എസ് ശര്‍മ
കൊച്ചി സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തുന്നതിന് ചില രാഷ്ട്രീയ കക്ഷികളും ചില മാധ്യമങ്ങളും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് നിലവിലുള്ള കരാറിന് വിധേയമായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അക്കാര്യത്തില്‍ ഒരാശങ്കയും ആര്‍ക്കും വേണ്ടെന്നും ആദ്യമായി പറഞ്ഞുകൊള്ളട്ടെ. സംസ്ഥാനത്തിന്റെ താല്‍പ്പര്യം പൂര്‍ണമായും സംരക്ഷിച്ച് പദ്ധതി നടപ്പാക്കുക എന്നതാണ് വി എസ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്മാര്‍ട്ട് സിറ്റി നടപ്പാക്കുന്നത് സംബന്ധിച്ച് ഫ്രെയിം വര്‍ക്ക് എഗ്രിമെന്റ് (അടിസ്ഥാന കരാര്‍) ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഒപ്പു വയ്ക്കുന്നത് 2007 മെയ് 17 നാണ്. ഈ കരാര്‍ ഒപ്പുവച്ചശേഷം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടിരുന്നു. ഇത് ഒന്നൊന്നായി പൂര്‍ത്തീകരിക്കുകയാണ്. 246 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. മുഴുവന്‍ പദ്ധതിക്കുമായി ഒറ്റ സെസ് പദവി ലഭിക്കണമെന്ന കമ്പനിയുടെ ആവശ്യം പരിഗണിച്ച് അതിന് ശ്രമിച്ചു. നടുവിലൂടെ ഒരു നദി കടന്നുപോകുന്നു എന്ന കാരണത്താല്‍ ഒറ്റ സെസ് പദവി നല്‍കാന്‍ കഴിയില്ല എന്ന നിലപാടാണ് കേന്ദ്ര സെസ് കമ്മിറ്റി എടുത്തത്. (ആന്ധ്ര പോലെ ചില സംസ്ഥാനങ്ങളില്‍ ഇത്തരം തടസ്സങ്ങള്‍ ഉന്നയിക്കാതെ സെസ് പദവി നല്‍കിയിട്ടുമുണ്ട്) ഇതേത്തുടര്‍ന്ന് ആദ്യത്തെ ഏകദേശം132 ഏക്കറിനും ബാക്കിയുള്ള സ്ഥലത്തിനും പ്രത്യേകം പ്രത്യേകമായി സെസ് പദവിക്ക് ശ്രമിക്കുകയായിരുന്നു. ആദ്യത്തെ 132 വരുന്ന ഏക്കറിന് സെസ് പദവി ലഭിച്ചു. നോട്ടിഫിക്കേഷന്‍ ഇറങ്ങിയാല്‍ മാത്രമേ സെസ് പദവി ലഭിച്ച സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയൂ. നോട്ടിഫിക്കേഷന് മുമ്പായി കേന്ദ്ര സെസ് കമ്മിറ്റി സ്ഥലം പരിശോധിക്കേണ്ടതുണ്ട്. പരിശോധന നടത്തുമ്പോള്‍ ആ സ്ഥലത്ത് കെട്ടിടങ്ങളോ, മറ്റു ചമയങ്ങളോ ഉണ്ടാകാന്‍ പാടില്ല. ഈ പദ്ധതി പ്രദേശത്തുണ്ടായിരുന്ന താമസക്കാര്‍ ഒഴിഞ്ഞു പോയിരുന്നില്ല. അവര്‍ നല്‍കിയ കേസുകള്‍ ഹൈക്കോടതിയിലുള്‍പ്പെടെ നിലവിലുണ്ടായിരുന്നു. സര്‍ക്കാര്‍ സജീവമായി ഇടപെട്ട് കേസുകള്‍ തീര്‍ത്ത് മുഴുവന്‍ ആളുകളും ഒഴിഞ്ഞുപോയത് 2009 ഫെബ്രുവരിയോടെയാണ്. 