‍ പ്രധാനമന്ത്രി പച്ചക്കള്ളം പറയുന്നു എന്നതും തെളിഞ്ഞിരിക്കുന്നു. കാര്‍ഗില്‍ വീരനായകര്‍ക്ക് വീടുകൊടുക്കാനെന്നപേരില്‍ പടുകൂറ്റന്‍ അഴിമതി നടത്തിയ എത്രപേരോടൊപ്പമാണ് കേന്ദ്രമന്ത്രിസഭയിലിരിക്കുന്നതെന്നും വയലാര്‍ രവിക്ക് ഓര്‍ത്തുനോക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴുള്ള വഴിപാടായി ഉമ്മന്‍ചാണ്ടിയുടെ 'മോചന'യാത്ര അന്ത്യം കണ്ടിരിക്കുന്നു. പാര്‍ലമെന്റ്-തദ്ദേശ തെരഞ്ഞെടുപ്പുകളിലെ അപ്രതീക്ഷിത വിജയങ്ങള്‍ സമ്മാനിച്ച ആവേശവും ആത്മവിശ്വാസവുമല്ല, ജനമധ്യത്തില്‍ മുഖംമൂടി അഴിഞ്ഞുപോയതിന്റെ ജാള്യമാണ് യുഡിഎഫ് നേതൃത്വത്തിന് ഇന്നുള്ളത്. കോടി ഒപ്പ് എന്നപേരില്‍ ഗവര്‍ണര്‍ക്ക് കടലാസുകെട്ടുകള്‍ കൊടുത്താലോ എല്‍ഡിഎഫിനെ പഴിപറഞ്ഞാലോ മാറ്റിയെടുക്കാവുന്നതല്ല ഈ അവസ്ഥ. അഞ്ചാംകൊല്ലത്തിലേക്കു കടന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ക്രിയാത്മകവും വസ്തുനിഷ്ഠവുമായ ഒരു വിമര്‍ശം പോലുമുന്നയിക്കാനാകാതെ, ഉപജാപത്തിന്റെയും അപവാദപ്രചാരണത്തിന്റെയും വര്‍ഗീയതയുടെയും കുറുക്കുവഴിയിലൂടെ വീണ്ടും അധികാരത്തിലേറാനുള്ള യുഡിഎഫ് നീക്കങ്ങള്‍ക്ക് ജനങ്ങള്‍തന്നെ തടയിടുന്ന കാഴ്ചയാണ് 'മോചനയാത്ര'യുടെ പരാജയത്തിലൂടെ കണ്ടത്. തെരഞ്ഞെടുപ്പിലേക്കുള്ള രംഗപ്രവേശമായി ആസൂത്രണംചെയ്ത മോചനയാത്ര, കുഞ്ഞാലിക്കുട്ടി ടേപ്പ് പുറത്തുവന്നതോടെ നനഞ്ഞ പടക്കമായി മാറി. എത്രന്നെ ഒളിപ്പിച്ചുവച്ചാലും ഒളിഞ്ഞുനില്‍ക്കാത്തതാണ് ഇന്ന് യുഡിഎഫ് നേരിടുന്ന പ്രതിസന്ധി. അതില്‍നിന്ന് പുറത്തുകടക്കാനുള്ള പിടച്ചിലാണ് സര്‍ക്കാരിനെതിരായ ഭര്‍ത്സനവും കൃത്രിമ ഒപ്പുകളുടെ പേരിലുള്ള മേനിപറച്ചിലും.


Wednesday, February 9, 2011

ചരിത്രത്തില്‍ ആദ്യമായി ജനങളുടെ താല്പര്യം സം‌രക്ഷിക്കുന്ന ബഡ്ജറ്റ്.


ചരിത്രത്തില്‍ ആദ്യമായി ജനങളുടെ താല്പര്യം സം‌രക്ഷിക്കുന്ന ബഡ്ജറ്റ്.




വിലക്കയറ്റം നേരിടാന്‍ 100 കോടി രൂപ വകയിരുത്തി സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ക്കു വില കുറയും ചെമ്മണ്ണിന് വില കൂടും ശിവഗിരി കണ്‍വന്‍ഷന്‍ സെന്ററിന് ഒരു കോടി ആരാധനാലയങ്ങളുടെ ചുറ്റുമതിലിനുള്ളില്‍ വിതരണം ചെയ്യുന്ന പൂജാവസ്തുക്കള്‍ക്ക് നികുതിഇളവ് 50 കോളജുകളില്‍ പുതിയ കോഴ്സുകള്‍ ജപ്പാന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ 400 കോടി തിരുവനന്തപുരത്ത് അന്തര്‍സംസ്ഥാന ബസ് ടെര്‍മിനല്‍ ശബരിമല ദര്‍ശനത്തിന് പുതിയ ഫ്ളൈ ഓവര്‍ ഹൌസ്ബോട്ടുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കും നികുതിഇളവ് ശബരിമല മാസ്റ്റര്‍ പ്ളാന്‍ ആദ്യഘട്ടം കര്‍ക്കിടകത്തിനു മുമ്പ് പൂര്‍ത്തിയാക്കും മകരവിളക്കു കാണാന്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ സുരക്ഷാ ഓഡിറ്റ് റോഡ് വികസനത്തിന് 1000 കോടിയുടെ പലിശ രഹിത വായ്പ ലഭ്യമാക്കും. 1000 കോടിയുടെ ബൈപ്പാസ് പാക്കേജ് നടപ്പാക്കും 36 ജില്ലാ റോഡുകള്‍ രണ്ടുവരി പാതയാക്കും കൊച്ചി മെട്രോയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 156 കോടി കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ 25 കോടി രൂപ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 2296 കോടി ക്ഷേമപെന്‍ഷന്‍ 300 ല്‍ നിന്ന് 400 രൂപയാക്കി ഉയര്‍ത്തി തെരഞ്ഞെടുത്ത 16 ആശുപത്രികളില്‍ കുട്ടികള്‍ക്ക് സൌജന്യ ഹൃദയ, വൃക്ക ചികിത്സാ സൌകര്യംഏര്‍പ്പെടുത്തും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 2296 കോടി നവജാത ശിശുക്കളുടെ പേരില്‍ 10,000 രൂപ ഇന്‍ഷുറന്‍സ് തുകയായി സംസ്ഥാനസര്‍ക്കാര്‍ നിക്ഷേപിക്കും വിഴിഞ്ഞം തുറമുഖം രണ്ടു ഘട്ടമായി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ ഇതിനായി 150 കോടി മാറ്റിവച്ചു കണ്ണൂര്‍ വിമാനത്താവളം രണ്ട് വര്‍ഷത്തിനുളളില്‍ യാഥാര്‍ഥ്യമാക്കും. 15 കോടി രൂപ നീക്കിവെച്ചു കശുവണ്ടി മേഖലയ്ക്ക് 52 കോടി രൂപ നല്‍കും പട്ടികജാതിക്ഷേമത്തിന് 647 കോടി രൂപ വീട്ടുജോലിക്കാരായ സ്ത്രീകള്‍ക്കും പാചകതൊഴിലാളികള്‍ക്കും ക്ഷേമനിധി മൈത്രി ഭവന വായ്പ എഴുതിത്തള്ളും 10 സംസംസ്ഥാന ഹൈവേകള്‍ വികസിപ്പിക്കും പാറശാല-കൊല്ലം മലയോര ഹൈവേ, പൂവാര്‍-പൊന്നാനി തീര ദേശ ദേശീയ പാത എന്നീ രണ്ടു പുതിയ പാതകള്‍ നിര്‍മിക്കും. ഉടമസ്ഥാവകാശം നോക്കാതെ തകര്‍ന്ന റോഡുകള്‍ നവീകരിക്കുന്നതിന് പിഡബ്ള്യുഡിക്ക് നിര്‍ദേശം നല്‍കി തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ ട്രാന്‍സ്പോര്‍ട്ട് റിസര്‍ച്ച് സെന്റര്‍ ആരംഭിക്കും. അഞ്ച് കോടി രൂപ ഇതിനായി മുതല്‍മുടക്കും തൃശൂര്‍ സീതാറാം മില്‍ നവീകരണത്തിനായി 20 കോടി അനുവദിക്കും. 