ന്യൂഡല്‍ഹി: വിലക്കയറ്റം തടയുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ വ്യാഴാഴ്ച രാജ്യമാകെ പ്രതിഷേധക്കൊടുങ്കാറ്റ് അലയടിക്കും. ജനവിരുദ്ധനയങ്ങള്‍ പിന്തുടരുന്ന യുപിഎ സര്‍ക്കാരിന് ശക്തമായ താക്കീതാകുന്ന നിയമലംഘനസമരത്തില്‍ അരക്കോടിയോളംപേര്‍ അണിനിരക്കും. സിപിഐ എം ഉള്‍പ്പെടെയുള്ള നാല് ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തിലാണ് കൂട്ടപിക്കറ്റിങ്ങ്. മാര്‍ച്ച് 12ന് നടന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ തുടര്‍ച്ചയായാണ് ദേശീയപ്രക്ഷോഭം. വിലക്കയറ്റം തടയുക, തൊഴില്‍ ലഭ്യമാക്കുക, ഭൂപരിഷ്കരണം നടപ്പാക്കുക, ഇടതുപക്ഷപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണം തടയുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം. സംസ്ഥാന- ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നിലാണ് പിക്കറ്റിങ്ങ്. ഡല്‍ഹിയില്‍ സമരത്തിന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, സെക്രട്ടറി ഡി രാജ, ഫോര്‍വേഡ് ബ്ളോക്ക് സെക്രട്ടറി ദേവബ്രത ബിശ്വാസ് എന്നിവര്‍ നേതൃത്വം നല്‍കും. കേരളത്തില്‍ നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന ഉപരോധം കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിശ്ചലമാക്കും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള ചെന്നൈയിലും സീതാറാം യെച്ചൂരി മുംബൈയിലും കെ വരദരാജന്‍ ബംഗളൂരുവിലും ബിമന്‍ബസു കൊല്‍ക്കത്തയിലും എം കെ പന്ഥെ റാഞ്ചിയിലും വൃന്ദ കാരാട്ട് പട്നയിലും മുഹമ്മദ് അമീന്‍ ലഖ്നൌവിലും രാഘവലു ഹൈദരാബാദിലും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഹനന്‍മുള്ള ജയ്പുരിലും തപന്‍സെന്‍ ഡെറാഡൂണിലും സുധ സുന്ദര്‍രാമന്‍ ഭോപാലിലും നീലോല്‍പല്‍ബസു ചണ്ഡീഗഢിലും പങ്കെടുക്കും. നിയമലംഘന സമരമായതിനാല്‍ മുഖ്യമന്ത്രിമാരും മറ്റും പ്രക്ഷോഭത്തില്‍ പങ്കെടുക്കില്ല.
Deshabhimani
2 comments:
ഇന്ന് ദേശീയ പ്രക്ഷോഭം; കേന്ദ്രത്തിന് താക്കീതാകും
സ്വന്തം ലേഖകന്‍

പ്രക്ഷോഭങ്ങള്‍ നടത്താന്‍ നല്ല സുഖമാണ്. ആളുകളെ ചേര്‍ത്ത് ഒരു പ്രകടനം നടത്തുകയേ വേണ്ടു. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ വിലക്കയറ്റം നേരിടുന്നതിനും (വിലക്കയറ്റത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കുന്നതില്‍ അര്‍ഥമില്ല) കേരളത്തെ ഒരു കണ്‍സ്യൂമര്‍ സ്‌റ്റേറ്റ് എന്ന നിലയില്‍ നിന്നും രക്ഷപ്പെടുത്താനും ക്രിയാത്മകമായ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വിശദീകരിച്ചാല്‍ കൊള്ളാം.
Post a Comment