114 ഏക്കറോളം വരുന്ന രണ്ടാമത്തെ ഭൂപ്രദേശത്തിന്റെ നടുവിലൂടെ പൊതുമരാമത്ത് വകുപ്പിന്റെ ഒരു റോഡ് ഉണ്ടായിരുന്നു. ഭൂപ്രദേശം നെടുകെ മുറിച്ച് റോഡ് നിലനില്‍ക്കുന്നത് സെസ് പദവി ലഭിക്കാന്‍ തടസ്സമായേക്കും എന്നുള്ളതിനാല്‍ റോഡ് അരികിലേക്കു മാറ്റേണ്ടതുണ്ടായിരുന്നു. കൂടാതെ കെഎസ്ഇബിയുടെ ചില കെട്ടിടങ്ങളും മറ്റും ഇവിടെ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഇടപെട്ടു തന്നെ റോഡും കെട്ടിടങ്ങളും അരികിലേക്ക് മാറ്റിസ്ഥാപിക്കാനും അതിന്റെ ചെലവിന്റെ 50 ശതമാനം സര്‍ക്കാര്‍ വഹിക്കാന്‍ നിശ്ചയിക്കുകയുംചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഫ്രെയിം വര്‍ക്ക് എഗ്രിമെന്റില്‍ പറഞ്ഞിട്ടുള്ള വൈദ്യുതിയും, വെള്ളവും കമ്പനി ആവശ്യപ്പെട്ടാല്‍ ആ സമയം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഭൂമി കൈമാറുക എന്ന പ്രക്രിയ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പാട്ടക്കരാര്‍ തയ്യാറാക്കിയപ്പോള്‍ സ്റാമ്പ് ഡ്യൂട്ടി ഇളവ് കമ്പനി ആവശ്യപ്പെട്ടു. പദ്ധതി വരണമെന്നുള്ള വിശാല താല്‍പ്പര്യം കണക്കിലെടുത്ത് സെസ് പദവി ലഭിച്ച 132 ഏക്കര്‍ വരുന്ന സ്ഥലത്തിന് സ്റാമ്പ് ഡ്യൂട്ടി ഇളവ് നല്‍കി. രജിസ്ട്രേഷന്‍ നിയമമനുസരിച്ച് ഒരു പ്രമാണം ഒപ്പിട്ടു തയ്യാറാക്കിക്കഴിഞ്ഞാല്‍ 4 മാസത്തിനുള്ളില്‍ രജിസ്റര്‍ ചെയ്തിരിക്കണം. ഇവിടെ ഈ കാലാവധി കടന്നുപോയിരുന്നു. മാത്രമല്ല 132 ഏക്കറിനുമാത്രമേ സ്റാമ്പ് ഡ്യൂട്ടി ഇളവ് നല്‍കിയിരുന്നുള്ളു. ഈ സാഹചര്യത്തില്‍ ആദ്യം തയ്യാറാക്കിയ ഒറ്റ പാട്ടക്കരാറിന് പകരമായി രണ്ട് കരാര്‍ (132 ഏക്കറിന് ഒന്നും ബാക്കി ഭൂമിക്ക് മറ്റൊന്നും) ഒപ്പു വയ്ക്കേണ്ട സാഹചര്യം വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ നടപടികളുമായി മുന്നോട്ടു പോകവെയാണ് 12 ശതമാനം സ്വതന്ത്രാവകാശം (ഫ്രീഹോള്‍ഡ്) ഒരു തീറാധാരത്തിലൂടെ കമ്പനി നിര്‍ദേശിക്കുന്ന സമയത്ത് നല്‍കണമെന്ന വ്യവസ്ഥ പാട്ടക്കരാറില്‍ ചേര്‍ക്കണമെന്ന് ടീകോം ആവശ്യപ്പെട്ടത്. ഇത് ആദ്യ പാട്ടക്കരാറില്‍ ഇല്ലായിരുന്നു. സര്‍ക്കാരിന്റെയും സംസ്ഥാനത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമാവും വിധത്തില്‍ മുഴുവന്‍ ഭൂമിയുടെയും വിനിയോഗം ഉറപ്പ് വരുത്തണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് കഴിയുംവിധം കരാര്‍വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനായി കമ്പനിയുമായി ധാരണയിലെത്താനാണ് ശ്രമിക്കുന്നത്. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ടീകോമുമായി നിരവധി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഫ്രെയിം വര്‍ക്ക് എഗ്രിമെന്റ് പ്രകാരം 246 ഏക്കര്‍ ഭൂമിയും ലീസായിട്ടാണ് നല്‍കുന്നത്. മാത്രമല്ല ഇതത്രയും സെസ് ഏരിയയുമാണ്. സെസ് ഏരിയയില്‍ ഭൂമി വില്‍പ്പന പാടില്ല എന്നുള്ളത് കേന്ദ്ര സെസ് നിയമത്തിലെ വ്യവസ്ഥയുമാണ്. ഈ സാഹചര്യത്തിലാണ് സെസ് ഏരിയക്ക് പുറത്ത് 12 ശതമാനം ഭൂമി (30 ഏക്കറോളം) വില്‍പ്പനാവകാശത്തോടുകൂടി വേണമെന്ന പുതിയ ആവശ്യം കമ്പനി പാട്ടക്കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്. ഇതിനിടെ മുഴുവന്‍ പ്രദേശത്തും സെസിന് ശുപാര്‍ശ നല്‍കിയോ എന്ന് 2010 മാര്‍ച്ച് 30ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ എന്നോട് ചോദിച്ചു. പരിശോധിച്ച് മറുപടി നല്‍കാമെന്ന് പറഞ്ഞു. പിറ്റേന്ന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നുവെന്ന് നിയമസഭയില്‍ ഞാന്‍ വ്യക്തമാക്കി. 2008 ജനുവരി 17ന് ഐടി സെക്രട്ടറി കേന്ദ്ര വാണിജ്യ സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ കോപ്പിയും നിയമസഭയില്‍ വച്ചിരുന്നു. വസ്തുത ഇതായിരിക്കെ കമ്പനി പുതുതായി എന്താവശ്യമാണ് ചോദിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവിന്റെ ചോദ്യം ആരെ കബളിപ്പിക്കാനാണ്? സെസ് ഏരിയക്ക് പുറത്ത് 12 ശതമാനം ഭൂമി വില്‍പ്പനാവകാശത്തോടെ അനുവദിക്കണമെന്ന ടീകോമിന്റെ പുതിയ ആവശ്യമാണ് ഇപ്പോഴത്തെ തടസ്സങ്ങള്‍ക്ക് കാരണമെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. ഫ്രെയിം വര്‍ക്ക് എഗ്രിമെന്റിലെ 5.4 ലെ ഫ്രീഹോള്‍ഡ് വ്യവസ്ഥ മാത്രമാണ് പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്നത്. 246 ഏക്കര്‍ ഭൂമിയും പ്രോജക്ട് ഏരിയയാണെന്നും ഇതാകെ സെസ് ആണെന്നും കരാറിന്റെ മറ്റ് വ്യവസ്ഥകളില്‍ പറഞ്ഞിരിക്കുന്നത് അവര്‍ മനഃപൂര്‍വം മറച്ചുവയ്ക്കുന്നു. 246 ഏക്കര്‍ ഭൂമിയും സെസ് ആണെന്ന് ടീകോംതന്നെ അംഗീകരിച്ചിട്ടുള്ളതിന് തെളിവാണ് അവര്‍ 246 ഏക്കര്‍ ഭൂമിക്കും ഒറ്റ സെസ് പദവി കിട്ടാന്‍ അപേക്ഷിച്ചതും കേരള സര്‍ക്കാര്‍ ശുപാര്‍ശചെയ്തതും. മാസ്റര്‍ പ്ളാന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഫ്രീ ഹോള്‍ഡ് എന്നതാണ് വ്യവസ്ഥ 5.4 ല്‍ പറഞ്ഞിരിക്കുന്നത്. മാസ്റര്‍ പ്ളാന്‍ ഇനിയും തയ്യാറാക്കിയിട്ടില്ല. മാത്രമല്ല കമ്പനി ആവശ്യപ്പെടുന്നതുപോലെ സെസിന് പുറത്ത് വില്‍പ്പനാവകാശത്തോടു കൂടിയ ഭൂമി എന്നത് കരാറില്‍ എവിടെയും പറഞ്ഞിട്ടില്ല. നിലവിലുള്ള തടസ്സങ്ങളെപ്പറ്റി ചീഫ് സെക്രട്ടറിയുടെ കത്തിന് ടീകോം കഴിഞ്ഞ ദിവസം മറുപടി നല്‍കിയിട്ടുണ്ട്. മറുപടി പരിശോധിച്ച് സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കും. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ ഉറപ്പുവരുത്തി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതുപോലെ ഭൂമി വിറ്റു തുലയ്ക്കാനല്ല. യുഡിഎഫ് കാലത്ത് ഏതാണ്ട് 330 ഏക്കറോളം ഭൂമിയിലാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത്. ഇതില്‍ 136 ഏക്കര്‍ അധികഭൂമി സെന്റിന് 26,000 രൂപ വിലവച്ച് വെറും 36 കോടി രൂപയ്ക്ക് കൈമാറാന്‍ നിശ്ചയിക്കുകയായിരുന്നു. ഇന്‍ഫോപാര്‍ക്ക് സ്ഥിതിചെയ്യുന്ന 90 ഏക്കറോളം സ്ഥലവും അതിലുള്ള മൂന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടവും 109 കോടി രൂപയ്ക്ക് വില്‍ക്കാനും കരാറുണ്ടാക്കി. ഇതിനും പുറമെ, ഏക്കറിന് 1 രൂപ പാട്ടം നിശ്ചയിച്ച് 100 ഏക്കര്‍ കമ്പനിക്ക് കൊടുക്കാനും അവര്‍ തീരുമാനിച്ചിരുന്നു. പത്തു വര്‍ഷംകൊണ്ട് അടിസ്ഥാന സൌകര്യം ഒരുക്കുന്നതിന് അനുപാതികമായി ഈ 100 ഏക്കര്‍ സ്ഥലവും ഫ്രീഹോള്‍ഡ് ആയി കൈമാറാനാണ് യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിരുന്നത്. (ഇഹമൌ5,5 ീള ഉൃമള എൃമാല ണീൃസ അഴൃലലാലി ജൃലുമൃലറ ആ്യ ഡഉഎ ഏീ്ലൃിാലി) ഇത് വില്‍പ്പനാവകാശത്തോടു കൂടി സെസിനു പുറത്ത് നല്‍കാമെന്നാണോ ഉദ്ദേശിച്ചിരുന്നത് എന്ന് വ്യക്തമാക്കേണ്ടത് പ്രതിപക്ഷമാണ്. ഫ്രീഹോള്‍ഡ് കണ്ടുപിടിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആണെന്ന മട്ടിലാണ് പ്രതിപക്ഷം ഇപ്പോള്‍ വാദിക്കുന്നത്. 5 വര്‍ഷത്തേക്ക് എറണാകുളം ജില്ലയില്‍ മറ്റൊരു ഐടി പാര്‍ക്കും വരാന്‍ പാടില്ല എന്നും യുഡിഎഫ് സര്‍ക്കാരിന്റെ കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഫലത്തില്‍ 330 ഏക്കര്‍ ഭൂമിയും ഇന്‍ഫോപാര്‍ക്കും ഏകദേശം 145 കോടി രൂപയ്ക്ക് വിറ്റുതുലയ്ക്കാനായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഭൂമിയുടെ അവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തി പാട്ടത്തിന് നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പാട്ടത്തുകയായി 104 കോടി രൂപ സര്‍ക്കാരിന് ലഭിക്കുകയുംചെയ്തു. 9 ശതമാനം സര്‍ക്കാര്‍ ഷെയര്‍ 16 ശതമാനമാക്കി. മുപ്പത്തിമൂവായിരം തൊഴിലവസരങ്ങളുടെ സ്ഥാനത്ത് 90,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുംവിധം കരാര്‍ വച്ചു. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ച് കേരളത്തിന്റെ സ്വപ്നപദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടിസ്ഥാന കരാറില്‍ നിന്നുകൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ടീകോമാകട്ടെ ഓരോ സന്ദര്‍ഭത്തിലും ഓരോ പ്രശ്നങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ വീഴ്ച വരുത്തുന്നു എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. 