33 കോടി മുടക്കി നോണ്‍ ബീറ്റാ ലാക്ടം ഫാക്ടറി സ്ഥാപിക്കും. വൈദ്യുതി മീറ്റര്‍ വാടക ഒഴിവാക്കും. ഇതുമൂലം 120 കോടി രൂപയുടെ വരുമാന നഷ്ടം കെഎസ്ഇബിക്ക് ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പ്രസരണനഷ്ടം പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞു ക്ഷേമപെന്‍ഷനുകള്‍ മാസം 300 രൂപയില്‍ നിന്ന് 400 ആക്കി ഉയര്‍ത്തി. കേള്‍വി ശക്തിയില്ലാത്ത കുട്ടികള്‍ക്കുള്ള ഓപ്പറേഷന് രണ്ടു ലക്ഷം രൂപ വ്യവസായങ്ങള്‍ക്കായി 3500 ഏക്കര്‍ ഏറ്റെടുത്തു ഇസ്ളാമിക ബാങ്ക് 'അല്‍ബറാക്' പ്രവര്‍ത്തനക്ഷമമാകും ആര്‍.സി.സിയ്ക്ക് 25 കോടി കലാ സാംസ്കാരിക മേഖലയ്ക്ക് - 50 കോടി കൊച്ചിയിലെ കിന്‍ഫ്രാ പാര്‍ക്കില്‍ 400 കോടി മുതല്‍ മുടക്കി എക്സിബിഷന്‍ സെന്റര്‍ പത്രപ്രവര്‍ത്തക പെന്‍ഷന്‍ 4000 രൂപയാക്കും മള്‍ട്ടി പ്ളക്സുകള്‍ക്ക് ആദ്യ അഞ്ച് വര്‍ഷം വിനോദ നികുതി ഒഴിവ് കുട്ടനാടന്‍ പാടശേഖരങ്ങളില്‍ പുറം ബണ്ട് നിര്‍മാണത്തിന് 75 കോടി. നീര്‍ത്തട വികസനത്തിന് 35 കോടി. നാളികേര കൃഷിക്ക് 30 കോടി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിധര്‍ക്ക് 20 കോടി റെയില്‍വേയ്ക്ക് സമ്മതമെങ്കില്‍ രാത്രികാലത്ത് തീവണ്ടിയിലെ ലേഡീസ് കമ്പാര്‍ട്ടുമെന്റുകളില്‍ വനിതാ പോലീസിന്റെ സേവനം ലഭ്യമാക്കും സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനുള്ള സബ്സിഡി 75 കോടിയാക്കി റേഷന്‍ കടകള്‍ വഴി 300 രൂപയുടെ അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്യും വനിതാക്ഷേമത്തിനായി 770 കോടി രൂപ അനുവദിച്ചു നെല്ലിന്റെ സംഭരണവില 14 രൂപയാക്കി കയര്‍മേഖലയ്ക്ക് 82 കോടി സഹായം നല്‍കും 3000 റേഷന്‍ കടകളെ സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ ഫ്രാഞ്ചൈസികളാക്കും കണ്‍സ്യൂമര്‍ഫെഡിന് 50 കോടി രൂപ നല്‍കും 33 കോടി മുടക്കി നോണ്‍ ബീറ്റാ ലാക്ടം ഫാക്ടറി സ്ഥാപിക്കും ട്രോളിംഗ് നിരോധനകാലയളവില്‍ മത്സ്യബന്ധനതൊഴിലാളികള്‍ക്ക് നല്‍കുന്ന സഹായം 3600 രൂപയാക്കി കൈത്തറി യൂണിഫോമായി അംഗീകരിക്കുന്ന സ്കൂളുകള്‍ക്ക് സൌജന്യമായി തുണി നല്‍കും. അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ പ്രായപരിധി 40 വയസായി കുറച്ചു കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ എംആര്‍ഐ സ്കാന്‍ റീജിയണല്‍ കാന്‍സര്‍ സെന്ററിന് 25 കോടി 50 ചെക്ക് ഡാമുകള്‍ നിര്‍മിക്കും

Wednesday, February 2, 2011

കേരളത്തിന്റെ ഒരിഞ്ച് ഭൂമിപോലും വില്‍‌പന അവകാശത്തൊടെ വിട്ടുകൊടുക്കാതെ ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കാതെ സ്മാര്‍ട്ട് സിറ്റി കരാര്‍



കേരളത്തിന്റെ ഒരിഞ്ച് ഭൂമിപോലും വില്‍‌പന അവകാശത്തൊടെ വിട്ടുകൊടുക്കാതെ ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കാതെ സ്മാര്‍ട്ട് സിറ്റി കരാര്‍


തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റി കരാറില്‍ സര്‍ക്കാര്‍ ഒപ്പുവച്ചു. അനിശ്ചിതത്വം പരിഹരിക്കാന്‍ ദുബായ് സര്‍ക്കാരിന്റെ പ്രതിനിധികള്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായി നടത്തിയ ചര്‍ച്ചയിലാണ് പദ്ധതി സംബന്ധിച്ച അന്തിമ ധാരണ ഉണ്ടായത്. ധാരണയിലെത്തിയ രേഖകള്‍ കൈമാറിയതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ചര്‍ച്ചകള്‍ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗം കരാറിന് അംഗീകാരം നല്‍കും.
സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട സ്തംഭനങ്ങള്‍ അവസാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെട്ടിടങ്ങള്‍ കഴിയുന്നത്രവേഗം നിര്‍ദ്ദിഷ്ട സ്ഥലത്ത് നിര്‍മ്മിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഴ്ചകള്‍ക്കുള്ളില്‍ സ്മാര്‍ട്ട്‌സിറ്റിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നാണ് സൂചന.
