Tuesday, April 20, 2010

കേരളത്തിന്റെ നേട്ടം അഭിമാനാര്‍ഹം

കേരളത്തിന്റെ നേട്ടം അഭിമാനാര്‍ഹം.

2005-06 സാമ്പത്തിക വര്‍ഷത്തിലാണ് പദ്ധതി ആരംഭിച്ചത്. ആ വര്‍ഷം ഒരാള്‍ക്കുപോലും തൊഴില്‍ കൊടുക്കുകയുണ്ടായില്ല. 2006-07ന്റെ പകുതിയോടെ മാത്രമേ (ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം) തൊഴില്‍ കാര്‍ഡുകള്‍ കൊടുക്കാനും പ്രവൃത്തികള്‍ കണ്ടെത്തി തൊഴില്‍ നല്‍കാനും കഴിഞ്ഞുള്ളു. തുടര്‍ന്നുള്ള പ്രവര്‍ത്തന പുരോഗതി പട്ടിക 1ല്‍ കാണാം. പ്രാദേശികമായ വ്യത്യാസം പദ്ധതി നടത്തിപ്പില്‍ പ്രകടമാണ്. വിവിധ ജില്ലകളുടെ വികസന നിലയിലെ വൈജാത്യം, ഭൂമിശാസ്ത്രപരമായ വ്യത്യാസം, പഞ്ചായത്ത് ഭരണസമിതികളുടെ താല്‍പ്പര്യം, ഉദ്യോഗസ്ഥരുടെ മനോഭാവം എന്നീ ഘടകങ്ങളും ഇതിനു കാരണമാണ്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്ത് 5.16 കോടി രൂപ ചെലവഴിച്ചപ്പോള്‍ തൊട്ടടുത്ത ഇടവക പഞ്ചായത്ത് 4.37 കോടി രൂപ ചെലവഴിക്കുകയുണ്ടായി. ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്ത് 4.34 കോടി രൂപയും ചെലവഴിച്ച് തൊട്ടടുത്തുണ്ട്. 3 കോടിയിലേറെ ചെലവഴിച്ച പത്തു പഞ്ചായത്തും രണ്ടു കോടിയിലേറെ ചെലവഴിച്ച 23 പഞ്ചായത്തും കേരളത്തിലുണ്ട്. ഒരു കോടി രൂപയിലേറെ തൊഴിലുറപ്പു പദ്ധതിയില്‍ ഈ വര്‍ഷം ചെലവഴിച്ച 95 പഞ്ചായത്തുകള്‍ കേരളത്തിലുണ്ട്. ജില്ല തിരിച്ചും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കനുസരിച്ചുമുള്ള 2009-10 ലെ പദ്ധതി പ്രവര്‍ത്തന പുരോഗതി പട്ടിക, 2 പട്ടിക 3 എന്നിവയില്‍ കൊടുത്തിരിക്കുന്നു. എല്ലാ ജില്ലകള്‍ക്കും നീര്‍ത്തട മാസ്റര്‍ പ്ളാനുകള്‍ തയ്യാറാവുകയും ചെറുകിട, നാമമാത്ര കര്‍ഷകരുടെ ഭൂമിയില്‍ ഭൂവികസനവും ഹോള്‍ട്ടിക്കള്‍ച്ചറല്‍ പ്രവര്‍ത്തനവും സാധ്യമാവുകയും ചെയ്യുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ നമുക്കു കഴിയും. അപ്പോഴും സുതാര്യതയും അഴിമതിയില്ലായ്മയും നിലനിര്‍ത്തേണ്ടതുണ്ട്, അത് ശ്രമകരമാണ്. എങ്കിലും അതു നിലനിര്‍ത്തിയേ പറ്റൂ. തൊഴിലുറപ്പു പദ്ധതിയുടെ മിനിമം കൂലിയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിശ്രമവും നടക്കുന്നുണ്ട്. തൊഴിലുറപ്പു പദ്ധതിയുടെ സംസ്ഥാനത്തെ കൂലി 125 രൂപയില്‍നിന്ന് കുറയ്ക്കുന്നതിന് ഒരു പരിശ്രമവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന ശാഠ്യമാണ് സംസ്ഥാനത്തെ പ്രതിപക്ഷം പുലര്‍ത്തുന്നത്. ഒരര്‍ഥത്തില്‍ അതു ശരിയുമാണ്. കേരളത്തിലെ മിനിമംകൂലി കുറയ്ക്കുന്നതിനല്ല ദേശീയാടിസ്ഥാനത്തില്‍ തൊഴിലുറപ്പു പദ്ധതിക്ക് പൊതുവായ ഒരു കൂലി