132 ഏക്കറോളം ഭൂമിയില്‍ പണിയാരംഭിക്കാനുള്ള എല്ലാ നടപടിയും (സെസ് കമ്മിറ്റിയുടെ ഇന്‍സ്പെഷന്‍ ഒഴികെ) പൂര്‍ത്തിയായിരിക്കുകയാണ്. അവിടെ ഒന്നാംഘട്ടം നിര്‍മാണത്തിന്റെ ഭാഗമായി മൂന്ന് ലക്ഷം ചതുരശ്ര അടി കെട്ടിടത്തിന്റെ പണി തുടങ്ങാനും, അതിനുള്ള ഡിസൈനു വേണ്ടി കരാര്‍ നല്‍കാനും 2009 ആദ്യം ചേര്‍ന്ന ബോര്‍ഡ് യോഗം നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍, ആ സന്ദര്‍ഭത്തില്‍ കമ്പനി ഫ്രീഹോള്‍ഡ് പ്രശ്നം ഉയര്‍ത്തി പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ബോര്‍ഡ് യോഗം 2010 മാര്‍ച്ച് 29ന് ചേരാനിരിക്കെ തലേന്ന് തൃക്കാക്കരയിലെ കമ്പനിയുടെ ഓഫീസ് ഒഴിഞ്ഞുകൊണ്ട് നടത്തിയ നീക്കംകൊണ്ട് ടീകോം എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
3 comments:
ടീകോമിന്റെ വ്യവസ്ഥയും കേരളത്തിന്റെ താല്‍പ്പര്യവും
എസ് ശര്‍മ
കൊച്ചി സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തുന്നതിന് ചില രാഷ്ട്രീയ കക്ഷികളും ചില മാധ്യമങ്ങളും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് നിലവിലുള്ള കരാറിന് വിധേയമായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അക്കാര്യത്തില്‍ ഒരാശങ്കയും ആര്‍ക്കും വേണ്ടെന്നും ആദ്യമായി പറഞ്ഞുകൊള്ളട്ടെ. സംസ്ഥാനത്തിന്റെ താല്‍പ്പര്യം പൂര്‍ണമായും സംരക്ഷിച്ച് പദ്ധതി നടപ്പാക്കുക എന്നതാണ് വി എസ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്മാര്‍ട്ട് സിറ്റി നടപ്പാക്കുന്നത് സംബന്ധിച്ച് ഫ്രെയിം വര്‍ക്ക് എഗ്രിമെന്റ് (അടിസ്ഥാന കരാര്‍) ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഒപ്പു വയ്ക്കുന്നത് 2007 മെയ് 17 നാണ്. ഈ കരാര്‍ ഒപ്പുവച്ചശേഷം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടിരുന്നു. ഇത് ഒന്നൊന്നായി പൂര്‍ത്തീകരിക്കുകയാണ്. 246 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. മുഴുവന്‍ പദ്ധതിക്കുമായി ഒറ്റ സെസ് പദവി ലഭിക്കണമെന്ന കമ്പനിയുടെ ആവശ്യം പരിഗണിച്ച് അതിന് ശ്രമിച്ചു. നടുവിലൂടെ ഒരു നദി കടന്നുപോകുന്നു എന്ന കാരണത്താല്‍ ഒറ്റ സെസ് പദവി നല്‍കാന്‍ കഴിയില്ല എന്ന നിലപാടാണ് കേന്ദ്ര സെസ് കമ്മിറ്റി എടുത്തത്. (ആന്ധ്ര പോലെ ചില സംസ്ഥാനങ്ങളില്‍ ഇത്തരം തടസ്സങ്ങള്‍ ഉന്നയിക്കാതെ സെസ് പദവി നല്‍കിയിട്ടുമുണ്ട്) ഇതേത്തുടര്‍ന്ന് ആദ്യത്തെ ഏകദേശം132 ഏക്കറിനും ബാക്കിയുള്ള സ്ഥലത്തിനും പ്രത്യേകം പ്രത്യേകമായി സെസ് പദവിക്ക് ശ്രമിക്കുകയായിരുന്നു. ആദ്യത്തെ 132 വരുന്ന ഏക്കറിന് സെസ് പദവി ലഭിച്ചു. നോട്ടിഫിക്കേഷന്‍ ഇറങ്ങിയാല്‍ മാത്രമേ സെസ് പദവി ലഭിച്ച സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയൂ. നോട്ടിഫിക്കേഷന് മുമ്പായി