ദുബായ് വേള്‍ഡ്ഗ്രൂപ്പിന്റെ പരമോന്നത സമിതിയംഗം അഹമ്മദ് ഹുമൈദ് അല്‍തായറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് ചര്‍ച്ചയ്ക്ക് എത്തിയത്. ടീകോം ഗ്രൂപ്പ് സി.ഇ.ഒ. അബ്ദുല്‍ലത്തീഫ് അല്‍മുള്ളയും സംസ്ഥാന സര്‍ക്കാരിന്റെ ദൂതനായ എം.എ. യൂസഫ് അലിയും സംഘത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം സംസ്ഥാന ഐ.ടി. സെക്രട്ടറി കെ.സുരേഷ്‌കുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലാണ് ചര്‍ച്ച നടന്നത്

Tuesday, February 1, 2011

വിപ്ലവം ഒരിക്കലും കള്ളം പറയില്ല



വിപ്ലവം ഒരിക്കലും കള്ളം പറയില്ല
അഭിമുഖം : വിവര്‍ത്തനം: ബാലരാമന്‍




(ഫിദെല്‍ കാസ്‌ട്രോയുമായുള്ള അപൂര്‍വ്വമായ അഭിമുഖത്തിന്റെ ആദ്യഭാഗം)ക്യൂബന്‍ ഇതിഹാസനായകന്‍ ഫിദെല്‍ കാസ്‌ട്രോ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പാശ്ചാത്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്റെ മലയാളരൂപം. ചരിത്രത്തിലെ ഏറ്റവും ധീരനായ വിപ്ലവകാരി, അമേരിക്കയുടെ മൂക്കിന് താഴെ ഇപ്പോഴും ആത്മാഭിമാനം ചോരാതെ ക്യൂബ നിലനില്‍ക്കുന്നുവെങ്കില്‍ അതിന് കാരണം കാസ്‌ട്രോ തന്നെ. ലോകമെങ്ങുമുള്ള വിപ്ലവകാരികളുടെ ആവേശവും ആത്മവിശ്വാസവും. ഷാവേസ് തൊട്ട് മറഡോണ വരെയുള്ള ആരാധകര്‍. പ്ലേബോയ് മാഗസിന് ഈ അഭിമുഖം ലഭിച്ചത് 1985ലായിരുന്നു.
പ്ലേബോയ്: ഫിദല്‍ കാസ്‌ട്രോ എന്ന പൊതുജീവിതത്തിലെ വ്യക്തിത്വത്തെ ആളുകള്‍ക്കറിയാം, പക്ഷെ ആ മനുഷ്യനെ കുറച്ചുപേര്‍ക്കേ അറിയൂ. ഇവിടെ നമ്മള്‍ പല വിഷയങ്ങളും ചര്‍ച്ച ചെയ്യും, പക്ഷെ മിസ്റ്റര്‍ പ്രസിഡന്റ്, ചില വ്യക്തിപരമായ ചോദ്യങ്ങളുമായി തുടങ്ങാം. ചരിത്രത്തിന്റേയും വിവാദങ്ങളുടേയും മധ്യത്തില്‍ 26 വര്‍ഷം ചിലവഴിച്ച ശേഷവും ഫിദല്‍ കാസ്‌ട്രോയെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നതെന്താണ്?കാസ്‌ട്രോ : അതൊരു ബുദ്ധിമുട്ടിക്കുന്ന ചോദ്യമാണ്. എന്നെ പ്രചോദിപ്പിക്കാത്ത കാര്യങ്ങളെന്താണെന്ന് പറഞ്ഞുതുടങ്ങാം. പണം എന്നെ പ്രചോദിപ്പിക്കുന്നില്ല, ഭൗതിക സമ്പത്തും. അതുപോലെ, പ്രശസ്തിക്കും മഹത്വത്തിനും വേണ്ടിയുള്ള കാമവും എന്നെ പ്രചോദിപ്പിക്കുന്നില്ല. സത്യത്തില്‍ ആശയങ്ങളാണെന്നെ പ്രചോദിപ്പിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. ആശയങ്ങളും വിശ്വാസങ്ങളുമാണ് മനുഷ്യനെ പൊരുതാന്‍ പ്രേരിപ്പിക്കുന്നത് തന്നെ. ശരിക്കും ഒരു ആശയത്തോട് നിങ്ങള്‍ക്ക് അര്‍പ്പണമുണ്ടെങ്കില്‍ ഓരോ വര്‍ഷം കഴിയുമ്പോഴും നിങ്ങള്‍ക്കതില്‍ കൂടുതല്‍ വിശ്വാസവും പ്രതിബദ്ധതയും ഉണ്ടാകും. വ്യക്തിപരമായി അഹംബോധരാഹിത്യം വളരുമെന്നാണെനിക്ക് തോന്നുന്നത്; ത്യാഗത്തിന്റെ ഉത്സാഹം വളരും; വ്യക്തിപരമായ അഹന്തയും പൊങ്ങച്ചവും, ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ എല്ലാവരിലുമുള്ള ആ ഘടകങ്ങള്‍, ക്രമേണ നിങ്ങളുപേക്ഷിക്കും. ഈ പൊങ്ങച്ചങ്ങള്‍ക്കെതിരെ കരുതിയിരുന്നില്ലെങ്കില്‍, സ്വയം മിഥ്യാഭിമാനം വളരാന്‍ അനുവദിക്കുകയോ, പകരക്കാരനില്ലാത്തവനും അനിവാര്യനും ആണെന്ന് വിചാരിക്കുകയോ ആണെങ്കില്‍ നിങ്ങളാ സമ്പത്തിലും മഹത്വത്തിലും ആസക്തനാവും. ഞാനവക്കെതിരെ കരുതിയിരുന്നിട്ടുണ്ട്; ഒരു പക്ഷെ, ഞാന്‍ വ്യക്തികളുടെ ആപേക്ഷികപ്രാധാന്യത്തെപ്പറ്റി ഒരു ദര്‍ശനം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്, വ്യക്തികളല്ല ജനങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന വിശ്വാസം. ഒരു ജനതയുടെ മുഴുവന്‍ യോഗ്യതകള്‍ക്കും മുകളില്‍ എനിക്ക് അവകാശം സ്ഥാപിക്കാനാവില്ല എന്ന ആശയം. ഹോസി മാര്‍ട്ടിയുടെ ഒരു പ്രയോഗം എന്നില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിച്ചിട്ടുണ്ട്: ''ലോകത്തിലെ മഹത്വം മുഴുവന്‍ ഒരു ഉമിത്തുണ്ടില്‍ ഉള്‍ക്കൊള്ളിക്കാം.''