Thursday, April 8, 2010

കേന്ദ്രത്തിന് താക്കീതായി ദേശീയ പ്രക്ഷോഭത്തിന് തുടക്കം

കേന്ദ്രത്തിന് താക്കീതായി ദേശീയ പ്രക്ഷോഭത്തിന് തുടക്കം.

ന്യൂഡല്‍ഹി: വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായ നിയമലംഘന സമരത്തിന് തുടക്കമായി. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന പിക്കറ്റിങ്ങിലും ധര്‍ണയിലും ജനലക്ഷങ്ങളാണ് അണിനിരക്കുന്നത്. ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിന് ശക്തമായ താക്കീതാകുകയാണ് സമരം. വിലക്കയറ്റം തടയുക, തൊഴില്‍ ലഭ്യമാക്കുക, ഭൂപരിഷ്കരണം നടപ്പാക്കുക, ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന ആക്രമണം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. തിരുവനന്തപുരത്ത് ആര്‍എംഎസിനു മുന്നില്‍ എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. പിഎംജിക്ക് മുന്നില്‍ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ഉദ്ഘാടനം ചെയ്തു. തൃശൂരില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ പി ആര്‍ രാജന്‍ എംപി ഉദ്ഘാടനം ചെയ്തു. പുതുക്കാട് ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ബേബി ജോ ഉദ്ഘാടനം ചെയ്തു. എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട കോന്നിയില്‍ ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് കാഞ്ഞാങ്ങ് ടെലിഫോ ഭവനുമുന്നില്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ചട്ടംച്ചാല്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ ആര്‍ എസ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ചെറുകുന്നില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ശശി ഉദ്ഘാനം ചെയ്തു.

3 comments:

ജനശബ്ദം said...

ഷിബു മാത്യു ഈശോ തെക്കേടത്ത് said...
This comment has been removed by the author.
ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഒരു മാസത്തിന് മുമ്പ് ഇതേ ആവിശ്യങ്ങള്‍ ഉന്നയിച്ചല്ലേ ഒരാഴ്ച പിക്കറ്റിംങ്ങ് നടത്തിയത്... അന്ന് കേന്ദ്ര ഗവണ്മെന്റ് മാറ്റാത്ത അതേ നയങ്ങള്‍ ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് നടാന്ന് പിക്കറ്റിംങ്ങ് കൊണ്ടു മാറ്റുമോ? വേണമെങ്കില്‍ കെരളത്തില്‍ അടുത്തമാസം ഒരു മാസത്തെ പിക്കറ്റിംങ്ങ് നടത്താം. എല്ലാം സഹിക്കാന്‍ ഞങ്ങളുണ്ടാല്ലോ ഇവിടെ ....