നിശ്ചയിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. നിര്‍ഭാഗ്യവശാല്‍ അങ്ങനെ നിര്‍ദേശിച്ച കൂലി കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള കൂലിയേക്കാള്‍ ഏറെ കുറവുമാണ്. എന്നാല്‍, മറ്റു പല സംസ്ഥാനങ്ങളിലും നിലവിലുണ്ടായിരുന്ന കൂലിയേക്കാള്‍ ഏറെ മികച്ചതും. തൊഴിലുറപ്പ് പദ്ധതിക്ക് ദേശീയാടിസ്ഥാനത്തില്‍ മിനിമം കൂലി നിശ്ചയിക്കുക എന്ന കാര്യം 2008 മുതലേ കേന്ദ്രഗവമെന്റ് പരിഗണനയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ തലത്തില്‍ കൂടിയാലോചനകളും ചര്‍ച്ചകളുമൊക്കെ നടന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് 2008 ആഗസ്ത് 14ന് കേന്ദ്ര ഗ്രാമവികസന സെക്രട്ടറി സംസ്ഥാന ഗ്രാമവികസന സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തത്. 2005-06ല്‍ കാര്‍ഷിക തൊഴിലാളികളുടെ ശരാശരി കൂലി ദേശീയ അടിസ്ഥാനത്തില്‍ 65 രൂപയായിരുന്നു. 2006-07ല്‍ ഇത് 75 രൂപയായി വര്‍ധിച്ചു. 2007-08, 2008-09 വര്‍ഷങ്ങളില്‍ ചില സംസ്ഥാന ഗവമെന്റുകള്‍ പ്രത്യേകിച്ചും ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവ കാര്‍ഷിക തൊഴിലാളികളുടെ കൂലിയില്‍ വന്‍തോതിലുള്ള വര്‍ധന വരുത്തി. ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ദേശീയ തൊഴിലുറപ്പു പദ്ധതിക്കുവേണ്ടി മാത്രമായി കാര്‍ഷിക തൊഴിലാളികള്‍ക്ക് ഉയര്‍ന്ന കൂലിനിരക്ക് നിശ്ചയിച്ചു. ആവശ്യാധിഷ്ഠിത തൊഴില്‍ദാന പദ്ധതി ആയതിനാല്‍ ഈ പ്രവണത കേന്ദ്ര ബജറ്റിനെ തകിടം മറിക്കാന്‍ ഇടയാക്കിയേക്കാം. ഈ സാഹചര്യത്തിലാണ് ദേശീയ തൊഴിലുറപ്പ് ആക്ടിലെ സെക്ഷന്‍ 6 പ്രകാരം പദ്ധതിക്കായി ദേശീയതലത്തില്‍ 80 രൂപ കുറഞ്ഞ കൂലിയായി നിശ്ചയിക്കാമോ എന്ന നിര്‍ദേശത്തിന്മേല്‍ സംസ്ഥാന ഗവമെന്റുകളുടെ അഭിപ്രായം ആരാഞ്ഞത്. വിവിധ സംസ്ഥാന ഗവമെന്റുകളുടെ അഭിപ്രായം വകുപ്പു സെക്രട്ടറിമാര്‍ പ്രകടിപ്പിച്ചു. പൊതുവില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കുറഞ്ഞ കൂലി 80 രൂപയില്‍ താഴെ ആയതിനാല്‍ അങ്ങനെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ നിര്‍ദേശത്തോട് എതിര്‍പ്പില്ലായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ത്തന്നെ കുറഞ്ഞ കൂലി 125 രൂപ ആണെന്നും ആ നിലയ്ക്ക് അതില്‍ കുറവായ ഒരു കൂലി സംസ്ഥാന ഗവമെന്റിന് സ്വീകാര്യമല്ലെന്നും സംസ്ഥാന ഗവമെന്റ് അറിയിക്കുകയുണ്ടായി. വിവിധ തലത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ നടത്താതെ അവസാന തീരുമാനത്തില്‍ എത്തരുതെന്നും സംസ്ഥാന ഗവമെന്റ് അഭ്യര്‍ഥിച്ചിരുന്നു. ഇതിനിടയില്‍ കേരളത്തിലെ കാര്‍ഷിക തൊഴിലാളികളുടെ മിനിമം കൂലി 200 രൂപയായി ഉയര്‍ത്തി നിശ്ചയിക്കുകയും ചെയ്തിരുന്നു. സംസ്ഥാന തൊഴിലുറപ്പു കൌസിലും ഈ കൂലി കേരളത്തില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഞാന്‍ കേന്ദ്ര ഗ്രാമവികസനമന്ത്രി ആയിരുന്ന ഡോ. രഘുവംശ പ്രസാദിനെ നേരില്‍ കണ്ട് സംസ്ഥാന ഗവമെന്റിന്റെ ആവശ്യം ആവര്‍ത്തിച്ച് ഉന്നയിച്ചിരുന്നു. 