പ്ലേബോയ്: അപ്പോള്‍, വ്യക്തിപരമായി മഹത്വം ആര്‍ജിക്കാന്‍ ചിലര്‍ക്ക് നിയോഗമുണ്ടെന്ന് താങ്കള്‍ കരുതുന്നില്ലേ, എല്ലാം സമയത്തിന്റേയും സാഹചര്യങ്ങളുടേയും മാത്രം കാര്യമാണോ?കാസ്‌ട്രോ: അതെ, അങ്ങിനെത്തന്നെ. ഞാനൊരുദാഹരണം പറയാം. ലിങ്കണ്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹം വെറുമൊരു യു എസ് കര്‍ഷകന്‍ മാത്രമായിരിക്കും ആരുമദ്ദേഹത്തെപ്പറ്റി കേട്ടിട്ടുണ്ടാവുകയുമില്ല. അദ്ദേഹം ജീവിച്ചിരുന്ന കാലമാണ്, ആ ലോകമാണ് ഒരു ലിങ്കണെ സാദ്ധ്യമാക്കിയത്. സ്വാതന്ത്ര്യം കിട്ടി 50 വര്‍ഷം കഴിഞ്ഞാണ് ജോര്‍ജ് വാഷിങ്ടണ്‍ ജനിച്ചതെങ്കില്‍ അദ്ദേഹവും അജ്ഞാതനായിരുന്നേനെ. 50 വര്‍ഷം മുമ്പാണ് ജീവിച്ചിരുന്നതെങ്കിലും കഥ അതുതന്നെ. മറ്റൊരു കാലത്തായിരുന്നെങ്കില്‍ ലെനിനും തന്റെ എല്ലാ അസാധാരണമായ ശേഷികളോടെ അജ്ഞാതനായിരുന്നേക്കാമായിരുന്നു.ഉദാഹരണത്തിന് എന്റെ തന്നെ കാര്യമെടുക്കാം. ഞാന്‍ തന്നെ എഴുതാനും വായിക്കാനും പഠിച്ചില്ലായിരുന്നെങ്കില്‍ എന്റെ നാടിന്റെ ചരിത്രത്തില്‍, വിപ്ലവത്തില്‍ ഞാനെന്ത് പങ്കാണ് വഹിച്ചിട്ടുണ്ടാവുക? ഞാന്‍ പിറന്നിടത്തുള്ള നൂറ് കണക്കിന് കുട്ടികളില്‍ എന്റെ സഹോദരങ്ങള്‍ക്കും എനിക്കും മാത്രമേ ആദ്യത്തെ ഏതാനും ക്ലാസ്സുകള്‍ക്കപ്പുറത്തേക്ക് പഠിക്കാന്‍ അവസരം കിട്ടിയുള്ളു. ആ നൂറ് കണക്കിന് കുട്ടികളില്‍ പഠിക്കാനവസരം നല്‍കിയിരുന്നെങ്കില്‍ ഞാന്‍ ചെയ്തത് ചെയ്യാന്‍ ഇത്രയോ ഇതിലധികമോ യോഗ്യതയോ ഉള്ള എത്ര പേരുണ്ടാകുമായിരുന്നു?സ്​പാനിഷ് ഭാഷയിലെ ഏറ്റവും മികച്ച 100 കവിതകളിലൊന്ന് പ്രതിഭ പലപ്പോഴും, 'ഉണര്‍ന്നെഴുന്നേല്‍ക്കൂ, നടക്കൂ!' എന്ന് വിളിച്ചുപറയുന്ന ശബ്ദത്തിന് കാതോര്‍ത്ത് ആത്മാവിന്റെ ഉള്ളിന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്നതെങ്ങിനെയാണെന്നതിനെപ്പറ്റിയാണ്. അത് സത്യമാണ്, ഞാനത് ആഴത്തില്‍ വിശ്വസിക്കുന്നു. നേതാവാകുന്നതിന് വേണ്ട യോഗ്യതകള്‍ അപൂര്‍വമല്ലെന്നും അത് ആളുകള്‍ക്കിടയില്‍ കണ്ടെത്താനാവുമെന്നും ഞാന്‍ വിശ്വസിക്കുന്നത് അതുകൊണ്ടാണ്.ഞാനെന്തിനാണിത് പറയുന്നത്? കാരണം, ചരിത്രസംഭവങ്ങളെ വ്യക്തികളുമായി ബന്ധപ്പെടുത്താനുള്ള പ്രവണത - പ്രത്യേകിച്ചും പാശ്ചാത്യര്‍ക്കിടയില്‍ - ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മനുഷ്യനാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന പഴയ സിദ്ധാന്തമാണത്. ഏത് മൂന്നാം ലോക രാജ്യത്തലവനേയും ഒരു ഗോത്രമുഖ്യനായി കാണാനുള്ള പ്രവണതയും പടിഞ്ഞാറുണ്ട്. അതൊരു തരം വാര്‍പ്പുമാതൃകയാണ്. നേതാവ് സമം മുഖ്യന്‍. അവിടെ നിന്നും വ്യക്തിയുടെ പങ്കിനെ വിപുലീകരിച്ചു കാണാനുള്ള പ്രവണതയായി. ഞങ്ങളെപ്പറ്റി നിങ്ങള്‍ പറയുന്നതില്‍ അതനിക്ക് തന്നെ കാണാനാവും. കാസ്‌ട്രോയുടെ ക്യൂബ, കാസ്‌ട്രോ അതു ചെയ്തു, കാസ്‌ട്രോ അതു ചെയ്തില്ല...ഈ നാട്ടിലെ എല്ലാം കാസ്‌ട്രോയില്‍ ആരോപിക്കപ്പെടുകയാണ്, കാസ്‌ട്രോയുടെ ചെയ്തികളില്‍, കാസ്‌ട്രോയുടെ വൈകൃതങ്ങളില്‍. പാശ്ചാത്യലോകത്ത് ഈ മനോഭാവം സുലഭമാണ്, നിര്‍ഭാഗ്യവശാല്‍ വളരെ വ്യാപകമാണ്. ചരിത്രപരവും രാഷ്ട്രീയവുമായ സംഭവങ്ങളോട് ഇത് തെറ്റായ സമീപനമാണെന്നാണെനിക്ക് തോന്നുന്നത്.പ്ലേബോയ്: പാശ്ചാത്യലോകം വ്യക്തിയുടെ പ്രാധാന്യം പൊലിപ്പിക്കുന്നെന്ന് താങ്കള്‍ക്ക് തോന്നാം, പക്ഷെ ക്യൂബയില്‍ താങ്കള്‍ തീവ്രമായ സൂക്ഷ്മനിരീക്ഷണത്തിന്‍ കീഴിലല്ലേ? ഒരു അക്വേറിയത്തില്‍ ജീവിക്കുന്നത് പോലെ തോന്നുന്നില്ലേ?കാസ്‌ട്രോ: സത്യത്തില്‍ ഞാനതിനെപ്പറ്റി ഒരിക്കലും ബോധവാന്‍ പോലുമല്ല. ചിലപ്പോളതിന് എന്തെങ്കിലും വിശദീകരണം കാണും. എന്റെ പ്രവൃത്തികള്‍ മിക്കവാറുമൊരിക്കലും പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. 