കേന്ദ്ര സെസ് കമ്മിറ്റി സ്ഥലം പരിശോധിക്കേണ്ടതുണ്ട്. പരിശോധന നടത്തുമ്പോള്‍ ആ സ്ഥലത്ത് കെട്ടിടങ്ങളോ, മറ്റു ചമയങ്ങളോ ഉണ്ടാകാന്‍ പാടില്ല. ഈ പദ്ധതി പ്രദേശത്തുണ്ടായിരുന്ന താമസക്കാര്‍ ഒഴിഞ്ഞു പോയിരുന്നില്ല. അവര്‍ നല്‍കിയ കേസുകള്‍ ഹൈക്കോടതിയിലുള്‍പ്പെടെ നിലവിലുണ്ടായിരുന്നു. സര്‍ക്കാര്‍ സജീവമായി ഇടപെട്ട് കേസുകള്‍ തീര്‍ത്ത് മുഴുവന്‍ ആളുകളും ഒഴിഞ്ഞുപോയത് 2009 ഫെബ്രുവരിയോടെയാണ്. 114 ഏക്കറോളം വരുന്ന രണ്ടാമത്തെ ഭൂപ്രദേശത്തിന്റെ നടുവിലൂടെ പൊതുമരാമത്ത് വകുപ്പിന്റെ ഒരു റോഡ് ഉണ്ടായിരുന്നു. ഭൂപ്രദേശം നെടുകെ മുറിച്ച് റോഡ് നിലനില്‍ക്കുന്നത് സെസ് പദവി ലഭിക്കാന്‍ തടസ്സമായേക്കും എന്നുള്ളതിനാല്‍ റോഡ് അരികിലേക്കു മാറ്റേണ്ടതുണ്ടായിരുന്നു. കൂടാതെ കെഎസ്ഇബിയുടെ ചില കെട്ടിടങ്ങളും മറ്റും ഇവിടെ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഇടപെട്ടു തന്നെ റോഡും കെട്ടിടങ്ങളും അരികിലേക്ക് മാറ്റിസ്ഥാപിക്കാനും അതിന്റെ ചെലവിന്റെ 50 ശതമാനം സര്‍ക്കാര്‍ വഹിക്കാന്‍ നിശ്ചയിക്കുകയുംചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഫ്രെയിം വര്‍ക്ക് എഗ്രിമെന്റില്‍ പറഞ്ഞിട്ടുള്ള വൈദ്യുതിയും, വെള്ളവും കമ്പനി ആവശ്യപ്പെട്ടാല്‍ ആ സമയം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഭൂമി കൈമാറുക എന്ന പ്രക്രിയ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പാട്ടക്കരാര്‍ തയ്യാറാക്കിയപ്പോള്‍ സ്റാമ്പ് ഡ്യൂട്ടി ഇളവ് കമ്പനി ആവശ്യപ്പെട്ടു. പദ്ധതി വരണമെന്നുള്ള വിശാല താല്‍പ്പര്യം കണക്കിലെടുത്ത് സെസ് പദവി ലഭിച്ച 132 ഏക്കര്‍ വരുന്ന സ്ഥലത്തിന് സ്റാമ്പ് ഡ്യൂട്ടി ഇളവ് നല്‍കി. രജിസ്ട്രേഷന്‍ നിയമമനുസരിച്ച് ഒരു പ്രമാണം ഒപ്പിട്ടു തയ്യാറാക്കിക്കഴിഞ്ഞാല്‍ 4 മാസത്തിനുള്ളില്‍ രജിസ്റര്‍ ചെയ്തിരിക്കണം. ഇവിടെ ഈ കാലാവധി കടന്നുപോയിരുന്നു. മാത്രമല്ല 132 ഏക്കറിനുമാത്രമേ സ്റാമ്പ് ഡ്യൂട്ടി ഇളവ് നല്‍കിയിരുന്നുള്ളു. ഈ സാഹചര്യത്തില്‍ ആദ്യം തയ്യാറാക്കിയ ഒറ്റ പാട്ടക്കരാറിന് പകരമായി രണ്ട് കരാര്‍ (132 ഏക്കറിന് ഒന്നും ബാക്കി ഭൂമിക്ക് മറ്റൊന്നും) ഒപ്പു വയ്ക്കേണ്ട സാഹചര്യം വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ നടപടികളുമായി മുന്നോട്ടു പോകവെയാണ് 12 ശതമാനം സ്വതന്ത്രാവകാശം (ഫ്രീഹോള്‍ഡ്) ഒരു തീറാധാരത്തിലൂടെ കമ്പനി നിര്‍ദേശിക്കുന്ന സമയത്ത് നല്‍കണമെന്ന വ്യവസ്ഥ പാട്ടക്കരാറില്‍ ചേര്‍ക്കണമെന്ന് ടീകോം ആവശ്യപ്പെട്ടത്. ഇത് ആദ്യ പാട്ടക്കരാറില്‍ ഇല്ലായിരുന്നു. .