2009 ഡിസംബര്‍ 3ന് ദേശീയ തൊഴിലുറപ്പ് ആക്ടിന്റെ വ്യവസ്ഥകള്‍ പ്രകാരം കുറഞ്ഞ കൂലി 100 രൂപയായി നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്രഗവമെന്റിന്റെ തീരുമാനം സംസ്ഥാന ഗവമെന്റിനെ അറിയിക്കുകയുണ്ടായി. അതില്‍ കൂടുതല്‍ വരുന്ന തുക സംസ്ഥാന ഗവമെന്റ് വഹിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, 100 രൂപയില്‍ കൂടുതല്‍ കൂലി നിലവില്‍ 2009 ജനുവരി ഒന്നുമുതല്‍ വിജ്ഞാപനം ചെയ്തിട്ടുള്ള സംസ്ഥാനങ്ങളില്‍ അത് നിലനിര്‍ത്തുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാന ഗവമെന്റിന്റെ ശക്തമായ ഇടപെടലിന്റെ കൂടി ഫലമായിട്ടാണ് ദേശീയതലത്തില്‍ തൊഴിലുറപ്പു പദ്ധതിക്ക് നിശ്ചയിച്ച മിനിമം കൂലിയില്‍നിന്ന് കേരളത്തെ ഒഴിവാക്കിയിരിക്കുന്നത്. 2009-10 ലെ ബജറ്റ് പ്രസംഗത്തിലും കേന്ദ്ര ധനമന്ത്രി ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് 100 രൂപ കൂലി ഉറപ്പു വരുത്തുമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. 2010-11 ലെ തൊഴിലുറപ്പു പദ്ധതിക്കുള്ള ലേബര്‍ ബജറ്റ് കേന്ദ്ര ഗവമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചുകഴിഞ്ഞു. 1113 കോടി രൂപയുടെ ബജറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. 9.12 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും 6.29 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 69 ദിവസമെങ്കിലും തൊഴില്‍ ഉറപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്. പദ്ധതി പ്രവര്‍ത്തനം ബാലാരിഷ്ടതകള്‍ പിന്നിടുകയും തദ്ദേശസ്ഥാപനങ്ങളും നിര്‍വഹണ ഉദ്യോഗസ്ഥരും പദ്ധതി നിര്‍വഹണത്തിന്റെ വിവിധ തലത്തില്‍ പ്രവീണ്യം നേടുകയുംചെയ്ത സാഹചര്യത്തില്‍ പ്രയാസകരമെങ്കിലും ലക്ഷ്യം നേടാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് തദ്ദേശസ്വയംഭരണ വകുപ്പിനുള്ളത്. പ്രതികൂല സാഹചര്യത്തിലും പദ്ധതി നിര്‍വഹണത്തില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളെയും മാതൃകാപരമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. 2010-11 ലെ പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കാം.
paloli mohamed kutty