15 ദിവസം ഞാനെന്തെങ്കിലുമായി വളരെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടാകും, എന്നാലുമതിലൊന്നും പത്രങ്ങളില്‍ വരില്ല. എല്ലാ രാജ്യങ്ങള്‍ക്കും പ്രസ്സ് ഓഫീസെന്ന് വിളിക്കുന്ന കാര്യമുണ്ടെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. നേതാവ് ദിവസം മുഴുവന്‍ ചെയ്യുന്ന കാര്യങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ടീവിയിലും റേഡിയോവിലുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യും. ഒരര്‍ത്ഥത്തില്‍ ഇത്തരക്കാര്‍ക്ക് ചുറ്റുമാണ് ദന്തഗോപുരങ്ങളും മത്സ്യക്കൂടുകളും പണിയപ്പെടുന്നത്. ഞാനെനിക്കായി മത്സ്യക്കൂട് പണിഞ്ഞിട്ടില്ല. ഞാന്‍ പുറത്തിറങ്ങി ഫാക്റ്ററികളും പാഠശാലകളും പ്രവിശ്യകളും പട്ടണങ്ങളും സന്ദര്‍ശിക്കാറുണ്ട്. മുമ്പ് ഞാന്‍ കൂടുതല്‍ തവണ ഞാനവരെ സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്നത് നേര്, പക്ഷെ അന്നെനിക്ക് കൂടുതല്‍ സമയമുണ്ടായിരുന്നു. പക്ഷെ പല രാജ്യങ്ങളിലെയും തലവന്മാര്‍ക്കുള്ളത് പോലെ പ്രോട്ടോക്കോളും സ്വീകരണച്ചടങ്ങുകളും എനിക്കില്ല.എങ്കിലും ഞാന്‍ പോകുന്നിടത്തെല്ലാം ജനക്കൂട്ടമെത്തും. എത്ര കാലമായി ഞാന്‍ അവസാനമായി ഒരു റസ്‌റ്റോറന്റില്‍ പോയിട്ട്? പഴയ ഹവാനയില്‍ അടുത്ത കാലത്തായി ഒരു ചൈനീസ് റസ്‌റ്റോറന്റ് തുറന്നിട്ടുണ്ട്, അത് നവീകരിക്കുകയാണ്. പഴയ കെട്ടിടത്തില്‍ സുഖകരമായ ചെറുഹോട്ടലാണത്. കുറച്ചു കാലമായി ഞാനൊന്ന് പോകണമെന്ന് വിചാരിക്കുന്നു. പക്ഷെ ഞാനവിടെ പോയാല്‍ എന്നെക്കാണാന്‍ പുറത്ത് തെരുവില്‍ ആളുകള്‍ കാത്തുനില്‍ക്കുമ്പോള്‍ ഭക്ഷണം കഴിക്കേണ്ടിവരും. ഇതൊക്കെ എന്റെ തൊഴിലിന്റെ ചെറു അസൗകര്യങ്ങളാണ്. ഇതൊക്കെ മറികടക്കാന്‍ എനിക്ക് വിദ്യകളുണ്ട്എനിക്കൊന്ന് വിശ്രമിക്കണമെന്ന് തോന്നുമ്പോള്‍ ഞാന്‍ കടലിലേക്ക് പോകും. ഞാന്‍ സ്‌കൂബ(Scuba) ഡൈവിങ്ങിനായി പവിഴപ്പുറ്റുകളുടെ ഒരു ചെറിയ ദ്വീപിലേക്ക് പോകും. പ്ലേബോയ്: ക്യൂബയിലൂടെ നടത്തിയ ഇത്രയും യാത്രകളുടെ അടിസ്ഥാനത്തില്‍ ഫിദല്‍ കാസ്‌ട്രോയും ജനങ്ങളും തമ്മിലുള്ള ബന്ധം എങ്ങിനെയാണ് വിവരിക്കുക?കാസ്‌ട്രോ: പരിചിതത്വത്തിന്റേയും വിശ്വാസത്തിന്റെയും ബഹുമാനത്തിന്റേയും ചേതോവികാരമാണ് ജനങ്ങളുടേതെന്നാണെനിക്ക് തോന്നുന്നത്. അത് വളരെ അടുത്ത ബന്ധമാണ്. ജനങ്ങളെന്നെ അയല്‍വാസിയായി, മറ്റൊരു വ്യക്തിയായി മാത്രമേ കാണുന്നുള്ളു. പൊതു രൂപങ്ങളെക്കണ്ട്, സ്ഥാനമാനങ്ങള്‍ കണ്ട് അവര്‍ വിവശരാകില്ല. ആരുമെന്നെ കാസ്‌ട്രോയെന്ന് വിളിക്കില്ല, ഫിദല്‍ എന്ന് മാത്രം. ആ പരിചിതത്വത്തിന് കാരണം, മറ്റു പലതിനുമൊപ്പം, ജനങ്ങളോട് ഞങ്ങളൊരിക്കലും കള്ളം പറഞ്ഞിട്ടില്ല എന്ന വസ്തുതയിലധിഷ്ടിതമാണെന്നാണ് എന്റെ വിശ്വാസം. ഞങ്ങളുടേത് സത്യസന്ധമായ വിപ്ലവമായിരുന്നു. ഞങ്ങള്‍ വാക്കുപാലിക്കുമെന്ന് ജനങ്ങള്‍ക്കറിയാം, ക്യൂബയിലുള്ള ക്യൂബക്കാര്‍ക്ക് മാത്രമല്ല മിയാമി(അമേരിക്കയിലേക്ക് കുടിയേറിയ കാസ്‌ട്രോ വിരുദ്ധര്‍)യില്‍ ഉള്ളവര്‍ക്കും - ഞങ്ങളോട് ഒരു സ്‌നേഹവുമില്ലാത്തവരും ഞങ്ങളുടെ വാക്ക് വിശ്വസിക്കും. വിപ്‌ളവം മുതല്‍ അവര്‍ക്കെല്ലാമറിയാമായിരുന്നു - തന്ത്രങ്ങളുണ്ടാവില്ല, ഒറ്റിക്കൊടുപ്പുണ്ടാവില്ല, കെണിയില്‍പ്പെടുത്തലുണ്ടാവില്ല എന്ന്. മാരിയെലില്‍ നിന്ന് വിട്ടുപോകാമെന്നവരോട് പറഞ്ഞപ്പോള്‍ , അവര്‍ക്കത് ചെയ്യാമായിരുന്നു - അവര്‍ ഞങ്ങളുടെ ഏറ്റവും വലിയ ശത്രുക്കളായിട്ടുപോലും, ഭീകരവാദികളായിട്ടുപോലും. സ്വന്തം ശത്രുവിനെ കൂടാരത്തിലേക്ക് സ്വാഗതം ചെയ്യുകയും അയാളിറങ്ങുമ്പോള്‍ ഏതുവഴിക്കാണ് പോകുന്നതെന്ന് തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്ന, മരുഭൂമിയിലെ അറബിയെപ്പോലെയാണ് ഞങ്ങള്‍.തീര്‍ച്ചയായും, വിപ്ലവം ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല എന്ന വസ്തുതയിലധിഷ്ടിതമാണത്. ഒരിക്കലുമില്ല! ഇത് യുദ്ധം വരെ നീണ്ടുപോകുന്ന പാരമ്പര്യമാണ്. യുദ്ധകാലത്ത് മുഴുവന്‍ യുദ്ധത്തെപ്പറ്റി ഞങ്ങള്‍ പുറത്തുവിട്ട വിവരങ്ങള്‍, മരണസംഖ്യ, പിടിച്ചെടുത്ത ആയുധങ്ങളുടെ കണക്ക്് എല്ലാം തന്നെ കര്‍ശനമായും കൃത്യമായിരുന്നു. ഞങ്ങളൊരു റൈഫിളോ ബുള്ളറ്റോ അധികമാക്കിപ്പറഞ്ഞിട്ടില്ല. യുദ്ധം പോലും കളവിനേയും വിജയം പൊലിപ്പിക്കുന്നതിനേയും ന്യായീകരിക്കുന്നില്ല. ഞങ്ങളുടെ വിപഌവത്തിലെ സുപ്രധാനമായ ഘടകമായിരുന്നു അത്.