ആളിപ്പടരട്ടെ സമരാഗ്നി
ഐതിഹാസികമായ സമരമുന്നേറ്റമാണ് വ്യാഴാഴ്ച രാജ്യത്തുണ്ടായത്. ജനവിരുദ്ധനയങ്ങള്‍ പിന്തുടരുന്ന യുപിഎ സര്‍ക്കാരിന് താക്കീതുനല്‍കി ജനലക്ഷങ്ങള്‍ നിയമലംഘന സമരം നടത്തി. വിലക്കയറ്റം തടയുക, തൊഴില്‍ ലഭ്യമാക്കുക, ഭൂപരിഷ്കരണം നടപ്പാക്കുക, ഇടതുപക്ഷപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണം തടയുക എന്നീ ആവശ്യങ്ങളുയര്‍ത്തി സംസ്ഥാന- ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ നടന്ന സമരം രാജ്യത്തെ സാധാരണ ജനങ്ങളുടെ ഐക്യപ്പെടലിന്റെയും സമരാവേശത്തിന്റെയും കരുത്താര്‍ന്ന അധ്യായമാണ് രചിച്ചത്. രാജ്യതലസ്ഥാനത്ത് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ എന്നിവരടക്കമുള്ള സമുന്നത നേതാക്കള്‍ ഉപരോധസമരത്തില്‍ പങ്കെടുത്ത് അറസ്റ് വരിച്ചു. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക് എന്നീ ഇടതുപാര്‍ടികള്‍ ചേര്‍ന്ന് മാര്‍ച്ച് 12ന് ഡല്‍ഹിയില്‍ നടത്തിയ റാലിയുടെ അടുത്ത ഘട്ടമാണ് ഏപ്രില്‍ എട്ടിന്റെ സമരം. 2009 സെപ്തംബര്‍മുതല്‍ ഇക്കഴിഞ്ഞ ജനുവരിവരെ ഇടതുപാര്‍ടികള്‍ നടത്തിയ സംസ്ഥാനതല കവന്‍ഷനുകള്‍, റാലികള്‍ എന്നിവയ്ക്കുശേഷമായിരുന്നു ഡല്‍ഹിറാലി. സമീപകാലത്ത് തലസ്ഥാന നഗരം കണ്ട അത്യുജ്വല ജനമുന്നേറ്റമായി ആ റാലിയെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ ശത്രുപക്ഷത്ത് നിലക്കൊള്ളുകയാണ്. ജീവിതം ദുരിതമയമായപ്പോഴുള്ള ജനങ്ങളുടെ തടഞ്ഞുവയ്ക്കാനാകാത്ത രോഷവും പ്രതിഷേധവുമാണ് സമരമുഖത്ത് തെളിഞ്ഞുകണ്ടത്. വിലക്കയറ്റം തടയാന്‍ നടപടികളെടുക്കാതെ കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനും കൂട്ടുനില്‍ക്കുന്ന യുപിഎ സര്‍ക്കാരിന്റെ നിലപാട് ജനങ്ങളില്‍ കടുത്ത അതൃപ്തിയാണ് വളര്‍ത്തിയത്. പെട്രോള്‍, ഡീസല്‍ നികുതി മൂന്നുരൂപ വീതം വര്‍ധിപ്പിക്കുകയും രാസവളംവില 10 ശതമാനം കൂട്ടുകയും ചെയ്ത രണ്ടാം യുപിഎ സര്‍ക്കാര്‍ വിലക്കയറ്റത്തെ അതിന്റെ പാരമ്യത്തിലാണെത്തിച്ചത്. വിലക്കയറ്റം തടയാനായി എല്ലാ ഭക്ഷ്യസാധനങ്ങളുടെയും അവധിവ്യാപാരം നിരോധിക്കുക, കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പുകാര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുക, സാര്‍വത്രിക പൊതുവിതരണ സംവിധാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇടതുപക്ഷം ഉയര്‍ത്തുന്നത്. സ്വാതന്ത്യ്രം ലഭിച്ച് ആറുപതിറ്റാണ്ടായിട്ടും രാജ്യത്തിന്റെ നീറുന്ന പ്രശ്നം ഭൂവിതരണത്തിന്റേതാണ്. 