സാമൂഹ്യവിരുദ്ധരുടെ പ്രചാരണം മാധ്യമങ്ങള്‍ ഏറ്റുപാടരുത്്: പിണറായി
ദുബായ്: മാധ്യമസമൂഹത്തിന്റെ മറ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യവിരുദ്ധനെ നല്ലപിള്ളയാക്കാനും അത്തരക്കാരന് പറയുന്നത് പ്രചരിപ്പിക്കാനും തയ്യാറാകുന്ന സമീപനം മാധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ഹ്രസ്വസന്ദര്‍ശനാര്‍ഥം ദുബായില്‍ എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ലാവ്ലിന് കരാറുമായി ബന്ധപ്പെട്ട് അഴിമതി കാട്ടിയിട്ടില്ലെന്ന് സിബിഐ പ്രത്യേക കോടതി മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തനം നമ്മുടെ നാട്ടില്‍ നല്ല തോതില്‍ അംഗീകരിക്കപ്പെടുന്ന ഒന്നാണ്. അപവാദം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം പറ്റുന്ന കശ്മലന്മാര്ക്ക് വലിയ പ്രചാരണം കൊടുക്കാന്‍ മുഖ്യധാരാമാധ്യമങ്ങള്തന്നെ തയ്യാറാകുന്നു. അത് മാധ്യമധര്‍മത്തില്‍ പെട്ടതാണോ. സമൂഹത്തിലെ പുഴുക്കുത്തുകളായ അത്തരം വ്യക്തികള്‍ക്ക് വ്യാപകമായി പ്രചാരണം കൊടുക്കുന്നത് ഇതുമായി ബന്ധപ്പെട്ട് നമുക്ക് കാണാന്‍ കഴിയും. ഒരുപാട് ദുഷ്പ്രചാരണങ്ങള്‍ വന്ന ഒരു പ്രശ്നമാണിത്. കേരളത്തില്‍ വൈദ്യുതിവകുപ്പിന്റെ ചുമതല കുറച്ചുകാലം കൈവശംവയ്ക്കുകയും ആകുന്ന രീതിയില്‍ ആ ചുമതല നിറവേറ്റാന്‍ ശ്രദ്ധിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ പ്രശ്നം ഉയര്‍ന്നുവന്നത്. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിയുമ്പോള്‍ രാഷ്ട്രീയമായി എതിര്‍ത്തവര്‍പോലും നല്ല വാക്കുകള്‍ പറഞ്ഞിരുന്നു. എങ്കിലും പിന്നീട് വലിയ കോടികളുടെ അഴിമതിക്കാരനായി എന്നെ ചിത്രീകരിക്കാനുള്ള ശ്രമമായിരുന്നു നടന്നത്. ചിലരത് 360 കോടിയില്‍ പരമെന്നും ചിലര്‍ 500 കോടിയില്‍ പരമാണെന്നുമൊക്കെ അവരവരുടെ ഭാവനാവിലാസമനുസരിച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന കേസ് നിയമപരമായി നേരിടുമെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ചതാണ്. അതുതന്നെയാണ് തുടര്‍ന്നും സ്വീകരിക്കുന്ന നിലപാടെന്നും പിണറായി പറഞ്ഞ
1 comment:

Post a Comment