2
സര്‍ക്കാരിന്റെയും സംസ്ഥാനത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമാവും വിധത്തില്‍ മുഴുവന്‍ ഭൂമിയുടെയും വിനിയോഗം ഉറപ്പ് വരുത്തണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് കഴിയുംവിധം കരാര്‍വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനായി കമ്പനിയുമായി ധാരണയിലെത്താനാണ് ശ്രമിക്കുന്നത്. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ടീകോമുമായി നിരവധി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഫ്രെയിം വര്‍ക്ക് എഗ്രിമെന്റ് പ്രകാരം 246 ഏക്കര്‍ ഭൂമിയും ലീസായിട്ടാണ് നല്‍കുന്നത്. മാത്രമല്ല ഇതത്രയും സെസ് ഏരിയയുമാണ്. സെസ് ഏരിയയില്‍ ഭൂമി വില്‍പ്പന പാടില്ല എന്നുള്ളത് കേന്ദ്ര സെസ് നിയമത്തിലെ വ്യവസ്ഥയുമാണ്. ഈ സാഹചര്യത്തിലാണ് സെസ് ഏരിയക്ക് പുറത്ത് 12 ശതമാനം ഭൂമി (30 ഏക്കറോളം) വില്‍പ്പനാവകാശത്തോടുകൂടി വേണമെന്ന പുതിയ ആവശ്യം കമ്പനി പാട്ടക്കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്. ഇതിനിടെ മുഴുവന്‍ പ്രദേശത്തും സെസിന് ശുപാര്‍ശ നല്‍കിയോ എന്ന് 2010 മാര്‍ച്ച് 30ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ എന്നോട് ചോദിച്ചു. പരിശോധിച്ച് മറുപടി നല്‍കാമെന്ന് പറഞ്ഞു. പിറ്റേന്ന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നുവെന്ന് നിയമസഭയില്‍ ഞാന്‍ വ്യക്തമാക്കി. 2008 ജനുവരി 17ന് ഐടി സെക്രട്ടറി കേന്ദ്ര വാണിജ്യ സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ കോപ്പിയും നിയമസഭയില്‍ വച്ചിരുന്നു. വസ്തുത ഇതായിരിക്കെ കമ്പനി പുതുതായി എന്താവശ്യമാണ് ചോദിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവിന്റെ ചോദ്യം ആരെ കബളിപ്പിക്കാനാണ്? സെസ് ഏരിയക്ക് പുറത്ത് 12 ശതമാനം ഭൂമി വില്‍പ്പനാവകാശത്തോടെ അനുവദിക്കണമെന്ന ടീകോമിന്റെ പുതിയ ആവശ്യമാണ് ഇപ്പോഴത്തെ തടസ്സങ്ങള്‍ക്ക് കാരണമെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. ഫ്രെയിം വര്‍ക്ക് എഗ്രിമെന്റിലെ 5.4 ലെ ഫ്രീഹോള്‍ഡ് വ്യവസ്ഥ മാത്രമാണ് പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്നത്. 246 ഏക്കര്‍ ഭൂമിയും പ്രോജക്ട് ഏരിയയാണെന്നും ഇതാകെ സെസ് ആണെന്നും കരാറിന്റെ മറ്റ് വ്യവസ്ഥകളില്‍ പറഞ്ഞിരിക്കുന്നത് അവര്‍ മനഃപൂര്‍വം മറച്ചുവയ്ക്കുന്നു. 246 ഏക്കര്‍ ഭൂമിയും സെസ് ആണെന്ന് ടീകോംതന്നെ അംഗീകരിച്ചിട്ടുള്ളതിന് തെളിവാണ് അവര്‍ 246 ഏക്കര്‍ ഭൂമിക്കും ഒറ്റ സെസ് പദവി കിട്ടാന്‍ അപേക്ഷിച്ചതും കേരള സര്‍ക്കാര്‍ ശുപാര്‍ശചെയ്തതും. മാസ്റര്‍ പ്ളാന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഫ്രീ ഹോള്‍ഡ് എന്നതാണ് വ്യവസ്ഥ 5.4 ല്‍ പറഞ്ഞിരിക്കുന്നത്. മാസ്റര്‍ പ്ളാന്‍ ഇനിയും തയ്യാറാക്കിയിട്ടില്ല. മാത്രമല്ല കമ്പനി ആവശ്യപ്പെടുന്നതുപോലെ സെസിന് പുറത്ത് വില്‍പ്പനാവകാശത്തോടു കൂടിയ ഭൂമി എന്നത് കരാറില്‍ എവിടെയും പറഞ്ഞിട്ടില്ല. നിലവിലുള്ള തടസ്സങ്ങളെപ്പറ്റി ചീഫ് സെക്രട്ടറിയുടെ കത്തിന് ടീകോം കഴിഞ്ഞ ദിവസം മറുപടി നല്‍കിയിട്ടുണ്ട്. മറുപടി പരിശോധിച്ച് സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കും. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ ഉറപ്പുവരുത്തി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതുപോലെ ഭൂമി വിറ്റു തുലയ്ക്കാനല്ല. യുഡിഎഫ് കാലത്ത് ഏതാണ്ട് 330 ഏക്കറോളം ഭൂമിയിലാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത്. ഇതില്‍ 136 ഏക്കര്‍ അധികഭൂമി സെന്റിന് 26,000 രൂപ വിലവച്ച് വെറും 36 കോടി രൂപയ്ക്ക് കൈമാറാന്‍ നിശ്ചയിക്കുകയായിരുന്നു. ഇന്‍ഫോപാര്‍ക്ക് സ്ഥിതിചെയ്യുന്ന 90 ഏക്കറോളം സ്ഥലവും അതിലുള്ള മൂന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടവും 109 കോടി രൂപയ്ക്ക് വില്‍ക്കാനും കരാറുണ്ടാക്കി. ഇതിനും പുറമെ, ഏക്കറിന് 1 രൂപ പാട്ടം നിശ്ചയിച്ച് 100 ഏക്കര്‍ കമ്പനിക്ക് കൊടുക്കാനും അവര്‍ തീരുമാനിച്ചിരുന്നു. പത്തു വര്‍ഷംകൊണ്ട് അടിസ്ഥാന സൌകര്യം ഒരുക്കുന്നതിന് അനുപാതികമായി ഈ 100 ഏക്കര്‍ സ്ഥലവും ഫ്രീഹോള്‍ഡ് ആയി കൈമാറാനാണ് യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിരുന്നത്. (ഇഹമൌ5,5 ീള ഉൃമള എൃമാല ണീൃസ അഴൃലലാലി ജൃലുമൃലറ ആ്യ ഡഉഎ ഏീ്ലൃിാലി) ഇത് വില്‍പ്പനാവകാശത്തോടു കൂടി സെസിനു പുറത്ത് നല്‍കാമെന്നാണോ ഉദ്ദേശിച്ചിരുന്നത് എന്ന് വ്യക്തമാക്കേണ്ടത് പ്രതിപക്ഷമാണ്. ഫ്രീഹോള്‍ഡ് കണ്ടുപിടിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആണെന്ന മട്ടിലാണ് പ്രതിപക്ഷം ഇപ്പോള്‍ വാദിക്കുന്നത്.
5 വര്‍ഷത്തേക്ക് എറണാകുളം ജില്ലയില്‍ മറ്റൊരു ഐടി പാര്‍ക്കും വരാന്‍ പാടില്ല എന്നും യുഡിഎഫ് സര്‍ക്കാരിന്റെ കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഫലത്തില്‍ 330 ഏക്കര്‍ ഭൂമിയും ഇന്‍ഫോപാര്‍ക്കും ഏകദേശം 145 കോടി രൂപയ്ക്ക് വിറ്റുതുലയ്ക്കാനായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഭൂമിയുടെ അവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തി പാട്ടത്തിന് നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പാട്ടത്തുകയായി 104 കോടി രൂപ സര്‍ക്കാരിന് ലഭിക്കുകയുംചെയ്തു. 9 ശതമാനം സര്‍ക്കാര്‍ ഷെയര്‍ 16 ശതമാനമാക്കി. മുപ്പത്തിമൂവായിരം തൊഴിലവസരങ്ങളുടെ സ്ഥാനത്ത് 90,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുംവിധം കരാര്‍ വച്ചു. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ച് കേരളത്തിന്റെ സ്വപ്നപദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടിസ്ഥാന കരാറില്‍ നിന്നുകൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ടീകോമാകട്ടെ ഓരോ സന്ദര്‍ഭത്തിലും ഓരോ പ്രശ്നങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ വീഴ്ച വരുത്തുന്നു എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. 132 ഏക്കറോളം ഭൂമിയില്‍ പണിയാരംഭിക്കാനുള്ള എല്ലാ നടപടിയും (സെസ് കമ്മിറ്റിയുടെ ഇന്‍സ്പെഷന്‍ ഒഴികെ) പൂര്‍ത്തിയായിരിക്കുകയാണ്. അവിടെ ഒന്നാംഘട്ടം നിര്‍മാണത്തിന്റെ ഭാഗമായി മൂന്ന് ലക്ഷം ചതുരശ്ര അടി കെട്ടിടത്തിന്റെ പണി തുടങ്ങാനും, അതിനുള്ള ഡിസൈനു വേണ്ടി കരാര്‍ നല്‍കാനും 2009 ആദ്യം ചേര്‍ന്ന ബോര്‍ഡ് യോഗം നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍, ആ സന്ദര്‍ഭത്തില്‍ കമ്പനി ഫ്രീഹോള്‍ഡ് പ്രശ്നം ഉയര്‍ത്തി പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ബോര്‍ഡ് യോഗം 2010 മാര്‍ച്ച് 29ന് ചേരാനിരിക്കെ തലേന്ന് തൃക്കാക്കരയിലെ കമ്പനിയുടെ ഓഫീസ് ഒഴിഞ്ഞുകൊണ്ട് നടത്തിയ നീക്കംകൊണ്ട് ടീകോം എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
Post a Comment