500 ലക്ഷം ഏക്കര്‍ മിച്ചഭൂമിയില്‍ 73 ലക്ഷം മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. 53 ലക്ഷം ഏക്കര്‍ മാത്രമാണ് വിതരണംചെയ്തത്. പല ഭാഗത്തും കര്‍ഷകരെയും ആദിവാസി ജനവിഭാഗങ്ങളെയും സ്വന്തം ഭൂമിയില്‍നിന്ന് ആട്ടിപ്പായിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാനുള്ള ഭൂമി വിതരണം ചെയ്യണം എന്നതുള്‍പ്പെടെയുള്ള ഭൂപ്രശ്നവുമായി ബന്ധപ്പെട്ട മുദ്രാവാക്യം ഇടതുപക്ഷം ഉയര്‍ത്തുന്നത്. തൊഴിലില്ലായ്മ മറ്റൊരു സുപ്രധാന പ്രശ്നമാണ്. 1991 മുതലുള്ള 15 വര്‍ഷത്തിലാകെ വര്‍ധിച്ചത് 2.6 ലക്ഷം തൊഴിലവസരംമാത്രമാണ്. തൊഴില്‍ ലഭ്യമായ അസംഘടിതമേഖലയില്‍ കൊടിയ ചൂഷണം നടക്കുന്നു. സര്‍ക്കാര്‍- പൊതുമേഖലയിലെ നിയമനനിരോധനം പിന്‍വലിക്കുക, തൊഴിലുറപ്പുപദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നിയമനിര്‍മാണം നടത്തുക, തൊഴിലാളികളെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് സമരത്തില്‍ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത്. പശ്ചിമബംഗാളില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും നേരെ നടക്കുന്ന ആക്രമണത്തിന് തൃണമൂല്‍ കോഗ്രസും മാവോയിസ്റുകളും ഒത്തുചേര്‍ന്നാണ് നേതൃത്വം നല്‍കുന്നത്. മാവോയിസ്റുകളോടുള്ള തൃണമൂലിന്റെ ചങ്ങാത്തം അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു. അത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ജനാധിപത്യപരമായി പ്രവര്‍ത്തിക്കണമെന്നുമാണ് ഇടതുപക്ഷ പാര്‍ടികള്‍ സമരത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. ഈ നാലു പ്രശ്നത്തോടും ജനങ്ങള്‍ വലിയതോതില്‍ അനുഭാവം പ്രകടിപ്പിക്കുന്നു എന്നാണ് സമരത്തിലെ വമ്പിച്ച പങ്കാളിത്തത്തിലൂടെ വ്യക്തമായത്. ഇതാകട്ടെ, വരാനിരിക്കുന്ന സമരവേലിയേറ്റത്തിന്റെ ഒരു ഘട്ടംമാത്രമാണ്. യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ കോഗ്രസ്- ബിജെപി ഇതര മതനിരപേക്ഷ കക്ഷികളുടെ വിശാല ഐക്യം രൂപപ്പെടുകയാണ്. ഇടതുപക്ഷ പാര്‍ടികള്‍ക്കു പുറമെ തെലുങ്കുദേശം, സമാജ്വാദി പാര്‍ടി, എഐഎഡിഎംകെ, ബിജു ജനതാദള്‍, ആര്‍ജെഡി, അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍, ചൌത്താലയുടെ ഐഎന്‍എല്‍ഡി, ജനതാദള്‍-സെക്കുലര്‍, ലോക്ജനശക്തി പാര്‍ടി തുടങ്ങിയ കക്ഷികള്‍ അടുത്താഴ്ച ഡല്‍ഹിയില്‍ യോഗം ചേരുകയാണ്. ഏപ്രില്‍ അവസാനവാരം അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്യുമെന്നാണ് വാര്‍ത്ത വന്നിട്ടുള്ളത്. തൊഴിലാളിവര്‍ഗത്തിന്റെ അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ച് അഞ്ച് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തപ്രക്ഷോഭത്തിലാണ്. മാര്‍ച്ച് അഞ്ചിന് പതിനായിരക്കണക്കിനു തൊഴിലാളികള്‍ രാജ്യവ്യാപകമായി അറസ്റ് വരിച്ചു. ബിഎസ്എന്‍എല്‍ ജീവനക്കാരുടെയും കല്‍ക്കരിമേഖലയിലെ തൊഴിലാളികളുടെയും സമരപ്രഖ്യാപനം വന്നുകഴിഞ്ഞു. ഇത്തരം പോരാട്ടങ്ങളും പണിമുടക്കുകളും വരുംനാളുകളില്‍ ശക്തമാകും എന്നാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സൂചനകള്‍. ബദല്‍നയങ്ങള്‍ക്കുവേണ്ടി പോരാടുന്ന ജനാധിപത്യ, മതനിരപേക്ഷ, ഇടതുപക്ഷ ശക്തികളുടെ ഏകീകരണത്തിലേക്കുള്ള വാതിലുകളാണ് തുറക്കപ്പെടുന്നത്. അത്തരമൊരു യോജിച്ച മുന്നേറ്റത്തിന്റെ അനിവാര്യതയും പ്രാധാന്യവുമാണ് മെയ് എട്ടിന്റെ രാജ്യവ്യാപക സമരത്തിലൂടെ ആവര്‍ത്തിച്ച് വിളംബരംചെയ്യപ്പെട്ടത്.
deshabhimani
3 comments:
ആളിപ്പടരട്ടെ സമരാഗ്നി
ഐതിഹാസികമായ സമരമുന്നേറ്റമാണ് വ്യാഴാഴ്ച രാജ്യത്തുണ്ടായത്. ജനവിരുദ്ധനയങ്ങള്‍ പിന്തുടരുന്ന യുപിഎ സര്‍ക്കാരിന് താക്കീതുനല്‍കി ജനലക്ഷങ്ങള്‍ നിയമലംഘന സമരം നടത്തി. വിലക്കയറ്റം തടയുക, തൊഴില്‍ ലഭ്യമാക്കുക, ഭൂപരിഷ്കരണം നടപ്പാക്കുക, ഇടതുപക്ഷപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണം തടയുക എന്നീ ആവശ്യങ്ങളുയര്‍ത്തി സംസ്ഥാന- ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ നടന്ന സമരം രാജ്യത്തെ സാധാരണ ജനങ്ങളുടെ ഐക്യപ്പെടലിന്റെയും സമരാവേശത്തിന്റെയും കരുത്താര്‍ന്ന അധ്യായമാണ് രചിച്ചത്. രാജ്യതലസ്ഥാനത്ത് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ എന്നിവരടക്കമുള്ള സമുന്നത നേതാക്കള്‍ ഉപരോധസമരത്തില്‍ പങ്കെടുത്ത് അറസ്റ് വരിച്ചു. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക് എന്നീ ഇടതുപാര്‍ടികള്‍ ചേര്‍ന്ന് മാര്‍ച്ച് 12ന് ഡല്‍ഹിയില്‍ നടത്തിയ റാലിയുടെ അടുത്ത ഘട്ടമാണ് ഏപ്രില്‍ എട്ടിന്റെ സമരം. 