പ്ലേബോയ്: താങ്കള്‍ക്ക് ഉറ്റമിത്രങ്ങളേറെയുണ്ടോ? താങ്കളുടെ സ്ഥിതിയിലുള്ളവര്‍ക്ക് സുഹൃത്തുക്കള്‍ ഉണ്ടാകുമോ?കാസ്‌ട്രോ: വെല്‍, എനിക്ക് ക്യൂബക്കാരല്ലാത്ത പല സുഹൃത്തുക്കളുമുണ്ട്. വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ പരിചയപ്പെട്ടവര്‍ അവരില്‍ പലരും വിശിഷ്ടവ്യക്തിത്വങ്ങളാണ്, ഡോക്റ്റര്‍മാര്‍, എഴുത്തുകാര്‍, ചലചിത്രകാരന്മാര്‍, ശാസ്ത്രജ്ഞര്‍, വിദേശസുഹൃത്തുക്കള്‍. പക്ഷെ വിപ്ലവത്തിലെ എന്റെ സുഹൃത്തുക്കളൊക്കെ എന്റെ വിപ്ലവസഖാക്കളാണ്, എന്റെ കൂടെ പ്രവര്‍ത്തിക്കുന്നവരെല്ലാം, രാജ്യത്ത് സുപ്രധാനസ്ഥാനങ്ങള്‍ വഹിക്കുന്നവരെല്ലാം. ഞങ്ങള്‍ തമ്മിലൊരു സുഹൃദ്ബന്ധമാണ്.സുഹൃദ്‌വൃന്ദം എന്ന് നിങ്ങള്‍ വിളിക്കുന്ന ഒന്ന് എനിക്കില്ല. കാരണം എന്നെ സംബന്ധിച്ചിടത്തോളം സുഹൃദ്‌വൃന്ദം എന്നാല്‍ വിശാലമായൊരു സങ്കല്‍പമാണ്. സ്ഥിരമായി എട്ടോ പത്തോ കൂട്ടുകാരുമായി ഒത്തുചേരുന്ന ശീലമെനിക്കില്ല. ഒരു ദിവസം ഞാന്‍ ഒരു സുഹൃത്തിനെ സന്ദര്‍ശിക്കും മറ്റൊരാളെ മറ്റൊരു ദിവസം. ജോലി ബന്ധങ്ങള്‍ മൂലം ചിലരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കും - അത് യുക്തിയാണ്. എങ്കിലും ഞാനത് ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്, കാരണം ഉത്തരവാദിത്തത്തെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടനുസരിച്ച് അതൊരു നല്ല സ്വഭാവമല്ല - സ്ഥിരമായി ഒരു സംഘം സുഹൃത്തക്കളെത്തന്നെ ഞായറാഴ്ചകളില്‍ കാണുന്ന രീതി. പ്ലേബോയ്: ജനങ്ങള്‍ ഭയപ്പെടുന്നവരായി തോന്നുന്നുണ്ടോ, അവര്‍ക്ക് താങ്കളോട് തര്‍ക്കിക്കാന്‍ കഴിയുമോ എന്നാണ് ഞങ്ങള്‍ നസ്സിലാക്കാന്‍ ശ്രമിക്കുന്നത്കാസ്‌ട്രോ : ഒരു ചട്ടമെന്ന നിലയില്‍ രാജ്യഭരണത്തിലോ പാര്‍ട്ടിയിലോ ഉള്ള എന്റെ സഖാക്കള്‍ക്ക് പൂര്‍ണമായ പരിചിതത്വത്തോടെ എന്റെയടുത്ത് വന്ന് അയാള്‍ നേരിടുന്ന പ്രശ്‌നത്തെയോ ആശങ്കയേയോ പറ്റി സംസാരിക്കാം. പൊതുവേ സഖാക്കളുമായുള്ള എന്റെ ബന്ധം ഗംഭീരമാണ്. എങ്കിലും നിങ്ങള്‍ ചോദിച്ച സ്ഥിതിക്ക് പറയാം, എന്നോടടുത്ത് പെരുമാറുന്ന രണ്ടുമൂന്ന് പേര്‍ ഞാന്‍ വലിയ തലവേദനയാണെന്ന് പറയും. നമ്മുടെ ഒപ്പം ഇവിടെ ഇരിക്കുന്ന സഖാവ് ചോമി ഒരു മുഖ്യ ഉദാഹരണമാണ്. ഞാന്‍ കാണേണ്ട, കൂടിക്കാഴ്ച ആവശ്യപ്പെട്ട മനുഷ്യരുടെ പട്ടിക എന്നെ കാണിക്കുക എന്ന പ്രതിഫലമില്ലാത്ത കര്‍ത്തവ്യമാണദ്ദേഹത്തിന്. അയാളാണ് എനിക്ക് മുറുമുറുക്കാനും പരാതിപ്പെടാനുമുള്ള മനുഷ്യന്‍ (കാസ്‌ട്രോയും ചോമിയും പൊട്ടിച്ചിരിക്കുന്നു). പ്രശ്‌നങ്ങള്‍ ഒഴിയാച്ചിന്തകളായി മാറാനും അതുമൂലം ക്ഷുഭിതനാകാനും ഞാന്‍ പൊതുവേ സ്വയം അനുവദിക്കാറില്ല. എനിക്കൊരു നര്‍മബോധമില്ലെങ്കില്‍, മറ്റുള്ളവരോടും എന്നോടുതന്നെയും തമാശ പറയാന്‍ കഴിയില്ലെങ്കില്‍ എനിക്കീ ജോലി കൈകാര്യം ചെയ്യാനാവില്ല. മറ്റുള്ളവര്‍ ചോദിക്കുന്ന അതേ ചോദ്യങ്ങള്‍ ഞാനും ചോദിക്കാറുണ്ട്: എന്റെ രക്തസമ്മര്‍ദം എങ്ങിനെ? എന്റെ ഹൃദയം എങ്ങിനെയുണ്ട്? ഇത്രയും കാലം ഞാനിതൊക്കെ എങ്ങിനെ താങ്ങി? പ്ലേബോയ്: വിവാഹം, കുടുംബം, സ്വസ്ഥമായ വിശ്രമ ജീവിതം എന്നിവയെപ്പറ്റി എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാസ്‌ട്രോ: പൊതുജീവിതത്തിലെ വ്യക്തികളുടെ സ്വകാര്യജീവിതത്തെപ്പറ്റിയുള്ള പരദൂഷണ കോളം പബ്ലിസിറ്റിയോടെനിക്ക് എന്നും വെറുപ്പായിരുന്നു. അതൊരാളുടെ സ്വകാര്യതയുടെ ഭാഗമാണ്. അതുകൊണ്ടാണ് ഞാനതെപ്പറ്റി വിവേചനം പുലര്‍ത്തുന്നുത് - ഒരു നാള്‍ വരെ. ഒരു നാള്‍ നിങ്ങളന്വേഷിക്കുന്ന വിവരങ്ങളും അറിയപ്പെടും, പക്ഷെ എന്റെ സഹകരണത്തോടെയാവില്ലെന്നു മാത്രം. എന്റെ സ്വകാര്യജീവിതത്തിലെല്ലാം ശരിയാണെന്ന് ഞാന്‍ പറഞ്ഞുതരാം (ചിരിക്കുന്നു)..