1 comment:

ജനശബ്ദം said...

കേരളത്തിന്റെ നേട്ടം അഭിമാനാര്‍ഹം

2005-06 സാമ്പത്തിക വര്‍ഷത്തിലാണ് പദ്ധതി ആരംഭിച്ചത്. ആ വര്‍ഷം ഒരാള്‍ക്കുപോലും തൊഴില്‍ കൊടുക്കുകയുണ്ടായില്ല. 2006-07ന്റെ പകുതിയോടെ മാത്രമേ (ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം) തൊഴില്‍ കാര്‍ഡുകള്‍ കൊടുക്കാനും പ്രവൃത്തികള്‍ കണ്ടെത്തി തൊഴില്‍ നല്‍കാനും കഴിഞ്ഞുള്ളു. തുടര്‍ന്നുള്ള പ്രവര്‍ത്തന പുരോഗതി പട്ടിക 1ല്‍ കാണാം. പ്രാദേശികമായ വ്യത്യാസം പദ്ധതി നടത്തിപ്പില്‍ പ്രകടമാണ്. വിവിധ ജില്ലകളുടെ വികസന നിലയിലെ വൈജാത്യം, ഭൂമിശാസ്ത്രപരമായ വ്യത്യാസം, പഞ്ചായത്ത് ഭരണസമിതികളുടെ താല്‍പ്പര്യം, ഉദ്യോഗസ്ഥരുടെ മനോഭാവം എന്നീ ഘടകങ്ങളും ഇതിനു കാരണമാണ്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്ത് 5.16 കോടി രൂപ ചെലവഴിച്ചപ്പോള്‍ തൊട്ടടുത്ത ഇടവക പഞ്ചായത്ത് 4.37 കോടി രൂപ ചെലവഴിക്കുകയുണ്ടായി. ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്ത് 4.34 കോടി രൂപയും ചെലവഴിച്ച് തൊട്ടടുത്തുണ്ട്. 3 കോടിയിലേറെ ചെലവഴിച്ച പത്തു പഞ്ചായത്തും രണ്ടു കോടിയിലേറെ ചെലവഴിച്ച 23 പഞ്ചായത്തും കേരളത്തിലുണ്ട്. ഒരു കോടി രൂപയിലേറെ തൊഴിലുറപ്പു പദ്ധതിയില്‍ ഈ വര്‍ഷം ചെലവഴിച്ച 95 പഞ്ചായത്തുകള്‍ കേരളത്തിലുണ്ട്. ജില്ല തിരിച്ചും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കനുസരിച്ചുമുള്ള 2009-10 ലെ പദ്ധതി പ്രവര്‍ത്തന പുരോഗതി പട്ടിക, 2 പട്ടിക 3 എന്നിവയില്‍ കൊടുത്തിരിക്കുന്നു. എല്ലാ ജില്ലകള്‍ക്കും നീര്‍ത്തട മാസ്റര്‍ പ്ളാനുകള്‍ തയ്യാറാവുകയും ചെറുകിട, നാമമാത്ര കര്‍ഷകരുടെ ഭൂമിയില്‍ ഭൂവികസനവും ഹോള്‍ട്ടിക്കള്‍ച്ചറല്‍ പ്രവര്‍ത്തനവും സാധ്യമാവുകയും ചെയ്യുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ നമുക്കു കഴിയും. അപ്പോഴും സുതാര്യതയും അഴിമതിയില്ലായ്മയും നിലനിര്‍ത്തേണ്ടതുണ്ട്, അത് ശ്രമകരമാണ്. എങ്കിലും അതു നിലനിര്‍ത്തിയേ പറ്റൂ. തൊഴിലുറപ്പു പദ്ധതിയുടെ മിനിമം കൂലിയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിശ്രമവും നടക്കുന്നുണ്ട്.