2009 സെപ്തംബര്‍മുതല്‍ ഇക്കഴിഞ്ഞ ജനുവരിവരെ ഇടതുപാര്‍ടികള്‍ നടത്തിയ സംസ്ഥാനതല കവന്‍ഷനുകള്‍, റാലികള്‍ എന്നിവയ്ക്കുശേഷമായിരുന്നു ഡല്‍ഹിറാലി. സമീപകാലത്ത് തലസ്ഥാന നഗരം കണ്ട അത്യുജ്വല ജനമുന്നേറ്റമായി ആ റാലിയെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ ശത്രുപക്ഷത്ത് നിലക്കൊള്ളുകയാണ്. ജീവിതം ദുരിതമയമായപ്പോഴുള്ള ജനങ്ങളുടെ തടഞ്ഞുവയ്ക്കാനാകാത്ത രോഷവും പ്രതിഷേധവുമാണ് സമരമുഖത്ത് തെളിഞ്ഞുകണ്ടത്. വിലക്കയറ്റം തടയാന്‍ നടപടികളെടുക്കാതെ കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനും കൂട്ടുനില്‍ക്കുന്ന യുപിഎ സര്‍ക്കാരിന്റെ നിലപാട് ജനങ്ങളില്‍ കടുത്ത അതൃപ്തിയാണ് വളര്‍ത്തിയത്. പെട്രോള്‍, ഡീസല്‍ നികുതി മൂന്നുരൂപ വീതം വര്‍ധിപ്പിക്കുകയും രാസവളംവില 10 ശതമാനം കൂട്ടുകയും ചെയ്ത രണ്ടാം യുപിഎ സര്‍ക്കാര്‍ വിലക്കയറ്റത്തെ അതിന്റെ പാരമ്യത്തിലാണെത്തിച്ചത്. വിലക്കയറ്റം തടയാനായി എല്ലാ ഭക്ഷ്യസാധനങ്ങളുടെയും അവധിവ്യാപാരം നിരോധിക്കുക, കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പുകാര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുക, സാര്‍വത്രിക പൊതുവിതരണ സംവിധാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇടതുപക്ഷം ഉയര്‍ത്തുന്നത്. സ്വാതന്ത്യ്രം ലഭിച്ച് ആറുപതിറ്റാണ്ടായിട്ടും രാജ്യത്തിന്റെ നീറുന്ന പ്രശ്നം ഭൂവിതരണത്തിന്റേതാണ്. 500 ലക്ഷം ഏക്കര്‍ മിച്ചഭൂമിയില്‍ 73 ലക്ഷം മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. 53 ലക്ഷം ഏക്കര്‍ മാത്രമാണ് വിതരണംചെയ്തത്. പല ഭാഗത്തും കര്‍ഷകരെയും ആദിവാസി ജനവിഭാഗങ്ങളെയും സ്വന്തം ഭൂമിയില്‍നിന്ന് ആട്ടിപ്പായിക്കുന്നു.
500 ലക്ഷം ഏക്കര്‍ മിച്ചഭൂമിയില്‍ 73 ലക്ഷം മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. 53 ലക്ഷം ഏക്കര്‍ മാത്രമാണ് വിതരണംചെയ്തത്. പല ഭാഗത്തും കര്‍ഷകരെയും ആദിവാസി ജനവിഭാഗങ്ങളെയും സ്വന്തം ഭൂമിയില്‍നിന്ന് ആട്ടിപ്പായിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാനുള്ള ഭൂമി വിതരണം ചെയ്യണം എന്നതുള്‍പ്പെടെയുള്ള ഭൂപ്രശ്നവുമായി ബന്ധപ്പെട്ട മുദ്രാവാക്യം ഇടതുപക്ഷം ഉയര്‍ത്തുന്നത്. തൊഴിലില്ലായ്മ മറ്റൊരു സുപ്രധാന പ്രശ്നമാണ്. 1991 മുതലുള്ള 15 വര്‍ഷത്തിലാകെ വര്‍ധിച്ചത് 2.6 ലക്ഷം തൊഴിലവസരംമാത്രമാണ്. തൊഴില്‍ ലഭ്യമായ അസംഘടിതമേഖലയില്‍ കൊടിയ ചൂഷണം നടക്കുന്നു. സര്‍ക്കാര്‍- പൊതുമേഖലയിലെ നിയമനനിരോധനം പിന്‍വലിക്കുക, തൊഴിലുറപ്പുപദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നിയമനിര്‍മാണം നടത്തുക, തൊഴിലാളികളെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് സമരത്തില്‍ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത്. പശ്ചിമബംഗാളില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും നേരെ നടക്കുന്ന ആക്രമണത്തിന് തൃണമൂല്‍ കോഗ്രസും മാവോയിസ്റുകളും ഒത്തുചേര്‍ന്നാണ് നേതൃത്വം നല്‍കുന്നത്. മാവോയിസ്റുകളോടുള്ള തൃണമൂലിന്റെ ചങ്ങാത്തം അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു. അത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ജനാധിപത്യപരമായി പ്രവര്‍ത്തിക്കണമെന്നുമാണ് ഇടതുപക്ഷ പാര്‍ടികള്‍ സമരത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. ഈ നാലു പ്രശ്നത്തോടും ജനങ്ങള്‍ വലിയതോതില്‍ അനുഭാവം പ്രകടിപ്പിക്കുന്നു എന്നാണ് സമരത്തിലെ വമ്പിച്ച പങ്കാളിത്തത്തിലൂടെ വ്യക്തമായത്. ഇതാകട്ടെ, വരാനിരിക്കുന്ന സമരവേലിയേറ്റത്തിന്റെ ഒരു ഘട്ടംമാത്രമാണ്. യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ കോഗ്രസ്- ബിജെപി ഇതര മതനിരപേക്ഷ കക്ഷികളുടെ വിശാല ഐക്യം രൂപപ്പെടുകയാണ്. ഇടതുപക്ഷ പാര്‍ടികള്‍ക്കു പുറമെ തെലുങ്കുദേശം, സമാജ്വാദി പാര്‍ടി, എഐഎഡിഎംകെ, ബിജു ജനതാദള്‍, ആര്‍ജെഡി, അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍, ചൌത്താലയുടെ ഐഎന്‍എല്‍ഡി, ജനതാദള്‍-സെക്കുലര്‍, ലോക്ജനശക്തി പാര്‍ടി തുടങ്ങിയ കക്ഷികള്‍ അടുത്താഴ്ച ഡല്‍ഹിയില്‍ യോഗം ചേരുകയാണ്. ഏപ്രില്‍ അവസാനവാരം അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്യുമെന്നാണ് വാര്‍ത്ത വന്നിട്ടുള്ളത്. തൊഴിലാളിവര്‍ഗത്തിന്റെ അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ച് അഞ്ച് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തപ്രക്ഷോഭത്തിലാണ്. മാര്‍ച്ച് അഞ്ചിന് പതിനായിരക്കണക്കിനു തൊഴിലാളികള്‍ രാജ്യവ്യാപകമായി അറസ്റ് വരിച്ചു. ബിഎസ്എന്‍എല്‍ ജീവനക്കാരുടെയും കല്‍ക്കരിമേഖലയിലെ തൊഴിലാളികളുടെയും സമരപ്രഖ്യാപനം വന്നുകഴിഞ്ഞു. ഇത്തരം പോരാട്ടങ്ങളും പണിമുടക്കുകളും വരുംനാളുകളില്‍ ശക്തമാകും എന്നാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സൂചനകള്‍. ബദല്‍നയങ്ങള്‍ക്കുവേണ്ടി പോരാടുന്ന ജനാധിപത്യ, മതനിരപേക്ഷ, ഇടതുപക്ഷ ശക്തികളുടെ ഏകീകരണത്തിലേക്കുള്ള വാതിലുകളാണ് തുറക്കപ്പെടുന്നത്. അത്തരമൊരു യോജിച്ച മുന്നേറ്റത്തിന്റെ അനിവാര്യതയും പ്രാധാന്യവുമാണ് മെയ് എട്ടിന്റെ രാജ്യവ്യാപക സമരത്തിലൂടെ ആവര്‍ത്തിച്ച് വിളംബരംചെയ്യപ്പെട്ടത്.
ഇത് ആളിയാളി പടരും... പടര്‍ന്ന് പടര്‍ന്ന് പടരും നോക്കിക്കോ ....
Post a Comment