പ്ലേബോയ്: സ്വകാര്യമായ ഒരു ചോദ്യം കൂടി. അവസാനത്തെ മഹാപ്രഭാഷകന്‍മാരിലൊരാളാണ് താങ്കള്‍ . സ്റ്റേഡിയങ്ങള്‍ നിറയുന്ന ജനക്കൂട്ടവും താങ്കളുടെ മുഴങ്ങുന്ന ശബ്ദവുമെല്ലാം വെച്ച് ഫലശേഷിയുള്ള ആശയവിനിമയകാരനാണ് താങ്കളെന്നാണ് കണക്കാക്കപ്പടുന്നത്. ആ പൊതു രൂപവും സ്വകാര്യമനുഷ്യനും തമ്മില്‍ എന്തെങ്കിലും വ്യത്യാസങ്ങളുണ്ടോ?കാസ്‌ട്രോ: (പൊട്ടിച്ചിരിക്കുന്നു) ആശയവിനിമയകാരന്‍ എന്ന നിലയില്‍ എനിക്കൊരു വലിയ എതിരാളിയുണ്ട് - അത് റേയ്ഗനാണ്. ആരും വിശ്വസിക്കാത്ത ഒരു കാര്യം കൂടി പറയാം എനിക്ക് സഭാകമ്പമുണ്ട്. പൊതുവേദിയില്‍ പ്രസംഗിക്കാനൊരുങ്ങുന്നതിന് മുമ്പ് പിരിമുറുക്കത്തിന്റെ ഒരു നിമിഷത്തിലൂടെ ഞാന്‍ കടന്നുപോകും. സത്യത്തിലെനിക്ക് പ്രസംഗങ്ങള്‍ നടത്തുന്നതേ ഇഷ്ടമല്ല. ഞാനതൊരു ചുമതലയായിട്ടാണ് ഏറ്റെടുക്കുന്നത്, ലോലമായ ഒരു ദൗത്യം, നേടാനുള്ള ലക്ഷ്യം. ഈ വമ്പന്‍ റാലികളൊക്കെ ദുഷ്‌കരമാണ്. എന്റെ പക്കല്‍ അടിസ്ഥാനമായ ഒരു ഐഡിയ ഉണ്ടാകും - മാനസികമായ ഒരു സ്‌ക്രിപ്റ്റ്. പക്ഷെ ഞാന്‍ അദ്ധ്വാനിച്ച് ആശയങ്ങള്‍ - വാക്കുകള്‍ , പ്രയോഗങ്ങള്‍ എല്ലാം പ്രസംഗത്തിനിടയില്‍ വികസപ്പിച്ചെടുക്കും. എഴുതിത്തയ്യാറാക്കിയ പ്രസംഗങ്ങളേക്കാള്‍ ജനങ്ങള്‍ക്കിഷ്ടം അതാണ്. ആശയങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ഒരുവന്‍ അധ്വാനിക്കുന്നത് കാണാനവര്‍ക്കിഷ്ടമാണെന്നാണ് എനിക്ക് തോന്നുന്നത്.പ്ലേബോയ്: പ്രസിഡന്റ് റേയ്ഗന്‍ താങ്കളെ നിഷ്ഠൂരനായ സൈനിക സ്വേച്ഛാധിപതിയെന്നാണ് വിശേഷിപ്പിക്കുന്നത് - ഉരുക്കുമുഷ്ടിയുമയി ക്യൂബ ഭരിക്കുന്ന മനുഷ്യനെന്ന്. പല അമേരിക്കക്കാരും അത് അംഗീകരിക്കുന്നുമുണ്ട്. ഇതിനോട് എങ്ങിനെ പ്രതികരിക്കുന്നു?കാസ്‌ട്രോ: നിങ്ങളുടെ ചോദ്യത്തെപ്പറ്റി ചിന്തിക്കാം. ഏകാധിപതിയെന്നാല്‍ തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുക്കുന്നവനാണ്, എല്ലാ സ്ഥാപനങ്ങള്‍ക്കും അതീതനായവന്‍ , നിയമത്തിനതീതനായവന്‍ . സ്വന്തം ഇഷ്ടാനിഷ്ടങ്ങളല്ലാതെ മറ്റൊരധികാരത്തിനും വിധേയനല്ലാത്തവന്‍ . ഉത്തരവുകള്‍ കൊണ്ടു ഭരിക്കുന്നതാണ് ഏകാധിപതിയെങ്കില്‍ മാര്‍പാപ്പ ഏകാധിപതിയാണെന്ന് ആരോപിക്കാം. വത്തിക്കാനും കത്തോലിക്ക സഭയും ഭരിക്കാനുള്ള അദ്ദേഹത്തിന്റെ വിശാലമായ അധികാരങ്ങള്‍ പ്രസിദ്ധമാണ്. എനിക്കത്തരം അധികാരങ്ങളില്ല. എന്നലും ആരും മാര്‍പാപ്പ ഏകാധിപതിയാണെന്ന് പറയില്ല. ആരോടുമൊന്നു ചോദിക്കാതെ പ്രസിഡന്റ് റേയ്ഗന് ഭീകരമായ തീരുമാനങ്ങളെടുക്കാം. ഒരു അംബാസ്സഡറെ നിയമിക്കാന്‍ അദ്ദേഹത്തിന് സെനറ്റിന്റെ അനുമതി വേണമായിരിക്കാം, പക്ഷെ ഗ്രെനാഡക്കെതിരെ ചെയ്തതുപോലെ അധിനിവേശത്തിന് ഉത്തരവിടാം. അല്ലെങ്കില്‍ നികാരഗ്വക്കെതിരെ ചെയ്യുന്നതുപോലെ ഹീനയുദ്ധത്തിന് ഉത്തരവിടാം, എപ്പോഴും കയ്യില്‍ കൊണ്ടുനടക്കുന്ന ആ ബ്രീഫ്‌കേസിലെ കോഡുകളുപയോഗിച്ച് മനുഷ്യരാശിയുടെ തന്നെ അന്ത്യം കുറിക്കുന്ന ആണവയുദ്ധം അഴിച്ചുവിടാം. റോമന്‍ ചക്രവര്‍ത്തിമാര്‍ക്കുപോലും ഇത്രയും അധികാരമുണ്ടായിട്ടില്ല.പ്ലേബോയ്: പക്ഷെ മിസ്റ്റര്‍ പ്രസിഡന്റ്, സത്യത്തില്‍ താങ്കളും വ്യക്തിപരമായ ഉത്തരവുകളിലൂടെ ഭരിക്കുന്നില്ലേ?കാസ്‌ട്രോ: ഇല്ല, ഞാന്‍ പൂര്‍ണമായും എന്റേതായ തീരുമാനങ്ങളെടുക്കാറില്ല. സംഘത്തിനുള്ളിലെ നേതാവിന്റെ പങ്കാണ് ഞാന്‍ വഹിക്കാറുള്ളത്. യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്‍സിക്ക് തുല്യമായതൊന്നും ഞങ്ങളുടെ രാജ്യത്തില്ല.ഇവിടെ ഓരോ തീരുമാനങ്ങളും - പ്രധാന തീരുമാനങ്ങള്‍ - വിശകലനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം കൂട്ടായെടുക്കുന്നതാണ്. ഞാന്‍ മന്ത്രിമാരേയും അംബാസ്സഡര്‍മരെയും താഴെക്കിടയിലുള്ള ഗവണ്മന്റ് ഉദ്യോഗസ്ഥന്മാരെപ്പോലും നിയമിക്കുന്നില്ല. കാരണം അവരെയൊക്കെ നാമനിര്‍ദേശം ചെയ്യാനും തിരഞ്ഞെടുക്കാനും നിയമിക്കാനും ഇവിടെ ഒരു വ്യവസ്ഥയുണ്ട്. സത്യത്തില്‍ എനിക്ക് ചില അധികാരങ്ങളുണ്ട്. എനിക്ക് സ്വാധീനമുണ്ട്. പക്ഷെ എന്റെ യഥാര്‍ത്ഥ അവകാശം സെന്‍ട്രല്‍ കമ്മിറ്റിക്ക് മുമ്പാകെ, നാഷണല്‍ അസംബ്ലിക്ക് മുമ്പാകെ പൊതുജനാഭിപ്രായത്തിന് മുമ്പാകെ സംസാരിക്കാമെന്നതാണ്. അതാണെന്റെ മുഖ്യശക്തി, അതിലുമേറെയൊന്നും ഞാന്‍ കാംഷിക്കുന്നുമില്ല എനിക്കാവശ്യവുമില്ല.ഇതൊന്നും ഏകാധിപതിയെന്ന വിശേഷണത്തിന് ചേരുമെന്നെനിക്ക് തോന്നുന്നില്ല. ഞാന്‍ ഉത്തരവുകള്‍ കൊണ്ട് ഭരിക്കുന്നവനല്ല. എനിക്കതിനാവില്ല. ഞാന്‍ ഉത്തരവുകള്‍ നല്‍കില്ല, ഞാന്‍ യുക്തി ഉപയോഗിക്കുകയേ ഉള്ളു. യുദ്ധത്തിനിടയില്‍ ഞാനൊരു സൈന്യത്തെ നയിച്ചിട്ടുണ്ട് - അതങ്ങിനെയേ പറ്റൂ, അത്തരമൊരു ഉത്തരവാദിത്വമുണ്ടായേ പറ്റൂ. രണ്ടാം ലോകമഹായുദ്ധകാലത്ത് ഐസന്നോവറിന് ചുമതലയുണ്ടായിരുന്നു, തീരുമാനങ്ങളെടുക്കാനുള്ള അധികാരവും. പക്ഷെ, ഞങ്ങളുടെ പ്രസ്ഥാനം ആരംഭിച്ചതു മുതല്‍, 1953 ജൂലായ് 26-ന് മൊങ്കാടാ ജയില്‍ ആക്രമിക്കുന്നതിനും വളരെ മുമ്പ് ഞങ്ങള്‍ക്ക് സംഘടിത നേതൃത്വമുണ്ടായിരുന്നു. യുദ്ധകാലത്ത് മുഴുവന്‍ ഞങ്ങള്‍ക്ക് സംഘടിത നേതൃത്വമുണ്ടായിരുന്നു. യുദ്ധം കഴിഞ്ഞ ഉടന്‍ ഞങ്ങള്‍ രാജ്യത്തിനായി സമഷ്ടിയുള്ള നേതൃത്വം രൂപീകരിച്ചു. വര്‍ഷങ്ങളായി ഈ തത്വങ്ങളൊക്കെ മാറ്റമില്ലാതെ തുടരുന്നു. യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റിന് പ്രത്യക്ഷമായ, ഏകപക്ഷീയമായ ഉത്തരവുകള്‍ കൊടുക്കാന്‍ ഇതിനേക്കാള്‍ അധികാരവും ശേഷിയുമുണ്ടെന്നാണ് ഞാന്‍ സത്യമായും വിശ്വസിക്കുന്നത്. ഒരു ആണവയുദ്ധത്തിന് ഉത്തരവിടുന്നത് പോലെ പൈശാചികമാം വിധം ജനാധിപത്യവിരുദ്ധമായ കാര്യങ്ങള്‍ ഈ അധികാരത്തില്‍ ഉള്‍പ്പെടുമെങ്കില്‍ ഞാന്‍ ചോദിക്കട്ടെ, ആരാണ് കൂടുതല്‍ ഏകാധിപതി?പ്ലേബോയ്: എങ്കിലും, ക്യൂബയിലും പാശ്ചാത്യരാജ്യങ്ങലിലും അനുവദിക്കുന്ന വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളുടെ കാര്യത്തില്‍ ഗണ്യമായ വ്യത്യാസമുണ്ടെന്നാണ് അമേരിക്കക്കാര്‍ പൊതുവെ കണക്കാക്കുന്നത്. കാസ്‌ട്രോ:സ്വാതന്ത്ര്യത്തെപ്പറ്റി യു എസ്സിന്റേയും ക്യൂബയുടേയും സങ്കല്‍പങ്ങള്‍ തമ്മില്‍ വളരെ അന്തരമുണ്ട്. ഉദാഹരണത്തിന്, യു എസ്സില്‍ പത്തു ലക്ഷം കൂട്ടികള്‍ അപ്രത്യക്ഷരായിട്ടുണ്ട്, കോടീശ്വരന്മാര്‍ക്കൊപ്പം നിങ്ങള്‍ക്ക് ഭിക്ഷക്കാരുമുണ്ട്. ഞങ്ങള്‍ക്കത് രണ്ടുമില്ല - ഉപേക്ഷിക്കപ്പെട്ട കുട്ടികളും, ഭിക്ഷക്കാരും. നിങ്ങളെപ്പോഴും സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കുന്നു. നിങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനം മുതല്‍ നിങ്ങള്‍ സ്വാതന്ത്ര്യങ്ങളെപ്പറ്റി സംസാരിക്കുന്നു, നിങ്ങള്‍ അടിമകളെ മോചിപ്പിച്ചില്ല, ഏറെ മുമ്പെയല്ല, നിങ്ങളുടെ കറുത്ത താരങ്ങള്‍ക്ക് മേജര്‍ ലീഗ് ബാസ്‌കറ്റ് ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ലായിരുന്നു. എന്നിട്ടും നിങ്ങള്‍ സ്വയം ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ രാജ്യമെന്ന് വിളിച്ചു. ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ രാജ്യം ഇന്ത്യക്കാരെ ഉന്മൂലനം ചെയ്യുകയും ചെയ്തു. ബഫാളോ ബില്‍ കൊന്നൊടുക്കിയ കാട്ടുപോത്തുകളേക്കാള്‍ ഇന്ത്യക്കാരെ നിങ്ങള്‍ കൊന്നൊടുക്കി. അതിന് ശേഷം നിങ്ങള്‍ അര്‍ജന്റീനയിലേയും ചിലിയിലേയും ഏറ്റവും ഭീകരരായ ഏകാധിപതികളുമായി സഖ്യമുണ്ടാക്കി, നിങ്ങള്‍ ദക്ഷിണാഫ്രിക്കയെ സംരക്ഷിച്ചു, കോണ്‍ട്രാ വിപ്‌ളവം സംഘടിപ്പിക്കാന്‍ ഏറ്റവും വലിയ കൊലയാളികളെ കൂട്ടുപിടിച്ചു - എന്നിട്ട് നിങ്ങളാണോ സ്വാതന്ത്ര്യത്തിന്റെ ലോകം? യു എസ് സംരക്ഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെ കൊടിക്കൂറ എന്താണ്? എവിടെയാണ് നിങ്ങളുടെ സ്വാതന്ത്ര്യം? ഞങ്ങളുടെ വ്യവസ്ഥ നിങ്ങളേക്കാള്‍ ഭേദമാണ്. ഞങ്ങള്‍ ലോകത്തിലെ ഏറ്റവും നല്ല സ്വതന്ത്രരാണ്് എന്നവകാശപ്പെടുന്നില്ല. (തുടരും)